Friday, September 11, 2009
ഉഡായിപ്പന്‍ രാജസദസ്സ് ( ഓണം‘9 " വരവുചിലവുകള്‍ " )
(രംഗം) രാജാധിരാജന്‍ ഭൂലോക ബോറന്‍ ഉഡായിപ്പന്‍(RRBB) രാജസദസ്സ്.
രാജകിങ്കരന്മാര്‍ അവരവരുടെ കുന്തത്തിന്മേല്‍ തൂങ്ങി ഉറങ്ങുന്നു … പെട്ടെന്ന് ..
സദസ്സില്‍ അലമുറകള്‍ ഉയരുകയായി..
രാജാധിരാജന്‍ ഭൂലോക ബോറന്‍ ഉഡായിപ്പന്‍ തിരുമനസ്സ് എഴുന്നള്ളുന്നെ ….
തിരുമനസ്സ് തന്റെ ഒന്നൊന്നര കാലില്‍ ഒരു ഒന്നൊന്നര നടത്തം നടന്നു സദസ്സിലേക്കു പ്രവേശിക്കുന്നു ( മഹാഭാരതം സീരിയലിലെ ശകുനിയെ ഓര്‍മിപ്പിക്കും പോലെ)
ആരവിടെ... നമ്മുടെ മുഖ്യ മന്ത്രി പുംഗവന്‍ മര്‍ക്കട ശിരോമണി എവിടെ…
കഴിഞ്ഞ ഓണത്തിന്റെ, നമ്മുടെ ഖജനാവിലെത്തിയ പൊന്‍പണങ്ങളുടെ കണക്കു ബോധിപ്പിക്കാന്‍ നാം ഉത്തരവിടുന്നു …
മര്‍ക്കട ശിരോമണി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കുംഭയും തടവിക്കൊണ്ട് കണക്കു പുസ്തകത്തില്‍ കണ്ണും നട്ടും ഇടയ്ക്കിടെ
രാജാവിനെ ഒളികണ്ണിട്ടു നോക്കിയും സദസ്സിലേക്ക് പ്രവേശിക്കുന്നു.
തിരുമനസ്സ് നീണാള്‍ വാഴട്ടെ …. തിരുമനസ്സ് വിജയിക്കട്ടെ … ലോകം കീഴടക്കട്ടെ …
ഓ .. മതിമതി ദോ …ങാ ... കണക്കുപുസ്തകം തുറന്നു എല്ലാം വെട്ടിത്തുറന്നു അരുളിയാട്ടെ …( ദേഷ്യത്തോടുകൂടി)
നമ്മുടെ പ്രഥമ റാണിയെയും കൂട്ടി രാജ സദസ്സിലേക്കു വരുവാന്‍ കല്പ്പനയിടുന്നു.
ഒരു ഭടന്‍ പോയപോലെ തിരിച്ചുവന്നു പറഞ്ഞു, റാണി പതിനാറാമത് തിരുവയറോഴിയാന്‍ പോയിരിക്കയാണ് തിരുമനസ്സേ …
ഓഹോ… എങ്കില്‍ ഇന്നെല്ലാവര്‍ക്കും പതിനാറുകൂട്ടം കറികളുമായി ഒരു ഗംഭീര സദ്യ പ്രജകള്‍ക്കു കൊടുക്കാന്‍ നാം ഉത്തരവിടുന്നു, അഞ്ചു കൂട്ടം പായസങ്ങളും ഉള്‍പ്പെടുത്താന്‍ വെപ്പുകാരനോടെ പ്രത്യേകം പറയണം…
( സദസ്സിനുള്ളില്‍ കുശുകുശുക്കല്‍ ) കേള്‍ക്കുന്നുണ്ടായിരുന്നു ഇരുപതു കൂട്ടം കറികള്‍ ഉള്ള സദ്യ എപ്പോഴാണാവോ കിട്ടുക … അതിനിടെ ഒരുവന്‍ മൊഴിഞ്ഞു,
എന്തിനു അന്തപ്പുരത്തില്‍ വേറെയും 'വേളികള്‍ ' കുറെ ഉണ്ടല്ലോ തിരുമനസ്സിനു, ചിലപ്പോള്‍ ഈ കൊല്ലം തന്നെ ഇരുപതു കൂട്ടം തികയ്ക്കാനും തിരുമനസ്സിനു സാദിക്കും , തിരുമനസ്സ് ആരാമോന്‍ അതെ അതെ ഒന്നിനും കൊള്ളില്ലെങ്കിലും അതിനെങ്കിലും മിടുക്കനല്ലേ ... ഹ ഹാ ... കൂട്ടച്ചിരികള്‍ ഉയര്‍ന്നു ...
ഉം കണക്കുകള്‍ കേള്‍ക്കട്ടെ …
തിരുമനസ്സേ ഈ ഓണത്തിന് കാര്യമായൊന്നും തടഞ്ഞിട്ടില്ല,
കൂടാതെ അധിക ചിലവു വേറെയും, മാവെലിയാനെങ്കില്‍ 'പന്നിപ്പനി' പിടിച്ചു തൃക്കേട്ട തിരുനാള്‍ ആശുപത്രീലാ .. ഇതും കൊണ്ടു പാതാളത്തിലേക്ക് കാലു കുത്തിപ്പോകരുതെന്നാണ് പാതാളത്തില്‍ നിന്നുള്ള കല്‍പനാ, കൂടാതെ ആശുപത്രീലെ എല്ലാര്‍ക്കും അന്നുമുതല്‍ ഇന്നോളം എല്ലാ ദിവസവും ഓണ സദ്യ ആണ് കൊടുക്കുന്നത്, മാവെലികാനെങ്കില്‍ സാദാ ചോറും കറിയും ഒന്നും പിടിക്കുന്നല്ല. ഓണ സദ്യ കിട്ടിയേ അടങ്ങൂ എന്ന വാശിപോലെയാണ് …
പാതാളത്തില്‍ നിന്ന് വരുന്ന വഴി ഏതോ പ്രജ സമ്മാനിച്ചതാനത്രേ ഈ ഓണ സമ്മാനം, പന്നിപ്പനി
ആരവിടെ നമ്മുടെ ആനപ്പടയുടെ തലവനോട് പന്നിവേട്ടക്കുള്ള ഒരുക്കങ്ങള്‍ ചെയ്യാന്‍ ഉത്തരവിടുന്നൂ …
ങും … എവിടെ നമ്മുടെ മന്ത്രി പുംഗവന്മാര്‍ , ശകടനും ( ഗതാഗതം ) ശപ്പാടനും ( ഭക്ഷ്യം ) ദുട്ടും (ധനം ) നാട്ടിയും (കൃഷി ) എല്ലാവരെയും
എന്റെ മുന്നിലേക്ക് എഴുന്നല്ലാന്‍ പറയൂ .. കേള്‍ക്കട്ടെ പേക്കൂത്തുകള്‍ …
മര്‍ക്കടന്‍ പോയി തിരിച്ചുവന്നിട്ട് രാജാവിനെ നോക്കിനിന്നു .
രാജാവ് ഉച്ചത്തില്‍ അലറിക്കൊണ്ട്, ... എവിടെ ആ കോന്തന്മാര്‍ ...
തിരുമനസ്സേ അവര്‍ വിഡ്ഢിപ്പെട്ടിയില്‍ പട്ടുക്രീടകള്‍ (സ്റ്റാര്‍ സിങ്ങര്‍ ) കണ്ടുകൊണ്ടിരിക്കായ ഒന്നു രണ്ടു SMS അയച്ചിട്ടു വരാമെന്ന് പറഞ്ഞു.
എന്ത്.. രാജാവ് ഒന്ന് അലറി,
പുംഗവന്മാര്‍ അലര്‍ച്ചകേട്ട് ഓടിവന്ന് അവരവരുടെ ഇരിപ്പിടത്തില്‍ ആസനസ്ഥനായി
എന്താണ് നിങ്ങള്‍ക്ക് ബോധിപ്പിക്കാനുള്ളത് … കേള്‍ക്കട്ടെ..
ഓണത്തിനു അഞ്ചു നാള്‍ മുന്‍പ് പോയ വണ്ടികളൊന്നും ഇതുവരെ തിരിച്ചു വന്നിട്ടില്ല , ബംഗ്ലോറില്‍ ചെന്ന വണ്ടികളെ തിരിച്ചു പോരുമ്പോള്‍ പിടിച്ചു വച്ചിരിക്കയാണ് വണ്ടിയിലുള്ള പച്ചക്കറി മുഴുവന്‍ കാറ്റില്‍ വച്ച് തിന്നു തീര്‍ത്തെന്നും രാവിലെ ദൂതന്‍ പറഞ്ഞു.
നമ്മുടെ നാട്ടി ക്കൂട്ടത്തിന്റെ (കാര്‍ഷിക ബോര്‍ഡ് ) പച്ചക്കറിയും, പെണ്കൂട്ടത്തിന്റെ (കുടുംബശ്രീ ) യും , മാവെലിക്കൂട്ടതിന്റെയും ഉണ്ടായിരുന്നില്ലേ …
അപ്പോള്‍ രാജസദസ്സില്‍ നിന്നും ഒരുവന്‍ ഉച്ചത്തില്‍…
നാട്ടിക്കൂട്ടത്തിന്റെ കാര്യം പറയേണ്ട എഴുത്താശന്മാര്‍ (ഉദ്യോഗസ്ഥന്മാര്‍ ) ആണ് സാമാനങ്ങള്‍ എടുത്തു കൊടുത്തിരുന്നത്, മുച്ചക്രവണ്ടിയില്‍ (ഓട്ടോറിക്ഷ ) വീട്ടില്‍ എത്തിയപ്പോളാണ് പറഞ്ഞ സാധനങ്ങള്‍ ഒന്നുമല്ല കിട്ടിയത്, സാമ്പാറിനും, പുളിശേരിക്കും സാധനം വാങ്ങാന്‍ ചെന്നവര്‍ക്ക് വീട്ടില്‍ ചെന്ന് ' പച്ചടിയും ഓലനും ' ഉണ്ടാക്കെണ്ടിവന്നു. ചോദിച്ചപ്പോള്‍ വായമൂടികെട്ടി (മാസ്ക് ) യത് കൊണ്ടാണ് അവര്‍ക്ക് ചോദിക്കാന്‍ കഴിയാത്തതെന്ന്, കുറെ പരാതികള്‍ ഇതു പോലെ വന്നിട്ടുണ്ട് എന്തിനേറെ പറയുന്നു മാവേലി പോലും ആരോടും മിണ്ടീട്ടില്ലാ എന്നാ അറീന്നത് .
രാജാവു ദേഷ്യത്തോടെ .. അങ്ങോട്ടും ഇങ്ങോട്ടും തന്റെ ഒന്നരക്കാലും കൊണ്ട് .. തതര... തിതര … ഉലാത്തിക്കൊണ്ട് ..പെട്ടെന്ന്…
മദാമ്മമാരും സായിപ്പന്മാരും ഇത്തവണ നാട്ടില്‍ വന്നിട്ടില്ലേ അവരെല്ലാം സന്തോഷിച്ചോ ..
മര്‍ക്കടന്‍ ഊര്‍ജ്ജത്തോടെ … ഇത്തിരി ആശ്വാസത്തോടെ പ്രജകളെ കുറ്റം പറയാന്‍ കിട്ടിയ അവസരമല്ലേ ..
ദൈവത്തിന്റെ സ്വന്തം നാടാണ് പോലും, നാടു കാണാന്‍ വന്നവര്‍ക്ക് ജീവനും കൊണ്ട് ഓടേണ്ടിവന്നു ആക്രാന്തന്മാരായ പ്രജകളെ കൊണ്ട് തുലഞ്ഞുപോയി . ഇവന്മാരെ സ്വാഗതം ചെയ്തു കൂട്ടി കൊണ്ടുവരാന്‍ നമ്മളും ഓടിച്ചുവിടാന്‍ പ്രജാ കൂതരമാരും … ഹോ … മര്‍ക്കടന്‍ ഒരു ദീര്‍ഘ നിശ്വാസം വിട്ടു കൊണ്ട് പറഞ്ഞു നിര്‍ത്തി …
ആകെ തടഞ്ഞത് സോമരസം (ബിവരെജ് ) മാത്രമാ ... പ്രജകള്‍ക്കു അതില്ലാതെ ഓണം ഇല്ലല്ലോ !!!!
രാജാവു ഉടന്‍ ഉത്തരവിട്ടു ... എങ്കില്‍ ആയിരം സോമരസ കൂടാരം തുടങ്ങാന്‍ നാം ഉത്തരവിട്ടു കൊള്ളുന്നൂ ...
അപ്പോള്‍ അന്തപ്പുരതിനുള്ളില്‍ നിന്നും ഒരു തോഴി രാജാവിനെ മുഖം കാണിക്കാന്‍ വന്നു അരുളിച്ചെയ്തു ...
രാജ റാണിയുടെ പതിനാറാമത് തിരുവയര്‍ ഒഴിഞ്ഞു ...
രാജാവു സന്തോഷത്തോടെ … അതുവരെയുള്ള ദേഷ്യം പെട്ടെന്നു പമ്പ കടന്നു .
ഉറക്കെ അരുളിച്ചെയ്തു … ആരവിടെ പതിനാരുകൂട്ടം കറികളും ഒരുക്കി ഒരു സദ്യ കൊടുക്കുവാനുള്ള ഒരുക്കങ്ങള്‍ ഉടന്‍ ആരംഭിക്കൂ !!!
തിരുമനസ്സു നീണാള്‍ വാഴട്ടെ…. പതിനാരാമാനും നീണാള്‍ വാഴട്ടെ….. രാജറാണി നീണാള്‍ വാഴട്ടെ….
(രാജസദസ്സില്‍നിന്നും വിളികള്‍ വീണ്ടും വീണ്ടും ഉച്ചത്തില്‍ മുഴങ്ങി ...)
Subscribe to:
Post Comments (Atom)
1 comment:
മാവേലിയെ ഡിസ്ചാര്‍ജ് ചെയ്തോ ആവൊ?
:-)
Post a Comment