Thursday, August 28, 2008

കടല്‍കാക്ക

ഞാന്‍ പിടിച്ച കുറച്ചു കടല്‍ കാക്കകളെ ആല്‍ത്തറയില്‍ ഇറക്കി വിടുന്നു...ചുമ്മാ ...


Fly free and happy beyond birthdays and across forever, and we’ll meet now and then when we wish, in the midst of the one celebration that never can end.
-Richard Bach


Don't be dismayed by good-byes. A farewell is necessary before you can meet again. And meeting again, after moments or lifetimes, is certain for those who are friends.
- Richard Bach

14 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹോ എന്തൊരു ഭംഗി!ഇത്രേം അടുത്തുള്ള ചിത്രം സൂപറായി

പാമരന്‍ said...

ഉഗ്രന്‍ പടങ്ങള്‍.... ഇതു സീഗളല്ലേ?

ശ്രീ said...

നല്ല ചിത്രങ്ങള്‍ മാഷേ

ജിജ സുബ്രഹ്മണ്യൻ said...

ചിത്രങ്ങള്‍ സൂപ്പര്‍ ! പക്ഷേ കടല്‍ക്കാക്ക എന്ന പക്ഷി ഇതു തന്നെ ആണോ ?

മാണിക്യം said...

കടല്‍ക്കാക്കള്‍
ഈ വിഹായസ്സില്‍ പറക്കട്ടെ !
മനോഹരം ഈ ചിത്രങ്ങള്‍ !!
ആശംസകള്‍ !!

Rare Rose said...

കടല്‍ക്കാക്കകളൊക്കെ വെളുത്ത് സുന്ദരക്കുട്ടപ്പന്മാരാണല്ലോ....കൂടെച്ചേര്‍ത്ത വാക്കുകളും ഇഷ്ടമായി..ചില യാത്ര പറച്ചിലുകള്‍...വീണ്ടും കണ്ടെത്തും മുന്‍പു അനിവാര്യമാണല്ലോ ല്ലേ...

Gopan | ഗോപന്‍ said...

പ്രിയാജി..സസ്സെക്സിലെ കടല്‍ തീരത്ത് പോയപ്പോള്‍ താഴെ പറന്നുകൊണ്ടിരുന്നതാണിവ.. പിന്നെ ക്ലോസ് അപ് ചിത്രം എടുക്കുവാന്‍ കയ്യിലെ സൂം ലെന്‍സ് സഹായമായി. നന്ദി. :)

പാമരന്‍സേ..ഇതു സീഗള്‍ തന്നെയാണ്. കണ്‍ഫൂഷിച്ചതില്‍ സോറി.. മലയാളത്തില്‍ കടല്‍ കാക്കയെന്നാണ് പേരെന്ന് തോന്നുന്നു. ഇനി അതല്ലയെങ്കില്‍ എന്നെ തല്ലരുത് കേട്ടോ.. :) ഞാന്‍ മലയാളം ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ് .. കടലില്‍ മത്സ്യം പിടിക്കുവാന്‍ പോയി മുങ്ങിമരിച്ച മുക്കുവരുടെ ആത്മാക്കളാണ് ഈ കടല്‍ കാക്കകള്‍ എന്നൊരു വിശ്വാസം ഇവിടെയുണ്ട്..

ശ്രീ.. വളരെ നന്ദി..മാഷേ :)

കാന്താരികുട്ടി..ഇതു സീഗള്‍ ആണ്..കടല്‍ കാക്കയെന്നാണ് മലയാളമെന്നു തോന്നുന്നു. നന്ദി !

മാണിക്യേച്ചി.. കൂടുതല്‍ പക്ഷികളും ശലഭങ്ങളും പൂക്കളും ആല്‍ത്തറയെ തേടിയെത്തട്ടെ !

റോസ്: കടല്‍ കാക്കകള്‍ (സീഗള്‍) സാധാരണയായി വെളുപ്പോ, ചാര നിറത്തിലുള്ളവയോ ആണ്.. ഞാന്‍ വെളുത്തവയെ തേടി പോയതല്ലാ കേട്ടോ :)
ജീവിതം വേര്‍പ്പിരിയലുകളുടെയും കൂടികാഴ്ച്ചകളുടെയും മിശ്രിതമല്ലേ.. പക്ഷെ പലപ്പോഴും പിരിയേണ്ടി വരുമ്പോഴേ യഥാര്‍ത്ഥ സ്നേഹത്തിന്‍റെ വിലയറിയൂ.. :)

നിരക്ഷരൻ said...

ഗോപന്‍‌ജീ...

ഞാനിന്നലേം ഇന്നും കാക്കകളെ കാണാന്‍ ശ്രമിച്ച് നോക്കി. പടം കാണാന്‍പറ്റുന്നില്ല. ഈ അറബി രാജ്യത്തെ ഡയല്‍ അപ്പ് ഇന്റര്‍‌നെറ്റ് ചതിച്ചതാണോ ?

:( :(

ഗീത said...

ഹായ് ഉഗ്രന്‍!

പറക്കുന്ന പക്ഷിയുടെ നേരെ താഴെനിന്ന് പടമെടുത്തോ?
പൂക്കളില്‍ നിന്ന് ശലഭങ്ങളിലേക്കും, ശലഭങ്ങളില്‍ നിന്ന് പക്ഷികളിലേക്കും പറക്കുന്ന ഗോപന്റെ (ക്യാമറ)കണ്ണുകള്‍ അഭിനന്ദനീയം തന്നെ.

ഹരീഷ് തൊടുപുഴ said...

ഗോപന്‍ജി;
കൊള്ളാട്ടോ!! നല്ല ചിത്രങ്ങള്‍...

തോന്ന്യാസി said...

ഗോപേട്ടാ ചിത്രം സൂപ്പര്‍........

ഈ കടല്‍ക്കാക്കയെ ഫ്രൈ ആക്കിയാല്‍ നന്നായിരിക്കുമോ ഗോപേട്ടാ?.....

krish | കൃഷ് said...

നല്ല സൂപ്പര്‍ പടങ്ങള്‍.

Gopan | ഗോപന്‍ said...

മനോജ്, യു എ ഇയില്‍ ഫ്ലിക്കര്‍ നിരോധിച്ചെന്ന് പറയുന്നതു കേട്ടൂ.ഒരുപക്ഷെ അതായിരിക്കും കാരണം..ചിത്രങ്ങള്‍ മെയിലില്‍ വിട്ടിട്ടുണ്ട് ..വളരെ നന്ദി.

ഗീതേച്ചി..നല്ല വാക്കുകള്‍ക്കു വളരെ നന്ദി..ഞാന്‍ ചുമ്മാ കടല്‍ത്തീരത്ത്‌ പോട്ടോം പിടിച്ചോണ്ട് നടന്നപ്പം എന്‍റെ തലയ്ക്കു മേലെ ദെ പറക്കുന്നു ഒരു മുട്ടന്‍ കടല്‍ കാക്ക..വിട്ടില്ല, ഇങ്ങു പിടിച്ചു കൊണ്ടു പോന്നു.. :)

ഹരീഷേ.. വളരെ നന്ദി മാഷേ, നിങ്ങളുടെ ബ്ലോഗ് കണ്ടു കണ്ടു ഒരു പുതിയ കാമറ കൂടി വാങ്ങിയാലോ എന്നൊരു ചിന്തയില്ലാതില്ല. ഒരു സുഹൃത്ത് D300 കടം തന്നിട്ടുണ്ട് ചുമ്മാ ഒരു മോഹം തീര്‍ക്കാന്‍. :)

തോന്ന്യാസീ .. ഇനി കാക്കേനെ ഫ്രൈ ആക്കി കഴിച്ചു നോക്കീട്ട് പറയാം ട്ടാ ..ഇവിടെ കടല്‍ കാക്കയെ തട്ടുന്നവരെ തട്ടുമെന്നു പറഞ്ഞു നടക്കുന്ന കാക്ക സ്നേഹികളുണ്ട്.. :)

കൃഷ്‌ നന്ദി..മാഷേ. :)

നിരക്ഷരൻ said...

അവസാനം ഞാന്‍ കണ്ടേ കടല്‍ക്കാക്കേനെ... :) :)
കിടു. കിടു.