Monday, June 9, 2008

ആശൂത്രി വിശേഷങ്ങള്‍

കുട്ടി ഡോക്ടറുടെ ആശൂത്രിലിക്ക് കയറി ചെല്ലുന്ന കുഞ്ചു.തിരക്ക് കാരണം ഡോക്ടറെയോ കമ്പോണ്ടാറേയോ (തോന്ന്യാസി) കാണാതായപ്പോള്‍ കുറച്ചു ശബ്ദത്തില്‍ ചോദിക്കുന്നു.

കുഞ്ചു : " പയ്യോളീലെ മോനേ, തോന്ന്യാസീ, ഇവിടെ പൂരം നടക്കുമ്പോ നീയ് കാശിക്കു പോയ്വാ, എന്താ തിരക്ക്, ബ്ലോഗിലെ ആളോള് ഇത്രേം രോഗികളാണ് എന്നറിഞ്ഞില്ല, ആല്‍ത്തറ സാമീ, ഈ കുട്ടീനെ കാക്കണേ !"

ശബ്ദം കേട്ടു നേഴ്സ് മേഴ്സി നടന്നടുക്കുന്നു. വെളുത്ത സാരിയും ബ്ലൌസും, തലയില്‍ നേഴ്സിന്‍റെ ക്യാപ്പും ധരിച്ചിരിക്കുന്നു. ചുണ്ടില്‍ പുഞ്ചിരി.

മേഴ്സി : " എന്നെ കാക്കാനാണോ പറയണേ ? അതും ആല്‍ത്തറ സാമിയോട് ?"

മേഴ്സിയുടെ മുത്തുപൊഴിയും പോലെയുള്ള സ്വരം കേട്ടിട്ടു കുഞ്ചു ഞെട്ടി തിരിഞ്ഞു നോക്കുന്നു. മേഴ്സിയെ കണ്ടപ്പോള്‍ തുറന്ന വായ അടക്കാതെ കുഞ്ചു അങ്ങിനെ പിടിച്ചു നില്‍ക്കുകയാണ്‌.. പിന്നീട് സംസാരിക്കുവാന്‍ ഒരു ശ്രമം നടത്തി നോക്കുന്നു..

മേഴ്സി : " അയ്യോ, എന്നെ കണ്ടു പേടിച്ചോ..?"

കുഞ്ചു : " ആ.. രാ..ആശൂത്രീലെ പുതിയ ഡോക്ടറാ ..?"

മേഴ്സി : " അല്ല, നേഴ്സാണ്, പേരു മേഴ്സി..ഞാന്‍ ഇവിടെ കഴിഞ്ഞ ദിവസം ജോയിന്‍ ചെയ്തു., നിങ്ങളുടെ പേരു എന്താ..?"

കുഞ്ചു : (സന്തോഷത്തോടെ) "പി. കുഞ്ചു. "

മേഴ്സി : (ചിരിയോടെ) "ഈ പ്പി എന്തോന്നാ ?"

കുഞ്ചു :(നാണത്തോടെ) " അതെന്നെ ആളോള് അസൂയോണ്ട് പഞ്ചാര പഞ്ചാരാ ന്നു വിളിക്കണോണ്ടാ"

മേഴ്സി : (ചിരിയോടെ) "അപ്പൊ ആള് പഞ്ചാരയാണ് ല്ലേ ?"

കുഞ്ചു : (മുഖം വീര്‍പ്പിച്ചു കൊണ്ടു) " അത്രയ്ക്കൊന്നും ഇല്ല, ദേ ഒരിത്തിരി..ഇഷ്ടപ്പെട്ടോരെ കണ്ടാല്‍ ഞാനിത്തിരി സംസാരിക്കും, അത് ഇവിടെയുള്ളോര്‍ക്കൊന്നും കണ്ണില്‍ കണ്ടൂടാ"

മേഴ്സി : "ഓ അതിന് പരിഭവപ്പെടുന്നതെന്തിനാ ?, ഇവിടെ രോഗിയായിട്ടാണോ വന്നിരിക്കുന്നെ, അതോ ഡോക്ടറുടെ സുഹൃത്തോ.. ?"

കുഞ്ചു : " എനിക്കിത്തിരി പടം പിടുത്തത്തിന്‍റെ അസുഖം ഇണ്ടേ, അതോണ്ട് ഡോക്ടറിനെ കാണിച്ചു എന്തെങ്കിലും ചെയ്യാന്‍ പറ്റൊന്നു നോക്കണല്ലോ..?, ഡോക്ടറു നമ്മുടെ സ്വന്തം കുട്ട്യല്ലെ.."

മേഴ്സി : (വിസ്മയത്തോടെ) " കുഞ്ചൂന്‍റെ കുട്ട്യാ ഈ ഡോക്ടറു "

കുഞ്ചു: " എന്‍റെ മേഴ്സി, ഇതു അതല്ല (കൈ കൊണ്ടു കുട്ടിയെ തോട്ടില്‍ ആട്ടുന്ന ആംഗ്യം കാണിക്കുന്നു ) , ഡോക്ടറുടെ പേരു അങ്ങിന്യാ ..ഞാന്‍ ഇട്ടതല്ല " (ചിരിക്കുന്നു)

മേഴ്സി : " കയ്യില് ക്യാമറയൊക്കെ ഉണ്ടല്ലോ, എന്‍റെ പടം എടുക്കോ ?"

കുഞ്ചു : " പിന്നെ, ഞാന്‍ എല്ലാരുടേം പടം എടുക്കും, മെഴ്സിക്ക് ഫ്രീ ആയി എടുത്തുതരാം. "

മേഴ്സി : " ഹയ്യ, അതെന്താ..?"

കുഞ്ചു : " സ്പെഷ്യല്‍ ആയിട്ടുള്ളോര്‍ക്ക് അങ്ങിന്യാ..!" (ചിരിക്കുന്നു )

മേഴ്സി : " അതിന് കുഞ്ചു എന്നെ ഇപ്പോഴല്ലേ കാണുന്നെ. ? എന്നെ എങ്ങിന്യാ അറിയാ "

കുഞ്ചു : " ഒരു തവണ കണ്ടാ സ്പെഷല്‍ ആവില്യാന്നു ആരാ പറഞ്ഞേ ?, ഈ ഡോക്ടറോ ?"

മേഴ്സി : " യ്യോ, അല്ല, ഞാന്‍ വെറുതെ പറഞ്ഞതാ.., ആട്ടെ എന്ത് പടങ്ങളാ ഇപ്പൊ കുഞ്ചു പിടിക്കണത്"
കുഞ്ചു : " ഇപ്പൊ പിടിച്ച പടങ്ങളൊന്നും കൊള്ളൂല്ല, മേഴ്സി. ഞാന്‍ ബാഗില്‍ നോക്കട്ടെ നല്ല അടിപൊളി പടങ്ങള്‍ കാണാതിരിക്കില്ല."

മേഴ്സി : " ഓ എനിക്ക് കാണുവാന്‍ ധൃതിയായി. "

കുഞ്ചു : " നോക്കട്ടെ, (ബാഗില്‍ തിരയുന്നു) ഓ കിട്ടി പോയി.. മേഴ്സിയെ പോലെ സുന്ദരിയായ വെളുത്ത ഡെയ്സി, ദാ നോക്കു"മേഴ്സി : " നന്നായിരിക്കുന്നു, സത്യം പറ, എനിക്ക് ഇത്രേം ഭംഗീണ്ടോ ?"

കുഞ്ചു : " ഞാന്‍ നുണ പറഞ്ഞതല്ല, ഈ പൂവ് പോലെ ഭംഗി ഞാന്‍ വേറെ ആര്‍ക്കും കണ്ടിട്ടില്ല ?"

മേഴ്സി : " ആര്‍ക്കും ? പിന്നെ ആരാ ഈ ഡെയ്സി ?"

കുഞ്ചു: " പടച്ചോനേ, വലഞ്ഞോ.."

മേഴ്സി : " കണ്ടോ, കണ്ടോ..എനിക്കറിയാം നുണയാണ് പറയുന്നത്.. "

കുഞ്ചു : " മേഴ്സി, ആ പൂവിന്‍റെ പേരു അങ്ങിനെയാണ്‌ ദാ ഇതു നോക്കു."മേഴ്സി : " ഹായ്, എന്ത് നല്ല കളറ്, ഇതെവിടുന്നാ ?"

കുഞ്ചു : " ഞാന്‍ പൂവ് അന്വേഷിച്ചു പോകാത്ത സ്ഥലം ഇല്ല, ഇതു പടച്ചോന്‍റെ ബ്ലോഗീന്നു അടിച്ചതാ., നന്നായിട്ടുണ്ടാ ?"

മേഴ്സി : " പിന്നേ, ചോദിക്കാനുണ്ടോ..? അപ്പൊ കുഞ്ചു നല്ല പടം ഒക്കെ പിടിക്കും."

കുഞ്ചു : "ഓ അത്യാവശ്യത്തിനു, മേഴ്സിയുടെ പടങ്ങള്‍ എടുക്കുന്നതിനെ കുറിച്ചാലോചിക്കുമ്പോള്‍ എനിക്കൊരു ലത് "

മേഴ്സി : " ഓ പോ കുഞ്ചു, ഇയാള്‍ടെ ഒരു പഞ്ചാര.."

കുഞ്ചു : " മേഴ്സി മാത്രം അങ്ങിനെ വിളിക്കരുത് ട്ടാ. എനിക്ക് സഹിക്കൂല്ല."

മേഴ്സി : " അപ്പൊ എനിക്കെന്താ ഇത്ര പ്രത്യേകത. ?"

കുഞ്ചു : " എനിക്ക് മേഴ്സിയോടു ഇത്തിരി ഇഷ്ടം കൂടുതലാന്നു വെച്ചോ."

മേഴ്സി : " ഓ..ഇതെപ്പോ തുടങ്ങി..ഞാന്‍ അറിഞ്ഞില്ല..ഡോക്ടറെ കാണിക്കണോ..?"

കുഞ്ചു : " കണ്ണില്‍ ചോരയില്ലാത്ത വര്‍ത്തമാനം പറയരുത്.."

മേഴ്സി : " കണ്ണില്‍ ആര്‍ക്കെങ്കിലും ചോര വരുമോ എന്‍റെ കുഞ്ചൂ, അതിന് കുറച്ചു സയന്‍സൊക്കെ പഠിക്കണം, ഈ പടം പിടിച്ചു നടന്നാല്‍ ഒന്നും മനസ്സിലാവൂല്ല."

കുഞ്ചു : " ഞാന്‍ ചെയ്ത മാതിരി ഉള്ള ഓപ്പറേഷന്‍ മെഴ്സീം ഡോക്ടറും ചെയ്താ മതി."

മേഴ്സി : " അപ്പൊ ഓപ്പറേഷനും ചെയ്തോ കുഞ്ചു..ആള് കൊള്ളാലോ..?"

കുഞ്ചു : " ഹാ അതൊരു വല്യെ കഥയാണ് .."

മേഴ്സി : " ഇവിടെ തിരക്കിലായതോണ്ട് ഇപ്പൊ കേള്‍ക്കാന്‍ പറ്റില്ല., ഡോക്ടര്‍ വിളിചൂന്നു തോന്നുന്നു, ഞാന്‍ ഇപ്പൊ വരാം.."

കുഞ്ചു : " ന്നാ അങ്ങിനെ ആവട്ടെ, കുട്ടി ഡോക്ടറോട് ഞാന്‍ ഇവിടെ ഉണ്ടെന്നു പറഞ്ഞേക്കണം..ട്ടാ.., ഞങ്ങള്‍ വല്യെ ഗടികളല്ലേ ?"

മേഴ്സി : " അപ്പൊ കുഞ്ചു ഡോക്ടറാ..?"

കുഞ്ചു : " അങ്ങിനെ ചോദിച്ചാ...ഡോക്ടറുടെ ഒരു വകേല് വരും..പോയി വരൂ..ഞാന്‍ മേഴ്സിയെ കാത്തു ഇവിടെ ഒരു മിന്നാമിനുങ്ങിനെ പോലെ ചക്രവാളത്തിലെ അനന്ത സീമകളിലേക്ക് നോക്കി നെടുവീര്‍പ്പും ഇട്ടുകൊണ്ട്‌ നില്ക്കുന്ന ഒരു പ്രേതാത്മാവാകും !"

മേഴ്സി : " അയ്യോ, പ്രേതമോ..?"

കുഞ്ചു : " അല്ല പ്രേമാത്മാവും....പഴ്യേ നാവല്ലേ, പുതീത് ഓര്‍ഡര്‍ കൊടുത്തിട്ട് കിട്ടീട്ടില്ല."

കുട്ടി ഡോക്ടറുടെ സ്വരം ഉയര്‍ന്നു കേള്‍ക്കാം.. മേഴ്സി ഓടി പോകുന്നു..

കുട്ടി ഡോക്ടര്‍ : " എന്തായിത്, മേഴ്സി മരുന്നെടുക്കാന്‍ പോയീട്ട് ഇത്രേം നേരം എവിടെയായിരുന്നു. ? കണ്ടോ ഈ പാരവെപ്പ് രോഗി എനിക്കിട്ടു പാരവെച്ചു വെച്ചു എന്‍റെ ആശൂത്രി ബ്ലോഗ് തന്നെ പൂട്ടി കെട്ടും എന്നുള്ള സ്ഥിതിയിലായി ഇപ്പോള്‍.."

മേഴ്സി : " ക്ഷമിക്കണം ഡോക്ടര്‍, വഴിയില്‍ നിങ്ങളുടെ വകേലൊരു ഷാരുഖിനെ കണ്ടപ്പോള്‍ ഒന്നു നിന്നു പോയതാണ്. "

കുട്ടി ഡോക്ടര്‍ : " എന്‍റെ വകേല് ഷാരുക്കോ, ശൈക്കാവും., എന്‍റെയീ ഗ്ലാമറിനു അബുദാബി ശൈക്കോ സുല്‍താനോ ആവും.."

മേഴ്സി : (മരുന്നു കൊടുത്തു കൊണ്ടു ) " അല്ല, ആള് മലയാളിയാ, കയ്യില്‍ ഒരു പടം പിടിക്കണ മെഷീന്‍ ഉണ്ട്."

കുട്ടി ഡോക്ടര്‍ : (ചിരിയോടെ) " ഓ നമ്മടെ കുഞ്ചു...സാക്ഷാല്‍ പഞ്ചാര "

മേഴ്സി : " അതെ, അദ്ധേഹം അവിടെ വെളിയില്‍ കാത്തിരിക്കുന്നു.."

കുട്ടി ഡോക്ടര്‍ : " ഈ രോഗിയെ കഴിഞ്ഞാല്‍ അകത്തേക്ക്‌ വിട്ടോളൂ, കയ്യില്‍ ഒരു പെന്‍സിലും പേപ്പറും
കൊടുത്തോളൂ."

മേഴ്സി : " ശരി ഡോക്ടര്‍ " മേഴ്സി ചിരിയോടെ പോകുന്നു.

ആശൂത്രീടെ മച്ചിലേക്കും നോക്കി കസേരയില്‍ ഇരിക്കുന്ന കുഞ്ചു. മേഴ്സി നടന്നടുക്കുന്നു.

മേഴ്സി : " കുഞ്ചൂ, അകത്തുള്ള രോഗി പുറത്തു പോയാല്‍ ഡോക്ടറെ കണ്ടോളൂ. ഈ പേപ്പറും പെന്‍സിലും വെച്ചോളൂ.."

കുഞ്ചു : (സ്വപ്നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു കൊണ്ടു) "മേഴ്സി നിന്നെ കാണുമ്പോള്‍ ഒളിച്ചോട്ടം ബ്ലോഗില്‍ പോയി പോസ്റ്റിടാന്‍ തോന്നുന്നു..വരുന്നോ ഒരു കമ്പനിക്ക്."

മേഴ്സി : " ഞാന്‍ വരണില്യ ഒളിച്ചോടാന്‍, എനിക്കിപ്പോ ബ്ലോഗില്‍ ശുക്ര ദശയാ..വച്ചടി വച്ചടി കയറ്റമാന്നാ സ്വാമി പറഞ്ഞത്.. ചൊല്ലിയ കവിതക്കും ചുരണ്ടിയ കുറിപ്പിനും അഭിപ്രായ മഴയാണ്. ഇതിനിടയില്‍ ഒളിച്ചോടിയാല്‍ കിട്ടുന്ന കമന്‍റ് തുക ബാങ്കില്‍ ആരിടും"

കുഞ്ചു : " സ്നേകത്തിനു മുന്നില്‍ കമന്റ് ഒന്നുമല്ല, മേഴ്സി..നീയൊന്നു മനസ്സിലാക്കണം, അഭിപ്രായ പനി പിടിച്ചാല്‍ പിന്നെയത് മാറില്ല."

മേഴ്സി : " കുഞ്ചൂ, ഇവിടെ സ്നേഹത്തിനു ഒരു മെയിലിന്‍റെ വില പോലും ഇല്ല. അഭിപ്രായമല്ലോ ജീവധനാല്‍ പ്രധാനം "

ഇതിനിടെ ഡോക്ടറുടെ മുറിയിലെ രോഗി പുറത്തേക്കിറങ്ങുന്നു
. (രോഗിക്കു കരുണന്‍ ജിയുടെ അതെ പുന്‍-ചിരി )

കുഞ്ചു : (മേഴ്സിക്ക് പുതിയ പൂക്കളുടെ പടം നല്‍കി കൊണ്ടു) " ഈ പൂക്കള്‍ എന്‍റെ മനസ്സു പോലെ തകര്‍ന്നു പോയിരിക്കുന്നു. നീയിതു എനിക്കായി സൂക്ഷിക്കുക, ഞാന്‍ തിരികെ വരും വരെയെങ്കിലും വാടാതെ നോക്കുക." എന്നിട്ട് പതിയെ നടന്നു നീങ്ങുന്നു..

പാശ്ചാത്തലത്തില്‍ ♪♪ കബീ കബീ മേരെ ദില്‍ മെ ഖയാല്‍ ആതാ ഹേ....♪♪

അഗ്രിയില്‍ വരാത്ത ബ്ലോഗു പോലെ പടം കയ്യില്‍ പിടിച്ചു കൊണ്ടു സ്തംഭിച്ചു നില്ക്കുന്ന മേഴ്സി..പാട്ടു തുടരുന്നു.. ♪♪ കബീ കബീ മേരെ ദില്‍ മെ ഖയാല്‍ ആതാ ഹേ ♪♪

11 comments:

Gopan | ഗോപന്‍ said...

സഹൃദയരേ,
പുതു മുഖങ്ങള്‍ പങ്കെടുക്കുന്ന ആശൂത്രി രംഗം.
ശ്രീ പഞ്ചാരയും മെഴ്സിയും ആശൂത്രിയില്‍ കണ്ടപ്പോള്‍. ബാക്കി നിങ്ങള്‍ പറയുക. :)

പാമരന്‍ said...

ഹ ഹ ഹ, കൊള്ളാം ഗോപന്‍ജീ. ഈ മെഴ്സിയാന്‍റി ആരാ?

കുഞ്ചൂനെ മനസ്സിലായി.. തൊട്ടുകാണിക്കില്ല.. വേണേല്‍ തുപ്പിക്കാണിക്കാം.. :)

Gopan | ഗോപന്‍ said...

ഹ ഹ പാമരന്‍സേ, തുപ്പേണ്ട ട്ടാ..
ഈ ആല്‍ത്തറ മുയുവന്‍ ഇങ്ങള് സങ്കടം ബിതറിയ കാരണം ഞമ്മന്‍ ദേ ഒരിത്തിരി പഞ്ചാരയിട്ട്...
പിന്നെ മേഴ്സി, അത് ഞമ്മടെ കൃഷ്‌ കൊണ്ടോന്ന നെഴ്സാ..ആന്‍റിന്നു വിളിച്ചാ ചെലപ്പോ സ്നേകത്തിന്‍റെ പൊറത്ത് ഓള് എന്തെങ്കിലും പറയും.
ഇങ്ങള് നേരിട്ടു ചോയിചോളി..ന്ന ഞമ്മള് ബരട്ടെ.. കുട്ടി ഡോക്ടര്‍ക്കാ ഇപ്പൊ മോറു വീര്‍പ്പു. :)

ജെയിംസ് ബ്രൈറ്റ് said...

കുട്ടി ഡാക്കിട്ടറുടെ കണ്ണില്‍ മണ്ണു വാരിയിടാ‍ന്‍ നോക്കണ്ട കുഞ്ചു..!
റോസമ്മേം പഞ്ചാരേം എല്ലാം ഞാന്‍ അവസാനിപ്പിച്ചു കളയും കേട്ടോ..!
നീ എന്റെ ബന്ധു ആയോണ്ട് ഞാന്‍ ക്ഷമിച്ചേക്കുന്നു..!
ആശുപത്രിയില്‍ അപവാദം പരത്തി നീയെന്റെ കഞ്ഞികുടി മുട്ടിക്കുമോ പഞ്ചാരേ..?

Unknown said...

കോള്ളാമല്ലോ ആശുപത്രി ഇവീടേ ജോലി വല്ലോ
കിട്ടുമോ നല്ല നേഴ്സുന്മാഉണ്ടെല്‍ പഞ്ചാരയടിക്കാനാണ്

മാണിക്യം said...

ഞാന്‍ ഇന്നലേം വന്നു
തിരക്ക് കാരണം
തിരിച്ചു പോയി
ഇന്ന് ഡാക്കിട്ടരെ
ഒന്നു കാണാന്‍ പറ്റുമോ?

കുഞ്ചുവേ!

വഞ്ചിയില്‍ പഞ്ചാര ചാക്ക് കേറ്റി
തുഞ്ചത്തിരുന്നു തഴഞ്ഞു കൂഞ്ചു
പഞ്ചാര വിറ്റു നടന്നു കുഞ്ചു
പഞ്ചാരകുഞ്ചുന്ന് പേരു വന്നു....

ആ കുഞ്ചു തന്നല്ലെ ഈ കുഞ്ചു?
തകര്‍‌ത്തു കേട്ടോ നന്നയിരിക്കുന്നു

ഗീത said...

നഴ്സേ മേഴ്സീ നിന്റെ പഴ്സില്‍ തിരുകൂ നീയീ
വേഴ്സറ്റൈലാ‍യുള്ളീ പൂവിന്‍ ചിത്രം
വഴ്സാകും ഇല്ലെങ്കില്‍ എന്‍ ഹാര്‍ട്ടിന്‍ കണ്ടീഷന്‍
ബഴ്സ്റ്റാനും ചാന്‍സുണ്ടതു നീയോര്‍ത്തീടൂ....

പഞ്ചാരകുഞ്ചു കേഴണതു കേട്ടില്ലേ ദുഷ്ട കുട്ടിഡാക്കിട്ടറേ...
ഒരു ഡോസ് സെഡേറ്റീവ് വല്ലതും കൊടുത്തു മയക്കി കിടത്താന്‍ പറ ആ മേഴ്സീനോട്....

ഏയ്, ഏയ്, ഇതിപ്പോ എന്റെ നേരെ എന്തിനാ സിറിഞ്ചും കൊണ്ടു വരണേ ?
അയ്യോ എനിക്കല്ല അസുഖം...
(ഓടുന്നു)
ആ പഞ്ചാരഗോപന്‍‌കുഞ്ചൂനാ അസുഖം....

അയ്യോ...... അയ്യോ‍ാഊഊഊഉ

krish | കൃഷ് said...

ഗോപാ.. അതുകലക്കി. പി.കുഞ്ചു.

പാമൂ..മേഴ്സിക്കുട്ടി മൊഞ്ചുള്ള പുതിയ നഴ്സാട്ടാ. നമ്മടെ റെക്കമെന്റേഷനാ.

അനൂപേ..ഒരു തൂപ്പ്കാരന്റെ പോസ്റ്റ് ഒഴിവുണ്ട്. നിങ്ങക്ക് പറ്റ്വോ.. പഞ്ചാരകള്‍ക്ക് മെഴ്സി നല്ല മരുന്നാ കൊടുക്കണത്. (അതിന്റെ കഥ ഉടന്‍ വരുന്നുണ്ട് ട്ടോ)

അല്ലാ ഇതാര്, രായമ്മ മാണിക്ക്യമോ..തള്ളേ സുഖങ്ങളൊക്കെ തന്ന്യോ. ഡാക്കിട്ടറെ കാണാന്‍ ശീട്ടൊക്കെ എടുത്തിട്ടുന്ടല്ലോ ല്ല്യോ.

തന്നെ, തന്നെ, അവന്‍ പഞ്ചാരക്കുഞ്ചു തന്നേ.

ഗീതിനിയമ്മേ.. എന്തിനീ ഈ സൂചിയെ പേടിക്കണെന്നേ. ഇത് പഞ്ചാരയടിക്കാര്‍ക്കുള്ളതാ..

Gopan | ഗോപന്‍ said...

ഇവിടെ വന്നു അഭിപ്രായം എഴുതിയ എല്ലാവര്‍ക്കും ആത്മാര്‍ഥമായ നന്ദി.
കൃഷ്‌, തൂപ്പുകാരിയായി കീതമ്മ തന്നെ..
പഞ്ചാരക്കൊരു പാരയായി കൊണ്ടോട്ടി മൂസ. (അനൂപ് ) വല്യെ പേരു വേണമെന്കെ ഇനീം കുറെ സ്റൊക്കിലുണ്ട് . അപ്പൊ ധൈര്യമായിട്ടു കളത്തില്‍ ഇറങ്ങിക്കോളൂ..ഗീതെച്ചി, മാണിക്യേച്ചി, പ്രിയാജി, റോസ് നിങ്ങളുടെ കവിതയോ കഥയോ പോങ്ങച്ചമോ എന്തുവേനെലും ആവാം..പോസ്റ്റായി വരട്ടെ....:)

നിരക്ഷരൻ said...

onnonnara panchaara aanallo gopan ?
pennungale valakkaan baagil fotoyum aayi natakkukayaanalle ?

kollam kollaam.

(sorry for typing in english)

Rare Rose said...

ഹി...ഹി..ആല്‍ത്തറ ആശൂത്രി തകര്‍ക്കുവാണല്ലോ...പുത്യ നേഴ്സു മേഴ്സിക്കുട്ടിയും..,പഞ്ചാരക്കുഞ്ചും ഒക്കെ കലക്കീല്ലോ....
അഗ്രിയില്‍ വരാത്ത ബ്ലോഗു പോലെ പടം കയ്യില്‍ പിടിച്ചു കൊണ്ടു സ്തംഭിച്ചു നില്ക്കുന്ന മേഴ്സി..ഈ ഉപമ ...അതു കലക്കന്‍ തന്നെ ഗോപന്‍ ജീ......:)