Sunday, February 1, 2009

വെള്ളം വെള്ളം സര്‍വ്വത്ര

ഈ രാത്രിയില്‍ ആല്‍ത്തറയില്‍ ഇരുന്നു കൊച്ചു വര്‍ത്തമാനങ്ങള്‍ പറയുവാന്‍ എന്ത് രസം അല്ലേ ? ചെറുതായി പെയ്യുന്ന ചാറ്റ മഴ . പുതുമഴയില്‍ മനംകുളിര്‍ന്നു സന്തോഷത്തോടെ പുറത്തേക്ക് വരുന്ന ഭൂമിയുടെ മണം.മണ്ണിന്റെ മണം .

ശൂന്യതയില്‍ തൂക്കി ഇട്ടിരിക്കുന്ന ഒരു പളുങ്ക് മാലയിലെ നീല മുത്ത്‌ . അതാണ്‌ നമ്മുടെ ഭൂമി .എന്താണ് ഭൂമിക്കു നീല നിറം ? കാരണം നമുക്കെല്ലാം അറിയാം . ഭൂമിയുടെ മൂന്നു ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്നു . ബാക്കി ഒരു ഭാഗത്ത് മാത്രമാണ് ഈ ഭൂമിയിലെ മനുഷ്യരും മറ്റുള്ള കരജീവികളും , വൃക്ഷലതാതികളും , ഈ ആലും തറയും എല്ലാം നിലകൊള്ളുന്നത് .

വെള്ളമാണ് ഒരു ജീവന്റെ അടിസ്ഥാനം . വെള്ളമില്ലെങ്കില്‍ ഒരു ജീവനും ഭൂമിയില്‍ നിലനില്‍ക്കില്ല എന്നും അറിയാം . എന്നാല്‍ നമ്മള്‍ അതിനെക്കുറിച്ച് എത്രത്തോളം ബോധവാന്മാരാണ് എന്നതാണ് ഇവിടെ ചോദ്യം .ജല മലിനീകരണം ,വരണ്ട നദികള്‍ ,തടാകങ്ങള്‍ ഇവ നമ്മെ പ്രതിസന്ധിയില്‍ ആക്കി തീര്‍ത്തിരിക്കുന്നു .ജല ദൌര്‍ലഭ്യം നേരിടുന്ന ജനങ്ങള്‍ .കണക്കുകള്‍ സൂചിപ്പിക്കുന്നത് 2030 ദു കൂടി ലോകത്തിന്റെ പകുതിയില്‍ അധികം ജനങ്ങള്‍ ശുദ്ധ ജലത്തിനുവേണ്ടി പ്രയാസപ്പെടും എന്നാണ് .ഇനി ഒരു പക്ഷെ ശുദ്ധ ജലത്തിന് വേണ്ടി ഒരു യുദ്ധവും നടക്കാന്‍ ഉള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല .തിരുവനന്തപുരത്ത് എന്റെ കഴിഞ്ഞ നാട്ടില്‍ പോക്കില്‍ ഒരു ദിവസം നേരില്‍ കാണാന്‍ കഴിഞ്ഞു വെള്ളം ഇല്ലാത്തതിന്റെ വിഷമങ്ങള്‍ . വലിയ വലിയ പട്ടണങ്ങളില്‍ ഒരാഴ്ച വെള്ളം നിന്നുപോയാല്‍ ഉള്ള അവസ്ഥ വലിയ കഷ്ടം തന്നെയാണ് . ഇന്ത്യയില്‍ ചില ഗ്രാമങ്ങളില്‍ വെള്ളത്തിനായുള്ള വലിയ നിര തന്നെ കാണാം . ചിലപ്പോള്‍ ഒരു കുടം വെള്ളത്തിനായി കിലോ മീറ്റര്‍ നടക്കുന്ന ജനങ്ങള്‍ .


ഡിട്രോയിറ്റ് നദിയില്‍ ഈ സമയം വെള്ളമെല്ലാം തണുത്തുറഞ്ഞു ഐസ് ആയിക്കിടക്കുന്നു .എല്ലാ വര്ഷവും വേനല്‍ക്കാലത്ത് അവിടെ ചൂണ്ട ഇടാന്‍ പോകുന്നതായിരുന്നു .ഇക്കുറി പോയില്ല .കാരണം ആ വെള്ളത്തിലും മെര്‍ക്കുറിയുടെ അളവ് കൂടിയിരിക്കുന്നു പോലും .അതുകൊണ്ട് ആ പുഴയിലെ മല്‍സ്യങ്ങളെയും അത് ബാധിച്ചിരിക്കുന്നു . ഫാക്ടറിയിലെ മാലിന്യങ്ങള്‍ പുഴകളില്‍ തള്ളുന്നത് മൂലമായിരുന്നു അങ്ങനെ സംഭവിച്ചത് .കീട നാശിനിയുടെ അമിതമായ ഉപയോഗം കാരണം കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് നമ്മുടെ നാട്ടിലെ പുഴ മല്‍സ്യങ്ങള്‍ ചത്തു പൊങ്ങി .അങ്ങനെ ജല നശീകരണം മനുഷ്യരെ മാത്രമല്ല മറ്റുള്ള ജീവ ജാലങ്ങളെയും ബാധിക്കുന്നു .


നമ്മുടെ ജലസമ്പത്തുകളെ നമുക്കു സംരക്ഷിക്കാം .അമിതമായ ഉപയോഗം കുറച്ച്ആവശ്യത്തിന് മാത്രം ജലം ഉപയോഗിക്കാം . ചില വീടുകളില്‍ അമിതമായാണ് വെള്ളം ഉപയോഗിക്കുന്നത് .വെള്ളം സൂക്ഷിച്ചുപയോഗിക്കാം .നാളെ വെള്ളത്തിനുവേണ്ടി കഷ്ടപ്പെടുന്നതിലും നല്ലതല്ലേ , നമ്മള്‍ ജലം ഇന്നു സൂക്ഷിച്ചു വെയ്ക്കുന്നത് .ജപ്പാന്‍ ശാത്രജ്ജന്‍ മസോരോ എമോട്ടോ പറഞ്ഞിരിക്കുന്നത് " വെള്ളത്തുള്ളികളില്‍ ബോധോര്‍ജ്ജം അടങ്ങിയിട്ടുണ്ടെന്നും , ഇതു മനുഷ്യരുടെ നല്ല ചിന്തകളെ ഉത്തേജിപ്പിക്കും " എന്നാണ് .


ആല്‍ത്തറയില്‍ വെടി വട്ടത്തില്‍ പറഞ്ഞു പറഞ്ഞു സമയം പോയതറിഞ്ഞില്ല . തൊണ്ട വരളുന്നു .ഞാന്‍ അല്പം വെള്ളം കുടിച്ചിട്ട് ഉടനെ വരാം ." വെള്ളം വെള്ളം സര്‍വ്വത്ര
തുള്ളി കുടിക്കാന്‍ ഇല്ലത്ര "

8 comments:

മാണിക്യം said...

വളരെ ശരി!
ഏറ്റവും അമൂല്യമായ സമ്പത്ത് തന്നെയാണ്
ശുദ്ധജലം ... ജലസമ്പത്തിനെ മലിനപ്പെടൂത്താതെ സംരക്ഷിക്കാനുള്ള
ചുമതലകൂടി നമുക്കുണ്ട് എന്നുള്ള ഈ ഓര്‍മ്മപ്പെടുത്തള്‍ നന്നായി!

:)ഒരാള്‍ ഒരു ദിവസം ശരാശരി
8 ഗ്ലാസ്സ് വെള്ളം കുടിക്കുന്നത്
ആരോഗ്യത്തിന് അത്യാവശ്യം!

പാമരന്‍ said...

അതെയതെ. ഒരാള്‍ ഒരു ദിവസം 8 ഗ്ളാസ്‌ വെള്ളമടിക്കേണ്ടത്‌ അത്യാവശ്യം തന്നെ!

:)

പൊറാടത്ത് said...

വെള്ളപോസ്റ്റ്.. :)

എന്നിട്ട്, തൊണ്ട നനച്ചുവോ..?

പാമൂ.. 8 ഗ്ലാസ്സ് വെള്ളം കുടിയ്ക്കാനാ മാണിയ്ക്ക്യാമ്മ പറഞ്ഞെ. അടിയ്ക്കാനല്ല..:)

പ്രയാണ്‍ said...

ഇവിടെയും പ്രശ്നം വെള്ളമടി തന്നെ.....ഒന്നും ചേര്‍ക്കാത്ത വെള്ളത്തില്‍ ബോധോര്‍ജ്ജം അടങ്ങിയിരിക്കുന്നത് ഒരു പുതിയ അറിവാണ്...thanks

ചാണക്യന്‍ said...

കാപ്പൂ,
ശരിയായ ചിന്തകള്‍....ഭാവിയിലെ യുദ്ധം വെള്ളത്തിനു വേണ്ടിയായിരിക്കാം...

ഓടോ: അകത്തും വെള്ളം പുറത്തും വെള്ളം:):)

ജെയിംസ് ബ്രൈറ്റ് said...

കാപ്പിത്സ്..ഇത് ഷാപ്പിന്റെ പ്രമോഷണല്‍ പോ‍സ്റ്റാണോ..!
അല്ലാതെയീ വെള്ളമടിക്കാന്‍ പറയുന്നതിന്റെ കാരണം..?

ദീപക് രാജ്|Deepak Raj said...

വെള്ളമാണ് എല്ലാ പ്രശ്നത്തിനും മൂലകാരണം

ചങ്കരന്‍ said...

നുമ്മ ഫോര്‍ ബ്രദേര്‍സ് പടത്തില്‍ അവസാനം കാണിക്കുന്ന മഞ്ഞു മൈതാനമാണോ ഡിറ്റ്രൊയിറ്റ് നദി?