കാലത്ത് ടാപ്പിങ്ങിനു പോയ ചാണ്ടിയാണത് ആദ്യം കണ്ടത്.തോട്ടത്തില്‍ ഒരു കറുത്ത രൂപം.ചാണ്ടി ഒന്നുകൂടി നോക്കി.. അതെ സത്യം.. തീര്‍ച്ചയായും അവിടെ രൂപമുണ്ട്.. ചാണ്ടി അലറികൊണ്ടോടി..സാധാരണ ഗതിയില്‍ ടാപ്പിംഗ് കഴിഞ്ഞു പത്തുമണിയ്ക്ക് വരുന്ന ഭര്‍ത്താവ് അതിരാവിലെ അഞ്ചുമണിക്ക് തിരികെയെത്തിയത് കണ്ടപ്പോള്‍ കുട്ടികള്‍ക്ക് പോതികെട്ടികൊണ്ടിരിക്കുകയായിരുന്ന അന്നമ്മ ഒന്നു ഞെട്ടി.പൊതിയും അടുക്കളയില്‍ കളഞ്ഞു ഓടിയെത്തിയ അന്നമ്മകണ്ടത് നിന്നു വിറയ്ക്കുന്ന കെട്ടിയവനെയായിരുന്നു..
"എന്റെ കര്‍ത്താവേ.. നിങ്ങള്‍ക്കെന്നാ പറ്റിയത്.....എന്നതാ കാലത്തെ അലറിക്കൊണ്ട് ഓടിവന്നത്...."
കൈയിലെ നനവ് മുണ്ടില്‍ തുടച്ചു കൊണ്ടു അന്നമ്മ കെട്ടിയവനെ പിടിച്ചു...
"എടീ.. ഞാന്‍ കണ്ടു.. നമ്മുടെ തോട്ടത്തില്‍ ഒരാളെ.. മനുഷ്യനല്ല... തീര്‍ച്ചയായും പിശാച് തന്നെ.."
കാര്യം കേട്ടപ്പോള്‍ അന്നമ്മ പൊട്ടിച്ചിരിച്ചു.. കര്‍ത്താവില്‍ പോലും വിശ്വാസമില്ലാത്ത അന്നമ്മയ്ക്ക് സത്യത്തില്‍ പിശാചിനെയും പേടിയില്ലായിരുന്നു.. ഒരു പക്ഷെ തന്നേക്കാള്‍ വലിയ എന്തുപിശാചിനെ കര്‍ത്താവിനു സൃഷ്ടിക്കാന്‍ കഴിയുമെന്ന സംശയമാവം ഇങ്ങനെ ഒരു അവിശ്വാസത്തിനു പിന്നില്‍.പക്ഷെ പിറ്റേന്ന് നേരം പുലര്‍ന്നത് നാടെങ്ങും ഭൂത പ്രേത പിശാചുക്കളുടെ വാര്‍ത്തയുമായിരുന്നു.തൊഴിലില്ലാത്ത മിക്കവരും കവലയില്‍ ഒത്തുകൂടി..
"ഞാന്‍ കണ്ടതാ..കാലത്തെ ഒരു വെളിക്കിറങ്ങാന്‍ പോയപ്പഴാ.. മുടിയഴിച്ച് ഒരു അറുകൊലമാതിരി ഒരെണ്ണം പാഞ്ഞുപോയത്.."
കുട്ടപ്പന് പറഞ്ഞപ്പോള്‍ മുഖം ഭീതികൊണ്ടു വിറയ്ക്കുന്നുണ്ടായിരുന്നു.
"ഞാനും കണ്ടു.. പക്ഷെ ഭയാനകമായ ആ വരവ് കണ്ടു മറ്റൊന്നും എനിക്കോര്‍മ്മയില്ല.."
മനീഷിന്റെ വാക്കുകള്‍ ജനങ്ങള്‍ പേടിയോടെയാണ് ജനങ്ങള്‍ ശ്രവിച്ചത്. പക്ഷെ മൊതല ജാനകിയുടെ വീട്ടില്‍നിന്നും അതിരാവിലെ വന്നപ്പോഴാണ് കണ്ടതെന്ന് പറഞ്ഞാല്‍ സംഭവം വേറെ വഴിതിരിയുമെന്നു തിരിച്ചറിഞ്ഞ മനീഷ് പകുതി വിഴുങ്ങുകയായിരുന്നു.വീണ്ടും പ്രേതങ്ങളുടെയും പ്രേതത്തെ കണ്ടവരുടെയും വിവരങ്ങള്‍ കേട്ടപ്പോള്‍ കീഴാംതൂക്കെന്ന ഗ്രാമം ഒരു ഭീതിയിലമര്‍ന്നു..ഇനി പ്രേതമിറങ്ങിയത് ആരെയെങ്കിലും കൊണ്ടുപോകാനാണോ.. അതോ വല്ല വൈരാഗ്യം തീര്‍ക്കാനോ..പക്ഷെ കീഴാംതൂക്കില് പിറ്റേന്നുമുതല്‍ രാത്രിയില്‍ ആരും വെളിയില്‍ ഇറങ്ങാതായി..മൂത്രമൊഴിക്കാന്‍ പോലും മുറ്റത്ത് ഇറങ്ങുവാന്‍ ആളുകള്‍ മടിച്ചു..
പക്ഷെ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ മറ്റൊരു ദുഃഖവാര്ത്തയ്ക്കും ഗ്രാമം സാക്ഷ്യം വഹിക്കേണ്ടി വന്നു. ഗ്രാമത്തിലെ അത്യാവശ്യം പേരുകേട്ടതറവാട്ടിലെ ഒരു യുവാവിനെ കാണാനില്ല.. അദ്ദേഹത്തിന് ഭാര്യയും കുട്ടിയുമുണ്ട്..പക്ഷെ പിന്നീട് പോലീസില്‍ പരാതിപ്പെട്ടിട്ടും ബന്ധുക്കള്‍ ഊര്‍ജ്ജിതമായി തെരച്ചില്‍ നടത്തിയിട്ടും സുധീഷ് എന്ന ആ ചെരുപ്പകാരനെപ്പറ്റി യാതൊരു വിവരവും ലഭിച്ചില്ല..സുധീഷിന്റെ തിരോധാനത്തോടെ ഒരു വിധത്തില്‍ പ്രേതശല്യം കെട്ടടങ്ങിയെന്ന് പറയാം.. ഒരു യുവാവിന്റെ രക്തം കുടിച്ച പ്രേതം തന്റെ ദാഹം തീര്‍ത്തെന്നും തന്ത്രികള്‍ വിധിയെഴുതി.. പക്ഷെ ശാന്തിനിലയമെന്ന വീട്ടിലെ സുധീഷിന്റെ തിരോധാനത്തിനു അങ്ങനെയൊരു ആശ്വാസം നാട്ടുകാര്‍ കണ്ടെങ്കിലും സുധീഷിന്റെ ഭാര്യ ജലജയ്ക്ക് പിന്നീടുള്ള ദിനങ്ങള്‍ കണ്ണീരില്‍ മയങ്ങാന്‍ മാത്രമായിരുന്നു.
++++++++++++++++++++++++++++
വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു . പതിമൂന്നു വര്‍ഷം കഴിഞ്ഞു ..മകനെ സ്കൂളില്‍ വിട്ടിട്ടു ജലജ മുറ്റമടിച്ചുകൊണ്ടിരുന്നപ്പോഴാണ് ഒരു തമിഴ് പയ്യന് ഭിക്ഷയാചിച്ചുകൊണ്ട് കയറിവന്നത്.. അവന്റെ അമ്മയും അപ്പനുമാണ് തോന്നുന്നു വേറെ രണ്ടു പട്ടിണി കോലങ്ങള്‍ ഗേറ്റിനു വെളിയില്‍ നില്‍പ്പുണ്ടായിരുന്നു.ഭിക്ഷക്കാരനാണെങ്കിലും അവന്റെ കണ്ണുകള്‍ പരിചിതമാണെന്ന് തോന്നുന്നല്ലോയെന്ന ചിന്തയായിരുന്നു ജലജയ്ക്ക്..
കൈയില്‍ അഞ്ചുരൂപ കൊടുത്തയക്കുമ്പോള്‍ ആ പയ്യനോട് എന്താണ് ഇത്രയും പരിചയം തോന്നാനുള്ളതെന്ന ചോദ്യത്തിനുത്തരം തേടുകയായിരുന്നു ജലജ..പക്ഷെ മകന് ഭിക്ഷ വാങ്ങിവരുന്നതു നോക്കികൊണ്ടിരുന്ന മുറിക്കാലന്‍ അച്ഛന്റെ കണ്ണില്‍ നിന്നും വീണ കണ്ണ് നീരിന്റെ അര്‍ത്ഥം എന്താണെന്ന് മകന് മനസ്സിലായില്ല..
പക്ഷെ പക്ഷെ വര്‍ഷങ്ങള്‍ക്കു ശേഷം ഭാര്യയെ കാണേണ്ടിവരുന്ന ഭര്‍ത്താവിനെ മനസ്സിലാക്കാന്‍ ആ കുരുന്നിന് കഴിയുമായിരുന്നില്ലല്ലോ..
16 comments:
സ്കൂള്‍ പഠനകാലത്ത് എഴുതിയ ഒരു കഥ ഇവിടെ ഒട്ടിക്കുന്നു.
അപ്പൊ അന്നേ ഈ പണിയുണ്ടല്ലേ? കൊള്ളാം.കഥ നന്നായി.പിന്നെ ആ ഓട്ടൊ റിക്ഷയിലാണോ അയാള്‍ പോയത്?
"അജ്ഞാതവാസം"
നന്നായി ചിലയിടങ്ങള്‍ വായന പിടിച്ചു നിര്‍ത്തിയതു പോലെ...
പല തിരോധാനവും യക്ഷിയുടെ തലയില്‍ വച്ചോഴിയാം ..
ദീപക് ‘സ്കൂള്‍ പഠനകാലത്ത് എഴുതിയ ഒരു കഥ ’ എന്ന് പറയുന്ന കൊണ്ട് ഈ കഥക്ക് മാറ്റ് കൂടുന്നു! ആശംസകള്‍!!
ദീപക്
നാന്നായിട്ടുണ്ട് കഥ. വളരെ പണ്ട് എഴുതിയ ഒന്നായതുകൊണ്ട് പ്രത്യേകിച്ചും. ക്ലൈമാക്സ് വളരെ നന്നായിട്ടുണ്ട്. ഇതുപോലെയുള്ള നല്ല നല്ല പോസ്റ്റ്കള്കൊണ്ട്, തോന്നിയവാസങ്ങള്‍ ഇല്ലാതെ ആല്‍ത്തറ സുഭിക്ഷമാകട്ടെ മലയാളത്തിലെ ഏറ്റവും നല്ല ഗ്രൂപ് ബ്ലോഗായ് ആല്തറ അശ്വമേധം തുടരട്ടെ.
ചെറുപ്പത്തിൽ നമ്മൾ എഴുതുന്ന കഥകൾ വീണ്ടും മറിച്ചു നോക്കുക എന്നത് രസകരമാണു.ഒരു കഥാകാരന്റെ വളർച്ച അറിയാൻ അതു സഹായിക്കും.ഇപ്പോൾ ആണു ഈ കഥ എഴുതിയിരുന്നെകിൽ അവസാനത്തെ വാചകം( “പക്ഷെ പക്ഷെ വര്‍ഷങ്ങള്‍ക്കു ശേഷം ഭാര്യയെ കാണേണ്ടിവരുന്ന ഭര്‍ത്താവിനെ മനസ്സിലാക്കാന്‍ ആ കുരുന്നിന് കഴിയുമായിരുന്നില്ലല്ലോ..) ദീപക് എഴുതുമായിരുന്നില്ല.അതു എഴുതിയതോടെ കഥ തീർന്നു.അതു എഴുതാതെ അവസാനം ഭാഗം വായനക്കാരനു വിട്ടുകൊടുക്കുകയായിരുന്നു ദീപക് ഇപ്പോൾ ചെയ്യുമായിരുന്നത് എന്ന് എനിയ്ക്കു ഉറപ്പുണ്ട്.എങ്കിലും ഈ കഥയിൽ പോലും ഇടയ്ക്കു പല പല കാര്യങ്ങളും ദീപക് വായനക്കാരനു വിട്ടുകൊടുത്തിട്ടുണ്ട്.
അന്നത്തെ ഈ നല്ല ശ്രമം നന്നായിട്ടുണ്ട്.
BE HAPPY.
താങ്കളുടെ താല്പര്യപ്രകാരം ശ്രീ കാപ്പിലാന് പ്രസ്തുത പോസ്റ്റ് ആല്‍ത്തറയില്‍ നിന്ന് നീക്കം ചെയ്തു.
"അജ്ഞാതവാസം": മറ്റോരു പോസ്റ്റ് ആണ്
തങ്കളൂടെ അഭിപ്രായം ഖേതപൂര്‍വ്വം നീക്കം ചെയ്യുന്നു .
ഇതെ കുറിച്ച് "അജ്ഞാതവാസം": "കഥയ്ക്ക് അഭിപ്രായം പറയുന്നിടത്ത് വീണ്ടും വിവാദം വേണ്ടാ. അതുണ്ടായാല്‍ ശ്രീ ദീപകിനോടുള്ള അനാദരവ് ആകും. താങ്കളുടെ ഈ മെയില്‍ ഐഡി ഉണ്ടായിരുന്നുവെങ്കില്‍ ഞാന്‍ ഈ വിവരം അവിടെ അറിയിക്കുമാരുന്നു.ക്ഷമിക്കുക..
മാണിക്യം
ആല്‍ത്തറ അഡ്മിനിസട്രേറ്റര്‍
maaanikyam@gmail.com
അജ്ഞാതവാസം .വളരെ നല്ലൊരു കഥതന്നെ ചെറുപ്പകാലത്ത് എഴുതിയ ദീപക്കിന് അഭിനന്ദങ്ങള്‍ .
മറ്റൊരു കാര്യം പറയുവാന്‍ ഉള്ളത് ബീ ഹാപ്പി എന്ന ആളിനോടാണ് .ആ ആള് ആരാണ് എന്നെനിക്കറിയാം .അതവിടെ നില്ക്കട്ടെ .ഞാന്‍ തന്നെ അതില്‍ എഴുതിയിട്ടുണ്ട് " ഇത് ആര്‍ക്കെങ്കിലും വേദനയായി തോന്നുനെങ്കില് ആ നിമിക്ഷം അത് ഡിലീറ്റ് ചെയ്യും " എന്ന് .അങ്ങനെ ആദ്യം തന്നെ ആ കമെന്റ് കണ്ടപ്പോള്‍ ഞാന്‍ അത് ഡ്രാഫ്റ്റ് ആക്കി ഇട്ടു .പിന്നീട് അതിന്റെ പുറകെ പായേണ്ട കാര്യം ഇല്ല . പലരും പലതും അതില്‍ പറഞ്ഞിട്ടുണ്ട് .മാണിക്യം ചേച്ചി കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളതുകൊണ്ട് നീട്ടുന്നില്ല . ബീ ഹാപ്പി , ബീ കൂള്‍ .
@ പ്രിയ മുഹമ്മദ്കുട്ടി ഇക്ക..
ആ ചോദ്യം ഞാന്‍ വായനക്കാര്‍ക്ക് വിടുന്നു.. നന്ദി..
@പ്രിയ മാണിക്യം ചേച്ചി..
പതിനാലു പതിനഞ്ച് വര്‍ഷം മുമ്പെഴുതിയതിന്റെ കുറവുകള്‍ എല്ലാം ഉണ്ട്.. പ്രോല്സാഹനത്തിനു നന്ദിയുണ്ട്.. വീണ്ടും ഇത്തരം കഥകളുമായി വരാം.
@പ്രശാന്ത്
നല്ല കഥകളും കവിതകളും കൊണ്ടു ആല്‍ത്തറ നന്മയുടെ ആല്‍ത്തറ ആവട്ടെ എന്ന് ആഗ്രഹിക്കുന്നു.. എന്നാലവുന്നതുപോലെ ഞാനും എഴുതാം.. നന്ദി..
@സുനില്‍ കൃഷ്ണന്
ഞാന്‍ പറയണം എന്ന് തോന്നിയ കാര്യമാണ് താങ്കള്‍ പറഞ്ഞതു.. അത്ര സൂക്ഷ്മതയോടെ വായിച്ചതിനു നന്ദി.. ഞാന്‍ ഇന്നായിരുന്നെങ്കില്‍ അവാസാനത്തെ പാരഗ്രാഫ് എഴുതാതെ വായനക്കാര്‍ക്കായി വിട്ടുകൊടുത്തെനെ.. പക്ഷെ എഴുതിയത് വായനക്കാര്‍ക്ക് മനസ്സിലായെങ്കില്‍ എന്തുചെയ്തേനെ എന്നൊരു പേടിയുണ്ടായിരുന്നു പണ്ട്.. കാരണം പതിനഞ്ച് വര്‍ഷം കൊണ്ടു അതുവായനക്കാര്ക്ക് ചിന്തിയ്ക്കാന്‍ അവസരം കൊടുക്കണമെന്ന് തിരിച്ചറിഞ്ഞു.. നന്ദി..
@പ്രിയ കാപ്പിലാന്
നന്ദി.. പഴയ കഥയെ പോരായ്മകളോട് കൂടി സ്വീകരിച്ചത്തിനു നന്ദി..
പിന്നെ അനോണികളോടും ഹാപ്പിയോടും.. കൂട്ടുകാരെ കുറഞ്ഞപക്ഷം ഞാന്‍ എഴുതുമ്പോള്‍ വിവാദം ഉണ്ടാക്കല്ലേ.. പുതുമുഖം ആണ്.. നിങ്ങളൊക്കെ തമ്മിലുള്ള പ്രശ്നങ്ങള്‍ കൊണ്ടു എന്റെ കഥയുടെ മണ്ടയടച്ചു കളയല്ലേ.. ഞാന്‍ ഒന്നു പച്ച പിടിച്ചു വരട്ടെ..
നന്നായിരിക്കുന്നു സുഹൃത്തേ താങ്കളുടെ ഈ സ്കൂള്‍ കാല കഥ.... ആശംസകള്‍...
കഥ നന്നായിട്ടുണ്ട്, ഇഷ്ടപ്പെട്ടു.
ആല്‍ത്തറയില്‍ ഇരിക്കുന്നു, വെറുതെ കഥകള്‍ കേള്‍ക്കുന്നു
ദീപ്ക് രാജ് ഒരു വിവാദ്ം ഉന്റാക്കി നിങ്ങളുറ്റെ കഥ് യുറ്റെ മണ്റ്റഅടപ്പിക്കാന് വേണ്ടി ഇറ്റതല്ല് ആ കമന്റ്. ഒരുപാറ്റ് തെറ്റിധരിക്കപ്പെട്ട ആ ചിത്രത്തിലെ സത്യാവസ്ത് പറഞ്ഞുവന്നുമാത്രം. പൊസ്റ്റ് ഡിലീറ്റ് ചെയ്തതുകൊന്റാണ് ഖേദത്തോടെ ആ കമന്റ് ഇവിറ്റെ ഇടെന്റി വന്നത്. വര്‍ഷങ്ങല്‍ക്ക് മുന്‍പെ ഇത്രയും നല്ല ഒരുകഥ എഴുതിയ ദീപക്കിന് അഭിനന്ദങ്ങള്‍ . Please don't treat me as an anonymous, I have my own blog, unfortunately its not a malayalam. The blog is open for Mrs. Manikyam, Mr. Nirasharan and Mr. Pamaran, if Deepak love to read it please send me your mail Id. I will open it for you too.
മാണിക്യം "കഥയ്ക്ക് അഭിപ്രായം പറയുന്നിടത്ത് വീണ്ടും വിവാദം വേണ്ടാ. അതുണ്ടായാല്‍ ശ്രീ ദീപകിനോടുള്ള അനാദരവ് ആകും". വിശാംലായ് ചിന്തകള്‍ക്ക് നന്ദി.
സ്കൂളില്‍ പഠിക്കുമ്പോള്‍ എഴുതിയതായിരുന്നെങ്കിലും എന്റെ അഭിപ്രായത്തില്‍ വളരെ നന്നായിരുന്നു ..
കഥ എഴുതിയ സ്കൂള്‍കുട്ടിയോട്, വളരെ നന്നായിരിക്കുന്നു, നല്ല കഥ.
പ്രിയ പകല്‍കിനാവന്‍
നന്ദി സുഹൃത്തെ.. ഇതിനെ കഥയെന്നു വിളിക്കാമോ എന്നറിയില്ല..പക്ഷെ അന്നെഴുതിയപ്പോള് ഇതു കഥ എന്ന് തോന്നി.
പ്രിയ ടൈപ്പിസ്റ്റ്/എഴുത്തുകാരി..
നന്ദി..വീണ്ടും വരണം..വായിക്കണം
പ്രിയ ശ്രീനു ഗൈ.
:) നന്ദി,
പ്രിയ ആചാര്യ
വീണ്ടും ഇരിക്കണം..വെറുതെ കഥ കേള്‍ക്കണം.. ഇടയ്ക്ക് ബോറടി ആവുമ്പോള്‍ ചായ കുടിച്ചിട്ട് വീണ്ടും വരണം കഥ കേള്‍ക്കണം.. നന്ദി..
പ്രിയ ബീ ഹാപ്പി
അതുകൊണ്ടല്ല പറഞ്ഞതു.. മുമ്പ് ഒരു വിവാദം എന്റെ കഥയെ മുക്കി കളഞ്ഞു.. വീണ്ടും അത് എന്റെ ബ്ലോഗില്‍ ഇടേണ്ടി വന്നു. ഒരിക്കല്‍ മറ്റൊരിടത്ത് ഇടുന്ന പോസ്റ്റുകള്‍ എന്റെ ബ്ലോഗില്‍ വീണ്ടും ഇടാന്‍ ഇഷ്ടം ഇല്ലാത്തതുകൊണ്ടാണ് അങ്ങനെ പറഞ്ഞതു.
വീണ്ടും വരണം.വായിക്കണം നന്ദി..
ഇമെയില്‍ ഐഡി..
പ്രിയ രസികന്‍,ചങ്കരന്
രണ്ടുപേര്‍ക്കും നന്ദി.. തുടക്കകാരന് ആണ് ഞാന്‍... ഇന്നും .. നിങ്ങളുടെ ഒക്കെ സ്നേഹം അതാണ് എന്നെയിങ്ങനെ പിടിച്ചുനിര്‍ത്തുന്നത്..
email is
parethan9@gmail.com
Post a Comment