Wednesday, August 27, 2008

എന്റെ മനസ്സില്‍‌ ഒരാല്‍‌ത്തറ


നാടിന്റെ മണം നിലനിര്‍ത്തി മനസ്സിലെ ഒരാല്‍ത്തറ


ഇന്നിവിടെ ആരും ഇല്ല ,എന്നാലും ഈ ഇലകള്‍ കാറ്റിലിളകുന്നു ....
ആ മര്‍മ്മരത്തില്‍ പലതും ഓര്‍‌മ്മിക്കാം ..ആകെ കുളിരു കോരും ..
എറ്റവും ഇഷ്ടമാണീ നിലവില്‍ ആല്‍ത്തറയില്‍ വന്നിരിക്കുക
ആലിലയ്ക്കിടയിലൂടെ അരിച്ചിറങ്ങുന്ന നിലാവ് ! ചിങ്ങനിലാവ്!

എല്ലാമനസ്സിലും ഒരു ചെറു നിലാവുണ്ട് പക്ഷേ ആരും പറയില്ല..
കൂടുതല്‍ സ്വപ്നം കണ്ട് ഈ ആല്‍ത്തറയ്ക്ക് ചുറ്റും ഇരുന്നവര്‍‌ ..
ഇന്ന് പല കാരണങ്ങള്‍‌ കൊണ്ട് തിരക്കുള്ളവരായി..
സമാനതകള്‍ ഉള്ളവരും ഇല്ലാത്തവരും ഇതിലേ കടന്നു പോയവരില്‍ ഉണ്ടാവും ...


പെട്ടന്ന് മുത്തശ്ശിയെ ഓര്‍‌മ്മ വരുന്നു
യൂണിവേഴ്‌സിറ്റി സ്കോളറൊന്നും ആയിരുന്നില്ലാ ..
പക്ഷെ അവന്‍ ഉയര്‍‌ത്തി പിടിച്ച മൂല്യങ്ങളും പകര്‍‌ന്നു തന്ന അറിവും
ഒരോ സമയത്തെ നേരിടാന്‍ മനസ്സിനെ പാകപ്പെടുത്തിയത്....

എത്ര മഹത്തായിരുന്നു ആ മനസ്സ്
സ്നേഹം നിറഞ്ഞ ഒരു മനസ്സ് ....
സ്നേഹം കൊടുക്കാനും ഏറ്റുവാങ്ങാനും ....
കുറ്റങ്ങളൊടും കുറവോടും കൂടി ആളുകളെ അംഗീകരിച്ചവര്‍



കാളകൂടം വിഴുങ്ങിയ നീലകണ്ഠനെ വണങ്ങിയ മുത്തശ്ശി അപ്രീയ സത്യങ്ങള്‍
എന്നും ഒളിപ്പിച്ച കണ്ഠം ഏകയായ് കണ്ണിര്‍‌ തടാകത്തിനു കാവലിരുന്നവര്‍‌

രാവേറെ ആയി. ഈ ആല്‍ത്തറ വിട്ടു പോകാന്‍ എനിക്ക് തോന്നുന്നില്ല.
ഒറ്റയ്ക്കാണ്, എന്റെ മനസ്സു പോലെ വിറയ്ക്കുന്ന ആലിലയോടും ഒന്നും പറയാനില്ലാ
അങ്ങനെ ഇനിയുള്ള കാലം ചുമ്മാ പോട്ടെ
പക്ഷെ വയ്യാ ഇനി നോവാനും നഷ്ടപെടാനും
ഒന്നും ആശിക്കുന്നില്ലാ ഒന്നും കിട്ടുമെന്നും തോന്നുന്നില്ലാ.

പെട്ടന്നാ ആ വിളി അമ്മാ .
എന്താ എന്റെ മന്ദബുദ്ധി അമ്മേ ഒറ്റയ്ക്കിരിക്കുന്നേ?
ഇതെന്താ കവിള്‍ ലീക്ക് ചെയ്യുന്നേ എന്തു പറ്റീ?
ഇരുപ്പ് കണ്ടപ്പോഴെ വശപിശകാന്ന് തോന്നി
ഉം പറ പറ എന്താ‍?
തോളില്‍ കൂടി കയ്യിട്ട് കെട്ടിപിടിച്ച് ചക്കരയുമ്മ...


ഞാന്‍ കുറച്ച് നേരമൊന്നും പറഞ്ഞില്ല....
അമ്മാ, ഞാന്‍ സത്യം പറയല്ലൊ കരയുന്ന കണ്ടപ്പൊള്‍
എനിക്കു നല്ല ദേഷ്യം ആണു തോന്നിയതു
കുടത്തിലേ ഭൂതം പോലെ അവന്‍ പുറത്തു വന്ന് എല്ലാ സപ്പൊര്‍‌ട്ടും തന്നു

അമ്മ ആരും ഇല്ലങ്കിലും ഈ ഞാന്‍ വിട്ടു പോയല്‍ പോലും ഒറ്റക്കു വേണം ഇവിടെ..
ഇല്ലാ കണ്ണാ എനിക്ക് പോകാനാവില്ല ഇല്ലാ ഞാന്‍ ആല്‍ത്തറ ഏറ്റെടുക്കുന്നു
അതാ തീരുമാനം ...ഞാന്‍ എഴുതാന്‍ പോണു ഉറക്കത്തില്‍ അതു തന്നെ ആയിരുന്നു
തലയില്‍ ആല്‍ത്തറയില്‍ ഒരു പോസ്റ്റ്!!

എനിക്ക് വല്ലത്താ ഒരു ധൈര്യമായി കണ്ണാ നന്ദി....







സ്വാഗതം
അതേ
ഞാന്‍ ഒരു കണ്ണാടി ഇവിടെ വയ്ക്കുകയാണ് .
ഈ ആല്‍ത്തറയില്‍ കടന്നു വരുമ്പോള്‍,
ഞാന്‍ കാണുന്നത് എന്നെയും നിങ്ങള്‍ നിങ്ങളെയും ആണ്.
ഇതാ ഈ കണ്ണാടിക്ക് മുന്നില്‍ നോക്കി ചിരിച്ചാല്‍
ചിരി കാണാം കരഞ്ഞാല്‍ കരച്ചിലും ..
ചുറ്റും പ്രതിധ്വനിയും, വിളിചു പറയുന്നതു തന്നെ തിരിച്ചും കേള്‍ക്കാം
ചുരുക്കത്തില്‍ നമ്മള്‍ ആരെന്ന് സ്വന്ത വാക്കുകളാല്‍ വരച്ചു കാട്ടാം
കണ്ണാടിയില്‍ കാണും പോലെ പിറകെ വരുന്നവര്‍ കണ്ടു മടങ്ങും

14 comments:

Dr. Prasanth Krishna said...

"അതേ
ഞാന്‍ ഒരു കണ്ണാടി ഇവിടെ വയ്ക്കുകയാണ് .
ഈ ആല്‍ത്തറയില്‍ കടന്നു വരുമ്പോള്‍,
ഞാന്‍ കാണുന്നത് എന്നെയും നിങ്ങള്‍ നിങ്ങളെയും ആണ്.
ഇതാ ഈ കണ്ണാടിക്ക് മുന്നില്‍ നോക്കി ചിരിച്ചാല്‍
ചിരി കാണാം കരഞ്ഞാല്‍ കരച്ചിലും ..
ചുറ്റും പ്രതിധ്വനിയും, വിളിചു പറയുന്നതു തന്നെ തിരിച്ചും കേള്‍ക്കാം
ചുരുക്കത്തില്‍ നമ്മള്‍ ആരെന്ന് സ്വന്ത വാക്കുകളാല്‍ വരച്ചു കാട്ടാം
കണ്ണാടിയില്‍ കാണും പോലെ പിറകെ വരുന്നവര്‍ കണ്ടു മടങ്ങും"

ഇവിടെ ആദ്യകമന്റ് എന്റെ തന്നെ ആയിക്കോട്ടെ. ഞാന്‍ തേടിനടന്ന കണ്ണാടി അതുഞാന്‍ ഇവിടെ കണ്ടത്തിയിരിക്കുന്നു. ഒറ്റയിരിപ്പില്‍ ഈ പോസ്റ്റ്ഞാന്‍ വായിച്ചു. സാധാരണ പോസ്റ്റുകള്‍ ഒന്ന് ഓടിച്ചുനോക്കി സേവ് ചെയ്യും. പിന്നെ സമയം പോലെ വായിക്കയാണ് പതിവ്. പക്ഷേ എന്തോ ഈ പോസ്റ്റിന് വല്ലാത്ത ഒരു മാസ്മരികത. വളരെ നല്ല ഭാഷ, പ്രസ്ന്റേഷന്‍. കാച്ചികുറുക്കിയ ഒരുകവിതയേക്കാള്‍ മനോഹരം. മാണിക്യത്തിന്റെ മികച്ചപോസ്റ്റുകളില്‍ ഒന്ന്.

mayilppeeli said...

വളരെ നന്നായിട്ടുണ്ട്‌, ഇതു വായിച്ചപ്പോള്‍ സദാ ഗൃഹാതുരത്വം പേറുന്ന എന്റെ മനസ്സും എന്റെ ഗ്രാമത്തിലേയ്ക്കു പോയി, ഒരുപാടു പുഞ്ചിരിയും കണ്ണീരും കിനാവുമെല്ലാം മനസ്സില്‍ മാറിമാറി വന്നു.. ഒത്തിരിഇഷ്ടപ്പെട്ടു..

Rare Rose said...

ഈ കണ്ണാടിയില്‍ നോക്കി ഒട്ടു നേരം ഞാനും നിന്നു പോയി...അവനവനെ തന്നെ കണ്ടെത്താനുള്ള കണ്ണാടി പോലെ സുതാര്യമായ എഴുത്തു...നന്നായിരിക്കുന്നു മാണിക്യേച്ചീ..

hi said...

കൊള്ളാം നന്നായിട്ടുണ്ട് . നല്ല രചന

കാപ്പിലാന്‍ said...

ഈ കണ്ണാടി എന്‍റെ ഡാഷ് ബോര്‍ഡില്‍ നിന്നും ഞാന്‍ കളഞ്ഞു .ആവശ്യത്തില്‍ ഇരിക്കുമ്പോള്‍ സഹായിക്കാതവരുടെ കൂട്ടായ്മ എനിക്ക് ആവശ്യമെന്ന് തോന്നുന്നില്ല .
മാനിക്ക്യമേ നന്നായി .നല്ല എഴുത്ത്.ധൈര്യപൂര്‍വ്വം മുന്നോട്ട് പോകുക .

കനല്‍ said...

ദേ ഞാന്‍ ഈ കണ്ണാടിയില്‍ നോക്കി ചിരിച്ചു.
അപ്പോള്‍ ദേ കാണുന്നു, ഒരു രൂപം പക്ഷെ ചിരിക്കുന്നില്ല.
ഞാന്‍ ഒന്നുകൂടി അട്ടഹസിച്ചു ചിരിച്ചു.
ആ രൂപം ചിരിച്ചില്ല .
ഇത്തിരി നേരം കഴിഞ്ഞ് വന്ന് (ഒരു ബിയര്‍ ടിന്‍ കൂടി) ഒന്നൂടെ ചിരിച്ചു നോക്കാം

Gopan | ഗോപന്‍ said...

മാണിക്യേച്ചി..
ആല്‍ത്തറ പുരോഗമിക്കട്ടെ ..
ഇവിടെ എഴുതുവാന്‍ താല്‍പ്പര്യമുള്ള
എല്ലാ സമാന ചിന്താഗതിക്കാരെയും ചേര്‍ത്ത്
കൂടുതല്‍ നന്നാക്കി മുന്നോട്ടു കൊണ്ടു പോകാം..
എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആല്‍ത്തറയിലെന്നൂം എല്ലാരുമുണ്ടാവും....

കാപ്പിലാന്‍ said...

ഓണമായിട്ട് പലരും എന്നോട് ചോദിച്ചു ,
ഓണതല്ലെപ്പഴ ,
ദാ ..തുടങ്ങുന്നു .ഞാനായിട്ട് തന്നെ തുടങ്ങാം .ഗോപനെ എനിക്കീ ആല്‍ത്തറയില്‍ കൂടാന്‍ യാതൊരു താല്‍പര്യവും ഇല്ല .ദയവായി എന്‍റെ പേര് ഇവിടുന്നു വെട്ടിക്കളയുക .

കാപ്പിലാന്‍ said...

അഭിപ്രായം എന്തായാലും എഴുതുക :)

എന്ന് പറഞ്ഞതുകൊണ്ട് മാത്രമാണ് ഞാന്‍ ഇവിടെ ഇത് പറയുന്നത് .വളരെ നാളുകള്‍ കൊണ്ട് ഞാന്‍ ആലോചിച്ചു തീരുമാനിച്ച കാര്യത്തില്‍ ഇന്ന് ഫലപ്രാപ്തി വന്നതില്‍ സന്തോഷം .


നന്ദി ,ഗോപന്‍ എന്‍റെ പേര് വെട്ടിയതില്‍.ഗോപന്‍ സ്വയം പേര് വെട്ടി ആശ്രമത്തില്‍ നിന്നും മാറിയ വിവരവും അറിയിക്കട്ടെ .

Lathika subhash said...

മാണിക്യം, എല്ലാ മനസ്സിലും ചെറു നിലാവുണ്ട്...
പക്ഷേ, എല്ലാവര്‍ക്കും അതു കാണാനാവില്ലല്ലോ..
മുത്തശ്സി അതു കണ്ടിരുന്നു. അല്ലേ!!
നന്നായി...
കണ്ണാടിയില്‍ നോക്കാന്‍ ഇനിയും വരാം.

വിചാരം said...

നന്നായിരിക്കുന്നു ... :)

നരിക്കുന്നൻ said...

മനസ്സിന്റെ കോണില് ഒരാല്‍ത്തറ സൂക്ഷിച്ച് വെച്ചിരിപ്പാണ്‍ ഞാനും. വരികളിലൂടെ ഞാനും ആല്‍ത്തറയില്‍ ഒരല്പം നേരം വിശ്രമിച്ചു..

നന്ദി..എഴുത്തും, ചിത്രവും നന്നായിട്ടുണ്ട്.

ഗോപക്‌ യു ആര്‍ said...

കണ്ണാടി നന്നായാല്‍
ചങ്ങാതി വേണ്ട!!
എന്നാണല്ലൊ!!