Saturday, May 30, 2009

സൂത്രന് സൂറാന്റെ മറുപടി, വഴിയില്‍ കിടക്കാത്തത്!

ബായക്കോട് ,
30/05/2009.

എന്‍റെ സൂത്രനിക്കാ,

"എന്‍റെ" എന്ന് വിളിച്ചത് നിങ്ങള്‍ എന്റെതായതു കൊണ്ടല്ല. കത്തെഴുതുമ്പോള്‍ എഴുതി ശീലിച്ചതാ. നിങ്ങള്‍ നാസിനെക്കൊണ്ട് എഴുതിച്ച കത്ത് ഞാന്‍ വായിച്ചു.ബാര്‍ബര്‍ ഷാപ്പില് മുടി വെട്ടാന്‍ ഇരിക്കണ പോലെയുള്ള നിങ്ങടെ ആ പോട്ടം കണ്ട മുതല്‍ എനിക്കറിയായിരുന്നു ഒരു കത്തെങ്കിലും നിങ്ങള്‍ എഴുതാതിരിക്കില്ല എന്ന്.പക്ഷെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു ഡോക്ടര്‍ ആ കത്ത് പരസ്യം ചെയ്യാന്‍ നടക്കുന്നത് കൊണ്ട് ചോദിക്കട്ട, നാട്ടില്‍ ഇപ്പൊ ഡോക്ടര്‍മാര്‍ക്ക് വേറെ പണിയൊന്നും ഇല്ലേ? ഡോക്ടറുടെ കൈപ്പുണ്യം!അല്ലാണ്ടെന്തു പറയാന്‍?

ഇനി നിങ്ങളുടെ കത്തിലേക്ക് കടക്കാം.

ഈ കത്ത് നിങ്ങള്‍ക്ക് കിട്ടുമ്പോള്‍ നിങ്ങള്‍ തീര്‍ത്തും ഒരു ഹൃദയമില്ലാത്തവനായിരിക്കും കാരണം നിങ്ങള്‍ എനിക്ക് അയച്ചു തന്ന ഹൃദയം ഞാന്‍ പിച്ചിച്ചീന്തി പശൂന്റെ കാടിയില്‍ ഇട്ടു.ആ കത്ത് തിന്നതും പശു കയറു പൊട്ടിച്ചു ഓടിയതാണ്.ഇത് വരെ ഒരു വിവരവും ഇല്ല. ഉമ്മ പശൂനെ തിരഞ്ഞു പോയ സമയത്താണ്‌ ഞാനീ കത്തെഴുതുന്നത്!

പിന്നെ നാട്ടില്‍ കോളറയും ഡെങ്കിപ്പനിയും പടര്‍ന്നു പിടിക്കുന്നതിനാല്‍ തുറന്നു വെച്ച ഒരു സാധനങ്ങളും നോക്കുക പോലും ചെയ്യരുത് എന്നാണു ഉമ്മ പറഞ്ഞെക്കനത്.അത് കൊണ്ട് നിങ്ങള്‍ എനിക്കായി തുറന്നു വെച്ച സ്നേഹം ഈച്ച പോതിയാണ്ട് എത്രയും വേഗം മൂടി വെക്കണം! വേറെ ആര്‍ക്കെങ്കിലുമൊക്കെ കൊടുക്കാലോ.നിങ്ങടെ കത്തില്‍ നിന്നും നിങ്ങളുടെ പേക്കൂത്തുകള്‍ വായിച്ചപ്പോള്‍ തന്നെ നിങ്ങളുടെ അസുഖം എന്താണെന്ന് എനിക്ക് മനസ്സിലായി. എന്നാലും ഞാന്‍ എന്‍റെ ഏറ്റവും വലിയ ഹൈലൈറ്റായി ഞാന്‍ കൊണ്ട് നടക്കുന്ന "ചുവന്നു തുടുത്ത എന്‍റെ കവിള്‍ തടങ്ങളോ ആകര്‍ഷകമായ എന്‍റെ ചുണ്ടുകളോ" കാണാതെ പോയ നിങ്ങള്‍ എന്‍റെ ഉമ്മ കയ്യാ വളരുന്നത് കാലാ വളരുന്നത് എന്ന് നോക്കി വളര്‍ത്തിയ എന്‍റെ അതിവേഗം വളര്‍ന്ന ഹൃദയ ഭാഗങ്ങളിലേക്ക് നോക്കി എന്‍റെ നിറകുടങ്ങളെ ഒരു ലജ്ഞയുമില്ലാതെ വര്‍ണ്ണിക്കാന്‍ ആക്രാന്തം കാട്ടിയ ഒരു ആഭാസനാണ് നിങ്ങള്‍ എന്ന് ഞാന്‍ വളരെ ദുഖത്തോടെ തിരിച്ചറിയുന്നു.

പിന്നെ കാല്‍ കാശിനു വിലയില്ലാത്ത നിങ്ങടെ സ്നേഹം ഒട്ടും ചിലവില്ലാതെ എനിക്ക് സമര്‍പ്പിച്ചു എന്നൊക്കെ എഴുതിയത് കൊണ്ട് ഞാന്‍ അതില്‍ വീഴും എന്നൊന്നും നിങ്ങള്‍ കരുതേണ്ട. എന്‍റെ വളര്‍ത്തച്ചനായ വാഴക്കൊടനെ കുറിച്ച് നിങ്ങള്‍ എന്താണ് കരുതിയിരിക്കുന്നത്? വാഴക്കോടന്‍ എനിക്ക് പിറക്കാതെ പോയ എന്‍റെ സ്വന്തം ബാപ്പയാണ്. ആ ബാപ്പാനെക്കുറിച്ചു നിങ്ങള്‍ക്കെന്തറിയാം?
ബിരിയാണിക്ക് പകരം നെയ്ചോറ് വാങ്ങിത്തന്ന് ആദ്യം എന്നെ തീറ്റിച്ചത് വാഴക്കോടന്‍.
നിറകൊണ്ട പാതിരക്ക് കുഞ്ഞീവി ഇല്ലാത്ത നേരത്ത് എന്‍റെ ഉറക്കറയില്‍ കയറി വിടന്‍ എന്ന പേര് കേള്‍പ്പിച്ചത് വാഴക്കോടന്‍.
ഐസ്ക്രീം പാര്‍ലറില്‍ കേറി മൂക്കറ്റം തിന്ന് കടക്കാര് കാശു ചോദിച്ചപ്പോള്‍ പേഴ്സ് എടുക്കാന്‍ മറന്നു പോയെന്ന് കളവു പറഞ്ഞവന്‍ വാഴക്കോടന്‍.
കുത്തുവിളക്കിന്റെ തണ്ട് കൊണ്ട് കുഞ്ഞീവിയുടെ കയ്യില്‍ നിന്നും തല്ലു വാങ്ങി നാട്ടുകാരുടെ കൂട്ടത്തിലേക്ക് എടുത്ത്‌ ചാടി രക്ഷപ്പെട്ടവന്‍ വാഴക്കോടന്‍.
വേറെ എന്തൊക്കെ തോന്നിവാസങ്ങള്‍ പാടി നടക്കുന്നുണ്ട് പാണന്‍ ബ്ലോഗേഴ്സ് നിങ്ങളുടെ നാട്ടില്‍? നിങ്ങള്‍ വാഴക്കോടനെ കുറിച്ച് കേട്ടതെല്ലാം നുണയാണ് എന്നാല്‍ സത്യവുമാണ്. അത് കൊണ്ട് വാഴക്കോടനെ കുറിച്ച് നിങ്ങള്‍ ഇല്ലാ വചനങ്ങള്‍ പറയരുത്.എനിക്കത് താങ്ങാന്‍ പറ്റില്ല.

പിന്നെ ജീവിതത്തില്‍ പലരും ഈ സൂറാനെ തോല്‍പ്പിച്ചവരുണ്ട് പലവട്ടം! പരസ്പരം തമ്മിലടിച്ചു കഴിയാന്‍ ഒരു കുഞ്ഞീവിയെ ഉമ്മയായി തന്നു ബാപ്പ എന്നെ തോല്‍പ്പിച്ചു. സ്നേഹം പങ്കു വെക്കാന്‍ തുടങ്ങുമ്പോഴേക്കും ഒരു ജീവിതം ഓഫര്‍ ചെയ്ത് കുവൈറ്റ്‌ അളിയന്‍ എന്നെ തോല്‍പ്പിച്ചു. ഇപ്പോള്‍ സ്നേഹം പിടിച്ചു വാങ്ങാന്‍ ഒരു പീറ കത്തെഴുതി നിങ്ങളും എന്നെ തോല്‍പ്പിച്ചു. തോല്‍വികള്‍ ഏറ്റു വാങ്ങാന്‍ ഇനി എനിക്ക് മനസ്സില്ല. കാരണം എന്‍റെ കുവൈറ്റ്‌ പുയ്യാപ്ലാടെ അടുത്ത്‌ പൂത്ത ലതുണ്ട്, ലതെ പണം തന്നെ! അത് കൊണ്ട് നിങ്ങളും എന്‍റെ കൂടെ നടന്നു എനിക്ക് കല്യാണം ആലോചിക്കുന്ന ബ്രോക്കര്‍ നാസിനും ഞാന്‍ കുഞ്ഞീവിയോടു പറഞ്ഞു നല്ലൊരു പണി വാങ്ങിത്തരുന്നുണ്ട്.

പിന്നെ അബോധാവസ്ഥയില്‍ പോലും എന്‍റെ കുട്ടികള്‍ക്ക് ഞാന്‍ "നാസ്" എന്ന് പേരിടില്ല. അവര്‍ നല്ല നിലയില്‍ വളര്‍ന്നു വരുന്നത് കാണാന്‍ എനിക്ക് നല്ല മോഹമുണ്ട്.

പിന്നെ ഈ കത്ത് കിട്ടുമ്പോള്‍ നിങ്ങടെ മനസ്സില്‍ ഇനി എന്തെങ്കിലും സ്നേഹം അവശേഷിച്ചിരിക്കുന്നെങ്കില്‍ അത് നിങ്ങള്‍ ഒരു ബാങ്കിലിട്ടാല്‍ ചിലപ്പോള്‍ നല്ല ഇന്ടറസ്റ്റ് കിട്ടും. ആ ഇന്ടറസ്റ്റ് എടുത്ത്‌ എപ്പോഴെങ്കിലും ഒരു ഭാഗ്യ ദോഷിയെ കല്യാണം കഴിക്കുക. എന്‍റെ കാര്യം തീരുമാനമായത് അറിയാമല്ലോ! ഉമ്മാക്ക് അവാര്‍ഡ്‌ കിട്ടാന്‍ വേണ്ടി ആ കുവൈറ്റ്‌ അളിയനോട് വാക്ക് പറഞ്ഞു ഉറപ്പിച്ചു. അതുകൊണ്ട് ഞാന്‍ മാനസികമായും കായികമായും കുവൈറ്റ്‌ പുയ്യാപ്ലെടെ പുതിയ പെണ്ണ് ആകാന്‍ തയ്യാറെടുത്തു കഴിഞ്ഞു. ഒരിക്കലും നിങ്ങള്‍ എന്നെയോര്‍ത്ത് മാനസ മെയിനെ വരൂ റീലോഡഢ് ഗാനം പാടി കടാപ്പുറത്ത്‌ പാടി നടക്കരുത്. ഹതഭാഗ്യയായ ഒരു പെണ്‍കുട്ടി നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും. അവളെ നിരാശപ്പെടുത്തരുത്‌. ഇത്രമാത്രം, നിങ്ങള്‍ കരുതുന്ന പോലെയുള്ള സ്നേത്തോടെയല്ലാതെ,

സസ്നേഹം

കുഞ്ഞീവി മകള്‍ സൂറ

സൂറാക്ക് കിട്ടിയ കത്ത് ഇവിടെ ഞെക്കി വായിക്കുക!

23 comments:

വാഴക്കോടന്‍ ‍// vazhakodan said...

മറ്റൊരാളുടെ ഭാര്യയാകാന്‍ പോകുന്ന സൂറാക്ക് വെച്ച വെള്ളം അങ്ങ് വാങ്ങി വെക്കൂ മോനെ സൂത്രാ. ആ കുഞ്ഞീവി എങ്ങാനും അറിഞ്ഞാ നിനക്ക് കല്യാണം കഴിക്കണ്ട പൂതി തന്നെ ഇല്ലാണ്ടാവും. അത് കൊണ്ട് ഇതോട് കൂടി ഇതങ്ങോട്ട് നിര്‍ത്തിക്കൊളൂട്ടോ! :)

സൂത്രന്‍..!! said...

വാഴകൊട മൂരാച്ചി നിന്നെ പിന്നെ കണ്ടോളം ...
ഇനിയും ഇലക്ഷന്‍ വരും അപ്പോള്‍ ഞങള്‍ കണ്ടോള്ളംപുല്ലാണ് പുല്ലാണ് വഴ്ഴ്കൊടനെ പുല്ലാണ്

കാപ്പിലാന്‍ said...

വാഴക്കൊട , നിന്‍റെ കള്ളക്കളി ഇവിടെ നടക്കൂല . സൂറയുടെ ബാപ്പ ഞാന്‍ ആണെങ്കില്‍ ഈ കല്യാണം നടക്കും .നടത്തിയിരിക്കും . ഈ കാപ്പിലാനാണ് പറയുന്നത് :)

വാഴക്കോടന്‍ ‍// vazhakodan said...

കാപ്പൂ, എനിക്കതില്‍ ഒരു വിരോധവും ഇല്ലാ. പക്ഷെ ആ കുഞ്ഞീവിയെ എതിരിടാന്‍ നിങ്ങള്‍ക്ക് കഴിയുമോ? പാണ്ടി ലോറിയുടെ അടിയില്‍ മാക്രി പെട്ട പോലെയാകും! ആ നാസിനിട്ടു ഇനി കുഞ്ഞീവി എന്നാ ചെയ്യുമോ എന്തോ. എന്തായാലും സൂറാക്ക് എന്നോട് നല്ല മദിപ്പാ.... :)

ജിജ സുബ്രഹ്മണ്യൻ said...

സൂറാ,മറുപടി ഇത്ര കടുപ്പത്തിൽ വേണ്ടാരുന്നു.അന്റെ ഉമ്മാ കുഞ്ഞീവി 100 പവന്റെ പണ്ടങ്ങളും ഉണ്ടാക്കി അന്നെ നിക്കാഹ് ചെയ്ത് തരുന്നതു സ്വപ്നം കണ്ടു നടക്കണ ഞങ്ങടെ സൂത്രനോട് ഈ ചതി മാണ്ടായിരുന്നു.സൂത്രാ ജ്ജ് വെസമിക്കാതെ.സൂറാനെക്കാളും മൊഞ്ചൊള്ള എന്തോരം പെമ്പുള്ളാരെ വേണേലും അനക്ക് കിട്ടും.ഈ കത്ത് കണ്ട് ജ്ജ് റെയിൽ പാളത്തിൽ തല വെയ്ക്കരുതട്ടോ.പുതുപ്പണം കണ്ടു മയങ്ങണ ഓളോട് പടച്ചവൻ ചോദിച്ചോളൂം!

കാപ്പിലാന്‍ said...

കുഞ്ഞീബിയോട് ഞാന്‍ സംസാരിക്കാം . ഈ കല്യാണം നടക്കണം . അതിനു സൂത്രന് എന്താണ് ഒരു കുറവ് ? ജ്വോലി ഇല്ലേ ? സൌന്ദര്യം ഇല്ലേ ? പണമില്ലേ ? ദോഹയില്‍ നല്ല ജ്വോലിയാണ്. സുലൈമാനി ഓപ്പറേറ്റര്‍ പിന്നെന്താണ് കുഴപ്പം . കുട്ടികളുടെ ആഗ്രഹമല്ലേ , നടക്കട്ടെ .

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

വാഴക്കോടാ,
ഇത് കൊലച്ചതിയാണ്. തിരഞ്ഞെടുപ്പില്‍ സൂത്രന്‍ വാഴക്കോടനു വേണ്ടി ഈ ദോഹയില്‍ പൊരി വെയിലത്ത് രാപകല്‍ പ്രവര്‍ത്തിച്ച്തിനു ശേഷം എടുത്ത ഫോട്ടോയാണത്. അതിനെയാണ് കുഞ്ഞീവി ഇത്തരത്തില്‍ അപമാനിച്ചത്. സഹിക്കില്ല വാഴക്കോടാ... സഹിക്കില്ല.

ക്രിക്കറ്റില്‍ അമ്പേ പരാജയപ്പെട്ട വാഴക്കോടന്‍ പ്രതിപക്ഷമുന്നണിയെ കരകയറ്റാന്‍ സൂത്രന്റെ നേതൃത്വത്തില്‍ ദോഹ ടീം കഷ്ടപ്പെട്ടത് ഇത്ര വേഗം മറന്നോ?

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം വാഴക്കോടാ..

പാവം സൂത്രന്‍ ആ ഇരിപ്പ് കണ്ടാ.. സഹിക്കാന്‍ മേല.

ഒരു കുഞ്ഞീവീടെ തൊലിവെളുപ്പ് കണ്ടപ്പോ കൂട്ടത്തിലുള്ളവനെ ഇങ്ങനെ ചതിക്കരുത് വാഴക്കോടാ....

കുഞ്ഞീവിയെ സൂത്രന് കെട്ടിച്ച് കൊടുക്കണോ വേണ്ടയോ എന്ന് ഒരു വോട്ടെടുപ്പ് നടത്തുക. എന്നിട്ട് തീരുമാനിക്കാം. എന്താ?

വാഴക്കോടന്‍ ‍// vazhakodan said...

നാക്കിനു നീളമുള്ള കുഞ്ഞീവി, പൂത്ത സാധനം (കാശ്‌) ഉള്ള കുവൈറ്റ്‌ അളിയന്‍ പിന്നെ സൂറാന്റെ മുടിഞ്ഞ സൌന്ദര്യം ഇതൊക്കെ പ്രശ്നമാണ്. അല്ലാതെ സൂറാക്ക് പിറക്കാതെ പോയ ബാപ്പ എന്ന നിലക്ക് എനിക്ക് ഒരു വിരോധവും ഇല്ല സൂത്രാ. നീ എന്നോട് കെറുവിക്കല്ലേ. ആ കുവൈറ്റ്‌ അളിയനെ അങ്ങ് തട്ടിയേക്ക്!:)
വെട്ടിക്കാടാ, സൂത്രന്‍ ഇപ്പൊ നിങ്ങളെ തല്ലും. കുഞ്ഞീവിയെ കെട്ടിച്ചു കൊടുക്കാന്‍ നൂറു വട്ടം സമ്മതമാ. ഇത് പക്ഷെ സൂറാന്റെ കാര്യമല്ലേ? കുഞ്ഞീവി സൂറാന്റെ ഉമ്മയാണ് വെട്ടിക്കാടാ! :)

സൂത്രന്‍..!! said...

എന്റെ കണ്ണീര്‍ ആരു കാണാന്‍ "കനിവുള്ളവരെ സഹായിക്കു"
പ്രണയം അനശ്വരമാണ് സൂറ നീ ഒന്ന് ആലോചിച്ചുനോക്ക് സൂറ ഫസ്റ്റു അക്ഷരം തുടങ്ങുത് തന്നെ സൂ യില്‍ വച്ച് .അതുപോലെ സൂത്രന്‍ന്റെ പേര് തുടങ്ങുന്നതും സൂ യില്‍ വച്ച് .. എന്തരു ചേര്‍ച്ച ..പടച്ചോന്‍ നമ്മളുടെ കൂടെ ഉണ്ട് . എനികറിയാം വഴകോടന്‍ യെന്ന ഇബിലീസാനു അന്നേ ചീത്ത യക്കനത്

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

വാഴക്കോടാ,

സൂത്രനെ അപമാനിച്ചപ്പോള്‍ ഉണ്ടായ ആവേശത്തില്‍ സൂറ കുഞ്ഞീവിയായതാണ്. സൂത്രാ നീ ക്ഷമീര്.

അല്ല ഇനീപ്പോ സൂറായെ കിട്ടീല്ലാച്ചാല്‍ കുഞ്ഞീവിയെ കൊണ്ട് അഡ്ജസ്റ്റ് ചെയ്യോ സൂത്രാ?
കോമ്പ്രമൈസിന് പോണ്ടാട്ടാ.. നീ സൂറാനെ തന്നെ കെട്ട്.

:)

നാസ് said...

സൂറ സൂത്രനും സൂത്രന്‍ സൂറാക്കുമുള്ളതാണ്.... അതാണ് പടച്ചോന്റെ വിധി... ആ വിധി ഏതു പിറക്കാത്ത ബാപ്പ വന്നിട്ടും കാര്യമില്ല... കുവൈറ്റ്‌ അളിയന്‍ ഒരു പാരയാകുമോ? കണ്ടറിയാം.. സൂത്രാ കൊറച്ച് കാശൊക്കെ നീ സ്വരൂപിച്ച് വെക്ക്...ഇനി അതിന്റെ ഒരു കുറവ്‌ വേണ്ട... :)

വാഴക്കോടന്‍ ‍// vazhakodan said...

സൂത്രന്‍ സൂറ, സൂ സൂ. ഇതാണോ വൊഡാഫോണിന്റെ പരസ്യത്തിലുള്ള സൂ സൂ?

നാസ്, ചുമ്മാ ആ കുഞ്ഞീവിയുടെ വായിലുള്ളത് കൂടി കേക്കണോ? ഇജ്ജാണ് ആ ചെക്കനെ ബെറുതെ മോഹം കൊടുത്ത് വസളാക്കുന്നത്! ഇജ്ജ്‌ മുണ്ടാണ്ടിരുന്നോ.അതാ നല്ലത്.:)

നാസ് said...

ഇല്ല, പിറക്കാതെ പോയ സൂറാന്റെ അപ്പാ... സൂറാനെ സൂത്രന്‍ തന്നെ കെട്ടും തീര്‍ച്ച...

ധൃഷ്ടദ്യുമ്നന്‍ said...

കെട്ടിച്ച്‌ കൊടുത്തേര്‌ വാഴേ..സൂത്രൻ മതം മാറി പൂയ പേരിടാൻ വരെ തയാറാണ്‌..സൂറാനെ കെട്ടിയ അവൻ സൂത്രക്കോടൻ എന്ന് പേര്‌ മാറ്റും..ങനുണ്ട്‌ കോയാ..ഇനി അവനങ്ങാണം അവളെ കിട്ടിയില്ലെങ്കിൽ പിന്നെ ജ്ജ്‌ പേര്‌ മാറ്റുന്നതാ നല്ലേ..:-/

അനില്‍@ബ്ലോഗ് // anil said...

ഹെന്തൊരു ഹൃദയ ഭേദകമായ കത്ത് !!
ഹെന്റെ (അങ്ങിനെ എഴുതി ശീലിച്ചതാ)സൂറാ,
ജ്ജ് പെണ്ണന്നെ അല്ലെ?

കുവൈറ്റ് അളിയന്‍ said...

എന്താ ഇവിടെ പ്രശ്നം... ആരാ പറഞ്ഞത് ഞാന്‍ സൂറാന്‍റെ മറ്റൊനാനെന്നു... ആ കള്ള വഴക്കൊടനായിരിക്കും... പണ്ട് ക്രിക്കറ്റ് മത്സരത്തിനിടക്ക് എന്‍റെ തല പൊട്ടിച്ചതും ഇവനാനോന്നു എനിക്ക് സംശയം.. സൂത്രാ, ഇയ്യ്‌ ഒന്ന് കൊണ്ടും പേടിക്കണ്ട.. സൂറ അന്‍റത് തന്നെ...

കുവൈറ്റ് അളിയന്‍ said...

ഞമ്മക്ക്‌ രണ്ടു കെട്ട്യോളും നാല് കുട്ട്യോളും ഉണ്ട്... സൂറാന്റെ പ്രായത്തില്‍ ഞമ്മക്ക്‌ രണ്ടു പേര കുട്ട്യോളും ഉണ്ട്... അപ്പോഴാ ഓന്റൊരു സൂറ... ഇതെല്ലാം ആ ബായക്കൊടന്റെ കുത്തി തിരിപ്പുകലാ.. മോളെ സൂരാ നീ എനിക്ക് പിറക്കാതെ പോയ മകളാണ് മകളെ... അന്റെ മനസ്സും സൂത്രന്റെ മനസ്സും ഒന്നാണെങ്കില്‍ ഈ കു.അളിയന്‍ നടത്തി തരും നിങ്ങടെ കല്യാണം...

yousufpa said...

ഇതേതാ മനേ ഈ വൈശാലി..?

ജെയിംസ് ബ്രൈറ്റ് said...

ഞാന്‍ നാസിന്റേം സൂത്രന്റേം കൂടെ.
ബായക്കോടാ..ങ്ങളു സൂച്ചിച്ചോ..
ങ്ങക്കെതിരെ ഞങ്ങളു വനിതാ കോടതീ പോകും..പറഞ്ഞേക്കാം.

ചാണക്യന്‍ said...

വാഴക്കോടാ,
നിങ്ങളെന്തിനാ ഈ കലക്കല്‍ പണിയുമായി ഇറങ്ങിരിക്കീണേത്...സൂത്രനെ സൂറക്കും സൂറക്ക് സൂത്രനേയും പെരുത്തിഷ്ടാ...അവരൊരുമിച്ച് ജീവിക്കട്ടെ....
നിങ്ങള്‍ അദ്രമാന്‍ ആവല്ലേ...
കഷ്ടം രണ്ട് യുവ മിഥുനങ്ങളെ തമ്മില്‍ അകറ്റാന്‍ ശ്രമിക്കുന്ന തന്നോട് ദൈവം ചോദിക്കും..ഓര്‍ത്തോ...

സൂത്രാ പേടിക്കണ്ട..വാഴയെ പോവാന്‍ പറ..ഞാന്‍ കൂടെയുണ്ട് സൂറയെ കെട്ടാന്‍ എന്തേ:):)

സൂത്രന്‍..!! said...

സൂറാ chanuvine sookshico ?

on shariyalla

ഞാന്‍ ആചാര്യന്‍ said...

ഇവിടെയും ബൂലോക സഭാ ഭരണ-പ്രതിപക്ഷങ്ങള്‍ ഏറ്റുമുട്ടുകയാണോ... സൂത്രനും ചാണുവും സൂറക്ക് പിന്നാലെ...

വാഴക്കോട, ആരുടെ പക്ഷത്താ?...

രഘുനാഥന്‍ said...

കൊള്ളാം സൂത്രാ ...സൂറാന്റെ കഥകള്‍...