Thursday, September 3, 2009

ആല്‍ത്തറകാവ്-6

മാണിക്യത്തറ മഠം
വിശാലമായ ഉദ്യാനം.അതിനെ ചുറ്റി ഉള്ളിലേയ്ക്ക് പ്രവേശിക്കുന്ന റോഡിലൂടെ ഗെയ്റ്റു കടന്ന് വരുന്ന പോലീസ് ജീപ്പ്.(പൂമുഖത്ത് നിന്നുമുള്ള ഷോട്ട്)
മഠത്തിന്റെ മുറ്റത്ത് ഇരമ്പലോടെ നിലക്കുന്ന പോലീസ് ജീപ്പിൽ ഇറങ്ങുന്ന എസ്.ഐ കൃഷ്. ഒന്ന് രണ്ട് പോലീസുകാർ,
പൂന്തോട്ടത്തിൽ ചെടി നനയ്ക്കുന്ന ഒന്നു രണ്ട് ജോലികാർ .
ഒരാൾ നടന്ന് പോലീസ് ജീപ്പിനരുകിലേയ്ക്ക് വരുന്നു.
എസ്.ഐ ക്രഷ് :“ഇവിടെ ആരുമില്ലേടാ?”
ജോലികാരൻ:“മദർ ഓഫീസിലുണ്ടാലുണ്ടാകും.”
കൃഷ്:“എവിടെയാ ഓഫീസ്?’
ജോലികാരൻ:“ദാ അവിടെയാ സാർ” (അല്പം ദൂരേയ്ക്ക് കൈചൂണ്ടി കൊണ്ട് )
കൃഷ്: ങാ,
മുന്നിലോട്ട് നടക്കുന്ന കൃഷ് (തിരിഞ്ഞ് നിന്നിട്ട്) ‘എന്താ നിന്റെ പേര്?
ജോലികാരൻ:ചാണുന്നാ സാർ.(കൈകൾ പിണച്ചുകെട്ടിട്ട് ഭവ്യതയോടെ)
കൂട്ടത്തിൽ ഒരു കോൺസ്റ്റബിൾ:എവിടെയാ നിന്റെ നാട്?ഇവിടെ എത്ര വർഷമായി.
ചാണു:രണ്ടു വർഷമായി ഞാനിവിടെയുണ്ട് .എന്റെ നാട് തൃശൂരാ.
പോലിസുകാരൻ എന്തോ ചോദിക്കാൻ തുടങ്ങുമ്പോൾ അല്പം ദൂരെയ്ക്ക് നടന്നു പോകുന്ന കൃഷ്: “വാടോ (തിരിഞ്ഞ് നിന്ന്)
പോലീസുകാരൻ:ഇടയ്ക്ക് നിന്റെ സഹായം ആവശ്യമായി വരും.വിളിയ്ക്കുമ്പോൾ
സേറ്റഷനിൽ നീ വരേണ്ടി വരും.
ചാണു:ങും।(സമ്മതത്തോടെ തലകുലുക്കുന്നു)


1A

കോണിങ്ങ് ബെല്ലിൽ അമരുന്ന കൈ (ക്ലോസപ്പ്)
ക്യാമറ കൃഷിന്റെ മുഖത്ത്.
പശ്ചാത്തലത്തിൽ അവർക്കു പിന്നിലായി പൂന്തോട്ടത്തിൽ ജോലി ചെയ്യുന്ന ജോലിക്കാർ.അവരുടെ അവ്യക്തമായ സംസാരം.
വീണ്ടും ബെല്ലിൽ കൈകൾ അമർത്തുമ്പോഴുള്ള ശബദം.
അവർക്കു മുന്നിലെ വാതിൽ തുറന്ന് വരുന്ന കന്യാസ്ത്രി (ക്ലോസപ്പ്)
(ചാരനിറത്തിലുള്ള വിശുദ്ധ വസ്ത്രം.
കാഴ്ച്ചയിൽ മുപ്പത്തഞ്ചു വയസ്സു തോന്നിക്കുന്ന മുഖം.)
സിസ്റ്റർ:“വരു“ (ചെറുപുഞ്ചിരിയോടെ)
അകത്തേയ്ക്ക് നടന്നു കയറുമ്പോൾ മഠത്തിനുള്ളിൽ അവർക്കു മുന്നിലായി ഒരു കപ്പേളയുടെ രൂപം.
ക്രിസ്തുവിന്റെ ക്രൂശിതരൂപം.
കൃഷിന്റെ കണ്ണൂകളിലൂടെ സഞ്ചരിക്കുന്ന ക്യാമറ മഠത്തിനുള്ളിലെ ദൃശ്യം.
കപ്പേളയ്ക്കു മുന്നിൽ പ്രാർത്ഥനയ്ക്കായി ഒരുക്കിയിട്ടിരിക്കുന്ന ചാരുബഞ്ചുകളിൽ ഒന്നു രണ്ടു കന്യാസ്ത്രികൾ.
കൊന്തയിൽ എണ്ണികൊണ്ട് പ്രാർത്ഥിക്കുന്ന കന്യാസ്ത്രികൾ.
ക്രിസ്തുവിന്റെ ക്രൂശിതരൂപത്തിൽ ക്യാമറ (ക്ലോസപ്പ്).
ക്യാമറ കൃഷിന്റെ മുഖത്ത് (ക്ലോസപ്പ്)
പിന്നിൽ മുമ്പു കണ്ട കന്യാസ്ത്രി.അവരുടെ ശബ്ദം. “സാറിനെ മദർ വിളിക്കുന്നു.“

6 comments:

പിള്ളേച്ചന്‍ said...
This comment has been removed by the author.
പിള്ളേച്ചന്‍ said...

ആൽത്തറയിൽ ഇപ്പോ അംഗങ്ങൾ ഒരുപ്പാടുണ്ട്.ഈ കഥ ഞാൻ തുടങ്ങിയിട്ട് ഇപ്പോ ഒരു വർഷത്തോളമായി എന്നു തോന്നുന്നു.ഇപ്പോ വീണ്ടും എഴുതി തുടങ്ങുന്നു.
ഈ ബ്ലൊഗിലെ ഏല്ലാവരും ഈ കഥയിൽ കഥാപാത്രമായി വന്നേക്കാം
തുടരട്ടെ?
സസ്നേഹം
അനൂപ് കോതനല്ലൂർ

പൊറാടത്ത് said...

ഈ കഥ ഞാൻ തുടങ്ങിയിട്ട് ഇപ്പോ ഒരു വർഷത്തോളമായി..

“കഥ ഇതുവരെ“ എന്നൊന്നുകൂടി ചേർത്തിരുന്നെങ്കിൽ പുതിയ അംഗങ്ങൾക്ക് കുറച്ച് സൗകര്യമായേനെ പിള്ളേച്ചാ...

“ആശംസകൾ..“

പൊറാടത്ത് said...
This comment has been removed by the author.
വീകെ. said...

ആദ്യമായിട്ടാ ഒരു തിരക്കഥ വായിക്കുന്നത്..
നന്നാവുന്നുണ്ട്.

ആശംസകൾ.

കറുത്തേടം said...

ഇടക്കൊക്കെ ആല്‍ത്തറക്കാവ് കാവ് വഴിക്ക് യാത്ര പതിവുണ്ട്. ഇടക്കൊക്കെ ശ്ശി ശങ്ക തോന്നീട്ടുണ്ട്. ഇപ്പൊ മനസ്സിലായി അവിടെ ഒരൂട്ടം എന്തൊക്കെയോ പ്രേത ബാധ ഉണ്ട് എന്ന്. ഏതായാലും ഇനി സൂക്ഷിക്കാം.

പിന്നെ പോലീസിന്റെ കളിയൊന്നും മാണിക്യത്തറ മഠത്തില്‍ നടക്കുകേല...