Saturday, September 12, 2009
ആല്‍ത്തറയും അണ്ണാന്‍കുഞ്ഞും
മുന്നൂറു വര്‍ഷം മുന്‍പ് അപരിചിതനായ ഒരു വിദേശി നമ്മുടെ ഭാഷയ്ക്ക് ആദ്യ നിഘണ്ടു നല്കി. ഇരുന്നൂറു വര്‍ഷം മുന്‍പ് വിജ്ഞാനദാഹിയായ ഒരു വിദേശി നമ്മുടെ ജൈവവൈവിധ്യത്തെ ആദ്യമായി അപഹരിച്ചു. പശ്ചിമഘട്ടത്തിന്റെ സുഗന്ധം തേടി വന്ന വിദേശികള്‍ നമ്മുടെ സംസ്ക്കാരത്തിന്റെ വൈവിദ്യതിലേക്ക് ലയിച്ചു. നമ്മുടെ ദേശത്തെയും, ഭാഷയെയും, സംസ്കാരത്തെയും സ്നേഹിക്കുന്ന അറുപതു ലക്ഷത്തോളം ഓരോ വര്‍ഷവും കേരളത്തിലെത്തുന്നു. ലോകം, ഇന്ന് കേരളത്തെക്കുറിച്ച് അഭിമാനിക്കുന്നു. നമ്മളോ ?
ആ കൊച്ചു കേരളത്തിലെ ബ്ലോഗുതരവാടിലോന്നായ " ആല്‍ത്തറയും " അതിനു തണലേകി കൊണ്ടു വളര്‍ന്നു വളര്‍ന്നു പന്തലിച്ചു നില്ക്കുന്ന വലിയൊരു ആല്‍മരത്തിന്റെ തണലില്‍ ഇരുന്നുകൊണ്ട് നമുക്കും നമ്മുടെ കലാ, സാംസ്കാരിക, സംഗീതാതികള്‍ ഭാവനകള്‍ ചിറകു വിടര്‍ത്തി പറന്നാസ്വദിക്കാം ... ഈ ആല്‍ത്തറയുടെ ചുറ്റും ഒത്തിരി ഒത്തിരി ഇരിപ്പിടങ്ങള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു, അല്ല ആല്‍ത്തറ നിങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു. നമുക്കു തണലേകി അരയാല്‍ മുത്തഛന്റെ ഇലകളുടെ മര്‍മ്മരങ്ങളും ഇളം കാറ്റും ഏറ്റുകൊണ്ട് നമുക്കു കുശലങ്ങള്‍ പറയാം .. അഭിപ്രായങ്ങള്‍ കൈമാറാം അടിപിടി കൂടാം .. നമ്മുടെ നാടിനെക്കുറിച്ച് അന്യ ദേശക്കാരെപ്പോലെ നമുക്കും അഭിമാനിക്കാം. ഈ അരയാലിനെ പോലെ കുടുംബവും വാനോളം വളരട്ടെ ! വളര്‍ന്നു പന്തലിക്കട്ടെ !!! ....
അതാ ഒരു അണ്ണാന് കുഞ്ഞു ചില് ... ചില് ശബ്ദത്തോടെ അരയാലിന് കൊമ്പില്‍ നിന്നും ഇറങ്ങി വരുന്നു. എന്നത്തേയും പോലെ ഇന്നും ആല്‍ത്തറക്കു ചുറ്റും തുള്ളിചാടുകയാണ് പുതിയ അതിഥികള്‍ ആരെങ്കിലും ഉണ്ടോ എന്നു നോക്കുവാനായിരിക്കും ... വര്‍ത്തമാനം ചോല്ലാനായിരിക്കും .. കുശലം പറയാനായിരിക്കും ... എന്നും ഈ അണ്ണാന് കുഞ്ഞിനു പുതിയ പുതിയ സുഹൃത്തുക്കളെകാണട്ടെ ...
നമുക്കു ആല്‍ത്തറയിലേക്ക് നടക്കാം ... വരൂ .....
Subscribe to:
Post Comments (Atom)
2 comments:
ആല്‍ത്തറയിലെ പുതിയ അന്തേവാസിയാണല്ലേ. അണ്ണാന് കുഞ്ഞിനും തന്നാലായതെന്നല്ലേ!
ആശംസകള്‍..
Post a Comment