Tuesday, March 17, 2009

ശക്തി പ്രകടനം

ബക്കറ്റ് കുട്ടപ്പൻ-നാട്ടിലെ പ്രമുഖനായ ഒരു കാർന്നോര്.ഒരോ ഇലക്ഷനും നിലക്കും.കുട്ടപ്പനു കിട്ടുന്ന ഓട്ട് ആകെ കുട്ടപ്പന്റെ മാത്രമാ.ഇങ്ങനെയുള്ള കുട്ടപ്പന്മാർ നമ്മുടെ നാട്ടിൽ ധാരാളം ഉണ്ട്.“പാവം ബക്കറ്റ് “പിരിവ് നടത്താനും ഇതു പോലുള്ള കുട്ടപ്പൻ മാരെ താങ്ങാനുമുള്ള ആയുധമായി ചിലപ്പോ മാറും
ബാനർ എഴുത്ത്-നാട്ടിൽ ദാരിദ്രമുള്ള കാലത്ത്, ഇലക്ഷന് പാർട്ടികാരൻ രാത്രില് കെട്ടുന്ന ബാനർ രാത്രീല് ഏതേലും പെണ്ണുപിള്ളന്മാരുടെ കെട്ടിയോന്മാർ വലിച്ചു പറിച്ചോണ്ടു പോകും.പിറ്റേന്ന് പെണ്ണൂപിള്ളയ്ക്ക് പാവാടയും കെട്ടോന് ബർമുഡായും തയ്ക്കും.അതൊക്കെ പണ്ടത്തെ കഥ ഇന്ന് കാലം മാറി.ഒരു പാർട്ടികാരൻ കെട്ടിയ ബാനർ രാത്രീല് വന്ന് കീറി കളഞ്ഞാൽ അഞ്ഞൂറും ആയിരവുമാ കിട്ടുക.ചെറിയ നേരത്തെ പണീയല്ലെ ഉള്ളു.ഇലക്ഷനടുത്താ നാട്ടിലൊക്കെ നല്ല വരുമാനമുള്ള പണിയാ.
എതിർ സ്ഥാനാർത്ഥിയുടെ ബാനർ കീറി കളയുക. പോസ്റ്ററിൽ കരി വാരി തേയ്ക്കുക.വീടുകൾ തോറും കയറി സ്ഥാനാർത്ഥിയുടെ കുറ്റങ്ങൾ പറയുക.ഓരൊന്നിനും തിരിച്ചു പൈസ കിട്ടും.ഈ സാമ്പത്തിക മാന്ദ്യം അനുഭവിക്കുന്ന കാലഘട്ടത്തിലെ ജീവിക്കാനുള്ള ഒരു മാർഗ്ഗം.
നാട്ടിൽ ഒരു പ്രകടനത്തിനു പോയാൽ എന്നാ ചാർജ്ജ്.ഞാനിടെ ഒരു ശക്തി പ്രകടനത്തിനു പോയി.തിരുവനന്തപുരത്ത് പാളയം ജംഗ്ഷനിൽ കാർന്നോന്മാരും ചെറുപ്പകാരുമെല്ലാം ശക്തികാട്ടാൻ വരിവരിയായി നിലക്കുവാ.ശക്തിവരണമെങ്കിൽ അലപം വീര്യം അകത്തു ചെല്ലണമെന്ന് ചില കാർന്നോന്മാർകെങ്കിലും തോന്നാതെ ഇരുന്നില്ല.കൂടെ വന്ന പെമ്പറന്നോരു കാണാതെ ആൾ കൂട്ടത്തിൽ നിന്നും ചില വിരുതന്മാരൊക്കെ മുങ്ങി.പൊങ്ങിത് അടുത്തുള്ള ത്രിസ്റ്റാർ ബാറില്.ഇരുന്ന് അടിക്കാനൊന്നും സമയമില്ല.ഒന്ന് നിലപ്പനടിച്ചിട്ട് കാർന്നോന്മാര് വന്നോപ്പോഴുള്ള ശക്തിയൊന്നു കാണണമായിരുന്നു.ഒരു ഉഗ്രൻ ശക്തി പ്രകടനമായിരുന്നു.
പൊതു സമ്മേളനവും പ്രകടനവും ഒക്കെ നടക്കണമെങ്കിൽ ശക്തി വേണ്ടെ?.അതിനു എന്നാ വേണ്ടെ മദ്യം.മദ്യമില്ലാതെ എന്തി പ്രകടനം എന്തു തിരഞ്ഞെടുപ്പ്.
തിരുവനന്തപുരത്ത് ഒരു മന്ത്രി രാജി വച്ച് ഇറങ്ങി വന്നപ്പോൾ എന്തു പുകഴത്തലായിരുന്നു.ജനസമ്മതനെന്നൊക്കെ.അധികാരത്തിൽ ഇരിക്കുമ്പോൾ മാണിക്യമായാലും ഒരു പ്രയോജനവും ഇല്ലെന്നെ.

9 comments:

പിള്ളേച്ചന്‍ said...

നാട്ടിലിത് ഇലക്ഷൻ കാലം എന്നാ ശക്തി പ്രകടനാ നടക്കണെ.

അനില്‍@ബ്ലോഗ് // anil said...

ഹ ഹ.
അവധിക്കു വന്ന പ്രവാസികള്‍ക്കും പോക്കറ്റ് മണിക്കൊരു പഴുതായി.
;)

കാപ്പിലാന്‍ said...

ബ്ലോഗര്‍മാരുടെ ശ്രദ്ധയ്ക്ക്‌ -ആശ്രമത്തില്‍ നടക്കുന്ന ബൂലോക സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് കാപ്പിലാന്റെ ശക്തിപ്രകടനമായ പന്തം കൊളുത്തിയാത്ര ആല്‍ത്തറയില്‍ നിന്നും ആരംഭിക്കുകയാണ് . എല്ലാവരും ഇതില്‍ പങ്കെടുക്കണം . ജാഥ നയിക്കുന്നത് നമ്മുടെ പിള്ളേച്ചന്‍ .

പങ്കെടുക്കുന്ന പുരുഷ ബ്ലോഗര്‍മാര്‍ക്ക് ഞാന്‍ നേരത്തെ വാഗ്ദാനം ചെയ്തതുപോലെ ഓരോ മൂലവെട്ടിയും ഓരോ കെട്ട് കാജാ ബീഡിയും .വനിതാ ബ്ലോങിണികള്‍ക്ക് ഓരോ പട്ടു സാരിയും വിതരണം ചെയ്യുന്നു .

പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ എത്രയും വേഗം ആല്‍ത്തറയില്‍ എത്തിച്ചേരേണ്ടതാണ് . സ്റ്റോക്ക് പരിമിതം അതുകൊണ്ട് തന്നെ കഴിവതും വേഗം എല്ലാവരും എത്തണം
അറിയിപ്പ് കഴിഞ്ഞു .

എടൊ പിള്ളേ ,മുദ്രാവാക്യങ്ങള്‍ എല്ലാം അറിയാമല്ലോ ,ഉറക്കെ വിളിച്ചോ
:):)

പകല്‍കിനാവന്‍ | daYdreaMer said...

ഒരു മുദ്രാവാക്യം ഇന്നാ...
കാപ്പൂ കോപ്പൂ പിള്ളേച്ചാ ... അക്കളി തീക്കളി സൂക്ഷിച്ചോ...
:)

ജെയിംസ് ബ്രൈറ്റ് said...

രസമുള്ള കാര്യങ്ങള്‍ പിള്ളേച്ചാ..!
ഇനി നാട്ടില്‍ കുടിയന്മാര്‍ക്ക് ചാകര!

ജിജ സുബ്രഹ്മണ്യൻ said...

കൊള്ളാല്ലോ വിശേഷങ്ങൾ

smitha adharsh said...

അനൂപേ...വാസ്തവങ്ങള്‍ ഇങ്ങനെ വിളിച്ചു പറയാതെ!

Lathika subhash said...

അങ്ങനെ തന്നെ, സിന്ദാബാദ്!!!

ചങ്കരന്‍ said...

ഇതൊരു നല്ല ബിസ്നസ്സാണല്ലോ? തമിഴന്‍മാരെ ഇറക്കിയാലോ?