Tuesday, May 12, 2009

കടുവക്കൂട്ടില്‍ ഒരു പുലി


ഐ പി എല്ലില്‍ ഒരു ടീമിനെ ലേലം വിളിച്ച്‌ അതിന്‌ നൈറ്റ്‌ റൈഡേഴ്‌സ്‌ എന്ന്‌ പേരിട്ടപ്പോള്‍ ബോളിവുഡ്‌ സൂപ്പര്‍ താരം ഷാരൂഖ്‌ ഖാന്‍ കരുതിയിരിക്കില്ല സംഗതി അറം പറ്റുമെന്ന്‌. ഷാരൂഖ്‌ ഖാന്റെ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ ടീമിനുള്ളിലെ രഹസ്യങ്ങള്‍ ബ്ലോഗിലൂടെ പുറത്തുവിടുന്ന അജ്‌ഞാതനുവേണ്‌ ടി അക്ഷമയോടെയുള്ള തിരച്ചിലും കാത്തിരിപ്പും തുടരുന്നു. കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്റെ അവസാന മല്‍സരം നടക്കുന്ന ദിവസം താന്‍ ആരെന്നു വെളിപ്പെടുത്തുമെന്നാണു ബ്ലോഗറുടെ വാക്കുകള്‍. മെയ്‌ ഇരുപതിനാണ്‌ കൊല്‍ക്കത്തയുടെ അവസാനമത്സരം.

ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെ വായനക്കാരെടുക്കുന്ന തീരുമാനപ്രകാരം ആയിരിക്കും വെളിപ്പെടുത്തല്‍ എന്ന്‌ അജ്‌ഞാതന്‍ പ്രഖ്യാപിച്ചതോടെ ബ്ലോഗില്‍ അഭിപ്രായങ്ങള്‍ കുന്നുകൂടുകയാണ്‌. ഇന്ന്‌ വൈകുന്നേരം (12.05.2009) 4. 45 വരെ വാക്കു പാലിക്കാന്‍ ആവശ്യപ്പെട്ടവര്‍-26290. (അതായത്‌ 64 ശതമാനം), വെളിപ്പെടുത്തൂ, പണി കിട്ടുന്നതു കാണാമെന്ന്‌ കാത്തിരിക്കുന്നവര്‍ 1535.(3 ശതമാനം) രഹസ്യമായി ഇരുന്നോ മോനെ എന്നാണ്‌ 12 ശതമാനം ആളുകളുടെ അഭിപ്രായം. വേണ്‌ ട മോനെ മിണ്‌ ടണ്ട, പണി കിട്ടിയേക്കും എന്നാണ്‌ 5 ശതമാനം ആളുകളുടെ പ്രതികരണം. ഏഴ്‌ ശതമാനം ആളുകള്‍ക്ക്‌ ഇത്‌ എന്തായാലും വേണ്‌ടില്ല. ഇതാണ്‌ വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍.

ഈ അജ്ഞാത ബ്ലോഗര്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനൊപ്പം യാത്ര തുടങ്ങിയിട്ടു ആഴ്‌ച മൂന്നുകഴിഞ്ഞു. കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്റെ അന്തപ്പുരകഥകള്‍ ബ്ലോഗിലൂടെ പാട്ടാക്കിയാണ്‌ ഈ അജ്‌ഞാതന്‍ രംഗത്തെത്തിയത്‌. ഇത്‌ ടീമിനുള്ളിലെ ആളാണെന്നും ഗാംഗുലിതന്നെയാണെന്നും മറ്റും വാര്‍ത്ത പരന്നതോടെ ബ്ലോഗ്‌ അതിവേഗം സൂപ്പര്‍ഹിറ്റുമായി. ക്രിക്കറ്റ്‌ ലോകത്തെ മിക്കവാറും കളിക്കാര്‍ക്കും ടീമുടമയായ കിംഗ്‌ ഖാനും ഇരട്ടപ്പേരിട്ടാണ്‌ കഥ പറച്ചില്‍.

ടീം ഉടമ ഷാറുഖ്‌ ഖാന്‍ ദില്‍ഡോ എന്നും കോച്ച്‌ ജോണ്‍ ബുക്കാനന്‍ ബാഖാ നാന്‍ എന്നുമാണ്‌ അറിയപ്പെടുന്നത്‌. സൗരവ്‌ ഗാംഗുലിയെ ലോര്‍ഡി എന്നും ബ്രണ്‌ടന്‍ മക്കല്ലത്തെ ഇയാള്‍ സ്‌കിപ്പര്‍ എന്നും വിളിക്കും. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ലിറ്റില്‍ മോണ്‍സ്‌റ്ററാകുമ്പോള്‍ യുവരാജ്‌ സിങ്‌ പ്രിന്‍സ്‌ ചാള്‍സ്‌ ഓഫ്‌ പട്യാലയാണ്‌. ആകാശ്‌ ചോപ്രയും സഞ്‌ജയ്‌ ബംഗാറുമൊക്കെയാണ്‌ ഇതിനുപിന്നിലെന്ന ഊഹങ്ങള്‍ ശക്തമാകാന്‍ കാരണം ചോപ്രയെയും ബംഗാറിനെയും തിരിച്ചയച്ചതാണ്‌. ക്യാപ്‌റ്റന്‍ സ്ഥാനം പോയതിന്റെ കലിപ്പാണോ എന്ന സംശയമാണ്‌ വിരല്‍ ഗാംഗുലിക്ക്‌ നേരെ ചൂണ്‌ ടാന്‍ കാരണം.

അജ്‌ഞാത ബ്ലോഗിലേക്കുള്ള പൊതുവഴി ഇതിലേ...

ഇനി നമ്മളാരേലുമാണോ പുലികളെ ഇതിനുപിന്നില്‍???

15 comments:

Unknown said...

''ഇനി നമ്മളാരേലുമാണോ പുലികളെ ഇതിനുപിന്നില്‍???''

ശ്രീ said...

സംഭവം പറഞ്ഞു കേട്ടിരുന്നു. എന്താകുമെന്ന് കാത്തിരുന്നു കാണാം :)

വാഴക്കോടന്‍ ‍// vazhakodan said...

അയ്യേ അവരുടെ അടുക്കളപ്പുറത്തൊന്നും ഒരു മലയാളീം പോകില്ല. പോയെങ്കില്‍ മലയാളത്തിലല്ലേ ബ്ലോഗൂ!

കാപ്പിലാന്‍ said...

ഞാനല്ല :)

Areekkodan | അരീക്കോടന്‍ said...

കാത്തിരുന്നു കാണാം

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഞാനും അല്ല

Typist | എഴുത്തുകാരി said...

പത്രത്തിലും‍ കണ്ടിരുന്നു. എന്തായാലും ഒന്നു പോയി നോക്കട്ടെ.

ആർപീയാർ | RPR said...

ഞാൻ അല്ലേയല്ല !!

anupama said...

i would have done that!
i love doing such things and keep people at mulmuna!
let me wait till next 1PL.
sasneham,
anu

നീര്‍വിളാകന്‍ said...

അയ്യെ.... ഞാനല്ല...!!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഞാനൊന്നും അല്ലാട്ടാ

:)

പകല്‍കിനാവന്‍ | daYdreaMer said...

പടചോനാണം ഞമ്മള്‍ അല്ല പുള്ളേ..

Unknown said...

എല്ലാരും കയ്യോഴിഞ്ഞാല്‍ നമുക്ക്‌ ഇത് കണ്ടുപിടിക്കാന്‍ വേറെ വഴി നോക്കേണ്ടി വരും ട്ടോ...

(ഒരു മംമൂഞ്ഞ്ത് പോലുമില്ലേ ഈ ബൂലോകത്ത്? )

krish | കൃഷ് said...

ആരേലുമാകട്ടെ, എഴുത്ത് രസകരമാണ്.

അനില്‍@ബ്ലോഗ് // anil said...

ഇനി അരൂപിയോ വല്ലതുമാണോ ആവോ !