കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ പത്തുമണിയ്ക്ക് സുഖസുഷുപ്തിയിലായിരുന്ന ഞാന്‍ സഹമുറിയനും സഹപായനുമായ(ച്ചാല്‍ സ്വന്തമായി പായവാങ്ങാന് തയ്യാറല്ലാത്തതുകൊണ്ട് എനിക്കുറങ്ങാന്‍ പാതി പായ ഓഫര്‍ ചെയ്തവനായ)പാലക്കാട്ടുകാരന് വിനീതിന്റെ കൊടുങ്ങല്ലൂര്‍ ശൈലിയിലുള്ള തുയിലുണര്‍ത്തു പാട്ട് കേട്ട് ഉറക്കമുണര്‍ന്നു. “എന്താടാ #@%*&...” (പരസ്പരം അഭിസംബോധന ചെയ്യുന്നത് ഹൃദയത്തിന്റെ ഭാഷയിലായതിനാല്‍ കേള്‍ക്കാന്‍ പറ്റൂല്ല)“ മര്യാദയ്ക്കെണിറ്റ് മാര്ക്കറ്റിപ്പോവാന് നോക്കെടാ #@%$&*...” രാവിലെത്തന്നെ തിരിച്ചു കിട്ടിയപ്പോ സമാധാനമായി. എണീറ്റ് മുഖമൊന്ന് കഴുകി വന്നപ്പോഴേയ്ക്കും ഇഷ്ടന് റെഡിയായിരിയ്ക്കുന്നു, ഒരു കമ്പനിയ്ക്കെന്നോണം ഞാനും കൂടെ പോയി. കരയ്ക്കെത്തിയതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിച്ചു കിടക്കുന്ന മീനുകളെ കണ്ടപ്പോ ഞാനവനോട് ചോദിച്ചു “ടാ മ്മക്ക് ന്ന് മീന്കൂട്ടാന് വച്ചാലോ മുന്‍പ് ജോ ആന്റി അയച്ചു തന്ന റെസീപ്പി ഇപ്പളും എന്റെ കയ്യിലുണ്ട്” മാര്ക്കറ്റാണെന്നോ ചുറ്റിലും ആള്ക്കാരുണ്ടെന്നോ തുടങ്ങിയ വിചാരങ്ങളൊന്നുമില്ലാതെ അവന് അലറിവിളിച്ചു “പോടാ @#$%^& നെന്റൊരു ഒടുക്കത്തെ മീന്കൂട്ടാന്...മേലാല്‍ അക്കാര്യം നീ മിണ്ടിപ്പോകരുത്” അവന് മാത്രമല്ല, മീന്കൂട്ടാന് ന്ന് കേട്ടാല്‍ നമ്മടെ മലയാളികളും,തമിഴാളികളുമായ എല്ലാ നന്‍പര്‍കളും എന്റെ മെക്കിട്ട് കേറും...ചുമ്മാതല്ല...തക്കതായ കാരണമുണ്ട്
ഈ പോസ്റ്റിനാസ്പദമായ സംഭവം നടക്കുന്നത് കഴിഞ്ഞ മാര്‍ച്ച് 1- ശനിയാഴ്ച; വൈകുന്നേരം ആരെയെങ്കിലും കിട്ടിയിരുന്നെങ്കില്‍ കത്തിയടിക്കാമായിരുന്നൂ......... എന്ന് ജയന് സ്റ്റൈലില്‍ ആത്മഗതിച്ചുകൊണ്ട് മെയില്‍ ഓപ്പണ്ചെയ്തു ദോ അങ്ങുദൂരെ കനഡയില്‍ നിന്നും ഒരു പച്ച വെളിച്ചം, ‘എല്ലാവരും ഈ മനസ്സിലുണ്ടേ’ എന്നും പറഞ്ഞോണ്ടിരിയ്ക്കുന്നു. ഒന്നു കൂവി നോക്കി, മറുകൂവലും കേട്ടു, പിന്നെ കത്തിയ്ക്കാന്‍ തുടങ്ങുമ്പോഴാ പറയുന്നത് “ഇന്നൊരു കുക്കറി പ്രോഗ്രാമുണ്ട്, എന്റെ സ്വന്തം സൃഷ്ടിയാ........ മീന്‍കറി” മീന്‍കറി പണ്ടേ നമ്മുടെ വീക്നെസ്സാ അതോണ്ട് വിനയാന്വിതനായി ഞാന്‍ പറഞ്ഞു “റെസീപ്പി ഫോര്വേഡൂ...പ്ലീസ്” അടുത്ത നിമിഷം റെസീപ്പി മെയിലില്‍ പറന്നെത്തി, ഞാനത് നേരെ അക്കാലത്തുണ്ടായിരുന്ന സഹമുറിയനും വാസസ്ഥാനത്തിനു തൊട്ടടുത്തുള്ള ബ്രാഞ്ചില്‍ ജോലിചെയ്യുന്നവനുമായ രാജാറാമിന് ഫോര്‍വേഡ് ചെയ്തു, എന്നിട്ട് അവനെ വീളിച്ച് അതിലുള്ള മസാല ഐറ്റംസ് വാങ്ങി വയ്ക്കാന്‍ പറഞ്ഞു,ഞാനും പുറപ്പെട്ടു
മാര്‍ക്കറ്റില്‍ നിന്നും ഇഷ്ടന്റെ വിളി വന്നു “ മാപ്ലേ, ഇന്ത കറിലീവ്സ് നാ എന്നാടാ?”
പടച്ചോനേ പെട്ടു...ദെന്താ സാധനം? എന്തായാലും ഒരു മറുപടി കൊടുക്കണമല്ലോ...ധൈര്യ സമേതം മൊഴിഞ്ഞു
“ ഡേയ്,മാമാ നീ ചുമ്മാ അങ്കെ പാര്, കൊളമ്പില് പോട്ണ എല യെതാവത് പാത്താ അതെല്ലാം വാങ്കിട്”
“ മാപ്ലേ, മീന്‍ വേണ്ടാമാ”
“ അത് നാളെ കാലെയില് വൈഗൈ ഡാമില്‍ പോയി വാങ്ങലാം”
“ സെരി..സെരി...ശീഘ്രം വന്തിട്”
റൂമില്‍ ചെന്നപ്പോ പാടത്ത് തോലിടുന്നതിനു കെട്ടിവച്ച പോലുള്ള രണ്ട് കെട്ട് ഇലകള്‍....
“ എന്നടാ മാമായിത്, ഇതെന്നാ മട്ടുക്ക് കൊടുക്ക്റതുക്കാ?”
“ ഡേയ്,നീതാനേ സൊന്നേ, കോളമ്പില് പോട്ണ എല പാത്തിരുന്നാ വാങ്ങിട്ന്ന്”
“അത്ക്ക്”
“ എന്നാ കേരളാവില് കീര,മുരിങ്കാ എതുമേ കൊളമ്പില് പോടമാട്ടീങ്കളാ”
തോറ്റു, നോക്കുമ്പോ ഞാനുദ്ദേശിച്ച കറിവേപ്പില,മല്ലി,പുതിന ഒക്കേണ്ട്. ഇത്തിരി അഹങ്കാരം കൊണ്ട് പറ്റിയതാ അല്ലെങ്കിലാ മെയില്‍ കിട്ടിയപ്പോത്തന്നെ കറിലീവ്സ് എന്താണെന്ന് ചോദിച്ചാ മതിയായിരുന്നു.
സ്റ്റൌ കത്തിച്ച് വെള്ളം വച്ച് അരികഴുകാനിരുന്നപ്പോ തേനിയില്‍നിന്നും മഹേഷിന്റെ വിളി
“ മാപ്ലേ,നമ്മ തൊന്തിരാജോടെ വൈഫെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് പണ്ണിയിരുക്ക്, ശീഘ്രം കലമ്പ്” തേനി ബ്രാഞ്ചിലെ തൊന്തിരാജ്,ഞങ്ങളുടെ അടുത്ത സുഹൃത്ത്,പുള്ളീടെ ഗര്‍ഭിണിയായ ഭാര്യ,ചിന്തിക്കാനൊന്നുമില്ല... ആദ്യം സ്റ്റൌ ഓഫ് ചെയ്തു, ഡ്രെസ്സ് മാറി.ഞാനും രാജാറാമും നേരെ തേനിക്ക് വിട്ടു.
തേനി സ്റ്റാന്‍ഡില്‍ ഞങ്ങളെ കാത്ത് മഹേഷും,മോഹനും,രാജേന്ദ്രനും.അപ്പോഴെയ്ക്കും ബോഡിനായ്ക്കനൂരില്‍ നിന്നും ജാഫറും,വിപിനും,കമ്പത്തുനിന്ന് ഷിജുവും എത്തി. “ ശരി, ഹോസ്പിറ്റലില്‍ പോലാമാ” ഞാനെന്റെ നിഷ്കളങ്കത കൊണ്ട് ചോദിച്ചു
മോഹന്‍ ചൂടായി “ ഡേയ്, എന്നടാ നീ ഇന്തമാതിരി പേസ്റത്?, നമ്മ നന്പനുക്ക് കൊളന്ത പെറക്കപ്പോറേന് മൊതലിലേ സെലിബറേറ്റ് പണ്ണണം”
ഓ..ഞാനും സമ്മതിച്ചു
“ എങ്കെ വേണം? ഇന്റര്‍നാഷണല്‍,അരിസ്റ്റോ, ബാസ്,വെസ്റ്റെറണ് ഗാട്സ്?” മഹേഷ് ചിന്തിയ്ക്കാന്‍ തുടങ്ങി. ഒടുവില്‍ തമിഴര്‍ ബാസ് എന്നും ഞങ്ങള്‍ ബോസ് എന്നും വായിക്കുന്ന സ്ഥാപനത്തിലേയ്ക്ക് നടന്നു
“ഡേയ് കൊഞ്ചം സാപ്പിട്ടാപോതും...മിച്ചത്തുക്ക് തൊന്തിയ്ക്കിട്ടെ ട്രീറ്റ് കേക്കലാം” വിപിന്റെ ബുദ്ധി പ്രവര്‍ത്തിയ്ക്കാന്‍ തുടങ്ങി...
ഞങ്ങള്‍ പുറത്തിറങ്ങി ഓട്ടോ വിളിച്ച് നേരെ ഹോസ്പിറ്റലിലേയ്ക്ക് വിട്ടു, അപ്പോഴെയ്ക്കും ബത്തലഗുണ്ടില്നിന്നുള്ള ബാച്ച് -വിനീത്,സുധാകര്‍,മുത്തയ്യ-എത്തി, ഹോസ്പിറ്റലില്‍ ചെന്ന് റിസപ്ഷനില്‍ ചോദിച്ചു “മിസ്സിസ്.ജയപ്രിയ?” “റൂം നമ്പര്‍ 103 ഫസ്റ്റ് ഫ്ലോര്‍” റൂമിനു മുന്നിലെത്തിയപ്പോ ഒരു പന്തികേട്....ഞാന്‍ വിപിനോട് ചോദിച്ചു “ഡാ, ഇത്രപെട്ടെന്ന് പെറ്റോ?” അവന് പറഞ്ഞു “പിന്നേ..ആസ്പത്രീലിക്ക് പോണ വഴിയ്ക്ക് ഓട്ടോര്ഷേല് വച്ച് പ്രസവിക്ക് ണില്ലേ” ഹൊ..അവനെ സമ്മതിയ്ക്കണം ഞാനത്രക്കൊന്നും കടന്ന് ചിന്തിച്ചില്ല...
റൂമിലേക്ക് എത്തിനോക്കിയപ്പോ വീണ്ടും സംശയം, ഞാന്‍ വിപിനെ വിളിച്ചു “ ഡാ, പെറ്റുകഴിഞ്ഞാലും സ്ത്രീകളുടെ വയറ് ഇത്രേം വലുപ്പമുണ്ടാവോ?” ഇത്തവണ അവന് കയ്യൊഴിഞ്ഞു “അറീല്ലാ, ചെലപ്പോ ഉണ്ടാവേരിക്കും”
കൂട്ടത്തില്‍ നിന്നും തൊന്തിരാജിനെ വിളിച്ചു കാര്യം ചോദിച്ചു. പുള്ളി പറഞ്ഞു “ എതുമേ ഇല്ലപ്പാ, ധിടീന്ന് പ്രഷറ് കമ്മിയായി അവള് കീഴെ വിഴുന്തിരിച്ച്,അല്ലാമെ നീങ്ക നെനക്ക്ണ മാതിരി എതുമേ ഇല്ലെ”
“ടേയ്...മഹെഷെങ്കെടാ” ഒരലര്‍ച്ച....മുത്തയ്യേടെ തൊണ്ടയില്‍ നിന്ന്....
തിരിഞ്ഞു നൊക്കുമ്പോ മഹേഷ്, വിവേക് സ്റ്റൈലില്‍ എസ്കേ....പ്പ് എന്നലറി താഴോട്ട് കുതിയ്ക്കുന്നു. “ ചുമ്മാ തേനി വരേയ്ക്ക് ബസ് കാസ് പോച്ച്, ഡേയ് ഉന്നെ നാന് സുമ്മാ വിടമാട്ടേന്ഡാ..” രാജാറാമിന്റെ രോഷം തീരുന്നില്ല.
മഹേഷ് വരുതിയ്ക്കു വന്നു “ വാടാ, അന്ത ഫീലിംഗ് പോക് റതുക്ക് മറുപടി ബാസില്‍ പോലാം”
“അതു വരെയ്ക്ക് നടക്ക മുടിയാത്, അരിസ്റ്റോ പോതും” രാജാ തണുത്തു
അരിസ്റ്റോ ലക്ഷ്യമാക്കി ഒരു കാല്‍നടജാഥ......
ഞങ്ങള്‍ അകത്ത് പ്രവേശിച്ചു...കലാപരിപാടി തുടങ്ങി
“സര് ക്ലോസിംഗ് ടൈമാച്ച്” ബെയറര്‍....സാര്‍ എന്നു വിളിച്ചതോണ്ട് മാത്രം ഞാന്‍ അയാളോട് ക്ഷമിച്ചു..രസംകൊല്ലി...
പുറത്തിറങ്ങിയപ്പോ രാജാറം പിറ്റേന്ന് ഉണ്ടാക്കാന്‍ പോകുന്ന മീന്‍കറിയെപ്പറ്റി വാചാലനായി
“ ഡേയ് എതുക്ക് വൈഗൈ ഡാമിലിരുന്ത് കാസു കൊട്ത്ത് മീന്‍ വാങ്ങണം? നമുക്കേ പുടിക്കലാം” മഹേഷ്.
“ ഡേയ് വേണാടാ റൊമ്പ റിസ്ക്, യാരാവത് പാത്താ വേലയായിടും” വിനീത്
“ എന്ന വൈഗൈയാറ് അവരോടെ അപ്പാ സൊത്താ? വൈഗൈയാത്തില് തണ്ണിയിരുക്ക്,തണ്ണിക്കുള്ളെ മീനിരുക്ക്...അന്ത മീനെ യാര്ക്കും പുടിക്കലാം...യാര്ക്കും സാപ്പിടലാം...ഏനാ വൈഗൈയാറ് മക്കല്‍ സൊത്ത് തെരിയും..ല്ലേ” വീണ്ടും മഹേഷ്...
അവസാനം മോഹന്റെ കൂട്ടുകാരന്റെ ഓട്ടോറിക്ഷ കടം വാങ്ങി നാലഞ്ച് ചൂണ്ടലുകളും, ഉറയ്ക്കാത്ത കാലടികളുമായി ഒരു സംഘം വൈഗൈ ഡാമിലെ റിസര്‍വോയറില്‍ കയറി മീന്‍ പിടിക്കാന്‍ തുടങ്ങി. സംസാരിയ്ക്കാന്‍ തുടങ്ങിയ വിപിനെ മോഹന്‍ തടഞ്ഞു, “ ശ്..ശ്.. കീളെ പൂങ്കാവില്‍ സെക്യൂരിറ്റിയിരുക്ക്, സത്തം കേട്ടാ ആള് വറും”
“ യാരെടാ ഇന്ത പെരിയ സെക്യൂരിറ്റി?, നാന് ഇങ്കെയിരുന്ന് ധാരാളമാ മീന്‍ പിടിപ്പേന്‍, അവനിക്കിട്ടെ വര സൊല്ലടാ..മുട്ടാ പസങ്കെ” അതും പോരാഞ്ഞ് മഹേഷ് പാടാനും തുടങ്ങി.... “നാനാണയിട്ടാല്..അത് നടന്തു വിട്ടാല്‍..”
ഒച്ച കേട്ട് അഞ്ചാറ് സെക്യൂരിറ്റിമാരോടിയെത്തി... നല്ല ഒന്നാന്തരം ചെന്തമിഴില്‍ അച്ഛനേം അമ്മയേം ഒക്കെ സ്നേഹ പൂര്‍വം വിളിയ്ക്കാന്‍ തുടങ്ങി....മീപിടിത്തക്കാര് ധൈര്യം സംഭരിച്ച് ഓടാന്‍ തുടങ്ങി
ശ്ശോ, ഓടാനിത്ര ബുദ്ധിമുട്ടോ? പി.ടി ഉഷയെ മനസ്സില്‍ ധ്യാനിച്ച് ഞാനും ഓടാന്‍ തുടങ്ങി....എന്റെ ഓട്ടത്തിന്റെ വേഗത കണ്ട് മനസ്സലിഞ്ഞ വിനീത് എന്നേം തൂക്കി ഓടാന്‍ തുടങ്ങി. അല്പം കഴിഞ്ഞപ്പോ ഞാനും അവനും താഴെയ്ക്ക് ശയനപ്രദക്ഷിണം ആരംഭിച്ചു....... എണീറ്റ് കഴിഞ്ഞപ്പോ വിനീത് ദയനീയമായി എന്നോറ്റ് ചോദിച്ചു “ടാ ഇത് കയ്യാണോ..കാലാണോ?” ഭാഗ്യം അവന് ഏതോ ഒരൈറ്റം ഉണ്ട്....ഞാന്‍ മേലാകെ തപ്പി നോക്കി ഉണ്ടോ?....തോന്നുന്നു....
മുള്‍വേലിക്കു മുകളിലൂടെ മറ്റൊരു സോട്ടോമേയറാവാനുള്ള സുധാകറിന്റെ ശ്രമം ത്രിശങ്കു സ്വര്‍ഗ്ഗത്തിലായി,അതുകണ്ട ജാഫര്‍ അവിടം മറ്റൊരു കാര്ഗിലാക്കി മാറ്റാനുള്ള ശ്രമം തുടങ്ങി, പകുതി ഇന്ത്യയിലും പകുതി പാകിസ്ഥാനിലുമായി കുടുങ്ങിപ്പോയ പാവം നുഴഞ്ഞു കയറ്റക്കാരനെ ഒരു വിധം അപ്പുറത്തുകടന്ന ഷിജുവും,മോഹനും വലിച്ചെടുത്തു, നുഴഞ്ഞു കയറാന്‍ പറ്റിയ ശരീരപ്രകൃതിയുള്ള കൂട്ടത്തിലെ ഒരേ ഒരാളായ ഞാന്‍ ആ വിദ്യ ഫലപ്രദമായി വിനിയോഗിച്ചു. റോഡിലേയ്ക്ക് കയറിയിരുന്ന ഞാന്‍ ഒന്ന് തിരിഞ്ഞു നോക്കുമ്പോള്‍....മറ്റൊരു സെര്‍ജി ബൂബ്കയായി മാറിയ, കൂട്ടത്തിലെ തടിയന് രാജേന്ദ്രന് എന്റെ നേരെ പറന്നു വരുന്നു.....ഒഴിഞ്ഞു മാറണമെന്ന് കലശലായ ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനു മുന്‍പേ കക്ഷി സുരക്ഷിതമായി എന്റെ മേല്‍ ലാന്‍ഡു ചെയ്തു.........
ഒരു വിധം എല്ലാവരും പുറത്ത് കടന്നു; മോഹന്‍ ഓട്ടോ സ്റ്റാര്‍ട്ടാക്കി....“മഹേഷെങ്കേ?”
“ഏറലെയാ?”
“ഇല്ലിയേ”
“ശീഘ്രം പോയി പാര്”
ഞങ്ങള്‍ വീണ്ടും ഡാമിനോട് ചേര്‍ന്നുള്ള പാര്‍ക്കിലേയ്ക്ക് കയറി....
“വെട്രി വെടി വാസം...വെതലുക്കുള്ളെ നേസം...” ആശാന് ഒരു മരം ചുറ്റിപ്പിടിച്ച് ശിവാജിഗണേശനും രാധേം കളിക്കുന്നു...
ഒരു വിധം പിടിച്ചോണ്ട് വന്ന് കയറ്റി ...ഓട്ടോ ഞങ്ങളുടെ വാസസ്ഥാനം ലക്ഷ്യമാക്കി നീങ്ങി....
ഓട്ടോക്കുള്ളില്‍ നിന്നും വിപിന്റെ ഡയലോഗ് കേള്‍ക്കാമായിരുന്നു
“ഓനും ഓന്റൊരാന്റീം..ഓലൊരു ഓലക്കേലെ മിങ്കൂട്ടാനും....യെല്ലാത്തിനേം കൂടെ ചവുട്ടിഞാനൊരു മൂലക്കിടും ....വീട്ടിലെത്തട്ടെ നെനക്ക് ഞാന്‍ വെച്ച്ട്ട്ണ്ടെടാ...പന്നീ.......” ആത്മ സുഹൃത്ത് ഗോതമ്പുണ്ട തിന്നുന്നത് കാണാന്‍ എന്റെ ആത്മാവിനെ അനുവദിയ്ക്കരുതെന്ന് ഉറച്ച തീരുമാനമെടുത്ത ഞാന്‍ മിണ്ടാതിരുന്നു..
പക്ഷേ ആ ഓട്ടത്തിനിടയിലും മുത്തയ്യ കൈയിലുണ്ടായിരുന്ന മീന്‍ കളഞ്ഞിരുന്നില്ല....
പിറ്റേന്ന് തേനി മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ തങ്ങളെ കാണാനെത്തിയ രോഗികളോട് പറഞ്ഞു “ ഇനി ടി.ടി. അടിക്കണോന്നാ...മരുന്ത് വരണോം...കൊഞ്ചം നാദാറി പസങ്കെക്കിട്ട് ഇരുന്തതെല്ലാം ഏത്തിവിട്ടാച്ച്...”
പറയാതെ വയ്യ : ഇത്രേം കഷ്ടപ്പെട്ടു വച്ചതുകൊണ്ടാണോ, അതോ ഈയുള്ളവന്റെ കൈപ്പുണ്യം കൊണ്ടാണോ അതുമല്ല ജോ ആന്റീടെ റെസീപ്പീടെ ഗുണം കൊണ്ടാണോ എന്നറിയില്ല....മീന്‍കറിയ്ക്ക് നല്ല സ്വാദായിരുന്നു.......കഴിച്ചവരില്‍ ഞാനല്ലാതെ എല്ലാവരും പറഞ്ഞു....റെസീപ്പീടെ ഗുണം തന്നെ .....എന്തായാലും മീന്കൊളമ്പ് കൂട്ടി മധ്യാഹ്നം സാപ്പാട് മുടിഞ്ച പൊറക്..അയലത്തെ ശാന്തി അക്കാവുടെ മോള് ശരണ്യ തള്ളവിരലും ചൂണ്ടുവിരലും ഒരു പൂജ്യത്തിന്റെ മോഡലില്‍ കൂട്ടിമുട്ടിച്ച് കൊളമ്പ് സൂപ്പര്‍ എന്നു പറഞ്ഞപ്പോ എന്റെ ഉള്ളില്‍ വീണ രണ്ടു ക്വിന്റല്‍ ഐസിന്റെ തണുപ്പു മാത്രം മതി എനിക്ക്.......
മീനും പിടിച്ച് ഈ വഴി പോയാല്‍ നിങ്ങളുടെ അടുക്കളയിലും മീന്‍കറി വയ്ക്കാം...
20 comments:
മീന്കൊളമ്പ് കൂട്ടി മധ്യാഹ്നം സാപ്പാട് മുടിഞ്ച പൊറക്..അയലത്തെ ശാന്തി അക്കാവുടെ മോള് ശരണ്യ തള്ളവിരലും ചൂണ്ടുവിരലും ഒരു പൂജ്യത്തിന്റെ മോഡലില്‍ കൂട്ടിമുട്ടിച്ച് കൊളമ്പ് സൂപ്പര്‍ എന്നു പറഞ്ഞപ്പോ എന്റെ ഉള്ളില്‍ വീണ രണ്ടു ക്വിന്റല്‍ ഐസിന്റെ തണുപ്പു മാത്രം മതി എനിക്ക്.......
ആല്‍ത്തറയിലേയ്ക്ക് എന്റെ വക.......
((((((((((((((((((ഠേ)))))))))))))))
ദേ കിടക്കുന്നു.... ആല്‍ത്തറ പഞ്ചായതിലെ ഓരോ തേങ്ങാപൂളും പെറുക്കിയെടുത്തോ...
....മീപിടിത്തക്കാര് ധൈര്യം
സംഭരിച്ച് ഓടാന്‍ തുടങ്ങി
ശ്ശോ, ഓടാനിത്ര ബുദ്ധിമുട്ടോ?
പി.ടി ഉഷയെ മനസ്സില്‍ ധ്യാനിച്ച്
ഞാനും ഓടാന്‍ തുടങ്ങി....
ഓരോരൊ ഓട്ടത്തിന്റെ രഹസ്യം!!
അതു വന്ത് തമ്പി റൊമ്പ തങ്ക്സ് !ഇവിടേ..
കൊതിയനാ അല്ലേ ???
മൂക്കുമുട്ടെ അടിച്ചുകാണും.
ഓ ഇപ്പഴാ മനസ്സിലായത്, നേരത്തേ തോന്ന്യാസി അടുത്തൂടെ ഓടിപ്പോയപ്പോ വല്ലാത്ത മീന്‍നാറ്റം...
കുറച്ച് പരിക്ക് പറ്റിയാലെന്താ? മീന്‍ കറി കൂട്ടിയില്ലെ!!! അല്ലെ തോന്ന്യാസീ?
ഹ ഹ ഹ ആ മീന്‍പിടുത്തോം ഓട്ടോം നന്നേ രസിച്ചൂ.
മീന്‍ എന്നും എന്റെ ഒരു വീക്നെസ് ആണ്.കഴിഞ്ഞപ്രാവശ്യം നാട്ടില്‍പോയത് പ്രധാന ലക്ഷ്യം മീന്‍ കഴിക്കുക എന്നതായിരുന്നു :):)
ഇത് കുറെ ചിരിപ്പിച്ചു ..എടൊ ഇനിയെങ്കിലും ഈ ഓട്ടം ഒന്ന് നിര്‍ത്ത് :):)
ഹെന്റമ്മോ. രസിച്ചു എഴുത്ത് :-)
നല്ല എഴുത്ത്. കഷ്ടപെട്ടെങ്ങിലും മീന്‍ കൂട്ടാന്‍ അടിപൊളി ആയല്ലോ. അത് മതി.
കുഞ്ഞുകഥാമത്സരത്തിലേക്ക് നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com
കുറെ ഓടിയാലും കറി ഭേഷായില്ലേ...അതും ഒരു ലോഡ് ഐസ് മനസ്സില്‍ വന്നു വീഴും വിധം എഫക്റ്റ് ആ മീന്‍ കറിയുണ്ടാക്കിയില്ലേ..ഇതില്‍ പരം ആനന്ദം ഇനിയെന്തു വേണം..:)
റ്റ്റ്റ.. ട്റ്റ.. ന്റ... റ്റ്വ... ഗ്ലക്ക്...
(ആ മീന്‍കറി കഴിച്ചതിനു ശേഷം നാക്ക്കൊണ്ട് ഒരു ശബ്ദമുണ്ടാക്കിയതാണ്. പക്ഷെ എങ്ങനെ ടൈപ്പ് ചെയ്തിട്ടും ആ സൌണ്ട് വരുന്നില്ല)
രണ്ടു കിന്ട്വല് ഐസിന്റെ തണുപ്പും മീന്‍ കൊഴമ്പും ആസ്വദിച്ചു തോന്ന്യാസീ ..
കലക്കന്‍ പോസ്റ്റ്.. :)
തോന്ന്യസീ,
കലക്കനെഴുത്ത്.
ചിരിക്കാതിരിക്കാന്‍ ഒരു നിവര്ത്തിയുമില്ല..!
ഈ പോസ്റ്റില്‍ മീന്‍ നാറുന്നിഷ്ടാ...എന്നാലും കുഴപ്പമില്ല. കുറച്ച് മീന്‍ കറിയുണ്ടോ എടുക്കാന്‍ ?
എഴുത്ത് രസിച്ചിഷ്ടാ... :) :)
............. :)
bheshayirikkanoo....
ഹെന്റെ തോന്ന്യാസിസുഹൃത്തേ എന്നാ മീന്‍കറി.. രസിച്ചുവയിച്ചു..പിന്നേയ് അങ്കെ സൗഖ്യമാ, ഇങ്കേയും സൗഖ്യം താനേയ്..
ഡേയ് യ് യ് യ്...
എന്നഡാ, വൈഗൈയാത്തില് മീനെ പുടിക്കെമാട്ടെന്ന് തെരിയില്ലയാ? എല്ലാമെ പൈത്തക്കാരന് പയ്യന് താന്‍.
ഇപ്പം പുരിഞ്ചാച്ചഡാ എല്ലാമെ പുരിഞ്ചാച്ച്, അന്ത തേനിയില്‍ ഫൈനാന്‍സ് കൈനാന്സ്, മാനേജറ് കീനേജറ്ന്ന് ബ്ലോഗില്‍ മൊത്തമാ പൊയ് ശൊല്ലിയിട്ടേന്, അന്തയിടത്തിലെ ഒറിജിനല്‍ വേലയെന്നായെന്ന് തെരിഞ്ചിത്. ഇനി ഇന്തമാതിരി തിരുട്ടു വേലയെല്ലാം പണ്ണാല്...പിഞ്ചിടുവേ... ജാഗ്രതൈ..
രസിച്ചിരിക്കുന്നു.. :)
നന്ദപര്‍വ്വം-
ഹ ഹ ഹ ഇതുഗ്രന്‍ !! അത്യുഗ്രന്‍ !! ഇനി എങ്കിലും ആ ഓട്ടം ഒന്നു നിര്‍ത്തണേ തോന്ന്യാസീ..
മീന്‍ കറി അസ്സലായി..
ചേട്ടാ..
ഈ ആല്‍ത്തറ ടീമില്‍ കേറാന്‍ എന്താ വഴി..?
Post a Comment