Sunday, August 3, 2008

ഓണമായ് പൊന്നോണമായ്…

വീണ്ടുമോരോണത്തിനു മലയാളക്കരയൊരുങ്ങുകയാണ്..


പോയ്പ്പോയ നല്ല കാലത്തിന്‍റെ സുന്ദര സ്മൃതികളുണര്‍ത്തുന്ന പൊന്നോണം വരവായി..
ജാതിയുടെയും മതത്തിന്‍റെയും അതിര്‍വരമ്പുകളില്ലാതെ
മാനുഷരെല്ലാം ഒന്നുപോലെ ആഘോഷിച്ചിരുന്ന ഓണത്തെ
വരവേല്‍ക്കുവാന്‍ ആല്‍ത്തറയും ഒരുങ്ങുന്നു



തൊടിയാകെ പച്ചനിറം വിതറുമ്പോള്‍ ഓണത്തെയും പ്രതീക്ഷിച്ചിരിക്കുന്ന
കുഞ്ഞു മനസ്സുകളിലും ഉത്സാഹത്തിന്‍റെ തിമിര്‍പ്പുയരുകയായി


പച്ച നിറമാര്‍ന്ന ചേമ്പില താളുകളും ..


താമര കുളങ്ങളും..


ചാരുതയേറിയ താമരമൊട്ടുകളും..

ആരെയും മോഹിപ്പിക്കുന്ന താമരപ്പൂക്കളും..

വര്‍ണ്ണം ചൊരിയുന്ന പ്രകൃതിയും..


പൂക്കള്‍ നിറഞ്ഞ തൊടികളും...

അണ്ണാര കണ്ണന് നല്‍കാതെ നുകര്‍ന്ന തേനും


വെയില്‍ കായുന്ന അണ്ണാര കണ്ണനും..

തൊടി മുഴുവന്‍ പാറി നടക്കുന്ന തുമ്പികളും തേനീച്ചകളും വരവായി..
വരിക...ഓണാഘോഷങ്ങളില്‍ പങ്കുചേരുക

8 comments:

Gopan | ഗോപന്‍ said...

പോയ്പ്പോയ നല്ല കാലത്തിന്‍റെ സുന്ദര സ്മൃതികളുണര്‍ത്തുന്ന പൊന്നോണം വരവായി..

ജാതിയുടെയും മതത്തിന്‍റെയും അതിര്‍വരമ്പുകളില്ലാതെ
മാനുഷരെല്ലാം ഒന്നുപോലെ ആഘോഷിച്ചിരുന്ന ഓണത്തെ വരവേല്‍ക്കുവാന്‍ ആല്‍ത്തറയും ഒരുങ്ങുന്നു

വരിക...ഓണാഘോഷങ്ങളില്‍ പങ്കുചേരുക

കാപ്പിലാന്‍ said...

ചിത്രങ്ങളും ചിത്രങ്ങളുടെ ഇടയില്‍ക്കൂടി കഥ പറഞ്ഞുപോകുന്ന കവിതയും നന്നായി ഗോപ .

ഹരീഷ് തൊടുപുഴ said...

ഹായ്!!!!!!!!
ഓണം എന്റെ പടിവാതിലില്‍ വന്നു മുട്ടി വിളിച്ചതുപോലെ....

നല്ല ഫോട്ടോസ്...അഭിനന്ദനങ്ങള്‍

നിരക്ഷരൻ said...

കിടുകിടു പടങ്ങള്‍ മാഷേ...

ഇതൊക്കെ എവിടന്നെടുത്തു? ഓണക്കാലത്തെ ആഘോഷത്തിന് വേണ്ടി മാറ്റി വെച്ചിരിക്കുകയായിരുന്നോ ?

മാണിക്യം said...

“ആളൊരുങ്ങി അരങ്ങൊരുങ്ങി
ആല്‍ത്തറ അണിഞ്ഞോരുങ്ങീ
ഇതാ ഈ ആല്‍ത്തറയില്‍ ......
ഓണമായ് പൊന്നോണമായ്…"


ഈ സന്തോഷത്തില്‍ എല്ലാവരേയും
ഓര്‍മ്മിക്കുന്നു നന്മകള്‍ നേരുന്നു....

"പൊന്നോണാശംസകള്‍"


എല്ലാ നന്മകളും ഐശ്വര്യങ്ങളും ഉണ്ടാവാന്‍ ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കാം.....
,

K C G said...

വര്‍ണ്ണപകിട്ടാര്‍ന്ന ചിത്രങ്ങളിലൂടെ കാഴ്ച വച്ച ഈ ഓണം അതിമനോഹരം ഗോപാ.

ലണ്ടനിലെ പൂക്കളുടെ എക്സോടിക് ബ്യൂട്ടിയില്‍ നിന്ന് കൈരളിയുടെ ഈ ലളിത മനോഹാരിതയിലേക്കുള്ള ചുവടുമാറല്‍ കൊള്ളാം.....

krish | കൃഷ് said...

ഏവര്‍ക്കും ഓണാശംസകള്‍.

താമരമൊട്ടിന്റെ ചിത്രം ഇഷ്ടമായി

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വലിയൊരു കഥ പറയുന്ന മനോഹരമായ ചിത്രങ്ങള്‍!!!

ഗോപന്‍ ജീ നല്ലൊരു ഓണസമ്മാനം തന്നു. നന്ദി

ഓണാശംസകള്‍