Sunday, August 10, 2008

അടപ്രഥമന്‍


വേണ്ട സാധനങ്ങള്‍:

അട - കാല്‍ കിലോ
തേങ്ങാ (തിരുകിയത്‌) - നാലെണ്ണം
ശര്‍ക്കര - മുക്കാല്‍ കിലോ
അണ്ടിപ്പരിപ്പ്‌, നെയ്യ്‌, ഏലക്കാപ്പൊടി എന്നിവ പാകത്തിന്‌

തയ്യാറാക്കേണ്ട വിധം:

ആദ്യം തേങ്ങ അവശ്യം വേണ്ട വെള്ളത്തില്‍ കലര്‍ത്തി രണ്ട്‌ ഗ്ലാസ്‌ പാല്‍ പിഴിഞ്ഞെടുക്കുക.
അത്‌ മാറ്റി വച്ച ശേഷം രണ്ടാമതും അതുപോലെ ചെയ്ത്‌ പാലെടുത്ത്‌ മാറ്റിവയ്ക്കുക.
മൂന്നാമത്തെ പാലില്‍ അട വേവിക്കുക. അട നന്നായി വേകാന്‍ അനുവദിക്കണം.
പിന്നീട്‌ തണുത്ത വെള്ളത്തിലിട്ട്‌ അട ഊറ്റിയെടുക്കുക.
വലിയ പരന്ന പാത്രത്തില്‍ ശര്‍ക്കര പാനിയാക്കി ഉരുക്കിയെടുക്കുക.
അതില്‍ വേവിച്ച അട ഇട്ട്‌ നന്നായി വഴറ്റിയെടുക്കുക.
പിന്നീട്‌ ഇതില്‍ ആദ്യം രണ്ടാം പാലും ഒരു വിധം തിളച്ചുകഴിയുമ്പോള്‍ ഒന്നാം പാലും ചേര്‍ക്കുക.
ചെറു ചൂടോടൊയാവണം ഒന്നാം പല്‍ ചേര്‍ത്ത്‌ ഇളക്കുമ്പോള്‍.
നന്നായി ചൂടായിക്കഴിയുമ്പോള്‍ വറുത്ത അണ്ടിപ്പൊടിയും ഉണക്ക മുന്തിരിയും ഏലക്കാ പൊടിയും ചേര്‍ത്ത്‌ ഇളക്കി വാങ്ങിവയ്ക്കുക.

നന്നായി പഴുത്ത പൂവന്‍ പഴം ചേര്‍ത്ത് അടപ്രഥമന്‍ ഞവുടി കഴീക്കാന്‍ എന്താ സ്വാദ്!!

ചിത്രത്തിന് കടപ്പാട്: ഗൂഗള്‍‌

6 comments:

മാണിക്യം said...

എല്ലാരും ഓണമാഘോഷിക്കാന്‍ തീരുമാനിച്ചസ്ഥിതിക്ക്
അടപ്രഥമന്‍ ആവട്ടെ ആദ്യ മധുരം..

നന്നായി പഴുത്ത പൂവന്‍ പഴം ചേര്‍ത്ത് അടപ്രഥമന്‍ ഞവുടി കഴീക്കാന്‍ എന്താ സ്വാദ്!!

തോന്ന്യാസി said...

വെറുതേ ഓരോന്ന് കാണിച്ച് കൊതിപ്പിയ്ക്കല്ലേ....നാവിലെ വെള്ളം വീണ് ബ്രാഞ്ച് മുഴുവനും മുങ്ങാന്‍ സാധ്യതയുണ്ട്......

smitha adharsh said...

അതെ..അതെ..എന്താ സ്വാദ്?

poor-me/പാവം-ഞാന്‍ said...

ente chundil urumbu kadichu .thinnittu kazhukaan marannu poyi.
pl bite off.
www.manjaly-halwa.blogspot.com

നിരക്ഷരൻ said...

അടപ്രഥമനും കഴിച്ചു. അടുത്ത ഐറ്റം പോരട്ടേ...
:)

Gopan | ഗോപന്‍ said...

അടപ്രഥമന്‍ ...പഴവും ചേര്‍ത്ത് കഴിക്കുവാന്‍ എന്താ രസം..ചേച്ചി.. അടുത്ത പ്രദമന്‍ പോരട്ടെ..
പഞ്ചാരക്കു ഒരു കുറവും വേണ്ട :)