Tuesday, May 26, 2009

തൊടുപുഴ മീറ്റിന്റെ ബാക്കി പത്രങ്ങള്‍

തൊടുപുഴ മീറ്റ് ഒരു പ്രവാസിയുടെ കണ്ണിലൂടെ കാണുവാന്‍ ഉള്ള എന്റെ എളിയ ശ്രമമാണ് ഇത്. കടലുകള്‍ക്ക് അക്കരെ  എന്റെ കൊച്ചു കേരളത്തില്‍ ഇത്രയും നല്ല രീതിയില്‍ ഒരു മീറ്റ് സംഘടിപ്പിക്കുവാന്‍ കഴിഞ്ഞ ഹരീഷ് തൊടുപുഴയ്ക്ക് ആദ്യമേ നന്ദി . തൊടുപുഴയുടെ ആഥിതേയ മര്യാദകള്‍ ,പ്രകൃതി സൌന്ദര്യം ഇവ ലോകത്തിന്റെ മുന്നില്‍ കാണിച്ചു കൊടുക്കുവാന്‍ ഹരീഷിനു കഴിഞ്ഞു എന്നതാണ് ഇതിലെ വിജയം .കേരളത്തിലെ നാനാ ഭാഗങ്ങളില്‍ ഉള്ള ബ്ലോഗര്‍മാരെ ഒരുമിച്ചു കൊണ്ടുവരാന്‍ കഴിഞ്ഞു എന്നതും ഇതിന്റെ വിജയമാണ് .

ദുബായിലെ ബ്ലോഗ് മീറ്റിന്റെ ഊര്‍ജ്ജം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഹരീഷ് ഇങ്ങനെ തീരുമാനം എടുത്തത്‌ എങ്കിലും ദുബായ്‌ പോലെ ഉള്ള ഒരു നഗരത്തില്‍ ഒരു പാര്‍ക്കില്‍ കൂടുന്നത് പോലെ ആയിരുന്നില്ല ഈ മീറ്റ് എന്ന് വേണം മനസിലാക്കുവാന്‍ .

വളരെ പ്രതീക്ഷകളോടെ ആയിരുന്നു കഴിഞ്ഞ വര്ഷം തിരുവനന്തപുരത്തെ ബ്ലോഗ് മീറ്റില്‍ , നാട്ടില്‍ ചെന്നതിന്റെ പിറ്റേ ദിവസം തന്നെ ഞാന്‍ എത്തിയത് . എന്നാല്‍ ആദ്യ പത്ത് മിനിട്ട് കഴിഞ്ഞപ്പോള്‍ തന്നെ ആ മീറ്റിന്റെ ഏകദേശ രൂപം എനിക്ക് മനസിലാകുകയും ഞാന്‍ സ്ഥലം കാലിയാക്കുകയും ചെയ്തു .ശിവനെ വീണ്ടും പോകുന്നതിനു മുന്‍പ്‌ ഒന്നുകൂടി കാണണം എന്ന ആഗ്രഹം മൂലം ഞാന്‍ മൂന്നു മണി കഴിഞ്ഞപ്പോള്‍ അവിടെ വീണ്ടും എത്തി . അതുകൊണ്ട് തന്നെ ചിത്രകാരന്‍ , അങ്കിള്‍ ,ഫാര്‍മര്‍ , സജ്ജീവ് ,ചാണക്യന്‍ ,ശിവ തുടങ്ങിയവരെ കാണുവാനും പരിചയപ്പെടുവാനും കഴിഞ്ഞു എന്നത് ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു . എങ്കിലും ആ മീറ്റില്‍ ഞാന്‍ സന്തോഷവാനല്ല . ആ കാര്യം ഞാന്‍ മുന്‍പ്‌ സൂചിപ്പിച്ചിരുന്നു . അതിന്റെ ബാക്കിയായി വന്ന പടലപിണക്കങ്ങള്‍ നമ്മള്‍ കാണുകയും ,ബ്ലോഗിന്റെ ചരിത്രത്തില്‍ എന്നും ഉണ്ടാകുകയും ചെയ്യും .

ഇവിടെ ധനേഷിന്റെ ആദ്യ പോസ്റ്റ് വായിക്കുമ്പോള്‍ തന്നെ തൊടുപുഴ മീറ്റിന്റെ രൂപരേഖ നമുക്ക്മനസിലാകും . പാട്ടും , ഡാന്‍സും , കവിതകളും നിറഞ്ഞ ഒരു സൌഹൃതാന്തരീക്ഷം .ഒടുവില്‍ കാ‍ന്താരി ചമ്മന്തിയും ,കപ്പയും കഴിച്ചിട്ടല്ല എന്ന ഡിസ്ക്ലൈമര്‍ കൊണ്ടു മൂടി നിറകണ്ണുകളോടെ , ഇനി എന്ന് കാണും എന്ന ചോദ്യവുമായി പോകുന്ന ഒരു കൂട്ടം ബ്ലോഗര്‍മാര്‍ .ഇതാണ് ഇതിന്റെ വിജയം .ചിത്രങ്ങളില്‍ എനിക്കേറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടത് ഇനിയും കാണാം എന്ന പ്രതീക്ഷയുമായി തിരിഞ്ഞു നടക്കുന്ന ലതിചേച്ചിയുടെ ഒരു ഫോട്ടോ .(ആ ഫോട്ടോ എടുത്തത്‌ എഴുത്തുകാരിയുടെ മകള്‍ .) നന്നായിരിക്കുന്നു .ആ പ്രതീക്ഷകളോടെ കൂടുതല്‍ മീറ്റുകള്‍ , സൌഹൃത സമ്മേളനങ്ങള്‍ കേരളമെമ്പാടും നടക്കട്ടെ . ഇനിയും വരാന്‍ പോകുന്ന ബ്ലോഗ് മീറ്റുകളുടെ മാതാവ്‌ എന്ന പേരില്‍ തൊടുപുഴ മീറ്റ് അറിയപ്പെടട്ടെ .എന്റെ ആശംസകള്‍ .

അടുത്ത മീറ്റ് ചെറായി കടാപ്പുറത്ത്‌ വെച്ചായിരിക്കും എന്നാണ് അറിഞ്ഞത് .നിരക്ഷരന്‍ , ലതി ചേച്ചി , മണികണ്ടന്‍ എന്നിവരുടെ സ്ഥലത്ത് വെച്ച്. കഴിയുമെങ്കില്‍ എനിക്കും കാപ്പില്‍ /കായംകുളം ഈ ഭാഗത്ത്‌ ഒരു മീറ്റ് നടത്തണം . അതിന് ഇടയാകുവാന്‍ പ്രാര്‍ത്ഥിക്കുന്നു . എല്ലാവര്ക്കും ഹാപ്പി ബ്ലോഗിങ്ങ്‌ .
ആശംസകള്‍ .ജയഹോ

44 comments:

Sureshkumar Punjhayil said...

Ithram nalla samrambhangalkku ella mangalashamsakalum...!!!!

Cartoonist said...

കാപ്പികുടിക്കിലാന്‍,
എന്റെ പേര്‍ ഒന്നു സൂചിപ്പിച്ചതില്‍ പ്രസാദിച്ചിരിക്കുന്നു.

പിന്നെ, സത്യം പറഞ്ഞാല്‍, വല്യ ആര്‍ഭാടമില്ലാതെ ഒരു മീറ്റിനെക്കുറിച്ച് മനോഹരമായി എഴുതിയത് വായിച്ചപ്പോള്‍ വല്യ സങ്കടം :(
പോവായിരുന്നൂന്ന്...

ചെറായിയില്‍ രണ്ടൂസം മുമ്പേ ഞാന്‍ നീന്‍താന്‍ തൊടങ്ങീട്ടുണ്ടാവും, ഷുബര്‍ !

vahab said...

സ്‌നേഹാശംസകള്‍..... തൊടുപുഴയിലെ സന്തോഷത്തില്‍ ഞങ്ങളോടൊപ്പം പങ്കുചേര്‍ന്നതിന്‌...

അരുണ്‍ കായംകുളം said...

കാപ്പില്‍, കായംകുളം ഇവിടെ എവിടേലും വച്ച് മീറ്റ് നടത്താന്‍ താല്‍പര്യമുണ്ടങ്കില്‍ എന്നോട് കൂടി പറയണേ.അതിന്‍റെ വിജയത്തിനായി ഞാനും കൂടാം , എല്ലാ വിധത്തിലും.

മാണിക്യം said...

മീറ്റുകള്‍ ഇനിയും ഉണ്ടാവട്ടെ
ബ്ലോഗര്‍മാര്‍ ഇനിയും ഒത്തുകൂടട്ടെ
സൌഹ്രുതം വളരട്ടെ ആശംസകള്‍
ഹരീഷിന്റെ നല്ല മനസ്സിനു മുന്നില്‍ പ്രണാമം!!
:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആശംസകള്‍ക്കും അഭിനന്ദനങ്ങള്‍ക്കും അപ്പുറമാണ് ഈ സൌഹൃദസംഗമം...

ജിജ സുബ്രഹ്മണ്യൻ said...

ഞങ്ങൾക്കുണ്ടായ സന്തോഷം ഇവിടെയും പങ്കു വെച്ചതിൽ പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു.ചെറായി ബീച്ചിൽ വെച്ച് അടുത്ത മീറ്റ് ഇതിലും ഭംഗിയായി നടത്താൻ കഴിയട്ടെ എന്നാഗ്രഹിക്കുന്നു

ഹരീഷ് തൊടുപുഴ said...

കാപ്പിച്ചേട്ടാ;

ആരേക്കൊണ്ടും യാതൊരുവിധചിലവുകളും മുടപ്പിക്കരുതെന്നു വിചാരിച്ച് മുങ്ങിമുങ്ങിനിന്ന എന്നെ; അവസാനം നീരു ഭായി ഭീക്ഷണിപ്പെടുത്തി പോക്കെറ്റില്‍ കുറേ പൈസ ഇട്ടുതന്നു...
എന്റെ കൂട്ടുകാരുടെ സ്നേഹപൂര്‍വമായ നിര്‍ബന്ധങ്ങള്‍ക്ക് എനിക്കവസാനം വഴങ്ങേണ്ടിവന്നു..

ഈ പോസ്റ്റ് ഇട്ട് എന്നെ സ്നേഹം കൊണ്ടുമൂടിയ കാപ്പിച്ചേട്ടന് എന്റെ വിനീതമായ നന്ദിയും ഇവിടെ രേഖപ്പെടുത്തട്ടെ..

ഹരീഷ് തൊടുപുഴ said...

@ സജീവേട്ടാ;

വരാമെന്നു വാഗ്ദാനം ചെയ്ത് എന്നെ മോഹിപ്പിച്ചിട്ട്, പറ്റിച്ചതില്‍ എനിക്ക് അതിയായ വിഷമമുണ്ട് ട്ടോ..
ചേട്ടനെ കോണ്ടാക്ട് ചെയ്യാന്‍ ഞാന്‍ കുറേ ശ്രമിച്ചിരുന്നു. പക്ഷേ നടന്നില്ല. അടുത്ത മീറ്റിനെങ്കിലും ഉറപ്പായും പങ്കെടുക്കണെമെന്ന് താല്പര്യപ്പെടുന്നു..

ചാര്‍ളി (ഓ..ചുമ്മാ ) said...

ചിലവ് വഹിച്ചത് മുഴുവന്‍ ആതിഥേയനാണോ...?(നീരു ഭായി, ചര്‍ച്ച ചെയ്തൂടാരുന്നോ..എല്ലാരും കൂടീയേനെ)
യ്യൊ.. അതൊരു മാതിരി കോപ്പിലെ എടപാടായി പ്പോയി...
മീറ്റുകള്‍ക്ക് തീര്‍ച്ചയായും റെജിസ്‌ട്റേഷന്‍ വേണം...
എങ്കിലേ മീറ്റു സംഘടിപ്പിക്കാന്‍ മറ്റുള്ളവര്‍ക്ക് ഒരു ഉന്മേഷം ഉണ്ടാവുകയുള്ളൂ...

Typist | എഴുത്തുകാരി said...

മീറ്റില്‍ പങ്കെടുക്കാത്ത ഒരാള്‍ മീറ്റിനെപ്പറ്റി എഴുതുന്നതു കാണുമ്പോള്‍ സന്തോഷം തോന്നുന്നു. ശരിക്കും രസായിരുന്നൂട്ടോ. ഹരീഷ് പറഞ്ഞതു ശരിയാ, മുങ്ങി നടക്കുക തന്നെ ആയിരുന്നു. ഞങ്ങള്‍ വട്ടമിട്ടു പിടിക്കുകയായിരുന്നു.‍

നാട്ടുകാരന്‍ said...

ഒരാളുടെയും ഭീഷണിക്ക് വഴങ്ങാത്ത ധീരനും വീരനുമായ ഹരീഷിനെ കണ്ടാല്‍ പാവമായ ഒരു നിരക്ഷരന്‍ ഭീഷണിപ്പെടുത്തുന്നത് കണ്ട എന്റെ ധൈര്യത്തെ ആരെങ്കിലും ഒന്നഭിനന്ദിക്കണം..... പ്ലീസ്...
തൊടുപുഴ മീറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ സന്തോഷം അറിയിക്കുന്നു.

അനില്‍@ബ്ലോഗ് // anil said...

കാപ്പിലാനെ,
ചിലവ് ഒറ്റക്ക് വഹിക്കണം എന്ന് ഹരീഷ് വാശിപിടിച്ചെങ്കിലും അവസാനം എല്ലാരുടേയും നിര്‍ബന്ധത്തിനു വഴങ്ങി ഷെയര്‍ സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായി.വന്നയാളുകളുടെ കോന്‍ഡ്രിബ്യൂഷന്‍ നീരക്ഷരന്‍ കളക്റ്റ് ചെയ്ത് ഹരീഷിനെ ഏല്‍പ്പിക്കുകയാണുണ്ടായത്.

ഞാന്‍ ആചാര്യന്‍ said...

കാപ്പിലാനെ മീറ്റിനു പോകാനാവാത്തവരെ പ്രതിനിധീകരിച്ച് എന്ന പോലെ എഴുതിയത് നന്നായി. സത്യത്തില്‍ മുന്‍പ് ഉണ്ടാകാത്തതു പോലെ വളരെ ഉദ്വേഗം തൊടുപുഴ മീറ്റിനെപ്പറ്റി തോന്നുകയുണ്ടായി. ദുബായ് മീറ്റിനെപ്പറ്റി അനേക ബ്ലോഗര്‍മാര്‍ എഴുതിയ പോസ്റ്റുകളും അവയില്‍ വന്ന കമന്‍റുകളും മുഴുവന്‍ മൂന്നാലുദിവസമെടുത്ത് കുത്തിയിരുന്നു വായിച്ചതോര്‍ക്കുന്നു. തൊടുപുഴയില്‍ പോകാനാവാത്തവര്‍ കുറെപ്പേര്‍ 'കൊള്ളികളി'ല്‍ ഉള്ള ചാറ്റ് റൂമില്‍(http://kaappilaan.ning.com) ഒത്തു ചേര്‍ന്നിരുന്നുവല്ലോ. തൊടുപുഴയില്‍ നിന്നും മീറ്റിനെത്തിയവര്‍ ഓണ്‍ ലൈനാവുമ്പോള്‍ ചാറ്റ് റൂമില്‍ വരുമെന്ന് കാത്തിരുന്നു. ശിവ ഓണ്‍ലൈന്‍ വരികയും ചെയ്തുവെങ്കിലും തൊടുപുഴയില്‍ നെറ്റ് ഉഴപ്പിയതിനാല്‍ കൂടുതല്‍ ഒന്നും കഴിഞ്ഞില്ല. ശിവ കൊള്ളികളില്‍ അപ്ഡേറ്റിയ ചില ചിത്രങ്ങള്‍ അപ്പോഴേക്കും തോന്ന്യാശ്രമത്തില്‍ പോസ്റ്റ് വന്നുവെങ്കിലും മീറ്റു കഴിഞ്ഞ് വളരെ തിരക്കിനിടയിലും ഹരീഷ് ചാറ്റ് റൂമില്‍ ഓണ്‍ലൈന്‍ വന്ന് തിടുക്കത്തില്‍ കാര്യങ്ങള്‍ ചുരുക്കിപ്പറയുന്നതുവരെ ഒരു സമാധാനവുമുണ്ടായില്ല. (കാപ്പിലാനും സൂത്രനും മറ്റും നിരവധി തവണ ഹരീഷിനെ ഫോണില്‍ ബന്ധപ്പെടുകയുണ്ടായി...) ഹരീഷിനും മീറ്റില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വീണ്ടും നന്ദി..അഭിനന്ദനനങ്ങള്‍..

anupama said...

dear kappilan,
the views of another pravasi on the much said about meet.
hearty congratulations to the organisers!
in this modern world of technology,online enquiry was not answered.somebody didn't take it ''seriously''.and the person who is supposed to answer didn't come on line at all!or he didn't bother to answer even after so many days!
why?is time wait only for a few?
before any meet,it's better to have an agenda and along with the open invitation it can be published.so,the participants can come well prepared.
i don't know about tvm meet-so,no comments!
a meet is togetherness of creative minds.the expense should be met by the participants.
i still wonder,right from the day of the meet,till today evening,a reader is still kept in the dark without an answer!
i strongly disagree and convey my unhappiness.........the least expected......
sasneham,
anu

ബിനോയ്//HariNav said...

ആആആ...ഹമ്മ്മ്മ്മ്മ്മ്മ്മ്മ്... തെറ്റിദ്ധരിക്കണ്ട. നിരാശകൊണ്ട് ഒരു ദീര്‍ഘനിശ്വാസം വിട്ടതാണ്.
ഇനീപ്പൊ അടുത്തമാസം നാട്ടില്‍ പോകുമ്പോള്‍ ഹരീഷിനെ തന്നെ മീറ്റാം.(ബിരിയാണി മേങ്ങിത്തരുമോ ആവോ :))

അനില്‍@ബ്ലോഗ് // anil said...

ദേ ഇതു കണ്ടോ?

ചാണക്യന്‍ said...

കാപ്പൂ,
2008 ജൂണ്‍ ഒന്നിനു തിരുവനന്തപുരത്ത് നടന്നത് ബ്ലോഗ് ശില്‍പ്പശാലയാണ്..മീറ്റും അതും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്...മറ്റ് കാര്യങ്ങള്‍ വിശദീകരിക്കുന്നില്ല:):):):)

ആ ചാര്‍ളിക്ക് എന്തിന്റെ ഏനക്കേടാണ്:):):)

Jayasree Lakshmy Kumar said...

"അടുത്ത മീറ്റ് ചെറായി കടാപ്പുറത്ത്‌ വെച്ചായിരിക്കും എന്നാണ് അറിഞ്ഞത് .നിരക്ഷരന്‍ , ലതി ചേച്ചി , മണികണ്ടന്‍ എന്നിവരുടെ സ്ഥലത്ത് വെച്ച്"

Thats a happy news. Official ആയി അല്ലെങ്കിലും കാന്താരീസ് അതെന്നെ അറിയിച്ചപ്പോൾ വളരേ സന്തോഷം തോന്നി
കാപ്പിത്സ്, മേൽ ക്വാട്ട് ചെയ്ത വരികളിൽ ഒരു ഭേദഗതി വരുത്തണം. മേൽ‌പ്പറഞ്ഞ പുലികളുടെ പേരുകളുടെ കൂട്ടത്തിൽ ഒരെലിയുടെ പേർ കൂടി കൂട്ടിച്ചേർക്കണം. ഈ എന്റെ :))

Anonymous said...

ചാര്‍ളിക്ക് വയറിളക്കത്തിന്റെ അസുഖം ഉണ്ട്.

ചാണക്യന് വല്ല പ്രശ്നവുമുണ്ടോ?

അനോണി said...

മീറ്റില്‍‍ അനോണികളെ ക്ഷണിക്കാത്തതിന് എന്റെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു.

കാപ്പിലാന്‍ said...

മീറ്റിന്റെ ചിലവിന്റെ കാര്യം ഏതോ പോസ്റ്റില്‍ നിന്നും ഞാന്‍ വായിച്ച അറിവാണ്‌ . തെറ്റ് പറ്റിയതില്‍ ഖേതിക്കുന്നു .പിന്നെ ലക്ഷ്മിയെ അന്ന് കണ്ടിരുന്നോ ? അറിയില്ല .പരിചയപ്പെട്ടെങ്കില്‍ അതും എന്‍റെ ഭാഗ്യം .വേറെ ആരെയും വിട്ടുപോയിട്ടില്ലല്ലോ . ചാണക്യ ,ഞാന്‍ മീറ്റ്‌ അത് അക്കാദമിയോ മറ്റെന്തോ വലിയ കാര്യത്തില്‍ വന്നതാണ് അന്ന് . പക്ഷേ ചാനക്യനു അറിയാമല്ലോ ഞാന്‍ അവിടെ നിന്നും മുങ്ങിയതും പിന്നെ പൊങ്ങിയതും .എനിക്കെന്തോ അത്ര ഇഷ്ടപ്പെട്ടില്ല . ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് എന്‍റെ വിശകലനം ആണ് . തെറ്റുകള്‍ മനുഷ്യ സഹജം .പൊറുക്കുക ദേവ തുല്യം . ക്ഷമീഷ്‌പിടി . അഭിപ്രായം അറിയിച്ചവര്‍ക്കെല്ലാം നന്ദി . ഞാനും ആ മീറ്റില്‍ പങ്കാളി ആയതില്‍ വളരെയധികം സന്തോഷിക്കുന്ന വ്യക്തിയാണ് .ആചാര്യന്‍ ആ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടല്ലോ .പോസ്റ്റില്‍ ചില ഭേതഗതികള് വരുത്തിയിട്ടുണ്ട് .ശ്രദ്ധിക്കുമല്ലോ .‍

Jayasree Lakshmy Kumar said...

ഞാനൊരു മീറ്റിലും പങ്കെടുത്തിട്ടില്ല കാപ്പിത്സ് :)
ഞാൻ ചെറായിക്കാരി ആണ് എന്നു മാത്രമാണുദ്ദേശിച്ചത്. [എന്റെ റിപ്ലെയുടെ പ്രശ്നമാണ്]

അനില്‍@ബ്ലോഗ് // anil said...

ഓ.ടോ:
മറ്റന്നാള്‍ ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കള്‍ (കോളേജ് മേറ്റ്സ്)ചെറായില്‍ മീറ്റുന്നുണ്ട്, ഒരു ചങ്ങാതിയുടെ റിസൊര്‍ട്ടില്‍.
കാപ്പിലാന്‍ പോരുന്നോ?
:)

qw_er_ty

കാപ്പിലാന്‍ said...

അനിലേ ആശിപ്പിക്കല്ലേ :) .

അങ്ങനെ ചെറായി ഭാഗത്തെ മറ്റൊരു പുലി കൂടി മീറ്റില്‍ ഉണ്ടാകും എന്നറിയിച്ചിട്ടുണ്ട്. അപ്പോള്‍ അതിന്റെ പ്രാരംഭ ചര്‍ച്ചകള്‍ നടക്കട്ടെ . ആശംസകള്‍ :)

Jayasree Lakshmy Kumar said...

അതാരപ്പാ എനിക്കറിയില്ലാത്ത ഇനിയുമൊരു പുലി, ചെറായിഭാഗത്തുനിന്ന് ?!!!

ഈ വർഷം സെപ്റ്റെംബെറിൽ ആണെങ്കിൽ ഞാനുമുണ്ടാകും..ങ്യാവൂ..[ഏതായാലും മാർജ്ജാരവർഗ്ഗത്തിൽ തന്നെ കൂടാമെന്നു വിചാരിച്ചു ]

കാപ്പിലാന്‍ said...

അരുണ്‍ കായംകുളം , എല്ലാ സഹായവും സഹകരണവും വേണം .അടുത്ത വര്‍ഷം ഞാന്‍ നാട്ടില്‍ വരും .ഓച്ചിറയിലും കായംകുളത്തും വേറെയും ബ്ലോഗര്‍മാര്‍ ഉണ്ടെന്നു തോന്നുന്നു . എല്ലാവരെയും സംഘടിപ്പിക്കണം .

അനുപമ ,. ഇങ്ങനെ ഉമി പോലെ നീറല്ലേ. നമുക്കെല്ലാം ഗോമ്ബ്ലിമെന്റ്സ് ആക്കാം .

ജെയിംസ് ബ്രൈറ്റ് said...

ഇവിടെയും ഇങ്ങനെയൊരു പോസ്റ്റോ? ദൈവമേ..എവിടെയൊക്കെ പോയി കമന്റും..!

എല്ലാം നല്ലതിന്.

ഇനിയും ഇതുപോലെയുള്ള മീറ്റുകള്‍ ഉണ്ടാകട്ടെ!

ഹരീഷിനും കാപ്പുവിനും ചാണുവിനും പിന്നെ എല്ലാവര്‍ക്കും അവസാനം എനിക്കും അഭിനന്ദനങ്ങള്‍!

പാവപ്പെട്ടവൻ said...

എല്ലാ ബ്ലോഗ്ഗര്‍ മാരോടുമായി പറയുകയാണ്‌ :
തൊടുപ്പുഴ മീറ്റ്‌ കഴിഞ്ഞപ്പോള്‍ തന്നെ അടുത്ത ഒരു മീറ്റിനെ കുറിച്ച് ഞാന്‍ ആലോചിച്ചിരുന്നു .അത് ഒന്ന് രണ്ടു ബ്ലോഗ്ഗര്‍ മാരുമായി സംസാരിക്കുകയും ചെയ്തു .ത്രിശുരാണ് സ്ഥലം കണ്ടീക്കുന്നത് എല്ലാവരെയും അറിയിക്കാനും അഭിപ്രായം ചോദിക്കാനും ഇരിക്കുമ്പോളാണ് ഈ ചെറായില്‍ മീറ്റിനെ കുറിച്ച് വായിക്കുന്നത് .തീരുമാനങ്ങള്‍ ബ്ലോഗ്ഗേഴ്സിന്റെ അഭിപ്രായം കൂടി അറിഞ്ഞേ ഉറപ്പിക്കാവു എന്നാണ് പറയാനുള്ളത് .കുട്ടയ്മകള്‍ പുതിയ അനുഭവങ്ങള്‍ ആകാന്‍ ,നല്ല ബന്ധങ്ങള്‍ ഉണ്ടാകാന്‍ പാകമാകട്ടെ ,

പാവപ്പെട്ടവൻ said...

ക്കാപ്പു ഓച്ചിറ ,കായംകുളം മീറ്റ് ഒരു തിയതി കണ്ടോളു‌ ഞാനും കൂടാം

Lathika subhash said...

എന്റീശ്വരാ,
ബാക്കിപത്രോം കമന്റുകളും വായിച്ചപ്പോള്‍ എനിയ്ക്കൊരു വെപ്രാളം. നിരക്ഷരാ, മണീ, എവിടെയാ നിങ്ങള്‍? ലക്ഷ്മീ സന്തോഷം. നമുക്കെല്ലാം ആലോചിച്ച് തീരുമാനിക്കാം അല്ലേ?

നന്ദി, ഈ പോസ്റ്റിന്.

നിരക്ഷരൻ said...

മീറ്റിന് വരാത്ത കാപ്പിലാന്‍ പ്രവാസിയുടെ കണ്ണിലൂടെ മീറ്റിനെപ്പറ്റി പോസ്റ്റിട്ടിരിക്കുന്നു!!!

എനിക്കാദ്യം ചിരിയാണ് വന്നത്. പിന്നെ, ഫുള്‍ടൈം ഓണ്‍ലൈന്‍ ആയിരുന്ന് ശിവയും സരിജയും കൊടുത്ത വിവരങ്ങളൊക്കെ മനസ്സിലാക്കിയ ആളെന്ന നിലയിലും, അന്നവിടെ പ്രകാശനം ചെയ്ത പുസ്തകത്തിന്റെ കര്‍ത്താവ് എന്ന നിലയിലുമൊക്കെ ഞാന്‍ ചിരിക്കുന്നില്ല കാപ്പൂ.(തമാശിച്ചതാണ് കേട്ടോ ? സ്മൈലി ഇടുന്നുണ്ട് :):):)

ഒന്നുരണ്ട് കാര്യങ്ങള്‍ പറയട്ടെ.(സീരിയസ്സ്)
1.ഹരീഷിന്റെ കമന്റ് വായിച്ചാല്‍ കുറേ പണം ഭീഷണിപ്പെടുത്തി നല്‍കിയത് ഞാനാണെന്ന് തെറ്റിദ്ധരിക്കാന്‍ സാദ്ധ്യതയുണ്ട്. അത് അങ്ങനെയൊന്നുമല്ല.
പണത്തിന്റെ കാര്യം പലരും ഉന്നയിച്ചിരുന്നു. ഹരീഷ് അപ്പോഴൊന്നും വഴങ്ങിയില്ല. എല്ലാവരുമൊന്ന് ഇവിടെ വരെ വന്ന് തന്നാല്‍ മതി എന്നാണ് ഹരീഷ് ആവര്‍ത്തിച്ചിരുന്നത്. അവസാനം ‘എഴുത്തുകാരി’ പ്രശ്നം ഒന്നുകൂടെ അവതരിപ്പിച്ചപ്പോള്‍ സംഭവത്തിന് ചൂടുപിടിച്ചു. അതിനുശേഷം ഹരീഷിനെ അല്‍പ്പനേരം മാറ്റിനിര്‍ത്തി ഞാനൊന്ന് ഭീഷണിപ്പെടുത്തിയെന്നുള്ളത് സത്യം തന്നെയാണ്. ഉടനെ തന്നെ എല്ലാവരും വണ്ടിക്കൂലിയൊഴികെ കൈയ്യിലുള്ള പണമൊക്കെ വെളിയിലെടുത്ത് എന്നെ ഏല്‍പ്പിച്ചു. ഞാനത് ഭീഷണിയുടെ ചൂടാറുന്നതിന് മുന്നേ ഹരീഷിന്റെ പോക്കറ്റില്‍ കുത്തിത്തിരുകി വെക്കുക മാത്രമാണ് ചെയ്തത്.ഹരീഷിന് ചിലവായതിന്റെ പകുതി തുകപോലും കൊടുക്കാന്‍ പറ്റിയിട്ടില്ലെന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. ഇതിനുപുറമേ, ഹരീഷിന്റെ പ്രയത്നത്തിന് വിലപറയാന്‍ പോയാല്‍ ....പണം കൊടുത്ത് തീര്‍ക്കാന്‍ പറ്റുന്ന കേസൊന്നുമല്ല അത്.

2.കഴിഞ്ഞ 3 ദിവസങ്ങളായി എല്ലാവരും തൊടുപുഴ മീറ്റിനെപ്പറ്റി പറഞ്ഞ് അര്‍മ്മാദിക്കുന്നത് വായിച്ച് അതില്‍ കമന്റടിച്ച് പങ്കുചേരാന്‍ പറ്റാത്തതിന്റെ വിഷമത്തിലായിരുന്നു ഞാന്‍. പോസ്റ്റുകള്‍ വായിക്കാന്‍ എനിക്കാവുന്നുണ്ട്.പക്ഷെ കമന്റിടാന്‍ നെറ്റ് പ്രശ്നം കാരണം സാധിച്ചിരുന്നില്ല. ഇന്ന് ഒരുവിധം നെറ്റ് പ്രശ്നമൊക്കെ തീര്‍ത്തു എങ്കിലും 25 മുതല്‍ ജോലിക്ക് കയറിയതിന്റെ തിരക്ക് വീണ്ടും വിലങ്ങുതടിയായി. ‍

3.കേരളത്തിലെ ഇനിയുള്ള ബ്ലോഗ് മീറ്റുകള്‍ തൊടുപുഴ മീറ്റിനെ കവച്ച് വെക്കണമെങ്കില്‍ 5 കാര്യങ്ങളെങ്കിലും ചെയ്തിരിക്കണമെന്നാണ് എന്റെ അഭിപ്രായം.

a.നോര്‍മല്‍ മീറ്റ്
b.പുസ്തകപ്രകാശനം
c.വിനോദയാത്ര
d.ജീവകാരുണ്യപ്രവര്‍ത്തനം
e.ധനേഷിന്റെ പോസ്റ്റില്‍ കാന്താരിമുളകിനെപ്പറ്റി ഒരുഗ്രന്‍ പരാമര്‍ശമുണ്ട്. അതുപോലെ കരഞ്ഞ് കലങ്ങി എല്ലാവരും പിരിയാനുള്ള ഒരു സാഹചര്യം ഉണ്ടാക്കണം .

അടുത്ത മീറ്റ് ചെറായിയില്‍ വെച്ച് തന്നെ ആകാം. എന്റെ അവധിക്ക് പരിഗണന തരുമല്ലോ ? കൂടുതല്‍ ബ്ലോഗേഴിസിനെ പങ്കെടുപ്പിക്കാനും ശ്രമിക്കണം.

നിരക്ഷരൻ said...

4.നാലാമത്തെ കാര്യം അനുപമയോടാണ് പറയാനുള്ളത്.

“in this modern world of technology,online enquiry was not answered.somebody didn't take it ''seriously''.and the person who is supposed to answer didn't come on line at all!or he didn't bother to answer even after so many days!
why?is time wait only for a few?
before any meet,it's better to have an agenda and along with the open invitation it can be published.so,the participants can come well prepared.

i still wonder,right from the day of the meet,till today evening,a reader is still kept in the dark without an answer!
i strongly disagree and convey my unhappiness.........the least expected......
sasneham,
anu “

അനുപമ മുകളില്‍പ്പറഞ്ഞിരിക്കുന്നത് എന്നെപ്പറ്റിയാണെന്ന് നിങ്ങളില്‍ ചിലര്‍ക്കെങ്കിലും അറിയാമായിരിക്കും.

ആ സംഭവത്തില്‍ ഞാന്‍ എല്ലാവരും കേള്‍ക്കെത്തന്നെ അനുപമയോട് മാപ്പു ചോദിക്കുന്നു. കൂട്ടത്തില്‍ മുഖവിലയ്ക്ക് പോലും എടുക്കാന്‍ കൊള്ളില്ലെങ്കിലും ഒരു ചിന്ന വിശദീകരണവും ചേര്‍ക്കുന്നതില്‍ അനുപമയ്ക്ക് വിരോധം ഉണ്ടാകില്ലെന്ന് കരുതട്ടെ.

എന്റെ ‘ചില ചിത്രങ്ങള്‍ ‘ എന്ന ബ്ലോഗില്‍ നടത്തിയ ‘ഇതാരുടെ കണ്ണുകള്‍ ‘ എന്ന മത്സരത്തിന്റെ വിജയിയായിരുന്നു അനുപമ. വിജയിക്ക് റോസണ്‍ഗാര്‍ട്ട് മ്യൂസിയം (സ്വിസ്സര്‍ലാന്‍ഡ്)വരെ പോകാനുള്ള റിട്ടേണ്‍ ടിക്കറ്റും മ്യൂസിയത്തിലേക്കുള്ള ഫ്രീ പാസ്സും, തൊടുപുഴ മീറ്റില്‍ വിതരണം ചെയ്യുമെന്നൊക്കെ വളിച്ച തമാശ ഞാന്‍ തട്ടിവിട്ടത് അനുപമ കാര്യമായിട്ടെടുക്കുമെന്ന് ‍ സ്വപ്നത്തില്‍പ്പോലും ഞാന്‍ വിചാരിച്ചിരുന്നില്ല.

അതിനെപ്പറ്റി തൊടുപുഴ മീറ്റില്‍ പറയുന്നത് പോലും ഒരു ശരിയായ നടപടിയായി എനിക്ക് തോന്നിയില്ല.(അതൊന്നും തൊടുപുഴ മീറ്റിന്റെ അജണ്ടയായിരുന്നില്ല.) എന്റെ ബ്ലോഗിനെപ്പറ്റി വീമ്പ് പറയുന്നതായല്ലേ കൂട്ടത്തിലുള്ളവര്‍ കരുതൂ? ഇതിനൊന്നും തന്നെ സമയവും അവിടുണ്ടായിരുന്നില്ലെന്നുള്ളത് മറ്റൊരു സത്യം മാത്രം. എല്ലാവരോടും കൂറേക്കൂടിയൊക്കെ സംസാരിക്കാന്‍ പോലും പറ്റാതെ പോയതിന്റെ വിഷമം ഇപ്പോഴും ബാക്കി നില്‍ക്കുന്നു.

അനുപമ ചാറ്റില്‍ എന്തോ ചോദിക്കുന്നുണ്ട് എന്ന് സരിജ എന്റടുത്ത് വന്ന് പറഞ്ഞപ്പോള്‍ പോലും ഞാനതീന്റെ സീരിയസ്സ്നെസ്സ് മനസ്സിലാക്കാതെ പോയതിന് വീണ്ടും വീണ്ടും ക്ഷമാപണം നടത്തുന്നു. ഒക്കെ ഒരു തമാശയായി മാത്രമേ ഞാനപ്പോഴും കണ്ടതുള്ളൂ. കുട്ടിയുടെ കമന്റുകള്‍ പല പോസ്റ്റൂകളിലും ഇതേ വിഷയത്തില്‍ തട്ടിയുള്ളതാണെന്ന് കണ്ടപ്പോള്‍, ഇന്ന് കാപ്പിലാന്‍ മെയിലിലൂടെ ഈ വിഷയം പെട്ടെന്ന് പരിഹരിക്കൂ നിരക്ഷരാ എന്ന് പറഞ്ഞപ്പോള്‍ മാത്രമാണ് എന്നിലെ വിവരമില്ലാത്തവന്‍ കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കാന്‍ ശ്രമിച്ചത് തന്നെ.

ഇനിയിപ്പോള്‍ മാപ്പിരക്കാനും ക്ഷമാപണം നടത്താനുമല്ലാതെ മറ്റെന്താണ് എനിക്ക് ചെയ്യാനാവുക ? സ്വിസ്സ് വരെയുള്ള റിട്ടേണ്‍ ടിക്കറ്റിന് പോന്നതായിരുന്നില്ല ആ മത്സരം എന്ന് അനുപമ മനസ്സിലാക്കുമല്ലോ ?

എന്നിരുന്നാലും മറ്റുള്ളവരുടെ സമയത്തിനും വിലയുണ്ടെന്ന് മനസ്സിലാക്കാതെ പോയത് എന്റെ മാത്രം പിഴവാണ്. ഞാന്‍ പറയുന്നതൊക്കെ തമാശയാണെന്നും, മറ്റുള്ളവരും അതിനെ തമാശയായിത്തന്നെ കാണണമെന്ന് ശഠിച്ചതും എന്റെ മാത്രം തെറ്റാണ്.

ഇനിയൊരു മത്സരം നടത്തുമ്പോള്‍ ഇതുപോലെ വിടുവായത്തരങ്ങള്‍ എഴുന്നള്ളിക്കാതെ നോക്കാം എന്ന് ഉറപ്പ് തരാനേ ഇനി കഴിയൂ. അനുപമ ക്ഷമിക്കണം.

പുതിയ ബ്ലോഗേഴ്സിനെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നൊക്കെ അനുപമയുടെ മറ്റ് കമന്റുകളിലൂടെ കണ്ടു. മനപ്പൂര്‍വ്വമായി അങ്ങനെ ഒന്നും ചെയ്തിട്ടില്ല. അനുപമയുടെ മലയാളം ബ്ലോഗ് ഒന്നും കണ്ടില്ല. അതുകൊണ്ടുതന്നെ ഒരു സ്വാഗതം പറയല്‍ അല്ലാതെ കൂടുതല്‍ പ്രോത്സാഹനം ഒന്നും തരാന്‍ പറ്റിയില്ല. ഒന്നും മനപ്പൂര്‍വ്വമല്ല.

ഈ വിഷയത്തില്‍ എന്തെങ്കിലും നീരസമോ, ദേഷ്യമോ മറ്റോ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് എന്നോട് മാത്രമായിട്ടായിരിക്കണം എന്നപേക്ഷിക്കുന്നു. ഈ ബ്ല്ലോഗ് മീറ്റ് നടത്ത്തിയവര്‍ക്കോ അതില്‍പ്പങ്കെടുത്തവാര്‍ക്കോ ഈ വിഷയവുമായി യാതൊരു വിധ ബന്ധവുമില്ല.

ഇനിയിപ്പോള്‍ , പൊറുക്കണം ക്ഷമിക്കണം എന്നൊക്കെ പറയാനല്ലാതെ അത് അര്‍ഹിക്കാന്‍ എനിക്കവകാശമില്ല.

ഒരിക്കല്‍ക്കൂടെ അനുപമയോട് മാപ്പിരന്നുകൊണ്ട്

-നിരക്ഷരന്‍
(അന്നും, ഇന്നും, എപ്പോഴും)

കാപ്പിലാന്‍ said...

അനുപമേ ,
അപ്പോള്‍ എല്ലാം ഗോമ്പ്ലിമെന്റ്സ് ആക്കിയെ . ഞാന്‍ പീലാത്തോസിനെ പോലെ ഇതാ കൈ കഴുകുന്നു . ഈ കുഞ്ഞാടിന്റെ രക്തത്തില്‍ എനിക്ക് പങ്കില്ല .

ആമേന്‍ .

:):)

മാണിക്യം said...

നിരൂ ശരിക്കും തിരക്കും വിട്ടില്‍ ഇരിക്കാന്‍ നേരമില്ലാതെ യാത്രയിലും ആയതുകൊണ്ട് പല പോസ്റ്റും വായിക്കുകയല്ലതെ ഒരു കമന്റ് എഴുതാന്‍ പറ്റിയില്ല. എങ്കിലും തൊടുപുഴമീറ്റിന്റെ എല്ലാ പോസ്റ്റും വായിച്ചു സമയവിത്യാസം മൂലം ഞാന്‍ വീട്ടില്‍ തിരികെ വന്ന് 24 നു വിളിക്കുമ്പോള്‍ എല്ലാവരെയും യാത്ര അയച്ചിട്ട് നില്‍ക്കുന്ന് ഹരീഷിനെ ആണു ഫോണില്‍ കിട്ടിയത് എല്ലാവരും ഒത്തുകൂടിയ സന്തോഷം വാക്കുകളില്‍ കൂടി അറിഞ്ഞു....
അനുപമയെ അറിയില്ലാ എങ്കിലും ഇത്ര വലിയ ഒരു ക്ഷമാപണം ഒക്കെ നിരക്ഷരന്‍ ഇട്ടതു കണ്ടപ്പോള്‍ എത്ര വലിയ മനസ്സാണെന്ന് നീരുവിന്റെത് എന്നാറിയാതെ പറഞ്ഞുപോയി.. വല്ലപ്പോഴും ഉള്ള തമാശ പറച്ചില്‍ കൂടി നിര്‍ത്തരുതേ എന്ന എന്റെയൊരപേക്ഷ നീരൂ ചെവികൊള്ളണേ!!

അനില്‍@ബ്ലോഗ് // anil said...

അനുപമയുടെ പ്രശ്നം ഇപ്പോഴാണ് മനസ്സിലായത്. എനിക്കതില്‍ ചെറിയൊരു കുറ്റബോധം ഉണ്ട്. സമ്മാനത്തിന്റെ കാര്യം എന്തായി എന്ന നിരക്ഷരനോട് ചോദിക്കണം എന്ന അനുപമയുടെ മെസ്സേജ് വരുമ്പൊള്‍ ലാപ്ടോപ്പില്‍ ഞാനായിരുന്നു. അത് നിരുവിനോട് ചോദിക്കണം എന്ന് കരുതി ഇറങ്ങിയപ്പോഴേക്കും എന്തോ അത്യാവശ്യത്തിന് ഹരീഷിന്റെ അടുത്തേക്ക് പോയി, തിരക്കില്‍ പിന്നെ അത് വിട്ടും പോയി. അങ്ങിനെ ഒരു കാര്യം അവീടെ പറയുന്നതില്‍ ഒരു പ്രശ്നവും ആര്‍ക്കും ഉണ്ടാവാനിടയില്ലായിരുന്നു, കാരണം തൊടുപുഴമീറ്റില്‍ പരസ്യം നല്‍കിയിട്ട് വേണ്ട നീരുവിന് ബ്ലോഗ്ഗ് ചെയ്യാനെന്ന് ആര്‍ക്കാണറിയാത്തത്.
അപ്പോള്‍ ഞാനും ഒരു സോറി പറയുന്നു.

എന്തായാലും അനുപമ , ഈ സൌഹൃദ വലയത്തിലേക്ക് സ്വാഗതം.

anupama said...

dear niraksharan,
this apology was quite unnecessary if you could have spared just five minutes to answer my enquiry on the day of the meet!time and tide waits for none!
i hope all my comments and suggestions and reactions will also be taken in the true spirit of having fun!
i'm anew face to this world of bhoolokam[as you said not even a single post in malayalam ]!it's really difficult to know the great writers,poets and the blessed critics!
it's amazing to note that you're encyclopaediac,generous and broadminded.i'm really sorry if i've hurt your feelings for which i think,you can pardon me!
''Never take somone for granted,
Hold every person close to your heart,
because you might wake up one day
and realize that,
you've lost a diamond,
while collecting stones!''
i had closed this chapter,but seeing your apology,i had to comment once again.......
a scar can't be converted into a star but,it can be buried deep.
thanks a lot for sparing time for a simple and silly fellow being.......MAY GOD BLESS YOU!
SASNEHAM,
ANU

anupama said...

dear niraksharan,
this apology was quite unnecessary if you could have spared just five minutes to answer my enquiry on the day of the meet!time and tide waits for none!
i hope all my comments and suggestions and reactions will also be taken in the true spirit of having fun!
i'm a new face to this world of bhoolokam[as you said not even a single post in malayalam ]!it's really difficult to know the great writers,poets and the blessed critics!
it's amazing to note that you're encyclopaediac,generous and broadminded.i'm really sorry if i've hurt your feelings for which i think,you can pardon me!
''Never take somone for granted,
Hold every person close to your heart,
because you might wake up one day
and realize that,
you've lost a diamond,
while collecting stones!''
i had closed this chapter,but seeing your apology,i had to comment once again.......
a scar can't be converted into a star but,it can be buried deep.
thanks a lot for sparing time for a simple and silly fellow being.......MAY GOD BLESS YOU!
SASNEHAM,
ANU

anupama said...

dear anil,
i was supposed to write my new post today and the apologies are flowing.............so,there is no mood now.
i accept your apology whole heartedly.
the count down has started and shortly i'll be leaving trichur.after all these happenings i may have to think twice before accepting your welcome as all of you're the great pulikal.........
let me go back,with winning a few hearts and losing many games.........
hope you have cut the cake of your tenth wedding anniversary...best wishes.....
sasneham,
anu

anupama said...

dear kappilan,
kudos to you for pulling all the strings safely and i must tell you none of them broke!:)
hey,you must have entered politics since kerala needs great,intelligent persons like you!
in your absence you were the hero of the meet!congrats!
hope your fans and friends won't give me any more brickbats!anu is silly and simple!
good luck for reaching out and to prove that it's easy to build a bridge than breaking one!
sincere thanks and happy blogging!
sasneham,
anu

കാപ്പിലാന്‍ said...

അനുപമ , ഊതല്ലേ .

എന്നോട് ഒരു കാര്യം ചോദിക്കാന്‍ പറഞ്ഞു.അത് ചെയ്തു .പിന്നെ ഫാനിന്റെ കാര്യം ഏതാണ്ട് പറഞ്ഞല്ലോ . ഈ ഇംഗ്ലീഷ് എനിക്ക് ശരിക്ക് വഴങ്ങാത്തതുകൊണ്ട്‌ ഒന്നും മനസിലായില്ല .അമ്മച്ചിയാണേ നേര് . ഇവിടെ ഖേതാന്‍ ഫാന്‍ ഉണ്ട് ,ഉഷ ഫാന്‍ ഉണ്ട് ഏതാ വേണ്ടേ ? പിന്നെ രാഷ്ട്രീയത്തില്‍ ഇറങ്ങണം എന്ന് വിചാരിക്കുന്നു അനുപമ . എനിക്ക് ഫുള്‍ സപ്പോര്‍ട്ട് തരില്ലേ . നമുക്കൊരു കലക്ക് കലക്കണം . അനില്‍ പറഞ്ഞത് കേട്ടല്ലോ . ഈ സൌഹൃതത്തിലേക്ക് സ്വാഗതം .

anupama said...

DEAR KAPPILAN,
to all the blessed people of bhoolokam,
''Bright be the road you are walking,
Light be the load you are carrying,
Sweet be the home you are staying,
genuine be the welcome you extent........''
before saying bye,
a sincere and warm :) to all!
sasneham,
anu

ചാർ‌വാകൻ‌ said...

ഞാനാലോചിക്കുവാ;ഈ കുട്ടികളീത്രയ്കോ ഒള്ളോ...ഭഗവാനേ.

പൊറാടത്ത് said...

കാപ്പൂ...ബൂലോകത്തേയ്ക്ക് ഇപ്പോ തിരിച്ച് വന്നതേയുള്ളൂ.

ഇതാപ്പോ രസായത്.. അല്ല, ആരാ ഈ അ ഉപമ?!!