Wednesday, July 2, 2008

വില്‍പത്രം


ആശയവും പ്രജോദനവും : കാപ്പിലാന്‍
രംഗ രചന : മാണിക്യം, ഗോപന്‍

നാടകവേദിയുടെ മുന്നില്‍ ചാരു കസേരയില്‍ കിടന്നു ബീഡി വലിക്കുന്ന കാപ്പിലാന്‍.മുഖത്ത് ചിന്തിക്കുന്ന മനസ്സിന്‍റെ പ്രതിഫലനങ്ങള്‍ കാണാം..നരച്ച താടി, മുഷിഞ്ഞ ജുബ്ബയും മുണ്ടും.. പാശ്ചാത്തലത്തില്‍ പഴയ നാടക ഗാനത്തിന്‍റെ ഈരടികള്‍ കേള്‍ക്കാം. .ചായയും പരിപ്പുവടയും ആയി കാമക്ഷിയമ്മ രംഗത്തേക്ക് കടന്നു വരുന്നു. നര കയറി തുടങ്ങിയ തല, മുണ്ടും നേരീതും ഉടുത്തിരിക്കുന്നു. മുഖത്ത് പഴയ പ്രസന്നതയില്ല.

കാമാക്ഷിയമ്മ: "ഏട്ടാ, ഇതാ ചായയും കുറച്ചു പരിപ്പുവടയും "

കാപ്പിലാന് വലിയ അനക്കമൊന്നും ഇല്ല, കാമാക്ഷി വന്നത് അറിഞ്ഞിട്ടേയില്ല, ചിന്തകളില്‍ മുഴുകി തന്നെയിരിക്കുന്നു. കാമക്ഷിയമ്മക്ക് അനുതാപം. അടുത്ത് ചെന്നു കുലുക്കി വിളിക്കുന്നു. കാപ്പിലാന്‍ ഞെട്ടിയെഴുന്നെല്‍ക്കുന്നു.

കാപ്പിലാന്‍ : " എന്തെ കാമാക്ഷി, എന്താ ഉണ്ടായേ ?"

കാമാക്ഷി : "ഞാന്‍ ചായയും പരിപ്പുവടയും കൊണ്ടു വന്നതാ, അപ്പൊ ഏട്ടന്‍ ചിന്താവിഷ്ടനായി ഇരിക്കുന്നത് കണ്ടു വല്ലായ്മ തോന്നി. എന്താ ഏട്ടാ പ്രശ്നം, എന്നോട് പറയുവാന്‍ കൊള്ളുന്നതാണെങ്കില്‍ പറയൂ ?"

കാപ്പിലാന്‍ : "ങാ, നീ അറിഞ്ഞിരിക്കുന്നതൊക്കെ നല്ലതാ, ആ ചായയിങ്ങു താ."

കാപ്പിലാന്‍ ചായ മൊത്തികുടിക്കുന്നു, പിന്നീട് ആകാംക്ഷയോടെ അടുത്ത് നില്ക്കുന്ന കാമാക്ഷിയെ നോക്കി പറയുന്നു.

കാപ്പിലാന്‍ : " കാമാക്ഷീ, നീയെന്‍റെ കൂടെ പൊറുക്കാന്‍ വരുമ്പോള്‍ നിനക്കു എത്ര പ്രായമായിക്കാണും, ഒരു ഇരുപത്തി രണ്ടു വയസ്സെന്കിലും അല്ലേ. അന്ന് നിനക്കീ പണവും പ്രതാപവും പണ്ടങ്ങളും സാരിയും ഉണ്ടായിരുന്നോ ടീ ?"

കാമാക്ഷി : (ഒന്നും മനസ്സിലാകാതെ ) "ഓ ഈ ഏട്ടനിത് ഇതെന്തു പറ്റ്യി, അതെ എന്‍റെ കയ്യില്‍ പണമോ ഇത്രേം പണ്ടങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല, ഇപ്പൊ അതാണോ പ്രശ്നം ?"

കാപ്പിലാന്‍ : " അന്ന് നിനക്കു ഒരു നേരം കഴിയുവാന്‍ കള്ളും കുപ്പിയിലെ മട്ടും മത്തി വറുത്തതും ധാരാളം മതിയായിരുന്നു. ശരിയല്ലേ. ?"

കാമാക്ഷി : " അതെ, ഇതൊക്കെ പറയുവാന്‍ ഇവിടെയെന്തുണ്ടായി ?"

കാപ്പിലാന്‍ : " നിന്റെം മക്കളുടെയും ഏതെങ്കിലും ആഗ്രഹം ഈ ഞാന്‍ നടത്താതെ ബാക്കി വച്ചിട്ടോണ്ടോ ടീ ?"

കാമാക്ഷി : (ഭയത്തോടെ) " നിങ്ങളിത് എന്ത് ഭാവിച്ചാ, ഞാനെന്തകിലും അരുതാത്തത് ചെയ്തോ ?"

കാപ്പിലാന്‍ : " ചോദിച്ചതിനു ഉത്തരം പറയ് "

കാമാക്ഷി : " എന്‍റെ അറിവില്‍ ഇല്ല "

കാപ്പിലാന്‍ : " നിന്റെം മക്കളുടെയും വിചാരം എന്താ, ഈ ഞാന്‍ മോളിലോട്ട് പോവുമ്പം ഈ കാണുന്നതെല്ലാം എന്‍റെ കൂടെ എടുത്തോണ്ട് പോവുംന്നാണോ ?"

കാമാക്ഷി : " ഏട്ടാ, പറയുന്നെങ്കില്‍ ഒന്നു തെളിച്ചു പറയൂ, അല്ലെങ്കില്‍ പിന്നെ പറയരുത്."

കാപ്പിലാന്‍ : " കാമാക്ഷീ ഈ കാണുന്ന തൊടിയും നാടകവേദിയും തറവാടും കള്ളും ഷാപ്പും എനിക്ക് വളരെ പ്രിയപ്പെട്ടവയാണ്, ഇതിനായി പൊടിഞ്ഞിരിക്കുന്ന വിയര്‍പ്പു തുള്ളികള്‍ രക്ത ബിന്ദുക്കള്‍ക്ക്‌ സമമാണ് ..ഇന്നു നിന്നെയും എന്നെയും ഒഴിച്ച് ബാക്കിയെല്ലാം പകുത്തു നല്‍കാനാണ് നമ്മള്‍ വളര്‍ത്തിയുണ്ടാക്കിയ ഈ മക്കള്‍ പറയുന്നത്. മൂത്തവന് വടക്കേ വശത്തുള്ള ആല്‍ത്തറയും താഴെയുള്ളവന് തറവാടും വേണമെന്നു. ബാക്കിയുള്ള രണ്ടു പുത്രന്മാര്‍ക്കും മൂന്നു പെണ്‍മക്കള്‍ക്കും ആവശ്യമായത് എന്നോട് ചോദിച്ചിട്ടില്ല ഇതുവരെ. എങ്കിലും ആ ഷാപ്പിന്‍റെ മേലെ രണ്ടാമതവനൊരു കണ്ണുണ്ട് എന്നാണു കേട്ടത്.

കാമാക്ഷി : " എന്നോടും അവര്‍ സൂചിപ്പിച്ചിരുന്നു ഈ വിഷയങ്ങള്‍, പക്ഷെ നേരിട്ടു അച്ഛനോടങ്ങ്‌ ചോദിച്ചു കൊള്ളുവാന്‍ തന്നെയാണ് ഞാന്‍ പറഞ്ഞതു, ആട്ടെ ഇങ്ങനെ തറവാടും ആല്‍ത്തറയും കള്ളും ഷാപ്പും എഴുതി കൊടുത്താല്‍ ഈ വയസ്സ് കാലത്തു നമ്മളെവിടെ പോയി കിടക്കും ?, എനിക്കീ തറവാടും പരിസരവും വിട്ടു പോവാനായി ആലോചിക്കുമ്പോള്‍ തന്നെ ചങ്കു തകരുന്നു, പിന്നെ വിട്ടു പോകേണ്ടിവന്നാല്‍ പറയണോ..എന്നാലും ശിവന്‍ മോനിത്‌ എന്നോട് ചെയ്തല്ലോ..അവന്‍ നല്ലവനാ, അവന്‍റെ ഭാര്യയാ മൂതേവി.. !, എനിക്ക് പറ്റില്ല അവരുടെ കൂടെ താമസിക്കുവാന്‍. നിങ്ങള്‍ക്കെന്താ പരിപാടി.. ഇതെല്ലാം പകുത്തു കൊടുത്തിട്ട് നിങ്ങള്‍ താമസം റോഡിലാക്കുമോ .?"


കാപ്പിലാന്‍ : " എനിക്കീ ജീവതത്തോട് തന്നെ വെറുപ്പ്‌ തോന്നിത്തുടങ്ങിയിരിക്കുന്നു. ശാശ്വതം എന്നുദ്ധേശിച്ചതെല്ലാം പൂഴിമണ്ണിനെ പോലെ വിരലുകള്‍ക്കിടയിലൂടെ ഊര്‍ന്നു വീണു കൊണ്ടിരിക്കുന്നു. മനസ്സുറക്കുന്നില്ല ഒന്നിലും, നിനക്കും ഭാഗം വാങ്ങി എന്തെങ്കിലും ബിസിനസ്സ് ചെയ്തു ജീവിക്കാം."

കാമാക്ഷി : " കഷ്ടം, അപ്പൊ ചെട്ടനെന്തു ചെയ്യുവാന്‍ പോകുന്നു, സന്യസിക്കാന്‍ പോകുന്നോ.? എവിടെയാണെങ്കിലും എനിക്ക് ചേട്ടന്‍റെ കൂടെ തന്നെയുണ്ടാകണം, അത് മാത്രം എനിക്കുമതി സ്വത്തോ പണ്ടമോ പണമോ വേണ്ട.."

കാപ്പിലാന്‍ : " കാമാക്ഷീ കള്ളുഷാപ്പില്‍ വന്നു ജോലിയെടുക്കും പോലെയല്ല സന്ന്യസിക്കുക എന്ന് പറഞ്ഞാല്‍, മനസ്സും ശരീരവും ശുദ്ധിയായി തന്നെ വേണം എല്ലായ്പ്പോഴും. കാവിയുടുക്കുന്നത് സര്‍വ്വ സുഖങ്ങളെയും ത്യജിക്കുവാനാണ്, എന്‍റെ സാമീപ്യമാണ് നിനക്കു വേണ്ടതെങ്കില്‍, അത് ശരിയാകുമെന്ന് തോന്നുന്നില്ല. "

കാമാക്ഷി : "ഏട്ടാ, അങ്ങേവിടെയാണോ അവിടെ ഞാന്‍ ഉണ്ടാകും, തല വടിക്കണമോ, കാവിയെടുക്കണമോ, മാംസ ഭക്ഷണം ഉപേക്ഷിക്കണമോ ഇതിനെല്ലാം ഞാന്‍ തയ്യാറാണ്..ഇത്രയും കാലം കൂടെ താമസിച്ചിട്ട് എന്നെ തനിച്ചാക്കി പോകരുതേ, ഇതൊരു അപേക്ഷയാണ് .."

കാപ്പിലാന്‍ : " ശെരി, നിനക്കു എന്‍റെ കൂടെ വരാം സ്വാമിനിയായി മാത്രം. വില്‍പ്പത്രം എഴുതുവാനായി രാമന്‍ വക്കീലിനെ ഇവിടം വരെ വിളിപ്പിക്കണം. "

കാമാക്ഷി : " ചോദിക്കുന്നത് കൊണ്ടു ഒന്നും തോന്നരുത്‌, പെണ്‍കുട്ടികള്‍ക്ക് ഒന്നും കൊടുക്കുന്നില്ലേ അങ്ങ്.. അവരുടെ ഭാവിയും നമ്മള്‍ നോക്കേണ്ടേ..?"

കാപ്പിലാന്‍ : " ഓ അതും ശരിയാണല്ലോ, ഇനി കൊടുക്കുവാനായി ഞാനിരിക്കുന്ന ഈ കസേര മാത്രമേയുള്ളൂ. അതോ തറവാട് ഭാഗിക്കണോ ?"

കാമാക്ഷി : " അത് ഏതായാലും ഞാന്‍ ജീവനോടെ ഇരിക്കുമ്പോള്‍ വേണ്ട, എന്‍റെ കയ്യിലെ സ്വര്‍ണാഭരണങ്ങളും ഏട്ടനറിയാതെ കരുതിയിരുന്ന കുറച്ചു രൂപയും ഞാന്‍ തരാം. അത് കൊടുത്തോളൂ. നമുക്കായി ഒന്നും കരുതേണ്ടല്ലോ. നമുക്കു ഭക്തിമാര്‍ഗവും ഭിക്ഷയായി ലഭിക്കുന്ന അന്നവും കഴിക്കാം അല്ലേ..?" (കണ്ണീരൊപ്പുന്നു)

കാപ്പിലാന്‍ : " ഭാഗം വെക്കുന്നതാലോചിക്കുമ്പോള്‍ എന്‍റെ ചങ്കു തകരുകയാണ് നമ്മള്‍ വളര്‍ത്തി വലുതാക്കിയ മക്കള്‍ക്ക്‌ നമ്മളെക്കാള്‍ വലിയത് ഈ സ്വത്തും പണവും മാത്രം...എന്തായാലും ആല്‍ത്തറയിലെ ഒരു സെന്റില്‍ നമുക്കൊരു ആശ്രമം പണിതു ഇനിയുള്ള കാലം അവിടെയാകാം, കാമാക്ഷീ.."

കാമാക്ഷി : " നമ്മളുടെ കുഞ്ഞുങ്ങള്‍, അവരുടേതായ ലോകം കീഴടക്കാന്‍ തയ്യാറായി നില്‍ക്കുന്നു. അവരുടെ ഒപ്പമെത്താനോ അവരോടൊപ്പമൊഴുകാനോ പറ്റില്ല. അനുഗ്രഹിച്ചയക്കൂ ഏട്ടാ.... അന്ന് കൂടെയിറങ്ങിതിരിക്കുമ്പോള്‍ മരിക്കുംവരെയെങ്കിലും ഏട്ടന്‍റെ കൂടെ പോറുക്കണമെന്നേ ആഗ്രഹം ഉണ്ടായിരുന്നുള്ളൂ.. ഞാനിപ്പോഴും ആ പഴയ കാമാക്ഷി തന്നെ.. ഏട്ടനില്ലാതെ എനിക്കൊരു ജീവിതമില്ല. അങ്ങ് സ്വാമിയാണെങ്കില്‍, ഞാന്‍ ദാസിയായി എന്നും കൂടെയുണ്ടാകും..വരൂ ആല്‍ത്തറയില്‍ പോയി അല്‍പ്പം കാറ്റു കൊള്ളാം..മനസ്സിന് ഒരു വിശ്രമാവുമാകും.. "
കാപ്പിലാന്‍ : " ങാ, എന്നാല്‍ അങ്ങിനെ..വരൂ..നമുക്കു ആല്‍ത്തറയിലേക്ക് പോകാം."

19 comments:

കുറ്റ്യാടിക്കാരന്‍|Suhair said...

ബെരീം ബെരീം ഇങ്ങളേല്ലേ ഞമ്മളും കാത്ത് കുത്തിരിക്ക്ന്നത്...

കാപ്പിലാന്‍ said...

മക്കളെ ഒരടി നടത്തുവാന്‍ ഉള്ള വകുപ്പുണ്ടാക് .രംഗം ഒന്ന് കൊഴുക്കട്ടെ ..നാല് പേരറിയട്ടെ കാപ്പില്‍ കുടുംബം സ്വത്തിനു വേണ്ടി അടി ഇടുന്നു എന്ന് .എന്‍റെ ശിവന്‍ മോനുള്ളതാണ് ബൂലോക തറവാട് .അവനല്ലേ ഇളയ പയ്യന്‍ .മൂത്ത പയ്യന്‍ അവനിരിക്കട്ടെ ഈ തറയും ഇടവും . അവനല്ലേ ഇതിനൊക്കെ വേണ്ടി കഷ്ടപ്പെട്ടത് .നിങ്ങള്‍ക്കൊന്നും ഓര്‍മ്മ കാണില്ല അന്ന് നിങ്ങള്‍ കുട്ടികള്‍ , പറയിക്കണോ എന്നെക്കൊണ്ട് ആ കഥകള്‍ ഒക്കെ ( കിതക്കുന്നു )
നാടകവേദി ആര്‍ക്കു വേണമെന്ന് പറയണം .പുര നിറഞ്ഞു നില്‍ക്കുന്ന രണ്ടു മൂന്നു പെന്‍ മക്കള്‍ എനിക്കുണ്ട് അവരുടെ കാര്യം ആര് നോക്കും ? പിന്നെ യുള്ളത് ആ ഷാപ്പ് നില്‍ക്കുന്ന അമ്പത് സെന്റും ആ ഷാപ്പും ആണ് .അതെല്ലാം ആര്‍ക്കൊക്കെ വേണമെന്ന് പറയണം .ഇന്നിവിടെ എല്ലാവരും ഹാജര്‍ ആയി തീരുമാനങള്‍ അറിയിക്കണം .എനിക്കെന്തോ വല്ലാതെ പോലെ ..ഞാന്‍ ഈ തറയില്‍ അല്‍പനേരം കിടക്കട്ടേ( കിടക്കുന്നു )
( ആരോ രംഗത്തേക്ക്‌ കടന്നു വരുന്നു )

krish | കൃഷ് said...

അപ്പൊ കാമാക്ഷിയേയും കൊണ്ടാണ് ആല്‍ത്തറയിലേക്ക് വരവ്.. അപ്പോ അടിപിടി ഉറപ്പാ..
:)

siva // ശിവ said...

എന്റെ ബ്ലോഗിലാര്‍ കാവിലമ്മേ,

ഇനി ഇവിടെ എന്തൊക്കെ നടക്കുമോ ആവോ!!

എനിക്ക് ഒന്നും വേണ്ടേ....കള്ളും കുപ്പിയിലെ മട്ടും മത്തി വറുത്തതും ഒക്കെ കഴിച്ച് ഇവിടെയെവിടെയെങ്കിലും ഒതുങ്ങി ജീവിച്ചോളാം...

പിന്നൊരു കാര്യം...ഇപ്പോള്‍ ഇതൊന്നും പങ്കുവയ്ക്കണ്ട...

പിന്നെ ഇതൊക്കെ ആര്‍ക്കെങ്കിലും പങ്കുവച്ച് വേണമെന്നുണ്ടെങ്കില്‍...പ്ലീസ് എന്നെ വെറുതേ വിട്ടേയ്ക്കൂ‍ എന്നൊന്നും ഞാന്‍ പറയില്ല...എല്ലാത്തിനും നല്ല അടി വച്ചു തരും നോക്കിക്കോ?

സസ്നേഹം,

ശിവ

കാപ്പിലാന്‍ said...

ഇളയ സല്പുത്രനും കൃഷും വന്നോ ..കൃഷേ ..കാമാഷിയുടെ കാര്യം മിണ്ടിപ്പോകരുത്‌ .നീ ഒറ്റ ഒരുത്തനാ ഈ പെണ്ണിനെ എന്‍റെ തലയില്‍ കെട്ടിവെച്ചത് .അന്ന് മുതല്‍ ഞാന്‍ കിടന്നു ഡിസ്കോ ശാന്തിയില്ലാത്ത ആത്മാവ് പോലെ അലയുകയാണ് .എന്‍റെ മോള്‍ കല്യാണി പോലും എന്നെ വിട്ടിട്ടു പോയി .മാത്രമല്ല സ്വത്തു വീതം വെക്കുന്നിടത്ത് നിനക്കെന്തു കാര്യം ,ഇവിടെയും കൊളുത്താന്‍ ആണ് ഭാവം എങ്കില്‍ നിനക്ക് വയ്യ എന്നൊന്നും ഞാന്‍ നോക്കില്ല .വല്ലതും പറയാന്‍ ഉണ്ടെങ്കിലോ വാങ്ങാന്‍ ഉണ്ടെന്‍കിലും മൂത്ത മോന്റെ കയ്യില്‍ നിന്നും വാങ്ങിക്കോണം .ആരെങ്കിലും ഇവനെ വിളിച്ചോണ്ട് പോ ..അവന്റെ കൈയില്‍ നിന്നും അല്ല എന്‍റെ കൈയില്‍ നിന്നും അവന്‍ വാങ്ങാതെ .

പാമരന്‍ said...

കാപ്പിലേ..

പെണ്‍മക്കള്‍ മൂന്നെണ്ണം ഉള്ളതില്‍ ഒന്നോ രണ്ടോ എണ്ണത്തിന്‍റെ കാര്യം ഞാനേറ്റു.. കൂടുതല്‍ നിര്‍ബന്ധിക്കരുത്‌ പ്ളീസ്‌...

പിന്നെ ഞാന്‍ സ്ത്രീധനമൊന്നും ചോദിക്കില്ല... പിന്നെ കപ്പു സന്തോഷമായിട്ട്‌ നാടകവേദിയോ ഷാപ്പോ ഒക്കെ തന്നാല്‍ ഞാന്‍ വേണ്ടാന്നു പറയില്ല, ട്ടോ..

Gopan | ഗോപന്‍ said...

ചുമ്മാ തരാന്ന് വെച്ചാ ഒരു പത്തു സെന്‍റ് എനിക്കും വേണം, ഒരു ചെറിയ ഐസ്ക്രീം പാര്‍ലര്‍, പഞ്ച നക്ഷത്ര കള്ളും ഷാപ്പ്‌, വയസ്സായവര്‍ക്ക് വേണ്ടിയൊരു (അനൂപിനല്ല) മസ്സാജ് പാര്‍ലര്‍ ..ഇതൊക്കെ പദ്ധതിയുണ്ട്.

അനൂപിന് പഴയ പ്രേത ബംഗ്ലാവ് എഴുതി കൊടുത്തോ ?
പാമരന്‍സെ, രണ്ടില്‍ നിര്‍ത്തരുത്..ഒന്നു വെച്ചാല്‍ മൂന്ന്.. :)

മാണിക്യം said...

“......ഞാന്‍ ഈ തറയില്‍
അല്‍പനേരം കിടക്കട്ടേ”( കിടക്കുന്നു )
( ആരോ രംഗത്തേക്ക്‌ കടന്നു വരുന്നു )
,

അയ്യയ്യൊ ഷാപ്പിലെ മൊതലാളി അല്ലെ ?
എന്തെലും വയ്യായ്കയാണൊ? ഇവിടെ വന്നീക്കിടപ്പ് ? കാമാ‍ക്ഷിമുണ്ടല്ലൊ

ഹും മൊതലാളി ചുമ്മാ വരൂല്ല
എന്തോ കനത്തില്‍ കണ്ടിട്ടുട്ടുണ്ട്
എന്തോ തൊന്തരവ് തന്നെ !

Unknown said...

കാമാഷിയുടെ കാര്യത്തില്‍ ഒരു തര്‍ക്കം വേണ്ട
കാപ്പു അവളെ കൊണ്ട് ആല്‍ത്തറയില്‍ വരുമ്പോള്‍
ഞാന്‍ അവളുടെ കൈയ്യിലെ ചില പൊടികളൊക്കെ കൊടുത്ത് വിട്ടിട്ടുണ്ട്.കാപ്പുവിന്
കള്ളീല്‍ കലക്കി കൊടുക്കും അവള്.പിന്നെ ഇന്ന് രാത്രി ഞങ്ങള്‍ ഒളിച്ചോടാനുള്ള പരിപ്പാടിയിലാണ്

ജെയിംസ് ബ്രൈറ്റ് said...

സ്വത്തുക്കള്‍ ഭാഗം വക്കേണ്ടി വരുന്നത് വളരെ വിഷമമുള്ള കാര്യം തന്നെയാണേ..എന്തു ചെയ്യാം കാലം പോകുന്ന ഒരു പോക്കേ..!

കാപ്പിലാന്‍ said...

കാമാക്ഷിയുടെ കാര്യത്തില്‍ ഒരു തീരുമാനം ആയെങ്കിലും ബാക്കിയുള്ള കാര്യങ്ങള്‍ക്കൊന്നും ഇതുവരെ ഒരു തീരുമാനം ആയില്ല .ആരും ഒന്നും പറഞ്ഞില്ലെന്കില്‍ ഞാന്‍ ആ ഷാപ്പ്‌ തുറന്നു പ്രവര്‍ത്തിക്കും .എനിക്കും ജീവിക്കണ്ടേ ?

മാണിക്യം said...

കാമാക്ഷിയും മക്കളും
തീരുമാനവും എന്തും ആവട്ടെ
ജീവിക്കണം എന്ന് തന്നെ തീരുമാനിക്ക്
ഷാപ്പ് മലര്‍ക്കേ തുറന്ന് വയ്ക്ക
നല്ല ഒന്നാന്തരം കപ്പവേവിച്ചതും കൊഞ്ചും
[ എന്റമ്മോ ! എന്നാ ഒരു കോമ്പിനേഷന്‍ ]ഞാന്‍ എത്തിക്കാം
പിന്നെ അമറ്ന്‍ കുറെ കോക്ക്റ്റേയില്‍
അതും സൈഡില്‍ ... ..

തോന്ന്യാസി said...

എന്തായാലും ങ്ങള എളേ മോളും ആ കള്ളുഷാപ്പും...അത് ഞമ്മക്കന്നെ.......

കനല്‍ said...

സന്ന്യാസം കഴിഞ്ഞ് ആള്‍ദൈവ ബിസിനസ് നടത്താന്‍ തീരുമാനിച്ച കാപ്പില്‍സിന്റെ ബുദ്ധി കാലോചിതം തന്നെ. പെമ്പിള്ളേര്‍ക്ക് ഇപ്പോ സ്വത്തൊന്നും കൊടുത്തില്ലേലും അവര്‍ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്. ഈ ബിസിനസ് പച്ചപിടിക്കും ഉറപ്പാ. കാപ്പില്‍സല്ലേ ആള്?

നിരക്ഷരൻ said...

പെമ്പിള്ളേരെ മൂന്നിനേം പാമരനും കുറ്റിയാടീം കൂടെ അടിച്ച് മാറ്റി. ‘ഓള്‍ഡ് ഈസ് ഗോള്‍ഡ് ‘ എന്ന് പറഞ്ഞ് കാമക്ഷീടെ കാര്യത്തിന് അനൂപും തീരുമാനമാക്കി. ബാക്കിയുള്ള സ്ഥാവരജംഗമവസ്തുക്കളുടെ ഒരു ലിസ്റ്റ് തയ്യാറാക്ക് കാപ്പിലാനേ .....

ആ കാവി ജുബ്ബ ഞാന്‍ മുക്ക് ചെയ്തിരിക്കുന്നു.

മാണിക്യം said...


മക്കളെ ഒരടി നടത്തുവാന്‍ ഉള്ള വകുപ്പുണ്ടാക് .രംഗം ഒന്ന് കൊഴുക്കട്ടെ ..നാല് പേരറിയട്ടെ കാപ്പില്‍ കുടുംബം സ്വത്തിനു വേണ്ടി അടി ഇടുന്നു എന്ന് ......
,

കാ‍പ്പിലാനെ വടിവെട്ടി യെവര്‍ടെ കയ്യില്‍ വച്ചു
കെട്ടി കൊടുത്താലും ആരും തമ്മിലടിക്കില്ല
ഒന്നുമില്ലെലും കാപ്പിലാന്റെ മക്കളല്ലെ?
പിന്നെ ചേരിതിരിഞ്ഞ് എരിവ് കേറ്റുന്ന ആരും
ആല്‍ത്തറയില്‍ ഇല്ലാതാനും.. അതു കൊണ്ട്
വില്‍‌പത്രവും ഭാഗം വയ്പും ഭംഗിയായിട്ട് കഴിയും.

ബ്ലോഗിനാര്‍ കാവിലമ്മക്ക് ഒരു നെയ്‌വിളക്ക് !!
ആല്‍ത്തറ സാമിക്ക് 7 കതിനാവെടി
ആശ്രമത്തില്‍ 3 കൂട് മെഴുകുതിരി!
കുട്ടിചാത്തന് പൊരിച്ചകൊഴിം ചപ്പാത്തിം!

കാപ്പിലാന്‍ said...

മക്കളെ ,ചേച്ചിമാരെ ,അമ്മാവന്മാരെ ..എന്‍റെ ആശ്രമത്തിന്റെ നാട മുറിക്കല്‍ ഈ വരുന്ന തിങ്കളാഴ്ച കാലത്ത് പത്തിനും പത്തരക്കും ഇടക്കുള്ള ശുഭ മുഹൂര്‍ത്തത്തില്‍ നടത്താം എന്നാണ് ദേവ പ്രശനത്തില്‍ തെളിയുന്നത്‌ .എല്ലാവരെയും ഞാന്‍ അങ്ങോട്ട്‌ വിളിക്കുന്നു . ആശ്രമാതിലെക്കുള്ള വഴിയില്‍ ഉള്ള ആ കള്ളുഷാപ്പ് തോന്ന്യാസിക്ക് കൊടുക്കണം എന്ന് വിചാരിക്കുന്നു .ഭക്ത ജനങ്ങള്‍ക്ക്‌ അതൊരു സൗകര്യം ആയിരിക്കും .ആശ്രമത്തിലേക്കു വരുന്ന വഴി ഓരോന്ന് പിടിപ്പിചോണ്ട് വന്നാല്‍ സൌകര്യമായിട്ടു ഭക്തര്‍ക്ക്‌ ധ്യാനിക്കാം .ആശ്രമത്തില്‍ മദ്യം കയറ്റാന്‍ പാടില്ല .
ഇതെന്റെ ഒരു ഷണക്കത് ആയി കരുതണം .പിന്നെ വീട്ടില്‍ വന്ന് വിളിച്ചില്ല ,പറഞ്ഞില്ല ,കേട്ടില്ല എന്നൊന്നും പറയരുത് .ഞാന്‍ ഇപ്പോള്‍ ഏകനാണ് .നിങ്ങള്‍ വരണം .പരിപാടികളില്‍ പങ്കെടുക്കണം.കാര്യപരിപാടിയുടെ ഒരു ലിസ്റ്റ് കഥക്കൂട്ടില്‍ ഞാന്‍ പബ്ലിഷ് ചെയ്തിട്ടുണ്ട് .
ഞാന്‍ നീങ്ങട്ടെ .
സ്വാമി ചൈതന്യ കാപ്പിലാന്‍ വടികള്‍

smitha adharsh said...

ഇതു കലക്കി..മാണിക്യം ചേച്ചീ...സൂപ്പര്‍..സൂപ്പര്‍..സൂപ്പര്‍..

Sureshkumar Punjhayil said...

Ghana gambheeram.....! Ashamsakal...!