Monday, August 11, 2008

കടുകുമാങ്ങ



1.മാങ്ങാ
(കഴുകിതുടച്ച് തീരെ കനംകുറച്ച് അരിഞ്ഞത് ) 2 കപ്പ്
2. മുളകുപൊടി ഒരു ഡിസേര്‍‌ട്ട് സ്പൂണ്‍
കായം പൊടിച്ചത് അര ടീസ്പൂണ്‍
ഉലുവാ പൊടിച്ചത് അര റ്റീസ്പൂണ്‍
ഉപ്പ് പാകത്തിനു

3.ചൂട് വെള്ളം 50 മില്ലി
4. വെളിച്ചണ്ണ ഒരു ടേബിള്‍ സ്പുണ്‍
കടുക് അരറ്റീസ്പൂണ്‍
വറ്റല്‍ മുളക് 3
കറിവേപ്പില 2 കതിര്‍പ്പ്



പാചകം ചെയ്യും വിധം

ഒന്നും രണ്ടും ചേരുവകള്‍ ഒന്നിച്ചാക്കി
കൈകൊണ്ടു നന്നായി തിരുമ്മി യോജിപ്പീക്കുക പിന്നിട് ചൂടുവെള്ളം ചേര്‍ക്കുക
രണ്ട് മണിക്കൂറിനു ശേഷം
4-മത്തെ ചേരുവകള്‍
വറുത്തിടുക.

10 comments:

Gopan | ഗോപന്‍ said...

ചേച്ചി.

കടുമാങ്ങ പോസ്റ്റും കലക്കി.
ഓണം എത്തി..വായില്‍ വള്ള മിറക്കി..
ആദ്യ തേങ്ങ..എന്‍റെ വക..

(((ഠേ)))

Gopan | ഗോപന്‍ said...

പറയുവാന്‍ വിട്ടു..
പടങ്ങളും പാചക കുറിപ്പും അസ്സലായി
കാപ്പിലാന്‍റെ ഷാപ്പില്‍ പോകുന്നവരു ഇതെടുക്കും
(ഞാന്‍ തുടങ്ങി വെക്കാം :) )

കാപ്പിലാന്‍ said...

വായില്‍ വള്ള മിറക്കി..

കടുമാങ്ങ അച്ചാറ് കൊള്ളാം ചേച്ചി.

അല്ല ചേച്ചി ഓണം പ്രമാണിച്ച് ഏതു വള്ളം കളിയാ ഗോപന്റെ വായില്‍ നടക്കുന്നത് ..വായില്‍ ഗോപന്‍ വള്ളം ഇറക്കി എന്ന് പറയുന്നു :):)

ചേച്ചി ആരാ നളന്റെ പെങ്ങളോ ഭൂലോകത്തെ ഓണം മുഴുവന്‍ ടെണ്ടര്‍ വിളിച്ചേക്കുന്നു.അതോ മിസ്സിസ് കെ,എം മാത്യു ആണോ ?

മാണിക്യം said...

കാപ്പിലാനെ എഴുതി കാണിക്കുകയല്ല
വച്ചു വിളമ്പാനും ഞാന്‍ മുന്നില്‍ കാണും.
പോരൂ,ഹാമില്‍ട്ടണിലേയ്ക്ക്
ഓണം നമുക്കിവിടെയാക്കാം,

കാപ്പിലാന്‍ ഷാപ്പ്പില്‍ നോണ്‍ വെജും
ആല്‍ത്തറയില്‍ സദ്യയും
ബൂ ലോകത്തിതു പോലെ ഒരോണം
എല്ലാവരേയും ക്ഷണിച്ചോളു

ശ്രീ said...

ആഹാ...
:)

നന്ദു said...
This comment has been removed by the author.
നന്ദു said...

@ 12/08/2008
ചേച്ചീ ഓണം ഇങ്ങെത്തി,
ഇഞ്ചി, നാരങ്ങ, കിച്ചടി, പച്ചടി, തോരൻ, അവിയൽ, കൂട്ടുകറീ, പരിപ്പ്, നെയ്യ്, സാമ്പാറ്, അട പ്രഥമൻ, കടലപായസം (ചക്കയോ പഴമോ ഒക്കെ ആയാലും മതി) , പാൽ‌പ്പായസം, ബോളി (തിരു:), ഓലൻ, കാളൻ, രസം, മോര് , കരിങ്ങാലി വെള്ളം ഏത്തയ്ക്ക വറ്റൽ (ഉപ്പേരി), പഴം, ശർക്കര ഉപ്പേരി, പപ്പടം, ഇത്രെമൊക്കെ ഉണ്ടാക്കി വാഴയിലയിൽ ആരു വിളമ്പി തരും. ഇതിൽ കടുമാങ്ങ മാത്രം മതിയോ?.

തണല്‍ said...

കടൂമാങ്ങ..
എനിക്കേറ്റവുമിഷ്ടപ്പെട്ട ഐറ്റം.
ചേച്ചീ.....

നിരക്ഷരൻ said...

അല്ല..ഇതെപ്പോ വെച്ചു ഇവിടെ ? ഞാന്‍ കണ്ടില്ല. കുറച്ച് ഇങ്ങോട്ടിട്ടേ...:)

ജിജ സുബ്രഹ്മണ്യൻ said...

ചേച്ചീ ഇതു പറ്റില്ലാട്ടോ കടുകുമാങ്ങ മാത്രം ഉണ്ടാക്കി ആള്‍ക്കാരെ കൊതിപ്പിക്കുന്നു.നന്ദു ചേട്ടന്‍ പറഞ്ഞ ഐറ്റംസും വേണം.. ഓണം ഇങ്ങെത്തി പോയി..വല്ല പച്ചക്കറി അരിയാനോ തേങ്ങാ ചുരണ്ടാനോ മറ്റോ വല്ല സഹായവും വേണമെങ്കില്‍ പറഞ്ഞാല്‍ മതി..