Monday, February 16, 2009
വിയറ്റ്നാമില്‍ നിന്നും നമ്മുടെ സുഹൃത്തിനെ രക്ഷിക്കൂ
പ്രിയപ്പെട്ട ആല്‍ത്തറ വാസികളെ, സുഹൃത്തുക്കളെ,
ഈയടുത്ത കാലത്ത് നമ്മുടെ ഇടയിലെ ഒരു അന്തേവാസി സൈനിക സേവനത്തിനായി വിയറ്റ്നാമില്‍ പോവുകയുണ്ടായി. ഒരു അന്യരാജ്യത്ത് വലിഞ്ഞു കയറി സൈനിക സേവനത്തിനു പോയാലുള്ള ദൂഷ്യങ്ങളൊന്നും പുള്ളിക്കാരന് അറിയില്ലായിരുന്നു. ഒരു കമ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്നാമില്‍ സൈനിക സേവനത്തിനു പോകാനുള്ള പുള്ളിയുടെ അദമ്യമായ ആഗ്രഹത്തെ നാം കണ്ടില്ലെന്ന് നടിക്കാന്‍ പാടില്ല. അത് അതിയാന്റെ വെറും ആഗ്രഹമാണെന്ന് നമുക്ക് മനസിലാവും , എന്നാല്‍ വിയറ്റ്നാം പോലിസിനു അത് മനസിലാകണമെന്നില്ല. രാജ്യത്ത് നുഴഞ്ഞു കയറിയതിനു പുള്ളി അവിടെ അറസ്റ്റിലായി......കഷ്ടം പിന്നെ പോലിസുകാരുടെ ചോദ്യം ചെയ്യലായി....വിയറ്റ്നാമികളുടെ ഭാഷയറിയാതെ അതിയാന് ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ നന്നെ വിഷമിച്ചു....
വിയറ്റ്നാം പോലിസ്: ബാന്‍ റ്റെന്‍ ലാ ഗി (താങ്കളുടെ പേരെന്ത്)
അതിയാന്: ബാനോ ഇതിവിടെ ബാന്‍ ചെയ്തിട്ടുണ്ട് എന്ന് അറിയില്ലായിരുന്നു
പോലിസ്: ബാന്‍ റ്റു ഡുവാ ഡെന്‍ ( താങ്കളുടെ നാടേത്)
അതിയാന്: (ഈശ്വരാ ദേ വീണ്ടും ബാനെന്ന്) ഇല്ലാ..ഇല്ലാ...ഞാന്‍ ബാന്‍ഡ് മേളക്കാരനല്ല...ഞാന്‍ ബ്ലോഗറാ..ബ്ലോഗര്‍
പോലിസ്: ബാന്‍ (എന്ത്....)(അടി ഇടി....@#$%^&)
അതിയാന്: അയ്യോ...
പോലിസ്: ബാന്‍ ലാം ങ്ഹി ഗി (എന്താണ് താങ്കളുടെ പണി)
അതിയാന്: ങ്ഹി...ഗീയാ.....അതൊന്നും വേണ്ട..ബട്ടര്‍ മതി
പോലിസ്: റ്റാഇ സൊഅ ബാന്‍ ഒ ഡായ് (താങ്കെളെന്തിനു ഇവിടെ വന്നു)
അതിയാന്: റ്റാറ്റാ ഒന്നും വേണ്ട ഞാന്‍ ഓടിക്കൊള്ളാം....ആളെ വിട്...
(ഈശ്വരാ ഈ മറുതായെ ഞാനെന്തു പറഞ്ഞ് കാര്യങ്ങള്‍ മനസിലാക്കും)
പോലിസ്: ബാന്‍ റ്റോഇ നോഇ ഡായ് ങ്ഹു തി നാഒ (താങ്കള്‍ എങ്ങനെ ഇവിടെ എത്തി)
അതിയാന്: തിന്നാനോ...ഒന്നും വേണ്ട...(കൈകൂപ്പി) എന്നെ വിടൂ പ്ലീസ്....ഞാനിനി ഈ ഏര്യയില്‍ വരില്ല പ്ലീസ്... ലേലു അല്ലീ ലേലു അല്ലീ
ഒന്നും മനസിലാകാതെ പോലിസുകാരന് പാസ്പോര്‍ട്ടൊ മറ്റ് യാത്രാ രേഖകളോ ഇല്ലാതെ പിടിയിലായ നമ്മുടെ അന്തേവാസിയെ വിയറ്റ്നാം കോടതിയില്‍ എത്തിക്കുകയും തുടര്‍ന്ന് തടങ്കലിലാക്കുകയും ചെയ്തു. ഇയാളെ എങ്ങനെയെങ്കിലും ഇവിടെ തിരിച്ച് എത്തിക്കാന്‍ വേണ്ടത് അടിയന്തിരമായി ചെയ്തേ പറ്റൂ....വിയറ്റ്നാമികള്‍ കൊടുക്കുന്ന പാമ്പ് ഫ്രൈയും പാമ്പ് വൈനുമാണ് ആഹാരം. ഈ സഹോദരനെ നാട്ടിലെത്തിക്കാന്‍ വേണ്ട സഹായങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഇയാളുടെ ഫോട്ടോയും മറ്റ് വിവരങ്ങങ്ങളും ഇവിടെ കാണാം....
ദയവായി സഹായിക്കൂ...... പ്ലീസ്....
Subscribe to:
Post Comments (Atom)
31 comments:
ആല്‍ത്തറയിലെ എന്റെ ആദ്യ പോസ്റ്റാണ്..
ഒരു പ്രത്യേക അടിയന്തിര സാഹചര്യമായതിനാല്‍ ഇത് വേണ്ടി വന്നു....തല്ലരുത്..
ചാണക്യ ,
ആ ലിങ്ക് വര്‍ക്ക് ചെയ്യുന്നില്ല . നിങ്ങള്‍ അതാരാണ് എന്ന് പറയൂ .നമ്മളാല്‍ കഴിയുന്ന വിധം സഹായിക്കാം .അതിനല്ലേ ഈ ബൂലോക കാരുണ്യവും മറ്റും .അവരോടു ആലോചിച്ചു വേണ്ടതുപോലെ ചെയ്യാം .എനിക്കീ ഭാക്ഷ വലിയ പിടി ഇല്ല .ആരെങ്കിലും സഹായിക്കണം പ്ലീസ് .
ചാണക്യ ആല്‍ത്തറയില്‍ സ്വാഗതം .
Anh core khoe hong ?
തങ്കള്‍ക്കു സുഖമാണൊ?
ta^.p trung
ഇവിടെ ശ്രദ്ധിക്കു
Tam, ddi dau ma` la.t dda.t va.y ?
എങ്ങോട്ടാ തിരക്കിട്ട് പൊകുന്നത്?
ഈശ്വരാ എന്തു ചെയ്യും?
ചാണക്യാ
എന്റെ അയല്‍ വാസി വീയറ്റാംകാരിയാണ്
ഞാന്‍ ഇത്രയും ചോദിച്ചു ആളെ നമുക്ക് സഹായിക്കാം ആരാന്ന് കണ്ടു പിടിക്കണം
വേഗം വേണം വിയറ്റാമിക്ക് ദ്വേഷ്യം വന്നാല്‍
ഹിഹിഹി [ കടം ]
കുരുത്തക്കേടിന് യ്യോ
ആല്‍ത്തറയിലേക്ക് സുസ്വാഗതം
മി ചാണു, ലിങ്കു തരൂ ലിങ്കു തരൂ..
ങ്ഹി..ങ്ഹി ഗി..ങ്ഹി...ഗീയാ.....
ചിരിച്ചതാ..
ഇങ്ങനെ ചിരിയ്ക്കുന്ന ഒരു ബ്ലോഗറെ ഞാൻ അറിയും. ഇനി അങ്ങോരെങ്ങാനുമാണോ..? :)
‘ഇവിടെ‘ എന്ന് പറഞ്ഞ് ആളെ പറ്റിയ്ക്കുന്നോ ചാണൂ?!
"......" ലാ സിന്ഃ ബ്ലോഗര്‍
ചാണു ദൊ ല ഫ്രണ്ട് നൊ
ആളിനെ ഞാന്‍ കണ്ടു..
ഹിഹിഹി അല്ലാല്ലോ
കണ്ണാറം ഇട്ടിട്ടെ പോയി ..കണ്ടു പിടി
പെട്ടെന്ന് ലിങ്ക് ശരിയാക്കൂ ചാണൂ...
ഓ:ടോ:- വിളിച്ചാല്‍ എളുപ്പം കിട്ടുന്ന വല്ല നമ്പറും ഉണ്ടെങ്കില്‍ തരൂ. ആ ലാന്‍ഡ് ലൈന്‍ കിട്ടുന്നില്ലല്ലോ ?
ഇതാരാണപ്പാ വിയറ്റ്നാമില്‍ പെട്ടുപോയൊരു അന്തേവാസി??
വേഗം പറയൂ..
ഇവിടെ ഓരോരുത്തരുടെ ചിരി കാണുമ്പോള്‍ സത്യം പറഞ്ഞാല്‍ വിഷമം തോന്നുന്നു .നമ്മെപ്പോലെയുള്ള ഒരു ബ്ലോഗര്‍ അവിടെ വിഷമം അനുഭവിക്കുമ്പോള്‍ അയാള്‍ക്ക് ഒരു സഹായം ചെയ്യാന്‍ പറ്റുന്നില്ലല്ലോ എന്നതാണ് വിഷമം .
ചാണക്യ ആരാണത് ? ഒന്ന് പറയൂ .ഇയാള്‍ എവിടെ പോയിക്കിടക്കുന്നു
ചാണക്യാ കൂൂൂൂൂൂയ് കമന്റ് പത്ത് ആയി
ഒന്ന്
രണ്ട്
മൂന്ന്
ഒരു മണിക്കുറ് കൂടി ഞാന്‍ കാക്കും.....
അയ്യോ..ഒരു അബദ്ധം പറ്റിയതാണേയ്...ലിങ്ക് ശരിയാക്കിയിട്ടുണ്ട്...
നോക്കൂ..:)
ഹ ഹ ഹ ഹ ഹ ഹ
ഞാൻ ചിർച്ചപ്പോ കാപ്പൂന്ന് എന്തായിരുന്നു ബെസമം..!!! :)
ഹി ഹി ഹി
ഇപ്പോള്‍ ലിങ്ക് ശരിയായി :)
ഇയാളാണല്ലേ ആള്.. എന്നാ അകത്തായതിന്റെ കാരണം അതൊന്നുമാകില്ല. ഇങ്ങേരു വല്ല വിയറ്റ്നാംകാരിയെപ്പറ്റിയും കവിത എഴുതിക്കാണും :)
ഇന്ന് മഹാനായ കാപ്പിലാന്റെ വിവാഹവാര്‍ഷികം
എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനകളും നേരുന്നു
എല്ലാ ആലത്തറ വാസികളുടെ പേരിലും
ആശംസകള്‍ അഭിനന്ദനങ്ങള്‍
വീര, ശൂര, പരാക്രമി ... മഹാനായ മഹര്‍ഷി തിരു, വടി, ... കള്‍... കാപ്പുവേ...
ആശംസകള്‍... ഇങ്ങേര്‍ക്കെന്താ വിയട്നാം മിനോടൊരു പ്രണയം...
അടിയന്തിര സാഹചര്യം ഒരുക്കിയ ചാണക്യന് നും ആശംസകള്‍...
രക്ഷപെടാനായി ഒരു ഹെലോകോപ്ടര്‍ അയച്ചിട്ടുണ്ട്... പക്ഷെ എണ്ണ അടിക്കാന്‍ മറന്നു.. എന്ത് ചെയ്യും.. !!
വീയേറ്റ് നാമിലോട്ട് പത്ത് മ.ബ്ലോഗ് കമാന്റോസിനെ വിട്ടിട്ടുണ്ട്. ഒന്നുരണ്ടെണ്ണം അനോണീയാ..അവരവടെ വന്ന് കമന്റടിച്ച് നാശാക്കിക്കോളും, അതിനെടേ കവി ഓടിപ്പോന്നോണം...
ഒന്നുകിൽ വിയറ്റ്നാമിലെ ഏതെങ്കിലും വീടിനു മുകളിൽ കയറി ഓടിളക്കി കാണും..അല്ലെങ്കിൽ അവിടെ പോയി നാടകം കളിയ്ക്കാൻ ശ്രമിച്ചു കാണും...ഇതു രണ്ടുമല്ലാതെ ഇദ്ദേഹം അകത്താകാൻ യാതൊരു കാരണവും കാണുന്നില്ല !
അമേരിയ്ക്ക 25 വർഷം യുദ്ധം ചെയ്തിട്ടും ക്ലച്ച് പിടിക്കാതെ പോയ സ്ഥലമാണ്..!തടവുകാരെ അത്ര വേഗം അവർ വിടാൻ സാദ്ധ്യത ഇല്ല
ആല്‍ത്തറയില്‍ വലതുകാലെടുത്തുവച്ച ഉടനെ വേണമായിരുന്നോ കാപ്പിലാനിട്ട്.ആല്‍ത്തറ വാസികളേ, ജാഗ്രതൈ.
കാപ്പിലാനൊരു വിവാഹവാര്ഷികാശംസകളും ഇരിക്കട്ടെ.
എന്റെ വീട്ടിലേയ്ക്ക് വരാറേയില്ലല്ലോ? അതിപ്പോൾ അതിഥികളില്ലാത്ത വീടാണ്
ഞാൻ വല്ലാത്ത
നിരാശയിലാണ്.കഴിഞ്ഞ ഒരു വർഷം ഒരു പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുപ്പിലായിരുന്നു.തിരികെ
വന്നപ്പോൾ
പരിചയക്കാരാരുമില്ല.
ചാണക്യാ,
ആല്‍ത്തറയിലെ ആദ്യ പോസ്റ്റിന് ആദ്യം അഭിനന്ദനം ഇരിക്കട്ടെ, പോരാഞ്ഞതിന് പണി കാപ്പുവിനിട്ടായതിലും.
ഉടന്‍ വിയറ്റ്നാം എംബസ്സിയുമായി ബന്ധപ്പെടണം, അ“ക്ഷ“രങ്ങള്‍ പോലും പ്രശ്നമായിട്ടുള്ള ആളാ..,
:)
കാപ്പിലാനെ,
വിവാഹവാര്‍ഷികാശംസകള്‍.
ഓഫ്ഫ്:
നെറ്റ് ആകെ തകരാറാ.
ഇദ്ദേഹത്തെ ഞാന്‍ അറിയും.
2008 ജൂണ്‍ 1 ന് ഇദ്ദേഹം തിരുവനന്തപുരത്ത് വന്നിട്ടുണ്ടായിരുന്നു.
വിവാഹ വാര്‍ഷികാശംസകള്‍ കാപ്പിലാന് ചേട്ടാ.....
വിവാഹവാര്‍ഷികാശംസകള്‍
ആശംസകള്‍ നേരാന്‍ മറന്നുപോയി.
വിവാഹ വാര്‍ഷികാശംസകള്‍ കാപ്പിലാനേ. എത്ര വര്‍ഷമായി ? :)
എന്റെ വീട്ടിലേയ്ക്ക് വന്നതിന് നന്ദി.ഇനി ആൽത്തറയിൽ വച്ച് കാണാം.
വിവാഹാശംസകള്‍ അറിയിച്ചവര്‍ക്ക് നന്ദി . ഇതെന്റെ പതിനൊന്നാം വര്‍ഷം :)
ആദ്ധ്യമായാണ് ഞാനിതില്‍ എത്തിനോക്കുന്നത് , ഇഷ്ടപ്പെട്ടു.
കാപ്പിലാൻ,
ആശംസകൾ!
വിയറ്റ്നാമില്‍ അകപ്പെട്ട സുഹൃത്തിനെ കണ്ടെത്താന്‍ സഹായിച്ച എല്ലാവര്ക്കും നന്ദി..
ചാണക്യാ അവിടെ വലിഞ്ഞു കേറിയ ആളെ പോയി രക്ഷപ്പെടുത്തണ്ട. കുറച്ചു നാള് അവിടെ കിടക്കട്ടെ. ഇവിടത്തെ ശല്യവുമൊഴിഞ്ഞുകിട്ടും കുറേ നാളത്തേക്ക്..
Post a Comment