അന്നൊരു വര്‍ഷം ഓണം നാളില്‍
ഞാന്‍ സര്‍വ്വാഭരണ വിഭുഷിതയായി
അകതാരിലൊരു പൂക്കളം തീര്‍ത്ത്
കുട്ടികളെ എല്ലാം പാട്ടിലുമാക്കി
കണ്ടറിയാന്‍ ഇവിടില്ലൊരു ഓണം
അതിനാല്‍ ഉണ്ടറിയാനായ് കച്ചമുറുക്കി
പച്ചക്കറികള്‍ വെട്ടി നുറുക്കി
സദ്യ ഒരുക്കാന്‍ കത്തി എടുത്തു
പച്ചക്കറികള്‍ പലയിനം അങ്ങിനെ
പലവക നിറത്തില്‍ ഇളിച്ചു ചിരിച്ചു
ഒന്നിച്ചങ്ങിനെ ഞെളിഞ്ഞിരുന്ന്
വില്ലന്‍ ചമഞ്ഞെന്നെ വെല്ല് വിളിച്ചു
ചുമന്ന് തുടുത്തൊരു തക്കാളിയെ
ഞാന്‍ ഉണ്ട കണ്ണാല്‍ നോക്കി വിരട്ടി
ഉരുണ്ടൊളിക്കും ഉരുളക്കിഴങ്ങിനെ
ഞാന്‍ മുരിങ്ങാക്കോലും കാട്ടി വിരട്ടി
വില്ലന്‍ തടിയന് ചേനത്തുണ്ട്
“കൈയേല് കടിക്കും” ഭീഷണി മുഴക്കി
കത്തിയാലവനെ കുത്തി എടുത്ത്
വെട്ടി അരിഞ്ഞ് കലത്തില്‍ തള്ളി.
തൊണ്ട് കളഞ്ഞൊരു തേങ്ങയെടുത്ത്
ഞാന്‍ ഒറ്റ വെട്ടാലെ ഉടച്ചെടുത്തു
അത് കണ്ടിട്ടൊരു കൊട്ടത്തേങ്ങ
കൊട്ടയിലിരുന്നിട്ട് ആര്‍ത്ത് ചിരിച്ചു
അവിയല്‍ കഷണം കലത്തിലിരുന്നു
കാപാലികയെ എന്നലറി വിളിച്ചു
പപ്പടം കാച്ചാന്‍ വച്ചൊരു എണ്ണ
ദേഷ്യം മൂത്ത് തിളച്ച് മറിഞ്ഞു
പച്ചടി വയ്ക്കാന്‍ ഉള്ളൊരു വഴുതന
പൈനാപ്പിളിനെ ചൂണ്ടി മടുത്തു
പച്ചക്കറികള്‍ ഓരൊന്നായ് അങ്ങിനെ
കത്തിക്കടിയില്‍ അടിയറവ് പറഞ്ഞു
തേങ്ങ അരച്ച് അവിയലില്‍ ഇട്ടു
തേങ്ങ ചുരണ്ടി തോരനില്‍ ഇട്ടു.
മിച്ചം വന്ന തേങ്ങയെടുത്ത്
വറുത്ത് അരച്ച് തീയല്‍ വയ്ച്ചു.
പച്ചടി വയ്ച്ചു കിച്ചടി വയ്ച്ചു
സാമ്പാറവിയല്‍ തോരനും വയ്ച്ചു
ചില ചെറു കള്ളത്തരത്തില്‍ ഞാനാ
കാളനും ഓലനും ഒപ്പിച്ചെടുത്തു
അച്ചാറിട്ടത് കുപ്പിയിലാക്കി
ഇഞ്ചി കറിയത് വേറെ വയ്ച്ചു
നേന്ത്രക്കായത് ഉപ്പേരി വറുത്തു
അടയും കടലയും പ്രഥമന്‍ വയ്ച്ചു
കറികള്‍ പലത് താളിക്കും നേരം
കടുക്ക് പലവുരു പൊട്ടിത്തെറിച്ചു
കറിവേപ്പിലയോട് അടിപിടി കൂടി
ചിരട്ടത്തവി അവര്‍ക്ക് കുത്ത് കൊടുത്തു
കുത്തരി കൂട്ടി സദ്യയതുണ്ണാല്‍
കൊതി മൂത്തിട്ട് ഉള്ളം തുടിച്ചു
സദ്യ വിളമ്പും നേരം തവിയില്‍ ഒരു
കറിവേപ്പിലയത് പിണങ്ങിയിരുന്നു.
ഇഞ്ചി കറിയത് കൂട്ടും നേരം ഇഞ്ചി
കടിച്ചത് പോലായ് മുഖഭാവം
അത് വരെ അന്നം കാണാത്തതു പോല്‍
ഉരുളകള്‍ പലവുരു ഉരുട്ടി വിഴുങ്ങി
തുമ്പിലയിലാ സദ്യയും അടിച്ച്
മത്ത് പിടിച്ച് മയങ്ങും നേരം
കായം മറന്നൊരു സാമ്പാര്‍ ആരും
കണ്ടു പിടിച്ചില്ലെന്നത് ഓര്‍ത്തു ചിരിച്ചു.
പ്രിയ മാണിക്യം,
ആവശ്യപ്പെട്ടപ്രകാരം എന്തെങ്കിലും എഴുതണമെന്നുണ്ടായിരുന്നു.
അവസരോചിതമായി സമയം വിനിയോഗിക്കാന്‍ കഴിയാത്തത് നിമിതം അത് നടന്നില്ല.
പറഞ്ഞ വാക്ക് തെറ്റിക്കാതെയിരിക്കാന് ഉത്രാടപ്പാച്ചിലിനിടയ്ക്ക് പഴയ ഒരെഴുത്ത് അയക്കുന്നു.
പൊന്നോണാശംസകള്‍...
സ്വസ്തി ഡോണ മയൂര
10 comments:
പ്രിയ മാണിക്യം,
ആവശ്യപ്പെട്ടപ്രകാരം എന്തെങ്കിലും എഴുതണമെന്നുണ്ടായിരുന്നു.
അവസരോചിതമായി സമയം വിനിയോഗിക്കാന്‍ കഴിയാത്തത് നിമിതം അത് നടന്നില്ല.
പറഞ്ഞ വാക്ക് തെറ്റിക്കാതെയിരിക്കാന് ഉത്രാടപ്പാച്ചിലിനിടയ്ക്ക് പഴയ ഒരെഴുത്ത് അയക്കുന്നു.
പൊന്നോണാശംസകള്‍...
സ്വസ്തി ഡോണ മയൂര
ഓണപ്പുലരിക്ക് പറ്റിയ സമ്മാനം തന്നെ ഡോണകൊച്ചമ്മേ....!
തുമ്പിലയിലാ സദ്യയും അടിച്ച്
മത്ത് പിടിച്ച് മയങ്ങും നേരം
കായം മറന്നൊരു സാമ്പാര്‍ ആരും
കണ്ടു പിടിച്ചില്ലെന്നത് ഓര്‍ത്തു ചിരിച്ചു.
ഈ പരിണാമഗുപ്തി കൊള്ളാം...കായം മാത്രമല്ല എല്ലാ കറികളിലും ‘ഉപ്പും’മറന്നുകാണും!
ചുമന്ന് തുടുത്തൊരു തക്കാളിയെ
ഞാന്‍ ഉണ്ട കണ്ണാല്‍ നോക്കി വിരട്ടി
അങ്ങനെ ഉണ്ടക്കണ്ണും കൊണ്ട് എല്ലാരേം നോക്കി വിരട്ടി ഇരുന്നോളൂ..
തിരുവോണാശംസകൾ!
അമ്പമ്പോ! അതി ഫീകരം തന്നെ ഈ പാചക കല. കായമില്ലെങ്കിലെന്താ, പച്ചക്കറികളുടെ ആകായമല്ലേ സാമ്പാറും അവിയലും?
ഒരില എനിക്ക്കൂടി ഇട്ടോളു, ഞാനുമൂണ്ട് ഓണമുണ്ണാന്‍.
തിരുവോണാശംസകള്‍.......
ഒരില എനിക്ക്കൂടി ഇട്ടോളു, ഞാനുമൂണ്ട് ഓണമുണ്ണാന്‍.
തിരുവോണാശംസകള്‍.......
നല്ലൊരു ഓണസദ്യ കഴിഞ്ഞ് രാത്രി ഉറങ്ങാന്‍ നേരത്ത് വീണ്ടും ഒരു സദ്യ, വളരെ നന്നായി.
മയൂരാ... സത്യത്തിൽ നടന്നതു തന്നെ അല്ലേ..! :)
ഓണാശംസകൾ..
ഓണ സദ്യ കേകേകേകേകേമമായി!!!
സദ്യ ഉഗ്രന്‍.. ഉണ്ട പോലെയായി...
Post a Comment