Saturday, August 9, 2008
മൂടുപടം
ഇന്നത്തെ സൂര്യന് അസ്തമിച്ചു !
ഉച്ചമുതല്‍ മഴ പെയ്യുകയായിരുന്നു
മഴ പെയ്യുമ്പോള്‍ പുറത്ത്
പോര്‍ച്ചില്‍ ഇറങ്ങി നില്ക്കാം
മഴച്ചാറല് മുഖത്തേയ്ക്ക് തെറിച്ചു വീഴും.
കരയുന്ന മാനം ഇത്രയും നേരം
ഉള്ളില്‍ ഒതുക്കിപിടിച്ചതോക്കെകരഞ്ഞു തീര്‍ക്കുന്നു...
ഇത്രവിശാലമായ അകാശത്തിന്റെ മനസ്സിലും ദുഃഖം
എന്തീനാ ആകാശമേ നിനക്ക് ഈ ദുഖം?
നിനക്ക് സൂര്യനില്ലേ ?
ചന്ദ്രനില്ലേ ?
അനേകായിരം നക്ഷത്രങ്ങളില്ലേ?
പാറിപറക്കുന്ന മേഘങ്ങളില്ലേ?
എനിക്കറിയില്ല നിന്റെയുള്ളിലെന്താണെന്ന്
എന്തിന്?
എന്റെയുള്ളില്‍ എന്തെന്നു പോലുംഅറിയുന്നില്ല ഞാന്‍
പറഞ്ഞിരിക്കുന്നതിനിടക്ക് ഒരു യാത്ര പോലും
പറയാതെ പോയ് മറഞ്ഞു സന്ധ്യയും.
മേഘത്തിന്റെ മൂടുപടമിട്ട്
ചന്ദ്രികയും വന്നെത്തി നൊക്കി
നീയെന്തിനാ കാപട്യത്തിന്റെ മൂടുപടം എടുത്തണിയുന്നത് ?
മനസ്സില്‍ വിരിയുന്നതീമൂടുപടത്താല് മറയ്ക്കാനോ?
എല്ലം നീ കാണുന്നു എന്നിട്ടും രാവിന്റെ മറവിലും
മൂടുപടത്തിന്റെ പിന്നിലും ഒളിക്കുന്നതെന്തേ?
ആ മേഘചീളിനെ തള്ളിമാറ്റി
മൂടുപടം മാറ്റി മുഖം കുനിയ്ക്കാതെ
യാഥാര്‍ത്ഥ്യത്തേ സധൈര്യം വന്നെതിരേക്കൂ!
Subscribe to:
Post Comments (Atom)
10 comments:
ഇന്ന് വൈകിട്ട് മുതല്‍ ഇവിടെ നല്ല മഴ ആയിരുന്നു ചേച്ചി.രണ്ടുമൂന്നു പ്രാവശ്യം കരണ്ട് പോയി.
എന്തായാലും അതെല്ലാം ചേര്‍ത്ത് കവിത തീര്തല്ലോ ..
ഞാന്‍ തന്നെ തേങ്ങാ ഉടയ്ക്കാം നീ "തേങ്ങാ "തിരി :)
അയ്യോ ഒരു കാര്യം മറന്നു .തേങ്ങാ തിരിച്ചതെയുള്ളൂ ..ഉടച്ചില്ല ..
ദാ..കിടക്കുന്നു
(((((((((0)))))))))))
യാഥാര്‍ത്ഥ്യത്തേ സധൈര്യം വന്നെതിരേക്കൂ!
O.T. കാപ്പിലാന്റെ കമന്റുകലക്കി :)
മഴ പെയ്തൊഴിഞ്ഞു മനസ്സു കുളിര്ത്തില്ലേ ? പിന്നെയെന്തിന് മൌനം...ദുഃഖം ?
ദുഖങ്ങളെല്ലാം കണ്ണീരായി പൊഴിക്കുന്ന
ആകാശത്തിന്റെ വിലാപം ഈ വരികളില്‍
നൊമ്പരമായി പെയ്തിറങ്ങുന്നു.
--മിന്നാമിനുങ്ങ്
ചേച്ചി..
മൂടുപടം ആരുടെയാണെങ്കിലും പ്രകൃതിയെ ഉള്‍ക്കൊണ്ടു എഴുതിയ വരികള്‍ വരികള്‍ നന്നായി. യാഥാര്ത്യത്തെ നേരിടുവാന്‍ വേണ്ട ധൈര്യം ജഗദീശ്വരന് നല്കട്ടെ..
നന്നായിട്ടുണ്ടു...നന്മകള് നേരുന്നു
നല്ല കവിത.
മൂടുപടം നമുക്കു വേണ്ട..!
നന്നായിരിയ്ക്കുന്നു
യാഥാര്‍ത്ഥ്യത്തെ എതിരേല്ക്കണം അല്ലേ ?
അതാണ് ..അതിനാണ്...ബുദ്ധിമുട്ട്.
ശ്രമിച്ച് നോക്കാം ചേച്ചീ...
:)
Post a Comment