Sunday, June 15, 2008

ആല്‍ത്തറകാവ്

ആല്‍ത്തറയില്‍ നിന്നും പുഴകടവിലേക്കു ഉള്ള വഴിയിലൂടെ ചൊവ്വ വെള്ളി ദിവസങ്ങളില്‍ സന്ധ്യ കഴിഞ്ഞാല്‍ ആരും നടക്കാറില്ല.
ക്ഷുദ്രപ്രയോഗങ്ങളില്‍ അഗ്രഗണ്യനായ ചേറനാടന്റെ മാന്ത്രികതയുടെ വിളനിലമാണ്
പുഴക്കരയിലെ മണ്ണ്.
അന്ന് പതിവുപോലെ ആല്‍ത്തറയിലെ കത്തിവെപ്പൂം കൈനോട്ടവും വാനോട്ടവും
കഴിഞ്ഞ് പാമരകുറുപ്പും പിള്ളേച്ചനും കൂടി നേരെ പോയത് പുഴകടവിലേക്കുള്ള വഴിയിലൂടെയാണ്
സീന്‍-1
(രാത്രി പാമുവും പിള്ളേച്ചനും സൈക്കിളില്‍ പോകുന്നു)
പാമരകുറിപ്പിന്റെ ഹെര്‍ക്കുലീസ് പാട്ട സൈക്കിളില്‍ ഇരുവരും മുന്നോട്ട് പോകുമ്പോള്‍
പിള്ളേച്ചന്‍ പറഞ്ഞു.
“ഇന്ന് ചൊവ്വാഴച്ചയാ.”
“അതിനെന്താ.“?(പാമു സൈക്കിള്‍ ചവിട്ടുന്നതിനിടയില്‍ തലതിരിച്ചു കൊണ്ട് ചോദിക്കുന്നു.)
(അന്തരിക്ഷത്തെ കീറിമുറിച്ച് രണ്ട് മലപുള്ളുകള്‍ കരയുന്നു.)
പിള്ളേച്ചന്റെ മുഖത്ത് നിറയെ ഭയം ഇരുട്ടിലേക്ക് തിരിഞ്ഞൂ തിരിഞ്ഞു നോക്കുന്ന പിള്ളേച്ചന്‍ )
“ഇതേതാ വഴിന്നറിയോ പാമുവിന്?.”.(ഭയപ്പാടോടെ)
“നീയൊന്നും പേടിക്കാതെ ഇരിക്ക് പിള്ളേച്ചാ.”(പാമു ദേഷ്യത്തോടെ സൈക്കിള്‍ ചവിട്ടുന്നു.)
(കാപ്പുവിന്റെ ഷാപ്പിലെ പൊടികള്ള് രണ്ടാളം ആവോളം കയറ്റിട്ടുണ്ട്)
പാമുഒരു പാട്ടുപാടുന്നു.
‘അക്കരെയ്ക്ക് യാത്രചെയ്യും പിള്ളേച്ചാ
നീയൊന്നും കണ്ട് ഭയപ്പെടേണ്ടാ“

സൈക്കിള്‍ പെട്ടെന്ന് ഒരു ഗട്ടറില്‍ വീണു.
പിള്ളേച്ചന്‍ സൈക്കിളില്‍ നിന്നും തെറിച്ചു താഴെ വീഴുന്നു.
ഒപ്പം പാമുവും.
പാമു സൈക്കിള്‍ ശരീരത്തില്‍ നിന്നും എടുത്തൂമാറ്റാന്‍ നോക്കുന്നു.
വീണ്ടും തലയടിച്ചു വീഴുന്നു.
(കിടന്നു കൊണ്ട് പാമു):“കാപ്പുവിന്റെ ഷാപ്പിലെ കള്ളിന്റെയാ“
ദൂരെ എവിടെ നിന്നോ പട്ടികള്‍ കാലന്‍ കൂവുന്ന ശബ്ദം.
ഒന്ന് രണ്ട് കടവാവലുകള്‍ പിള്ളേച്ചനെ തട്ടി പാമുവിന്റെ തലക്ക് മുകളിലൂടെ
പറന്നു പോകുന്നു.
പിള്ളേച്ചന്‍ :(അലര്‍ച്ചയോടേ) “ഹ്ഹ്ങാ‘
പിള്ളേച്ചന്‍ പേടിയോടെ പാമുവിന്റെ അടുത്തെക്ക് ചേര്‍ന്ന് ഇരിക്കുന്നു.
സീന്‍-2
ആല്‍ത്തറ കന്യാസ്ത്രി മഠം.
പശ്ചാത്തലത്തില്‍ മഠത്തിനുള്ളിലെ പ്രാര്‍ത്ഥനാ രംഗം.
“സ്വരഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവെ
അങ്ങയുടെ രാജ്യം പൂജിതമാകണമെ“
(നാലഞ്ചു കുറ്റികാലിലായി മെഴുകുതിരികള്‍ കത്തുന്നു.കറുത്തതും വെളുത്തതുമായ കുപ്പായമണിഞ്ഞ കന്യാസ്ത്രികള്‍ നിരനിരയായി ഇട്ടിരിക്കുന്ന ബഞ്ചുകളില്‍ കൈകള്‍ കുത്തി മുട്ടുകുത്തി നിന്ന് അവര്‍ പ്രാര്‍ത്ഥിക്കുന്നു).
മദര്‍ സൂപ്പിരയറ് മാണിക്യം നന്മ നിറഞ്ഞ മറിയമെ ചൊല്ലി കൊടുക്കുന്നു.
(കറുത്ത വസ്ത്രം കറുത്തതടിച്ച ഫ്രെയിമുള്ള ഒരു കണ്ണാടി ശിരോവസ്ത്രത്തിനുള്ളീല്‍ നിന്നും നെറ്റിയിലേക്ക് വീണുകിടക്കുന്ന നാലഞ്ചു നരച്ചമുടിയിഴകള്‍)
കന്യാസ്ത്രികളുടെ ഇടയിലൂടെ സഞ്ചരിക്കുന്ന ക്യാമറ.
സുന്ദരിയായ റോസമ്മയുടെ മുഖത്ത് ക്യമറ എത്തി നില്‍ക്കുന്നു.
ഭയപ്പാടു നിറഞ്ഞ റോസമ്മയുടെ മുഖം(ക്ലോസപ്പ്).
മുഖത്ത് നിറയെ വിയപ്പുതുള്ളികള്‍.
മറ്റൊരു സീന്‍
പശ്ചാത്തലത്തില്‍ ഒരു ഹോമകുണ്ടം.
“ഓ ക്രാം ഹോ വാഹ് സ്വ
ചാമുണ്ടി ചാമുണ്ടി ഹോ വാഹ് സ്വ
സ്വാ ക്രാം ക്രി വാ ഹ സ്വ വ
ഹാ ക്രോ ഭയാകിനി ക്രാം വാ സ്വ
ഗീതാഗിനി ന്‍ഗ്ഗൂം വാം ഹ സ്വ“
അഗ്നികുണ്ടത്തിലേക്ക് കുങ്കമവും പൂവും എറിയുന്ന ചേറനാടന്റെ ബീവത്സമായ മുഖം.
ചോരകെട്ടി കിടക്കുന്ന കണ്ണൂകളുടെ തീക്ഷണത.
കഴുത്തില്‍ വലിയ രുദ്രാക്ഷം ഒന്നുരണ്ട് കയറ്മാലകള്‍.
വലുത് കൈയ്യില്‍ വലിയ ചുവന്ന ചരട്.
നെറ്റിയില്‍ വലിയ സിന്ദൂരതിലകം.
കഷായ വസ്ത്രം.
ചേറനാടന്റെ മന്ത്രമുരുവിടുന്ന ചുണ്ടുകള്‍,തീക്കട്ടപോലുള്ള കണ്ണൂകള്‍
മന്ത്രവാദികളത്തില്‍ ചേറനാടനു സഹായിയായി കുറ്റ്യാടി(താടിയുള്ള രുപം ചുവപ്പു
വസ്ത്രം കഴുത്തില്‍ രുദ്രാക്ഷം,
പൂവും വെള്ളവും കൊണ്ട് വന്ന് ചേറനാടന്റെ അരുകില്‍ വച്ചിട്ട് ഹോമകുണ്ടത്തിലേക്ക്
നോക്കി കൈകല്‍ കൂപ്പി നിലക്കുന്ന പുറാടത്ത് സ്വാമികള്‍.
ഓ ക്രാം ക്രി സ്വാ ഭയാകിനി ഹാ
കുങ്കമവും പൂവും മഞ്ഞപൊടിയും ഹോമകുണ്ടത്തിലേക്ക് എറിയുന്ന ചേറനാടന്റെ മുഖം(ക്ലോസപ്പ്)
ഹോമകുണ്ടത്തില്‍ നിന്നും ഉയര്‍ന്നു പൊങ്ങുന്ന അഗ്നി
പുകള്‍ ചുരുള്‍.
പുകള്‍ ചുരുള്‍ ഇരുണ്ട് വെളുക്കുന്നത് കന്യാസ്ത്രി മഠത്തിന്റെ പശ്ചാത്തലത്തില്‍
യേശുദേവനെ സ്തുതിക്കുന്ന ഒരു പാട്ട് പാടുന്ന കന്യാസ്ത്രികള്‍
ഗാനരംഗത്തിന്റെ പശ്ചാതലത്തില്‍ റോസമ്മയുടെ മുഖം.
ഇടക്കിടെ കണ്ണൂകള്‍ പുറത്തെ ഇരുട്ടിലേക്ക് (ജാലകവാതിലിലൂടെ )പോകുന്നു.
ക്യാമറ വീണ്ടും കന്യാസ്ത്രികളുടെ ഇടയിലേക്ക് ക്രിസ്തുവിന്റെ രൂ‍പം മെഴുകുതിരികള്‍
റോസമ്മയുടെ മുഖം(മാറിമാറി സഞ്ചരിക്കുന്നു)
സിന്‍2-1
മഠത്തിനുമുന്നില്‍ വന്നു നിലക്കുന്ന പഴയ ഒരു ഓട്ടോറിക്ഷാ
ഓട്ടോ തിരിക്കുമ്പോള്‍ അതിനുമുന്നില്‍ ചുമന്ന അക്ഷരത്തില്‍ എഴുതിയിരിക്കുന്ന തണല്‍ എന്ന പേര്‍ നാം കാണുന്നു (അകലെ നിന്നു വരുന്ന ഏതോ വണ്ടിയുടെ വെട്ടത്തില്‍ കൂടുതല്‍ വ്യകതമായി കാണുന്നു)
ഓട്ടോ ഒരു സൈഡില്‍ ഒതുക്കീ പുറത്തിറങ്ങുന്ന തണല്‍ (കടുകളറ് ചുമന്ന ബെനിയന്‍ ബട്ടണ്‍ തുറന്നിട്ട കാക്കി ഷര്‍ട്ട് പുറത്തേക്ക് ഇറങ്ങി ഓട്ടോയില്‍ ചാരി നിന്ന് ഒരു ബീഡി കത്തിക്കുന്നു)
പിന്‍ സീറ്റില്‍ നിന്നും പുറത്തെക്ക് ഇറങ്ങുന്ന നീരു (30 ,വയസ്സ് താടി വളര്‍ത്തിയിട്ടുണ്ട് വെള്ളമുണ്ടും കറുത്തഷര്‍ട്ടും വേഷം)

തണല്‍:“വേഗം വേണം.”(ബീഡി പുക മുകളിലെക്ക് ഒരു പ്രത്യേക സ്റ്റൈലില്‍ തുപ്പി അസ്വദിക്കുന്നു)
നീരു:ശശി എന്തെലും പ്രശന്മുണ്ടായാല്‍ നീയെനിക്ക് സിഗനല്‍ തരണം
(മുന്നോട്ട് നടക്കുന്നതിനിടയില്‍ തിരിഞ്ഞു നിന്നിട്ട്)
തണല്‍:“ഓകെ നീ വേഗം ചെല്ല്?.”
നീരു ഗെയിറ്റു കടന്ന് അകത്തെക്ക് പോകുന്നു.
മറ്റൊരു സീനില്‍ ചേറനാടന്റെ ഹോമകുണ്ടം.
“ഓ ഹാ ഹാ വീരുപെ ഭയാകിനി
വാ ഹും വാ‍ാ
ഗീതാഗിനി ഹാ ഹും വാഹ്
ഭയഭക്തിയോടെ നില്‍ക്കുന്ന കുറ്റ്യാടിയും പുറാടത്തും
സ്വാ സ്വാ വാ ഗീതാഗിനി
മഞ്ഞള്‍ പൊടിയും അരിപൊടിയും കൂട്ടിയ മിശ്രിതം ഹോമകുണ്ടത്തിലേക്ക് എറിഞ്ഞിട്ട്
ഇടതു കൈ മുഷ്ടി നെഞ്ചത്ത് വച്ച് തലമേലോട്ട് ഉയര്‍ത്തി നിശബ്ദമായി ചുണ്ടു ചലിപ്പിക്കുന്ന ചേറനാടന്റെ മുഖഭാവം.

(കണ്ണൂകള്‍ ഇറുക്കി യടച്ചും തുറന്നും ഹോമകുണ്ടഠിനു മുകളില്‍ ആവാഹനം നടത്തി)
പെട്ടെന്ന് ചേറനാട്ട് മഠത്തിന്റെ ചുവരുകള്‍ കുലുങ്ങി
അഗ്നി ഉയര്‍ന്നു പൊങ്ങി.
മൂന്നാള്‍ പൊക്കത്തില്‍ കിതാഗിനിയുടെ ബീഭത്സമായ മുഖം.
കുറ്റ്യാടിയും പുറാടത്തും പേടിയോടെ കൈകള്‍ കോര്‍ത്തു പിടിച്ചു।

മറ്റൊരു സീനില്‍
ചേറനാട്ടെ പറമ്പില്‍ ഒരു പാലമരത്തിന്റെ വലിയകൊമ്പ് ഒടിഞ്ഞു വീഴുന്നു.
ഒടിഞ്ഞ മുറിവിലൂ‍ടെ കട്ട രക്തം താഴെക്ക് ഒഴുകുന്നു.
ഇരുട്ടില്‍ പന്തലിച്ചു നിലക്കുന്ന ഒരു മരത്തില്‍ നിന്ന് കുറെ കടവാവലുകള്‍ പറന്നു പോകുന്നു.
പശ്ചാത്തലത്തില്‍ വീണ്ടും ചേറനാട്ട് മഠം.
കിതാഗിനിയുടെ രൂപത്തെ നോക്കി ആര്‍ത്തട്ടഹസിക്കുന്ന ചേറനാടന്‍.
ആയാളുടെ ഉച്ചത്തിലുള്ള ചിരി
ഗീതാഗിനിയുടെ രൂപം ക്ലോസപ്പില്‍(മുഖം പുഴുങ്ങിയതുപോലെ തൊലി ഇളകി
രക്തകറ നിറഞ്ഞ ചുണ്ടുകള്‍ വലിയ വട്ടത്തിലുള്ള കണ്ണൂകളില്‍ ചോരയുടെ ചുവപ്പ്)
“ഏയ് ചാമുണ്ടി രക്തേശ്വരി നീയെന്റെ ഹോമകുണ്ടത്തില്‍ നിന്നും ഉണ്ടായവളാണ്.”
എന്റെ അടിമ.”
“നിനക്ക് ഞാന്‍ ഗീതാഗിനീ എന്നു പേരിടുന്നു.
നീ നമ്മുക്ക് വേണ്ടതെല്ലാം നേടിതരണം നമ്മുടെ ശത്രുകളെ നീ ഉന്മൂലനം ചെയ്യണം.”
‘ഗീതാഗിനി നാം പറയുന്നത് നീ കേള്‍ക്കുന്നുണ്ടോ?.”
ഭീകര സത്വത്തെ നോക്കി തലയുയര്‍ത്തി ചേറനാടന്‍ ചോദിക്കുന്നു.
ഗീതാഗിനി;ശരി പ്രഭു.
ചേറനാടന്‍ ഹോമകുണ്ടത്തിനു സമിപത്തിരുന്ന മാന്ത്രിക വടി ഉയര്‍ത്തി ഗീതാഗിനിയുടെ നേരെ ചുഴറ്റി
പെട്ടേന്ന് ഗീതാഗിനി സുന്ദരിയായ ഒരു പെണ്‍കുട്ടിയായി മാറി।

“പോ എനിക്ക് വേണ്ടതെല്ലാ കൊണ്ട് തരുക”
ഗീതാഗിനി പെട്ടെന്ന് അപ്രത്യകഷയാകുന്നു।

സീന്‍-२-२
കന്യാസ്ത്രി മഠത്തിന്റെ മുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഓട്ടൊയുടെ അടുത്തെക്ക് പാഞ്ഞു വരുന്ന നീരു അവന്റെ ഒരു കൈയ്യില്‍ തൂങ്ങി സിസറ്റര്‍ റോസമ്മ
നീരു ഓടി വന്നുകൊണ്ട് തണലിനോടായി:“ശശി വണ്ടി എട്“.
തണല്‍ വേഗം വണ്ടി സ്റ്റാര്‍ട്ട് ചെയ്യുന്നു.അവര്‍ ഓടി അതില്‍ കയറുന്നു.

മറ്റൊരു സീന്‍
വിജനമായ റോഡിലൂടെ പോകുന്ന ഓട്ടോ തണല്‍ ബീഡി പുകയ്ക്കുന്നു.
മേലോട്ട് പുക ഊതിവിട്ട് കൊണ്ട് പിന്തിരിഞ്ഞു നോക്കികൊണ്ട് തണല്‍:“ഇതിനെകൊണ്ട് നീയെങ്ങോടാ ഈ രാത്രില്‍?.”
നീരു:“നീയ്യെന്നെ ആ ടൌണില്‍ ഒന്നു വിട്ടാല്‍ മതി പാലക്കാടൊ കോഴിക്കോടൊ എവിടെലും പോണം സേനഹിച്ചു പോയില്ലെ ഇനി ഒരുമ്മിച്ച് ജീവിക്കണം”
തണല്‍:“ഞാന്‍ എവിടെന്നാച്ചാല്‍ കൊണ്ട് വന്നു വിടാം.നിന്റെ മൊയലാളിക്കറിയ്‌വൊ ഈ ഒളിച്ചോട്ടം.ഒന്നുല്ല്യേലും ഈ ആല്‍ത്തറമുക്കില്‍ ഒരു പണിയുമില്ലാതെ നീ വന്നിറങ്ങിയപ്പോള്‍തോട്ടത്തില്‍ ഒരു റബറ് വെട്ടുകാരന്റെ പണി നല്‍കി നിന്നെ സഹായിച്ചവനാണ് ആ വലിയ മനുഷ്യന്‍ ”
നീരു:“ഏല്ലാം ഒന്നു തെളിയുമ്പോള്‍ ഞങ്ങള്‍ ഇങ്ങോട് തന്നെ വരും।എന്റെ മൊയലാളിയെ വിട്ട് ഞാന്‍ എവിടെ പോകാന്‍. “
ഓട്ടൊയുടെ പ്രകാശത്തില്‍ ദൂരെ നിന്ന് ഒരു സ്ത്രി ഒരു കൈകുഞ്ഞു നിന്നു കൈ കാണിക്കൂന്നു.
തണല്‍ തിരിഞ്ഞു നീരുവിനെ നോക്കുന്നു.
നീരു:“രാത്രിയല്ലെ അവരെ കൂടെ കയറ്റ്.
തണല് പെട്ടേന്ന് ആ ഓട്ടൊ ആ സ്ത്രിക്ക് മുന്നില്‍ നിറുത്തുന്നു.
ആ സ്ത്രി കൈകുഞ്ഞൂമായി ഓട്ടൊയില്‍ കയറുന്നു
റോസമ്മ ആ സ്ത്രിക്ക് ഇരിക്കാന്‍ അല്പം ഒതുങ്ങി കൊടുക്കുന്നു.
നീരു :‘ഏങ്ങോടാ?.”
പശ്ചാത്തലത്തില്‍ ആ സ്ത്രി ഒന്നുമിണ്ടാതെ നിശബ്ദമായി ഇരിക്കുന്നു
ഓട്ടൊ വീണ്ടും മുന്നോട്ട് പോകുന്നു.
മുന്നോട്ട് സഞ്ചരിക്കുന്ന ക്യാമറ ഇരുട്ടില്‍ വഴി.
പെട്ടേന്ന് പിന്നില്‍ നിന്ന് ഒരലര്‍ച്ച.
തണല്‍ ഭീതിയോടെ പിന്തിരിഞ്ഞു നോക്കുന്നു.
റൊസമ്മയുടെയും ഭയാനകമായ മുഖം.
നീരുവിന്റെ ഒച്ചപുറത്ത് വരാത്ത കരച്ചില്‍
തണല്‍ ഭീതിയോടെ ആ സ്ത്രിയിലേക്ക് നോക്കുന്നു.
തന്റെ കൈകുഞ്ഞിനെ കടിച്ചുകീറി തിന്നുന്ന ആ സ്ത്രിയുടെ രൂപം.
തണല്‍ ഭീതിയോടെ അലറുന്നു. ഓട്ടൊയുടെ നിയന്ത്രണം ആയ്യാള്‍ക്ക്
നഷ്ടപെടുന്നു.
ഓട്ടൊ എവിടെയോ ചെന്നു ഇടിച്ചു നിലക്കുന്നു.തണല്‍ ഭീതിയോടെ ഓട്ടൊയില്‍ നിന്ന്
ഇറങ്ങി ഓടുന്നു.
പശ്ചാത്തലത്തില്‍ വിറച്ചു വിറങ്ങലിച്ചിരിക്കുന്ന നീരുവും റോസമ്മയും.
ഓട്ടൊയില്‍ ഉണ്ടായിരുന്ന സ്തിയുടെ കൈയ്യിലെ കുട്ടി പെട്ടെന്ന് ഒരു വടിയായി മാറുന്നു.
ഭയപ്പാടോടെ ഇരുവരും അലമുറയിടുന്നു.
ആ സ്ത്രി പെട്ടേന്ന് ആ വടി ഉയരത്തി നീരുവിന്റെ തലയില്‍ ഉഴിയുന്നു.
നീരു പെട്ടേന്ന് ഒരു കരിമ്പൂച്ചയായി മാറുന്നു.
അലറി കരയാന്‍ ശ്രമിക്കുന്ന റോസമ്മയുടെ നേരേ വടി വീണ്ടും ചുഴറ്റുന്നു അവര്‍.പെട്ടെന്ന് റൊസമ്മ ഒരു പരല്‍മീനായി രൂപാന്താരം പ്രാപിക്കുന്നു.
തന്റെ കൈയ്യിലെ കുപ്പിയില്‍ ആ പരല്‍മീനിനെ നിക്ഷേപിക്കുന്നു ആ സ്ത്രി.
തുടര്‍ന്ന് നീരുവിനെ പൊക്കിയെടുത്ത് പുറത്തെക്ക് എറിയുന്നു.
നിലത്തു വീണു
ങ്യാവു എന്നു കരയുന്ന നീരു പശ്ചാതലത്തില്‍
നീരുവിന്റെ മുന്നില്‍ അകാശത്തിലേക്ക് പറന്നു പോകുന്ന ഓട്ടോ.
മറ്റോരു സീനില്‍
റോഡിലൂടെ ഓടുന്ന തണല്‍.
തണലിനു പിന്നിലായി വളരെ വേഗത്തില്‍ പറന്നു വരുന്ന ഓട്ടോ
തണല്‍ ഓടി കല്ലി തട്ടി വീഴുന്നു.
പെട്ടെന്ന് ഒരലര്‍ച്ച.
പിള്ളേച്ചനും പാമുവും.
ഇരുട്ടില്‍ വീണ് കിടക്കുകയാണ് ഇരുവരും പിള്ളേച്ചന്റെ കല്ലേല്‍ തട്ടി തണല്‍
വീഴുമ്പോള്‍ പേടിയോടെ മൂവരും കരയുന്നു.
തണല്‍ വീണയിടത്തു നിന്ന് എഴുന്നേലക്കുമ്പോള്‍ ഓട്ടോ ആയ്യാളുടെ തലക്ക് മുകളിലൂടെ പറന്നു പോകുന്നു.
തണല്‍ കൈകള്‍ കുത്തി പിന്നിലേക്ക് മറയുന്നു.
പെട്ടെന്ന് മറ്റൊന്നു കൂടി സംഭവിക്കുന്നു.
ഓട്ടൊയുടെ പിന്നിലായി രണ്ട് കൊന്നതെങ്ങുകളുടെ പൊക്കമുള്ള രണ്ട് മനുഷ്യര്‍ നടന്നു പോകുന്നു.
പാമു:“കാപ്പുവിന്റെ ഷാപ്പിലെ കള്ളിന്റെയാ“
പിള്ളേച്ചന് ഇരുന്നിടത്ത് നിന്ന് ബോധംകെട്ട് വിഴുന്നു.
ഒപ്പം തണലും

20 comments:

മാണിക്യം said...

പിതാവിനും പുത്രനും
പരിശുദ്ധാത്മാവിനും
സ്തുതിയായിരിക്കട്ടേ !!

ഒരു തേങ്ങാ വാങ്ങീട്ടെ !
എന്നിട്ട് കോണ്ടുടക്കാം ....
യേയ് ഓട്ടോ ഒന്നു വന്നേ !!

ആ ആല്‍ത്തറ വരെ ഒന്നുപോണം
വഴിക്ക് ഒരു തേങ്ങയും വാങ്ങണം ..
വേഗം വിട്ടോ .തേങ്ങാ ഉടയ്ക്കണ്ടതാ...

Unknown said...

ദേ പിള്ളേച്ചനെ കൊണ്ട് ഞാന്‍ തോറ്റു മുഴുവന്‍ അക്ഷരതെറ്റാ ആ ചേറനാടനെ വിളിക്കു

പാമരന്‍ said...

ഹ ഹ ഹ.. തണലിന്‍റെ അവതാരം കിടു! ചേറനാടനും..! കൊള്ളാല്ലോ പിള്ളേച്ചാ..

Gopan | ഗോപന്‍ said...

ഓയ് പിള്ളേച്ചാ, എന്തരു ഇത് ?

നാടകമോ സിലിമയോ ?

നിങ്ങക്ക് കുറുസോവയോ ശ്യാമളനോ ആകാനുള്ള സ്കോപ്പ് ഉണ്ടപ്പീ..തുര്‍മന്തിരവാദോം,പരല്‍ മീന്‍ റോസമ്മ, കറുത്ത പൂച്ച നീരു, സുന്ദരി ഗീതാഗിനി..ഹോ ഫയങ്കരം .

അവസാനം ജെയിംസ് ബാണ്ട് പടം മാതിരി ആട്ടോ ആകാശത്തിലേക്കങ്ങിനെ പറന്നും പോണ്..

ആല്‍ത്തറ തേവരാണേ സത്യം, അവസാനം എനിക്കോടിയില്ല അപ്പീ,

അപ്പ നിങ്ങ കുടിച്ചത് മൂലവെട്ടി തന്ന്യേ ? അതിന് ആ കാപ്പിയെ പള്ള് പറയണതെന്തിനു..?
നിങ്ങക്ക് ഫോദം പിന്നെ വന്നാ, എല്ലാം തെളിച്ചു പറേണം ട്ടാ

നിരക്ഷരൻ said...

ഹോ എനിക്ക് വയസ്സ് 30. പിള്ളേച്ചന് ഞാനൊരു ചായ വാങ്ങിത്തരുന്നുണ്ട്. ഇക്കണക്കിന് പോയാല്‍ ഡോക്ടര്‍ ജയിംസിന്റെ അടുത്ത സിനിമ പ്രേതകഥയായിരിക്കും. അതിന്റെ തിരക്കഥ പിള്ളേച്ചന്‍ തന്നെ എഴുതിയെന്നും വരും.

നടുവേദന എടുത്തിട്ട് വയ്യ. കരിമ്പൂച്ച ആണെങ്കിലും എടുത്ത് എറിയുന്നതിന് ഒരു മയം വേണ്ടേ ? ഇപ്പോള്‍ ഞ്യാവൂന്ന് കരയാന്‍ പോലും പറ്റാത്ത അവസ്ഥയാണ് മച്ചാ.... :) :)

ഗീത said...

ഞാന്‍ വിചാരിച്ചത്, റോസമ്മ പരല്‍ മീനായി മാറിയപ്പോള്‍ കരിമ്പൂച്ചയായി മാറിയ നീരു ഉടനെ അതിനെപിടിച്ചു തിന്നുമെന്നാണ്.....

ഹമ്മോ ഹെന്തൊരു ഫാവന. വായിച്ചു പേടിച്ചു ഞാന്‍ ഉപ്പു ചാക്കിന്റെ ഇടയില്‍ ഇരിക്കയാ ഇപ്പോള്‍...
ഭൂതപ്രേതങ്ങള്‍ ഉപ്പുചാക്കിന്റെ അടുത്തുവരില്ലെന്നാ വിശ്വാസം.
ആട്ടേ, ആ കുഞ്ഞുമായി ആട്ടോയില്‍ കേറിയ ആ സ്ത്രീ ഗീതാകിനി ആയിരുന്നോ അതോ ഒരു കൃന്ദു പ്രേതമായിരുന്നോ?
പെട്ടെന്നു തന്നെ നീരുവിനും റോസമ്മയ്ക്കും എന്തു സംഭവിച്ചു എന്ന് പറയണേ പിള്ളേച്ചാ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇച്ചിരി ചൂണ്ണാമ്പ് വാങ്ങീട്ട് വരാം

ഫസല്‍ ബിനാലി.. said...
This comment has been removed by the author.
ഫസല്‍ ബിനാലി.. said...

പിള്ളേച്ചന്‍ ഭയങ്കര സംഭവം തന്നെ..ഇരുത്തി വായിപ്പിച്ചു കളഞ്ഞു.
ആശംസകള്‍

krish | കൃഷ് said...

കാപ്പൂന്റെ ഷാപ്പിലെ പൊടിക്കള്ള് അടിച്ക് വല്ലെടത്തും വീണ് കിടന്നാല്‍ ഇതല്ലാ ഇതിന്റപ്പുറത്തുള്ള കിനാവും കാണും. ഇതിന്റെ ആനമയക്കി എന്നല്ലാ.. പാമുമയക്കി, പിള്ളേച്ചന്‍ മയക്കി എന്ന പേരിട്ട് വിളിക്കണം.

എന്തായാലും ചേരനാടനെ ഇറക്കി സംഗതി ജോറാക്കി.

(ഗീതാഗിനി എന്ന് പേര് സ്വപ്നത്തില്‍ കേട്ടാലും പിള്ളേര്‍ പേടിച്ചുതുടങ്ങിയിരിക്കുന്നു.)

മാണിക്യം said...

ഗീതാഗിനി എന്ന് പേര്
സ്വപ്നത്തില്‍ കേട്ടാലും
പിള്ളേര്‍ പേടിച്ചു
തുടങ്ങിയിരിക്കുന്നു.)

പച്ചാസ് പച്ചാസ് ദൂര്‍ തക്ക് ജബ്
ബചേ രോത്തെ ഹൈ തൊ മാ
ലൊഗ് കഹത്തെ ഹൈ
“ബച്ചേ സോ ജാവൊ ഗീതാകിനി ആ രഹീഹൈ” യേ നാം സുന്‍ കര്‍ ബച്ചെ
ചുപ്പ് ഹൊത്താ ഹെ !!
ഹും! ഹൊ! ഹൈ !!

ജെയിംസ് ബ്രൈറ്റ് said...

അങ്ങനെ തന്നെ വേണം നീരൂന്..എന്റാശൂത്രിക്ക് അപമാനം വരുത്താന്‍ നോക്കിയാ അങ്ങനെ തന്നെ വരൂ..!
നേഴ്സിനെ അടിച്ചോണ്ടു പോയെന്നെങ്ങാനം ഇനി ആല്‍ത്തറയില്‍ പാട്ടാവുമോ പരമ പിതാവേ..?

ഇനി ഈ പ്രേതോം, പ്ശാശുമൊക്കെയുള്ള സ്ഥലത്തെ ആശുത്രിയില്‍ പത്താളു കേറുമോ ആവോ..!

അജയ്‌ ശ്രീശാന്ത്‌.. said...

ആര്‍ക്കൊക്കെയോയിട്ട്‌
അങ്ങിങ്ങായി ചില
കൊട്ടുകൊടുത്തതു പോലെ
ഒരു തോന്നിൽ....
ഉള്ളതാണല്ലേ..? മാഷേ....?
അവതാരങ്ങള്‍
മാറിമറിയുകയാണല്ലോ..?
കൂട്ടത്തിൽല്‍ ചേറാനടനും തണലും..!

തണല്‍ said...

മോനേ...,ഷാപ്പ് കോണ്ട്രാക്ടറേ..സത്യം പറ..നീയാരാ..?വിനയന് പഠിക്കുകാണൊ ചക്കരേ..?എന്തായാലും കൊള്ളാം കേട്ടോ..എനിക്ക് ബീഡിക്ക് പകരം ഒരു മിനി സിസറെങ്കിലും തരാമായിരുന്നു:)

Unknown said...

മാണിക്യം ചേച്ചി:ആദ്യ കമന്റിനു നന്ദി
പാമു:പാമുവിന് പുതിയ ഒരു വേഷം വരുന്നുണ്ട്
കാപ്പിലച്ചന്‍ ഇങ്ങു വന്നോട്ടെ
ഗോപന്മാഷെ:അടുത്തപ്രാവശ്യം ഇങ്ങളുടെ കഥാപാത്രമാണ് എറെ ഹിറ്റാകാന്‍ പോകുന്നത്
കാത്തിരുന്നോ
നീരു;ഭയക്കണ്ട മഹാമാന്ത്രികനായ കാപ്പിലച്ചന്‍ വരുന്നുണ്ട്.തീര്‍ച്ചയായും മോക്ഷം കിട്ടും
ഗീതേച്ചി:ഭയപ്പെടെണ്ടാ കാപ്പില്‍ച്ചന്‍ വരുന്നുണ്ട്
പ്രിയെ:ചുണ്ണാമ്പ് വാങ്ങി ഇരുന്നോളു അടൂത്തായി രൂപമാറ്റം സംഭവിക്കാന്‍ പോകുന്നത് പ്രായമ്മക്കാണ്.
ഫസലെ:ഈ കഥയില്‍ കഥാപാത്രമാകണോ എങ്കില്‍ ആല്‍ത്തറയില്‍ ഒരു പണിയില്ലാതെ പരദൂക്ഷണവുമായി ഇരിക്കുന്ന ശ്രി ഗോപന്മൊയലാളിയുമായി ബന്ധപെടുക.
കൃഷേട്ടേന്‍:അടുത്ത കഥയില്‍ നമ്പൂതിരിയായി വരുന്നു.
മാണിക്യചേച്ചി:നല്ല പ്രേതകഥ സ്റ്റോക്ക് ഉണ്ടെല്‍
ഒന്നു പറഞ്ഞ് താ
ജെയിസ് ഡോകടറെ:ഇങ്ങള് ഒരു സൈക്യാട്രിസ്റ്റാ‍കു അടുത്ത കഥയില്‍ ചിലപ്പോ ഒരു കപ്പ്യാരായി ചിലപ്പോ അവതാരമെടുത്തെക്കാം
അമൃതാ:ഈ കഥയില്‍ ചിലപ്പോ അമൃതയും വരാം
തണലെ:നിങ്ങളോട് പറയാന്‍ എനിക്ക് ഒന്നുമില്ല

Rare Rose said...

അനൂപ് ജീ..,..നിങ്ങളൊരു പുലി തന്നെ.........!!!!!!!..ഇവിടെയെത്താന്‍ ഞാന്‍ വൈകിപോയല്ലോ.......
ആല്‍ത്തറക്ക് ഒരു ഹൊറര്‍ ടച്ച് സില്‍മാ രൂപത്തില്‍ കൊടുത്തേക്കണു....ഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്തു.....മന്ത്രവാദവും,ഭൂതപ്രേതവും,പരല്‍മീന്‍,കരിമ്പൂച്ച...,ഗീതാഗിനി...ആകപ്പാടെ ആല്‍ത്തറ വേറെയൊരു അത്ഭുതലോകമായല്ലോ......ഇനിയും പോരട്ടെ ബാക്കി വിശേഷങ്ങള്‍......:)

ഏറനാടന്‍ said...

ഇതിപ്പോഴാ കാണുന്നത്. എന്നാ ഹൊറര്‍ പിള്ളേച്ചാ ഇത്! 18 + എന്നു പ്രത്യേകം വെക്കണം. ഇല്ലേല്‍ പിള്ളേര്‍ കേറി പേടിച്ച് പരുവമാകും പിള്ളേച്ചോ. ആ ചേറനാടന് എന്റെ ഒരേ ചായ, കാപ്പി, കുപ്പി??? -:)

നന്ദു said...

അതു ശരി സിനിമയിലേയ്ക്കൂള്ള ചുവടുവയ്പ്പാണല്ലെ!. ഒന്നൂല്ലെങ്കിലും ഇനിയൊരിക്കൽ ഒരു “മാക്ട” പിളർത്തി ടീവീലൊക്കെ ഷൈൻ ചെയ്യുമ്പോ പറയാല്ലോ, “ദേ ആ പിള്ളാച്ചനില്ലെ അദ്ദേഹം എന്റെ സുഹൃത്താ” ന്ന്?.

ഭാവനയുണ്ട് പിള്ളേച്ചാ ഒന്നൂടെ ചെത്തിമിനുക്കി ശരിയാക്കിയിട്ട് പോസ്റ്റൂ, ധൃതി വയ്ക്കണ്ട. ആ അക്ഷരപ്പിശാചിനിയും പോയിട്ടില്ല അല്ലേ?. ഗീതാകിനീ... ഒന്നൊഴിപ്പിച്ചൂടേ?.

ഗീത said...

നന്ദു, ആ അക്ഷരപ്പിശാചിനെ ഒഴിപ്പിക്കാന്‍ ഞാന്‍ കിണഞ്ഞു പരിശ്രമിച്ചതാ. ഒഴിയാ ബാധയായി കൂടിയിരിക്കയാ. എന്റെ സമയം പോയതു മിച്ചം......

പൊറാടത്ത് said...

അങ്ങനെ ഒന്നാം ഭാഗോം വായിച്ചു. അട്യേനും ഒര് റോൾ ഉണ്ട് ല്ലേ പിള്ളേച്ചാ.. ഡാങ്സ്....

ഇത് കാണിച്ച് തന്ന മാണിയ്ക്ക്യാമ്മയ്ക്ക് നന്ദി..