Monday, July 28, 2008

യാത്ര തുടര്‍ന്നു പോയി

തോന്ന്യാശ്രമത്തിലെ പോസ്റ്റിന്റെ തുടര്‍ച്ചയാണിത്.

രണ്ടാം ദിവസം.

പിള്ളാരെയും പെണ്ണുമ്പിള്ളയെയും കൊണ്ട് എവിടെ പോകും എന്ന് ഞാന്‍ വിചാരിച്ചിരിക്കുമ്പോഴാണ് എന്റെ ഒരു ചെങ്ങാതി ഹ്ലാണ്ടിട്നോ എന്ന സ്ഥലത്തേക്കുറിച്ചു സൂചിപ്പിച്ചത്. അവിടെ ഞാന്‍ ആറുമാസം ജോലിചെയ്തിരുന്നുവെങ്കിലും, ആ സ്ഥലത്തെക്കുറിച്ച് ഒന്നും എനിക്കറിയില്ലായിരുന്നുവെന്ന് ഞാന്‍ മനസ്സിലാക്കുവാന്‍ പോകുന്നതേയുള്ളായിരുന്നു.
അങ്ങോട്ടേക്ക് ഞങ്ങള്‍ പോയി.

അന്നു നല്ല വെയിലുള്ള ദിവസമായിരുന്നു.

wales 018

ഈ ഫൊട്ടോ കണ്ടാല്‍ ചിലപ്പോള്‍ സ്പെയിനാണോ എന്നുപോലും തോന്നിപ്പോകും..!


wales 023

അല്ലെങ്കില്‍ ഈ ഫോട്ടോ നോക്കൂ..!

wales 029
ഞാനെന്റെ മൊട്ടത്തല വാടുന്നതിനും മുമ്പ് വീഡിയോ എടുക്കാന്‍ നോക്കുന്നതിന്റെ പടം..!പുത്ര സംഭാവന..!

wales 027
അന്നേരം കടലില്‍ കണ്ട കാഴ്ച്ച.
wales 019
ഒരു ഹോട്ടല്‍. ഇവിടെ ആര്‍ക്കു വേണമെങ്കിലും പോയി അത്യാവശ്യത്തിന് മൂത്രമൊഴിക്കാമെന്നത് വളരെ ജനകീയമായ കാര്യമാണ്..!
wales 021
wales 032
wales 034

വീണ്ടും ചില കാഴ്ച്കള്‍.

ഇനിയും ബാക്കി തൊന്ന്യാശ്രമത്തില്‍ പോസ്റ്റാം.

14 comments:

കാപ്പിലാന്‍ said...

ആ കഷണ്ടി കൊള്ളാം :) കൂടെ ആ ബീച്ചും ബാക്കി പടങ്ങളും

പൊറാടത്ത് said...

മനോഹരം.. മനോഹരനും..!!

Rare Rose said...

കടല്‍ക്കാഴ്ചകള്‍ മനോഹരം......അടിക്കുറിപ്പുകള്‍ ചിരിപ്പിച്ചു..:)

siva // ശിവ said...

എന്നിട്ട് ആ ഗ്രാന്റ് ഹോട്ടലില്‍ പോയി മൂത്രമൊഴിച്ചു അല്ലേ!!!

പാമരന്‍ said...

ഏറ്റവും ഇഷ്ടപ്പെട്ടത്‌ കഷണ്ടിക്കാഴ്ചതന്നെ :)

(ഞാനും ആഞ്ഞു പിടിക്കുന്നുണ്ട്‌..;) )

Gopan | ഗോപന്‍ said...

ജെയിംസ് .. ചിത്രങ്ങളും അടികുറിപ്പുകളും ആസ്വദിച്ചു..
നന്നായിരിക്കുന്നു.. ഇതിന്‍റെ വീഡിയോ പോസ്റ്റ് ഉണ്ടോ..

മാണിക്യം said...

ജയിംസ്
വളരെ മനോഹരമായ
കടലോരകാഴ്ചകള്‍....!

പറയാതെ വയ്യ,
പിതാവിനെക്കാള്‍
മികച്ച പുത്രന്‍!!

confused said...

നല്ല ഒരു പിക്ടൊരിയല്‍്. ഇതെവിടെയാണ്ന്നാണ് പറഞ്ഞതു?

ഗീത said...

നല്ല ചിത്രങ്ങള്‍. ഇനി വിശദമായ യാത്രാവിവരണവും പ്രതീക്ഷിക്കുന്നു.

ജെയിംസ് ബ്രൈറ്റ് said...

കാപ്പിത്സ്:@വളരെ നന്ദി. കഷണ്ടി കടന്നു കയറിക്കൊണ്ടേയിരിക്കുന്നു!

പൊറാടത്ത്:@വളരെ നന്ദി.

റോസ്:@ നന്ദി റോസ്. അടിക്കുറിപ്പുകള്‍ വെറുതെ തോന്നിയ രീതിയില്‍ എഴുതിയതാണു കേട്ടോ..!

ശിവ:@ തീര്‍ച്ചയായും..ഒരു വെള്ളക്കാരിയാണ് ആ രഹസ്യം എന്നോടു പറഞ്ഞത്..!

പാ‍മൂ:‌അപ്പോള്‍ അങ്ങിനെയാണു കാര്യങ്ങളുടെ കിടപ്പ്..അല്ലേ..? നമുക്കങ്ങിനെയാണെങ്കിലൊരു
കഷണ്ടി ബ്ലോഗക്കാഡമി തുടങ്ങിയാലോ..?

ഗോപന്‍:@നന്ദി ഗോപാ. ഇതിന്റെ വീഡിയോ എന്റെ കയ്യിലുണ്ട്. പിന്നെ പോസ്റ്റാം.

മാണിക്യേച്ചി:@വളരെ നന്ദി. മോനിപ്പോള്‍ വലുതായി. വയസ്സനാകുന്നുവെന്ന് അവനെന്നെ ഓര്‍മ്മിപ്പിക്കുന്നു!

കണ്‍ഫ്യൂസ്ഡ്:@നന്ദി. ഇതു നോര്‍ത്ത് വെയിത്സ്,യു.കെ.
കമന്റിനു വീണ്ടും നന്ദി.

ഗീതാഗീതികള്‍:@ വളരെ നന്ദി ദേവിനീ.
അടുത്ത പോസ്റ്റില്‍ വിശദമായി എഴുതാം.

കുറ്റ്യാടിക്കാരന്‍|Suhair said...

ഡോക്ടറേ..

ഒരൊറ്റ ചിത്രം... ങേഹേ... ഇവിടെ കാണാന്‍ പറ്റുന്നില്ല.
യു.എ.ഇ.യില്‍ ഫ്ലിക്കര്‍ ബ്ലോക്ക്ഡാണ്.

എന്തുചെയ്യും?

ഗീത said...

എവിടെ അടുത്ത പോസ്റ്റ്? കുറേ ദിവസമായി പറഞ്ഞു പറ്റിക്കുന്നു....

ആ ബ്രൈറ്റ് ആയ കഷണ്ടിയില്‍ തടവി ചുമ്മാതങ്ങനെ ഇരിക്കാതെ യാത്രാവിവരണം എഴുതൂ. ഞങ്ങള്‍ വായിക്കട്ടേ.

നിരക്ഷരൻ said...

ഡയലപ്പ് കണക്ഷനായതുകൊണ്ട് പലപടങ്ങളും കാണാന്‍ പറ്റുന്നില്ല ഡോക്ടര്‍. ആ കഷണ്ടി ഞാന്‍ ഇനി എപ്പടി കാണും ? :) :) അങ്ങ് ബിലായത്തില്‍ വന്നിട്ട് നോക്കിക്കോളാം.

കുറച്ചുകൂടെ വിശദമായി എഴുതിയാല്‍ എനിക്കൊക്കെ ഈ സ്ഥലങ്ങളിലൊക്കെ‍ പോകാതെ പോസ്റ്റ് വായിച്ച് വീട്ടിലിരിക്കാമായിരുന്നു.

നിരക്ഷരൻ said...

കഷണ്ടി അടക്കമുള്ള പടങ്ങളൊക്കെ ഇപ്പോള്‍ കണ്ടു ഡോക്ടറേ... :) :)