രണ്ട് വര്‍ഷം ഒരുമിച്ചു പഠിച്ചിട്ടും ഞാനവളെ ശ്രദ്ധിച്ചിരുന്നേ ഇല്ല...ജാനുവരിയുടെ തുടക്കത്തിലാണു പിന് ബഞ്ചിലിരിക്കുന്ന യമുന എന്റെ മനസ്സിലേയ്ക്കു കടന്നു വരുന്നത്..എന്നെ നോക്കി തന്നെ ആണോ അവള് പുഞ്ചിരിച്ചതെന്ന് അറിയാന്‍ ഞാന്‍ പുറകിലേയ്ക്കു തിരിഞ്ഞ് നോക്കി.അല്ല വേറേ ആരും ഇല്ലാ...അവിടെ തുടങ്ങി...ക്ലാസ്സിലിരിയ്ക്കുമ്പോളും ഞങ്ങളുടെ കണ്ണുകള്‍ കഥകള്‍ കൈമാറി...പേടി കൊണ്ടു അധികം ഒന്നും സംസാരിയ്ക്കാന്‍ പറ്റിയില്ല.
എന്നാലും അവളെ കാണാന്‍ എന്റെ മനസ്സു എപ്പോളും തുടിച്ചു..അവളോടൊപ്പം പോകാന്‍ ഞാന്‍ വീട്ടിലേയ്ക്കു പോകുന്ന വഴി തന്നെ മാറ്റി..ജാനുവരി, ഫെബ്രുവരിയ്ക്കും, പിന്നെ മാര്‍ച്ചിനും വഴി മാറിയപ്പോള്‍ മനസ്സു വേദനയാല്‍ നൊന്തു....ഇല പൊഴിയുന്ന ശിശിരത്തില്‍ അവള് പോയാല്‍...???
അവള് പോയി..കണ്ണില്‍ നിന്നു മറയുന്നത് വരെ തിരിഞ്ഞു നോക്കിക്കോണ്ട് മറഞ്ഞു മറഞ്ഞു പോയി..
“നീരറ്റ കുളത്തിലെ താമര വള്ളിപോൽ-
വേരറ്റു പോകല്ലേ നാം തമ്മിലുള്ള ബന്ധം...”
ഓട്ടോഗ്രാഫിലെ ഈ വരികള്‍ കാണുമ്പോള്‍ ഇന്നും ഒരു തുള്ളി കണ്ണുനീര് ഹൃദയ കോണിലെവിടെയോ അടര്‍ന്നു വീഴുന്നു..പ്രണയത്തോടെ മാത്രം എന്നെ നോക്കിയിരുന്ന ആ തിളങ്ങുന്ന കണ്ണുകളും, പൊട്ടി ചിരിക്കുന്ന ആ മുഖവും എന്നെങ്കിലും ഇനി കാണുവാന്‍ സാധിയ്ക്കുമോ.................?
10 comments:
കാത്തിരിക്കൂ.....!!!
അതൊരു വല്ലാത്ത കാലമാണ് സുനിലേ..
ഒരു നോക്കുമതി. ഒരു വാക്കുമതി. പക്ഷെ പലപ്പോഴും അതിനുള്ള ധൈര്യമൊന്നും കാണിക്കില്ല. എന്നിട്ട് പിന്നീടാലോചിച്ച് വിഷമിക്കും.
ചുമ്മാ ഓരോന്ന് പറഞ്ഞ് ഈ വയസ്സാംകാലത്ത് വിഷമിപ്പിക്കല്ലെ മാഷേ.... :)
“..പ്രണയത്തോടെ മാത്രം
എന്നെ നോക്കിയിരുന്ന
ആ തിളങ്ങുന്ന കണ്ണുകളും,
പൊട്ടി ചിരിക്കുന്ന ആ മുഖവും ..”
കാണാം
അന്ന് തിളക്കമുള്ള കണ്ണില്‍
വെള്ളെഴുത്ത് ബാധിച്ചിരിക്കും
പുഞ്ചിരിക്കാന്‍ വെമ്പി നിന്ന പല്ലുകള്‍
ഊരി മാറ്റാവുന്ന പരൂവം ആയിക്കാണും
പേടി ഇല്ലാതെ ഒരു രഹസ്യം പറഞ്ഞാല്‍
അതു പന്തളത്ത് കേള്‍ക്കും,
ന്നാലും സുനിലെ! കാണണം !
വിഷമിക്കാതെ, ഒന്ന് എന്ന് എണ്ണിക്കോളൂ.
ശിശിരം എപ്പോഴാണ് എന്നറിയാതെയാണോ എതെഴുതിയ ആള് ഇതെഴുതിയത് ? ഏതായാലും മാര്‍ച്ചില്‍ അല്ല എന്ന് തോന്നുന്നു. ഏപ്രിലില്‍ ആയിരിക്കുമോ? അതോ ജൂണിലോ?
ഇലപൊഴിയുന്ന ശിശിരത്തില്‍ ഒരു വിദ്യാലയത്തില്‍ നിന്നും ആരും പോകുന്നില്ല.. അല്ലെങ്കില്‍ അവളുടെ കല്യാണം കഴിഞ്ഞതായിരിക്കുമല്ലേ?.. :) :)
അനില്‍ശ്രീ.... കഥയില്‍ ചോദ്യമില്ല്ല! :-)
സ്കൂള്‍ പഠനത്തിന്റെ അവസാന വര്‍ഷം അച്ഛന് വാങ്ങതന്ന ഓട്ടോഗ്രാഫില്‍ സഹപാഠികള്‍ എന്തൊക്കെയോ എവിടേയോ കേട്ടു പഠിച്ച വാക്കുകള്‍ കുറിച്ചു തന്നത് ഇപ്പോഴും ചിലപ്പോള്‍ എടുത്ത് നോക്കുമ്പോള്‍ തോന്നും എത്ര സത്യമാണതെന്ന്..! ലോകമറിയുന്ന ചില വ്യക്തികളുടെ വരെ ഓട്ടോഗ്രാഫ് യാദൃശ്ചികമായി ലഭിച്ചപ്പോള്‍ ചുമ്മ പൊങ്ങച്ചത്തിന് വാങ്ങി വച്ചെങ്കിലും ആ പഴയ സഹപാഠികളുടെ വാക്കുകളിലെ സുഖം അതിനുണ്ടോ എന്ന് സംശയം....
ചുമ്മ ഇത്രയും കുറിക്കാന്‍ കാരണം ഈ മനോഹരമായ ഓര്‍മ്മയുടെ ഒരു ചിന്ത് കണ്ടപ്പോഴാണ്
അഭിനന്ദനങ്ങള്‍...!
ഓര്‍മ്മകളെ പിന്നോട്ട് പായിച്ചു.
Post a Comment