Friday, February 27, 2009

പരിപ്പുകറി

Posted by Picasa



പരിപ്പ്‌കറി ഇങ്ങനാണൊ എന്ന് ഒന്നും ചോദിക്കരുത്
തേങ്ങയും തേങ്ങാപാലും ഇല്ലാതിരുന്ന ഒരു ദിവസത്തെ ശ്രമം. സ്വാദ് നന്നായിരുന്നു

1.
അരകപ്പ് പരിപ്പ്
ഒരു ചെറിയ സവോള പൊടിയായി അരിഞ്ഞത്
രണ്ട് ചുള വെളുത്തുല്ലി
കാല്‍ റ്റീസ്പൂണ്‍ ജീരകപ്പൊടി
കാല്‍ റ്റീസ്‌പൂണ്‍ മഞ്ഞള്‍പൊടി
3 പച്ചമുളക് കീറിയിടുക
ഒരു തക്കാളി പൊടിയായി അരിഞ്ഞത്
ഉപ്പ് ആവശ്യത്തിനു
വെള്ളം ഒന്നര കപ്പ്
ഇവ ഒന്നിച്ചാക്കി അടുപ്പില്‍ വച്ച് ചെറു തീയില്‍ നന്നായി വേവിക്കുക

2. കടുക്
വറ്റല്‍ മുളക്
കറിവേപ്പില
2 സവോള - പൊടിയായി അരിഞ്ഞത്.
എണ്ണ വറുക്കാന്‍ മാത്രം

എണ്ണ ചൂടാവുമ്പോള്‍ കടുക്, വറ്റല്‍ മുളക്,
സവോള പൊടിയായി അരിഞ്ഞത്, കറിവേപ്പില
ഇവ യഥാക്രമം എണ്ണയില്‍ വറുക്കുക,
സ്വര്‍ണ നിറമാവുമ്പോള്‍ വെന്ത പരിപ്പില്‍ കൊട്ടുക.
മല്ലിയിലയുടെ സ്വാദ് ഇഷ്ടമുള്ളവര്‍ക്ക് അതും ഇടാം

ചപ്പാത്തിക്കും ചോറിനും നല്ല കറി
വറുത്ത ഉള്ളിയുടെ സ്വാദ് തേങ്ങയില്ലത്ത കുറവ് അറിയിക്കില്ല.
പിന്നെ അല്പം നെയ്യ് ചേര്‍ത്താല്‍ വയ്ക്ക് രുചി
തടിക്ക് ...ഹിഹിഹി [ചാണക്യന് കടപ്പാട്]

7 comments:

കാപ്പിലാന്‍ said...

:)

ചാണക്യന്‍ said...

കാപ്പൂ തേങ്ങ്യാ അടിക്കാന്‍ മറന്നോ..

ചേച്ചീ..തേങ്ങാ ഇല്ലെന്ന പരാതി ഇനി പറയല്ലെ..
ഇന്നാ പിടിച്ചോ ഒരു തേങ്ങാക്കുല...ഛേയ്..തെറ്റി ഒരു കുല തേങ്ങാ..

(((((((((ഠേ))))))))))))))
(((((((((ഠേ)))))))))))
(((((((((ഠേ)))))))))))))
((((((((((ഠേ))))))))))))

അയ്യോ വയ്യ.....ഷീണിച്ചു പോയി....

ജെയിംസ് ബ്രൈറ്റ് said...

ഞാനിത് നാളെ ഉണ്ടാക്കാന്‍ പോകുവാ..!
എന്തെങ്കിലും കുഴപ്പം വന്നാല്‍ ഞാന്‍ ചേച്ചിയുടെ പേരു പറയും കേട്ടാ..!

ചങ്കരന്‍ said...

ചൂടു ചോറില്‌ ഇതും ഇത്തിരി നെയ്യും ഇട്ടിട്ട് ഒരു പിടി പിടിച്ചാലുണ്ടല്ലോ, ഹോ ഹോ....

ജിജ സുബ്രഹ്മണ്യൻ said...

കൊള്ളാം ചേച്ചീ ! ഉഗ്രൻ പരിപ്പുകറി

ഞാന്‍ ആചാര്യന്‍ said...

നല്ല കറി, അടുത്ത അവധിക്കാട്ടെ....;)

പാറുക്കുട്ടി said...

ഞങ്ങളുണ്ടാക്കുന്ന പരിപ്പുകറിക്ക് അല്പം വ്യത്യാസമുണ്ട്. ഇനി ഇതൊന്ന് പരീക്ഷിക്കണം. എന്നിട്ട് നെയ്യും പപ്പടവും കൂട്ടി. കൊതിയാവുന്നു.