Saturday, April 4, 2009

ആശ്രമ കോളേജ്

പ്രിയപ്പെട്ട ആല്‍ത്തറയില്‍ നിവാസികളെ ,ആശ്രമ വാസികളെ , ബൂവാസികളെ ,




വളരെ നാളുകള്‍ക്ക് ശേഷമാണ് ആല്‍ത്തറയില്‍ ഇങ്ങനെ ഒരു പ്രസംഗം നടത്തുവാന്‍ എനിക്ക് ഭാഗ്യം ലഭിച്ചത് .ബൂലോക തിരഞ്ഞെടുപ്പ് വളരെ വാശിയായി നടക്കുന്ന ഈ സമയം മറ്റുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കുവാന്‍ തീരെ സമയം കിട്ടുന്നില്ല എന്ന കാര്യം അറിയിക്കട്ടെ . ശിവന്‍ നടത്തിയ കവിതാ മല്‍സരത്തില്‍ പങ്കെടുത്ത എല്ലാ ബൂവാസികള്‍ക്കും നന്ദി അറിയിക്കുന്നു .അതിന്റെ റിസള്‍ട്ട് ഉടനെ തന്നെ അറിയിക്കാം .
 
എനിക്ക് ആല്തറ ,ആശ്രമം ഇവക്കും അപ്പുറമായി ഈ കൂട്ടായ്മയെ കുറിച്ച് വളരെ വലിയൊരു സ്വപനമുണ്ട് .കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ബൂലോകത്ത് ഷാപ്പന്നൂര്‍ എന്നൊരു ഗ്രാമവും ,അതിലെ നിവാസികളും ,ആശ്രമവും ,ഷാപ്പന്നൂര്‍ ഗ്രാമത്തില്‍ ഒരു ആല്‍ത്തറയും ,ഒരു പോലീസ് സ്റ്റേഷന്‍ ഇവ ഉണ്ടാക്കി എടുക്കുക എന്നത് നമ്മുടെ എല്ലാം കൂട്ടായ ശ്രമ ഫലമാണ്.നമ്മുടെ ശത്രു രാജ്യങ്ങള്‍ പോലും സമ്മതിക്കുന്ന ഒരു വസ്തുതയാണിത് .നാട്ടില്‍ പോലും ആല്‍ത്തറയും മറ്റും അപ്രത്യഷമാകുന്ന ഈ വേളയില്‍ ഈ ബൂലോകത്ത് നമുക്കിങ്ങനെ ഒരു പ്രസ്ഥാനം തികച്ചും ആശ്വാസമായിരിക്കും എന്നാണ് എന്‍റെ ഒരു വിശ്വാസം .
 
പുതിയ പുതിയ അംഗങ്ങള്‍ ആല്‍ത്തറയില്‍ ,ആശ്രമത്തില്‍ എല്ലാം വരുന്നുണ്ട് .അവരെ ഞാന്‍ ഈ സമയം സ്വാഗതം ചെയ്യട്ടെ . ഇനിയും അനേകര്‍ വരാന്‍ ഉണ്ട് .അവരെയും ഞാന്‍ സ്വാഗതം ചെയ്യുന്നു . നമ്മുടെ ഈ കൂട്ടത്തില്‍ ശാസ്ത്രജ്ഞര്‍ ,ഡോക്ടര്‍മാര്‍ ,എഞ്ചിനീയര്‍ ,പത്രലേഖകര്‍ , അധ്യാപകര്‍ തുടങ്ങി എന്നെപ്പോലെയുള്ള സാധാരണക്കാരന്‍ വരെ ഇവിടെയുണ്ട് .
 
വളരെ നാളുകള്‍ക്ക് മുന്‍പ് ഞാന്‍ പറഞ്ഞതാണ് ആശ്രമം വകയായി ബൂലോകത്ത് ഒരു കോളേജ് സ്ഥാപിക്കുന്ന വിവരം . ആശ്രമം ,ആല്തറ എന്നിവയില്‍ നിന്നും വിഭിന്നമായി ആയിരിക്കും അതിന്റെ പ്രവര്‍ത്തനം .ബ്ലോഗ് ഒരു മാധ്യമം എന്ന നിലയില്‍ വളരെ സീരിയസ് ആയി മാത്രം അത് കാണുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു .വിജ്ഞാനപ്രദമായ കാര്യങ്ങള്‍ മാത്രമേ അതില്‍ ഉണ്ടാകുകയുള്ളൂ . ഞാന്‍ ബൂലോകര്‍ക്ക് മുന്‍പാകെ വെയ്ക്കുന്ന എന്‍റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്ന് മാത്രമാണത് . നമുക്ക് നഷ്ടപ്പെട്ട ആ കോളേജ് അന്തരീക്ഷം തിരികെ കിട്ടുവാന്‍ ബൂലോകര്‍ക്കായി നമ്മള്‍ ഒരുക്കുന്ന ഒരു സംഭാവന .
 
കാപ്പൂ എക്സ്പ്രസ് തിരഞ്ഞെടുപ്പ് പര്യടനം കഴിഞ്ഞ് ആശ്രമത്തില്‍ തിരിച്ചെത്തിയാല്‍ ഉടനെ സ്ഥലത്തെ പ്രധാന ദിവ്യനെ കൊണ്ട് ഷാപ്പന്നൂരില്‍ സ്ഥലം കണ്ടെത്തി ,കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കും . എല്ലാ ബൂലോകരും കോളേജിന് ഉചിതമായ ഒരു പേര്‍ നല്‍കണം എന്ന് ഈ സമയം അഭ്യര്‍ത്ഥിക്കുന്നു .




ജയഹോ

24 comments:

പകല്‍കിനാവന്‍ | daYdreaMer said...

'ബൂ'കൊലാലയം.. എന്നാക്കിയാലോ കാപ്പൂ ...
:)

വാഴക്കോടന്‍ ‍// vazhakodan said...

കാപ്പിലാനെ എന്റെ പിന്തുണ ഇക്കാര്യത്തില്‍ തരാം(വോട്ടു തരില്ല)
ഒരു നല്ല സംരംഭമാവട്ടെ എന്ന് ആശംസിക്കുന്നു. എനിക്കും ഒരു അട്മിഷന്‍ കിട്ടിയിരുന്നെന്കില്‍.....
"തൂലികാ സര്‍വ്വകലാശാല" എന്നാ ഒരു പേര് നിര്‍ദ്ദേശിക്കുന്നു. എന്റെ അട്മിഷന്റെ കാര്യം ശരിയാക്കുമല്ലോ! സസ്നേഹം....വാഴക്കോടന്‍

ഞാന്‍ ആചാര്യന്‍ said...

പേര് ബ്ലോഗാലകലാകശാപ്പുശാലാന്നാക്കിയാലോ...

ചങ്കരന്‍ said...

മാര്‍ട്ടിന്‍ ലൂതറിന്റെ പോലെ കാപ്പിലാന്റെ ഈ I have a dream ബൂലോക ചരിത്രത്തില്‍ സ്ഥാനം പിടിക്കട്ടെ :)

സൂത്രന്‍..!! said...

ബ്ലോഗേഴ്സ് ക്യാപസ് ... കൊള്ളാം ....

അഡ്മിഷനും,ലൈനടികാനുള്ള പെർമിഷനും തരണേ!!

അനില്‍@ബ്ലോഗ് // anil said...

നമുക്ക് നഷ്ടപ്പെട്ട ആ കോളേജ് അന്തരീക്ഷം തിരികെ കിട്ടുവാന്‍ ബൂലോകര്‍ക്കായി നമ്മള്‍ ഒരുക്കുന്ന ഒരു സംഭാവന .

അന്തരീക്ഷം ഇതാ പിടിച്ചോ.
കൂ..കൂ..കൂ........കൂ‍.........കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂയ്..............

ഈ ഞാന്‍ said...

ഇപ്പോള്‍ കോളേജ് തുടങ്ങി പിന്നെ അതു ഒരു സര്‍വ്വകലാബൂശാല (അല്ലെങ്കില്‍ സര്‍വ്വകലാബ്ലോശാല)തന്നെയാക്കി ഉയര്‍ത്താം കാപ്പൂ.

ഈ നല്ല ഉദ്യമത്തെ കളിയായി എടുത്ത് മഹാമോശം പേരുകള്‍ കോളേജിന് നിര്‍ദേശിച്ച ആ പകല്‍കിനാവനും ആചാര്യനും അഡ്മിഷനു വേണ്ടി വരുമ്പോള്‍ കനത്ത ഫൈന്‍ അടിക്കണം.

പിന്നെ ഈ ഞാന്‍, പ്രിന്‍സിപ്പാള്‍‌ഷിപ്പില്‍ കുറഞ്ഞ യാതൊരു സ്ഥാനവും സ്വീകരിക്കുന്നതല്ലെന്ന് ഇതിനാല്‍ ബലമായി പറഞ്ഞുകൊള്ളുന്നു.

പിന്നെ ഒരു പേര് - അത് എങ്ങനെവേണേലും ആവാല്ലോ. ‘Kappil's Boolege of Bloggineering'(കാപ്പിത്സ് ബൂളേജ് ഓഫ് ബ്ലോഗ്ഗിനീയറിങ്ങ്), Affiliated to the Bloggiversity of Shappannoor. ഇങ്ങനെയൊക്കെ വേണേല്‍ പേരിട്ടോളൂ. (ഈ പേരിലൊന്നും വല്യ കാര്യമില്ലെന്നേ. നല്ല ഡൊണേഷന്‍ തരാന്‍ കഴിവുള്ള കുട്ടികളെ കിട്ടണം. അത്രേയുള്ളൂ)

പിന്നെ അഡ്മിഷന്‍ കമ്മിറ്റി, അദ്ധ്യാപഹയ നിയമന കമ്മിറ്റി,സിലബസ് കമ്മിറ്റി ഇങ്ങനെ സര്‍വ്വ കമ്മിറ്റികളിലേയും ബോര്‍ഡുകളിലേയും പ്രധാന മെംബര്‍ ഈ ഞാന്‍ തന്നെ ആയിരിക്കും.

കാപ്പിലാന്‍ said...

ഞാനീ കാര്യം വളരെ സീരിയസ് ആയി പറഞ്ഞതാണ് . നമ്മുടെ കൂട്ടത്തില്‍ ഉന്നത വിദ്യാഭ്യാസം നേടിയ പലരും ഉണ്ട് . അവരുടെ സേവനം ഈ കാര്യത്തില്‍ ഉപയോഗപ്പെടുത്തുക . കളി തമാശകള്‍ക്കും അതീതമായി ബ്ലോഗിനെ വളര്‍ത്തിയെടുക്കുക ഇതൊക്കെയാണ് പ്രധാന ഉദ്ദേശം .പക്ഷേ അപ്പോഴും ഒരു കോളേജ് അന്തരീക്ഷം അതില്‍ ഉണ്ടായിരിക്കും .ഇതിന്റെ നടത്തിപ്പ് മറ്റുള്ള കാര്യങ്ങള്‍ ആലോചിച്ചു തുടങ്ങി . എങ്ങനെ ഇത് പ്രാവര്‍ത്തികമാക്കും എന്ന് ഇപ്പോഴും എനിക്കൊരു ഊഹം ഇല്ലെങ്കിലും എനിക്ക് ഉത്തമ വിശ്വാസം ഉണ്ട് അതൊരു വിജയമായി തീരും എന്ന് . അഭിപ്രായം അറിയിച്ചവര്‍ക്ക് നന്ദി . ഇനിയും നിങ്ങള്‍ടെ ചിന്തകള്‍ പങ്ക് വെയ്ക്കാന്‍ ശ്രമിക്കണം .

ഒരു ഉദ്യാഗാര്‍ത്ഥി said...

ഞാന്‍ കാപ്പിത്സ് ബൂളേജില്‍ ടീച്ചര്‍ പോസ്റ്റിന് അപേക്ഷീക്കുന്നു. ഞാന്‍ ബ്ലി.എസ്സ്സി.,
എം.ബ്ലി.ബ്ലി.എസ്സ് ഒന്നാം ക്ലാസ്സ് ബ്ലിരുദധാരിയാണ്. എന്റെ അപേക്ഷ പരിഗണിക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു. ക്യാപ്പിറ്റേഷന്‍ തരാനുള്ള പാങ്ങൊന്നുമില്ല.

ചാണക്യന്‍ said...

നല്ല സംരംഭം....ആശംസകള്‍....

ആല്‍ത്തറാലയം എന്ന പേര്‍ നിര്‍ദേശിക്കുന്നു..

ഓടോ: പഠിക്കാനിത്തിരി മോശമാണെങ്കിലും അലവലാതിത്തനങ്ങള്‍ക്ക് ഒരു കുറവുമില്ലാത്ത ഒരു കക്ഷിക്ക് ഒരു അഡ്മിഷന്‍ തരണേ കാപ്പൂ:):)

മാണിക്യം said...

സര്‍വ്വകലാശാല!
കോളജ് പോരാ “ബൂലോകസര്‍വ്വകാലാശാല”.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒരു പ്രണയലേഖനത്തിന് മറുപടി കൊടുക്കാന്‍ ഉണ്ടാരുന്നു.വേം തൊടങ്ങ്

കാപ്പിലാന്‍ said...

ഹഹ കൊള്ളാമല്ലോ പ്രിയ :)

പാറുക്കുട്ടി said...

ആശംസകൾ!

പ്രയാണ്‍ said...

ഓ...കാപ്പിലാന്‍ സീരിയസ്സായി ചിന്തിക്കാന്‍ തുടങ്ങിയൊ...... വളരെ നല്ല കാര്യം.ആശംസകള്‍.

പകല്‍കിനാവന്‍ | daYdreaMer said...

കാപ്പുവേ... പഠിക്കാന്‍ ഇനി ഏതായാലും പറ്റില്ല... കാന്റീന്‍ ഞാന്‍ നടത്തിക്കോളാം...
:D
അണ്ണാന്‍ കുഞ്ഞും... .......

പാവപ്പെട്ടവൻ said...

ഈ കാളേജുകളില് ലെവന്‍ മാരെ കേറ്റ്ല്ലേ ആ പയിലുകള് തീരെ പോക്കണ്ണ

ജിജ സുബ്രഹ്മണ്യൻ said...

ഈ കൊലാലയത്തിൽ അഡ്മിഷൻ കിട്ടാനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എന്താ കാപ്പൂ ? ഈ സംരംഭത്തിനു എല്ലാ ആശംസകളും !

വാഴക്കോടന്‍ ‍// vazhakodan said...

അപ്പൊ ഞാന്‍ നിക്കണോ പോണോ?

കാപ്പിലാന്‍ said...

ആരും പോകല്ലേ ദേ ഇപ്പൊ ശരിയാക്കിത്തരാം .ഇപ്പ ശരിയാക്കിത്തരാം . അണിയറയില്‍ ഇതിനെക്കുറിച്ച് ചര്‍ച്ചകള്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ് .തീരുമാനങ്ങള്‍ ഉടനെ അറിയിക്കാം .

പൊറാടത്ത് said...

പരുവാടി കൊള്ളാം കാപ്പൂ.. വേഗായിക്കോട്ടേ..

ഞാനും ഒരു പേര് നിർദ്ദേശിയ്ക്കാം.. “ABACOS" എന്നായാലോ? Althara Blog Arts College Of Shappannoor. എങ്ങനേണ്ട്... എങ്ങനേണ്ട്..

Typist | എഴുത്തുകാരി said...

നല്ല ആശയം.കാപ്പിലാനല്ലാതെ മറ്റാരുണ്ടു നമുക്കു ഇങ്ങിനെയൊക്കെ ചിന്തിക്കാന്‍. എല്ലാ പിന്തുണയും.

നഷ്ടപ്പെട്ടുപോയ ആ നല്ല കലാലയാന്തരീക്ഷം നമുക്കു തിരിച്ചു പിടിക്കണ്ടേ? വേണം.വേണം.പിന്നെ പേര്, ഇവിടെ ഒരുപാട് പേര് ഒരുപാട് പേരു പറഞ്ഞല്ലോ. തമ്മില്‍ ഭേദം പൊറാടത്തു പറഞ്ഞതു തന്നെ.

പിന്നെ ടീച്ചര്‍ വേക്കന്‍സിയുടെ കാര്യം. അതു വരുമ്പോള്‍ ഒന്നോര്‍ക്കണേ കാപ്പിലാനേ.

ശ്രീ said...

നല്ല ആശയം, കാപ്പിലാന്‍ മാഷേ. ഈ ചിന്തയ്ക്ക് ഭാവുകങ്ങള്‍...

“ബ്ലോഗാലയം” എന്നോ മാണിക്യം ചേച്ചി പറഞ്ഞതു പോലെ “സര്‍വ്വകലാശാല” എന്നോ ഇടാം

Rare Rose said...

ഹായ്..കോളേജോ..!!..കിടിലന്‍ ആശയം കാപ്പൂ...ഈ വാഗ്ദാനം പാലിക്കുമെന്നുറപ്പാണേല്‍ എല്ലാ വോട്ടുകളും സ്വാമികള്‍ക്ക് തന്നെ..:)


ഒരു പേരിപ്പോ എന്താ പറയ്യാ..മാണിക്യം ചേച്ചീടെ ബൂലോകസര്‍വ്വകാലാശാല കൊള്ളാം...
അപ്പോള്‍ പഠനം തുടങ്ങാന്‍‍ റെഡിയായി ഞാന്‍ മുന്നില്‍ തന്നെയിരിപ്പുണ്ടേ..:)