അവിയല്‍
1.വെള്ള നിറത്തിലുള്ള നീളന്‍ വഴുതനങ്ങ 1
ചേന കാല് കിലൊ
വെള്ളരിക്ക അരകിലൊ
മുരിങ്ങക്ക
പിഞ്ച് അച്ചിങ്ങ 100 ഗ്രാം
പടവലങ്ങ് കാല് കിലൊ
കുമ്പളങ്ങ 150 ഗ്രാം
2. തൈര് 1കപ്പ്,
3. ഉപ്പ്
മഞ്ഞള്‍പ്പൊടി
മുളകുപൊടി
4.തിരുമ്മിയതേങ്ങ ഒന്ന്
പച്ചമുളക്
ജീരകം
5. വെളിച്ചെണ്ണ 2 ടെബിള്സ്പൂണ്
കറിവേപ്പില
പാകം ചെയ്യുന്ന വിധം
എല്ലാ പച്ചക്കറികളും [ഒന്നാമത്തെ ചേരുവകള്‍] അരിഞ്ഞു നന്നയി കഴുകി
മൂന്നാമത്തെ ചേരുവകള്‍ ചേര്‍ത്ത് വേവിക്കുക വെള്ളം ചേര്‍ക്കരുത് ,( വെള്ളരിയുടെയും കുമ്പളങ്ങയുടെയും പടവലങ്ങയുടെയും വെള്ളം ഇറങ്ങി കഷണങ്ങള്‍ വെന്തു കൊള്ളും)
ഒരു ടെബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ കഷണങ്ങളില്‍ ചേര്‍ത്ത് അതില്‍ ഉടച്ച തൈരും ചേര്‍ത്തു ചെറുതീയില്‍ വറ്റിക്കുക,കഷണം വെന്തു കഴിയുമ്പോള്‍ നാലാമത്തെ ചേരുവകള്‍ അരച്ചു ചേര്‍ക്കുക,(ജീരകം നന്നായി അരയണം, തേങ്ങയും പച്ചമുളകും ഒരുപാട് അരയണ്ട) അരപ്പും കഷണങ്ങളും നന്നയി യോജിച്ചു തിളയ്ക്കുമ്പോള്‍ വാങ്ങി ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചണ്ണയും കറിവേപ്പിലയും ചേര്‍ക്കുക
..അവിയല്‍ തയാര്‍ !
{ അവിയലിനു നല്ല നിറം വരാന്‍ മുളകു പൊടി കുറവും പച്ചമുളക് കൂടുതലും ചേര്‍ക്കുക
കഷണം വേവാന്‍ ഒട്ടും വെള്ളം ചേര്‍ക്കണ്ട.}
8 comments:
:):( ??? :{:{
ഏകദേശം ഒരു അവിയല്‍ പോലെയായിട്ടുണ്ട്. എന്നുവെച്ചാല്‍ അവിയല്‍ തന്നെയെന്ന്. കൊള്ളാം.
മുളകിനോട് എന്താ ഇത്ര ദേഷ്യം, മുളകിനെ ‘പോടി‘ എന്നു വിളിക്കാന്‍.
:)
ഇതു വടക്കന്‍ അവിയല്‍ ആണല്ലൊ.. തൈരൊക്കെയായി... കയ്പക്ക കൂടി ചേര്‍ക്കാരുന്നു :).. എന്റെ ഇഷ്ടം പറഞ്ഞതാണെ..
ഉള്ളിയും തക്കാളിയും ഒക്കെ ചേര്‍ക്കുന്ന അവിയലും അവിയല്‍ തന്നെ അല്ലെ.. ? .. അതാണെ ഇപ്പൊ സ്ഥിരം കിട്ടുന്നത്..
എന്നാലും.. മുട്ട ചേര്‍ത്ത അവിയല്‍ ഒരിക്കലെ കഴിക്കാനുള്ള യോഗം ഉണ്ടായുള്ളു.. :)
അവിയലിനു നന്ദി, ചേച്ചീ
:)
അപ്പോള്‍ ശരി അവിയലുമായി. ഇനീം ഉണ്ടല്ലോ വിഭവങ്ങള്‍ ? എല്ലാം പോരട്ടേ വേഗം.
കാപ്പിലാനേ ..ആല്‍ത്തറയുടെ കിഴക്ക് ഭാഗം ഒന്ന് വെടിപ്പാക്കിക്കേ. പുതിയ ഐറ്റം ഒക്കെ വെക്കാന്‍ സ്ഥലം വേണ്ടേ ?
ഈ മനുഷ്യനെന്താ ചോദ്യച്ഛിന്നം ഇട്ട് കളിക്കുന്നോ ?
ആഹാ ഇതൊരു പുതിയതരം ആണല്ലോ. ഞങ്ങളുണ്ടാക്കുന്നത് വേറെ രീതിയിലാ
പച്ചക്കറികള്‍ : കായ, ചേന, വെള്ളരിയ്ക്ക്ക, കുമ്പ്ലങ്ങ (ഇളവന്‍ ),പയര്‍ ,കാരറ്റ്, ആവശ്യമെങ്കില്‍ല്‍ കയ്പ്പക്ക.
എല്ലാം നീളത്ത്തില് മുറിയ്ക്കുക. ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിയ്ക്കുക. വെന്തു കഴിയുമ്പോള്‍ നാളികേരം പച്ചമുളക് എന്നിവ തൈരുകൂട്ടി ചതച്ച് എടുത്തത് ചേര്‍ത്തിളക്കുക. എന്നിട്ട് കുറച്ചു കൂടി തൈരു ചെര്‍ക്കുക. തിള വരുമ്പോഴേയ്ക്കും വാങ്ങിവെയ്ക്കുക. എന്നിട്ട് കറിവേപ്പില ഇടുക. കുറച്ച് വെളിച്ചെണ്ണ ചേര്‍ക്കുക്ക
അവിയല്‍ പരുവം ആയി :)
അതേയ് ഇതൊരു പച്ചക്കറി കട തന്നെ ഉണ്ടല്ലൊ? എന്നാലും കുറച്ചുകൂടി ആകാമായിരുന്നു. ചേമ്പ് ഇഷ്ടമല്ലേ???
മാണിക്യെച്ച്യെ,
അവിയല്‍ കഴിച്ചിട്ട് ഒരു ഏമ്പക്കവും കാച്ചി കള്ളും ഷാപ്പില് പോയി വരാം
ആ കാപ്പില്സ് പഴയപോലല്ല..വല്യേ വിസിനസ്സുകാരനായി പോയീല്ലേ
കള്ളൊക്കെ അളന്നാണ് തരുന്നത്..പണം ചോദിക്കാന്‍ ഒരു മടീം ഇല്ല..
കായ വറുത്തതും ശര്‍ക്കര വരട്ടിയും ഉണ്ടോ വരാനുള്ളവയുടെ ലിസ്റ്റില്‍ ..
കൊതിക്കു ഒരു കുറവും ഇല്ല...ഈയിടെയായി ആല്‍ത്തറ ബ്ലോഗു നോക്കുമ്പോള്‍ വായില്‍ വെള്ളം നിറയുന്നത് ഒരു ശീലമായി പോയി... :)
Post a Comment