Friday, May 1, 2009

ഗൂഗിള്‍ അമ്മച്ചി വായിക്കുവാന്‍ .

പരമ കാരുണ്യവതിയും ദയാനിധിയുമായ ഗൂഗിള്‍ അമ്മച്ചി വായിച്ചറിയുവാന്‍ ആശ്രമത്തിലെ സ്വാമി അറിയിക്കുന്ന അപേക്ഷ .

ബൂലോകത്തുള്ള മുഴുവന്‍ ജനങ്ങളെയും പണ്ടാരമടക്കുവാന്‍ വേണ്ടി ഒരു തോന്ന്യാസി കെട്ടിയ ആശ്രമവും അതിന്റെ വളര്‍ച്ചക്ക്‌ ആവശ്യമായി പിന്നീട് വന്ന കോളേജും അമ്മച്ചിക്ക് അറിവുള്ളതാണല്ലോ . കഴിഞ്ഞ ഒരു വര്‍ഷമായി ബൂലോകത്തുള്ള ഒട്ടുമുക്കാല്‍ ആളുകളുടെയും നല്ല വാക്കുകള്‍ കേട്ടു കേട്ടു കാത് തഴമ്പിച്ച ഒരു നിര്‍ഗുണ പരബ്രഹ്മ അഖിലാണ്ട സ്വാമി കാപ്പില്‍ ആനന്ദന്‍ ഭരിക്കുന്ന ആശ്രമത്തില്‍ കഴിഞ്ഞ പത്ത് ദിവസമായി ബൂലോക ക്രിക്കെറ്റ് നടക്കുന്ന കാര്യം അമ്മച്ചിയെ അറിയിച്ചതും അവിടെ നിന്നും അനുഗ്രഹം സ്വാമി വാങ്ങിയിട്ടുള്ളതുമാണ്.

ഇന്ന് ക്രിക്കറ്റ്‌ വിശ്രമ ദിനം .വിശ്രമ ദിനമായ ഇന്ന് ഗ്രൗണ്ടില്‍ പ്രാക്ടിസിനു വന്ന ബ്ലോഗേര്‍സ് സൂപ്പര്‍ കിന്ഗിലെ താരങ്ങള്‍ക്ക് തലപ്പന്ത്‌ കളിക്കാന്‍ പന്തുമായി ആശ്രമത്തില്‍ എത്തിയ സ്വാമിയെ ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് എതിരെറ്റത്. " പോടാ വീട്ടില്‍ പോടാ , ഇവിടെ പണിയണ്ട " എന്ന് പറയുവാന്‍ അമ്മച്ചി ഞാന്‍ എന്ത് തെറ്റാണ് ചെയ്തത് .അറിയാതെയെങ്കിലും എന്തെങ്കിലും തെറ്റുകള്‍ അമ്മച്ചിയോട്‌ ചെയ്തിട്ടുണ്ടെങ്കില്‍ അമ്മച്ചി മാപ്പാക്കണം . അമ്മച്ചി എന്‍റെ ബ്ലോഗുകള്‍ തിരികെ തന്നാല്‍ എന്‍റെ ഷാപ്പന്നൂര്‍ ദേശത്ത് അമ്മച്ചിക്ക് വേണ്ടി ഒരുല്‍സവം തന്നെ നടത്താം .ആശ്രമത്തിലെ അന്തേവാസികളെയും ,കോളേജില്‍ പഠിക്കാന്‍ വരുന്ന കുട്ടികളെയും അമ്മച്ചി വഴിയാധാരം ആക്കരുത്‌ . സ്നേഹത്തോടെ അമ്മച്ചിയുടെ വിനീത ദാസന്‍

കാപ്പില്‍ ആനന്ദ സ്വാമികള്‍ .
 
 
sd/-

16 comments:

ജെയിംസ് ബ്രൈറ്റ് said...

മത്സരങ്ങൾ ആൽത്തറയിലോട്ട് മാറ്റാം തത്കാലം.

കാപ്പിലാന്‍ said...

അമ്മച്ചി അടിയന്റെ അപേക്ഷ സ്വീകരിച്ചു .എല്ലാം തിരികെ കിട്ടി ..ആമേന്‍

വാഴക്കോടന്‍ ‍// vazhakodan said...

ഞാനും നോക്കിയപ്പോ പ്രശ്നമൊന്നും കണ്ടില്ല! തിരിച്ചു കിട്ടിയല്ലോ ഭാഗ്യം!:)

നിരക്ഷരൻ said...

ഗൂളിളില്‍ ഇന്ന് എല്ലാ ബ്ലോഗുകള്‍ക്കും പ്രശ്നമുണ്ടായിരുന്നു കാപ്പിലാനേ.

എന്റെ ബ്ലോഗ് കാണാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞ് 2,387,65,442 ആരാധകരുടെ മെയിലാണ് ഇന്ന് ഒറ്റ ദിവസം മാത്രം എനിക്ക് കിട്ടിയത് :) :) :)

ഞാന്‍ ഓടി രക്ഷപ്പെട്ടു:):)

(ഒന്നര കൊല്ലമായിട്ടും 5000 ഹിറ്റ് പോലും കിട്ടാത്ത ഒരു ഹതഭാഗ്യന്‍)

കാപ്പിലാന്‍ said...

ഹിറ്റ് കിട്ടണമെങ്കില്‍ ടൂസന്‍ വേണം നിരനെ .ആ ടൂസന്‍ നിരക്ഷര്‍മാര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല .നിങ്ങളെപ്പോലെയുള്ള നിരക്ഷരന്മാര്‍ക്ക്‌ ടൂസന്‍ കൊടുക്കാന്‍ വേണ്ടിയാണ് അവിടെ കോളേജ് തുറന്നത് .

ഇനി അടുത്ത ക്ലാസ്സ്‌ ബ്ലോഗിലെ ഹിറ്റുകള്‍ എങ്ങനെ കൂട്ടാം എന്നുള്ളതിന് 10 വഴികള്‍ .അതില്‍ ഒരു വഴിയെങ്കിലും സ്വീകരിച്ചാല്‍ നിരന്‍ രക്ഷപ്പെടും .അടുത്ത അവാര്‍ഡും വാങ്ങും ജാഗ്രതൈ .

പാവപ്പെട്ടവൻ said...

അമ്മച്ചി കനിഞ്ഞു എല്ലാം തിരിച്ചു കിട്ടി കാപ്പു പെടികണ്ട കൂടയുണ്ട്

മരമാക്രി said...

ചിന്തയില്‍ നിന്ന് മരമാക്രി പുറത്ത്
പഴയ പോലെ കമന്‍റ് ബോക്സില്‍ കണ്ടു മുട്ടാം

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

യെന്റമ്മച്ചീ.. പേടിച്ച് പോയി. നാളെ കളിണ്ടാവും ല്ലേ?

jayanEvoor said...

ഇതെന്താപ്പാ ഇങ്ങനൊരു ഗുലുമാല്‍!

ഞാനൊന്നും അറിഞ്ഞില്ല!

സൂത്രന്‍..!! said...

ഈശ്വര .... രക്ഷപെട്ടു ....

വികടശിരോമണി said...

ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ....

പകല്‍കിനാവന്‍ | daYdreaMer said...

കഞ്ഞി കുടി മുട്ടിക്കല്ലേ "ഗൂഗിള്‍ അമ്മച്ചി.." കോളേജ് ഉം ആശ്രമവും കാന്റീനും ഇല്ലെങ്കില്‍ പിന്നെന്തു ബൂലോകം..

ജസീര്‍ പുനത്തില്‍ said...

ha ha ha hi hi hi hu hu hu

ചാണക്യന്‍ said...

ഈ അഭിപ്രായം രചയിതാവിനാല്‍ നീക്കം ചെയ്യപ്പെട്ടു..

ചങ്കരന്‍ said...

അമ്മച്ചിക്ക് അത്ര ധൈര്യമോ?

ഷാനവാസ് കൊനാരത്ത് said...

നന്നായി കാപ്പിലാനെ, അമ്മ വിളികേള്‍ക്കും...