Tuesday, August 12, 2008

കൂട്ടുകറിയും ..കിച്ചടിയും..




കൂട്ടുകറി ..


1.കടലപ്പരിപ്പ്...................ഒരു കപ്പ്

2.നേന്ത്രക്കായ്................... 2 എണ്ണം
ചേന........................ 100 ഗ്രാം
വെള്ളരി................ .....100ഗ്രാം
പടവലം................ ..100ഗ്രാം
മഞ്ഞള്പ്പൊടി.................1/4റ്റീസ്പുണ്
ഉപ്പ്..........................ആവശ്യത്തിന്

3. തേങ്ങാചിരകിയതു......4 കപ്പ്
കുരുമുളക്.....................1/2റ്റീസ്പുണ്
മുളകുപൊടി...................1 റ്റീസ്പുണ്
വെളുത്തുള്ളി.................2 അല്ലി
കറിവേപ്പില...................ഒരു തണ്ട്

4 കടുക്.................... 1 റ്റീസ്പൂന്
ചുവന്ന മുളക്..............2
കറിവേപ്പില...................!തണ്ട്
തേങ്ങാ ചിരകിയതു.....1/2 കപ്പ്

5..ശര്ക്കര ....... 50 ഗ്രാം

പാകം ചെയ്യുന്ന വിധം
.കടലപ്പരിപ്പ് വേവിച്ചതിനു ശേഷം രണ്ടാമത്തെ ചേരുവകള് ചേര്ത്തു വേവിക്കുക.
അല്പ്പം വെളിച്ചണ്ണയില് തേങ്ങാ ചിരകിയതിട്ട് ഒരു വിധം മൂക്കുമ്പോള് ബാക്കിയുള്ള
ചേരുവകള് ചേര്ത്ത് അല്പ്പനേരം ഇളക്കിയ ശേഷം തരുതരുപ്പായി അരച്ച് കറിയില് ചേര്ക്കുക.
നാലമത്തേ ചേരുവകള് അല്പ്പം വെളിച്ചണ്ണയില് വറുത്തു കറിയില് ഇടുക
ശര്ക്കര ചേര്ത്തിളക്കി കറി കുറുകിയ ശേഷം ഉപയോഗിക്കുക


********************************************************

കിച്ചടി





1. വെള്ളരിക്ക.............150ഗ്രാം
ഉപ്..............പാകത്തിനു

2. പച്ചമുളകു............5 എണ്ണം
കടുക് ..................ഒരു റ്റീസ്പൂണ്
തേങ്ങാ......1/4 തേങ്ങ

3. തൈരു ഉടച്ചതു .......1/4 ലിറ്റ്ര്

4. വെളിച്ചെണ്ണ .........ഒരു വലിയ സ്പൂണ്
വറ്റല് മുളക്..............2 എണ്ണം
കടുക്................ഒരു ചെറിയ സ്പൂണ്
കറിവേപ്പില .............ഒരു തണ്ട്

പാകം ചെയ്യുന്ന വിധം


വെള്ളരിക്കാ തൊലി ചെത്തി കനം കുറച്ചരിഞ്ഞു ഉപ്പും പാകത്തിനു വെള്ളവും ചേര്ത്തു വേവിക്കുക
രണ്ടാമത്തെ ചേരുവകള് നന്നയി അരക്കുക.(കടുക് ചതയാനെ പാടുള്ളു)വെന്ത കഷണത്തില് അരപ്പു ചേര്ത്തു തിളച്ചു അരപ്പും കഷണവും നന്നയി യോജിക്കുമ്പോള് ഉടച്ചു വച്ച തൈരു ചേര്ത്തു തുടരെ ഇളക്കുക പതഞ്ഞു വരുമ്പോള് വങ്ങുക . നാലാമത്തെ ചേരുവകള് വറുത്തു കിച്ചടിയില് ഒഴിക്കുക.

{കിച്ചടി തിളക്കാന് പാടില്ല}

8 comments:

Gopan | ഗോപന്‍ said...

ചേച്ചി..
ഓണ സദ്യ പൊടി പൊടിക്കുന്നുണ്ട്..
കൂട്ട് കറിയും കിച്ചടിയും സ്വാദ് നോക്കി അങ്ങിനെ ഇവിടെ ഇരുന്നാലോ എന്നൊരു ആലോചനയില്ലാതില്ല...ആദ്യം തേങ്ങ ഉടക്കട്ടെ..എന്നിട്ടാവാം ബാക്കി..

((ഠേ))

shery said...

Your post is being listed and categorised by www.keralainside.net.
Thank You..

ശ്രീ said...

ഓണത്തിനും മുമ്പേ ഓണസദ്യ തുടങ്ങീല്ലേ?

ശരി...
:)

krish | കൃഷ് said...

ആല്‍ത്തറ ബ്ലോഗില്‍ ഇപ്പോള്‍ മുഴുനീള പാചകമാണല്ലോ. കൊള്ളാം.
ഓണസദ്യക്ക് ഒരുങ്ങി പുറപ്പെട്ടിരിക്കയാണല്ലേ.

(ചേരുവകളില്‍ ചിലതൊന്നും കിട്ടാത്തയിടങ്ങളില്‍ എന്തു ചെയ്യും. വല്ല ആള്‍ട്ടര്‍നേറ്റീവും ഉണ്ടോ.ചിത്രം കണ്ട് തൃപ്തിയടയാമല്ലേ!! )

മച്ചുനന്‍/കണ്ണന്‍ said...

ഇത്തവണ കുവൈറ്റിലെ ഓണത്തിന് എന്റെ വകയായിരിക്കും കിച്ചടീം കൂട്ടുകറീം..പഠിച്ചു
പഠിപ്പിച്ചുതന്നതിന് പെരുത്ത് നന്ദി...

ഹരീഷ് തൊടുപുഴ said...

ഇതൊക്കെ കണ്ടിട്ട് കൊതിയാകുന്നു ചേച്ചീ...
ഏതായാലും ഈ ചിങ്ങത്തിലെ ആദ്യത്തെ സദ്യക്കു തീരുമാനമായി...ചിങ്ങത്തിലെ രണ്ടാമത്തെ ഞായറാഴ്ച ഒരു സദ്യയുണ്ട്....ഹൊ!!! എന്റമ്മോ...ഓര്‍ക്കുമ്പോഴേ കൊതിവരുന്നു...നാവിലുവെള്ളം ഊറി....ഹാ‍യ്!!!

ചാണക്യന്‍ said...

കിച്ചടിക്കുള്ള വെള്ളരിക്ക ഇത്രേം പഴുക്കണോ?
(ഫോട്ടോ കണ്ട് പറഞ്ഞതാണേയ്, താഢിക്കരുത്)

ഏറനാടന്‍ said...

കിച്ചടി നോയമ്പുകാലത്ത് വീട്ടില്‍ പണ്ടൊക്കെ ഉണ്ടാക്കിത്തന്നിരുന്നു എന്റെ ഉമ്മ. അന്നുകഴിച്ച കിച്ചടിയുടെ സ്വാദ് ദേ ഇപ്പഴും നാക്കിന്‍‌തുമ്പത്ത്. എനിവേ, ഇപ്രാവശ്യം നോയമ്പും ഓണവും ഒരുമിച്ചാണല്ലോ. കിച്ചടി തിന്നിട്ടുതന്നെകാര്യം.