പരിപ്പ്
പരിപ്പ് [ തേങ്ങ ചേര്‍ത്തത്.. ]
ചെറുപയര്‍ പരിപ്പ് 250ഗ്രാം
ഉപ്പ് പാകത്തിന്
തേങ്ങ തിരുമ്മിയത് ഒരു മുറിയുടെ പകുതി
ജീരകം അര റ്റീസ്പൂണ്‍
മഞ്ഞള്‍ പൊടി കാല്‍ സ്പൂണ്‍
വെളിച്ചെണ്ണ ഒരു റ്റേബിള്‍ സ്പൂണ്‍
കടുക് കാല്‍ റ്റീസ്പൂണ്‍
കറിവേപ്പില 2കതിര്‍പ്പ്
വറ്റല്‍ മുളക് 2
പാകം ചെയ്യുന്ന വിധം
ചെറുപയര്‍ പരിപ്പ് കാഞ്ഞ ചീന ചട്ടിയിലിട്ട് നല്ലതു പോലെ ചൂടാക്കണം
മൂത്തു പോകരുത് .പരിപ്പ് കഴുകി അരിച്ച് വെള്ളം തിളയ്ക്കുമ്പോള്‍
അതിലിട്ട് നന്നയി വേകിച്ചുടയ്ക്കുക ഉപ്പും ചേര്‍ക്കുക
തേങ്ങയും ജീരകവും ന്നന്നയിട്ടാരച്ചു വെന്ത പരിപ്പില്‍ ചേര്‍ത്ത് നന്നയി
തിളയക്കുമ്പോള്‍ വാങ്ങി കടുകും മുളകും കറിവേപ്പിലയും താളിച്ചിടുക..
*****
പരിപ്പ് മറ്റൊരു വിധം
തുവരപരിപ്പ് നന്നായി വേവിച്ച് ഉടയ്ക്കുക.
അതില്‍ ഉപ്പും ഒരു വലിയസ്പൂണ്‍ നെയ്യും ചേര്‍ക്കുക.
പപ്പടം
6 comments:
ഇതൊരു തിരുവിതാംകൂര്‍ കറിയാണ്, എനിക്കിഷ്ടമാണു കേട്ടൊ.
മലബാറില്‍ അത്ര പ്രചാരമില്ല.ഇവിടെ പരിപ്പ് പായസത്തിനാണു ഏറെ ഉപയൊഗിക്കുന്നതു.
ഒരു ഓ.ടൊ. കഥ
ഞാന്‍ മലബാര്‍കാരന്‍, കല്യാണം തിരുവിതാകൂറില്‍ വച്ചു. ചെറുക്കന്‍ കൂട്ടര്‍ സദ്യക്കിരുന്നു,ആരും ഒന്നും കഴിക്കുന്നില്ല, എന്താ കാര്യം “ചതിച്ചു മോനെ, ഇതാ പായസം ഒഴിച്ചിരിക്കുന്നു ചോറില്‍”.അതു കറിയാണെന്നു മനസ്സിലാക്കിയതോടെ ജനം ഇലയില്‍ ആക്രമണം അഴിച്ചു വിട്ടു. പലരും അതിന്റെ കറിക്കൂട്ടുമായാണു മടങ്ങിയത്.
പാചകറാണി അപ്പോള്‍ ഈ കറിക്ക് എരുവുണ്ടാകുമോ..?
സദ്യയില്‍ എനിക്കിഷ്ടമുള്ളത് പായസവും മധുരക്കറിയും ശര്‍ക്കര വരട്ടിയും മാത്രമാണ്..
അനിലെ,
അതു കഴിഞ്ഞ് നടന്ന സംഭവം മറന്നോ അതോ ഒഴിവാക്കിയതാണോ....
സദ്യക്കിടയില്‍ ബോളി വിളമ്പിയപ്പോള്‍, കല്യാണ സദ്യയുടെ കൂടെ ഓംലെറ്റ് ശരിയാവില്ല എന്ന് പറഞ്ഞവരും നിങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നില്ലെ?
നെയ്യും പരിപ്പും..പപ്പടവും കേമായി..
സദ്യ തുടരട്ടെ.. :)
അനിലേ.. ഞാനും മലബാര്‍ കാരനാ (പാലക്കാട്). അവിടെ സദ്യക്ക് ചോറില്‍ ആദ്യം ലേശം പരുപ്പ് വിളമ്പാറുണ്ടല്ലോ. ഇത് പായസമാണെന്ന് ആരും തന്നെ പറഞ്ഞ് കേട്ടിട്ടില്ല.
ചാണക്യാ,
നിങ്ങളും ഉണ്ടായിരുന്നൊ എന്റെ കല്യാണത്തിനു. സത്യമായിട്ടും അതും സംഭവിച്ചിരുന്നു, ഓമ്ലറ്റു പോരട്ടെ രണ്ടെണ്ണം എന്നാ പറഞ്ഞതു.
പിന്നെ കൃഷ്,
പാലക്കാട് ചെറുപയറ് പരിപ്പ് അല്ലെന്നു തൊന്നുന്നു.
ഓ.ടൊ. കമന്റിനു സോറി കേട്ടൊ.
Post a Comment