Thursday, October 2, 2008

സ്വര്‍ഗത്തില്‍ നിന്നൊടോപ്പം ... ...



സ്വര്‍ഗത്തില്‍ നിന്നൊടോപ്പം ...

സത്യത്തില്‍ ദൈവം എവിടെ? സ്വര്‍ഗത്തില്‍‌...........
സ്വര്‍ഗം എവിടെ? നിന്റെ ഉളളില്‍
ഉള്ളില്‍‌ ‍ആരെ കുടിയിരുത്തുന്നു..
അവരെ എങ്ങനെ കരുതുന്നു കൂടെ ആയിരിക്കുമ്പോഴും
അല്ലത്തപ്പോഴും ഓര്‍‌മിക്കുന്നുവോ?
ആ സാമീപ്യത്തില്‍‌ സന്തോഷിക്കുന്നുവോ? അതു പ്രണയം
അപ്പോള്‍ പ്രണയം എവിടെ? ഉള്ളില്‍‌
അപ്പോ സ്വര്‍ഗം? പ്രണയം ഉള്ളിടത്ത് സ്വര്‍ഗം....
പ്രണയം അതിനു എത്ര ഭാവങ്ങള്
സ്നേഹം, അനുരാഗം,വാത്സല്യം, ദയ, കരുണ,ത്യാഗം,
ജന്മ ജന്മാന്തരമായ പ്രണയം കാക്കണമെങ്കില്
ഒന്നു കാണുക പോലും ചെയ്യാതെ
എന്നാല്‍‌ ‍എപ്പോഴും ഓര്‍ത്ത്
മനസിലുളളത് പങ്കു വച്ചും
കരഞ്ഞും ചിരിച്ചും ചിന്തിച്ചും ആസ്വദിച്ചും ..
അതാണു പ്രണയം.ദിവ്യമായ പ്രണയം..
ദൈവമേ ...
നിന്നില്‍ നിന്നു ഞാന്‍ അറിഞ്ഞ അനുഭവിച്ച പ്രണയം
ത്യാഗത്തിന്റെ മുഖമുള്ള പ്രണയം..
മറ്റുള്ളവര്‍ക്ക് വേണ്ടി ത്യജിക്കുമ്പോള്‍ ലഭിക്കുന്ന
നിര്‍വൃതി അത് സ്വര്‍ഗത്തില്‍ ഈശ്വരസാമീപ്യത്തില്‍ മാത്രം ...
മറ്റുള്ളവരോട് പക,ശത്രുത,അസുയ ദ്വേഷ്യം ഇവ തോന്നുമ്പോള്‍
സ്വയം അനുഭവിക്കുന്ന ആ മാനസീക പിരിമുറുക്കം അതാണ് നരകം
ദൈവീക പരിലാളനയുടെ അഭാവം
രാവും പകലും പോലെ സുഖവും ദുഃഖവും പോലെ
ജയവും പരാജയവും പോലെ പുണ്യവും പാപവും പോലേ
ദൈവശക്തിയും പൈശാചികശക്തിയും ഒരേ പോലെ
ബലാബലം പരീക്ഷിക്കുന്നു മനുഷ്യന്റെ ഉള്ളില്‍...
രാവിന്റെ ഇരുട്ട്, പകലിന്റെ വെളിച്ചം ഉള്ളതു കൊണ്ടല്ലെ നാം തിരിച്ചറിയുന്നത്?
ഈശ്വരശക്തിയെ കൃഷ്ണാ,ക്രിസ്തു,അള്ളാഃ എന്ന് ഞാന്‍ വിളിക്കുന്നില്ല
സൃഷ്ടി സ്ഥിതി സംഹാരം നടക്കുന്നു ..

ഉള്ളവന്‍ ഇല്ലാത്തവന്‍ എന്ന് തരം തിരിക്കാന്‍
നമുക്കെന്തവകാശം? ധനം അല്ലാ മാനദണ്ഡം ...
മനസ്സാണ് .. മനസ്സിലെ ദാരിദ്ര്യം
അത് ഈശ്വരാനുഗ്രഹത്തിന്റെ അഭാവവും
അപ്പൊള്‍‌ ഈശ്വരാനുഗ്രഹം അത്
ഒരു പൈതലിന്റെ പുഞ്ചിരിയില്‍,
കൈയെടുത്ത്നുഗ്രഹിക്കുന്ന വൃദ്ധരില്‍, അമ്മയില്‍,
ഗുരുവില്‍ ,നിസ്സഹായരില്‍, വിധവയില്‍ ആരില്‍‌ നിന്നും ആവാം..
തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നുവെന്നു വിശ്വസിക്കുന്നതു ബലം!!

നമ്മള്‍ ഇന്നു ചെയ്യുന്ന പ്രവൃത്തിയുടെ ഫലം
നാളെ നമ്മുടെ സന്തതികള്‍ അനുഭവിക്കും..
ഇതു കേള്‍ക്കുമ്പോള്‍ ഒരു അസ്ക്യത തോന്നില്ലേ?
അതേ,അത് തന്നാ ഞാന്‍ ഉദ്ദേശിച്ചതും.
തലമുറകളായി കാരണവന്മാര്‍ പറഞ്ഞു കേട്ട് ,
മനസാക്ഷിയുടെ കയ്യില്‍ നമ്മള്‍ സൂക്ഷിക്കന്‍ കൊടുത്ത സൂത്രവാക്യം....
‘നിന്നെ നോവിക്കുന്നതിലും കൂടുതല്‍ നോവും നിന്റെ മാംസത്തിന്റെ മാംസവും
രക്തത്തിന്റെ രക്തവും ആയ സന്തതിക്ക് നൊന്താല്‍....

മക്കളെ തെരുവില്‍ ഉപേക്ഷിക്കുന്ന അമ്മ.
അപ്പൊഴും ശിക്ഷിക്കപ്പെടുന്നതു അമ്മയാ‍ണ്,
ആ കുഞ്ഞ് ഒരു പക്ഷെ അവര്‍ വളര്‍ത്തുന്നതിലും നന്നായി വളരും..
ശിക്ഷ കുട്ടിക്ക് അല്ല,അഥവ ശിക്ഷയാണെങ്കില്‍ അത് മുന്‍ജന്മ പാപം!

ദൈവം നമ്മുടെ ഉള്ളില്‍ ആണെന്നും,
‘നമുക്ക് നാമേ പണിവതു നാകം നരകവും അതുപൊലെ’
എന്നു വിശ്വസിക്കുന്നു ഞാന്‍.
ദൈവമുണ്ടോ?
ദൈവശക്തിയുണ്ട്....
അപ്പൊള്‍ ആ ശക്തി അതിന്റെ ഉറവിടം
അത് സ്വന്തം മനസ്സ് എന്ന് ഞാന്‍ പറയുന്നു
നമ്മുടെ മനസ്സിനോളം ശക്തി മറ്റൊന്നിനും ഇല്ലാ
വിശ്വാസത്തോടെ മലയോട് മാറിപ്പൊകൂ എന്നു പറഞ്ഞാല്‍ മല മാറും..
നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും .ഇതൊക്കെ കേട്ട് മറന്നൊ?
എങ്കില്‍ ഒന്നും കൂടി ഒര്‍‌മ്മിക്കുക.

നല്ലതും ചീത്തയും, ദൈവവും പിശാചും
ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളായി
നിന്റെ മനസാക്ഷിക്ക് അനുസരിച്ചു പ്രവര്‍ത്തിക്കുവാന്‍
മനുഷ്യനു ക്രയവിക്രയം ചെയ്യാന്‍ പാകത്തില്‍..
“ദൈവമുണ്ടൊ?”
മനസ്സ് ദൈവത്തിന്റെ ആലയമാണ് വെടിപ്പൊടെ കാത്തില്ല
എങ്കില്‍ അവിടെ പൈശാചികത്വം നിലവില്‍ വരും..
ലോകത്തില്‍ എല്ലാത്തിലും ഒരു പോസിറ്റിവും നെഗറ്റിവും ആയി തുല്യ ശക്തിയുണ്ട്


രൂപം രൂപ വിവര്‍ജ്ജിത സ്വഭവതോധ്യാനേനയത്‌ കല്‍പ്പിതം
സ്തുത്യാനിര്‍വചനീയതാഖില ഗുരോ ദൂരീകൃതായന്മയാ
വ്യാപ്തിത്വം ച നിരാകൃതം ഭഗവതോ യത്‌ തീര്‍ത്ഥയാത്രാദിനാ
ക്ഷന്തവ്യം ജഗദീശ തദ്‌ വികലതാം ദോഷത്രയം മത്‌കൃതം.

അല്ലയോ ജഗദീശ്വരാ..

രൂപമില്ലാത്ത അങ്ങയെ ഞാന്‍ മനസ്സില്‍ വിവിധ രൂപം സങ്കല്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു,
വാക്കുകള്‍ക്കതീതനായ അങ്ങയെ ഞാന്‍ വാക്കുകള്‍ കൊണ്ടും പദങ്ങള്‍ കൊണ്ടും സ്തുതിച്ചു,
അവിടുന്ന്‌ എങ്ങും നിറഞ്ഞുനില്‍ക്കുന്നു എന്ന സനാതനസത്യത്തെ നിരാകരിച്ചു
ഞാന്‍ പലയിടത്തും തീര്‍ത്ഥയാത്രകള്‍ നടത്തി അങ്ങയെ ധ്യാനിക്കാന്‍ ശ്രമിച്ചു,
ഞാന്‍ ചെയ്തുപോയ ഈ മൂന്നു തെറ്റുകള്‍ക്കും മാപ്പു നല്‍കി എന്റെപരാധങ്ങള്‍ പൊറുക്കേണമേ


ചിത്രം : മാണിക്യം

20 comments:

മാണിക്യം said...

തലമുറകളായി കാരണവന്മാര്‍ പറഞ്ഞു കേട്ട് ,
മനസാക്ഷിയുടെ കയ്യില്‍ നമ്മള്‍ സൂക്ഷിക്കന്‍ കൊടുത്ത സൂത്രവാക്യം....
‘നിന്നെ നോവിക്കുന്നതിലും
കൂടുതല്‍ നോവും നിന്റെ
മാംസത്തിന്റെ മാംസവും
രക്തത്തിന്റെ രക്തവും
ആയ സന്തതിക്ക് നൊന്താല്‍....’

കാപ്പിലാന്‍ said...

ചേച്ചി ആ ഫോട്ടോയില്‍ കാണുന്നതാണോ ദൈവം ?

പിതാവിനും പുത്രനും പരിശുദ്ധ റൂഹായ്ക്കും സ്തുതി .
ആദിമുതല്‍ എന്നന്നേക്കും അങ്ങനെ തന്നെയാകട്ടെ ..ആമേന്‍

കാപ്പിലാന്‍ said...

മാണിക്യം എന്ന ബ്ലോഗില്‍ കിടക്കുന്ന പഴയ പോസ്റ്റുകള്‍ ഒക്കെ ആല്‍ത്തറയില്‍ കൊണ്ടിട്ടാല്‍ കുഴപ്പമില്ല .അഗ്രികള്‍ക്ക് വേണ്ടാത്ത ഒരുണക്കകൊള്ളിയില്‍ ഒരു ഗവിത എഴുതി അതിന്റെ ലിങ്ക് ഇവിടെ കൊണ്ടിട്ടപ്പോള്‍ മാണിക്യം ഡിലീറ്റ് ചെയ്തു .ആര്‍ക്കും വേണ്ടാതെ ,കൊള്ളാതവനായി എനിക്കിങ്ങനെ ഒരു ബ്ലോഗര്‍ സ്ഥാനം വേണ്ട .ഞാന്‍ ബ്ലോഗ് നിര്‍ത്തുന്നു.


ജയ് ബ്ലോഗാളം

:):)

കാപ്പിലാന്‍ said...

ആരും എന്നോട് പരിഭവമരുത്.ഇത് ചേച്ചിയെ മനഃപൂര്‍വ്വം ഒന്ന് ചൂടാക്കാന്‍ വേണ്ടിയാണ് .അല്ലെങ്കില്‍ തന്നെ ഈയിടെയായി എനിക്കൊരു ഭ്രാന്തിന്റെ ലക്ഷണം .എന്നെ സ്നേഹിക്കുന്നവരെ എല്ലാം ഞാന്‍ തന്നെ വെറുപ്പിച്ച് എന്നില്‍ നിന്നും അകറ്റുകയാണ് .

മനഃപൂര്‍വ്വം .

ആ പാപം ഈ പോസ്റ്റില്‍ പറയുന്നതുപോലെ എന്‍റെ മേലിലും ,എന്‍റെ മക്കളുടെ പേരിലും മക്കളുടെ മക്കളുടെ പേരിലും വരട്ടെ .

മാണിക്യം said...

കാപ്പിലാനേ !
തെറ്റി കാപ്പിലാനു തെറ്റി.
ഇങ്ങനെ ഒരു പോസ്റ്റ് മാണിക്യത്തില്‍ ഇല്ലാ...
:)
കാപ്പിനാന്റെ ആദ്യ ബംബര്‍ ഹിറ്റ് പൊസ്റ്റ് ആണ് ദൈവമുണ്ടോ?
http://kaappilaan.blogspot.com/2008/04/blog-post_6052.html
62 അഭിപ്രായങ്ങള്‍ വാരികൂട്ടി അന്ന് അതില്‍ ഞാന്‍ എഴുതിയ കമന്റ് എന്റെ ഫയലില്‍ ഉണ്ടായിരുന്നു ..ഇന്ന് അതു വായിച്ചപ്പോള്‍ അതോരു നല്ല റ്റോപ്പിക്ക് ആയിട്ടു തോന്നി ഞാന്‍ ചില വിത്യാസങ്ങളോടെ ഇവിടെ പോസ്റ്റ് ചെയ്തു ..

ഇതു ഞാന്‍ തന്നെ എഴുതിയതാ
കാലത്ത് നോക്കുമ്പോള്‍ ആല്‍ത്തറയില്‍ കാപ്പിലാന്റെ പോസ്റ്റ് എന്ന് മറുമൊഴി. വായിയ്ക്കാന്‍ വന്നപ്പോള്‍ കൊള്ളിയിലേയ്ക്ക് ഒരു പരസ്യപലക ..

ഈ വാക്കു തന്നാ ഞാന്‍ കാപ്പിലാനോട് ചോദിച്ചത് അയ്യോ ഞാന്‍ അറിഞ്ഞില്ല ഡിലീറ്റ് ചെയ്യ് ചേച്ചീ അത് ഡിലീറ്റ് ചെയ്തെക്ക് കാപ്പീലാന്‍ പറഞ്ഞു .. ....
കാപ്പു ഈ പടക്കം ഒന്നും പോര എന്നെ ഒതുക്കാന്‍ ...ഇതീന്നും ബല്യ വെള്ളിയാഴഴ്ച വന്നിട്ട് ബാപ്പാ പള്ളീല്‍ പോയിട്ടില്ലാ
പിന്നാ ഇതു .... :)
അപ്പോള്‍ എല്ലാം പറഞ്ഞ പോലെ...
ജയ് ബ്ലോഗാളം !!!ജയ് ജയ് !

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നിങ്ങള്‍ അച്ചായനും അച്ചായാത്തീം കൂടി അലമുറയിടാതെ. ദാണ്ടെ കര്‍ത്താവ് പോലും ചോദ്യചിഹ്നവും പിടിച്ച് നില്‍ക്കുന്നു.

ആമേന്‍

കാപ്പിലാന്‍ said...

ങ്ഹഹ ..ഇപ്പൊ ശരിയായി ..അപ്പൊ മാണിക്യമേ ദൈവം ഉണ്ടോ ?

കാപ്പിലാന്‍ said...

പാമരന്‍ said...
പ്രിയ മാണിക്യം,

"നമ്മള്‍ ഇന്നു ചെയ്യുന്ന പ്രവൃത്തിയുടെ ഫലം
നാളെ നമ്മുടെ സന്തതികള്‍ അനുഭവിക്കും.."

അത്ര ക്രൂരനാണോ മാണിക്യത്തിന്‍റെ ദൈവം? അപ്പനും അമ്മയും ചെയ്തതിന്‌ പിഞ്ചു കുഞ്ഞുങ്ങളെ ശിക്ഷിക്കാന്‍? ത്യാഗവും പ്രണയവും ഒക്കെ മനുഷ്യര്‍ക്കുമാത്രമേ ഉള്ളോ?

വെറുതേ മക്കള്‍ക്കു ജന്‍മം നല്കിയിട്ടു തിരിഞ്ഞു നോക്കാതെ പോകുന്നവരില്ലേ? ആ കുഞ്ഞുങ്ങളെ ശിക്ഷിച്ചാല്‍ മാതാപിതാക്കള്‍ക്കൊരു ചുക്കുമില്ലെന്നു തിരിച്ചറിയാത്ത വിഢ്ഡിയാണോ ദൈവം?

സങ്കല്‍പ്പിക്കുകയാണെങ്കില്‍ പോലും നിസ്സഹായതയെ വെളുപ്പും കറുപ്പും കളങ്ങളില്‍ കരുക്കളാക്കി ഹരിച്ചും ചിരിച്ചും കളിക്കുന്ന ഒരു ക്രൂരന്‍റെ മുഖമേ ചേരുന്നുള്ളൂ..

വാര്‍ത്തുന്നതും നീയേ - ചോര
തീര്‍ക്കുന്നതും നീയേ ഞാന-
തോര്‍ത്താല്‍ വെറും
കൈപ്പാവ മാത്രം; നിന്‍റെ
ചരടില്‍ കളിച്ചും ചിരിച്ചും
പിടഞ്ഞുമൊടുവിലീ മണ്ണോടു-
മണ്ണായൊടുങ്ങുന്നു; പിന്നെയും
നിന്‍റെ കയ്യിലുരുണ്ടു കുഴഞ്ഞിടാന്‍,
പുതിയ രൂപത്തില്‍ പിറന്നിടാന്‍..

സൃഷ്ടിപ്പതും നീയേ ശിക്ഷിപ്പതും നീയേ
നന്‍മയും തിന്‍മയും, ഓര്‍ത്താലവര്‍ വെറും
ഒന്നര ചക്രത്തിന്‍ മാംസപിണ്ഡങ്ങള്‍,
നിന്‍റെ സപ്രമഞ്ചത്തില്‍ രമിക്കുവോര്‍..!

കാപ്പിലാന്‍ said...

എനിക്ക് പരലോകത്തെ സ്വര്‍ഗം വേണ്ടാ।
ഒരു പണിയും ചെയ്യാതെ
ശരീരം ഇളകാതെ
വിശപ്പില്ലാതെ ,
വിയര്‍പ്പില്ലാതെ
ഇവര്‍ അവിടെ
എങ്ങനെ ജീവിക്കുന്നു ?

ആഗ്രഹിക്കുന്നത്‌ ഉടനടി
മുന്നിലെത്തും എങ്കില്‍
അതെന്തു ജീവിതം ?

ഇല്ലാത്തവനു ഉള്ളവനോടുള്ള നീരസം
ഉള്ളവന് ഇല്ലാത്തവനോടുള്ള
പരിഹാസം
ഇതൊക്കെ ആല്ലേ ജീവിതത്തിന്റെ
ഒരു രസം ?

എനിക്കീ മണ്ണിലെ
സ്വര്‍ഗ്ഗവും നരകവും മതി
മന:സുഖമുള്ള എന്‍റെ വീട് എന്‍റെ സ്വര്‍ഗം

ചാണക്യന്‍ said...

"ദൈവശക്തിയുണ്ട്....
അപ്പൊള്‍ ആ ശക്തി അതിന്റെ ഉറവിടം
അത് സ്വന്തം മനസ്സ് എന്ന് ഞാന്‍ പറയുന്നു
നമ്മുടെ മനസ്സിനോളം ശക്തി മറ്റൊന്നിനും ഇല്ലാ
വിശ്വാസത്തോടെ മലയോട് മാറിപ്പൊകൂ എന്നു പറഞ്ഞാല്‍ മല മാറും.."

തീര്‍ച്ചയായും....

അനില്‍@ബ്ലോഗ് // anil said...

ചേച്ചീ,
നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ.
ലോകം അവനവനില്‍ തന്നെ ഒതുങ്ങുമ്പോള്‍ ദൈവം പ്രണയമായും , മനസ്സായും പ്രത്യക്ഷപ്പെടുന്നു. അവനവനെ വിട്ട് പുറം ലോകത്തേക്കു കടക്കു നമുക്കുത്തരം പറയേണ്ട നിരവധി ചോദ്യങ്ങള്‍ ബാക്കിയാകും.

വികടശിരോമണി said...
This comment has been removed by the author.
വികടശിരോമണി said...

മാണിക്യേച്ചി,
നല്ല ഉപദേശങ്ങൾ. പക്ഷേ,ഇതു കൊണ്ടൊക്കെ ഞങ്ങളു നന്നാവുമോ?

Anoop Technologist (അനൂപ് തിരുവല്ല) said...

:)

ജിജ സുബ്രഹ്മണ്യൻ said...

ആമേന്‍ !

കനല്‍ said...

മാണിക്യത്തിനെയും
വാഴ്ത്തപെട്ടവള്‍ ആയി പ്രഖ്യാപിക്കുക.
അങ്ങ് വത്തിക്കാനിലെ പാതിരിശ്രേഷ്ടന്‍ അതിനു തയ്യാറായില്ലെങ്കിലും വേണ്ട, ഇവിടെ നാല് ബ്ലോഗും ഉണ്ടാക്കി ഗഥയും ഗവിതയുമെഴുതി ബൂലോകരെ വഴിതെറ്റിപ്പിച്ച് സ്വര്‍ഗ്ഗം നഷ്ടപെടുത്തുന്ന ചെകുത്താന്‍ കാപ്പിലാനെങ്കിലും അതിനു തയ്യാറാവുക.

നിരക്ഷരൻ said...

കാപ്പിലാന്‍ പറയുന്നു അതിയാന് ഭ്രാന്തിന്റെ ലക്ഷണമുണ്ടെന്ന് . ഗീതാകിനി അമ്മയെ വിളിപ്പിക്കട്ടേ കാപ്പിലാനേ ? ചൂരലിന് നല്ല അടി വാങ്ങിത്തരാം... :)

മാണിക്യേച്ചീ...ഇത്രേം ബല്യ കാര്യങ്ങളൊന്നും മനസ്സിലാക്കാനും, അതിനെപ്പറ്റിയുള്ള ചര്‍ച്ചയിലൊന്നും പങ്കെടുക്കാനുമുള്ള ‘അക്ഷരത്ത്വം’ ഇനിയും കൈവന്നിട്ടില്ല.

പക്ഷെ, ഒന്നെനിക്കറിയാം. ‘തീര്‍ന്നുപോകും‘ എന്ന് തോന്നിപ്പിക്കുന്ന അവസരങ്ങള്‍ മുന്നില്‍ വന്ന് നിന്ന് പേടിപ്പിച്ച് പോയിക്കഴിയുമ്പോള്‍, ആശ്വാസത്തിന്റെ ഒരു തെന്നലുമായി കാണാന്‍ പറ്റാത്ത ഒരു ചെറുപുഞ്ചിരിയുമായി മുന്നില്‍ വന്ന് ആരോ നില്‍ക്കുന്നുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത് ദൈവമായിരിക്കും അല്ലേ ?

കാപ്പിലാന്‍ said...

നിരക്ഷരനെ ,
കീതാകിനി അമ്മ വരില്ല എന്നെ തല്ലാന്‍ .കാരണം എന്നെ തല്ലിയാലും നന്നാകില്ല എന്ന് മനസിലാക്കി മാറി നില്‍ക്കുകയാണ്‌ .അതുതന്നെയല്ല എന്നെ പോലെ വിവരമില്ലാത്ത ഒരാള്‍ ഈ ബൂലോകത്ത് ഉണ്ടോ എന്ന് ശങ്കിച്ചു നില്‍ക്കുന്ന സമയവും .

കനലെ ,

നമുക്ക് മാണിക്യം അമ്മയെ വത്തിക്കാനിലെ വലിയ പാതിരിയുമായി സംസാരിച്ച് ബൂലോകത്തെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാം :):)

Unknown said...

അപ്പോള്‍ പ്രണയം എവിടെ? ഉള്ളില്‍‌
അപ്പോ സ്വര്‍ഗം? പ്രണയം ഉള്ളിടത്ത് സ്വര്‍ഗം....
പ്രണയം അതിനു എത്ര ഭാവങ്ങള്
alla checchi ithonnu sathymalla
njaan ithonnum paranjittu aval vinnilla
enthaayaalum nannaayi

ദിലീപ് വിശ്വനാഥ് said...

ആകെ പൊകമയം... എന്തായാലും സംഭവം മനസ്സിലായി..