Tuesday, July 8, 2008

ആല്‍ത്തറ കാവ്-3

മേമന ഇല്ലം
(പശ്ചാത്തലത്തില്‍)
ഉമ്മറം
നീണ്ട വരാന്ത
സിമെന്റ് ഇരിപ്പിടം. (അരപ്ലേസ്) രണ്ട് വലിയ തൂണുകള്‍ വാതിലിന്റെ ഇരുപ്പുറവും ഉത്തരത്തെ ബന്ധിച്ച് നിറുത്തിയിരിക്കുന്നു.
ഉത്തരത്തില്‍ കെട്ടിതൂക്കിയിട്ടിരിക്കുന്ന തൂക്കുവിളക്കുകളില്‍ തിരി കത്തുന്നു.
മുറ്റത്തു നിന്നും പുറത്തേക്ക് നീളുന്ന ചെറിയ മണ്‍പാത വഴിക്കിരുവശവും ചെടികള്‍
നിറഞ്ഞു നിലക്കുന്നു.
പടിപ്പുരവാതില്‍ തുറന്ന് ഹാന്‍ഡ് ബാഗുമായി വഴിയിലൂടെ മുന്നോട്ട് നടക്കുന്ന പ്രിയ
പുറകെ ചെറിയ ടോര്‍ച്ച് മിന്നിച്ച് കാവാലാന്‍
കാവാലാന്‍:“സൂക്ഷിച്ച് നടന്നോളു.നിറയെ ഇഴജന്തുകളാ“
ഉമ്മറത്ത് ഇരുന്ന് ചൈമ്പെയുടെ നല്ലൊരു കീര്‍ത്തനം ആസ്വാദിച്ച് മുറുക്കികൊണ്ട്
കുഴിഞ്ഞ തുണികസേരയില്‍ കാലുകള്‍ ഉയര്‍ത്തി (കാലുകള്‍ തലകാണാത്തവിധം കുഴയന്‍ തുണി കസേരയില്‍ മേല്‍പ്പോട്ട് ഉയര്‍ന്ന് നിലക്കുന്നു.) ഇടതുകാലിന്റെ തുടയില്‍ കൈകൊണ്ട് താളം പിടിച്ച് തല ഇരുവശത്തേക്കും ആട്ടി സംഗീതം
ആസ്വദിക്കുന്ന ശിവന്‍ നമ്പൂതിരിപ്പാട്.(ഒരു വെള്ളമല്‍മല്‍ മുണ്ട് കുടവയറ് നെറ്റിയിലും നെഞ്ചത്തും വലിയ ചന്ദനകുറികള്‍ കഴുത്തില്‍ ഒന്നുരണ്ട് രുദ്രാക്ഷമാലകള്‍ അതില്‍ ഒന്നില്‍ സ്വര്‍ണ്ണ് മുത്തുകള്‍ (ക്ലോസപ്പ്)
ക്യാമറ(ദൂരെ നിന്നും നടന്നു വരുന്ന പ്രിയുടെ ദൃഷ്ടിയില്‍) ശിവന്‍ നമ്പൂതിരിപ്പാടിന്റെ
കാലുകള്‍ (കാലുകള്‍ സംഗീതത്തിന്റെ ലഹരിയില്‍ താളം പിടിക്കുന്നു.)
മുറ്റത്തേക്ക് പ്രിയക്ക് പിന്നാലെ കടന്നു വരുന്ന കാവാലാന്‍:“തിരുമേനി കൃഷണന്‍ തിരുമേനിയില്ലെ ഇവിടെ?”
ശബ്ദം കേട്ടിട്ട് തലവെട്ടിച്ച് നോക്കുന്ന ശിവന്‍ നമ്പൂതിരിപ്പാട്.സുന്ദരിയാ‍യ പ്രിയയെ
കാ‍ണുന്നു.
പശ്ചാത്തലത്തില്‍ ശിവന്‍ നമ്പൂതിരിപ്പാടിനെ നോക്കി പുഞ്ചിരിക്കുന്നു പ്രിയ
നമ്പൂതിരി പെട്ടെന്ന് പുറത്തേക്ക് തുപ്പുന്നു.
ശിവന്‍മ്പൂതിരിപ്പാട്:(മുറുക്കാന്‍ കറ തുടച്ചു കൊണ്ട് പ്രിയയെ നോക്കുന്നു.): “ശിവ ശിവ നാം വിചാരിച്ചു വല്ലോ യക്ഷിം ആവൂന്ന്“
പുഞ്ചിരി തൂകി നില്‍ക്കുന്ന പ്രിയയുടെ മുഖം ക്ലോസപ്പ്.
പശ്ചാത്തലത്തില്‍ അകത്തെ മുറിയില്‍ നിന്നും കൃഷണന്‍ നമ്പൂതിരിപ്പാടിന്റെ ശബദം
“ആരാ അഫ്പാ അവിടേ?”
(പുറത്തേക്ക് ഇറങ്ങി വന്നിട്ട് അപരിചിതരെ നോക്കുന്നു.ചെമപ്പ് കലര്‍ന്ന് കാവിമുണ്ട്,
കഴുത്തില്‍ വലിയ രുദ്രാക്ഷം,നെഞ്ചത്തും തോളിനിരുവശവും നെറ്റിയിലും ഭസ്മം,നെറ്റിയില് മഞ്ഞള്‍ പ്രസാദവും അതിനു മുകളിലായി വട്ടത്തില്‍ ചെറുതായി സിന്ദൂരതിലകവും ഇരുകാതുകളിലും ചെറിയ കടുക്കന്‍)
കൃഷണന്‍ നമ്പൂതിരിപ്പാട്-“ആരാണവോ?”





പ്രിയ-“തിരുമേനിക്ക് മനസ്സിലായില്ലെ,?. വാല്‍മീകി മാഷ് പറഞ്ഞിരുന്നു തിരുമേനിയെക്കുറിച്ച്
കൃഷണന്‍ നമ്പൂതിരി(എന്തോ ഓര്‍ത്തിട്ടെന്നോണം) വാല്‍മീകി ! ങാ ഏഷ്യാവിഷന്റെ എംഡി.
(തിരുമേനി കസേരയില്‍ ഇരുന്നിട്ട് തലയുര്‍ത്തി കൊണ്ട്)
"കുട്ടി ഇരിക്കു.”(തലതിരിച്ച് പുറത്തേക്ക് നോക്കി കൊണ്ട്) “എന്താ ഇത്ര വൈകിയെ.വേറെ ഒരു വിദ്വാന്‍ കൂടി ഉണ്ടാകുമെന്ന് പറഞ്ഞല്ലോ?.”(കിണ്ടിയില്‍ നിന്നും വെള്ളമെടുത്ത് കുലുക്കുഴിയുന്നു.).“ഓടനാവട്ടം അയ്യാളിവിടെ വന്നിട്ടുണ്ട് ഒന്നുരണ്ട് തവണ എന്തേ ആ വിദ്വാന്‍?.”
പ്രിയാ:(കാവാലാനെ നോക്കുന്നു) “വഴിയറിയാ നടന്നെയുള്ളൂ എന്ന് പറഞ്ഞ് വഴിക്ക് ഇറങ്ങി.”(കാവാലാനും പ്രിയയും മുഖം കുനിക്കുന്നു)


തിരുമേനി കണ്ണൂകള്‍ അടച്ചിട്ട് രണ്ട് കൈകൊണ്ടും മുഖം അമര്‍ത്തി തുടക്കുന്നു
പശ്ചാത്തലത്തില്‍ ശാരദാ ദേവിയുടെ നടക്കലെ കല്‍ വിളക്കിനു ചുറ്റും വലം വയ്ക്കുന്ന ഗോപന്‍
കൈകള്‍ കൊട്ടി രാമാ രാമാ ജപിക്കുന്നു.
കാവിനു വെളിയില്‍ ആര്‍ത്തട്ടഹസിക്കുന്ന ചുടലയക്ഷിയുടെ രൂപം (രക്തകറ നിറഞ്ഞ അവരുടെ ചുണ്ടുകളും കണ്ണൂകളും ഒരു പ്രത്യേക ശബ്ദത്തില്‍ അവര്‍ അമറുന്നു.)
(തിരുമേനി മുഖത്ത് നിന്നും കൈകള്‍ എടുത്ത ശേഷം പ്രിയയെ നോക്കുന്നു):“കുട്ടി അകത്തേക്ക് ചെന്നോളു.“(അകത്തേക്ക് നോക്കിട്ട്):“കാന്താരിക്കുട്ടീ‍ീ‍ “
കാന്താരിക്കുട്ടീ‍ീ(അലപം ഉച്ചത്തിലായി വിളിക്കുന്നു.)
കൃഷണന്‍ തിരുമേനി:“ഈ കുട്ടി എവിടെ പോയി കിടക്കുവാ“
ശിവന്‍ നമ്പൂതിരിപ്പാട്:“ഉറങ്ങിട്ടുണ്ടാവും“
കൃഷണന്‍ നമ്പൂതിരിപ്പാട്:“ഉറങ്ങുന്ന കക്ഷിയെ ടിവി സീരിയല്‍ മുഴുവന്‍ തീരണം.(തിരുമേനി പ്രിയയെ നോക്കി ചിരിക്കുന്നു.)
പ്രിയും ചിരിക്കുന്നു.
അന്നേരം വാതിക്കല്‍ കോട്ടു വായ് ഇട്ടു കൊണ്ട് പ്രത്യക്ഷപെടുന്ന കാന്താരിക്കുട്ടി
തിരുമേനി:“ങാ വന്നോ.ഇത് പ്രിയാ രാമകൃഷണന്‍ ഏഷ്യാവിഷന്റെ റിപ്പോര്‍ട്ടറാണ്.
(കാന്താരിക്കുട്ടിയുടെ മുഖത്ത് അഹ്ലാദം).“ചേച്ചിയെ മിക്കവാറും ടിവിയില്‍ കാണാറുണ്ടല്ലോ?”
(പ്രിയ ചിരിച്ചുകൊണ്ട് തലകുലുക്കുന്നു.)
കൃഷണന്‍ തിരുമേനി: (കാന്താരിക്കുട്ടിയെ നോക്കി) “നീയ് ഈ കുട്ടിയെം വിളിച്ച് അകത്തേക്ക് പൊയ്ക്കോളു“ (ശിവനെ നോക്കി അയ്യാളോടായി):“നീയാ ശാരമ്മടെ അടുത്ത് വരെ ഒന്ന് പോണം“
ശിവന്‍ നമ്പൂതിരിപ്പാട്(ഭയവും വെപ്രാളവും നിറഞ്ഞ മുഖഭാവത്തോടെ);“ഈ രാത്രിലോ?”
കൃഷണനമ്പൂതിരിപ്പാട്-(കനത്ത ഒച്ചയോടെ) “പോണം.“ഞാന്‍ ഗ്രന്ഥപുരയില്‍ കാണും.ദാ ഈ ഭസമം കൈയ്യില്‍ വച്ചോളു.“
കാന്താരിക്കുട്ടി(പ്രിയയുടെ കൈയ്യില്‍ പിടിച്ചു കൊണ്ട്) “വാ ചേച്ചി നമ്മുക്ക് പോകാ“.
(ഉള്ളിലേക്ക് നടക്കുന്നതിനിടയില്‍ പ്രിയ):“ഈ ചേച്ചി വിളി ഒഴിവാക്കികൊളു എനിക്ക് അത്ര വലിയ പ്രായമൊന്നുമില്ലാ.“





പശ്ചാത്തലത്തില്‍ വീണ്ടും ഉമ്മറം
)അകത്തേക്ക് നോക്കി എന്തോ മന്ത്രം ഉരുവിട്ട് പോകാന്‍ ഒരുങ്ങുന്ന കൃഷണന്‍ നമ്പൂതിരിപ്പാട് തിരിഞ്ഞു കാവാലാനെ നോക്കുന്നു.):“രാത്രി യാത്ര വേണ്ടാ ആ തളത്തില്‍ കിടന്നോളു.“
കാവാലന്‍:“ഉവ്വാ“
അകത്തേക്ക് കയറി പോകുന്ന തിരുമേനി
എന്തോ പിറുപിറുത്തു കൊണ്ട് പുറത്തേക്ക് ഇറങ്ങുന്ന ശിവന്‍ നമ്പൂതിരിപ്പാട്
സീന്‍-
പശ്ചാത്തലത്തില്‍ ഷാരയില്‍ ദേവിക്ഷേത്രം.
ദേവി ക്ഷേത്രത്തിന്റെ മുന്നില്‍ വലിയ ആല്‍ത്തറ.
കാറ്റില്‍ ആടിയുലയുന്ന ആല്‍മരത്തിന്റെ ഇലകള്‍.
ഇരുട്ടില്‍ അല്പം അകലെ നിന്നും അവ്യക്തമായി കത്തിനില്‍ക്കുന്ന കല്‍വിളക്ക്.
ഇരുട്ടിലൂടെ വലിയപ്രകാശമുള്ള ടോര്‍ച്ച് മിന്നിച്ച് നടന്നു.(നടത്തം എന്നല്ല ഭയവും ഭീതിയും നിറഞ്ഞ ഒരോട്ടം എന്ന് വിശേഷിപ്പിക്കാവുന്ന വിധത്തിലുള്ള നടത്തം) വരുന്നു.
അന്തീരക്ഷത്തില്‍ കൂമന്റെയും മരണപക്ഷിയുടെയും ഭയാനകമായ ശബ്ദം.
പട്ടി കാലന്‍ കൂവുന്നു.
ഇടക്കിടെ തിരിഞ്ഞു നോക്കുന്ന ശിവന്‍ നമ്പൂതിരിപ്പാട്-അര്‍ജുനപത്ത് ചൊല്ലുന്നു.
ആല്‍ത്തറയിലേക്ക് നടന്നടുക്കുമ്പോള്‍ ആല്‍ത്തറയില്‍ കിടന്നുറങ്ങുന്ന ആള്‍ രൂപം കണ്ട് അങ്ങോട് നടക്കുന്നു.
ശിവന്‍ നമ്പൂതിരിപ്പാട്‌-(വിറവലോടെ)“യാരാദ്?” ആരാന്നാ ചോദിച്ചെ ?”.
പെട്ടെന്ന് ആ രൂപത്തെ മൂടിയിരിക്കുന്ന തുണി അകാശത്തേക്ക് പറന്നു പോകുന്നു .
ഒപ്പം അതൊരു കടവാവലായി മാറുന്നു,
തിരുമേനി അലര്‍ച്ചയോടെ പിന്നോട്ടം മാറുമ്പോള്‍ ആ രൂപം അയ്യാള്‍ക്ക് മുന്നില്‍ ഉയരുന്നു.
തലയില്ലാത്ത ഒരു മനുഷ്യരൂപം .
ക്യാമറ(തിരുമേനിയുടെ ദൃഷടിയില്‍ )താഴോട്ട് നീങ്ങുമ്പോള്‍ ഒരു കൈയ്യില്‍ അയ്യാളുടെ തല അതിന്റെ വായില്‍ നിന്നും, രക്തം താഴേക്ക് വീഴുന്നു.
ശിവന്‍ നമ്പൂതിരിപ്പാട്-(വല്ലാത്തൊരലര്‍ച്ചയോടെ കാവിലേക്ക് ഓടുന്നു)“അമ്മെ എഏഏഏഏഏഏഏ “
അയ്യാള്‍ക്ക് പിന്നാലെ ഒരു പുകപ്പോലെ ആ ആള്‍ രൂപം പാഞ്ഞു വരുന്നു.
അകലേ നിന്നും ഓടി വന്നിട്ട് ശാരമ്മയുടെ നടക്കല്‍ തലയടിച്ചു വീഴുന്ന ശിവന്‍ നമ്പൂതിരിപ്പാട്.
ഒരു നിമിഷം ശാരദാ ക്ഷേത്രത്തിന്റെ ശ്രികോവിലിനുമുന്നിലെ തൂക്കുവിളക്കുകള്‍
ആടിയുലയുന്നു.
മണികള്‍ കൂട്ടത്തോടെ മുഴുങ്ങുന്നു,
ഭീകരമായി പാഞ്ഞടുക്കുന്ന സത്വത്തിനു മുന്നില്‍ മലര്‍ക്കെ തൂറക്കപ്പെടുന്ന വാതില്‍
അതിനുള്ളീല്‍ തിളങ്ങി നിലക്കുന്ന അമ്മയുടെ രൂപം .
കണ്ണൂകളില്‍ നിന്നും ഒരഗ്നിഗോളം പുറത്തേക്ക് .





ശിവന്‍ നമ്പൂതിരിപ്പാടിനെ തിന്നാന്‍ പാഞ്ഞടുക്കുന്ന സത്വത്തിനു നേരെ പാഞ്ഞടുക്കുന്ന പ്രകാശം
ആ സത്വത്തിന്‍ മേല്‍ വന്ന് വീണത് ഒരു വലിയ പ്രകാശമായി എരിഞ്ഞടങ്ങുന്നു.
പശ്ചാത്തലത്തില്‍ ശിവന്‍ നമ്പൂതിരിപ്പാടിന്റെ കണ്ണൂകള്‍ക്ക് മുന്നിലായി ക്ഷേത്രത്തിന്റെ നടകള്‍ കയറി പോകുന്ന ശാരമ്മയുടെ രൂപം.
അയ്യാള്‍ക്ക് മുന്നിലായി അടയുന്ന നട
ശിവന്‍ നമ്പൂതിരിപ്പാട്‌-(ഭയഭക്തിയോടെ ) “അമ്മെ?”
മറ്റൊരു സീനില്‍
അടിച്ചു റോഡിലൂടെ പാട്ടുപാടി വരുന്ന മിന്നാമിനുങ്ങ് വേലായുധന്‍
“കണ്ടു കണ്ടു കണ്ടില്ലാ കേട്ടുകേട്ടു കേട്ടില്ലാ “
വഴിയിലൂടെ ആടിയാടി വരുന്ന മിന്നാമിനുങ്ങ് വേലായുധന്‍ ഒരു പോസ്റ്റില്‍ ചാരിനിന്ന്
ഒരു ബീഡി കത്തിക്കുന്നു .
ബീഡിപുക ആകാശത്തേക്ക് നോക്കി ഊതിവിടുന്നാ മിന്നാമിനുങ്ങ് .
പശ്ചാത്തലത്തില്‍
ങ്യാവു ,എന്ന് കരഞ്ഞു കൊണ്ട് ഒരു കുറ്റിക്കാട്ടില്‍ നിന്നും. ഇറങ്ങി വരുന്ന നീരുപൂച്ച
വേലായുധന്‍ ഒരു പോസ്റ്റില്‍ പിടിച്ച് വാളുവയ്ക്കുന്നു.
നീരു പൂച്ചാ:“എന്തിനാ മിന്നാമിനുങ്ങെ, ഇങ്ങനെ മൂക്കോളം വലിച്ച് കയറ്റുന്നത്.“
വേലായുധന്‍‌- (ഞെട്ടലോടെ ):“ങേ മനുഷ്യ ശബ്ദത്തില്‍ സംസാരിക്കുന്ന പൂച്ചയോ? നീ പുറത്തൊന്നും ഇറങ്ങി നടക്കണ്ട വല്ലോ ശാസ്ത്രജ്ഞന്മാരും പിടിച്ചോണ്ട് പോയി വറുത്തു കളയും.“
നീരു:“ഞാന്‍ പൂച്ചയല്ല നീരുവാ, “എന്നെ ആ ചേറനാടന്‍ ഇങ്ങനെ ആക്കിതാ. “
വേലായുധന്‍:“ഏടാ നീരുപൂച്ചെ, ഞാന്‍ നിനക്ക് മോചനം തരാം ഇങ്ങ് അടുത്തുവാ “.
വേലായുധന്റെ മനസ്സില്‍ കള്ളൂം പൂച്ചഫ്രൈയ്യും അടിക്കുന്ന ദൃശ്യം.ആര്‍ത്തിയോടെ കരിമ്പൂച്ച ഫ്രൈയടിക്കുന്ന വേലായുധന്‍ .
വേലായുധന്‍ പോസ്റ്റില്‍ ചാരി നിന്ന് അമര്‍ത്തി ചിരിക്കുന്നു.
വേലായുധന്‍:“നീരുവെ നീയെന്തിനാ പേടിക്കുന്നെ ?.”“നിന്റെ മിന്നാമിനുങ്ങല്ലെ വിളിക്കുന്നെ “.
“ങു വാ.ആ ചേറനാടാനെ മ്മക്ക് രണ്ടാള്‍ക്കും കൂടി തുരുത്താടാ“.ഞാന്‍ ഒന്നുമല്ലെലും ഓന്റെ ആനെടെ പപ്പാനല്ലേടാ ?”
നീരു:(പേടിയോടെ):“എന്റെ വേലായുധാ, ഞാന്‍ ഈ അവസ്ഥയിലായി പോയകൊണ്ടാണ് ഏല്ലാവരെം പേടിക്കുന്നെ.നീയെന്റെ റോസമ്മെ രക്ഷിക്കുമോ?.”
(അടുത്തേക്ക് നടന്ന് അടുത്തുകൊണ്ട് ചോദിക്കുന്നു)
(വേലായുധന്‍ പോസ്റ്റില്‍ നിന്നും കൈവിട്ടിട്ട് നീരുവിന്റെ ദേഹത്തേക്ക് ചാടി വീഴുന്നു.
വേലായുധന്‍ കൈയ്യ്ക്കുള്ളില്‍ പാവം നീരു പൂച്ച)വേലായുധന്‍:“ആദ്യം ഒരു നല്ല കരിമ്പൂച്ച രസായനം.“(നീരു പൂച്ച ങ്യാവു എന്ന് കരഞ്ഞു കൊണ്ട് വേലായുധന്റെ മുഖത്ത് ഒരു മാന്തുമാന്തിട്ട് ആയ്യാളുടെ കൈക്കുള്ളീല്‍ നിന്നും പുറത്തേക്ക് ചാടുന്നു.
(കുറച്ച് ദൂരം മുന്നോട്ട് ഓടിട്ട് തിരിഞ്ഞു നിന്നിട്ട് നീരു):“മിന്നാമിനുങ്ങെ എന്റെ ശരിയായ രൂ‍പമൊന്ന് കിട്ടിക്കോട്ടേ അനക്ക് ഞാന്‍ വച്ചിട്ടുണ്ട്.”





മിന്നാമിനുങ്ങ് നീരു മുഖത്ത് മാന്തിയ മുറിവില്‍ കൈതടവി കൊണ്ട് കുനിഞ്ഞ് ഒരു കല്ലെടുക്കാന്‍ ശ്രമിക്കുമ്പോള്‍ മറഞ്ഞു വീഴുന്നു.
(നിലത്ത് മറഞ്ഞു വീണിട്ട് നിലത്ത് പരതി ഒരു കല്ലെടുത്തിട്ട്):“അത്രക്ക് അഹങ്കാരമോ പൂച്ചെ നിനക്ക് ! (കല്ലെടുത്ത് എറിയുന്നു.കല്ല് നീരുവിന്റെ ദേഹത്ത് വന്ന് കൊള്ളുന്നു.)
നീരുപൂച്ച(ക്ലോസ്പ്പ്)“ങ്യാവു ങ്യാവൂ‍ൂ‍ൂ‍ൂ‍ൂ നിന്നെ ഞാന്‍ എടുത്തോളാം .”
ഏന്തി വലിഞ്ഞ് നടന്ന് പോകുന്ന നീരു പൂച്ച (പശ്ചാത്തലത്തില്‍)
മറ്റൊരു സീനില്‍
ഒരു നരകദൃശ്യം .
വലിയ അടുപ്പക്കളില്‍ പാത്രങ്ങളില്‍ തിളക്കുന്ന എണ്ണ.
വലിയ കുന്തങ്ങള്‍ കൊണ്ട് കറുത്ത വലിയ മനുഷ്യര്‍ (തീക്കട്ട കണ്ണൂകള്‍,രക്തകറപുരണ്ട ചുണ്ടുകള്‍, മൃഗത്തിന്റെ തോലുകൊണ്ടുണ്ടാക്കിയ പോലുള്ള വസ്ത്രങ്ങള്‍ )
അവര്‍ കുന്തമുനകള്‍ കൊണ്ട് മനുഷ്യരെ എണ്ണയില്‍ നിന്നും, കുത്തി കോരുന്നു.
ഒരു കറുത്ത രൂപം ഒരു കുന്തമുനയില്‍ എണ്ണയില്‍ നിന്നും
ഒരു ആള്‍രൂപത്തെ കുത്തിയെടുക്കുന്നു.
നരകത്തിലെ വേദനകള്‍ കൊണ്ട് നിറഞ്ഞ അലര്‍ച്ചകള്‍(പശ്ചാത്തലം)
മറ്റൊരു അടുപ്പില്‍ വെന്തെരുയുന്ന പ്രായമ്മയുടെ ദീനമായ സ്വരം
“ആയ്യോ മോനെ ചേറു “
“ചേറുമോനെ“(പ്രായമ്മയുടെ രൂപം ചുക്കി ചുളിഞ്ഞ മുഖം. തൂങ്ങിയാടുന്ന ചെവി)
ചേറനാട്ടുമഠത്തിന്റെ ഒരു മുറി .
പശ്ചാത്തലത്തില്‍
ചെറിയ വെളീച്ചം നിറഞ്ഞ മുറിയില്‍ കിടന്നു വിയര്‍ത്തു കൊണ്ട്
പിച്ചും പേയും പറയുന്ന ചേറനാടന്‍
ചേറനാടന്റെ കഴുത്തിലേക്ക് നീണ്ടു നീണ്ടു വരുന്ന കൂര്‍ത്ത നഖമുള്ള കൈകള്‍
പ്രായമ്മയുടെ രൂ‍പം .രക്തകറപുരണ്ട മുഖം.
പ്രായമ്മ:“എന്നെ രക്ഷിക്കടാ “
ചേറനാടന്‍‌-“അയ്യോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ “
വിയര്‍ത്തൂ വിറച്ചു കൊണ്ട് ഞെട്ടിയുണരുന്ന ചേറനാടന്‍
ഭയത്തോടെ തന്റെ ഇരുതോളിലും കെട്ടിയിരിക്കുന്ന ഏലസുകളില്‍ പരതുന്നു.
ഇടതു തോളത്തെ ഏലസ്സ് നഷ്ടപ്പെട്ടതറിഞ്ഞ് പരിഭ്രമിക്കുന്ന ചേറനാടന്‍ .
ബെഡിലും പായിലുമൊക്കെ പരതുന്നു.
അന്നേരം പുറത്തു നിന്നും ഒരു കൈയ്യ് ജനലഴികള്‍ തുളച്ച് അകത്തേക്ക് നീണ്ടു വന്ന് ചേറനാടന്റെ കഴുത്തിനു പിടിച്ച് തള്ളികൊണ്ട് ചുവരില്‍ കൊണ്ട് വച്ച് അമര്‍ത്തുന്നു.
(ചേറനാടന്റെ ഭയാനകമായ അവസ്ഥകളും പിറുപിറുക്കലുകളും നിറഞ്ഞ പശ്ചാത്തലം)
കണ്ണൂകള്‍ പുറത്തേക്ക് തള്ളി തന്റെ മാന്ത്രികവടി കൈക്കിലാക്കാന്‍ ശ്രമിക്കുമ്പോള്‍
ആ കൈകള്‍ ചുരുങ്ങി പ്രായമ്മയായി മുന്നില്‍ നിറയുന്നു.
പ്രായമ്മയുടെ മുഖം.
(തൂങ്ങിയാടുന്ന ചെവി
മുഖം നിറയെ ചുരുണ്ട് വികൃതമായ ഒരു രൂപം .
ചെവിയില്‍ നിന്നും പുകചുരുളുകള്‍ പുറത്തേക്ക്)
പ്രായമ്മ-“ചേറു മോന്‍ പേഠിച്ചോ ?”
ചേറു-ആത്മഗതം(തലകുലുക്കുന്നു)
പ്രായമ്മ-“എനിക്ക് ഭൂമിയില്‍ ജീവിക്കണം.മരിച്ചവരെ തിരിച്ചിവിളിക്കാന്‍ കഴിയുന്ന ഒരു മന്ത്രകെട്ട് മേന്മന ഇല്ലത്ത് ഉണ്ട്.അത് മോന്‍ കൈക്കിലാക്കണം. “
ചേറു:“ഞാന്‍ എന്തു ചെയ്യണം .”
പ്രായമ്മ-“ആ ഇല്ലവുമായി ബന്ധപ്പെട്ട ആരേലുമായി നീ ചങ്ങാത്തം കൂടണം.അവരെ സൂത്രത്തില്‍ വശികരിച്ച് നീ ഗ്രന്ഥക്കെട്ട് കൈക്കിലാക്കിയാല്‍ ഒരാള്‍ക്കും നിന്നെ തോല്പിക്കാന്‍ കഴിയില്ല.മരിച്ചു പോയവര്‍ നിന്റെ അജ്ഞ അനുസരിക്കും.അവരെല്ലാം
ഭൂമിയില്‍ മടങ്ങി വരും നീ പറഞ്ഞത് അനുസരിക്കും.
ചേറു:(അട്ടഹസിക്കുന്നു)“മൂത്തമ്മ എന്റെ മൂത്തമ്മ “
പ്രായമ്മയെ ആലിംഗനം ചെയ്യുന്ന ചേറനാടന്‍
പ്രായമ്മ (പെട്ടെന്ന് ഒരു പുകയായി അന്തീരക്ഷത്തില്‍ മറയുന്നു.)
(അന്തീരക്ഷത്തില്‍ പ്രായമ്മയുടെ അശീരി):“ഈ കര്‍ക്കിടകവാവ് മരിച്ചവരെ തിരിച്ചു വിളിക്കാന്‍ പറ്റിയ ദിവസമാണ് .അത് എത്രയും പെട്ടെന്ന് നീ കൈക്കിലാക്കുക.ആ ദിവസം ഭൂമിയില്‍ മടങ്ങി എത്തുന്ന ആത്മക്കള്‍ ഏതു രൂപവും സ്വകരിക്കാന്‍ കഴിവുള്ളവരായിരിക്കും।”
പ്രായമ്മയുടെ അശീരിക്കു മുന്നില്‍ കൂപ്പു കൈയ്യോടെ നിലക്കുന്ന ചേറനാടന്‍
തുടരും.

13 comments:

കാപ്പിലാന്‍ said...

ആദ്യത്തെ തേങ്ങാ എന്‍റെ വക .വായിക്കാന്‍ ഇപ്പോള്‍ സമയം ഇല്ല ,സാവകാശം വായിക്കാം

krish | കൃഷ് said...

ഹോ എന്തൊരു പ്രേതകഥ.. വായിച്ച് പേടിയാകുന്നു. (അതാരിക്കും കാപ്പിത്സ് വായിക്കാണ്ട് പോയതല്ല്യോ)

വേലായുധന്റെ പാട്ട് കൊള്ളാം.
(പ്രേതത്തെ) കണ്ടു കണ്ടു കണ്ടില്ലാ..
(പൂച്ചയുടെ കരച്ചില്‍) കേട്ടു കേട്ടു കേട്ടില്ലാ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

യ്ക്ക് പേടീല്ല്യ, ഇച്ചിരി വെറയ്ക്കണ്‌ണ്ട് അത്രേ ഉള്ളൂ.

മാണിക്യം said...

കോള്ളാം !
എന്നുപറയുന്നതു സുഖിപ്പിക്കാന്‍ പറഞ്ഞത്തല്ല കഴിഞ്ഞ പൊസ്റ്റ്കള്‍ വച്ചു നോക്കീട്ടാണ്
എല്ലാ ആംഗിളിലും നന്നായി,
നല്ല വിവരണം, ഒതുക്കമുള്ള എഴുത്ത് , നിലവാരമുള്ള് ഹാസ്യം ,രംഗങ്ങള്‍ക്ക് നല്ല മികവ് .
ഒന്ന് മനസ്സില്‍ കാണുകയാണെങ്കില്‍ ഓരൊ സീനും ഒന്നിന് ഒന്ന് മെച്ചമായി
പ്രത്യേകിച്ചും ചേറനാടനും പ്രായമ്മയും ..

പിന്നെ നരകത്തിന്റെ വിവരണം
അതൊരു പഴയ സങ്കല്പം ആയിപ്പൊയി ... സ്വര്‍‌ഗവും നരകവും സ്വന്ത മനസ്സിനുള്ളില്‍
തന്നെ അല്ലേ ?ഒന്ന് ആലോചിക്ക് ..
“നമുക്ക് നാമേ പണിവതു നാഗം
നരകവും അതുപോലെ ...” അല്ല്ലേ?

മൊത്തത്തില്‍ ഗംഭീരം !!:)
അടുത്ത സീനിലേക്ക് കടക്കുമ്പോല്‍
ഉത്തരവാദിത്വം കൂടുന്നു പിള്ളേച്ചാ ..

Gopan | ഗോപന്‍ said...

പിള്ളേച്ചോ..കലക്കി..ഇതാണ് പ്രേത കഥ..

ചേറനാടനും പ്രായമ്മേം കലക്കീട്ടാ മാഷേ.

മിന്നാമിനുങ്ങിയുടെ വേലായുധന്‍ കൊള്ളാം.
പുള്ളി മാനനഷ്ടത്തിനു കേസ് കൊടുത്തു കൂടെന്നില്ല

വാല്‍മീകി മാഷിനും റോള് കൊടുത്തോ..

എനിക്ക് വയ്യ..:)

കാപ്പിലാന്‍ said...

മുഖ സ്തുതി ആണന്നു പറയരുത്.താന്‍ ഇങ്ങനെ ബ്ലോഗില്‍ മാത്രം കിടന്നാല്‍ പോരാ.പുറത്തെ ലോകത്തും അനേകം വാസസ്ഥലങ്ങള്‍ .താന്‍ തെളിയും .അതയെ ഇപ്പോള്‍ പറയുന്നുള്ളൂ .ഇപ്പോള്‍ വായിച്ചു.നല്ല രചനാ പാടവം ..കീപ്പ് ഇറ്റ് അപ്പ്

പാമരന്‍ said...

ഈ പിള്ളേച്ചന്‍ എന്തിനുള്ള പുറപ്പാടാണോ ആവോ.. മനുഷ്യനെ പേടിപ്പിക്കാനായിട്ട്‌..

Rare Rose said...

പിള്ളേച്ചന്‍ ജീ..,..കലക്കീന്നു പറഞ്ഞാല്‍ പോരാ...കലകലക്കി..:)..ഇത്രേം കഥാപാത്രങ്ങളെ വെച്ചു ഭംഗിയായി രസച്ചരട് പൊട്ടാതെ ,പേടിപ്പിച്ച് ആല്‍ത്തറക്കാവ് മുന്‍പോട്ട് കൊണ്ടുപോവുന്നതില്‍ ശരിക്കും അഭിനന്ദനം അര്‍ഹിക്കുന്നു... ശരിക്കും ഒരു സില്‍മ പോലെ..
മാന്ത്രിക നോവലെഴുത്തുകാരന്‍ ,തിരക്കഥാകൃത്ത് ഒക്കെ ആയി തിളങ്ങാന്‍ ചാന്‍സ് കാണുന്നുണ്ട്.....ഇനിയും പോരട്ടെ കൂടുതല്‍ ഭീതിജനകമായ രംഗങ്ങളുമായി ആല്‍ത്തറക്കാവ്...:)

തണല്‍ said...

ക്യാമറ(ദൂരെ നിന്നും നടന്നു വരുന്ന പ്രിയുടെ ദൃഷ്ടിയില്‍) ശിവന്‍ നമ്പൂതിരിപ്പാടിന്റെ
കാലുകള്‍ (കാലുകള്‍ സംഗീതത്തിന്റെ ലഹരിയില്‍ താളം പിടിക്കുന്നു.)
-കൊള്ളാം ഒരു ലോഹിതദാസ് നിന്നില്‍ പിടക്കുന്നുന്നുണ്ട്..:)

ജിജ സുബ്രഹ്മണ്യൻ said...

ഹി ഹി ഹി എനിക്കു പേടി ആകുന്നേ..എന്നെ യക്ഷി പിടിക്കുമോ പിള്ളേച്ചാ..യക്ഷി പിടിക്കണ്ടാ..ഗന്ധര്‍വന്‍ പിടിച്ചാ മതീ ട്ടാ

Unknown said...

വായിച്ച ഏല്ലാ ആല്‍ത്തറവാസികള്‍ക്കും നന്ദി

Unknown said...

oru camara kittiyirunnenkillllllllll ithu cenimayaakaamaayirunnooooooooooo

kollaam pillechaa

ഹരിശ്രീ said...

കൊള്ളാം...

ആശംസകള്‍