Wednesday, June 4, 2008

ആല്‍ത്തറ ആശുപത്രി


മാന്യമഹാജനങ്ങളേ,

എന്റെ പേര് ഡോക്ടര്‍ കുട്ടി.
പേര് മൊത്തമായി പറയുകയാണെങ്കി..ജെയിംസ് കുട്ടി.
ചില തെണ്ടികള് ഞാന്‍ വ്യാജനാണെന്ന് പറയുന്നെന്ന് എന്റെ അസ്സിസ്റ്റന്റ് തോന്ന്യാസി എന്നോട് പറയുകയുണ്ടായി!

അവനിങ്ങനെ നിറുത്താതെ ഓടുകയല്ലേ..!അതിനിടയില്‍ ആരാണാവോ ഇതെല്ലാം അവനോടു പറഞ്ഞു പിടിപ്പിച്ചത്..?
ഓടല്ലേ..ഓടല്ലേ എന്നുപറഞ്ഞാല്‍ അവന്‍ കേട്ടിട്ടു വേണ്ടേ..!

അവനിപ്പോള്‍ ഇവിടെ ഇല്ല..!

എന്നിരുന്നാലും എനിക്കു നിങ്ങളോടു സത്യം പറയേണ്ടതുണ്ടല്ലോ..!
അല്ലെങ്കില്‍ എനിക്കു സമാധാനമില്ല..!

അതിനാല്‍ ഞാന്‍ നിങ്ങളോടു പറയട്ടേ.. ഞാനൊരു ഭയങ്കര സംഭവമാണു കേട്ടാ..!

ആയുര്‍വ്വേദം, അലോപ്പതി, ഹോമിയോപ്പതി പിന്നെ യുനാനി തുടങ്ങിയ എല്ലാ വൈദ്യശാസ്ത്ര ശാഖകളിലും ഞാന്‍ പ്രാവീണ്യം നേടിയിട്ടുണ്ട്.
ഏത് അസുഖം നിങ്ങള്‍ക്കുണ്ടെങ്കിലും ചികിത്സ ഈ ആല്‍ത്തറ ആശുപത്രിയില്‍ കിട്ടും.
പ്രണയനൈരാശ്യം മൂത്തവര്‍ക്കായി പ്രത്യേക ചികിത്സ ഉണ്ടായിരിക്കുന്നതാണ്.

പിന്നെ ഒരു കാര്യം.
ചിലര്‍ അധികമായി ഭക്തി മാര്‍ഗങ്ങളില്‍ പോകുന്നതായി കാണുന്നു..!
അവര്‍ക്കും ഇവിടെ ചിത്സയുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ തോന്ന്യാസിയില്‍ നിന്നും കിട്ടും.

ഇതാണ് ആല്‍ത്തറ ആശുപത്രിയുടെ ആദ്യത്തെ അറിയിപ്പ്.


ഇനിയുള്ള അറിയിപ്പുകള്‍ക്കായി കാത്തിരിക്കുക..!

17 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഈയിടെയായി എനിയ്ക്ക് ബ്ലോഗ്ഗിങ്ങ് കുറഞ്ഞ് കുറഞ്ഞ് വരികയാ, എന്താന്നറിയില്ല. കമാന്റാനാണേല്‍ വല്ല്യ ഉഷാറാ. ഇതൊരുരോഗമാണോ ഡോക്റ്റര്‍???

മാണിക്യം said...

അപ്പൊ കുട്ടി ഡാക്കിട്ടറെ,
ഈ “സിദ്ധവൈദ്യം”
അതു പിടിയില്ല അല്ലീയോ ,
എനിക്ക് ആണേല്‍
സിദ്ധവൈദ്യം മാത്രമേ പാടുള്ളു...
ഇനി ഇവിടെ നിന്നിട്ട് കാര്യമില്ലാ...

Rare Rose said...

ബ്ലോഗിലെ ആദ്യത്തെ ജനകീയ ആല്‍ത്തറക്ക് എല്ലാ വിധ ഭാവുകങ്ങളും...:)
ആല്‍ത്തറ ആശുപത്രിയിലേക്ക് ഞാനുമിതാ വന്നു.....എന്റെ രോഗത്തിനു ഒരു പ്രതിവിധി പറഞ്ഞു തരൂ ഡാക്കിട്ടറേ...എനിക്കാണേല്‍ ഈയിടെയായി കവിത വായിച്ചാല്‍ കഥയാണെന്നു തോന്നുന്നു...കഥ കണ്ടാല്‍ കവിതയാണെന്നും...ഇതിനി കണ്ണിനുള്ള പ്രശ്നമാണോ...??

Shabeeribm said...

ബ്ലോഗില് പണ്ടത്തെ പോലെ ആരും കമന്റ് എഴുതുന്നില്ല ... വല്ല മരുനും പറഞ്ഞു തരോ ഡോക്ടറെ ..

Gopan | ഗോപന്‍ said...

ജെയിംസ്,
പരിചയപ്പെടുത്തല്‍ നന്നായി, പക്ഷെ എത്ര പേരാ ചികിത്സ്യക്ക് വേണ്ടി കാത്തു നില്‍ക്കുന്നെ ! ഞാന്‍ വരണമോ ആശൂത്രി നടത്താന്‍.. ? വേണം എന്ന് വെച്ചാല്‍ ഇപ്പൊ പറയണം ട്ടാ.

ജെയിംസ് ബ്രൈറ്റ് said...

കുട്ടി ഡോക്ടറുടെ മറുപടികള്‍:

@പ്രിയ:“ഈ അസുഖം ചില യുവ ബ്ലോഗിനികളിലാണ് സാധാരണയായി കണ്ടുവരുന്നത്..!ബ്ലോഗുചെയ്ത് ക്ഷീണിക്കുമ്പോള്‍ അവരു കമന്റു ചെയ്യാന്‍ ആരംഭിക്കുന്നു!
അവസാനം അവരു കമന്റാണോ ബ്ലോഗാണോ ഏതാണു തങ്ങള്‍ക്കനുയോജ്യമായത് എന്ന് ചിന്തിച്ച് ആകുല മനസ്കരാകുവാന്‍ തുടങ്ങുന്നു..!
അതൊരു വല്ലാത്ത മാനസികാവസ്ഥതന്നെയാണെന്ന് ഈ കുട്ടി ഡോക്ടറും സമ്മതിച്ചു തരുന്നു..!
ഒരു മാര്‍ഗ്ഗം മാത്രമേ ഈ അവസ്ഥക്കു ചികിത്സലായി ഞാന്‍ കാണുന്നുള്ളു.
ഒന്നുകില്‍ ബ്ലോകുക..അതായത് എന്തും വരട്ടെയെന്ന് കരുതുക..അല്ലെങ്കില്‍ അല്പം താമസിച്ച് അഥവാ ചിന്തിച്ചിട്ട് വീണ്ടും ബ്ലോഗുക..!
അപ്പോള്‍ തീര്‍ച്ചയായും മനസ്സിന് സമാധാനം ലഭിക്കും..!

@മാണിക്യം: ചേച്ചീ..ഞാന്‍ സിദ്ധ വൈദ്യം അഭ്യസിക്കുവാന്‍ ഇന്നു മുതല്‍ തുടങ്ങി.അതിന്റെ പേരില്‍ ചേച്ചി ഒരിക്കലും വിഷമിക്കരുതേ..!

@റെയര്‍ റോസ്: സ്നേഹമുള്ള മനസ്സുകളിലാണല്ലോ
നന്മകള്‍ വിടരുന്നത്..!ഭവതിയുടെ മനസ്സില്‍ നന്മയുണ്ടെന്നാണ് ഡോക്ടര്‍ക്കു തോന്നുന്നത്..!
കവിതയും കഥയും ഒന്നായിത്തോന്നുന്നത് മനസ്സിന്റെ ഒരു അധീന്ദ്രാവസ്ഥയാണ്!
അത് സാധാരണയായി ജീവിതമെന്ന സാഗരത്തില്‍ എന്തുചെയ്യണമെന്നറിയാതെ പാറിനടക്കുന്ന പക്ഷികളുടെ മാനസിക ചിന്താഗതിയാണ്..!
സംയമനം ആവശ്യമാണെന്നു തോന്നുന്നു.!

ജെയിംസ് ബ്രൈറ്റ് said...

അജ്ഞാതന്‍: ബ്ലോഗില്‍ ആരും കമന്റുന്നില്ല അല്ലേ..?
ഗീഥാകിനി സ്വാമിനികളെപ്പറ്റി കേട്ടിട്ടില്ലേ..?
സ്വാമിനികളെച്ചെന്ന് പ്രണമിക്കൂ..!
പിന്നെ കരാമേലപ്പന്‍ എന്ന ബ്ലോഗു ദൈവവും ഇന്നു നിലവിലില്ലേ..?
ഇവരുടെയൊക്കെ അനുഗ്രഹം കൂടെയുണ്ടെങ്കില്‍ ബ്ലോഗില്‍ തീര്‍ച്ചയായും കമന്റുകള്‍ വരും..!

ജെയിംസ് ബ്രൈറ്റ് said...

ഗോപാ: ഗോപനെ വിളിക്കണോ വേണ്ടയോ എന്നു ഞാന്‍ ചിന്തിച്ചുപോയി കേട്ടോ..!
തോന്ന്യാസി ഇനിയും വന്നില്ലെങ്കില്‍ ചിലപ്പോളതു വേണ്ടി വന്നേക്കും..!

ഗീത said...

കുട്ടി ഡോക്ടറേ, എനിക്കീയിടെയായി കവിതയോ പാട്ടോ ഒന്നും മനസ്സില്‍ വരുന്നില്ല. ഇതൊക്കെ ഒന്നു മനസ്സില്‍ തോന്നിക്കാനായി എന്തെങ്കിലും ഒരു മരുന്നു തരണം ഡോക്ടറേ. അര്‍ജന്റാ....

ഇല്ലെങ്കില്‍ ഗീതാഗീതികള്‍ എന്ന ബ്ലോഗു പൂട്ടിപ്പോം......

അസൂയാലുക്കള്‍, അതു പൂട്ടിയാല്‍ രക്ഷപ്പെട്ടു, ആ പൊട്ടപ്പാട്ടുകള്‍ വായിച്ചു സമയം കളയേണ്ടി വരില്ലല്ലോ മാളോര്‍ക്ക്, നാടു നന്നാവും... എന്നൊക്കെ പറഞ്ഞോണ്ട് നടക്കണണ്ടെങ്കിലും ഡോക്ടര്‍ എന്നെ കൈ വെടിയല്ലെ....

ഫീസായി പാട്ടു തന്നെ എഴുതിത്തരാം. എത്ര കനത്ത ഫീസ് വേണേലും ചോദിച്ചോളൂ....

ശ്രീവല്ലഭന്‍. said...

വൈദ്യരെ വൈദ്യരെ വയ്യുമ്പം വയ്യുമ്പം വയറ്റിനകത്തൊരു പെട പെടപ്പ് :-)

പാമരന്‍ said...

അയ്യോ ഈ ബ്ളോഗ്‌ തുടങ്ങിയിരുന്നോ? ഞാന്‍ വിചാരിച്ചു ഇപ്പഴും പണിപ്പുരയിലാണെന്ന്‌.. ജയിംസിന്‍റെ പോസ്റ്റിപ്പഴാ കാണുന്നേ.. അതാ കമന്‍റൊന്നും ഇടാഞ്ഞത്‌..

ജെയിംസ് ബ്രൈറ്റ് said...

ഈ മരുന്നിന്റെ പോരുകളൊക്കെ എഴുതി വച്ചിരുന്ന ഒരു പുസ്തം ഉണ്ടായിരുന്നു.
ഞങ്ങള് ആല്‍ത്തറയിലെ ആശുപതിയിലോട്ട് മാറിയപ്പം മുതല്‍ അതു കാണാനില്ല..!
അതെങ്ങിനെ കാണാതായോ എന്തോ?
ഇനിയിപ്പോള്‍ രോഗികളെ ഞാന്‍ എങ്ങിനെ ചികിത്സിക്കും..?

ഗീതാഗീതികള്‍ എന്ന ബ്ലൊഗിന്റെ ഉടമ ആശുപത്രിയില്‍
വന്നതിനു നന്ദി.
തത്കാലം പഴയ പോസ്റ്റുകള്‍ തന്നെ വാക്കുകളും മറ്റും മാറ്റി പുതിയവയാക്കൂ..ഉദാഹരണത്തിന് പ്രേമം എന്നൊരു വാക്കുണ്ടെന്നിരിക്കട്ടെ, അതിനെ പ്രണയം എന്നു മാറ്റി എഴുതൂ...അങ്ങിനെ ഓരോ വാക്കുകളും മാറ്റി എഴുതിയാല്‍ അതൊരു പുതിയ പോസ്റ്റാകില്ലേ?
ഈ തന്ത്രം ഇപ്പോള്‍ പരീക്ഷിക്കുക.
ഒരു മാസം കഴിഞ്ഞ് അടുത്ത അപ്പോയിന്റ്മെന്റ്.

ജെയിംസ് ബ്രൈറ്റ് said...

@ശ്രീവല്ലഭന്‍:അയ്യോ..ഇതൊരു വളരെ അപകടം പിടിച്ച രോഗമാണല്ലോ..ഒരു കാര്യം ചെയ്യൂ..അടുത്ത വീട്ടിലെ ചെറുപ്പക്കാരിയുടെ കടക്കണ്ണുകളില്‍ നോക്കുന്ന പരിപാടി ഉപേക്ഷിക്കൂ..ആ വീട്ടിലെ ആരെങ്കിലും ഇതു കണ്ടുവെന്നാല്‍ ചിലപ്പോള്‍ കൂമ്പു വാടുവാനുള്ള സാധ്യത അധികമാണ്..!

ജെയിംസ് ബ്രൈറ്റ് said...

@പാമരന്‍സ്: ഈ ബ്ലോഗു തുടങ്ങിയിട്ടും അതു കാണാതിരുന്നത് ഷോര്‍ട്ട് ടേം മെമ്മറി ലോസ്സ് എന്ന ഒരു ലോഗ ലക്ഷണമാണോ എന്നു സംശയക്കേണ്ടിയിരിക്കുന്നു.
അരമണിക്കൂര്‍ ഇടവിട്ട് വീണ്ടും ഇതേബ്ലോഗു തന്നെ വായിച്ചുകൊണ്ടേയിരിക്കുക..!

Sureshkumar Punjhayil said...

Hospittalinu enteyum Ashamsakal.

siva // ശിവ said...

അപ്പോള്‍ വ്യാജന്‍ ആണല്ലേ!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വ്യാജന്മാർ ഏറെ വിഹരിയ്ക്കുന്ന ബൂലോകത്ത് ഒരു വ്യാജ ഡാക്കിട്ടറുടെ കുറവുണ്ടായിരുന്നു.അതിപ്പോൾ തീർന്നു...!