Thursday, March 5, 2009

ആനവിശേഷം

നാട്ടിൽ ആനയിടഞ്ഞു

പൂസായ പപ്പാന്മാർക്കൊപ്പം ആനയുടെ ആറാട്ട്.ഭഗവാന്റെ തിടമ്പേന്തിയ തിരുമേനിന്മാർ ആനേടെ പുറത്ത്. ഉത്സവം പൊടിപൊടിക്കുമ്പോൾ ആന ഒരു പപ്പാനെ തോണ്ടി ഒരേറ് പപ്പാൻ എവിടെ പോയോന്ന് ആരും കണ്ടില്ല.ആനപ്പുറത്ത് ഇരുന്ന് തിരുമേനിന്മാർ രാമാ കൃഷ്ണാന്ന് നാമം ജപിക്കുന്നു.
ഒന്നാൻ പപ്പാനെ കിട്ടാഞ്ഞ് രണ്ടാം പപ്പാന്റെ പിന്നാലെ ആന കുതിച്ചു രണ്ടാം പപ്പാൻ അടുത്തു കണ്ട കുളത്തിലോട്ട് എടുത്ത് ചാടി നീന്തി അക്കരെ കയറി.
അക്കരെ കയറിയ പപ്പാൻ തന്റെ മൊബൈലിൽ ഒന്നാം പപ്പാനെ വിളിച്ചു.
“എവിടെ ?.
ഒന്നാം പപ്പാൻ :ഞാനിവിടെ കിണറ്റിലുണ്ട്।
(അടുത്തുള്ള പൊട്ടകിണറ്റിൽ ഒരു വള്ളിയിൽ തൂങ്ങി പപ്പാൻ നില്ക്കുന്നു)

ഒരു ഉത്സവത്തിന് ആനയിടഞ്ഞൂ.

ആനള് പത്തെണ്ണം പിന്നെ ചെണ്ടകാരും തീവെട്ടികാരും പോരാത്തതിന് നല്ല ചൂടും. ആന തീവെട്ടിയുടെ ചൂടോടെ ആയപ്പോൾ ഉച്ചത്തിൽ ഒരു ചിന്നം വിളി.ഇതു കണ്ട് ആളുകൾ ഓടി।ഉത്സവപ്പറമ്പിൽ ട്യൂൺ ചെയ്തു കൊണ്ടിരുന്ന് ഒരുത്തൻ പെൺകൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി കാണാൻ കൊള്ളാവുന്ന പെണ്ണിന് ഒരുമ്മ കൊടുത്ത് ഒരോട്ടം.ആനയിടഞ്ഞതുമില്ല.അവിടെ പെണ്ണൂകരഞ്ഞിട്ട് ആളുകൾ കൂടി അവനെ എടുത്ത് അലക്കി അവൻ ഒരാഴച്ച ആശുപത്രിയിൽ.

പപ്പാന്റെ കുടിം ആനേടം കാവലും

വടക്കുള്ള ഒരു സർക്കസ്സ് ആന.പെണ്ണാണ്.പപ്പാൻ രാമനാണെല് കള്ളൂ കുടിക്കാതെ തരമില്ല।കള്ളൂ കുടിച്ച് പപ്പാൻ ആനയുമായി വന്നിട്ട് റോഡിൽ ധിം എന്നൊരു വീഴ്ച്ച.അതു കണ്ടു പാവം പിടിയാന രമണി പപ്പാൻ രാമനു കാവലു നിന്നു.രാത്രി പെട്രോളിങ്ങിനിറങ്ങിയ പോലീസ് പപ്പാനെ തൂക്കിയെടുത്തു. പപ്പാൻ രാമൻ പറഞ്ഞു.
“എടി രമണി ദേ ഇവരെന്നെ കൊണ്ട് പോകുന്നു.“
രമണി അതുകണ്ടിട്ട് കാലു ഉയർത്തി ചിന്നം വിളിച്ചു.
പാവം പോലീസുകാര് പപ്പാനെ വിട്ട് ഓടി.
താഴെ വീണു കിടന്ന പപ്പാനെ രമണി തൂക്കിയെടുത്ത് വീട്ടിലെത്തിച്ചു.

ആനതൂങ്ങി ചത്തു.
ഒരു പറമ്പിന്റെ മാടിൽ കൊണ്ടു പോയി കെട്ടിയിരുന്ന് ആന താഴെ വീണൂ ചത്തു.തൂങ്ങി നിന്ന ആനയ്ക്ക് പത്രകാർ കുറിപ്പ് എഴുതി ആന തൂങ്ങി ചത്തു.

11 comments:

ചാണക്യന്‍ said...

((((((((ഠേ))))))

ഇവര്‍ വിവാഹിതരായി

വളരെക്കാലമായി പ്രയണത്തിലായിരുന്ന ആനയും ഉറുമ്പും തോട്ടിനരികത്ത് മേലെ പുരയിടത്തില്‍ ഇന്ന് രാവിലെ 10നും 10.30നും ഇടക്കുള്ള ശുഭ മുഹൂര്‍ത്തത്തില്‍ വിവാഹിതരായി.

മാണിക്യം said...

ആന ഇറങ്ങി
അല്ല ആനയുമായി പിള്ളെച്ചന്‍ ഇറങ്ങി

ഇപ്പൊള്‍ കിട്ടിയ വാരത്ത
ചാണക്യന്റെ കാര്‍മീകത്വത്തില്‍
ആനകളുടെ മിശ്രവിവാഹം

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം ആന പുരാണം.
അപ്പോള്‍ ആന ഇടഞ്ഞാല്‍ ഇങ്ങനെ ചില ട്യൂണിംഗ് നടത്താം അല്ലെ?
സത്യത്തില്‍ ആരാ കഥാ നായകന്‍?

കാപ്പിലാന്‍ said...

ഹഹ ആനക്കാര്യം അതിനിടയിലൊരു ചേനക്കാര്യം :) .നന്നായി പിള്ളേച്ചാ

ജിജ സുബ്രഹ്മണ്യൻ said...

എന്നാലും ആ ആന തൂങ്ങി ചത്ത് കളഞ്ഞല്ലോ !

ജെയിംസ് ബ്രൈറ്റ് said...

ഒരുപാടു നാളുകൂടി നമ്മുടെ പിള്ളേച്ചന്‍ രംഗത്തു വന്നതില്‍ എല്ലാവര്‍ക്കും സന്തോഷിക്കാം..ആന തൂങ്ങിച്ചത്തത് സത്യത്തില്‍ ഞാനാദ്യം കേക്കുകയാ ന്റെ പിള്ളേച്ചാ..!

വീകെ said...

ആന സത്യത്തിൽ തൂങ്ങിച്ഛത്തതാണൊ....?
അതിനെ തൂ‍ക്കിക്കൊന്നതല്ലെ....?!!

ചങ്കരന്‍ said...

രസിച്ചു പിള്ളേച്ചാ!!

Unknown said...

edo ithum koode vaayik to

http://i-am-salish.blogspot.com/

ബോണ്‍സ് said...

aana vishesham..bahurasam!!

ശ്രീക്കുട്ടന്‍ | Sreekuttan said...

‘ആന തൂങ്ങി ചത്തു‘
തൂങ്ങി മരിക്കേണ്ടി വന്ന ആദ്യത്തെ ആനയാവുമോ അത്? ..