Thursday, August 14, 2008

ഇതാ പാല്‍പ്പായസം !


ഇനിയെന്തൊക്കെ ഉണ്ടെങ്കിലും പഴയ പാല്പായസത്തിന്‍റെ രുചി നമ്മുടെയൊക്കെ നാവില്‍ നിന്ന് പോകുമോ.
പാല്‍ പായസം

ചേര്‍ക്കേണ്ട ഇനങ്ങള്‍

പാല്‍ .................5 ലിറ്റര്‍
പഞ്ചസാര .............രണ്ടര കിലോ
പൊടിയരി അല്ലെങ്കില്‍ നുറുക്കരി .......750 ഗ്രാം
നെയ്യ്‌ .........................300 ഗ്രാം
അണ്ടിപ്പരിപ്പ്‌, ..................500 ഗ്രാം
കിസ്മിസ്‌ ......................500 ഗ്രാം

പാകം ചെയ്യേണ്ട വിധം

പൊടിയരി വൃത്തിയായി കഴുകി 2 കപ്പ് വെള്ളത്തില്‍ നന്നായി വേവിക്കുക...
വെന്തു വരുമ്പോള്‍ പാലൊഴിച്ചു തിളപ്പിക്കുക.....അത്യാ‍വശ്യം കുറുകിവരുമ്പോള്‍ . അതില്‍ പഞ്ചസാരയിടുക ആവശ്യത്തിന്...ആദ്യമേ പഞ്ചസാരയിട്ടാല്‍ അരി വേകില്ല..
പാകമായാല്‍ ഒരു സ്പൂണ്‍ വെണ്ണയിട്ട് ഇറക്കിവക്കുക...ഏലക്കാപ്പൊടി തൂകുക.
രുചിക്ക് ശകലം നെയ്യില്‍ അണ്ടിപ്പരിപ്പും മുന്തിരിയും വറുത്ത് പായസത്തില്‍ ചേര്‍ക്കാം



ചിത്രം കടപ്പാട് :ഗൂഗിള്‍‌സെര്‍‌ച്ച്

17 comments:

അനില്‍@ബ്ലോഗ് // anil said...

നല്ല രുചി.
പിന്നെ അമ്പലപ്പുഴ പാല്‍പ്പായസം തയ്യാരിക്കുന്നതു എങ്ങിനെയെന്നറിയാമൊ?

അനില്‍@ബ്ലോഗ് // anil said...

നല്ല രുചി.
പിന്നെ അമ്പലപ്പുഴ പാല്‍പ്പായസം തയ്യാരിക്കുന്നതു എങ്ങിനെയെന്നറിയാമൊ?

പാമരന്‍ said...

ആഹാ! വെറുതെയല്ല ഞാന്‍ ആല്‍ത്തറ പരിസരത്തു ചുറ്റിപ്പറ്റി നടന്നപ്പോഴേ മണമടിച്ചാരുന്നു...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

യ്യൊ കൊതിപ്പിച്ചു

മാണിക്യം said...

അയ്യയ്യോ അനില്‍
“പിന്നെ അമ്പലപ്പുഴ പാല്‍പ്പായസം തയ്യാരിക്കുന്നതു എങ്ങിനെയെന്നറിയാമൊ?”

പെണ്ണ് കാണല്‍ ചടങ്ങില്‍ മൂത്ത ജേഷ്ടന്‍ വളരെ
ഗൌരവത്തില്‍ ചോദിച്ച ചോദ്യം ഇതാരുന്നു..
എന്റെ ബെസ്റ്റ് ഫ്രണ്ട് അമ്പലപുഴക്കരിയും അവള്‍ എനിക്ക് ഒത്തിരി കൊണ്ടു തന്നിട്ടും ഉണ്ട് ..അന്ന് ഞാന്‍ തെറ്റൊ ശരിയോ എന്നു ഓര്‍ക്കാതെ ഒറ്റകീച്ചു
“ പാലില്‍ നുറുക്ക് ചെമ്പാവരി വേവിച്ച് കുറുകി നെയ്യൂം പഞ്ചസാരയും ചേര്‍ത്തിറക്കും എന്നു ..”,
പിന്നെ കല്യാണം കഴിഞ്ഞ് പുള്ളി പറഞ്ഞു ആ ഒറ്റനിമിഷം പോലും ആലൊചിക്കാതേ ആത്മവിശ്വാസത്തൊടെയ്യുള്ള മറുപടി കേട്ടപ്പോള്‍ തന്നെ അടുക്കള എനിക്ക് സുപരിചിതമാണെന്ന് ഉറപ്പിച്ചുന്ന്.

ജിജ സുബ്രഹ്മണ്യൻ said...

ഇത്രേം ബല്യ പാത്രത്തില്‍ ഇച്ചിരെ പായസമേ ബാക്കിയുള്ളല്ലോ.. ബാക്കി മുഴുവന്‍ കട്റ്റു കുടിച്ച കള്ളി പൂച്ച ഞാനല്ലാട്ടോ !!

Manu said...

vayassu kaalathu oronnu paranju mohippikkalle ..... :-)

Gopan | ഗോപന്‍ said...

മാണിക്യേച്ചി..
പാല്‍ പായസം കുടിച്ചു ..
ഇനി സുഖായിട്ട് ഒന്നു ഉറങ്ങട്ടെ..
ബാക്കി സദ്യയടിക്കുവാന്‍ വരാം :)
തടികൂടിയാലും കുമ്പവന്നാലും ഒരു പ്രശ്നോം ഇല്ല
ഓണം അടിച്ച് പൊളിച്ചു തന്നെ കാര്യം..

നിരക്ഷരൻ said...

ഹാവൂ...
അങ്ങിനെ പാല്‍പ്പായസവുമായി.
രണ്ട് പഴം കൂടെ സൈഡില്‍ വെക്കാത്തതെന്തേ ചേച്ചീ ?

krish | കൃഷ് said...

ഇത് വിഷുവിനുണ്ടാക്കിയ പാല്‍പ്പായസമല്ലേ.. പഴകിക്കാണും.
ഇനി ആദ്യേ ഉണ്ടാക്കണം.

:)

Lathika subhash said...

ഹായ്, നന്നായിട്ടുണ്ട്.

മിർച്ചി said...

ഓണം വരെ കാക്കാന്‍ എനിക്കിപ്പം മനസ്സില്ല.
മനുഷ്യനെ ഓരോന്നെഴുതി കൊതിപ്പിക്കും. ഞാന്‍ പാല്‍പ്പായസ്സമുണ്ടാക്കി കഴിച്ചിട്ടു വരാമേ!!!!

മാണിക്യം said...

നിരക്ഷരന് പഴം ക്കുടി വച്ചു കേട്ടൊ
കൃഷ്ണാ പോയി കുളി സീന്‍ കാണുക
മനോഹര്‍ മോഹങ്ങള്‍ അല്ലെ
സുലഭമായുള്ളു ,അതും മധുരമുള്ളവ!
ന്റെ കാന്താരികുട്ടി ഒരു കണക്കിനാ
അത്രയും എങ്കിലും ഇവിടെത്തിച്ചത് ..
ദേ എല്ലാരോടും കൂടിയ്യാ ഞാനൊറ്റയ്കാണൊ
ആര്‍‌ക്കെങ്കിലും വന്ന് ബാക്കി ഒന്നു ഏറ്റൂടെ?
പപ്പടം ഉപ്പേരി ശര്‍‌ക്കരവരട്ടി.....

കാപ്പിലാന്‍ said...

:):)

?????


:(:(

:(

ശ്രീവല്ലഭന്‍. said...

കൊതിപ്പിച്ചു :-)

നിരക്ഷരൻ said...

ങാ...വന്നല്ലോ പഴം. ഇനി പഴവും കൂട്ടിക്കുഴച്ച് അടിക്കാന്‍ കൊറച്ചൂടെ പായസം ഒഴിച്ചേ മാണിക്യേച്ചീ...

മന്‍സുര്‍ said...

ആല്‍ത്തറയിലെ എല്ലാ വയസ്സന്‍മാര്‍ക്കും,വയസ്സത്തികള്‍ക്കും ഒരു ഹലോ..ഒരു ഹായ്‌..പിന്നെ അടുത്ത്‌ വന്നതും,വരാന്‍ പോകുന്നതുമായ എല്ലാ വിശേഷ ദിനങ്ങളുടെ ഒരു മുന്‍കൂര്‍ ആശംസകല്‍.

പായസമൊക്കെ നന്നായിട്ടുണ്ട്‌...അത്യാവശ്യം വായില്‍ വെള്ളവും നിറഞ്ഞു...പക്ഷേ...ആ സ്റ്റവില്‍ നിന്ന്‌ എടുത്ത്‌ മാറ്റി വെച്ചൂടായിരുന്നോ...ഓ എന്തൊരു ചൂടാ...ആര്‍ത്തി കൊണ്ട്‌ നാവ്‌ പൊള്ളി പോയി..

ഞാനില്ലാത്ത നേരം നോക്കി ഇവിടെ പായസമുണ്ടാക്കി കളിക്കുവാണ്‌ അല്ലേ..ഞാന്‍ വരട്ടെ എല്ലാത്തിനെയും ശരിയാക്കി തരാം.
ഇവിടെ പലരും രണ്ടാമതും കയറി വരുന്നുണ്ട്‌ പയസം വളരെ പരിമിതം...പോരട്ടെ പാലും,പഴവുമൊക്കെ മിക്സി..ഒരു പാല്‍പഴ പായസം

എല്ലാവര്‍ക്കും നന്‍മകള്‍ നേരുന്നു
മന്‍സൂര്‍ , നിലബൂര്‍