Tuesday, February 10, 2009

വീടിന്റെ ചോര്‍ച്ച -ഹൈകു

Posted by Picasa



രണ്ടാഴ്ചയായി നീണ്ടു നിന്ന
വീടിന്റെ ചോര്‍ച്ച
പൊട്ടിയ രണ്ടോട്‌ നീക്കി ഞാന്‍ മാറ്റി .

26 comments:

മാണിക്യം said...

പണിയറിയാത്തോന്‍
രണ്ടോടുമാറ്റിയപ്പോള്‍
കഴുക്കോലൊന്നങ്ങൊടിഞ്ഞു .

ചാണക്യന്‍ said...

((((((ഠേ))))))
തേങ്ങായടിച്ചിട്ട് ഒരുപാട് കാലമായി,
ഇന്ന് ആ ചിരകാലാഭിലാഷം പൂവണിഞ്ഞു,
നന്ദി കാപ്പൂ...

ഇന്നാപിടി ഒരു കൈക്കു..

ചോര്‍ന്നതൊക്കെ പോകട്ടെ
ഇനിയും ചോരാതെ നോക്കാം
ഇരുട്ടുകൊണ്ട് നമുക്ക് ഓട്ടയടക്കാം..

ചാണക്യന്‍ said...

അയ്യോ..തേങ്ങ്യ..ഹെന്റെ തേങ്ങ്യാ..വേസ്റ്റായി..

മാണിക്യം said...

:)



തേങ്ങായുരുണ്ടുവന്നെന്നരുകില്‍ വീണു
നന്നായ്‌വിളഞ്ഞോരീ നാളീകേരം സ്വാദുള്ളൊരിടിചമ്മന്തിയായ്‌തിരികെത്തരാം

ചങ്കരന്‍ said...

നല്ല പരിപാടി, ബാക്കികൂടെ മാറ്റിയിരുന്നെങ്കില്‍ ചോര്‍ച്ചക്കൊരു ശാശ്വത പരിഹാരമായേനെ.

പൊറാടത്ത് said...

ഹല്ല പിന്നെ.., ഇനി ഓട് വാങ്ങുമ്പോൾ നല്ല സാധനം നോക്കി വാങ്ങണം :)

മാണിക്യം said...

ഓടായിരുന്നുതോട്!
ഒരുമരപ്പട്ടി ചാടി
ഓടിച്ചതാണാ ഓട്

പ്രയാണ്‍ said...

'വീടിന്റെ ചോര്‍ച്ച ഞാനോടിട്ടുമാറ്റി
ജീവിതം ചോര്‍ന്നപ്പോള്‍ പാടിട്ടു മാറ്റി
ഓടിത്തളര്‍ന്നപ്പോള്‍ വീണിട്ടു മാറ്റി..'
....വെറുതെ ഒരു രസം.....

പാമരന്‍ said...

എന്നെയങ്ങു കൊല്ല്‌!

മാണിക്യം said...

:)
കൊല്ല് അല്ലല്ലൊ ഒരുപരിഹാരം
പാമരാ, തല്ലു കഴിഞ്ഞാല്‍
കൊല്ലനും കൊല്ലത്തിം ഒന്നല്ലൊ

പാറുക്കുട്ടി said...

മാണിക്യം ചേച്ചി സത്യമായിട്ടും പുലിയാണേ...
പോസ്റ്റിനേക്കാള്‍ എനിക്കിഷ്ടമായത് ചേച്ചിയുടെ കമന്റുകളാണ്.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

നിങ്ങൾ തന്നെ പുരപ്പുറത്ത് കയറി ഓടി നടന്നതു കൊണ്ടല്ലേ രണ്ട് ഓടുകൾ പൊട്ടിയത്? ദാ..ഇപ്പോൾ ഓടു മാറ്റിയപ്പോൾ ബാക്കി വന്ന ചില ഓടുകൾ ഇളകി താഴെ വീണു..

ഇങ്ങനെപോയാൽ ഈ വീടു തന്നെ ഇളകി വീണാലോ?

അതുകൊണ്ട് പുരപ്പുറത്തു നിന്നിറങ്ങൂ...എല്ലാവരും ഉള്ള പുരയ്ക്കുള്ളിൽ കഴിയാം..!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

തേങ്ങാ വീണ് ഓട് വീണ്ടും പൊട്ടിയല്ലോ?

Thaikaden said...

Ennalum randaazhcha kazhinjalle chorchakku kaaranam pottiya randodaanennu manassilaakkuvaan pattiyathu. Apaara budhi thanne. Ente vaka oru 'coconut' (Erinju kalichu veendum odu pottikkalle)

ഗുപ്തന്‍ said...

ഓടു മുഴുവന്‍ മാറ്റേണ്ടിവന്നെങ്കില്‍ മഹാകാവ്യം ആയേനേ :)

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

വല്ല മൊക്കിലേക്കും മാറിയിരുന്നാല്‍ പോരെ ഇങ്ങിനെ ഒാടു മാറ്റി ബുദ്ധിമുട്ടണോ?

മാണിക്യം said...

തൈക്കാടാ
:)

ചോര്‍ച്ചക്ക് കാരണം ദുര്‍‌ഗ്രഹമായതും
ബുദ്ധിയാലല്ലിതു യുക്തിയാലല്ലയൊ ഹേതുവും
തേടിയേന്‍ ഈരേഴു പതിനാലു ദിനങ്ങളാല്‍ .

പ്രയാണ്‍ said...

ഓടൊന്നു പൊട്ട്യേപ്പം വീടൊന്നു ചോര്‍ന്നു..
കാപ്പിലാന്‍ കവിയതു ഹൈക്കുവില്‍ ചാര്‍ത്തി..
നാട്ടുകാര്‍ മുറപോലെ കൂട്ടത്തില്‍ ചേര്‍ന്നു...

പ്രയാണ്‍ said...

'കൊല്ലണം നിന്നെ നിനക്കിന്നു തോന്നി...
കൊല്ലണം നിന്നെയെനിക്കെന്നേ തോന്നി.....
കൊല്ലാതെ കൊല്ലുന്ന വല്ലാത്ത കൊള്ളി....''

മാണിക്യം said...

കൊള്ളി വല്ലാത്ത കൊള്ളീ
തെക്കാ കൊള്ളി തീക്കോള്ളി
വടക്കാ കൊള്ളി മരച്ചീനി

മയൂര said...

രണ്ടാഴ്ചയായി വീടിന്റെ ചോര്‍ച്ച;
പൊട്ടിയ രണ്ടോട്‌.



പൊട്ടിയ ഓടാണെന്ന് മനസിലായല്ലോ, ഓട് വായനക്കാര്‍ മാറ്റും. ഞാന്‍ ഓടി, പൊട്ടിയ ഓടും കൊണ്ട് :)

മയൂര said...

ഓഫിനു മാഫ് :-
ഇവിടെമൊത്തം ഹായ്ഹൂയ്..അല്ല ഹൈക്കുവായിരുന്നാ ;)


മണിക്യാമ്മേ, ഇവിടന്നങ്ങട് NH വെട്ടി വന്ന് കാണേണ്ടി വരും എനിക്ക് വെറ്റിലയും അടയ്ക്കയും വെയ്ക്കാന്‍ :)

കാപ്പിലാന്‍ said...

ഹൈകു എഴുതി രംഗം കൊഴുപ്പിച്ച മാണിക്യം ചേച്ചി ,പ്രയാന്‍ ,എന്നിവര്‍ക്കും തേങ്ങ അടിച്ച ചാണക്യനും മറ്റുള്ള എല്ലാ നല്ല കൂട്ടുകാര്‍ക്കും എന്‍റെ നന്ദി .

divya / ദിവ്യ said...

പ്രിയപ്പെട്ട സുഹൃത്തേ,
എന്റെ അറിവില്‍ ചവറയില്‍ പ്രവര്ത്തിച്ചു വരുന്ന ഒരു ആല്‍ത്തറക്കൂട്ടം എണ്ണ സന്ഗീതത്തിന്റെ കൂട്ടായ്മയുണ്ട്. അതാണോ ഇതു എന്ന് അറിയാന്‍ ഒരു ആകാംക്ഷ . പക്ഷെ, അതില്പെട്ടവരുടെ പേരുകള്‍ ഒന്നും ഞാന്‍ ഇവിടെ കണ്ടില്ല.
എല്ലാ ഭാവുകങ്ങളും നേരുന്നു.

Anonymous said...

ഇഷ്ടപ്പെട്ടു....

Trade and economic issues said...

aftern link ...come again and I enjoy your post :) great nice 4u and drop :) smile 4u
http://publicvaluer.blogspot.com/