
മുനിസ്വാമിയെന്ന തമിഴ് നാട്ടില്‍ നിന്നും വന്ന ഭിക്ഷക്കാരന് തന്റെ അന്നത്തെ കളക്ഷന്‍ എണ്ണി നോക്കി.
നൂറ്റി അറുപത്തിയഞ്ചു രൂപാ ഇരുപത്തിയഞ്ചു പൈസ!
‘കൊളപ്പം ഇല്ലൈ..’
പണ്ട് വളരെ കുറച്ച് കാശേ കിട്ടുമായിരുന്നുള്ളു. ഇന്ന് കാലം മാറിയില്ലേ...!
“ഇന്ത മാതിരി കാശു കെടച്ചാല്‍ എനക്ക് എന്‍ ഊരില്‍ ശീഘ്രമാ ഒരു വീടു വാങ്കലാം..!”
മുനിസ്വാമിയുടെ ചിന്തകള്‍ക്ക് ചീറകുവയ്ക്കുകയായിരുന്നില്ല, പകരം അതൊരു റോക്കറ്റില്‍ കയറിയിരുന്നു പായുകയായിരുന്നു!
കാശുമായി മുനിസ്വാമി കൊച്ചി മത്തായിയുടെ ചായക്കടയിലേക്ക് നടന്നു.
എന്തിന്..?
അതൊരു കഥയാണ്!
കഴിഞ്ഞ നീണ്ട പത്തു വര്‍ഷക്കാലമായി മുനിസ്വാമി ആഹാരം കഴിച്ചിരുന്നതും ഇപ്പോള്‍ കഴിച്ചു കൊണ്ടിരിക്കുന്നതുമെല്ലാം ഈ കൊച്ചി മത്തായിയുടെ കടയില്‍ നിന്നുമാണെന്നു നാം മനസ്സിലാക്കണം.
“എട മുനിച്ചാമീ..നീ നിനക്കു കിട്ടുന്ന കാശെല്ലാം എന്തു ചെയ്യുവാ..?”
മത്തായി ഒരിക്കല്‍ ചോദിച്ചു.
“അത് വന്ത് നാന് മണ്ണുക്ക് അടിയില്‍ താന്‍ കാപ്പാത്തിറുക്ക്.. എങ്കെയെന്ന് യാര്ക്കും മട്ടും തെരിയാത്...!”
“എട മണ്ടാ..നീ കാശ് എന്റെ കയ്യില്‍ താ..ഞാനതു സൂക്ഷിച്ചു വച്ചോളാം. നിനക്കെപ്പോഴാ വേണ്ടുന്നതെന്നു വച്ചാല്‍ ഞാന്‍ പലിശ സഹിതം തിരികെ തന്നോളാം”
“എനക്കു പലിശ വേണ്ട മൊതലാളീ..നീങ്കെ എന്‍ കാശ് കാപ്പാത്തുങ്കോ..”
“എന്നാ നീ പലിശക്കു പകരം ഫ്രീയായി എന്റെ കടയില്‍ നിന്നും ആഹാരം കഴിച്ചോ..”
മുനിസ്വാനിക്കതു സ്വീകാര്യമായിത്തോന്നി.
“പിന്നെ നീ ഈ വിവരം ആരോടും പറയണ്ട”
“ഇല്ലൈ”
“അപ്പോള്‍ നമ്മള് രണ്ടുപേരും മാത്രമേ ഇതറിയുന്നുള്ളൂ..നിനക്കതു സമ്മതമാണോ..?”
“അതേ..”
അങ്ങിനെ ഏതാണ്ട് പത്തു വര്‍ഷക്കാലമായി കിട്ടുന്ന കാശെല്ലാം മുനിസ്വാമി മത്തായിയെ ഏല്‍പ്പിച്ചു പോന്നു.
അന്ന് മുനിസ്വാമി മത്തായിയുടെ കടയിലേക്കു പോയപ്പോള്‍ ഇടി വെട്ടി മഴ പെയ്യുവാന്‍ തുടങ്ങിയിരുന്നു.
കടയുടെ അടുത്തെത്തിയപ്പോള്‍ അവിടെയാകമാനം ഒരാള്‍ക്കൂട്ടം.
കടയുടെ ഉള്ളില്‍ നിന്നും ആരുടെയൊക്കെയോ കരച്ചില് മുനിച്ചാമി കേട്ടു.
“എന്നാച്ച്...?”
“നീ അറിഞ്ഞില്ലേ മുനിച്ചാമീ..മത്തായി മരിച്ചു പോയി..ഒരു നെഞ്ചരപ്പു വന്നെന്നു പറഞ്ഞു. ദാ അതിനകം ആളു മരിച്ചു..ഇത്രയെക്കെയേയുള്ളു മനുഷ്യന്മാരുടെ ജീവിതം..!”
അവിടെ നിന്ന ചുമട്ടുകാരന് നാണു പറഞ്ഞു.
മുനിച്ചാമിയവിടെ സ്തംഭിച്ചു നിന്നു.
അവന്റെ മനസ്സില്‍ ഒരായിരം ഇടികള്‍ വെട്ടി മറ്റൊരു മഴ തിമിര്‍ത്തു പെയ്യുവാന്‍ തുടങ്ങി.
11 comments:
സമ്പാതിക്കുന്ന ധനം സുരക്ഷിതമായി നിക്ഷേപിക്കുക
ആവശ്യവും അനാവശ്യവും അറിഞ്ഞ് ചിലവാക്കുകാ.
ഇതൊക്കെ അറിയാതെ എത്ര ആളുകള്‍ ..അവരുടെ ധനനഷ്ടം മാത്രമല്ലാ മോഹങ്ങള്‍ക്കും, ഇടി വേട്ട് ഏല്ക്കുന്നു ..മുനിസ്വാമിയുടെ നിസ്സഹായാവസ്ഥാ പരിതാപകരം...........
നല്ല കഥ ജെയിംസ്!!
ഹും പുഷ്പക വിമാനത്തിലെ ഭിക്ഷക്കാരനെപ്പോലെ യാചിചു ജീവിച്ച് ഉള്ള കാശുമുഴുക്കെ ഇവിടെത്തന്നെ ഉപേക്ഷിച്ചു പരലോകം പൂകേണ്ടി വന്നില്ലല്ലോ, ഭാഗ്യം :)
ഉള്ളനേരത്തു കിട്ടിയകാശിന് നല്ല കപ്പബിരിയാണിയും കള്ളും അടിച്ചൂടേന്ന് ഞാന്‍ അന്നേ ചോദിച്ചതാ, കേട്ടില്ല.
പാവം മുനിസ്വാമി.ആ കാശ് മത്തായിയെ ഏല്പിച്ച കാര്യം ആരോടെങ്കിലും പറഞ്ഞിരുന്നെങ്കിൽ !മത്തായീടെ ഭാര്യക്കും മക്കൾക്കും അതിനെ കുറിച്ച് അറിവുണ്ടാകും എന്നു പ്രതീക്ഷിക്കാം ല്ലേ !നല്ല കഥ.
അയ്യൊ...ഇതെന്താ ഷോക്ക് ട്രീറ്റ്മെന്റോ.....
അനുഭവ കഥയാണോ മാഷെ?
ഹൃദയകോണിലെവിടെയോ ഒരു കണ്ണീർക്കണം വീണു പൊട്ടിച്ചിതറുന്നു...
നല്ല മിനിക്കഥ...!
nalla kadha..... usharayi mashe...
അറിവില്ലായ്മ മാത്രമല്ല പലരും ഇത്തരത്തില്‍ കുടുങ്ങിപ്പോകുന്നതിണ്റ്റെ കാരണം. മറ്റാരും ഇതൊന്നും അറിയരുതെന്നുകൂടി ചിന്തിക്കുന്നവരും ധാരാളമാണ്.
കൊള്ളാം...
Enikkithoru Kathayaayi alla thonnunnathu .Pravasiyude Jeevitham , avante nikshepa sadhyathakal etc :).Avasaanam valiya vaayile karachil :)
Good Doctor .
@മാണിക്യച്ചേച്ചി:വളരെശരിയാണ്..ഒരുപാടു പേര്‍ക്ക് ഇതുപോലെയുള്ള അനുഭവങ്ങള്‍ ഇക്കാലത്തു സംഭവിക്കുന്നു!
@പാമു:അതെ..എങ്കിലും ആ ഗതി ആ പാവത്തിനു വന്നില്ലേ..? നന്ദി പാമൂ.
@ചങ്കു: ആ ബുദ്ധി മുനിച്ചാമിക്കുണ്ടായില്ല..കഷ്ടം..! ചങ്കുവിനു നന്ദി.
@കാന്താരിക്കുട്ടി: മത്തായിയുടെ ഭാര്യയോ ബന്ധുക്കളോ മുനിച്ചാമിയുടെ കഥ വിശ്വസിക്കുമെന്നെനിക്കു തോന്നുന്നില്ല..!
@പ്രയാന്‍:നന്ദി പ്രയാനെ..ഒരു ഷോക്കു തന്നെയായിരുന്നു ഈ കഥയുടെ ലക്ഷ്യവും..!
@അനില്‍:അനുഭവം പോലൊരു കഥയാ ഇതനിലേ..നന്ദി.
@സുനില്‍: നന്ദി സുനിലേ..അങ്ങിനെതോന്നിയെങ്കില് സുനില്‍ തീര്‍ച്ചയായും ഒരു നല്ല മനസ്സിന്റെ ഉടമയാണെന്നു ഞാന്‍ വിശ്വസിക്കുന്നു.
@കവിതാ ഷെരില്‍: താങ്ക്യൂ..
@പട്ടേപ്പദം രാംജി:വളരെ നന്ദി..അഭിപ്രായത്തിന്..!
@കാപ്പിത്സ്: നന്ദി കാപ്പൂ..നമസ്കാരം.
Post a Comment