Saturday, March 28, 2009

എന്റെ അന്നക്കുട്ടി...! അഥവാ ഒരു മിനിക്കഥ...!

അന്നക്കുട്ടി,
പുഴക്കരയിലായിരുന്നു അവളുടെ വീട്.സ്ഥിരമായി പുഴയില്‍ കുളിയ്ക്കുന്ന ശീലം ഉണ്ടായിരുന്നതിനാല്‍ അവളുടെ വീട്ടില്‍ നിന്നും രാവിലത്തെ പാലു വാങ്ങാനുള്ള ജോലി‍ സ്വാഭാവികമായും എന്റേതായി മാറി.അങ്ങനെയാണു അവളെന്റെ സ്വപ്നങ്ങളിലേയ്ക്കു കടന്നു വന്നത്.പാല്‍ക്കുപ്പികള്‍ കൈമാറുമ്പോള്‍ ഞങ്ങള്‍ സൌഹൃദം കൈമാറി..ഒരു നോട്ടത്തില്‍, ഒരു പുഞ്ചിരിയില്‍.ചിലപ്പോള്‍ ഒന്നു രണ്ട് വാക്കുകളില്‍.ആ കണ്ണുകളില്‍ എപ്പോളോ ഒരു താല്പര്യഭാവം ഞാന്‍ കണ്ടുവോ?

അവള്‍ കൈമാറിയ പാലിന്റെ ശക്തി കലാലയ വിപ്ലവ സ്വപ്നങ്ങള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കും ഊര്‍ജ്ജം പകര്‍ന്നു ജീവിതം മുഴുവന്‍ കരുത്തുപകരാന്‍ അവള്‍ കൂടെയുണ്ടെങ്കില്‍ എന്നു മനം തുടിച്ചു.

നാട്ടില്‍ നിന്നു പോന്ന് ഏറെക്കാലത്തിനു ശേഷം അറിഞ്ഞു, അവരൊക്കെ സ്ഥലം വിറ്റ് മറ്റെങ്ങോ പോയിരിയ്ക്കുന്നു.മനസ്സിലെവിടെയോ ഒരു നിലാപക്ഷി കരഞ്ഞു.എന്നെ നോക്കി സ്നേഹത്തോടെ പുഞ്ചിരിച്ചിരുന്ന ഒരു മുഖം ആർദ്രമായ മിഴികളാൽ എന്നെ നോക്കുന്നതു പോലെ തോന്നി. പിന്നീടു വര്‍ഷങ്ങള്‍ക്ക് ശേഷം അവിചാരിതമായി ഏതോ ഒരു നാട്ടില്‍ വച്ചു ആ മുഖം മിന്നി മറഞ്ഞു .

അതവളല്ലേ? എന്റെ അന്നക്കുട്ടി..അതേ..പക്ഷേ...

ആകെ മാറിയിരിയ്ക്കുന്നു, കര്‍ത്താവിന്റെ മണവാട്ടിയുടെ തിരു വസ്ത്രങ്ങളില്‍,

“അന്നക്കുട്ടീ നീ ?“

“ ചേര്‍ന്നിട്ട് 5 വര്‍ഷമായി, എന്റെ ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു“..

പിന്നെ ഞാന്‍ ഒന്നും കേട്ടില്ല.

20 comments:

ഏ.ആര്‍. നജീം said...

അപ്പൊ ഞാന്‍ തേങ്ങ ഉടച്ച് ഈ കമന്റ് ഭരണി ഉത്ഘാടനം ചെയ്തു കൊള്ളുന്നു....

പാല്‍ക്കാരിയും അവളെ സ്നേഹിക്കുന്നവന്റേയും കഥ നൂറ് വട്ടം കേട്ടിട്ടുണ്ടെങ്കിലും ഇത് അല്പം വ്യത്യസ്ഥമായിരിക്കുന്നു...

സിമ്പിള്‍ ..!

ചങ്കരന്‍ said...

അന്നക്കുട്ടീ വഞ്ചകീ.., പിന്നെ കര്‍ത്താവിന്റെ മണവാട്ടിയായതുകൊണ്ട് നമുക്കു ക്ഷമിക്കാമല്ലേ?

...പകല്‍കിനാവന്‍...daYdreamEr... said...

എന്നാലും സമധാനിക്കാമല്ലോ..ഇപ്പോഴും അവള്‍ പാല് പോലെ പരിശുദ്ധയല്ലേ.. ... ! കൊച്ചു കള്ളന്‍ ...

മാണിക്യം said...

........ "പിന്നെ ഞാന്‍ ഒന്നും കേട്ടില്ല. "
ഓ! ഇനി എന്നാ കേള്‍ക്കാനാ ?
പശൂം ചത്തു. മോരിലെ .......

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സ്നേഹിക്കുന്നവര്‍ സന്തോഷമായിരിക്കുന്നത് കാണുന്നതല്ലേ മനസ്സിന്റെ സുഖം....

ന്നാലും അന്നക്കുട്ടീ...

ചാണക്യന്‍ said...

കൊള്ളാം മാഷെ...ഒരു പാല്‍കുപ്പി സ്നേഹത്തിന്റെ അന്ത്യം......:)

കാപ്പിലാന്‍ said...

നല്ല കത സുനില്‍ .

ആശംസകള്‍ .

malayalam songs said...

difrent look and feel

MANOHAR said...

ഭാവി വഞ്ചകിമാര്‍ക്കുവേണ്ടി അന്നക്കുട്ടിയുടെ ഒരു ഇടയലേഖനം കൂടി പ്രതീക്ഷിക്കുന്നു....ഇതു മൂരാച്ചിക്കും പടച്ചു വിടാവുന്ന ഒന്നാണല്ലോ ഇടയലേഖനം.

സൂത്രന്‍..!! said...

സുനില്‍ നന്നായിട്ട് ഉണ്ട് ... ഇനിയു പ്രതീക്ഷിക്കുന്നു..

... said...

ലളിതം സുന്ദരം ....

Sapna Anu B.George said...

ചങ്കു കലങ്ങിയ....കഥ

കനല്‍ said...

സ്വന്തം മണവാട്ടിയാവേണ്ട പെണ്ണ്,
മറ്റൊരാളുടെ മണവാട്ടിയായി നില്‍ക്കുന്നതു കാണുമ്പോള്‍ ഏതൊരാളുടെയും ഹ്യദയം തകര്‍ന്നു പോവും.

എന്നാലും ആ കര്‍ത്താവ്? ആട്ടെ അയാളിപ്പം എവിടെയുണ്ട്? എന്താ പണി അയാള്‍ക്ക്?

വല്ല ക്വട്ടേഷന്‍ ടീമിനെയും കണ്ടു കൂടെ?

:)

ഹരീഷ് തൊടുപുഴ said...

സുനില്‍; ഞാനാണെങ്കില്‍ ഒന്നുകൂടി ലൈനിട്ട് നോക്കിയേനെ..
എന്നാ മുള്ളുവേലി കെട്ടീന്നു പറഞ്ഞാലും സ്നേഹത്തിന്റെ മുന്‍പില്‍ അതെല്ലാം തകര്‍ന്നു തരിപ്പണമാകും, എനിക്കുറപ്പുണ്ട്...

ഏറനാടന്‍ said...

അയ്യയ്യോ പപ്പാവം..!

മൈന said...

ഇനീം പോരുന്നോന്ന്‌ ചോദിക്കായിരുന്നു.

കുമാരന്‍ said...

ഒന്നു വിളിച്ചു നോക്കാരുന്നു...

ആര്യന്‍ said...

...
പാവം, അന്നക്കുട്ടി സുനിലിനെ കാണാഞ്ഞത് കൊണ്ടല്ലേ...?

പാവപ്പെട്ടവന്‍ said...

മനോഹരം
നല്ല വരികള്‍ ചന്തമുള്ള രചന സ്വഭാവം
നന്‍മകള്‍ നേര്‍ന്നു കൊണ്ടു

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഈ ചെറിയ കഥ വായിച്ച അഭിപ്രായം അറിയിച്ച എല്ലാവർക്കും നന്ദി.