ചേറനാട്ടുമഠം.
പശ്ചാത്തലത്തില്‍ നിലാവ് നിറഞ്ഞ രാത്രി.
ചേറനാട്ടുമഠത്തിന്റെ രണ്ടാനില.
വരാന്ത.
ദൂരേക്ക് ദൃഷ്ടികളെറിഞ്ഞു നില്‍ക്കുന്ന ചേറനാടന്‍.
ക്യാമറ.
നിലാവ് നിറഞ്ഞ ആകാശത്തിന്റെ പശ്ചാത്തലത്തില്‍ ദൂരെ ചന്ദ്രനഭിമുഖമായി നിലക്കുന്ന തെങ്ങ്.
തെങ്ങിലേക്ക് ഇടതു കൈ ഉയര്‍ത്തുന്ന ചേറനാടന്‍ . നിറയെ കായുകളുള്ള തെങ്ങിന്റെ ഒരു കുല അടര്‍ന്ന് അതില്‍ നിന്ന് ഒരു നാളികേരം ചേറനാടന്റെ കൈകളിലേക്ക് പറന്നെത്തുന്നു.
ചേറനാടന്റെ മുഖം(ക്ലോസപ്പ്) കൈകളില്‍ വന്നു വീഴുന്ന നാളികേരം.തലയുയര്‍ത്തി നാളികേരം പിഴഞ്ഞു അതിന്റെ സത്ത് വായിലേക്ക് വീഴ്ത്തുന്ന ചേറനാടന്‍.
പെട്ടെന്ന് അയ്യാള്‍ക്ക് മുന്നില്‍ പ്രത്യക്ഷയാകുന്ന ഗീതാകിനി.
ചേറനാടന്‍ :‘നീ വന്നോ?.”
ഗീതാകിനി:“പ്രഭു“
അവളുടെ കൈയ്യിലെ കുപ്പിയിലെ പരല്‍മീനിനെ നോക്കി പ്രത്യേക ഭാവത്തില്‍ ചിരിക്കുന്ന ചേറനാടന്‍.
കുപ്പിയില്‍ ഭയപ്പാടോടെ ചേറനാടനെ നോക്കി നിലക്കുന്ന റോസമ്മ.അവളുടെ മനുഷ്യരൂപം ചേറനാടന്റെ ദൃഷ്ടിയില്‍.റോസമ്മയെ വലിയ ഷോട്ടില്‍ കാണിക്കുന്നു,.
(കുപ്പിക്കുള്ളില്‍ ഒരു ഗ്ലാസിലെന്ന പോലെ അള്ളി പിടിച്ച് പുറത്തേക്ക് നോക്കി യാചിക്കുന്ന റോസമ്മ)
ചേറനാടന്‍ റൊസമ്മയെ പരല്‍മീനായി മാറ്റിയിരിക്കുന്ന കുപ്പിയെടുത്ത് അട്ടഹസിക്കുന്നു.
ചേറനാടന്‍:“രോഹിണി നിനക്ക് ഞാന്‍ പഴയ രൂപം തരാം.നീ ഈ വല്ലഭേട്ടന്റെതാണെന്ന് പറ“നിനക്കെന്നെ സേനഹിച്ചാലെന്താ. പറ നീയെന്റെതല്ലെ?”
റോസമ്മ:“എന്നെ നീരുവിനോപ്പം പോകാന്‍ അനുവദിക്കു.എനിക്ക് നിങ്ങളെ പേടിയാണ്.
ചേറനാടന്‍:“നിന്റെ നീരു, അവനെയിപ്പോ വല്ലോ കില്ല പട്ടികളും പിടിച്ചു തിന്നിട്ടുണ്ടാകും.”
(ചേറനാടന്റെ ചിരി)
(റോസമ്മയുടെ മുഖം കുപ്പിക്കുള്ളീല്‍ വലുതായി അവളുടെ മനസ് ചിന്തകളില്‍
വരുന്ന നീരുവിന്റെ ചിത്രം.)
വഴിയിലൂടെ റോസമ്മ റോസമ്മ എന്നു വിളിച്ച് കരഞ്ഞ് കൊണ്ട് നീങ്ങുന്ന നീരു പൂച്ച.
ഒരു ഇടവഴി.
നീരു:“റോസമ്മ റോസമ്മ“
കുറെ പട്ടികള്‍ ചുറ്റും നിന്നും നിരുവിനെ വളയുന്നു.
പട്ടികളെ നഖം കൊണ്ട് മാന്തുകയും കടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന നീരു പൂച്ച
ഒരു പട്ടി നീരു പൂച്ചയുടെ വാലില്‍ ഒരു കടി കൊടുക്കുന്നു.
നീരു പൂച്ച തിരിഞ്ഞു നിന്ന് കാറുന്നു.
മറ്റു പട്ടികള്‍ ചുറ്റും നിന്നും വളഞ്ഞ് നീരുവിനെ ആക്രമിക്കുന്നു.
“റോസമ്മ റൊസമ്മ “നീരു വിന്റെ കരച്ചില്‍
നീരു പൂച്ചയുടെ ശരീരത്തില്‍ നിന്നും രക്തം ഒഴുകുന്നു.
പട്ടികള്‍ കടിച്ചു കീറുമ്പോള്‍
നീരു വിന്റെ ചങ്കുപൊട്ടിയുള്ള റോസമ്മ റോസമ്മാ എന്നുള്ള കരച്ചില്‍
പശ്ചാത്തലത്തില്‍ റോസമ്മയുടെ മുഖം (ക്ലോസപ്പ്)
(റോസമ്മയുടെ ഉറക്കെയുള്ള കരച്ചില്‍ ): നീരൂൂൂ
ആ രംഗം മായുന്നത് മറ്റൊരു പശ്ചാത്തലത്തില്‍
ഇരുട്ടു നിറഞ്ഞ വഴിയിലൂടെ കടന്നു പോകുന്ന വെളുത്ത അമ്പാസിഡര്‍കാറ്
കാറിന്റെ ബാക്ക് സീറ്റിലായി ഏഷ്യ വിഷന്റെ റിപ്പോര്‍ട്ടര്‍ പ്രിയാരാമകൃഷണനും
പ്രശസ്ത പ്രേത നോവലിസറ്റ് ഗോപന്‍ ഓടനാവട്ടവും.
ഇരുട്ടിലൂടെ കാറ് ഓടിക്കുന്ന കാവാലന്‍.
(ക്യാമറ മുന്നില്‍ നിന്ന് പ്രിയരാമകൃഷണനിലേക്കും ഗോപന്‍ ഓടനാവട്ടത്തിലേക്കും.)
പ്രിയാ:“ശരിക്കും പ്രേക്ഷകരെ ഹരം കൊള്ളിപ്പിക്കുന്ന ഒരു റിപ്പോര്‍ട്ടായിരിക്കണം നമ്മള്‍ ഇവിടെ നിന്നും കവര്‍ ചെയ്യുന്നത്.ഗോപന്‍ജിയുടെ മുഴുവന്‍ സപ്പോര്‍ട്ടും
ഈ കാര്യത്തില്‍ എനിക്ക് വേണം.”
ഗോപന്‍:“തീര്‍ച്ചയായും, പ്രേതങ്ങളെകുറിച്ചുള്ള ഈ പരമ്പരക്ക് എന്റെ ഏല്ലാവിധസഹായങ്ങളും പ്രിയക്ക് പ്രതീക്ഷിക്കാം.”
കാറ് കുറച്ചു ദൂരം മുന്നോട്ട് പോയപ്പോള്‍ കാറിന്റെ മുന്നിലായി ഒരു കറുത്തപൂച്ച വഴിക്ക്
വിലങ്ങനെ കിടക്കുന്നു.
(അതുകണ്ടിട്ടെന്നോണം പ്രിയ):“എന്തു വലിപ്പമാണ് ആ പൂച്ചക്ക്“
കാറ് ഡ്രൈവറായ കാവാലന്‍ തിരിഞ്ഞൂ നോക്കി കൊണ്ട്:“അത് പൂച്ചയല്ല “
ഗോപന്‍:“പിന്നെ“(അകാക്ഷയോടെ)
കാവാലന്‍: “പുറത്തുള്ളതൊന്നും ശ്രദ്ധിക്കണ്ട വല്ലോ സംസാരിച്ചിരുന്നോളു“
പ്രിയാ:“അതെന്താ?.”
കാവാലന്‍:“ഈ വഴി അത്ര ശരിയല്ല”
ഗോപന്‍:“ങാ എങ്കില്‍ താന്‍ വണ്ടി ഇവിടെ നിറുത്തിട്ട് തിരികെ പൊയ്കോളു.
ഞങ്ങള്‍ നടന്ന് പോയകോളാം.”
കാവാലന്‍:“നിങ്ങള്‍ വരുത്തരായതു കൊണ്ട് പറയുവാ രാത്രി ഒരു പരിചയമില്ലാത്ത ഈ വഴിയിലൂടെ മേമന ഇല്ലത്തേക്ക് ഒരു യാത്ര വേണ്ടാ?.”
ഗോപന്‍:“വണ്ടി നിറുത്ത് (ദേഷ്യത്തോടെ)“
പ്രിയ:“എന്താ ഗോപാ?. ‘അയ്യാളു പറഞ്ഞതില്‍ വല്ലോ കാര്യവോം ഉണ്ടാവും.“
ഗോപന്‍:“പ്രിയെ ഇയ്യാള്‍ നമ്മളെ പേടിപ്പിക്കാനാ ഒരോന്ന് പറയണെ തന്നെ വിറ്റ കാശ് ഈ ഓടനാവട്ടത്തിന്റെ കൈയിലുണ്ട്.താന്‍ പ്രേതത്തെ കണ്ടിട്ടുണ്ടോ?.”“ ഈ ഓടനാവട്ടം
ശവക്കോട്ടയില്‍ പോയി കിടന്നിട്ടുണ്ട്.താന്‍ രക്ത രക്ഷസ് ഒരു സുന്ദരി വായിച്ചിട്ടുണ്ടോ?.”
എടോ രക്ഷസിന്റെ മകള്‍ വായിച്ചിട്ടുണ്ടൊ.?”
കാവാലന്‍:“ഇയ്യാളോട് സംസാരിച്ചിട്ട് കാര്യമില്ലാ“.
അയ്യാള്‍ പെട്ടെന്ന് ദേഷ്യത്തോടെ വണ്ടി നിറുത്തുന്നു.
കാവാലന്‍:“സാറ് ഇറങ്ങണം.?”
ഗോപന്‍ :“(വണ്ടീന്ന് ഇറങ്ങിട്ട്) തന്നെ പോലെയുള്ള ടാക്സികാരാണ് ഈ നാട് വെടുക്കാക്കുന്നത്.(പ്രിയെ നോക്കിട്ട്)-പ്രിയെ ഇറങ്ങ് ഇവിടെ നിന്ന് ആ വളവ് തിരഞ്ഞില്ലാല്‍ ഇല്ലമായി നമ്മുക്ക് നടക്കാം.”
പ്രിയ;‘ഞാന്‍ ഏതായാലും ഇല്ല.”“ ഏന്തായാലും ഈ രാത്രി ഒരു പരിചയവുമില്ലാത്ത ഒരു വഴിയിലൂടെ തന്നെയുമല്ല ഈ പെട്ടിയെല്ലാം ഇനി ചുമക്കാന്‍ എനിക്ക് വയ്യ “(ഗോപനെ നോക്കി) ‘ഗോപന്‍ നടന്നോളു. ‘(എന്നിട്ട്ഡ്രൈവറെ നോക്കിട്ട്);“വണ്ടി വിട്‘
(വണ്ടി മുന്നോട്ട് കുതിക്കുന്നതിനിടയില്‍ പ്രിയ):“പ്രേത നോവലിസ്റ്റ് നടന്ന് പോന്നോളു സാറിനു പറ്റിയ ഏന്തേലും സബജറ്റ് കിട്ടാതെ ഇരിക്കില്ലാ“(ചിരിക്കുന്നു).
നിശ്ചലനായി നിലക്കുന്ന ഗോപന്റെ മുന്നില്‍ അകന്നു പോകുന്ന കാറ്.
ഗോപന്‍: “ശോ അന്നേരത്തെ ഒരു ധൈര്യത്തിന് ഒന്നു പറഞ്ഞ് നോക്കിതാ‘
‘ഇനി ഇപ്പോ ഇവന്മാര്‍ പറയുന്നതു പോലെ വല്ല പ്രേതവും ഇവിടെ ഉണ്ടാവുമോ?.“
(പിന്നിലേക്ക് ഭയത്തോടെ തിരിഞ്ഞൂ നോക്കുന്ന ഓടനാവട്ടം അയ്യാളുടെ മുന്നില്‍ നിന്ന് സംസാരിക്കുന്ന കറുത്ത നീരു പൂച്ച): “ഈ വഴി ശരിയല്ലാ.”“ സാറ് വേഗം പോയ്കോളു.”
ഗോപന്‍:“അയ്യോആാാാാാാ(ഓടുന്നു)“
ഇല്ലത്തേക്കുള്ള വളവ് തിരിയുന്നിടത്ത് ഒരു വലിയ പര്‍വ്വതം കണക്കെ ഒരു കറുത്ത സ്ത്രി രൂപം.
ഗോപന്റെ സംസാരം നഷടപെടുന്നു.ആയ്യാള്‍ ശബദമില്ലാതെ പുലമ്പുന്നു.
പെട്ടെന്ന് ആയ്യാള്‍ക്ക് മുന്നില്‍ അപ്രത്യക്ഷമാകുന്ന സ്ത്രിരൂപം.
ഗോപന്‍ സ്ഥലകാലബോധം നഷടപെടുന്നു.
ദൂരെ നിന്നും ഒരു സ്ത്രിയുടേ മുറിഞ്ഞ കൈപത്തി പറന്നു വരുന്നു.അതിനുള്ളില്‍
ചെറുതായി നിലക്കുന്ന തിരിനാളം.
ഗോപന്‍ ഭീതിയോടെ ഓടുന്നു.(ഗോപന്റെ വിളറി വെളുത്ത മുഖം)
അയ്യാള്‍ക്ക് പിന്നാലെ ആ തിരികത്തുന്ന പാതിമുറിഞ്ഞ കൈയ്യും പറന്നെത്തുന്നു.
അലര്‍ച്ചയോടെ ഒരു കല്ലില്‍ തട്ടി വീഴുന്ന ഓടനാവട്ടം ഗോപന്‍.
തലയുര്‍ത്തി നോക്കുമ്പോള്‍ തന്റെ നേരെ പറന്നെത്തുന്നാ കൈത്തലം
ഗോപന്‍;ആയ്യോാാാാാാാാ(ബോധം കെട്ട് വീഴുന്നു.)
തുടരും
17 comments:
അയ്യോാാാാാാാാ.........ഗോപനെപ്പോലെ ഞാനും..:)
ഹെന്‍റമ്മോ... പേടിച്ചിട്ട് ചിരിനിര്‍ത്താന്‍ വയ്യേ.. :)
ചേറനാടന്‍...ആ പേര് കേട്ടപ്പോള്‍ തന്നെ മനസ്സിലായി ആള്‍ നാടനാണെന്ന്...പിന്നെ എന്നെ പേടിപ്പിക്കാമെന്നൊന്നും വിചാരിക്കരുത്....എന്റെ താമസം പോലും സെമിത്തേരിയിലാണ്....അപ്പോള്‍ എന്റെ ഒരു റേയ്ഞ്ച് മനസ്സിലായിക്കാണുമെന്ന് വിചാരിക്കുന്നു....
ഗീതാകിനി...ചുണയുണ്ടെങ്കില്‍ എന്നെ കുപ്പിയിലാക്ക്...പിന്നൊരു കാര്യം...ഈ മുറുക്കാനൊക്കെ പഴയ ഫാഷനാണ്....വല്ല തമ്പാക്കോ ശംഭുവോ വാങ്ങി വയ്ക്കരുതോ...
മ്യാവൂ....മ്യാവൂ....പാവം നീരുപ്പൂച്ച....പേടിക്കേണ്ട് കേട്ടോ....ഞാന്‍ കൂടെയുണ്ട്....
റോസമ്മേ....ഒരു സംശയം....റോസമ്മയെ അടച്ചിട്ടിരിക്കുന്ന കുപ്പി പെപ്സിയുടേതാണോ അതോ കൊക്കകോളയുടേതോ....അറിഞ്ഞിരുന്നെങ്കില്‍ ആ കമ്പനിക്കാരെ വിളിച്ച് അടപ്പ് തുറക്കാമായിരുന്നു....
പ്രിയാരാമകൃഷ്ണന്‍....മലയാറ്റൂര് രാമകൃഷ്ണന്റെ ആരായിട്ടു വരും....അല്ലെങ്കില്‍ വരണ്ട....
[പ്രശസ്ത പ്രേത നോവലിസറ്റ് ഗോപന്‍ ഓടനാവട്ടം] ഇയാള്‍ പിന്നെങ്ങനെ ഓടാതിരിക്കും...തോമസ് കുട്ടി വിട്ടോടാ....
കാവാലന്‍....കാര്‍ ഡ്രൈവറല്ലേ....ഒരു പൂവാലന്റെ ലക്ഷണം...
എന്റെ ബ്ലോഗിലാര്‍ കാവിലമ്മേ ഈ രാത്രി എന്നെ കാത്തുകൊള്ളേണമേ....
ഇനിയും വരാം ആല്‍ത്തറയിലേയ്ക്ക്.
സസ്നേഹം,
ശിവ.
പിള്ളേച്ചാ, അറിയാമ്മേലാഞ്ഞിട്ട് ചോദിക്കുവാ, ഈ ചേറനാടന്‍ ഏറനാടന്‍ തമ്മില്‍ എന്തേലും സാമിയം? ഉണ്ടെങ്കില്‍ ഞാന്‍ കേയ്സ് കൊടുക്കുംട്ടാ. (ബിയര്‍ കേയ്സ്)..
ലോകത്തിലെ ആദ്യഭീകരഹാസ്യതിരക്കഥ!! പേടിച്ചിട്ട് മൂത്രിക്കാനും ചിരിച്ചിട്ട് വയറിളക്കാനും വയ്യാതിരിക്കാന്‍ വയ്യ.
തണലെ ആദ്യകമന്റിന് നന്ദി
പാമു:നന്ദി നന്ദി അടുത്തകഥയില്‍ പാമു മിന്നാമിനുങ്ങിനൊപ്പം ഉണ്ടാകും.
ശിവ:ഈ പ്രേതകഥയില്‍ ഒരു പ്രേതമാക്കട്ടെ ഞാന്‍
ഏറനാടാ:ഈ ചേറനാടനു പറ്റിയ അഭിനയസിദ്ധിമാത്രം നിങ്ങള്‍ക്കെ ഉള്ളൂ അതെ നോക്കിയുള്ളൂ
പ്രിയ അനൂപ്,
എനിക്ക് ഏറെ സന്തോഷം....ഇനി ഒരു പ്രേത്മായിട്ടു വേണം രാത്രിയൊക്കെ സധൈര്യം ഇറങ്ങി നടക്കാന്‍.
ശിവ.
അനൂപ് ജീ..,ഇതിപ്പോള്‍ പേടിച്ചിട്ട് കൈ വിറക്കുന്നോണ്ടു കമന്റാനും പറ്റണില്ല്യാ..എന്നാല്‍ ചിരി കൂടിട്ട് കമന്റാതിരിക്കാനും പറ്റണില്ല്യ എന്ന അവസ്ഥയായി....:)
ഓരോ സീനും നല്ല വ്യക്തമായി ഭീതിപ്പെടുത്തുന്ന എന്നാല്‍ ചിരിപ്പിക്കുന്ന വിധത്തില്‍ എടുത്തിരിക്കുന്നു...പുതിയ കഥാപാത്രങ്ങളുമായി ഇനിയും ആല്‍ത്തറക്കാവ് തുടരൂ....:)
ഏറനാടന്‍ ചേറനാട് വഴി പോയപ്പോള്‍ കിട്ടിയ പേരാണോ ഇത്.
.. അയ്യോ.. ഒരു കൈ വരുന്നേ..
ഈ മേമന ഇല്ലത്തിലേക്കുള്ള വഴി ഇതന്നേയല്ലേ..
അയ്യോ ഞാനും ബോധം കെട്ടൂ. മ്യാവൂ...
എന്റെ പാറെമാതാവേ!!
യ്യോാാാാാാാാ
പേടിച്ചതല്ല ചെറിയ ബയം !!
"അന്ധകാരമയമായ
ദുരാത്മക്കളോടും
ദുഷ്ട്രാരൂപികളോടും ഞങ്ങള്‍
ചെയ്യുന്ന യുദ്ധ്ത്തില്‍
ഞങ്ങളെ സഹായിക്കണമേ
ആമ്മേന്‍ "
പിതാവിനും പുത്രനും
പരിശുദ്ധ റൂഹായ്ക്കും സ്തുതി
കാപ്പില്‍ച്ചന്‍ വന്നിട്ട് ഏല്ലാത്തിനും ഒരോ കൊന്ത ജപിച്ച് കൊടുക്കുന്നുണ്ട്
മാന്ത്രികന്‍ മഹാമാന്ത്രികന്‍ കാപ്പിലച്ചന്‍ ഏത്തറായ്
ആര്‍പ്പോ
അനൂപ്.. കലക്കീട്ടുണ്ട് ട്ടോ... തുടരൂ.. :-)
:( ആളെ പേടിപ്പിയ്ക്കാനായിട്ട് ഓരോന്ന് എഴുതും...
ബാക്കി പോരട്ടേ മാഷേ.
:)
പിള്ളേച്ചോ,
നിങ്ങളുടെ പോസ്റ്റുകളില്‍ എല്ലാത്തിലും ബോധം പോകണം എന്ന് വല്ല നിയമം ഉണ്ടാവ്വോ...?
ആ കൈ പത്തി വെച്ചു ഇനിയെത്ര പോസ്ടുവരുമോ എന്‍റെ ആല്‍ത്തറ സ്വാമി ? പ്രേതങ്ങളെ കോമഡി കഥാപാത്രങ്ങളാക്കി എഴുതുന്ന ആദ്യ ബ്ലോഗര്‍ എന്നുള്ള അവാര്‍ഡ് നിങ്ങള്‍ക്ക് തന്നെ. :)
പുതിയ പോസ്റ്റ് പോരട്ടെ..
അനൂപേ, ആ നീരുപ്പൂച്ചയെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യരുത്. പൂച്ചകളെ കഷ്ടപ്പെടുത്തുന്നതു കാണാനുള്ള കെല്‍പ്പില്ല....
അടുത്ത ലക്കത്തില്‍ പൂച്ചയ്ക്കു മീനിനെക്കൊടുത്തു സന്തോഷിപ്പിക്കണം...
ഇല്ലെങ്കില്‍ ഗീതാകിനി തന്നെ മനസ്സലിഞ്ഞു റോസമ്മ പരലിനെ നീരു പൂച്ചക്കു കൊണ്ടുകൊടുക്കും, ചേറനാറ്റന്‍ ഇനി എന്തൊക്കെ ചെയ്താലും.
ഇതുവായിച്ചിട്ട് എനിക്കും പേടി വന്നു.
ബാക്കി വായിച്ചാല്‍ എന്താകുമോ ആവോ..?
പ്രേത കഥ സൂപ്പറാവുന്നു.
Post a Comment