Saturday, July 19, 2008

ആദരാജ്ഞലികള്‍.....


ഗുരുവിന് ആദരാജ്ഞലികള്‍.....

അരീക്കോട്‌ ഉപജില്ലയില്‍പ്പെട്ട വാലില്ലാപ്പുഴ എ.എല്‍.പി. സ്‌കൂളിലെ പ്രധാനാധ്യാപകന്‍ തോട്ടുമുക്കം സ്വദേശി ജയിംസ്‌ അഗസ്റ്റിന്‍‌(46) ക്ലസ്റ്റര്‍ ഉപരോധിക്കാനെത്തിയ മുസ്‌ലിം യൂത്ത്‌ ലീഗുകാരുമായുണ്ടായ സംഘര്‍ഷത്തിനിടെ മര്‍ദനമേറ്റ്‌ മരിച്ചു. ശനിയാഴ്‌ച രാവിലെ 11 മണിയോടെ കിഴിശ്ശേരി ടൗണില്‍വെച്ചാണ്‌ ജയിംസ്‌ അഗസ്റ്റിന്‌ മര്‍ദനമേറ്റത്‌. കിഴിശ്ശേരി ജി.എല്‍.പി. സ്‌കൂളില്‍ നടക്കുന്ന ക്ലസ്റ്റര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

ഇന്ന് രാവിലെ മുതല്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന ക്ലസ്റ്റര്‍ യോഗങ്ങള്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തിയിരുന്നു. വിവാദ പാഠപുസ്തകം പിന്‍‌വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. രാവിലെ ക്ലസ്റ്റര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ജയിംസിന്‌ മര്‍ദനമേറ്റത്‌. 10 മണിക്കായിരുന്നു യോഗം തുടങ്ങേണ്ടിയിരുന്നത്‌. എന്നാല്‍ രാവിലെ എട്ടര മണിമുതല്‍ സ്ഥലത്ത്‌ യൂത്ത്‌ ലീഗുകാര്‍ തമ്പടിച്ചിരുന്നു. പ്രതിഷേധം കണക്കിലെടുത്ത്‌ ഒപ്പിട്ട്‌ പിരിയാന്‍ അധ്യാപകര്‍ ഒന്നായി തീരുമാനിച്ചു. അതനുസരിച്ച്‌ ഒപ്പമുണ്ടായിരുന്ന മറ്റൊരു അധ്യാപകന്റെ കൈയ്യിലുണ്ടായിരുന്ന ഡയറി വാങ്ങി എഴുതാന്‍ ശ്രമിക്കുമ്പോഴാണ്‌ ജയിംസിന്‌ മര്‍ദനമേറ്റത്‌.

ഡയറിയെടുക്കവേ സമരക്കാര്‍ ഇത്‌ വന്ന്‌ പിടിച്ചുവാങ്ങുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ്‌ ജയിംസ്‌ അഗസ്റ്റിന്‌ മര്‍ദനമേറ്റത്‌.മര്‍ദനമേറ്റ ജയിംസ്‌ കുഴഞ്ഞുവീണു, അടിയേറ്റുവീണ ജയിംസ്‌ അഗസ്റ്റിനെ സഹപ്രവര്‍ത്തകരാണ്‌ ഇദ്ദേഹത്തിന്റെ തന്നെ ബൈക്കില്‍ ഉടന്‍ തന്നെ മലപ്പുറത്തെ,കിഴിശ്ശേരിയിലെ സ്വകാര്യ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചത്. നെഞ്ചിലും കഴുത്തിലും മര്‍ദ്ദനമേറ്റ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന്‌, ജയിംസിനെ ഡോക്‌ടര്‍മാരുടെ നിര്‍ദേശാനുസരണം അവിടെനിന്ന്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകുന്ന വഴിക്ക് തന്നെ അദ്ദേഹം മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം

തോട്ടുമുക്കം സ്വദേശിയാണ്‌ മരിച്ച ജയിംസ്‌ അഗസ്‌റ്റിന്‍. തോട്ടുമുക്കം സെന്റ്‌തോമസ്‌ ഹൈസ്‌കൂളിലെ അധ്യാപിക മേരിക്കുട്ടിയാണ്‌ ഭാര്യ.
ചങ്ങനാശ്ശേരി അസംപ്‌ഷന്‍ കോളേജില്‍ പ്രവേശനം നേടിയ നീത, വാഴക്കാട്‌ ഐ.എച്ച്‌.ആര്‍.ഡി. വിദ്യാര്‍ഥി നിഖില്‍ എന്നിവരാണ്‌ മക്കള്‍

ഒരധ്യാപകനെ കൊലപ്പെടുത്തിയ സംഭവം സാക്ഷര കേരളത്തിന്‌ അപമാനമാണ്. വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ കൊലപാതകത്തിലേക്കും അക്രമങ്ങളിലേക്കും നീങ്ങുക എന്ന് പറയുന്ന ഈ സംഭവം അങ്ങേയറ്റം നിന്ദ്യവും നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണ്. ക്ലസ്റ്റര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ അധ്യാപകനെ നിഷ്‌ഠൂരമായി കൊലപ്പെടുത്തിയ സംഭവം മനസ്സാക്ഷിയുള്ള ഏതൊരാളെയും ഞെട്ടിക്കുന്നതാണെന്ന്‌ .
ഒരു അധ്യാപകനെ തല്ലിക്കൊന്ന സംഭവം നീതീകരിക്കാനാവില്ല.

വിവാദ പാഠപുസ്‌തകത്തിനെതിരെ ജനാധിപത്യസമരം നടത്താന്‍ സംഘടനകള്‍ക്ക്‌ അധികാരമുണ്ടെങ്കിലും അത്‌ അക്രമത്തിലേക്ക്‌ വഴിമാറിയത്‌ ശരിയായ രീതിയല്ല.കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ദാരുണമായ ഇത്തരം സംഭവം മേലില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികാരികളും ജനങ്ങളും ഉറച്ച തീരുമാനം കൈകൊള്ളണം.

ജയിംസ്‌ അഗസ്‌റ്റിന്റെ നിര്യാണത്തില്‍

അനുശോചനം രേഖപ്പെടൂത്തുന്നതിനോടൊപ്പം

അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കു ചേരുകയും
ആത്മാവിന്റെ നിത്യശാന്തിക്കായ് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

43 comments:

മാണിക്യം said...

ജയിംസ്‌ അഗസ്‌റ്റിന്റെ
നിര്യാണത്തില്‍ അനുശോചനം രേഖപ്പെടൂത്തുന്നതിനോടൊപ്പം
അദ്ദേഹത്തിന്റെ കുടുംബത്തിന്റെ
ദുഖത്തില്‍ പങ്കു ചേരുകയും
ആത്മാവിന്റെ നിത്യശാന്തിക്കായ്
പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കിരാത താണ്ടവമാടുന്ന അധമന്മാര്‍ക്കു മുന്‍പില്‍ തലകുനിയ്ക്കട്ടെ കേരളം

കാടത്തമെന്നല്ലാതെ എന്തു പറയാന്‍

ആദരാജ്ഞലികള്‍

Kalpak S said...

വിവേകാനന്ദനെ നമിക്കാം....

“കേരളം ഒരു ഭ്രാന്താലയമാണെന്ന്” ആ മഹാന്‍ പണ്ടേ തിരിച്ചറിഞ്ഞു.

പാമരന്‍ said...

പാഠപുസ്തം കത്തിച്ചു കളഞ്ഞ്‌ അന്ധത ഇരന്നു വാങ്ങിയ നായ്ക്കളാണിതു ചെയ്തത്‌. കുട്ടിക്കുരങ്ങന്മാരേക്കൊണ്ടു ചുടുചോറുവാരിക്കുന്ന വല്യ നായ്ക്കളെ നമ്മള്‍ കാണാതിരുന്നുകൂടാ.

മലയാളിയുടെ പ്രബുദ്ധത! മാതാ പിതാ 'ഗുരു' ദൈവം! എല്ലാം ഇനി ചില്ലിട്ടുവയ്ക്കാം.. അടുത്തതലമുറയെ മ്യൂസിയങ്ങള്‍ല്‍ കൊടുപോയി കാണിച്ചുകൊടുക്കാം.. പ്രബുദ്ധരെന്ന്‌ നടിച്ച്‌ നാശത്തിന്‍റെ പടുകുഴിയിലാണ്ടുപോയ ഒരു ജനതയെ.

ഹരീഷ് തൊടുപുഴ said...

ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.........

ശരത്‌ എം ചന്ദ്രന്‍ said...

ആദരാജ്ഞലികള്‍..... :(

ജന്മസുകൃതം said...

തീര്‍ച്ചയായും ഇതു കാടത്തം തന്നെ.പക്ഷെ അ അപ്രയോഗം പോലും തെറ്റാണ്‌.കാടിനും കാട്ടു ജീവികള്‍ക്കും അപമാനം.കുട്ടികളുടെ കണ്മുന്നിലിട്ടു വെട്ടിക്കൊല്ലുക...ഹീനമായ രീതിയില്‍ ചവുട്ടിക്കൊല്ലുക....എന്തേ കേരളത്തിലെ ജനങ്ങള്‍ ഇങ്ങനെയായിപ്പോയി...?എന്തായാലും ഈ ക്രൂരത സഹിക്കാനാവണില്ല.ക്ലസ്റ്ററിന്റെ പേരില്‍ കിട്ടിയ ഒരു രക്തസാക്ഷിയെ പൊക്കിപ്പിടിച്ച്‌ മുതലെടുക്കാന്‍ ഒത്തിരിപ്പേരുണ്ടാകും.ആ കുടുംബത്തിന്റെ തീരാ നഷ്ടം ആര്‍ക്കാണ്‌ പരിഹരിക്കാനാകുക?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

“പട്ടിണിയായ മനുഷ്യാ നീ പുസ്തകം കൈയിലെടുത്തോളൂ..
പുത്തനൊരായുധമാണു നിനക്കതു-
പുസ്തകം കൈയിലെടുത്തോളൂ..”

എന്നാണ് ഒരു കാലത്തു കേരളസമൂഹം പാടിയിരുന്നത്..ഇന്നിപ്പോള്‍ പുസ്തകത്തിനേയും പുസ്തകം പഠിപ്പിയ്കുന്നവരേയും കത്തിയ്ക്കുകയും തല്ലിക്കൊല്ലുകയും ചെയ്യുന്ന ഒരവസ്ഥയിലേയ്ക്കു സമൂഹത്തിനെ മാറ്റാന്‍ ഇരുട്ടിന്റെ ശക്തികള്‍ ശ്രമിയ്ക്കുന്നു.എന്നത് വളരെ ഗൌരവപൂരവം കാണേണ്ട ഒന്നാണ്.വിമോചന സമരം കേരള സമൂഹത്തെ പുരോഗതിയുടെ പാതയില്‍ നിന്നും അമ്പതാണ്ടുകള്‍ പിന്നോട്ടു കൊണ്ടുപോയെങ്കില്‍ അതു പോലെ വീണ്ടും നമ്മുടെ സമൂഹത്തിലെ പുരോഗമനപരമായ എല്ലാ നീക്കങ്ങളേയും തച്ചുടയ്ക്കാനുള്ള ഒരു നീചശ്രമം നടന്നുകൊണ്ടിരിയ്ക്കുന്ന എന്നകാര്യം സങ്കടത്തോടെ മാത്രമേ കാണാന്‍ കഴിയൂ.കേരളം എത്രത്തോളം പുരോഗമനപരമെന്ന് നാം കരുതുന്നുവോ അത്ര തന്നെ പിന്തിരിപ്പനുമാണ്.കാറ്റു പോയ ഒരു ബലൂണ്‍ പോലെ ആയിത്തീര്‍ന്ന പുസ്തക വിരുദ്ധ സമരത്തെ അക്രമമാര്‍ഗങ്ങളിലേയ്ക്കു തിരിച്ചു വിട്ടവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വന്ന് തക്കതായ ശിക്ഷ കൊടുക്കേണ്ടതാണ്

Gopi│നിങ്ങളില്‍ ഒരുവന്‍...!! said...

സാക്ഷരകേരളം എന്നു നാം ചൊല്ലുന്നകേരളം സത്യത്തില്‍ ഇന്ന്‍ കിരാതര്‍ വാഴുന്ന കേരളമാണ് ..
ചോരകൊണ്ട് ദാഹം തീര്‍ക്കുന്ന പുതിയ തലമുറയൂടെ കേരളം..

ആദരാഞ്ജലികള്‍..

krish | കൃഷ് said...

100% സാക്ഷരത അവകാശപ്പെടുന്ന ‘ചാച്ചര കേരള’ത്തിന് ഒരു അപമാനം കൂടി. നടുറോട്ടിലിട്ട് പാഠപുസ്തകം ചുട്ടെരിക്കുക, ഗുരുക്കന്മാരെ കുട്ടികളുടെ കണ്‍‌മുന്നിലിട്ട് വെട്ടിക്കൊല്ലുക, തല്ലിക്കൊല്ലുക. ഹൊ, എന്തൊരു രാഷ്ട്രീയ പ്രബുദ്ധകേരളം. ഇതിനെല്ലാം പ്രോത്സാഹനം കൊടുക്കുന്ന ‘നേതാക്കള്‍ക്ക്’ അഭിമാനിക്കാം.
ഇനി ബന്ദ്, അതിന്റ്റെ ആക്രമങ്ങള്‍ വേറെ.

എന്തെല്ലാം കാണാനിരിക്കുന്നു.

Unknown said...

ഇരുട്ടിനെ അകറ്റുന്ന പ്രകാശമാണ്
ഗുരു
ഈ അധമം ചെയ്തവന് നല്ല ശിക്ഷ തന്നെ ലഭിക്കും
മാഷിന്
വിട

ജന്മസുകൃതം said...

കൊടിയുടെ നിറവും മുദ്രാവാക്യത്തിന്റെ മുഴക്കവും എന്തുമെങ്ങനെയുമാകട്ടെ.പേര്‌ ജയിംസ്‌ എന്നോ ജയകൃഷ്ണന്‍ എന്നോ ആകട്ടെ.പോയത്‌ എന്റെ സഹോദരന്മാരാണ്‌.ഈ നഷ്ടത്തിന്‌ ആരുത്തരം തരും.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

പുസ്തകം കത്തിക്കലിലൂടെ തുടങ്ങിയ സമരം കിരാതമായ നരഹത്യയില്‍ വരെ എത്തിനില്‍ക്കുന്നു.ബലിയാടായത് ഇതിലൊന്നിലും പങ്കില്ലാതെ അക്ഷരം പഠിപ്പിക്കുന്ന അധ്യാപകന്‍‍. എന്നെന്നേക്കുമായി നഷ്ടപ്പെട്ടത് ഒരു കുടുംബത്തിന്റെ നാഥന്‍. രണ്ടു കുഞ്ഞുങ്ങളുടെ പിതാവ്. അണികളെ നിയന്ത്രിക്കാന്‍ പോലും കഴിവില്ലാത്ത നേതാക്കള്‍ തങ്ങളുടെ ഭാഗത്താണ് ശരിയെന്നു കാണിക്കാന്‍ വാദങ്ങള്‍ നിരത്തുമ്പോള്‍ ഇതെവിടെച്ചെന്നാണവസാനിക്കുക എന്ന ഭീതിയിലാണ് ജനങ്ങള്‍. വെറും ആദരാഞ്ജലികളര്‍പ്പിച്ച് സ്വാന്ത്വനിപ്പിക്കുവാനാവുമോ ഈ ഗുരുനാഥന്റെ കുടുംബത്തെ? ഈ ഹീനകൃത്യത്തിനു പിറകിലുള്ള എല്ലാവര്‍ക്കും തക്കതായ ശിക്ഷ തന്നെ കിട്ടണം.
ഈ പൈശാചിക പ്രവര്‍ത്തിയെ‍ ശക്തമായി അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നു.

ജെയിംസ് ബ്രൈറ്റ് said...

ഇതു ചെയ്തവര്‍ക്ക് തക്കതായശിക്ഷ കിട്ടണം.

കേരളം പിറകിലേക്കു സഞ്ചരിച്ചു കൊണ്ടിരിക്കുന്നു..!

ജയിംസിന്റെ മരണം മനസ്സിനെ വല്ലാതെ നോവിപ്പിക്കുന്നു.

ആ കുടുംബത്തിനെ ദൈവം അനുഗ്രഹിക്കട്ടെ.

നന്ദു said...

സഹജീവികളോടുള്ള സ്നേഹം മനുഷ്യമനസ്സുകളിൽ
നിന്നൊഴിഞ്ഞു പോയതിന്റെ തെളിവാണിത്.
- ആദരാഞ്ജലികൾ..

thoufi | തൗഫി said...

കേരളത്തിലെ നെറികെട്ട ആക്രമ രാഷ്ട്രീയക്കളരിയുടെ
എറ്റവുമൊടുവിലത്തെ ഇരയാണ് ജയിംസ് മാസ്റ്റര്‍.
സമരത്തിന്റെ രീതിയും നീതിശാസ്ത്രവും ഇനിയും
മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരു കൂട്ടം
താന്തോന്നികളും അവരെ കയറൂരി വിടുന്ന
രാഷ്ട്രീയ പ്രഭുക്കന്മാരും ചേര്‍ന്ന് നമ്മുടെ നാടിനെ
പിറകോട്ട് പിടിച്ചു വലിക്കുകയാണ്.

ഉത്തരവാദിത്ത നിര്‍വഹണത്തിനിടെ
ജീവന്‍ വെടിയേണ്ടി വന്ന ആ ഗുരുവര്യന്
ആദരാജ്ഞലികള്‍

siva // ശിവ said...

എനിക്കും ഏറെ വിഷമം ഉണ്ട്...എന്റെയും ആദരാജ്ഞലികള്‍...

സസ്നേഹം,

ശിവ.

Manu said...

From DOHA-QATAR. My first comment in this Blog.

Sorry that I cannot write in Malayalam Fonts. I had forwarded Manikyam;s comments to my Group mail friends. Someone protested questioning Manikyam's political background. The below is my reply.

"Dear Friends, As some people believed here, Manikyam is not a Left supporter, often she had argued with me against violent politics. As I mentioned in my earlier mail, she must have been agitated by the brutal killing. Instead of appreciating her feelings behind this blog, we still try to find "which party " is great, who is innocent.
All political parties are victim of this "dirty game". They know it is dirty, but will never do anything. "

ഏറനാടന്‍ said...

ആദരാജ്ഞലികള്‍

smitha adharsh said...

ഗുരുര്‍ബ്രഹ്മാ ഗുരുര്‍വിഷ്ണുര്‍
ഗുരുര്‍ദേവോ മഹേശ്വരഃ
ഗുരു സാക്ഷാല്‍ പരംബ്രഹ്മ
തസ്മൈ ശ്രി ഗുരവേ നമഃ

ചൊല്ലി പഴകിയ ജപങ്ങള്‍ എല്ലാം വെറുതെ....മനുഷ്യര്‍ മൃഗതുല്യര്‍ ആയിക്കൊണ്ടിരിക്കുന്നു...അപ്പോള്‍,ഗുരുവേത്,സനാതന ധര്‍മം ഏത്....ഇതെല്ലാം വെറും ചോദ്യങ്ങളായി അവശേഷിക്കുന്നു..
വേദനയോടെ..ആദരാഞ്ജലികള്‍

Sam said...

ജയിംസ്‌ മാഷിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടൂത്തുന്നതിനോടൊപ്പം
അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നു.
ഇവിടെയുള്ള നീതിന്യായ വ്യവസ്ഥ ഇതു ചെയ്ത കാടന്മാര്‍ക്ക് ചിലപ്പോള്‍ മാപ്പു കൊടുക്കുകയോ, തെളിവില്ലെന്ന് പറഞ്ഞു വിടുകയോ ചെയ്തെന്നു വരാം. പക്ഷെ മരണത്തിനു മുന്പ് തന്നെ ഈ കിരാത കാട്ടലന്മാര്‍ക്ക് ശിക്ഷ കിട്ടണം, കിട്ടും.

നാലാം ക്ലാസ്സ് വരെയുള്ള പിഞ്ചു കിഞ്ഞുങ്ങളെ പഠിപ്പിക്കുന്ന ഒരധ്യാപകനെ അടിച്ച് കൊന്നതും പോര, അതിനെ വളഞ്ഞ വഴിയില്‍ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന വൃത്തി കെട്ട ലീഗ് നേതാക്കള്‍... മഹാനായ ('മഹാന്‍' എനിക്കങ്ങനെ തോന്നുന്നില്ല, ഒരിക്കലും തോന്നിയിട്ടുമില്ല, ഇനി തോന്നാതിരിക്കട്ടെ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു) പാണക്കാട്ടു തങ്ങള്‍ക്കൊന്നും പറയാനില്ലേ..? ഈ മനുഷ്യന്‍ പലപ്പോഴും ഇങ്ങനെയാണു, തങ്ങള്‍ പറഞ്ഞാല്‍ ആ നിമിഷം ലീഗുകാര്‍ അനുസരിക്കുമെന്ന് എല്ലാവരും പറയും, എന്നാല്‍ ഇദ്ദേഹം അത്യാവശ്യ സമയത്തൊരിക്കലും വായ തുറക്കാറുമില്ല...

ക്ലാസ്സില്‍ കുട്ടികളുടെ മുന്നിലിട്ട് അധ്യാപകനെ വെട്ടിക്കൊലപ്പെടുതുന്നൊരു കൂട്ടര്‍
ക്ലസ്റര്‍ യോഗത്തിന് പോകുന്നൊരു അധ്യാപകനെ ചവിട്ടിയും ഇടിച്ചും കൊലപ്പെടുതുന്നൊരു കൂട്ടര്‍..

പ്രബുദ്ധ സാക്ഷര സാംസ്കാരിക കേരളമേ...
ദൈവത്തിന്റെ സ്വന്തം നാടേ...
ഇനി നിന്നെയെന്തു വിളിക്കും...

ഗീത said...

ഇന്നലെ ടി.വി യില്‍ ഇതു കണ്ടു സഹിക്കാന്‍ പറ്റിയില്ല. ഈ കേരളം ഒരു ചുടലക്കളം തന്നെ ആയി മാറുകയാണ്, ഈ രാഷ്ട്രീയകോമരങ്ങളുടേയും മതാന്ധന്മാരുടേയും കൈകളില്‍.
ദൈവമേ ആ കുടുംബം എങ്ങനെ താങ്ങും ഈ ദുഖം
ശ്രീ ജയിംസ് അഗസ്റ്റിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊള്ളുന്നു.

ജിജ സുബ്രഹ്മണ്യൻ said...

സാക്ഷര സുന്ദര കേരളത്തിലാണ് ഇതു നടക്കുന്നതു.കേരളം ഒരു ഭ്രാന്താലയം എന്നു പണ്ട് സ്വാമി വിവേകാനന്ദന്‍ പറഞ്ഞതു അക്ഷരം പ്രതി ശരിയാവുകയാണ്..ഒരു കാര്യവും ഇല്ലാതെ കുറെ സമരാഭാസങ്ങള്‍
മാഷിന്റ്റെ മരണത്തില്‍ അനുശോചനം അറിയിക്കുന്നു.ഒപ്പം കുടുംബത്തിനു ഇതു സഹിക്കാന്‍ ഉള്ള ശക്തി ദൈവം കൊടുക്കട്ടേ എന്നു പ്രാര്‍ഥിക്കുന്നു

ഹരിയണ്ണന്‍@Hariyannan said...

പാഠങ്ങളോതിമുഴുമിച്ചഗുരുവിന്‍ ഗളം
ചോരചീറ്റീച്ചിതറിവീഴുന്നകാഴ്ചകള്‍,
വാളാല്‍‌വരച്ചനവപാഠങ്ങളാണു വള-
മാകുന്നതിന്നുകുരുന്നുബോധങ്ങളില്‍!

-“ചില വൈഖരികള്‍” (മരുന്ന്)

ഇത് പുതിയ പാഠങ്ങളാണ്..
പാഠപുസ്തകവും പള്ളിക്കൂടവും കണ്ടിട്ടില്ലാത്തവന് എന്ത് പാഠം? എന്ത് ഗുരു?

ആദരാഞ്ജലികളോടെ...

Unknown said...

ആദരാഞ്ജലികൾ

മാണിക്യം said...

മനസിനെ വല്ലാതെ പിടിച്ചുലച്ച
ഒരു മരണം ആയി ഇത്.
പുസ്തകം എഴുതുന്നവരോടോ
ഭരണചക്രം തിരിക്കുന്നവരോടൊ
കേരളീയന്‍ എന്ന് ഊറ്റം കൊള്ളുന്ന
പ്രബുദ്ധരായ മലയാളിയോടൊ
ആരോടാ ചോദിക്കണ്ടത്
എന്തിനീ ഗുരുനാഥനെ,
ഈ കുടുംബനാഥനെ,
നിഷ്കരുണം തച്ചു കൊന്നു എന്ന്....

ഈ പോസ്റ്റില്‍ അഭിപ്രായമറിയിച്ച
എല്ലാ മാന്യവായനക്കാര്‍ക്കും നന്ദി..

Senu Eapen Thomas, Poovathoor said...

കുഞ്ഞ്‌ കുട്ടികളുടെ മുന്‍പില്‍ ഇട്ട്‌ അദ്യാപകനെ വെട്ടി കൊല്ലാനും, അദ്യാപകനെ തല്ലി കൊല്ലാനും ഒക്കെ കേരളത്തിലെ രാഷ്ട്രീയ ദ്രോഹികള്‍ക്കേ കഴിയൂ.... എന്നിട്ട്‌ അഭിമാനത്തോടെ പറയും... സാക്ഷര കേരളം..

പഴമ്പുരാണംസ്‌.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഇനി ഇതിന് ആരു ഉത്തരം പറയും പ്രതിഷേധക്കൊടി പിടിച്ച മാന്യന്മാരൊ..? അതൊ അതിനൊക്കെ ശീതീകരിച്ച മുറിയില്‍ ഇരുന്ന് ഉത്തരം ഇടുന്നവരോ.. എന്തായാലും കേരളം ഇപ്പോ ശരിക്കും ഭ്രാന്താലയമായി. കോമരം തുള്ളാന്‍ കുറേ മനുഷ്യക്കോലങ്ങളും

Gopan | ഗോപന്‍ said...

ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ മനുഷ്യത്വത്തിനു ഇന്നു തീരെ വിലയില്ലെന്ന് പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് പാഠം ചൊല്ലികൊടുക്കുന്ന പാവം മാഷിനെ കൊന്നു രാഷ്ട്രീയ കോമരങ്ങള്‍ തെളിയിച്ചിരിക്കുന്നു. അമിതമായ ഈ രാഷ്ട്രീയ പ്രബുദ്ധതയില്‍ നിന്നും കേരളത്തിന് മോചന മുണ്ടാകുമോ, ജനങ്ങള്‍ക്ക്‌ മതത്തിനും രാഷ്ട്രീയത്തിനും ഉപരി മനുഷ്യനാണെന്ന ബോധം എന്നെങ്കിലും ഉണ്ടാകുമോ.. മതസഹിഷ്ണുതക്ക് പേരുകേട്ട കേരളം ഇത്രയും അധപതിച്ചതില്‍ രാഷ്ട്രീയം കളിക്കുന്ന ഈ മേലാളന്മാര്‍ക്ക് പങ്കില്ലേ.. ?
ജെയിംസ് മാസ്റ്ററുടെ ആത്മാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

നിരക്ഷരൻ said...

നാളെ ജയിംസ് മാഷില്ലാതെ ആ സ്കൂളിന്റെ ആദ്യത്തെ ദിവസമാണ്. പക്ഷെ ഇല്ല....അത് നാളെയല്ല. മറ്റന്നാളാണ്. നാളെ വിദ്യാഭ്യാസ ബന്ദാണ് കേരളത്തില്‍. ഒരു കൂട്ടര്‍ കൊന്നു. മറ്റൊരു കൂട്ടര്‍ ബന്ദ് നടത്തി അത് ആഘോഷിക്കുന്നു. ആ അധ്യാപകന്റെ ആത്മാവിന് പോലും നിത്യശാന്തി കിട്ടാന്‍ സമ്മതിക്കില്ല ഈ രാഷ്ടീയപ്പരിഷകള്‍. നാളെ രാവിലെ 10 മണിക്ക് എല്ലാ കലാലയങ്ങളിലും എല്ലാവരും എഴുന്നേറ്റ് നിന്ന് അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കേണ്ടതായിരുന്നു.

കനല്‍ said...

വെളിച്ചമേകുന്ന പുസ്തകവും മാഷും ചിലര്‍ക്ക് സഹിക്കില്ല. ബോധവും വിവേകവും നല്‍കുന്ന ഇവരെ നശിപ്പിച്ചാലെ നിലനില്‍പ്പുള്ളൂ എന്ന് വിശ്വസിക്കുന്നവരല്ലേ ഇക്കൂട്ടര്‍.ഗീതയിലെയും ഖുര്‍ ആനിലെയും ബൈബിളിലെയും സാ‍രാംശങ്ങള്‍ പാഠപുസ്തകത്തില്‍ ഇല്ലെന്ന വാദം ഇവര്‍ക്കില്ല, മതമില്ലാത്ത ജീവന്‍ കടന്ന് കൂടിയതാണല്ലോ പ്രശ്നം.

മതമുള്ള ഇതുപോലെ കാടത്തം കാട്ടുന്ന നാരായണനെയോ റഹീമിനെയോ പൌലോസിനെയോ പുസ്തകത്തിലിട്ട് സര്‍ക്കാരിന് ഈ പ്രശ്നം പരിഹരിച്ചു കൂടരുതോ? പാവം ആ മാഷിന്റെ കുടുംബം.

ചാണക്യന്‍ said...

ആദരാഞ്ജലികള്‍......

കാപ്പിലാന്‍ said...

ഒരിക്കല്‍ കൂടി സംഭവിക്കാതിരിക്കട്ടെ എന്നൊക്കെ നമുക്ക് പറയാന്‍ കഴിയൂ .അതില്‍ കൂടുതല്‍ ആയി ആ കുടുംബത്തിനു വേണ്ടി ബൂലോകം ആയി എന്തെങ്കിലും സഹായം എത്തിക്കാന്‍ കഴിയുമെങ്കില്‍ അതിനുള്ള ശ്രമം ആരംഭിക്കണം എന്ന് ഞാന്‍ പറയട്ടെ ..
ആ കുടുബത്തിന് എന്‍റെ ആദരാഞ്ജലികള്‍......

ബഷീർ said...

അണികളെ അക്രമത്തിനു പ്രേരിപ്പിക്കുന്ന നേതാക്കളെ ചങ്ങലക്കിടാന്‍ ആരാണുള്ളത്‌..

അക്രമ സമരം മാര്‍കിസ്റ്റുകാരുടെ കുത്തകയല്ലെന്ന് യൂത്തന്മാരും യൂത്ത്‌ ലീഗുകാരും തെളിയിക്കുന്നു..

പുരോഗമനം തന്നെ..


പൊതു മുതല്‍ നശിപ്പിക്കാതെ, പോലീസിനെ കല്ലെറിയാതെ, ഒരാളെ കൊല്ലാതെ ഒരു സമരവും ശ്രദ്ധിയ്ക്കപ്പെടാത്ത അവസ്ഥ ഉണ്ടാവരുതല്ലോ..


ദു:ഖമുണ്ട്‌.. ഈ രാഷ്ട്രീയക്കോമരങ്ങളുടെ തുള്ളലില്‍ പൊഴിഞ്ഞ ജീവിതത്തെ ഓര്‍ത്ത്‌.. ദുഖ:മുണ്ട്‌ ഈ രാഷ്ട്രീയകോമരങ്ങള്‍ പാഠപുസ്ത്കത്തിലൂടെ വരട്ടു വാദം പഠിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍..

OT
കെ.വി.എം (ഖത്തറിന്റെ ) മെയിലില്‍ ഈ പോസ്റ്റിന്റെ ലിങ്ക്‌ അയച്ചിരുന്നു. നന്ദി...

ബഷീർ said...
This comment has been removed by the author.
തോന്ന്യാസി said...

ആയിരങ്ങളെ വെളിച്ചത്തിലേയ്ക്ക് നയിച്ച് ഒടുവില്‍ ഇരുട്ടിലേയ്ക്ക് നടന്ന ജയിംസ് മാസ്റ്റര്‍ക്ക് ആദരാഞ്ജലികള്‍...........

ജോസ്‌മോന്‍ വാഴയില്‍ said...

മലയാളിയാണെന്നതില്‍ അഭിമാനിക്കുന്നതില്‍ ഇനി അര്‍ത്ഥമില്ലാ എന്ന് തോന്നുന്നു.

ജയീംസ്മാഷിനു ആദരാഞ്ജലികള്‍...!

nice Learning -Teaching concepts said...

....wellwishers..

our belief in nice ' values of LIFE & our commitment to forge nice society...based on life long Learning..co existence...compassion...

We are shocked and grieved to hear about the incident that rocked the conscience of Kerala...especially.. the Teaching community ..students & parents...


a BLACK LETTER DAY !!!!

A' Teacher' has lost his precious LIFE in the on going tussle regarding the contents of V!!! th std Social Science. Dear ones...are we only cocerned about the lacunae in this subject ? How many of us realize that we are still following 'parochial methods' in teaching our children. Path to Knowledge is LIFE long process.If we feel it could be achieved in a short span os time ...let me say that we are deceiving ourselves. The need of the hour is to develop an International Curriculam firmly footed in our rich cutural heritage & noble human values...irrespective of who has said it.

....let us not be temperamental...in reacting to situations...let 's be more human and realistic... in moulding.... the future of our innocent children...

We at nice ARABIA - INDIA join all the community members /teaching community members in paying a tearful homage to the departed soul....
Regards..
--
Menon. PGS
Director - Training & Educational Projects
http://nicelearningteaching.blogspot.com/

http://www.poemhunter.com/sivan-p-g-menon/

nice ARABIA
(needs of International Community Education)
PB No.75220,Al Khobar,KSA
Tel.Fax:00966 3 8949150
Mobile:00966 503911496

ഗീത said...

കാപ്പിലാന്റെ അഭിപ്രായത്തോട് യോജിക്കുന്നു. സര്‍വ്വ സഹകരണങ്ങളും വാഗ്ദാനവും ചെയ്യുന്നു.

Unknown said...

മനസാക്ഷിയെ ഞെട്ടിക്കുന്ന ഇത്തരം കൃത്യങ്ങള്‍‌, ഇതിനെക്കാല്‍ കരളലിയിക്കുന്ന സംഭവങല്‍ നിത്യേന എന്നോണം പ്രബുദ്ധ കേരളത്തിന്റെ അഭിമാനത്തിനു മാറ്റുകൂട്ടുന്നു…………!!!!
വഴിയെ വഴിയെ എത്ര എത്ര ദരുണ സംഭവങ്ങല്…………പുതിയതൊന്നു വരുമ്പോള്‍ പഴയത് വിസ്മരിക്കപ്പെടുന്നു………..

ഓരൊ നഷ്ടപ്പെടലും അവസ്സാനം ആശ്രയവും സ്നേഹവും നഷ്ടപ്പെട്ടവരുടെ മാത്രം വിധിയായ് മാറുന്നു………ജനം രാഷ്ട്രീയക്കാര്, സഘടനകള്‍‌‍ മറ്റൊരു ദാരുണ സംഭവത്തിനു കാതോര്‍ത്തിരിക്കാന്‍ തുടങ്ങും……………

പിന്നെ പിന്നെ മഹായുദ്ധങ്ങളില്‍ നിത്യേന എന്നോണം അണഞ്ഞു പോകുന്ന ഭടന്മരുടെ ജീവന്‍ പോലെ……….(അവര്‍ ചേകവരാകാന്‍ ജനിച്ചവരാനല്ലൊ…………ഒന്നുകില്‍ കൊല്ലുക അല്ലെങ്കില്‍ ചാവുക……..!!!!) ആരേയും ഞെട്ടിക്കാത്ത, മാധ്യമങ്ങല്‍ വരെ ആവര്‍ത്തനം കൊണ്ടു ശ്രദ്ധിക്കാത്ത, ഇറാക്കിലെ മനുഷ്യക്കുരുതി പോലെ……………കേരളം ആ മഹാവിപത്തിനെ ദുസ്വപ്നം കണ്ടു തുടങ്ങിയിട്ട് നാളേറെയായി………….

നഷ്ടപെട്ടവര്‍ക്ക് ഒരു ആദരാഞ്ജലിയും അനുശോദനവും പകരം ആകില്ല………..എങ്കിലും സമൂഹത്തിന്റെ ഓരൊ ഇടപെടലും , അതു വാക്കാലായാലും പ്രവര്‍ത്തിയിലായാലും ഒരാളെയെങ്കിലും ഇത്തരം ക്രൂര കൃത്യങ്ങലില്‍ നിന്നു പിന്തിരിപ്പിക്കാന്‍ കഴിഞ്ഞെങ്കില്‍…………..

യദുമേയ്ക്കാട് said...

ഗു ശബ്ദ സ്ഥന്ധ കാരോസ്തി ..രു ശബ്ദസ്ത്വം നിരോധക ....." അന്ധകാരമാകുന്ന ഗു ശബ്ദത്തില്‍ നിന്നും വിജ്ഞാനത്തിന്‍റെ കണിക കാണിച്ചു തന്ന ഗുരുവിനു ഇതില്‍ പരം ഒരു ദക്ഷിണ കിട്ടാനില്ല. ....സ്നേഹിക്ക ഉണ്ണി നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും .....എന്ന് പഠിപ്പിച്ച എല്ലാരുടെയും ദൃഷ്ടിയില്‍ നല്ലൊരു അദ്ധ്യാപകന്‍ ...........
മാഷേ..........ക്ഷമ ചോദിയ്ക്കാന്‍ പോലും ഈ നോക്കുകുത്തികള്‍ അശക്തരാണ് ......... മാഷേ സ്നേഹിക്കുന്ന ഞങ്ങളെ പോലെ ചിലരില്‍ മാഷ്‌ എന്നുമുണ്ടാകും .......ഈ കൊടും പാതകം ചെയ്ത .കാപാളികരെ നോക്കി ഊറി ചിരിച്ചുകൊണ്ട് .............

ഹന്‍ല്ലലത്ത് Hanllalath said...

അദ്ധ്യാപകന്‍ കുട്ടികളുടെ മുമ്പില്‍ വച്ചു നുറുക്കപ്പെടുന്ന നാടാണിത്..
സാക്ഷരത,,സംസ്കാരം..എന്നെല്ലാം ഊറ്റം കൊള്ളുന്ന നാം ചെയ്യുന്നത് സത്യത്തില്‍ സദാചാരത്തിന്‍റെ മുഖം മൂടി ധരിക്കുകയാണ്...!
ഇന്ന് ആദര്‍ശം പറയുന്നവരും അത് പ്രവര്‍ത്തനത്തില്‍ ഇല്ലാതിരിക്കുവാനാണ് ശ്രമിക്കുന്നത്.. എല്ലാം ആമാശയമയം..!!!
ബുദ്ധി പണയം വച്ച ,
ചിന്താ ശേഷി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന,
സ്വന്തമായി ഏതു അടി വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുവാനുള്ള കമ്പോള സ്വാതന്ത്ര്യം പോലും കൈമോശം വന്ന സമൂഹത്തില്‍ എന്ത് പരിവര്‍ത്തന മന്ത്രമാണ് നാം ഓതേണ്ടത് ...?!!!
ഇവിടെ എന്ത് നടന്നാലും ഏതു കാട്ടാളന്മാര്‍ അഴിഞാടിയാലും ആരും തിരിഞ്ഞു നോക്കാതായിരിക്കുന്നു...പ്രതികരണത്തിന്‍റെ അവസാന സ്പര്‍ശവും നിശ്ചലമാവാന്‍ അധികം സമയം ബാക്കിയില്ല...അതിന് മുമ്പ് നമുക്ക് ഒരു നവ സമൂഹം കെട്ടിപ്പടുക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍...!!

maanikyam...aashamsakal...!!!

Sam said...

ഇന്‍റള്ളോ.. ... ജ്ജ് ഞമ്മലെപ്പോല്തോര്‍ക്ക് ഒരു പാരയാണല്ലോ ഹമുക്കെ...
ആനയ്ക്ക് ഞമ്മളെ ഇങ്ങിനെ തിരിഞ്ഞാ പിന്നാ ഞമ്മളെ പണി എവിടേം ചെലവാവൂലല്ലോടോ ...
അനക്ക് പുടി കിട്ടിയാ മനസ്സില്‍ വെച്ച പോരായിരുന്നോ... ജ്ജ് എന്തിനോടോ 'ബൂലോഗത്തുള്ള' മനിസംമാര്‍ക്ക് മൊത്തം കള്ളി വെളിച്ചതാക്കികൊടുത്തത്...പഹയാ ഇത് ബേണ്‍ടീല്ലേഞ്ഞു.

Shameer