Wednesday, April 29, 2009

അളിയന്‍റെ തല തെറിച്ച രാത്രി....

ഞാനിപ്പോഴും വ്യക്തമായി ഓര്‍ക്കുന്നു..എന്നായിരുന്നു ആ കാള രാത്രി...അതെ 27.04.2009 തിങ്കളാഴ്ച രാത്രിയിലെ ഒരു ചൂടുള്ള സമയം..അപ്പോള്‍ വാച്ചില്‍ സമയം പതിനൊന്നാവാറായിട്ടുണ്ടായിരുന്നു...

ബ്ലോഗ്‌ തോന്ന്യാശ്രമ പ്രീമിയര്‍ ലീഗിന്‍റെ കത്തിജ്വലിക്കുന്ന ഒരു രാത്രി...ലോകം ചുരുങ്ങി ചുരുങ്ങി ഒരു ഗ്ലോബല്‍ വില്ലേജ്‌ ആക്കി മാറ്റിയ ബൂലോകത്തെ ഏതോ ഒരു കാപ്പിലാന്‍റെ സാമ്രാജ്യം..അവിടെ ഒരു ഭരണ മാറ്റം (നാറ്റം) നടന്നുവത്രേ..ആ പുതിയ ഭരണ കര്‍ത്താക്കളുടെ ആദ്യ സ്പോണ്‍സെഡ് പ്രോഗ്രാമാണ് പ്രീമിയര്‍ ലീഗ്..

കളിയുടെ തുടക്കം മുതല്‍ക്കേ ആധിപത്യം ഉണ്ടായുരുന്നത്, പാവപ്പെട്ട നിഷ്കളങ്കനായ സര്‍വോപരി സ്നേഹ സമ്പന്നനായ ശ്രീമാന്‍ വാഴക്കോടന്‍ നയിക്കുന്ന പ്രതിപക്ഷ മുന്നണിക്കായിരുന്നു..അതിനും മുന്നേ ആശ്രമത്തില്‍ നടന്നുവെന്ന്‍ പറയപ്പെടുന്ന തിരഞ്ഞെടുപ്പില്‍,ബാലറ്റ് പേപ്പറിന്‍റെയോ വോട്ടിംഗ് യന്ത്രത്തിന്റെയോ പിഴവ് കൊണ്ട് (അതല്ല, കാപ്പിലാന്‍ കള്ള വോട്ട ചെയ്തതാണെന്നും പോള്‍ ചെയ്ത വോട്ടുകളെല്ലാം ആനന്ദന്റെ അക്കൌണ്ടിലെക്കാന് മാറിപ്പോയതെന്നും) പ്രതിപക്ഷത്ത്‌ ഇരിക്കേണ്ടി വന്നവരാണ് ശ്രീമാന്‍ വാഴക്കൊടനും വാഴക്കൊടന്റെ അളിയന്‍ കുവൈറ്റ്‌ അളിയനും പിന്നെ വനിതകളുടെ കണ്ണിലെ കൃഷ്ണമണി (കരട്) യായ ഈ ഞാനും ....

തിരഞ്ഞെടുപ്പിന്‍റെ ആരവങ്ങളില്‍ മാപ്പിളപ്പാട്ടുകള്‍ പാടിയും നാടകം കളിച്ചും ബ്ലോഗര്‍ കോളേജില്‍ ക്ലാസുകള്‍ നടത്തിയും തട്ടിയും മുട്ടിയും ജീവിച്ചു പോകുന്നവരായിരുന്നു.... ആശ്രമത്തിന്റെ ഖജനാവിന്‍റെ അല്ലെങ്കില്‍ ഭാണ്ടാരത്തിന്റെ അതുമല്ലെങ്കില്‍ നേര്‍ച്ചപ്പെട്ടിയുടെ കനം അവരെ തിരഞ്ഞെടുപ്പിന്‍റെ തീ ചൂളയിലെക്ക് എടുത്തെറിഞ്ഞു..

തിരഞ്ഞെടുപ്പിന്‍റെ ആദ്യാന്ത്യം ആവേശത്തിന്റെ കൊടു മുടിയിലായിരുന്നു വാഴക്കൊടനും മറ്റുള്ളവരും... ( ഞാന്‍ മാത്രം ആവേശം കൊണ്ടില്ല..കാരണം എനിക്കറിയാമായിരുന്നു കാപ്പിലാന്‍ കള്ള വൊട്ട് ചെയ്യുമെന്ന്... ഞാനാരാ മോള്‍)... ആശ്രമ ഇന്ടലിജന്സില്‍ നിന്നും ആ കള്ളത്തരത്തിന്റെ രഹസ്യ റിപ്പോര്‍ട്ട് ചാരന്മാര്‍ എനിക്ക് നല്‍കിയിരുന്നു..

അപ്പൊ, നമ്മളെവിടെയാണ്‌ പറഞ്ഞു നിറുത്തിയത്..അതെ, ആശ്രമം വക പ്രീമിയര്‍ ലീഗ്...ഞാനടക്കമുള്ള കളിക്കാര്‍ വാഴക്കൊടന്‍സില്‍ അണി നിരന്നു...എതിര്‍ വശത്ത്‌ രണ്ട് മുട്ടന്‍ ടീമുകളും...കാപ്പിലാന്‍ സ്പോന്‍സര്‍ ചെയ്ത (അതെപ്പോഴും അങ്ങനെയാണല്ലോ..പിന്‍ സീറ്റ് ഡ്രൈവിംഗ് അല്ലെ പുള്ളിയുടെ ഇഷ്ട വിനോദം) ജെയിംസ് ബ്രയ്റ്റ്‌ എന്ന വലിയ മനുഷ്യന്‍ നയിക്കുന്ന കിംഗ്സ് ഇലവന്‍ (ഈ മനുഷ്യന്‍ ഒരിക്കല്‍ നിഷ്പക്ഷ കമ്മീശ്നരായിരുന്നു.. പക്ഷെ ഭരണം മാറിയപ്പോ സഭാധ്യക്ഷനായി...അതാണ്‌ വോട്ടിങ്ങില്‍ കള്ളത്തരം നടത്തിയിട്ടുണ്ടോന്ന് പ്രതിപക്ഷം സംശയിക്കാനുള്ള പ്രധാന കാരണം).. അപ്പുറത്ത് ആനന്ദ സ്വാമികളുടെ പാവ പ്രധാന മന്ത്രിയായ ശ്രീമാന്‍ ചാണക്യന്‍ നയിക്കുന്ന പ്രസിഡണ്ട്‌ ഇലവനും...

ഈ രണ്ട് ടീമുകളും വെവ്വേറെയാണ് മത്സരിക്കുന്നതെങ്കിലും പലപ്പോഴും പ്രതിപക്ഷ മുന്നണിയെ ആക്രമിക്കുന്നതില്‍ ഒറ്റക്കെട്ടാണ്... (അതും ആനന്ദന്റെ ഒരു തന്ത്രമായിരിക്കും...) ചാണക്യ തന്ത്രമാവാന്‍ വഴിയില്ല...കാരണം ചാണക്യനു ആനന്ദന്റെ സമ്മതത്തോടെ മാത്രമേ ഒന്ന് കോട്ടു വായിടാന്‍ പോലും പറ്റൂ....

അപ്പോള്‍ നമുക്ക്‌ ആ സംഭവത്തിലെക്ക് വരാം....ഏപ്രില്‍ ഇരുപത്തിയെഴിനു രാത്രി എന്താണ് സംഭവിച്ചത്‌...വളരെ സമാധാനത്തോടെ അതിലുപരി ആവേശത്തോടെ മുന്നേറിക്കൊണ്ടിരിക്കുന്ന വാഴക്കൊടന്‍സ്‌ ടീം..ഗ്രൗണ്ടില്‍ ഇറങ്ങുന്നതിനു മുന്പേ തന്നെ ഉത്തേജക പരിശോധനകളെല്ലാം കഴിഞ്ഞിട്ടാണ് ഞങ്ങള്‍ എത്തിയത്‌..( അതും ആനന്ദന്റെ മറ്റൊരു ബുദ്ധി.. മറ്റു ടീമുകള്‍ക്കൊന്നും ഇല്ലാത്ത ഉത്തേജക ടെസ്റ്റ്‌!!!!!!!!).. ആ സമയത്താണ് ബ്ലോഗര്‍ കോളേജില്‍ ആളില്ലാന്നും പറഞ്ഞ് പകലണ്ണന്‍ കുറച്ച കള്ളുകുപ്പികളുമായി ആ വഴിക്ക്‌ വരുന്നത്....മനുഷ്യരല്ലേ, അതും കളിച്ച് ക്ഷീണിച്ചവരുടെ മുന്നിലേക്ക്‌ ആ കുപ്പി നീട്ടിയാലുള്ള ആക്രാന്തം നിങ്ങള്‍ക്ക് ഊഹിക്കാവുന്നതെയുള്ളു...അതിനെക്കാളേറെ, ഓരോ ഉത്തേജക ടെസ്റ്റും ആറ് മണിക്കൂര്‍ മുംബ്‌ വരെ മാത്രമേ ഞങ്ങള്‍ ഭക്ഷണം കഴിക്കാറുള്ളൂ... കാരണം കാപ്പിലാനന്ദ സ്വാമികള്‍ നല്‍കുന്ന ഭക്ഷണമാണ് ഞങ്ങള്‍ കഴിക്കണത് ( വിശ്വസിക്കാന്‍ പറ്റില്ലാലോ)

ഈ സമയം തന്‍റെ ഓവര്‍ പൂര്‍ത്തിയാക്കി ഏകാന്തന്‍ അവിടെ ഒരു തൂണില്‍ ചാരി നില്പുണ്ടായിരുന്നു...എകാന്തനല്ലേ, എകനല്ലേ, ഫീലിങ്ങ്സ്‌ ഉള്ളതല്ലേ.... എകാന്തനും ഒരു കുപ്പിക്കായി മല്‍പിടുത്തം നടത്തി...ആ സമയം വാഴക്കൊടന്‍സിന്റെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ , ആനന്ദ സ്വാമികള്‍ പറഞ്ഞിട്ട് ചാണക്യ പ്രധാന മന്ത്രി അങ്ങോട്ട് വന്നു...കള്ളും കുപ്പി കണ്ടാല്‍ നമ്മുടെ ബൈജുവിനെക്കാളും തറയാകുന്ന ആളാണ്‌ ചാണക്യന്‍.. കുപ്പി കിട്ടാത്ത സങ്കടത്തില്‍ "ന്നാ ങ്ങളും കുടിക്കണ്ട, ഹി ഹി ഹി ഹി ഹി ഹി ഹി ഹി ഹി ഹി " എന്നും പറഞ്ഞ എകാന്തന്റെ ടചിങ്ങ്സും കൊണ്ട് ചാണക്യന്‍ പുറത്തേക്ക് ഓടി....




എകാന്തനും വിട്ട് കൊടുത്തില്ല...ചാണക്യന്റെ പുറകെ ഓടി കോളറില്‍ തന്നെ പിടുത്തമിട്ടു..ഒന്നും രണ്ടും പിന്നെ മൂന്നും നാലും പറഞ്ഞ് വഴക്കായി...പക്ഷെ ആ നിമിഷം അവിടെ പ്രയാന്‍ പ്രത്യക്ഷപ്പെട്ടു...( ഇവിടെ മുതലാണ്‌ ഗൂഡാലോചനയുടെ തെളിവുകള്‍ കിട്ടുന്നത്).. വെള്ളമടിക്കാത്ത പ്രയാന്‍ എന്തിനവിടെ വന്നു....എങ്കിലും, പ്രയാന്റെ മട്ടും ഭാവവും കണ്ട വാഴക്കൊടന്റെ അളിയന്‍ (കുവൈറ്റ്‌ തന്നെ) അങ്ങോട്ട് മണത്ത് മണത്ത് ചെന്ന്...തന്നെ മുട്ടിയെന്നോ തട്ടിയെന്നോ മറ്റും പറഞ്ഞ് പ്രയാന്‍ എകാന്തന്റെ കയ്യിലെ കുപ്പിയെടുത്ത്‌ കുവൈറ്റ്‌ അളിയന്‍റെ തലക്കിട്ടടിച്ചു...ചോര ചീറ്റുന്നത് കണ്ടാണ്‌ ഞാനും വാഴക്കൊടനും അങ്ങോട്ട് ഓടി ചെന്നത്...അപ്പൊ കണ്ടത്‌ കയ്യില്‍ പൊട്ടിയ കുപ്പിയുമായി പ്രയാന്‍...അതില്‍ നിറയെ രക്തം...

എന്നിലെ ഡോക്ടര്‍ സടകുടഞ്ഞെഴുന്നേറ്റു...ഗൌണ്ടിനടുത്ത് തന്നെയാണ് എന്‍റെ നാസ് മള്‍ട്ടി സ്പെഷ്യാല്ടി ഹോസ്പിറല്‍... ( മള്‍ട്ടി എന്ന് പറഞ്ഞാല്‍ എല്ലാ ജോലിയും ഞാന്‍ തന്നെയാണ് ചെയ്യുക.... അമ്പട ഞാനേ)

അളിയനെ ആശ്രമം വക ആംബുലന്‍സില്‍ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ പറഞ്ഞ് ഞാന്‍ എന്‍റെ ബെന്‍സ്‌ കാറിലേക്ക് ഓടി...( ഞമ്മള്‍ കോപ്പ്‌ പോകും ആംബുലന്‍സില്‍... ബെന്സാണ് പഥൃം ..അവിടെ എന്‍റെ മേക്കപ്പ്‌ കിറ്റ് തുറന്ന്‍ ഒരു മിനുക്ക്‌ പണി നടത്തി...

ഞാന്‍ ഹോസ്പിറ്റലില്‍ എത്തുമ്പോള്‍ ഒരു ആള്‍കൂട്ടം കാത്തു നില്പുണ്ടായിരുന്നു...തലേന്ന് ഞാന്‍ രക്ഷിച്ച ഏതൊരു രോഗിയുടെ ബദ്ധുക്കള് സ്നേഹത്തോടെ നല്‍കിയ സ്വീകരണം...അതും കഴിഞ്ഞ ഞാനെത്തുമ്പോള്‍ അളിയനെ ഓപറേഷന്‍ തീയെറ്റരിലെക്ക് മാറ്റിയിരുന്നു...ഞാനാകെ കണ്ഫ്യൂഷനിലായി...എന്ത് ചെയ്യണം... അളിയനെ വടിയാക്കി ആ വിലാപത്തിന്റെ ബലത്തില്‍ വീണ്ടും അധികാരത്തിന്റെ അപ്പക്കഷ്ണത്തിനായി ശ്രമിക്കണോ അതോ ഞങ്ങളുടെ എല്ലാമെല്ലാമായ അളിയനെ രക്ഷിക്കണോ.... എന്നിലെ ഡോക്ടര്‍ വീണ്ടും ഉണര്‍ന്നു... (ഇതെപ്പോഴും ഇങ്ങനെ ഒറങ്ങി കെടക്കാ,,,അടി കൊള്ളും) അളിയനെ രക്ഷിക്കണം...എന്‍റെ മനസ്സ്‌ എന്നോട്‌ തന്നെ മന്ത്രിച്ചു... (വേറെ ആരോട് മന്ത്രിക്കാന്‍)

ഓപറേഷന്‍ ടേബിളില്‍ മലര്‍ന്നു കിടക്കുകയായിരുന്നു അളിയന്‍...അബോധാവസ്ഥയിലാനെങ്കിലും അളിയന് ബോധമുണ്ടായിരുന്നു...ഈശ്വരാ ഇനി ഈ കാലമാടനെ എങ്ങനെ ബോധം കെടുത്തും..അപ്പോഴാണ്‌ ആശ്രമത്തിലെ ആ നാറിയ തുണിക്കെട്ട് എനിക്ക് ഓര്‍മ വന്നത്..അത് വെഗമെത്തിച് ഞാന്‍ ഓപറേഷന്‍ തുടങ്ങി....(അതീവ രഹസ്യമായ ഒപരെഷന്റെ ഒരു പോട്ടം ഇതാ നിങ്ങള്‍ക്ക്)




മണിക്കൂറുകള്‍ നീണ്ട സര്‍ജറിക്ക് ശേഷം വിജയ ശ്രീലാളിതയായി ഞാന്‍ പുറത്തേക്ക് വന്നു...പകലണ്ണന്ടെ കാന്റീനില്‍ നിന്ന് ഒരു പകലാചാര്യ സ്പെഷലും ചായയും കഴിച്ച് വീണ്ടും അത്യാഹിത വിഭാഗത്തിലേക്ക് ചെന്നു....അളിയന് ബോധം തിരിച്ച് കിട്ടിയിരുന്നു...

ഡോക്ടറെ, എനിക്ക് ങ്ങളോട് കാര്യം പറയാനുണ്ട്...



എന്താ മി. കു.അളിയന്‍ ധൈര്യായിട്ട് പറഞ്ഞോളൂ....

ഡോക്ടറെ, ഇനി എനിക്ക് ആയുസ്സില്ലെങ്കിലോ!!!!!!ഇതെന്‍റെ മരണമൊഴിയായി കണക്കാക്കണം...ഞാന്‍ ആ പ്രയാനെ മുട്ടീട്ടൊന്നും ഇല്ല...അവര് ചുമ്മാ പറഞ്ഞതാ...നമ്മുടെ ടീമിനെ തോല്‍പിക്കാന്‍ അവന്മാര് കളിച്ച ഗൂഡാലോചന ആയിരുന്നു അത്... ഞാന്‍ മരിച്ചാല്‍ അതിന്‍റെ ഉത്തരവാദി ആ പ്രയാനായിരിക്കും... രണ്ടാം പ്രതി ആ ചാണക്യനും....

റിലാക്സ് മി.കു.അളിയന്‍...ഇപ്പൊ ഒന്നും ഓര്‍ക്കണ്ട.... നിങ്ങള് രക്ഷപ്പെടും....ഞാനല്ലേ ഓപറേഷന്‍ ചെയ്തത്‌,,,

അതാ എന്‍റെ പേടി..... കുവൈറ്റ്‌ അളിയന്‍റെ മറുപടി കേട്ട് ഒന്ന് ചമ്മിയെങ്കിലും ആരും കേട്ടില്ലാ എന്ന് ഉറപ്പു വരുത്തി ഞാന്‍ പുറത്തെക്ക്‌ നടന്നു...

അങ്ങനെ ഒരാളുടെ ജീവനും കൂടി രക്ഷപ്പെടുത്തിയ ചാരിതാര്‍ദ്യത്തോടെ ഞാന്‍ എന്‍റെ ബെന്‍സിലേക്ക്....

33 comments:

നാസ് said...

അളിയന്‍റെ തല.... സത്യം പുറത്ത്‌ വരുന്നു....

വാഴക്കോടന്‍ ‍// vazhakodan said...

അളിയാ എന്റെ കു. അളിയാ, ആ നാസ്സില്ലായിരുന്നെങ്കില്‍ അളിയന്‍ ഇന്ന് പരേതന്‍ അളിയന്‍ ആയേനെ. എങ്കിലും പ്രതീക്ഷയോടെ ഞാനെടുത്ത എല്ലാ ലൈഫ് ഇന്ശൂരന്‍സും ഗോബി. ഏതായാലും അളിയന്റെ ജീവന്‍ തിരിച്ചു കിട്ടിയല്ലോ. അത് തന്നെ ഭാഗ്യം. അളിയന്‍ വന്നിട്ട് വേണം ഇതിനൊരു പ്രതികാരം തീര്‍ക്കാന്‍! മോനെ ചാണക്യാ നീ ചെവിയില്‍ നുള്ളിക്കോ.
(രഹസ്യ കത്ത്.പ്രതിപക്ഷം തീരുമാനിച്ച അളിയന്റെ ഖബരടക്കവും, വിലാപ യാത്രയും ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ നീട്ടി വെച്ചിരിക്കുന്നു. ഇത് എല്ലാ പ്രതിപക്ഷ ജനങ്ങളും ഒരരിയിപ്പായി കണക്കാക്കി സംഭാവന അയക്കുമല്ലോ)
നാസ് ഡോക്ടര്‍ ഇനി ഈ കുവൈറ്റ്‌ അളിയന് ഒരു ജീവിതം കൂടി കൊടുക്കും എന്നാ പ്രത്യാശയില്‍ ഒരിക്കല്‍ കൂടി ഡോക്ടര്‍ക്ക് നന്ദിയുടെ ഒരായിരം ബള്‍ബുകള്‍ പ്രകാശിപ്പിച്ചു കൊണ്ട് നിര്‍ത്തട്ടെ!
സസ്നേഹം,
വാഴക്കോടന്‍.

ഉറുമ്പ്‌ /ANT said...

ആരാപ്പാ ഈ കുവൈറ്റ്‌ അളിയൻ.? ഞാനും കുവൈറ്റിൽ തന്നാണ്‌. അറിയാൻ ഒരു പൂതി.

maramaakri said...

:)

ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹിഹിഹി......
നല്ല കഥ നാസേ..പെരിത്ത് ഇഷ്ടായി..
തുടര്‍ന്നും കഥകള്‍ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു....

JamesBright said...

സൂപ്പറായി കഥ നാസൂ.
വീണ്ടും വീണ്ടും എഴുതൂ!

കാപ്പിലാന്‍ said...

നന്നായി നസൂട്ടി .... എന്ന് ഞാന്‍ പറയും എന്ന് കരുതിയെങ്കില്‍ തെറ്റി . ഈ കാര്യങ്ങള്‍ക്കെല്ലാം സഭയ്ക്കുള്ളില്‍ വെച്ച് സമാധാനം പറഞ്ഞെ കഴിയൂ . ക്രിക്കറ്റ്‌ മാച്ച് കഴിഞ്ഞാല്‍ ആദ്യ പാര്‍ലിമെന്റ് യോഗം കൂടും :)

ഏകാന്തപഥികന്‍ said...

അടിപൊളി നാസെ...എന്തായാലും സത്യം നമുക്കു പുറത്തുകൊണ്ടു വരണം.

@‌ഉറുമ്പേ: ആരാ ഈ ഒറിജിനല്‍ കുവൈറ്റ് അളിയന്‍ന്ന് ഞങ്ങള്‍ക്കും അറിയില്ല..തോന്ന്യാശ്രമതില്‍ കുവൈത്തളിയന്മാരുടെ ചാകരയാ, ഇപ്പൊ 4 ഉണ്ടു..ഇനിയെത്ര വരുംന്നും ആര്‍ക്കറിയാം.

കു.അളിയന്‍ said...

നാസേ..എനിക്കോരുകാര്യം കൂടി പറയാനുണ്ടു.ഇതും മരണമൊഴിയുടെ കൂടെ കൂട്ടിക്കോ..

“അന്നെ ദിവസം രാത്രി, പ്രയാണ്‍ ഏകാന്തന്റെ കയ്യില്‍ നിന്നു കുപ്പി തട്ടിപ്പറിച്ച് അടിക്കുകയായിരുന്നില്ല..ഇരുട്ടില്‍ നിന്നു വന്ന മറ്റൊരുവന്‍ ഒരു കുപ്പി നല്‍കി പ്രയാണിനോടു അടിക്കാന്‍ പറയുകയായിരുന്നു.അവന്റെ മുഖം ഞാന്‍ നോക്കാന്‍ ശ്രമിക്കുമ്പഴേക്കും എന്റെ ബോധം പോയി”

ടിബിഐക്കു കൊടുത്ത മൊഴിയില്‍ ഞാനിതുകൂടി പറഞ്ഞിട്ടുണ്ട്, പക്ഷെ ഭരണമുന്നണിയുടെ പാവകളായ ടിബിഐയ്യെ വിശ്വസിക്കാമോ??

നാസ് said...

"ഇനി ഈ കുവൈറ്റ്‌ അളിയന് ഒരു ജീവിതം കൂടി കൊടുക്കും എന്ന പ്രത്യാശയില്‍"

അതങ്ങ പള്ളീ പോയി പറഞ്ഞാ മതി!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

ചാണക്യാ സൂക്ഷിച്ചോ? അളിയന്‍ വര്‍ധിത വീര്യത്തോടെ തിരിച്ച് വരണന്ദ്‌......

അളിയാ നേതാവേ, ധീരതയോടെ മുന്നോട്ട്....... :)

കുവൈറ്റ് അളിയന്‍ said...

ഏതാ നീ ? ഞാനാണ് ഇവിടത്തെ യതാര്ത്ഥ അളിയന്‍.... നീ പോടാ തടിയാ... ഇന്റ ഒരു കൂളിംഗ് ഗ്ലാസും.... കോട്ടും.... വാഴക്കൊടനളിയനും അവരുടെ സൈഡ് ആയോ?

കു.അളിയന്‍ said...

പോടാ...ഞാനാ യഥാര്‍ത്ഥ കുവൈറ്റ് അളിയന്‍, നിന്റെ ആ പണക്കെട്ട് കണ്ടാല്‍ത്തന്നെ അറിയാം നീയൊരു ബിനാമി ആണെന്ന്.ചാണക്യന്റെ സൃഷ്ടീ, നീയധികകാലം ഇങ്ങനെ വിലസാന്‍ പോകുന്നില്ല.

എന്ന്.
ഒറിജിനല്‍ കു.അളിയന്‍
ഒപ്പ്.. ^$%&W%^

കുവൈറ്റ് അളിയന്‍ said...

ഇജ്‌ മുണ്ടാണ്ടിരുന്നോ ബലാലെ.. അന്നെ ഞമ്മള് മജ്ജത്താക്കും.. ആ.. ന്‍റട്ത്ത് പൂത്ത കായ്‌ ഉണ്ട്.. കരുതിക്കോ..

കുവൈറ്റ് അളിയന്‍ said...

ഞാന്‍ തന്നെയാണ് യദാര്‍ത്ഥ അളിയന്‍.. അല്ലേല്‍ ഇതാ ഒരു തെളിവ്‌.. ഞാന്‍ നാസ് ഡോക്ടറോട് പറഞ്ഞതെല്ലാം വള്ളിപുള്ളി വിടാണ്ട് വീണ്ടും പറയുന്നു..



"ഡോക്ടറെ, ഇനി എനിക്ക് ആയുസ്സില്ലെങ്കിലോ!!!!!!ഇതെന്‍റെ മരണമൊഴിയായി കണക്കാക്കണം...ഞാന്‍ ആ പ്രയാനെ മുട്ടീട്ടൊന്നും ഇല്ല...അവര് ചുമ്മാ പറഞ്ഞതാ...നമ്മുടെ ടീമിനെ തോല്‍പിക്കാന്‍ അവന്മാര് കളിച്ച ഗൂഡാലോചന ആയിരുന്നു അത്... ഞാന്‍ മരിച്ചാല്‍ അതിന്‍റെ ഉത്തരവാദി ആ പ്രയാനായിരിക്കും... രണ്ടാം പ്രതി ആ ചാണക്യനും...."

അപരന്‍ മാപ്പ് പറയുക.. കുവൈറ്റ്‌ അളിയന്‍ കീ ജയ്‌.. വാഴക്കോടന്‍ കീ ജയ്‌..

Prayan said...

അതന്നെ നാസെ ...എന്നോട് കളിച്ചാ എന്താവുന്ന് ഒരൈഡിയ കിട്ടിയല്ലൊ....കൂടാതെ ഇതു ഞാന്‍ സ്വമേധയാ ചെയ്തതാണെന്നും വേറെയാര്‍ക്കും ഇതില്‍ പങ്കില്ലെന്നും ഇവിടെ സമ്മതിച്ചു കൊള്ളുന്നു.കുപ്പി തന്നൂന്ന് പറയുന്ന അളിയന്‍ മുഴുത്ത ഫേക്കാണ്. പക്ഷെ ഒന്നിനുപകരം മൂന്നായല്ലെ മൊളച്ച് വന്നിരിക്കണത് കാലമാടന്മാര്...ഇനീം ചാന്‍സ് വരും.

കു.അളിയന്‍ said...

കുവൈറ്റ് അളിയന്റെ അപരാ...ആരാ ശരിയായ കു.അളിയന്‍ എന്നു കാലം തെളിയിക്കും, പക്ഷെ അതുവരെ കാത്തിരിക്കനുള്ള ക്ഷമ ഇല്ലാത്തതുകൊണ്ടും എനിക്കു കുവൈറ്റില്‍ പ്രധാനപ്പെട്ട പല മീറ്റിങില്‍ പങ്കെടുക്കേണ്ടതിനാലും, ഇതിനു പിന്നിലുള്ള സത്യാവസ്ഥ കണ്ടെത്താ‍ന്‍ പ്രൈവറ്റ് ഡിറ്റക്റ്റീവ്സ് ആയ ദാസനെയും വിജയനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇനി നിനക്കു രക്ഷയില്ലെടാ മത്തങ്ങാ തലയാ..മരമാക്രീ..ആനവിഴുങ്ങീ..

എന്റെ പേരില്‍ ഇവിടെ അലഞ്ഞുനടക്കുന്ന എല്ലാ അപരന്മാരെയും അറസ്റ്റ് ചെയ്യുന്നതില്‍ അലഭാവം കാണിക്കുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷമുന്നണിയുടെ രോമാഞ്ചം വാഴക്കോടന്റെ അധ്യക്ഷതയില്‍ ഇന്നു വൈകുന്നേരം പ്രതിപക്ഷമുന്നണി സമ്മേളിക്കുന്നതായിരിക്കും.ആ സമ്മേളനത്തില്‍ വെച്ച് ഭാവി പ്രക്ഷോഭപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതും ആയിരിക്കും എന്ന് അറിയിച്ച് കൊള്ളുന്നു. മ്മ്മ്...കാപ്പിലാനെ,ചാണക്യോ..നിങ്ങള്‍ ചെവിയില്‍ നുള്ളിക്കോ..തോ.ബ്ലോ.ക്രി.ലീ കഴിയുന്ന ദിവസം അവിശ്വാസപ്രമേയത്തിലൂടെ ഭരണപക്ഷത്തെ നമ്മള്‍ താഴെ‌ഇറക്കുന്നതായിരിക്കും..

എന്ന്.
ഒറിജിനല്‍ കു.അളിയന്‍
ഒപ്പ്.. ^$%&W%^

കുവൈറ്റ് അളിയന്‍ said...

എടാ കു. അളിയാ.. വാഴക്കൊടനരിയാം ആരാ വ്യാജനെന്ന്‍.. അളിയന്‍റെ സപ്പോര്‍ട്ട് എനിക്കാ കുമ്പളങ്ങ മോറാ..

കു.അളിയന്‍ said...

പ്രയാണെ, നുണപരിശോധനയ്ക്ക് വിധേമാക്കണമെന്ന് ടിബി‌ഐ‌യ്യോട് ആവിശ്യപ്പെടുന്നു.

സ്വമേധയാ ചെയ്തതാണെങ്കില്‍ പ്രയാണ് കള്ളും കുപ്പി കിട്ടിയതെങ്ങനെയെന്ന് വ്യക്തമാക്കണം. ഏകാന്തന്‍ അടിച്ചോണ്ടിരുന്ന കുപ്പി, ഏകാന്തന്റെ കൈവശം ഉണ്ടെന്ന് ഏകാന്തന്‍ ടിബീഐക്ക് മൊഴിനല്‍കിയകാര്യം അറിവുള്ളതാണല്ലൊ.അങ്ങനെയെങ്കില്‍ കള്ളുകുടിക്കാത്ത പ്രയാണ് കള്ളും കുപ്പി കിട്ടിയതെങ്ങനെ (യുവര്‍ ഓണര്‍, നോട്ട് ദ പോയ്ന്റ്)...??? ദാസനും വിജയനും ഇക്കാര്യങ്ങള്‍ തെളിവുകള്‍ സഹിതം വെളിച്ചത്തു കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കട്ടെ..

എന്ന്.
ഒറിജിനല്‍ കു.അളിയന്‍
ഒപ്പ്.. ^$%&W%^

Prayan said...

പകല്‍ ഗ്രൗണ്ടില്‍ കൊണ്ടുവന്ന കുപ്പികള്‍ എല്ലാരും കണ്ടതാണല്ലൊ.ഒരായുധം എന്നനിലയില്‍ ഞാനതെടുത്തുെന്നു ഞാന്‍ തന്നെ സമ്മതിക്കുമ്പോള്‍ നിങ്ങളെന്തിന് അല്ലെന്നു പറയുന്നു. ഇതിനു പിന്നിലെ ലക്ഷ്യം വെളിപ്പെടുത്തുക.

കു.അളിയന്‍ said...

പ്രയാണ്‍, നമ്മള്‍ തമ്മില്‍ ഒരു വിരോധവും ഇല്ലതിരുന്ന സ്ഥിതിക്ക് എന്നെ കുപ്പി വച്ചടിച്ചതിനു പിന്നിലുള്ള ചേതോവികാരം?? നിങ്ങള്‍ക്കു പിന്നില്‍ ദാസനും വിജയനും വലവിരിചുകഴിഞ്ഞു, ഇനി നിങ്ങള്‍ക്ക് രക്ഷയില്ല, സത്യം ഇതാ, ഇവിടെ ഈ ആല്‍ത്തറയില്‍ വെച്ച് സമ്മതിച്ചാല്‍ മാപ്പുസക്ഷി ആക്കാം..അല്ലെങ്കില്‍ ചാണക്യന്റെയും കാപ്പിലാന്റെയും കൂടെ അഴിയണ്ണാം, ഗോതമ്പുണ്ട തിന്നാം. അന്തിമ തീരുമാനം നിങ്ങളുടേതാണ്. പറയൂ..സത്യം മുഴുവന്‍ തുറന്നു പറയൂ...

എന്ന്.
ഒറിജിനല്‍ കു.അളിയന്‍
ഒപ്പ്.. ^$%&W%^

കുവൈറ്റ് അളിയന്‍ said...

ദാണ്ടേ എന്‍റെ തല തല്ലിപ്പൊട്ടിച്ചാ പെണ്ണുംപിള്ള... ഒരു കൂസലും ഇല്ലാണ്ട് നടക്കണത്‌ കണ്ടില്ലേ.. ഈ കുറ്റവാളിയെ പിടിക്കാന്‍ ആരുമില്ലേ ഇവിടെ? ആ ചാണക്യനെവിടെ? പ്രധാനമന്ത്രീ ആ സ്ത്രീ രത്നത്തെ പിടിച്ചത് ജയിലിലടക്കൂ...

കനല്‍ said...

മുട്ടിയതും അതിന്റെ പേരില്‍ ഇമ്മിണി വഴക്കുണ്ടായതും നേരാ. എന്നാല്‍ ഈ സമയം നോക്കി ഇരുട്ടത്തുകൂടി വന്ന് കുപ്പികൊണ്ട് അളിയന്റെ തലയ്ക്കടിച്ചത് ആരാന്ന് പ്രയാന്‍ കണ്ടില്ല.

സംഭവത്തിന് മുന്‍പ് ഷാപ്പിന്റെ മുമ്പില്‍ ചാണക്യനെയും കാത്തിരുന്ന ഞാന്‍ ഇരുട്ടത്ത് കൂടി നടന്നു പോകുന്ന രണ്ട് രൂപങ്ങള്‍ ഞാനും കണ്ടു.
അതില്‍ ഒരാള്‍ തലയില്‍തുണിയിട്ടിട്ടുണ്ടായിരുന്നുവെന്നുള്ളതും മറ്റയാള്‍ ഒരു മത്തങ്ങാ തലയനാണെന്നും എനിക്ക് നിഴല്‍ രൂപങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.

കുവൈറ്റ് അളിയന്‍ said...

പ്രയാന്‍ സത്യം പറ.. നിങ്ങള്‍ തല പൊട്ടിച്ച അളിയന്‍ ഞാനാണോ അതോ ആ കൂളിംഗ് ഗ്ലാസ്‌ അളിയനാണോ?

ദാസനും വിജയനും said...

കനല്‍, ഞങ്ങള്‍ ദാസനും വിജയനും, പ്രൈവറ്റ് ഡിറ്റക്ടീവ്സ് ഫ്രം മദ്രാസ്..ഇതാ [ISI] മാര്‍ക്ക്.

നിങ്ങളുടെ മൊഴിക്കിവിടെ വളരെ പ്രാധാന്യമുണ്ടു. ഞങ്ങള്‍ കുറച്ച് ചോദ്യങ്ങള്‍ ചോദിക്കാം, ശ്രദ്ധിച്ച് ഉത്തരം തരിക.

ദാസന്‍ : കാത്തിരുന്ന ചാണക്യന്‍ അന്നു വന്നോ??

വിജയന്‍ : തലമറച്ചിരുന്ന ആള്‍, കാവിത്തുണി ഉപയോഗിച്ചാണൊ തലമൂടിയിരുന്നതു..??

ദാസന്‍ : എന്തെങ്കിലും സാധങ്ങള്‍ അവര്‍ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നതായി തോന്നിയിരുന്നോ??

വിജയന്‍ : തലമറച്ചിരുന്ന ആള്‍, നെറ്റിയില്‍ ചന്ദനം തൊട്ടിരുന്നുവോ??

ദാസന്‍ : രണ്ടുപേരും ഷാപ്പില്‍ കയറിയോ..?? തിരിച്ച് വരുമ്പോള്‍ കയ്യില്‍ കുപ്പി വല്ലതുമുണ്ടായിരുന്നോ??

വിജയന്‍ : തല്‍ക്കാലം ഇപ്പൊ ഇത്രയും ചോദ്യത്തിനു ഉത്തരം തന്നാ മതി..

Prayan said...

ഉത്തരം ദാസനും വിജയനും നേരിട്ട് വന്നു ചോദിച്ചാല്‍ കൊടൂക്കുന്നതായിരിക്കും.അങിനെങ്കിലും ശ്രീനിവാസനെ ഒന്നു കാണാലൊ.

...പകല്‍കിനാവന്‍...daYdreamEr... said...

ഹഹ കലക്കി നാസ്.. പോരട്ടെ ഇതുപോലെ രസകരമായ പോസ്റ്റുകള്‍.. ആശംസകള്‍

ആചാര്യന്‍... said...

തെന്താപ്പാ കഥ, നാസ് കലക്കീട്ടോ....

കു.അളിയന്‍ said...

എന്റെ അനുവാ‍ദമില്ലാതെ, എനിക്കു സംഭവിച്ച അപകടത്തെ അല്ലെങ്കില്‍ ഒരു ദുരനുഭവത്തെ, വെറും ഒരു കഥയായ് എഴുതിയ നാസിനു ഞാന്‍ കാരണം കാണിക്കല്‍ നോടീസ് അയക്കുന്നു.

മറുപടി പ്രതീക്ഷിച്ചുകൊണ്ട്

ഒറിജിനല്‍ കു.അളിയന്‍.

തെച്ചിക്കോടന്‍ said...

അളിയന്‍മാര്‍ തമ്മില്‍ തല്ലുമോ? ആരാണ് യഥാര്‍ത്ഥ അളിയന്‍? അതറിയാന്‍ ഒരു അയ്ടെന്ടിഫികീഷന്‍ മാര്‍ച്ച്‌ വേണ്ടിവരും..

വാഴക്കോടന്റെ പെങ്ങള്‍ said...

ന്റള്ളോ, ഇതിപ്പ ആരാ ന്റെ കെട്ട്യോന്‍?
കു.അളിയനോ കുവൈറ്റ് അളിയനോ?

കെട്ട്യോനായ അളിയനോട്,
ഒള്ള സത്യം തൊറന്നു പറഞ്ഞോളീന്‍. ങ്ങള് ആ പ്രയാനെ മുട്ടീനീ?

എങ്കി ങ്ങട്ട് വന്നോളീന്‍. ഞമ്മള് ബെച്ചിട്ടൊണ്ട്.
ങ്ങക്കിപ്പം ഞമ്മളെ ബേണ്ടാണ്ടായീല്ലേ ഹമുക്കേ ?

ഏകാന്തപഥികന്‍ said...
This comment has been removed by the author.
നാസ് said...

ആരാണ് യദാര്‍ത്ഥ അളിയന്‍...... കണ്ടു പിടിക്കൂ മി. ദാസന്‍, മി. വിജയന്‍ ...

രഘുനാഥന്‍ said...

ങും...എന്തെല്ലാം തോന്ന്യാസങ്ങള്‍ നടക്കുന്നു ഈ ആശ്രമത്തില്‍? ഞാനപ്പഴേ പറഞ്ഞതാ എന്നെ വോട്ടു ചെയ്തു വിജയിപ്പിക്കാന്‍.......പാകിസ്താന്‍കാര് പറഞ്ഞത് കൊണ്ട് മാത്രം ഞാന്‍ ക്ഷമിക്കുകയാ..ആ കുവൈറ്റ്‌ അളിയനെ ഞാന്‍ തട്ടും...തട്ടാന്‍ പറ്റിയില്ലെങ്കില്‍ ഒരു ബോംബെന്കിലും ഇടും..