Sunday, February 22, 2009

റസുല്‍ പൂക്കുട്ടിക്കും എ ആര്‍ റഹ്‌മാനും അഭിനന്ദനങ്ങള്‍

സ്‌ലംഡോഗ്‌ മില്യണയറിന്‌ ലഭിച്ച അവാര്‍ഡുകള്‍
1.മികച്ച ചിത്രം
2.സംവിധായകന്‍-ഡാനി ബോയല്‍
3.അവലംബിത തിരക്കഥ-സൈമണ്‍ ബോഫോയി
4.ഛായാഗ്രഹണം-ആന്റണി ഡോഡ്‌ മാന്റലെ
5.സംഗീതം-എ.ആര്‍ റഹ്മാന്‍
6.ഗാനം-ജയ്‌ ഹോ
7.ശബ്‌ദമിശ്രണം-റസൂല്‍ പൂക്കുട്ടി
8.ചിത്രസംയോജനം-ക്രിസ്‌ ഡിക്കന്‍സ്‌
അവാര്‍‌ഡ് ജേതാക്കളായ റസുല്‍ പൂക്കുട്ടിക്കും എ ആര്‍ റഹ്‌മാനും അഭിനന്ദനങ്ങള്‍
ആല്‍ത്തറ ഈ രണ്ട് പ്രതിഭകളെയും ആദരിക്കുന്നു


ഇന്ത്യ കാത്തിരുന്ന നിമിഷം. അത് സംഭവിച്ചു. റസുല്‍ പൂക്കുട്ടിക്കും എ ആര്‍ റഹ്‌മാനും ഓസ്കര്‍! സ്ലംഡോഗ് മില്യണയര്‍ എന്ന ചിത്രമാണ് പൂക്കുട്ടിക്കും റഹ്‌മാനും ഓസ്കര്‍ നേടിക്കൊടുത്തത്.


കൊല്ലം അഞ്ചല്‍ സ്വദേശിയായ റസൂല്‍ പൂക്കുട്ടി ശബ്ദ മിശ്രണത്തിനാണ് ഓസ്കര്‍ നേടിയിരിക്കുന്നത്. റഹ്‌മാന് ഇരട്ടമധുരമാണുള്ളത്. സംഗീത സംവിധാനത്തിനും പശ്ചാത്തല സംഗീതത്തിനാണ് റഹ്‌മാന്‍ ഓസ്കാര്‍ നേടിയിരിക്കുന്നത്.

സംഗീത സംവിധായകനായിരുന്ന ആര്‍.കെ.ശേഖറിന്റെ മകന്‍ എ.ആര്‍.റഹ്മാന്‍ ഓസ്‌കറില്‍ ആദരിക്കപ്പെടുമ്പോള്‍ മലയാളത്തിന് ആഹ്ലാദിക്കാന്‍ ഏറെ വകയുണ്ട്. ഓസ്‌കറിലെ മലയാളിത്തിളക്കം റഹ്മാനില്‍ അവസാനിക്കുന്നില്ല. സ്‌ലംഡോഗിന്റെ ശബ്ദമിശ്രണത്തിന് നാമനിര്‍ദേശം നേടിയ റസൂല്‍പൂക്കുട്ടിയാണ് കേരളത്തിന്റെ രണ്ടാം സാന്നിധ്യമായത്

ഇന്ത്യയിലെ ദാരിദ്ര്യമാണ് ബോയ്ല്‍ വില്‍പ്പനച്ചരക്കാക്കിയതെന്ന് ഇവിടുത്തെ പ്രമുഖ സിനിമാ പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തിയപ്പോഴും ലോകമെങ്ങും ഈ കൊച്ചുസിനിമയ്ക്ക് കിട്ടിയ സ്വീകാര്യത അതിനെയെല്ലാം കാറ്റില്‍പ്പറത്തി. മികച്ച ചിത്രത്തിനും സംവിധായകനുമുള്‍പ്പെടെ പത്ത് ഓസ്‌കര്‍ നാമനിര്‍ദേശങ്ങള്‍ ചിത്രം കരസ്ഥമാക്കി.
ബ്രിട്ടീഷ് അക്കാദമി അവാര്‍ഡായ ബാഫ്തയില്‍ ഏഴു പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയപ്പോള്‍, അതില്‍ എ.ആര്‍. റഹ്മാനും റസൂല്‍ പൂക്കുട്ടിയും ഇന്ത്യയുടെ അഭിമാനങ്ങളായി. ഓസ്‌കറിന്റെ മുന്നൊരുക്കമായറിയപ്പെടുന്ന ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങളില്‍, നാലെണ്ണം സിനിമയെ തേടിയെത്തി. അതിലുമൊന്ന് എ.ആര്‍.റഹ്മാനുള്ളതായിരുന്നു. ബാഫ്തയിലും ഗോള്‍ഡന്‍ ഗ്ലാബിലും മികച്ച
ചിത്രത്തിനും മികച്ച സംവിധായകനുമുള്ള അവാര്‍ഡുകള്‍ സ്‌ലംഡോഗിനാണ് ലഭിച്ചത്റസൂല്‍ പൂക്കുട്ടി സിനിമ കാണുകയല്ല, കേള്‍ക്കുകയാണ് എന്നേ പറയാനാകൂ. ലോകത്തെ നിരീക്ഷിക്കുമ്പോഴും അദ്ദേഹം ശബ്ദങ്ങള്‍ക്ക് കാതോര്‍ക്കുന്നു. സിനിമയില്‍ ഒരു അപശബ്ദം ഉയര്‍ന്നാല്‍ ശബ്ദസംവിധായകനെ കാണികള്‍ പഴിച്ചേക്കും. അല്ലെങ്കില്‍ അയാളുടെ സാന്നിധ്യം ആരും അറിയില്ല. തനിക്ക് ഓസ്‌കര്‍ നോമിനേഷന്‍ നേടിത്തന്ന 'സ്ലംഡോഗ് മില്യനയറി'ലെ ശബ്ദരഹസ്യങ്ങള്‍ ബോളിവുഡിലെ വിലപിടിപ്പുള്ള ഈ മലയാളി വെളിപ്പെടുത്തുന്നു.

അഞ്ചല്‍ വിളക്കുപാറയില്‍ താമസിക്കുമ്പോള്‍ 12 കിലോമീറ്റര്‍ അകലെയായിരുന്നു 'ജയമോഹന്‍' തീയേറ്റര്‍. ഒരുമരച്ചീനി മാന്തിക്കൊടുത്താല്‍ ഉമ്മ 50 പൈസ കൊടുക്കും. ഇങ്ങനെ സ്വരൂപിച്ച പണംകൊണ്ട് സിനിമ കണ്ട ബാല്യമാണ് ഈ 37 കാരന്‍േറത്. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലൊക്കെ പഠിച്ചശേഷം സിനിമയിലാണ് എന്നല്ലാതെ റസൂല്‍ എന്താണ് ചെയ്യുന്നതെന്ന് ഗ്രാമീണര്‍ക്കും അറിയുമായിരുന്നില്ല. മുമ്പ് തൃശ്ശൂരില്‍ മധുര്‍ഭണ്ഡാര്‍ക്കറിനൊപ്പം റസൂല്‍ ചലച്ചിത്രോത്സവത്തിനു വന്നപ്പോഴും ആരും തിരിച്ചറിഞ്ഞില്ല. ഇന്ന് അണിയറയില്‍നിന്ന് ഇയാള്‍ പ്രശസ്തിയുടെ ആകാശത്തേക്ക് കുതിച്ചിരിക്കുന്നു. ഓസ്‌കര്‍ കിട്ടിയാലും ഇല്ലെങ്കിലും ഇന്ത്യന്‍ സിനിമയുടെ സാങ്കേതിക രംഗത്തെ 'മില്യനയര്‍ ബോയ്' ആയി റസൂല്‍ മാറിയിരിക്കുന്നു

കടപ്പാട് മാതൃഭൂമി

27 comments:

ബിന്ദു കെ പി said...

റസുല്‍ പൂക്കുട്ടിക്കും എ ആര്‍ റഹ്‌മാനും അഭിനന്ദനങ്ങള്‍..

മാണിക്യം said...

സ്‌ലംഡോഗ്‌ മില്യണയറിന്‌ ലഭിച്ച അവാര്‍ഡുകള്‍
1.മികച്ച ചിത്രം
2.സംവിധായകന്‍-ഡാനി ബോയല്‍
3.അവലംബിത തിരക്കഥ-സൈമണ്‍ ബോഫോയി
4.ഛായാഗ്രഹണം-ആന്റണി ഡോഡ്‌ മാന്റലെ
5.സംഗീതം-എ.ആര്‍ റഹ്മാന്‍
6.ഗാനം-ജയ്‌ ഹോ
7.ശബ്‌ദമിശ്രണം-റസൂല്‍ പൂക്കുട്ടി
8.ചിത്രസംയോജനം-ക്രിസ്‌ ഡിക്കന്‍സ്‌

തോന്ന്യാസി said...

അഭിനന്ദനങ്ങള്‍......

പൊറാടത്ത് said...

തീർച്ചയായും, ഭാരതീയരായതിൽ നമുക്കെല്ലാം അഭിമാനിയ്ക്കാനുള്ള വിഷയം തന്നെ.

പകല്‍കിനാവന്‍ | daYdreaMer said...

മലയാളവും ഭാരതവും ലോക നെറുകയില്‍... അഭിനന്ദനങ്ങള്‍...!!

കുറുമാന്‍ said...

ഏ ആര്‍ റഹ്മാനും, റസൂല്‍ പൂക്കുട്ടിക്കും ആശംസകള്‍, അനുമോദനങ്ങള്‍, അഭിനന്ദനങ്ങള്‍.

കുഞ്ഞന്‍ said...

റസൂലിനും റഹ്‌മാനും അഭിനന്ദനങ്ങള്‍..!

manoj said...

ഒരു കൊച്ചു കുഞ്ഞിന്റെ മുഖമാണു റഹ്‌മാനു.. ആ സംഗീതത്തില്‍ അപാരമായ സ്വാന്ത്വനവും.. ഇത് എല്ലാവര്‍ക്കും എന്റേതെന്നു തോന്നിപ്പിക്കുന്ന അംഗീകാരം..
റസൂല്‍ പൂക്കുട്ടിയെപ്പോലെ അതിശയങ്ങള്‍ സൃഷ്ടിക്കുന്നവരെ ഇനിയും ലോകം ഉയര്‍ത്തിക്കൊണ്ടു വരട്ടെ..(ജാടയില്ലാത്ത മലയാളികളെ കാണുന്നതു സന്തോഷവും സമാധാനവും നല്‍കുന്നു.)
ഹൃദയം സൂക്ഷിക്കുന്ന നിമിഷങ്ങള്‍..!

ഞാന്‍ ആചാര്യന്‍ said...

പിള്ളേര്‍ക്കും അഭിനന്ദനങ്ങള്‍

Unknown said...

santhOsham!

Unknown said...

ആശംസകള്‍, അനുമോദനങ്ങള്‍!

Unknown said...

റഹ്മാനും റസൂല്‍ പൂക്കുട്ടിക്കും അഭിനന്ദനങള്‍ എന്നാലും അയാള്‍ സംവിധായകന്‍ ദുഷ്ട്ടന്‍ വിറ്റുകാശാക്കി ആ പിള്ളാരെ കള്ളന്‍

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

റസൂൽ പൂക്കുട്ടിയ്ക്കും, എ.ആർ .റഹ്മാനും അഭിനന്ദനങ്ങൾ !

ചാണക്യന്‍ said...

ഓസ്കര്‍ ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍.....

. said...

മാണിക്യം അവസരോചിതമായി
പ്രതികരിച്ചതിന്‌ നന്ദി

പ്രയാണ്‍ said...

പൂക്കളെ....പൂക്കളേ.. ..ഇതു എന്ന കനവാ......

Malayali Peringode said...

റസൂൽ പൂക്കുട്ടിയ്ക്കും, എ.ആർ .റഹ്മാനും അഭിനന്ദനങ്ങൾ !

അവസരോചിതമായി
പ്രതികരിച്ചതിന്‌ മാണിക്യത്തിനും, ആല്‍ത്തറയ്ക്കും
അഭിനന്ദനങ്ങള്‍!!

Senu Eapen Thomas, Poovathoor said...

ജയ്‌ ഹിന്ദ്‌!!!

കൊടാക്ക്‌ തിയേറ്ററില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ പ്രതിഭകള്‍ക്ക്‌ ഹൃദയം നിറഞ്ഞ ആശംസകള്‍.

ജയ്‌ ഹിന്ദ്‌,
പഴമ്പുരാണംസ്‌.

പട്ടേപ്പാടം റാംജി said...

കല കലയാണ്‌. അതിന്‌ വേറൊരു വിശദീകരണമില്ല. രണ്ടുപേര്‍ക്കും ഹ്ര്‍ദയം നിറഞ്ഞ ആശംസകള്‍...

G. Nisikanth (നിശി) said...

ഏ.ആർ. റഹ്മാനും ഒപ്പം ആ ചിത്രത്തിൽ അഭിനയിച്ചവർക്കും പിന്നണിയില് പ്രവർത്തിച്ചവർക്കും എന്റെ അഭിനന്ദനങ്ങൾ....

ഏ.ആര്‍. നജീം said...

AR. റഹ്‌മാനും റസൂല്‍ പൂക്കുട്ടിക്കും അഭിനന്ദനങ്ങളൂടെ പൂച്ചെണ്ടുകള്‍..!

ഇന്ത്യക്കാരനെന്നതില്‍ അഭിമാനിക്കാന്‍, മലയാളിയെന്നതില്‍ സ്വകാര്യമായി അഹങ്കരിക്കാന്‍ ഇനിയും ഒരുപാട് റഹ്മാനും പൂക്കൂട്ടിമാരും ഉയര്‍ന്ന് വരട്ടെ...

റഹ്‌മാന്‍, താങ്കളൂടെ മാന്ത്രിക വിരലില്‍ നിന്നും ഇനിയും ഒരുപാട് അനശ്വര ഗാനങ്ങള്‍ പിറക്കട്ടെ...

റസൂല്‍, പ്രകൃതിയുടെ തനതായ ശബ്ദം താങ്കള്‍ അനാലോഗില്‍ പകര്‍ത്തി ഇനിയും ഞങ്ങളെ അമ്പരപ്പിക്കാന്‍ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.....

Gopi│നിങ്ങളില്‍ ഒരുവന്‍...!! said...

ഓരോ മലയാളിക്കും അതുപോലെ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ സമ്മാനിച്ച എ. ആർ. റഹ്മാനും, റസൂൽ പൂക്കുട്ടിക്കും അഭിനന്ദനങ്ങൾ...

റ്റീച്ചറമ്മയുടെ ഈ ഉദ്ധ്യമത്തിനും നന്ദി...!!

കാപ്പിലാന്‍ said...

അവാര്‍‌ഡ് ജേതാക്കളായ റസുല്‍ പൂക്കുട്ടിക്കും എ ആര്‍ റഹ്‌മാനും അഭിനന്ദനങ്ങള്‍
ആല്‍ത്തറ ഈ രണ്ട് പ്രതിഭകളെയും ആദരിക്കുന്നു.

പാറുക്കുട്ടി said...

അഭിനന്ദനങ്ങൾ!

കാവാലം ജയകൃഷ്ണന്‍ said...

എന്‍റേയും അഭിനന്ദനങ്ങള്‍

Unknown said...

ഇവർ ഭാരതത്തിന്റെ അഭിമാനം പുത്രന്മാർ

ഞാന്‍ ആചാര്യന്‍ said...

മാണിക്യത്തിനു ജന്മദിനാശംസ