Saturday, September 5, 2009

വികലാംഗം

വിളക്കേ നീയെന്താണെരിയാത്തതിനിയും?
തിരി ചോർന്നുവോ?
നിൻ പാദങ്ങളിലോട്ടവീണുവോ?

ഏറെച്ചെറുതാം നിനക്കീ വലിയിരുളിൽ ശോഭിക്കവയ്യതെന്നോ?

ശോകക്കാറ്റടിപ്പൂ ചുറ്റിനും
നിൻ കാഴ്ച്ച മങ്ങുന്നുവോ?

ഇല്ലയോ..
ആരുമിവിടയീ
വിള്ളൽപ്പഴുതടച്ചിടാനായ്‌?

പുതു ജീവൻ നൽകിടാനായ്‌
വിലയില്ലാത്തൊരീ വികലാംഗമായ്‌
പാഴിലേക്കാകുമോ..നീ..
ബിനു എം ദേവസ്യ

1991-ൽ വയനാട്ടിലെ സുരഭിക്കവലയിൽ ജനിച്ചു. എല്ലു നുറുക്കുന്ന വേദനകളേയും പ്രതികൂല ജീവിത സാഹചര്യങ്ങളേയും എഴുത്തിന്റെ വഴികളിലൂടെ അതിജീവിച്ചു. സ്വാഭാവികമായ ചെറു ചലനങ്ങൾ പോലും
തന്റെ ശരീരം വേദനിപ്പിക്കുമെന്ന തിരിച്ചറിവിലും തുടർസാക്ഷരതാപദ്ധതിയുടെ ഭാഗമായ നാല് ഏഴ് ക്ലാസ്സുകളിലെ തുല്യതാപരീക്ഷകൾ വിജയകരമായി പൂർത്തിയാക്കി. നിലവിൽ പത്താം തരം തുല്യതാ പരീക്ഷക്കായുള്ള തയ്യാറെടുപ്പിനൊപ്പം ഇലട്രോണികസ് പഠനവും ചികിത്സയുമായി മാനന്തവാടിയിലെ കാരുണ്യ നിവാസിൽ താമസിച്ചു പഠിക്കുന്നു.

കഠിനാധ്വാനം, ആത്മവിശ്വാസം, ആതമസർപ്പണം, അതിരുകളില്ലാത്ത സൗഹൃദങ്ങൾ ഇവയാണ് ബിനുവിന്റെ കരുത്ത്. വിവരസാങ്കേതികവിദ്യയുടെ സവിശേഷതകളിലൊന്നായ സാമൂഹ്യ ശൃംഘലകളിലൂടെ ബിനുവിനെയറിഞ്ഞ നൂറുകണക്കിനു സുഹൃത്തുക്കൾ വിവിധ നിലകളിൽ പങ്കാളിത്തം കൊണ്ടു സമൃദ്ധമാക്കിയ ബിനുവിന്റെ ആദ്യ കവിതാസമാഹാരമാണ് 'സ്വപ്നങ്ങളിലേക്കുള്ള വഴികൾ'(അച്ചടിയിൽ). ബിനുവിന് 'ഇ-ലോകവുമായി'(e world) യാതൊരു ബന്ധവുമില്ല.

വിലാസം:

ബിനു എം ദേവസ്യ
c/o എം ഡി സെബാസ്റ്റ്യന്‍
മുല്ലയില്‍ ഹൗസ്‌
സുരഭിക്കവല
മുള്ളന്‍കൊല്ലി തപാല്‍
പുല്‍പ്പള്ളി
വയനാട്‌
പിന്‍ കോഡ്‌ : 673579
ഫോണ്‍: + 91 98465 86810
aksharamonline@gmail.com


വിശദാംശങ്ങൾ ചുവടെ..
http://www.binusdream.blogspot.com/
http://www.binuvinte-kavithakal.blogspot.com/

ബിനു എം ദേവസ്യയുടെ കവിത

14 comments:

ലീല എം ചന്ദ്രന്‍.. said...

ബിനു
സ്നേഹാശംസകള്‍ ....
നീ ഒറ്റക്കല്ലല്ലോ
ഞങ്ങളൊക്കെ ഇല്ലേ നിന്റെ കു‌ടെ .
ഇനിയും എഴുതുക.
ഒത്തിരി ഒത്തിരി ആശംസകള്‍....
ചേച്ചി.

സൂത്രന്‍..!! said...

daivam anugrahikkatte

വാഴക്കോടന്‍ ‍// vazhakodan said...

ബിനുവിന് ആശംസകള്‍

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വികലാംഗനായ ഒരാൾ വഴികാട്ടിയെ ആശ്രയിക്കുന്നു.എന്നാൽ ആ വിളക്കും എരിയാ‍തെ പോകുമോ?

ഇല്ല ബിനൂ, ഒരു നെയ്ത്തിരിനാളം എവിടെയെങ്കിലും ഒക്കെ ജ്വലിക്കുന്നുണ്ടാവും

നല്ല വരികൾ..! ബിനുവിന്റെ ചില കവിതകൾ നേരത്തെ കണ്ടിട്ടുണ്ട്.നന്നായി എഴുതുന്നു..തുടരുക..!

ആശംസകൾ ..

മാണിക്യം said...

ബിനു എം ദേവസ്യയുടെ കവിത
ആല്‍‌ത്തറയില്‍ പോസ്റ്റ് ചെയ്യുന്നതില്‍
വളരെ സന്തോഷമുണ്ട്.

ഏറെച്ചെറുതാം നിനക്കീ വലിയിരുളിൽ
ശോഭിക്കവയ്യതെന്നോ?


ശോഭിക്കുക തന്നെ ചെയ്യും
ഈ ഇത്തിരി വെട്ടം
ഇരുളിനെ ഇല്ലാതാക്കുന്നു
ഈ വെളിച്ചം വളരും അതിന്റെ പ്രഭ
എങ്ങും എന്നെന്നേയ്ക്കുമായി തിളങ്ങും
സര്‍‌വ്വ ഐശ്വര്യങ്ങളും നന്മയും ആശംസിക്കുന്നു

കുമാരന്‍ | kumaran said...

ആശംസകൾ

നട്ടപിരാന്തന്‍ said...

സ്വയം തിരിച്ചറിയാന്‍ കഴിയുന്നു, ഈ ജീവിതവും കവിതയും മനസിലാക്കുന്നതിലൂടെ.

ജെ പി വെട്ടിയാട്ടില്‍ said...

ബിനു

വായിക്കാന്‍ രസമുള്ള വരികള്‍ ഇനിയും എഴുതുക. ദിവസവും ഓരോ പൊസ്റ്റ്.
ബിനുവിന്റെ കൂടെ ഈ ജെ പി അങ്കിളും ഉണ്ട്.

ആശംസകള്‍

ബിനുവിന് ഒരു ചെറിയ ഉപഹാരം ജെ പി അങ്കിള്‍ അയക്കുന്നുണ്ട്.
ഒരുപാട് സ്നേഹത്തോടും പ്രാര്‍ത്ഥനയോടും കൂടി.

ജെ പി അങ്കിള്‍
തൃശ്ശിവപേരൂര്‍

jayanEvoor said...

നല്ലത് വരട്ടെ !
ബിനുവിനു വേണ്ടി പ്രാര്‍ഥനയോടെ ....

അരുണ്‍ കായംകുളം said...

പ്രിയപ്പെട്ട ബിനു,

ആ വിളക്ക് ഒരു ദിവസം എരിയും ബിനു.അത് വരെ ഇപ്പോള്‍ എന്താണോ ഇരുട്ട്, അതിനെ സ്നേഹിക്കാന്‍ പറയാനെ കഴിയുന്നുള്ളു..

"വെളിച്ചം ദുഃഖമാണ്‌ ഉണ്ണി
തമസ്സല്ലോ സുഖപ്രദം"

ബിനു ഇനിയും എഴുതണം, നല്ലത് വരാന്‍ പ്രാര്‍ത്ഥിക്കാം..

mini//മിനി said...

ആയിരമായിരം ആശംസകള്

Sureshkumar Punjhayil said...

Prarthanakalode, Snehashamsakalode...!

Faizal Kondotty said...

നന്നായി

ആശംസകൾ ..

അരുണ്‍ ചുള്ളിക്കല്‍ said...

ബിനു നല്ലകവിത...

എല്ലാവിധ ആശംസകളും

നിന്നെ ദൈവം അനുഗ്രഹിക്കും