കവിത എന്ന് പറയുന്നത് മനസിന്റെ അന്തരാളങ്ങളില്‍ നിന്നും അതിര് കവിഞ്ഞ് ഒഴുകുന്ന എന്തിന്റിയോ ബഹിര്‍സ്ഫുരണമാണെന്ന് പണ്ടേതോ കവി പറഞ്ഞതായി എവിടെയോ കേട്ടിട്ടുണ്ട്....എന്തായാലും ബൂലോകത്തെ കവികളാരും തന്നെ അങ്ങനെ പറഞ്ഞിട്ടില്ലാന്ന് ഉറപ്പുണ്ട്...
വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്നതായിരിക്കുന്നു ബൂലോകത്തെ കവികളുടെ അവസ്ഥ....
കവിത എന്നാലെന്ത് എന്നതിനെക്കുറിച്ച് ചില ‘അല്പന്മാരുടെ‘ നിര്‍വചനങ്ങള്‍ ഇങ്ങനെയാണ്..
ഡോക്ടര്‍ ജോണ്സന് പറയുന്നു- “ കവിത വൃത്തനിബദ്ധമായ രചനയാണ്”
മെക്കാളെ പറയുന്നു- “ കവിത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഭാവനയില്‍ ഒരു സങ്കല്പ ദര്‍ശനം ഉളവാക്കുമാറ് വാക്കുകള്‍ ഉപയോഗിക്കുകയാണ്”
കാര്‍ലൈല്‍ പറയുന്നു- “കവിതയെ നാം സംഗീതാത്മകമായ ചിന്ത എന്നു വിളിക്കും“
ഷെല്ലി പറയുന്നു- “സാമാന്യമായ അര്‍ത്ഥത്തില്‍ കവിതയെ ഭാവനയുടെ ആവിഷ്കാരം എന്ന് നിര്‍വചിക്കാം”
ഹാസ്ലിറ്റ് പറയുന്നു- “അത് ഭാവനയുടെ തീവ്രവികാരങ്ങളുടെ ഭാഷയാണ്”
കോള്റിഡ്ജിജ് പറയുന്നു- “കവിത, ശാസ്ത്രത്തിനു നേരെ വിരുദ്ധമാണ്; അതിന്റെ ഉടനടിയുള്ള ലക്ഷ്യം ആനന്ദമാണ് സത്യമല്ല”
മാത്യു ആര്‍നോള്‍ഡ് പറയുന്നു- “മനുഷ്യന്റെ ഭാഷണത്തിനു പ്രാപ്യമായ ഏറ്റവും നിര്‍വൃതികരവും ഊനമറ്റതും ആയ രൂപം ആണ് അത്”
നിര്‍വചനങ്ങളുടെ ഈ പട്ടിക പേജുകള്‍ നീട്ടാവുന്നതാണ്. എന്നാല്‍ മുകളില്‍ ഉദ്ധരിച്ച ഉദാഹരണങ്ങള്‍, കവിതയുടെ ജൈവചേതനയെ, യുക്തിഭദ്രമായ സൂത്രവാക്യങ്ങളുടെ കാരിരുമ്പ് കൂട്ടില്‍ ഒതുക്കുവാനുള്ള ഏതു പരിശ്രമത്തിന്റേയും വന്പ്രയാസത്തെ സൂചിപ്പിക്കുവാന്‍ പര്യാപ്തമാവും എന്നതില്‍ തര്‍ക്കമില്ല.
നിര്‍വചനങ്ങള്‍ക്ക് അതീതമായി കവിത എന്ന തര്‍ക്ക വസ്തുവിന് ബൂലോകത്തില്‍ ഇപ്പോള്‍ മുമ്പെങ്ങും ഇല്ലാത്ത ഒരു പ്രാധാന്യം കൈവന്നിട്ടുണ്ട്.
വരിമുറിച്ച കവിതകള്‍, വരിഉടച്ച കവിതകള്‍.....എന്നിങ്ങനെ പോവുന്നു പുതിയ കവിതാ വകഭേദങ്ങള്‍...
വൃത്തമില്ലാതെ എഴുതിയാല്‍ എഴുതുന്നത് കവിത ആവില്ല എന്ന അഭിപ്രായക്കാരും ബൂലോകത്ത് ഉണ്ട്...
അമ്മയെത്തല്ലിയാലും രണ്ട് പക്ഷം എന്ന കണക്കെ ബൂലോകത്തും ഈ കവിതാ തര്‍ക്കത്തിനു പക്ഷം പിടിക്കാന്‍ ആളുണ്ടായി....
എങ്ങനെ കവിത എഴുതാം എന്ന് കവിതാ ബ്ലോഗനയീറിംഗില് ക്ലാസ്സും നടന്നു വരുന്നു...
നിസാരപ്രശ്നങ്ങളെ പര്‍വ്വതീകരിച്ച് അനാരോഗ്യ ചര്‍ച്ചകള്‍ക്ക് വഴിവെയ്പ്പിക്കുന്ന ബുദ്ധിജീവികള്‍ ഈ നാലുവരികള്‍ വായിച്ചുട്ടുണ്ടാവുമോ?
“റാകി പറക്കുന്ന ചെമ്പരുന്തേ
നീയുണ്ടോ മാമാങ്ക വേല കണ്ടൂ
വേലയും കണ്ടു വിളക്കും കണ്ടു
കടലില്‍ തിര കണ്ടു കപ്പല്‍ കണ്ടു“
ബൂലോകത്തെ കവികളുടെ കാഴ്ച്ചപ്പാടില്‍ ഇത് കവിതയാണോ എന്ന് അറിയില്ല!
ഇതിനു വൃത്തമുണ്ടോ? ഉണ്ടാവാം...
പക്ഷെ എന്റെ പ്രിയപ്പെട്ട ബൂലോക കവികളെ ഒരു സംശയം...
എന്താ ഈ റാകി പറക്കല്‍?
ചെമ്പരുന്ത് റാകി പറക്കുന്നു എന്നത് കൊണ്ട് ഈ വരികള്‍ എഴുതിയ ആള് എന്താണ് ഉദ്ദേശിച്ചത്?
ബൂലോക കവികളേ ‘റാകി പറക്കല്‍’ എന്നതിന്റെ അര്‍ത്ഥമെന്ത്?
വരൂ ആരോഗ്യകരമായ ചര്‍ച്ചയാവാം...
കവിത എന്ത് എങ്ങനെ എന്ന് കൂലങ്കുഷമായി ചിന്തിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുന്ന മഹാകവികള്‍ പറയൂ...
റാകി പറക്കല്‍ എന്നതിന്റെ അര്‍ത്ഥമെന്ത്?
22 comments:
ബൂലോക കവികളെ ബേം ബേം പറഞ്ഞോ..
എന്തായീ റാകി പറക്കല്‍:)
"റാകി പറക്കുന്ന ചെമ്പരുന്തേ
നീ കണ്ടോ മാമാങ്ക വേല കണ്ടോ"
അങ്ങനെയായിരുന്നില്ലല്ലോ വരികള്‍. “നീ ഉണ്ടോ മാമാങ്കവേല കണ്ടോ“ എന്നായിരുന്നില്ലേ?
നീ ഉണ്ടോ എന്നാദ്യം ചോദിച്ചിരിക്കുന്നതില്നിന്ന് ഭക്ഷണമാണ് മാമാങ്കത്തെക്കാള്‍ പ്രധാനമെന്ന് മനസ്സിലാക്കാം. ഈ കവിത എം. ഐ ഷാനവാസ് ആണ് എഴുതിയതെന്നാണ് വയനാടുഭാഗത്തൊക്കെ പറഞ്ഞുകേള്‍ക്കുന്നത്
അനോണി,
എം ഐ ഷാനവാസ് ഉണ്ടിട്ടാണോ ഉണ്ണാതെയാണോ ഇതെഴുതിയത് എന്നതല്ല ചോദ്യം..
അനോണി..പറയ്,
റാകി പറക്കല്‍ അതെന്താ..?
ഇനി കുഞ്ഞുണ്ണി മാഷിന്റെ ‘ഗവിതകള്‍‘ എന്തു ചെയ്യുമോ ആവോ??
റാകിപ്പറക്കല്‍ എന്നു പറഞ്ഞാല്‍; അതൊരുതരം പറക്കല്‍ മാത്രമാണ്...
ശോ!! ഇത്രേം നേരം നാവിന്റെ തുമ്പത്തുണ്ടായിരുന്നു..പോയല്ലോ
പരുന്ത് സെമിസര്‍ക്കിള്‍ ആയിപ്പറക്കുന്നതുകൊണ്ട് കവി "റ ആകൃതി" എന്നതു ചുരുക്കി റാകി എന്നുപറഞ്ഞതാണ്. തന്നെ.. സത്യം.. മം...
റാകി പറക്കുന്ന ചെമ്പരുന്തേ
നീ കണ്ടോ മാമാങ്ക വേല കണ്ടോ
വേലയും കണ്ടു വിളക്കും കണ്ടു
കപ്പല്‍ കണ്ടു കടല്‍ തിര കണ്ടു *റാകിപ്പറക്കുന്ന*= വട്ടമിട്ട്,പതുക്കെപ്പറക്കുക
ഒന്നാം ക്ലാസ്സില്‍ പഠിച്ച കവിത. ...
ആ പ്രയോഗത്തിന്റെ ചുവടു പിടിച്ചാണല്ലോ
ഇങ്ങനെ എഴുതിയത് http://vizwaasi.blogspot.com/2008/07/blog-post_21.html
ബുഷും, ബേണ്‍സും, റൈസും ഇന്‍ഡ്യയുടെ മേല്‍ റാകി പ്പറക്കുന്നതിന്റെ കാരണവും മറ്റൊന്നാവാന്‍ തരമില്ല.
റാകി = വട്ടമിട്ട് എന്ന് അര്‍ത്ഥം
“ റാകി പറക്കുന്ന ചെമ്പരുന്തേ
നീയുണ്ടോ മാമാങ്ക വേല കണ്ടൂ..
വേലയും കണ്ടു വിളക്കും കണ്ടു
കടലിൽ തിര കണ്ടു കപ്പല്‍ കണ്ടു ”
ഒന്നാം ക്ലാസിൽ പഠിച്ചതാണീ ചെറു കവിത.ഇപ്പോളും നാവിൻ തുമ്പിൽ നിൽക്കുന്നു.( ചാണക്യൻ എഴുതിയ വരികളിൽ ചില തെറ്റുകൾ ഉണ്ട്.“നീയുണ്ടോ മാമാങ്ക വേല കണ്ടൂ “ എന്നാണു ശരി.അതുപോലെ “കടലിൽ തിര കണ്ടു,കപ്പൽ കണ്ടൂ” എന്നാണ്)
അതെന്തുമാകട്ടെ, അജ്ഞാതനായ ഏതോ കവി എഴുതിയ ഈ നാടൻ പദ്യശകലം ആദ്യം വിവാദമായത് ടി.എം ജേക്കബ് വിദ്യാഭ്യാസ മന്ത്രി ആയിരിയ്ക്കുമ്പോളാണ്(1985-87).അന്നു ഒന്നാം ക്ലാസിൽ പഠിച്ചിരുന്ന അദ്ദേഹത്തിന്റെ മകന്റെ പുസ്തകത്തിൽ ഈ കവിത കണ്ടപ്പോൾ ,പിൽക്കാലത്ത് വിദ്യാഭ്യാസ രംഗത്തെ തുഗ്ലക്ക് പരിഷ്കാരങ്ങൾ കൊണ്ട് (കു)പ്രശസ്തനായ, ടി.എം ജേക്കബിനും തോന്നി ഇതേ സംശയം.”എന്താണു റാകി പറക്കുക” എന്നാൽ?
അന്നു ഈ വിവാദത്തിൽ കേരളത്തിലെ പ്രമുഖർ എല്ലാം പങ്കെടുത്തു.ആർക്കും റാകി പറക്കുക എന്നതിനെ വ്യക്തമായ ഒരു ഉത്തരവും നൽകാൻ കഴിഞ്ഞില്ല.ആകാശപ്പാളികളിൽ വട്ടമിട്ടു പറക്കുന്ന പരുന്തിനെ വർണ്ണിയ്കാൻ ഭാവനാസമ്പന്നനായ് കവി ഉപയോഗിച്ച വാക്കാണ് റാകി പറക്കുക എന്നത്.അതിനു പ്രത്യേകിച്ച് ഒരു അർത്ഥം കൽപ്പിച്ചു കൊടുത്തിട്ടില്ല.സാധാരണയായി പരുന്തിന്റെ വട്ടമിട്ടു പറക്കലിനെ “റാകി പറക്കൽ” എന്ന് ആരും പറയാറുമില്ല.എന്തായാലും ആ വിവാദത്തിന്റെ അവസാനം ഈ കവിതാശകലം പുസ്തകത്തിൽ നിന്നു പോയി എന്നാണ് എന്റ ഓർമ്മ( ശരിയാണോ എന്ന് ഉറപ്പില്ല) എന്തായാലും തൊട്ടടുത്ത വർഷം മുതൽ ഒന്നാം പാഠ പുസ്തകം മാറ്റാനും അന്ന് മന്ത്രിയെ പ്രേരിപ്പിച്ചതും ഈഇ സംഭവം ആണെന്ന് തോന്നുന്നു.
ഇത്തരം ഗ്രാമീണ ഭാഷയും വാക്കുകളും ഉപയോഗിയ്ക്കുക എന്നത് ഒരു കവിയുടെ അവകാശമാണ്.അവയ്ക്കൊക്കെ നിയതമായ അർത്ഥം കണ്ടു പിടിയ്ക്കാൻ പോയാൽ കുടുങ്ങിയതു തന്നെ.ഉപമകളിലേയും ഉൽപ്രേക്ഷകളിലേയും നേരർത്ഥം തേടി നാം അലയണോ?
ഒരു കുഞ്ഞു കവിത കേൾക്കുമ്പോൾ അതു നമ്മുടെ ഹൃദയത്തെ ഒന്നു സ്പർശിച്ചു പോകുന്നുണ്ടോ? മനസ്സിൽ ഒരു ചലനം ഉണ്ടാക്കുന്നുണ്ടോ? ധിഷണയുടെ വെള്ളിടിവെട്ടം കാണുന്നുണ്ടോ എന്നൊക്കെ ആലോചിച്ചാൽ മതി എന്നാണു എന്റെ അഭിപ്രായം.
സുനിൽ കൃഷ്ണൻ,
തെറ്റ് ചൂണ്ടിയതിനു നന്ദി...
തിരുത്തിയിട്ടുണ്ട്..
കവിതകളുടെ കുറെ നിര്‍വ്വചനങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു .അപ്പോള്‍ ഉറപ്പിച്ചോ ചാണക്യ, റ ആകൃതി എന്ന അഭിപ്രായവും ,വട്ടമിട്ടു പറക്കുന്നതും ആയിരിക്കും റാകി എന്ന വാക്കിന്റെ ആവിര്‍ഭാവം എന്നത് ?
അപ്പോള്‍ "പ്രാകി " എന്നാല്‍ എന്താണ് ?
ഈ മുകളില്‍ പറഞ്ഞ പേരുകളൊക്കെ കവികളുടെ പേരാ ? ഇവരും വൃത്തവും പ്രാസവും ഒക്കെ ഒപ്പിച്ചാണോ കവിതകള്‍ എഴുതിയത് ? എന്റെ ഓരോ ചോദ്യങ്ങളേ..സമ്മതിക്കണം എന്റെ പുത്തി .
വൃത്തഭംഗിയുടെ കാലത്തു വൃത്തഭംഗത്തിലും
വൃത്തഭംഗത്തിന്റെ കാലത്തു വൃത്തഭംഗിയിലും
കവിതയെഴുതുക എന്ന ആശയം നടപ്പിലാക്കിയ ആധുനികകവിയാണ് ബാലചന്ദ്രന് ചുല്ലിക്കാട്
അദ്ദേഹത്തേയും കവി എന്നു നമ്മള് ആദരിക്കുന്നു.
ടി.എം. ജേക്കബിന്റെ പരുന്ത് റാകിപ്പറന്നത് മകന്റെ പാഠപുസ്തകത്തിലല്ല. മകള്‍ അമ്പിളിയുടെ പാഠപുസ്തകത്തിലാണ്. വിവാദം ഉണ്ടാക്കിയ കാലത്ത് മകന് ആ പ്രായം കഴിഞ്ഞിരുന്നു.
പിന്നെ പരുന്തിന് എന്തുകൊണ്ടു റാകിപ്പറന്നുകൂടാ. എന്തും റാഞ്ചി എടുക്കാനുള്ള പരുന്തിന്റെ പറക്കലിനെ റാകിപ്പറക്കല്‍ എന്നു വിളിച്ച കവി ഭാവനയെ വണങ്ങണം. അതാണു കറകളഞ്ഞ മലയാളം. ചിറകുവിരിച്ചുള്ള പരുന്തിന്റെ പറക്കലാണു റാകി പറക്കല്‍ എന്ന് ആരെങ്കിലും (പന്മന, ഡോ. ലീലാവതി തുടങ്ങിയവര്‍ ആരെങ്കിലും സമ്മതിച്ചാല്‍ രക്ഷപ്പെടുമായിരുന്നു) സമ്മതിച്ചിരുന്നെങ്കില്‍ മലയാളത്തിനു നല്ലൊരു വാക്കു കൂടി കിട്ടുമായിരുന്നു. പകരം ചൊല്ലാന്‍ ഇമ്പമുള്ള വരികള്‍ തന്നെ പിള്ളേരുടെ പുസ്തകത്തില്‍ നിന്ന് എടുത്തുമാറ്റുകയാണ് ഉണ്ടായത്. നാടന്‍ ചൊല്ലുകളിലും കുട്ടിപ്പാട്ടുകളിലുമൊക്കെ സംസ്കൃതം കയറിയില്ലെങ്കില്‍ തൊഴിച്ചെറിയണം എന്നതു വല്ലാത്ത ശാഠ്യമാണ്.
റാകി പറക്കലിനു പ്രത്യേകിച്ച് അര്‍ഥമൊന്നുമില്ല (ഇനി ഉണ്ടെങ്കിലും എനിക്കറിയില്ല). ആ കവി അതങ്ങനെ എഴുതീന്നു മാത്രം. എന്തായാലും റാകി പറക്കല്‍ എന്നു കേള്‍ക്കാന്‍ ഒരു സുഖമുണ്ട്.
റാകിപ്പറക്കുക എന്ന് കേള്‍ക്കുമ്പോള്‍ വട്ടമിട്ടു പറക്കുക എന്ന് തന്നെ തോന്നും അതിന്റെ അര്‍ത്ഥം .അതായിരിക്കും കവിയും ഉദ്ദേശിച്ചത് . പിന്നെ വൃത്ത നിബദ്ധമോ അല്ലെയോ ....ഇനി എന്തായാലും കവിത എന്നത് ഓരോരുത്തരുടെയും മനസ്സില്‍ ഉള്ള വിങ്ങലുകളും വേദനയും തന്നെയാണ് .....അല്ലെങ്കില്‍ പ്രേമം ......കാലാകാലങ്ങളില്‍ ഏതൊരു സാഹിത്യ സൃഷ്ടിയും പരിണാമത്തിനു വിധേയമാകും .' മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രം ' അതോര്‍ത്തിരുന്നാല്‍ നന്ന് .പണ്ട് കാലങ്ങളില്‍ മഹാ കവികള്‍ക്ക് സ്ത്രീയുടെ സൌന്ദര്യവും പ്രകൃതി സൌന്ദര്യവും ഒക്കെ യായിരുന്നു കൂടുതലും പ്രമേയം അല്ലെങ്കില്‍ പുരാണം . ഇന്ന് കാലം മാറി മനുഷ്യന് മാറി ...അവന്റെ സ്വാഭാവം മാറി ..ശീലം മാറി .മാറിയ സ്വഭാവവും ശീലവും ഒക്കെ വിഷയമാകുമ്പോള്‍ സ്വാഭാവികമായും വൃത്ത താളബോധം 'കവിത ' എന്ന് താങ്കള്‍ കളിയാക്കുന്ന ഇന്നത്തെ സൃഷ്ടികള്‍ക്ക് ഇല്ലാതെ പോകുന്നു ......ക്ഷമിക്കുക ..താങ്കളുടെ വേദനയില്‍ ഞാനും വേദനിച്ചുകൊണ്ട് തന്നെ എഴുതുന്നു ...'കവിത '........
താങ്കള്‍ കവിതയെ നിര്‍വചിച്ച 'അല്പന്മാരുടെ ' കൂട്ടത്തില്‍ എന്നെയും ചേര്‍ക്കുമോ ....ഹി ..ഹി ...?..ഇതാ ഞാനും ഒരു സാഹസ്സം കാണിക്കുന്നു .....
" കവിത എന്നത് മനസ്സിന്റെ കരച്ചിലാണ് .....സ്വപ്നങ്ങളാണ് ...തരളിത വികാരങ്ങളാണ് . കടന്നുപോയ കാലത്തിന്റെയും പൊയ്ക്കൊണ്ടിരിക്കുന്ന കാലത്തിന്റെയും വരാനിരിക്കുന്ന കാലത്തിന്റെയും സംയോജിപ്പിക്കലാണ് ..." : മഹാകവി രാജേഷ് ശിവ ( കുഞ്ഞ് അല്പന് )
വളരെ വ്യക്തമായി പറഞ്ഞാല്‍ ഈ ചെമ്പരുന്ത് നോര്‍ത്ത് ഇന്ത്യയില്‍ നിന്നും വന്നതാണ്. ആവിടുത്തെ റാഗി വയലില്‍ നിന്നും റാഗി കൊത്തിത്തിന്നപ്പോള് ഓടിച്ചു വിട്ട ആ പരുന്ത് കിട്ടിയ റാഗിയുമായി പറന്നു വരുമ്പോഴാണ് ഈ കവി കാണുന്നത്! അത്താണ് റാഗി പറക്കുന്ന ചെമ്പരുന്തേ എന്ന് കവി പാടിയിരിക്കുന്നത് എന്ന് ഞാന്‍ ഇവിടെ എഴുതി വെച്ചാല്‍ അത് ശരിയാവില്ല അല്ലെങ്കില്‍ വേണ്ടാ ഞാനൊന്നും പറയുന്നില്ലേ!
ശബ്ദമുണ്ടാക്കി പറക്കുക എന്നെങ്ങാനുമാണോ കവി ഉദ്ദേശിച്ചിരിക്കുക?
‘റാകിപ്പറക്കൽ’എന്ന പ്രയോഗം തന്നെ തെറ്റാണ്.‘റാഗി പറക്കൽ’എന്നാണു ശരി.“റാഗി”എന്നാൽ കുട്ടികൾക്കൊക്കെ കൊടുക്കുന്ന ഒരു ഭക്ഷ്യവസ്തു.പ്രാദേശികമായി “കോറ”എന്നും പറയും. മുറ്റത്ത് ഉണങ്ങാനിട്ടിരിക്കുന്ന റാഗിയിലൂടെ നടക്കുന്ന പരുന്താണ് കാവ്യപ്രമേയം. ‘ചെമ്പരുന്ത്’എന്ന പ്രയോഗവും തെറ്റാണ് “ഛെ! പരുന്തേ”എന്നാണ്.ഉണങ്ങാനിട്ടിരിക്കുന്ന റാഗിയിലൂടെ കൊത്തിച്ചിനക്കി വൃത്തികേടാക്കുന്ന ഛെ! പരുന്തേ എന്നർത്ഥം.നീയുണ്ടോ മാമാങ്ക വേല കണ്ടു-മാമാങ്കവേല-വിഗ്രഹിച്ചാൽ മാമയുടെ മങ്കയുടെ-അതായത് അമ്മായിയുടെ വേല- കണ്ടോ എന്നാണു ചോദ്യം.മുറ്റത്തുണങ്ങാനിട്ടിരിക്കുന്ന റാഗിയിലൂടെ കൊത്തിച്ചിനക്കി നടക്കുന്ന ഛെ! പരുന്തേ,നീ അമ്മായിയുടെ “വേല”കണ്ടോ എന്നാണു ചോദ്യം.എന്താണാ “വേല”എന്ന് വേണ്ടവർക്ക് ഊഹിക്കാം.
ഇനിയെങ്കിലും അക്ഷരത്തെറ്റില്ലാതെ എഴുതാൻ പഠിക്ക് ചാണക്യാ.അ
അപ്പോള്‍ തീരുമാനമായില്ലെ?
സുനില്‍ കൃഷ്ണന് പറഞ്ഞത് റാകി യുടെ ചരിത്രമാണ്. എത്രയോ തലമുറകള്‍ പഠിച്ച് പോയ പദ്യ ശകലത്തിലെ റാകി അങ്ങനെ പത്രങ്ങളില്‍ നിറഞ്ഞു, ഇപ്പോള്‍ ദാ ഇവിടേയും.
ആ വാക്കിന് പ്രത്യേക അര്‍ത്ഥം ഇല്ലെങ്കില്‍ വല്ല കുഴപ്പവുമുണ്ടോ?
എന്തെടേ ചുമ്മാ “ക്രാവി നടകക്കുന്നത്” എന്നൊക്കെ നാട്ടിന്‍പുറത്ത് ചോദിക്കാറുണ്ട്. എല്ലാവര്ക്കും അതിന്റെ ആശയം മനസ്സിലാവുകയും ചെയ്യും.
ഓഫ്ഫ്:
“അടിപൊളി“ എന്നതിന്റെ അര്‍ത്ഥം ആരും ചോദിക്കാത്തതെന്തേ?
റാകി എന്നതുകൊണ്ട് ചിറകു വീശാതെ പറക്കുക (glide) എന്നാണ് തോന്നുന്നത്. പലപോഴും പരുന്ത് അങ്ങിനെ പറക്കുന്നത് കണ്ടിടുണ്ട്. ഇനി ഒരു കൊച്ചുകുട്ടിയുടെ വാക്കുകളിലൂടെയാണ് ആ കവിത വരുന്നതെന്നതുകൊണ്ടു തന്നെ അതിനു വലിയ അർധവ്യാപ്തുയും ഉണ്ടാകണമെന്നില്ല. പിന്നെ ഭാഷക്കു പുത്തൻ വാക്കുകൾ സംഭാവനചെയ്യുന്നത് ഷേക്സ്പിയറിനുമാത്രം കുത്തകയല്ലല്ലോ.
അണ്ണന് സുഖങ്ങളു തന്നെ...........?
റാകിപ്പറന്നാലും, പ്രാകിപ്പറന്നാലും
പറക്കുന്നുണ്ടാല്ലോ? അതങ്ങനെ പറക്കട്ടെന്നേ..
ഈ കവിതയുടെ പൂർണ്ണ രൂപം ഇതാണ്:
എഴുത്ത് ആരാണെന്ന് അറിയില്ല.
റാകിപ്പറക്കുന്ന ചെമ്പരുന്തേ
നീയുണ്ടോ മാമാങ്ക വേല കണ്ടൂ
വേലയും കണ്ടു വിളക്കും കണ്ടു
കടൽത്തിര കണ്ടു കപ്പൽ കണ്ടു
കടലിച്ചാഞ്ചാത്ത കരിന്തെങ്കിന്മേൽ
കടന്തലമുണ്ടു കടന്തക്കൂടുണ്ടു
കടന്തൽ പിടിപ്പാൻ വിരുതാർക്കൊള്ളു
തച്ചുള്ള വീട്ടിൽ രണ്ടു പിള്ളേരുണ്ടു
പിള്ളേരെ വിളിപ്പാൻ രണ്ടാളയച്ചു
പിള്ളേരും വന്നു പോയാളും വന്നു
പട്ടുമുടുത്തു പണിത്തൊപ്പിയിട്ടു
ഈക്കിക്കരയനും തോൾമേലണിന്തു
കടന്തൽ പിടിച്ചവരു കൂട്ടിലിട്ടു
ഇളയതുലുക്കനു കാഴ്ച വെച്ചു
ഇളയതുലുക്കൻ തുറന്നൊന്നു പാത്തെ
ഇളയതുലുക്കന്റെ മൂക്കേലും കുത്തി
കൊണ്ടുപോ പിള്ളേരെയിവിടെ വേണ്ടാ
നമ്മുടെ തമ്പുരാൻ തിരുവിതാംകോട്ടെ
തൃക്കൈ വിളയാടിയൊരു പട്ടും കിട്ടി
പട്ടും മടക്കി മടിമേൽ വച്ചു
Post a Comment