Thursday, January 22, 2009

ഒരു നിസാര ചോദ്യം

ഇത്തവണ നാട്ടില്‍ പോയപ്പോള്‍ അടുത്ത വീട്ടിലെ ആറാം ക്ലാസുകാരി ഒരു സംശയവുമായ് എന്റെ അടുത്തു വന്നു. കൊച്ചുകുട്ടിയുടെ സംശയമല്ലേ എന്ന് ആദ്യം വിചാരിച്ചു.
പക്ഷേ കുട്ടിയുടെ ചോദ്യം എന്നെ തെല്ലൊന്നു കുഴക്കി. ചോദ്യം നിസാരമായിരുന്നുവങ്കിലും ഉത്തരം അത്ര നിസാരമായി തോന്നിയില്ല.
എല്ലാവര്‍ക്കും സുപരിചിതമായ ഒരു മലയാളം വാക്കിന്റെ പര്യായം.
ഉത്തരം അറിയില്ല എന്ന് എങ്ങനെ ആണ് പറയുക.
അതും വളരെ ചറിയ ഒരു കുട്ടിയുടെ നിസാരമായ ചോദ്യത്തിന്.
അടുത്തുള്ള ഗവണ്‍‌മന്റ് സ്കൂളില്‍ പഠിക്കുന്ന കുട്ടിയെ മലയാളം പഠിപ്പിക്കുന്നതും അയല്‍‌വാസിയായ ടീച്ചര്‍ തന്നെ. ഒരു കാര്യം ചെയ്യൂ 'മോള് പോയിട്ട് കുറച്ച് കഴിഞ്ഞു വരൂ' എന്ന് പറഞ്ഞ് കുട്ടിയെ ഒഴിവാക്കി. നേരെ ഫോണ്‍ എടുത്ത് മലയാളം പഠിപ്പിക്കുന്ന ടീച്ചറിനെ വിളിച്ചു. ടീച്ചറിനും ഉത്തരം അറിയില്ല. മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ബി. എഡും ഉള്ള കൂട്ടുകാരിയെ വിളിച്ചുചോദിച്ചു. ഉത്തരം കിട്ടിയില്ല.
പിന്നെ മലയാളവുമായ് ബന്ധമുള്ള പലരെയും വിളിച്ച് ഇതു തന്നെ ചോദിച്ചു. നിരാശ തന്നെ ഫലം. ഒടുവില്‍ അമ്മയോടു ചോദിച്ചു. അമ്മക്കും അറിയില്ല. എന്നും എന്ത് പ്രശ്നത്തിനും ഒരു സൊലൂഷന്‍ കണ്ടത്തിതരുന്ന അമ്മ ഇതിനും ഒരു സൊലൂഷന്‍ തന്നു. സംസ്‌ക്യതവും, ഉപനിഷതും കുറച്ചൊക്കെ പഠിച്ചിട്ടുള്ള വലിയമ്മാവനെ വിളിച്ചു ചോദിച്ചാല്‍ പറയും. അപ്പോഴും പ്രശ്‌നം.
ആര് അമ്മാവനെ വിളിക്കും. ഒടുവില്‍ അമ്മതന്നെ വിളിച്ചു ചോദിച്ചു.
രണ്ടു പര്യായം ചോദിച്ചപ്പോള്‍ കിട്ടിയത് നാല്.

എന്തായിരുന്നു ആ നിസാര ചോദ്യം എന്നാവും?.
കോഴി എന്ന പദത്തിന്റെ പര്യായം. എന്തായിരിക്കും കോഴിയുടെ പര്യായം?


49 comments:

Anonymous said...

kukkudu....

അനില്‍@ബ്ലോഗ് // anil said...

((( ഠേ )))

തേങ്ങയടിച്ച ശബ്ദം കേട്ട് കോഴി ഓടുമോ?

പര്യായങ്ങള്‍ ഒരുപാടുണ്ട്, ബൂലോകത്തും കാണുമായിരിക്കും.
:)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കോഴിയുടെ പര്യായം ഒന്നു ഞാൻ പറയാം.....കുക്കുടം

ഇനി ഉണ്ടോ എന്ന് ആലോചിച്ചു പറയാം

മാണിക്യം said...

കോഴി:
1)കുക്കുടം
2).....
3)......
4).......

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചില്ലി ചിക്കണ്‍

എനിക്കറിയാമ്മേലേ :)

മയൂര said...

പൂവന്‍‌കോഴി, ചാവല്‍കോഴി(ചാവക്കോഴീന്ന് ഗ്രാമങ്ങളില്‍ പറയും)

പിന്നെ പിടക്കോഴി,പിടയ്ക്കാത്ത കോഴി, പിടയ്പ്പിക്കണ കോഴി ;)

കോഴിക്ക് ശിഖണ്ഡിയെന്ന പര്യായം ഉണ്ടെന്നും അതുകൊണ്ടാണ് ചില മനുഷ്യഗണങ്ങളില്‍ പെട്ടവരെ കോഴിയെന്ന് വിളിക്കുന്നതെന്നും വാമൊഴിയായി കേട്ടിട്ടുണ്ട്.(ഇതില്‍ എത്രമാത്രം സത്യമുണ്ടെന്ന് അറിയില്ല) അന്ന് ആ അതാണല്ലെ ലോ ലവനെ കോയീന്ന് വിളിക്കണതെന്ന് ഞാന്‍ വിചാരിക്കുകയും ചെയ്തിരുന്നു.(പാവം ഞാന്‍, ഞാന്‍ ഈ നാട്ടുക്കാരിയേയല്ല )

ശ്രീവല്ലഭന്‍. said...

ക്വാഴി (തിരുവന്തോരം), ജീറൊ‌ (ചൈനീസ്) , പൌലെ (ഫ്രഞ്ച്‌), കോളി (തമിഴ്), മുര്‍ഗ് (ഹിന്ദി): ഇതൊന്നും പര്യായ പദങ്ങള്‍ അല്ല

അയല്‍ക്കാരന്‍ said...

ബ്ലോഗിലൊന്നു ഗൂഗിളിയാല്‍ ഉത്തരം കിട്ടുമേ.

ഗുപ്തന്‍ said...

ആവണം വിശോകം വൃത്താക്ഷം സുപര്‍ണ്ണം കുക്കുടം - ഇത്രയും പോരേ :)

കോഴിയുടെ പര്യായങ്ങള്‍ മിക്കതും

1. തലയില്‍ പൂവുള്ളത് :-ചര്‍മ്മചൂഡം കാവ്യകം പുച്ഛി
2. സമയം/രാത്രി കാക്കുന്നത് :- പ്രഭാതജ്ഞന്‍ കാലജ്ഞന്‍ നിശാവേദി ന്നിശാകരന്‍
3. കാലുകൊണ്ട് യുദ്ധം ചെയ്യുന്നവന്‍ :- ചരണയോധി നഖായുധന്‍
4. കൂവൂന്നവന്‍ :- രുദഥം (മദം കൊണ്ടുപാടുന്നവന്‍ എന്നര്‍ത്ഥം വരുന്ന ഒരു കാമദേവ പര്യായവും ഉണ്ട്)

ഇങ്ങനെയുള്ള അര്‍ത്ഥങ്ങളായതുകൊണ്ട് പൂവന്‍ കോഴിക്കേ ചേരൂഎന്ന് തോന്നുന്നു.

ബോധി ഭാസം തുടങ്ങിയ പ്രജ്ഞാസൂചകങ്ങളായ വാക്കുകള്‍ക്കും കോഴി എന്ന് അര്‍ത്ഥമുണ്ട്ട്. വെളുപ്പിന് ഉണര്‍ത്തുന്നതുകൊണ്ടാവാം. :)

നല്ലൊരു എക്സര്‍സൈസ് ആയി ഇതു തപ്പിപ്പോയത്. ഡാങ്ക്സേ :)

Dr. Prasanth Krishna said...

അനില്‍ ബ്ലോഗ്
ബൂലോകത്ത് ഒരുപാട് പര്യായങ്ങള്‍ ഉണ്ടന്ന് ഇപ്പോള്‍ മനസ്സിലായി. ഇത്രയധികം പര്യായങ്ങള്‍ കോഴിക്ക് ഉണ്ടന്ന് ഇപ്പോഴാ അറിഞ്ഞത്. അങ്ങനെ തേങ്ങ ഉടക്കുന്ന ശബ്‌ദംകേട്ട് ഓടുകയില്ല കോഴി. പണ്ടത്തെപോലെ അല്ല ഇപ്പോള്‍ കോഴികള്‍ക്കുംകൂടി പേടിയില്ലാത്തകാലമാ.

സുനില്‍ ക്യഷ്‌ണന്‍,
ശരിയാണ്. കുക്കുടം എന്നും കുക്കുടകം എന്നും പര്യായമുണ്ട്.

മാണിക്യം,
പര്യായം അറിയാമങ്കിലും മൗനം പാലിച്ചു അല്ലേ. അവസരം മറ്റുള്ളോര്‍ക്ക് വിട്ടുകൊടുത്തു. ഇന്നലെ സ്വകാര്യമായ് വന്ന് പര്യായം പറഞ്ഞപ്പോള്‍ ഇവിടെ കൊണ്ടുവന്ന് ഉടനെ അങ്ങ് പോസ്റ്റുമോ എന്ന് ഒരു സംശയം ഇല്ലാതില്ലായിരുന്നു. നല്ലത്. അഭിനന്ദനങ്ങള്‍.

പ്രിയ ഉണ്ണിക്യഷ്‌ണന്‍,
ചില്ലി ചിക്കന്‍ എന്നൊക്കെ പറഞ്ഞ് കൊതിപ്പിക്കല്ലേ. ബുക്ക് പബ്ലിഷ് ചെയ്തു എന്നറിഞ്ഞു. പ്രയാണം തുടരട്ടെ. അഭിനന്ദനങ്ങള്‍.

മയൂര,
കണ്ടിട്ട് കുറെ കാലമായല്ലോ. തിരക്കിലാവും അല്ലേ? പുതിയ പര്യായങ്ങള്‍ ഡിക്ഷ്‌നറിയില്‍ ഉള്‍പ്പെടുത്താന്‍ നമുക്കു ശ്രമിക്കാം.

ചങ്കരന്‍ said...

ഹോ എനിക്ക് ഒക്കെ അറിയാമായിരുന്നു, ഇനിയിപ്പം വേണ്ടല്ലോ അല്ലേ.

Dr. Prasanth Krishna said...

ശ്രീവല്ലഭന്‍
കോയിക്കോട്ട് "കോയി" എന്നും കണ്ണൂര് "കോയീന്" എന്നും പറയാറുണ്ട്. ഏതായലും വല്ലഭന്റെ പര്യായങ്ങള്‍ക്ക് അംഗീകാരംകിട്ടാന്‍ എന്ന് നമുക്ക് ജൂറിയോട് സമ്മര്‍ദ്ദംചെലുത്താം. കൂട്ടത്തില്‍ കോയി, കോയീനും കൂടി ചേര്‍ക്കാം. തിരോന്തോരംകാരോട് കോയിക്കോട്ട് കാര്‍ക്കും കണ്ണൂര്കാര്‍ക്കും ഒരു ദേഷ്യം തോന്നണ്ട.

Dr. Prasanth Krishna said...

ഗുപ്‌തന്‍,
നന്നായി ഇത്രയധികം പര്യായങ്ങള്‍ നമ്മുടെ പാവം കോഴിക്കുണ്ടന്ന് ഇപ്പോഴാണറിഞ്ഞത്. പുതിയ പദപരിചയത്തിന് നന്ദി.

ആവണം,
കുക്കുടം, ഇതു രണ്ടും ഞാന്‍ ശരിവക്കുന്നു.

വിശോകം, വൃത്താക്ഷം, സുപര്‍ണ്ണം ഇത് ഞാന്‍ കേട്ടിട്ടില്ല. അറിയാത്തകാര്യത്തില്‍ അഭിപ്രായം പാടില്ലന്നല്ലേ?

എവിടയക്കയോ തപ്പി എന്നല്ലേ പറഞ്ഞത്. അപ്പോള്‍ ആ ലിങ്ക് അല്ലങ്കില്‍ എവിടെ എന്ന് കൂടി പറഞ്ഞാല്‍ നമുക്ക്‌ അത് റഫറന്‍സ് ആക്കാമായിരുന്നു. നാളെ ആര്‍ക്കങ്കിലും പ്രയോജനപ്പെടുകയും ചെയ്യും. ഇനി ആരങ്കിലും പര്യായം ചോദിച്ചുവന്നാല്‍ ആധികാരികമായ് പറഞ്ഞുകൊടുക്കാമല്ലോ.

ഇവയൊന്നുമല്ലാതെ മൂന്ന് പര്യായങ്ങള്‍ എന്റെ അറിവില്‍ ഉണ്ട്. മാണിക്യത്തിന്റെ കൈയ്യില്‍ നാലാമതൊന്നും. അപ്പോള്‍ പോരട്ടെ ബാക്കി പര്യായങ്ങള്‍കൂടി.

Dr. Prasanth Krishna said...

ചങ്കരന്‍
ഇവയൊന്നുമല്ലാതെ മൂന്ന് പര്യായങ്ങള്‍ എന്റെ അറിവില്‍ ഉണ്ട്. മാണിക്യത്തിന്റെ കൈയ്യില്‍ നാലാമതൊന്നും. അപ്പോള്‍ പോരട്ടെ ബാക്കി പര്യായങ്ങള്‍കൂടി. അതോമുകളില്‍ പറഞ്ഞ പര്യായങ്ങള്‍ മാത്രമേ അറിവുള്ളോ?

മാണിക്യം said...

കോഴി
കുക്കുടം
ചരണായുധം
താമ്രാചൂടം
കുക്കുടം....

വേണു venu said...

കൂടുതല്‍ പേരും എഴുതിയ കുക്കുടം , മലയാളമാണോ, സംസ്കൃതമാണോ.? സംശയം ഉണ്ട്.

ശ്രീനാഥ്‌ | അഹം said...

ഹൊ! ഐ കോഴിക്ക് ഇത്രയധികം അപരനാമങളുണ്ടോ!

yousufpa said...

ചേവല്‍,ചേക്കോയീ...ദൊക്കെ പോരെ ന്റെ ആല്‍തറ സാമീ....

Dr. Prasanth Krishna said...

മാണിക്യം തെറ്റിപോയല്ലോ. മലയാളീകരിക്കുമ്പോള്‍ ശ്രദ്ധിക്കണ്ടേ? ഇല്ലങ്കില്‍ പണ്ട് ആരോ അക്ഷരമറിയാത്തവര്‍ പത്രം വായിച്ചതുപോലെ 'ഇന്ദിരാ ഗാന്ധിക്ക്....ആരോ....പണം അയച്ചു' (ഇന്ദിരാഗാന്ധിക്കാരോപണമയച്ചു) എന്നോ "രാമനോ മുണ്ടില്ല, ലക്ഷ്‌മണനോ തോര്‍ത്തില്ല" (രാമനോ ഉണ്ടില്ല, ലക്ഷ്‌മണനോ അതോര്‍ത്തില്ല) എന്ന് വായിച്ചതുപോലെ ആകും. അര്‍ഥം മൊത്തത്തിലങ്ങുമാറും. ശരിയായ പദം

1.താമ്രചൂഡം
2.ചരണായുധം

എന്നാണ്. ചരണം ആയുധമായിട്ടുള്ളവന്‍ ആരോ അവന്‍ എന്നാണ് അര്‍ത്ഥം

Dr. Prasanth Krishna said...

വേണു
കുക്കുടം, കുക്കുടകം രണ്ടും സംസ്‌ക്യതപദം തന്നെ. എന്നാല്‍ ഇവയെല്ലം മറ്റ് പല വാക്കുകളും സംസ്‌ക്യതത്തില്‍ നിന്നും കടം കൊണ്ടപോലെ മലയാളത്തിലേക്ക് കടം കൊണ്ടവയാണ്. തനിമലയാളം എന്ന ഒന്നു ഉണ്ടോ എന്ന് പലപ്പോഴും എനിക്ക് സംശയം തോന്നാറുണ്ട്. കാരണം മലയാള പദങ്ങള്‍ പലതും സംസ്‌‌ക്യതത്തില്‍ നിന്നും തമിഴില്‍ നിന്നും എന്തിന് ഇംഗ്ലീഷില്‍ നിന്നുപോലും കടം കൊണ്ടവയാണ്. വേണുവന്ന പേരുപോലും മലയാളം അല്ല എന്നത് വേണുവിനറിയുമല്ല.

പൊറാടത്ത് said...

തമിഴിൽ പൂ‍വൻ കോഴിയ്ക്ക് “സേവൽ” എന്നും പറയാറുണ്ട്.

പിന്നെ, മുർഗാ, കോക്ക് :)

മയൂര പറഞ്ഞത് ശരിയല്ലെന്ന് തോന്നുന്നു. ചിലരെ കോഴി എന്ന് വിളിയ്ക്കുന്നത് അവരൂടെ സ്വഭാവം കാരണമാണെന്നാണ് തോന്നുന്നത്. കാരണം, കോഴികൾ ഏകപത്നീവ്രതത്തിൽ തീരെ വിശ്വാസമില്ലാത്തവരാണ്.:)

നിരക്ഷരൻ said...

‘കുപ്പയില്‍ കുക്കുടം കൊത്തിപ്പെറുക്കുന്നതുപോലെ‘ എന്ന് ചിന്ന ക്ലാസ്സുകളില്‍ പഠിച്ചിട്ടുണ്ട്. അതുകൊണ്ട് ഇങ്ങനൊരു ചോദ്യം വന്നാല്‍ കുക്കുടം എന്ന് ഒരുത്തരം പറയാന്‍ താമസമൊന്നുമുണ്ടാകില്ലായിരുന്നു. പക്ഷെ ഒരുത്തരം പറഞ്ഞാല്‍ പര്യായമാകില്ലല്ലോ ? അതുകൊണ്ട് ഞമ്മള് പരൂഷേല് തോറ്റു.

ഗുപ്തന്‍ ബൂലോകത്ത് കറങ്ങിനടക്കുന്നുണ്ടെന്ന് പ്രശാന്തിന് അറിയാമായിരുന്നെങ്കില്‍ നാട്ടിലെ അന്വേഷണത്തിന് സമയം പാഴാക്കിയതിന് പകരം നേരിട്ട് ഒരു പോസ്റ്റ് ഇടുമായിരുന്നു അല്ലേ ? (തമാശിച്ചതാ..:)..) ഗുപ്തന്‍ എവിടൊക്കെ തപ്പിയെന്ന് ചോദിച്ചാല്‍ അതിന്റെ ഉത്തരം ഇതിലും കുഴഞ്ഞതായിരിക്കും. എനിക്കുറപ്പാ. നെറ്റിലൊഴിച്ച് ബാക്കിയെല്ലായിടത്തും തപ്പിക്കാണും :) :)

ഗുപ്തന് ക്ലാസ്സില് ഫസ്റ്റ്. നമോവാകം മാഷേ.

ചോദ്യക്കടലാസ് പ്രിപ്പെയര്‍ ചെയ്തതിന് പ്രശാന്ത് മാഷിന് അഭിനന്ദനങ്ങള്‍.

മാണിക്യേച്ചിക്ക് പകുതി മാര്‍ക്കേയുള്ളൂ. ചോദ്യം തന്നെ ഒരു പ്രാവശ്യം എഴുതിവെച്ചിരിക്കുന്നു. കുക്കുടം എന്ന ഉത്തരം 2 പ്രാവശ്യവും എഴുതിയിട്ടുണ്ട്.

വല്ലഭന്‍ ജിയുടെ ഉത്തരത്തിന് മാര്‍ക്കിടാന്‍ വേള്‍ഡ് ബാങ്കിലും, യുണിസെഫിലും അയച്ച് കൊടുക്കുന്നതായിരിക്കുമെന്ന് കരുതുന്നു.

മയൂര പറഞ്ഞ ഉത്തരത്തിന്റെ ജനുസ്സിലുള്ള ചിലത് എനിക്കുമറിയാം. ദാ പിടിച്ചോ..

1. മുറിവാലന്‍ കോഴി
2. ചട്ടുകാലന്‍ കോഴി
3. തെക്കേലെ കോഴി
4. വടക്കേലെ കോഴി
5. പടിഞ്ഞാറേലെ കോഴി
6. കിഴക്കേലെ കോഴി
7. നാശം പിടിച്ച കോഴി
8. അമ്മിണിയമ്മേടെ കോഴി
9. ചാത്തന്‍ കോഴി

ഞാന്‍ ഈ ഏരിയേല് വന്നിട്ടില്ല.

Dr. Prasanth Krishna said...

എല്ലാവര്‍ക്കും കോയീന്റെ പര്യായം അറിയാമായിരുന്നു എന്നു ഞാന്‍ കരുതിയേ ഇല്ല. കോയി എന്നു കേട്ടാല്‍ ബച്ചകോയീന്റെ മണം വരുന്നു എന്ന കിലുക്കത്തിലെ ഡയലോഗും രേവതി എന്ന നടിയുടെ ആ നിഷ്‌കളങ്ക മുഖവുമേ എനിക്ക് ഓര്‍മ്മകിട്ടുമായിരുന്നുള്ളൂ.

നിരക്ഷരാ കൊള്ളാം ട്ടോ. "കുക്കുടം കുപ്പയില്‍ കൊത്തിപെറുക്കുന്നപോലെ" കേറിയങ്ങുകൊത്തിയല്ലോ. മലയാളം പഠിക്കാതെ സംസ്‌ക്യതം പഠിച്ചതുകൊണ്ട് കുക്കുടം കുപ്പയില്‍ കൊത്തിപെറുക്കിയത് കേട്ടിട്ടില്ലായിരുന്നു. ഇങ്ങനെ ഒരു വരി കൊണ്ടുവന്ന് തന്നതിന് നന്ദി ട്ടോ. പിന്നെ 'അച്ചരം' അറിയില്ലങ്കിലും അക്ഞതനല്ലാത്തകൊണ്ട് ഇങ്ങളെ ഞമ്മള് 'പരൂക്ഷയില്" തോല്പിക്കയില്ല കേട്ടാ.....

നിരക്ഷരാ, ഗുപ്‌തന്‍ ഇവിടെ ഉണ്ടന്ന് ഇങ്ങളങ്കിലും ഒന്നു പറഞ്ഞുതരണ്ടാരുന്നോ. ഇത്‍ നേരത്തേ അറിഞ്ഞിരുന്നങ്കില്‍ എന്റെ ഫോണ്‍ ‍ബില്ലങ്കിലും ലാഭിക്കാമായിരുന്നു. അല്ലേലും ആവശ്യത്തിന് ഉപകാരപ്പെടില്ലല്ലോ ഹി ഹി ഹി....

മയൂരപറഞ്ഞതിന്റെ ജനുസ്സില്‍ പെട്ടത് നിരക്ഷരന്‍ പറഞ്ഞതുകൂടാതെ കാമ്പസില്‍ ഞാന്‍ പഠിക്കുന്നകാലത്ത് കൂടുതല്‍ കേട്ട പദങ്ങള്‍

1. പൂവന്‍‌കോഴി
2. ചവിട്ടുപൂവന്‍
3. കൊക്കരക്കൊ
4. മുര്‍ഗ്ഗി

പാവക്കപോലെ നീണ്ടു കിടക്കുന്ന കൊച്ചുകേരളത്തില്‍ മാത്രമല്ല അങ്ങ് ഡല്‍ഹീലും മുര്‍ഗ്ഗി കാമ്പസിന്റെ ഇഷ്‌ടവാക്കുതന്നെ. എന്തിന് ഇങ്ങ് കൊറിയയില്‍ വന്നിട്ട് ഇവിടെയും ഉണ്ട് ഒരു മുര്‍ഗ്ഗി. ഇന്ത്യന്‍ അല്ല അതു പാകിസ്ഥാനി മുര്‍ഗ്ഗി ആണന്നു മാത്രം.

അയല്‍ക്കാരന്‍ പറഞ്ഞതു ശരിയാ ബ്ലോഗില്‍ ഗൂഗളിയാല്‍ ഇന്ന് എല്ലാത്തിനും ഉത്തരം കിട്ടും എന്ന് ഇപ്പോള്‍ മനസ്സിലായി.

Anonymous said...

താമ്രചൂഡം

ഗുപ്തന്‍ said...

തപ്പി എന്നു വച്ചാല്‍ ചില ധാരണകള്‍ വച്ച് കയ്യിലുണ്ടായിരുന്ന ഡിക്ഷണറി തപ്പി സംശയമുള്ള ചിലവാക്കുകള്‍ ഉറപ്പുവരുത്തി എന്നാണ് പ്രശാന്തേ. ഓണ്‍ലൈന്‍ അല്ല ലിങ്ക് ചെയ്യാന്‍ :)

പണ്ട് (ഞങ്ങടെയൊക്കെ കാലത്ത് ഹീഹി )പര്യായങ്ങള്‍ പഠിക്കുന്ന കാലത്ത് വാക്കുകളായിരുന്നില്ല അവ എങ്ങനെ ഉണ്ടാകുന്നു എന്നായിരുന്നു പഠനവിഷയം. ജലം നിറഞ്ഞിരിക്കുന്നത് ജലധി; ജലം തരുന്നത് ജലദം; ജലത്തില്‍ ജനിക്കുന്നത് ജലജം എന്നിങ്ങനെ. ഒരുപാടും മറന്നു. കോഴിക്കാര്യത്തില്‍ ആ പഴയ പാഠങ്ങള്‍ ഒന്നു ‘ചികഞ്ഞു’ നോക്കിയതാണ് :)

ഗുപ്തന്‍ said...

ആദ്യം എഴുതിയതില്‍ സൌപര്‍ണം എന്നത് സൌവര്‍ണം എന്നാണ് ശരി.

ബൈ ദ വേ ഇതൊരു 100% തമാശപോസ്റ്റാണോന്ന് ഒരു സംശ്യേം.. ‘എന്നെങ്കിപ്പിന്നെ‘ ഞാനീവഴിക്ക് വന്നിട്ടേയില്ല :))

jayanEvoor said...

കുക്കുടം കൂടാതെ “താമ്രചൂഡം/ താമ്രചൂഡ:“ എന്നൊരു വാക്കു കൂടി ആയുര്‍വേദത്തില്‍ പഠിച്ചിട്ടുണ്ട്.

മറ്റെന്തെങ്കിലും ഉണ്ണ്ടോ എന്ന് അമരകോശം തപ്പണം.

ഏതായാലും കടും വെട്ടു ചോദ്യമാണല്ലോ!

ആ കുട്ടിയ്ക്കു പണി കൊടുത്ത അദ്ധ്യാപഹയനെ തല്ലണം! അയാള്‍ക്കങ്ങു പറഞ്ഞ്ഞു കൊടുത്തുകൂടാരുന്നോ!

ഇനിയിപ്പോ ഇവിടുന്നു കിട്ടിയ ഉത്തങ്ങള്‍ ആ കുട്ടി അദ്ധ്യാപഹയനോടു പറഞ്ഞിട്ടുവേണം “ഇതൊക്കെ എനിക്കറിയുന്ന ചീളു കേസുകെട്ടുകളല്ലേ! “ എന്നയാള്‍ക്കു ഡയലോഗ് അടിക്കാന്‍!!

പ്രയാണ്‍ said...

ഉത്തരേന്ത്യയിലും ഉണ്ട് കോഴികള്‍.പക്ഷെ നല്ല പങ്ക് കേരളത്തീന്ന് പറന്ന് വന്നതാന്നാ കേട്ടത്....
1)തന്തൂരിക്കോഴി
2)ബട്ടര് ക്കോഴി
3)മുഗലൈ ക്കോഴി
4)ജിഞ്ചര്‍ക്കോഴി
അങ്ങിനെ എത്ര വേണം....

പ്രയാണ്‍ said...

ഉത്തരേന്ത്യയിലും ഉണ്ട് കോഴികള്‍.പക്ഷെ നല്ല പങ്ക് കേരളത്തീന്ന് പറന്ന് വന്നതാന്നാ കേട്ടത്....
1)തന്തൂരിക്കോഴി
2)ബട്ടര് ക്കോഴി
3)മുഗലൈ ക്കോഴി
4)ജിഞ്ചര്‍ക്കോഴി
അങ്ങിനെ എത്ര വേണം....

The Common Man | പ്രാരബ്ധം said...

പഠിച്ച സ്കൂളിലെ ഒരു സാറിന്റെ 'പര്യായ പദം' കോഴി എന്നായിരുന്നു. അതു ഇവിടെ പറയാവോ വാ!

പ്രയാണ്‍ said...

സോറി ...രണ്ട് പ്രാവശ്യം കോഴിയാക്കിയതിന്

Dr. Prasanth Krishna said...

ഗുപ്തന്‍

ചുമ്മാ തമാശക്ക് ഇട്ട പോസ്റ്റല്ല. കാര്യം നിസ്സാരം പ്രശ്‌നം ഗുരുതരം എന്ന നിലയില്‍ തന്നെ ഇട്ടതാണ്.

ജയന്‍
താമ്രചൂഡ എന്നത് സംസ്‌ക്യത പദമായും താമ്ര ചൂഡം എന്നത് സംസ്‌ക്യതത്തില്‍ നിന്നും കടംകൊണ്ട് മലയാളമായും ആണ് ഗണിക്കുന്നതന്നാണ് അറിവ്. ഇത് ആധികാരികമായ ഒരു അറിവല്ല. വെറും കേട്ടറിവു മാത്രമാണ്.

പൊറാടത്ത് പറഞ്ഞ അര്‍ത്ഥത്തിലാണ് കോഴി എന്ന വാക്ക് കൂടുതലായും ഉപയോഗിക്കുന്നത്. കാമ്പസുകളില്‍ കോഴിക്ക് പോപ്പുലാരിറ്റി കിട്ടാനുള്ള കാരണവും അതാണ്. മയൂരപറഞ്ഞ രീതിയില്‍ ഒരു വിളി ഉള്ളതായ് അറിയില്ല.

Dr. Prasanth Krishna said...

പ്രയന്‍
ചുമ്മാ കൂട്ടികിടക്കുന്ന കൊയിനെ പിടിച്ച് "തണ്ടൂരി" കോയി ആക്കിക്കല്ലേ.

പ്രാരാബ്‌ദം

ഇത് എല്ലാ സ്‌കൂളുകളിലും കോളജുകളിലും അധ്യാപകര്‍ക്കോ വിദ്യാര്‍ദ്ധികള്‍ക്കോ ഉള്ള പേരുകളിലൊന്നു തന്നെ.

Dr. Prasanth Krishna said...

ഇതുവരയും ആരും പറയാത്ത ഒരു പര്യായം കൂടി കോഴിക്കുണ്ട്. അതു പറയുന്നവരെ ആല്‍തറ വക പൊന്നാട അണിയിച്ച് ആദരിക്കുന്നതായിരിക്കും. സുനില്‍ ക്യഷ്‌ണാ, ഗുപ്താ, നിരക്ഷരാ, ജയന്‍ ഏവൂര്‍, അമരകോശമോ, ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ ഡിക്ഷ്‌നറിയോ എന്താണന്നു വച്ചാല്‍ തപ്പിഎടുക്ക്. വേഗമാകട്ടെ ഇല്ല്ലേല്‍ പൊന്നാട ആമ്പിള്ളേര്‍/പെമ്പിള്ളേര്‍ കൊണ്ടുപോകും.മാണിക്യത്തിനോട് ഉത്തരം പറഞ്ഞ കാരണത്താല്‍ ഉത്തരം മാണിക്യത്തിന്റെ മനസ്സില്‍ ഇരുന്നാല്‍ മതി.

Anonymous said...

ithinmele mukalil paranja ellaame undetta.

http://mashithantu.com/malayalam-dictionary/nighantu.html?word=cock

മാണിക്യം said...

അനോണിആരാന്ന്ന്‍ അറിയില്ല
സംഗതികൊള്ളാം ആ കണ്ടത് ..:

:
ചാവല്‍, ചാത്തന്‍കോഴി, ചിത്രവാജം, ചരണയോധി, ചരണായുധന്‍, ചൂഡാലന്‍, വചരം, വടരം, വൃത്താക്ഷം, വിഷ്ക്കിരം, വിശോകം, മയൂരചടകം, മണികണ്ഠകം, മദരാഗന്‍, അരിണി, ആത്മഘോഷന്‍, പ്രകാശകജ്ഞാതാവ്, പ്രഭാതജ്ഞന്‍, പുച്ഛി, പുഷ്ടിവര്‍ദ്ധനന്‍, പൂര്‍ണ്ണകം, പൂങ്കോഴി, രാത്രിവേദം, കൃകവാകു, കോഴി, കാചൂകം, കാണൂകം, കാലായുധന്‍, കാലജ്ഞം, കുര്‍ക്കുടം, കുക്കുടകന്‍, കുക്കുടം, കുഹകസ്വനന്‍, കുഹസ്വരം, കലാവികം, കലാധികന്‍, ത്ര്യാഹലം, താമ്രചൂഡം, താമ്രശിഖം, സ്വര്‍ണ്ണചൂഡന്‍, ശിഖണ്ഡി, ശിഖണ്ഡികം, സുപര്‍ണ്ണന്‍, സുപര്‍ണ്ണം, ശൂരം, നിയോദ്ധാ, നിശാവേദി, നിശാകരന്‍, നഖായുധം, ബോധി

Dr. Prasanth Krishna said...

അനോണി കൊള്ളാം. അഭിനന്ദിക്കാതെ വയ്യ. എന്നാലും പൊന്നാട തരാന്‍ നിര്‍‌വാഹമില്ല. കാരണം 'ഇതുവരയും ആരും പറയാത്ത ഒരു പര്യായം കൂടി കോഴിക്കുണ്ട്' എന്ന് പറഞ്ഞ ആ പര്യായം അനോണിയുടെ ഈ കമന്റിലും ഇല്ല. എന്നാലും എനിക്കറിയുന്ന ആ പര്യായം ആരും പറഞ്ഞില്ലങ്കില്‍ അനോണിക്കുതന്നെ പൊന്നാട തരേണ്ടിവരും എന്നു തോന്നുന്നു.

കാപ്പിലാന്‍ said...

ദുജാജ്

:):)

മയൂര said...

ഹംബഡാ ലിങ്കേ...ഞാന്‍ തലയില്‍ ഇട്ട വാഴയില എടുത്ത് മാറ്റീ...ഞാന്‍ പറഞ്ഞ വക്കതിലുണ്ടേ, അതുപോലെ മറ്റൊരു വാക്കും.

Dr. Prasanth Krishna said...

മയൂര

അനോണി വന്നു മാനം രക്ഷിച്ചു അല്ലേ. ഏതായാലും മയൂര പറഞ്ഞ പര്യയാം ഇല്ലന്നു പറയാഞ്ഞതു നന്നായി ഇല്ലേല്‍ ഇപ്പോള്‍ എടുത്തുമാറ്റിയ ആ വാഴയില ഞാന്‍ എടുത്ത് പിടിക്കേണ്ടി വന്നേനെ.

എന്നാലും എന്റെ അനോണി ഇനിയങ്കിലും ആ പേര് ഒന്നു വെളിപ്പെടുത്തൂ....

ചങ്കരന്‍ said...

പിടയെ പിടിക്കാന്‍ അര്‍ദ്ധവൃത്തത്തില്‍ ഓടിവരുന്നതുകൊണ്ട് അര്‍ദ്ധവൃത്താഗമനന്‍ എന്നൊരു പേരുകൂടിയുണ്ട്.

Dr. Prasanth Krishna said...

കാപ്പിലാനേ

ഇത് എന്താ 'ദുജാജോ'? പിശാച് എന്നൊക്കെ പറയുമ്പോലെ ഉണ്ടല്ലോ? ഇങ്ങനെ ഒരു പര്യായം കോഴിക്കുണ്ടന്ന് തോന്നുന്നേയില്ല. ഇതെവിടുന്നാ ഷാപ്പിലെ മുഴുക്കുടിയന്മാര്‍ ആരങ്കിലും പറഞ്ഞുതന്നതാണോ? അതോ ചാണക്യ സൂത്രമോ? അതോ കുക്കുടാനന്ദ സ്വാമികള്‍ക്ക് ബോധോദയം ഉണ്ടായതോ? ഏതായാലും ദുജാജിന് പൊന്നാടതരാന്‍ പറ്റില്ല. അമരകോശം ഒന്നു തപ്പു കാപ്പൂ...ഇല്ലേല്‍ നമ്മുടെ ഗുണ്ടര്‍ട്ട് പണ്ടേ ഒരു പൊത്തകം മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ആദ്യത്തെ മലയാള ഡിക്‌ക്ഷ്‌നറി. അതിന്റെ ക്രഡിറ്റും അടിച്ചോണ്ടാ സായിപ്പു പോയത്. ഒന്നു പോയി മാന്ത് സ്വാമി...എങ്ങാനും പൊന്നാട കിട്ടിയാലോ..

കടവന്‍ said...

കുണുക്കിട്ട കോഴി കുളക്കോഴീ..കുന്നിന്‍ ചെരുവിലെ വയറ്റാട്ടീ...ശ്യാമളെ എന്തായിത്..കോഴിയെ ഓടിക്കുന്നു പര്യായം തിരയുന്നു...

കടവന്‍ said...

കുണുക്കിട്ട കോഴി കുളക്കോഴീ..കുന്നിന്‍ ചെരുവിലെ വയറ്റാട്ടീ...ശ്യാമളെ എന്തായിത്..കോഴിയെ ഓടിക്കുന്നു പര്യായം തിരയുന്നു...കാപ്പിലാനേ..(കാപ്പിലെയായാലുമ്..ഏത്..പ്പിലെയായാലും ആനയല്ലെടോ..താന്‍ എന്ന് പണ്ട് പപ്പു പറഞിട്ടുണ്ട്)..നോട്ട് ദുജാജ് ദിജാജ്..ഇറ്റ്സ് ഇന്‍ അറബിക് യു നോ?..ആല്സോ..നോട്ട് ബജാജ്

കുഞ്ഞന്‍ said...

കോഴിയുടെ പര്യായങ്ങള്‍ = തെക്കെ വീട്ടിലെ രാധകൃഷ്ണന്‍, ഗോപിക്കുട്ടന്‍, പച്ചാളം പൌലൊ, ശശി സാര്‍..പിന്നെ പിന്നെ... ബൂലോഗത്തിലെ....

Anonymous said...

ആല്‍ത്തറയില്‍ മൊത്തത്തില്‍ ഒരു കോഴിമയം. എല്ലാ കോഴികളേയും പിടിച്ച് വര്‍മ്മാലയത്തില്‍ കൊണ്ടുപോയി സൂപ്പു വച്ചുകളയും. വ്യത്തഗമനും, താമ്രചൂഡനും, കലായുധനും ഒക്കെ വേഗം കൂട്ടികേറിക്കോ

Dr. Prasanth Krishna said...

അപ്പോള്‍ കോഴിയുടെ പര്യായം ഒരണ്ണം കൂടിയുണ്ട്. പറയുന്നവര്‍ക്ക് ആല്‍തറ വക പോന്നാട തരുന്നതാണ്. ആ പര്യായത്തിലേക്ക് എത്താന്‍ ഒരു സൂചനയുണ്ട്. "എന്തോ ഒരു രൂപം"

അപ്പോള്‍ ഇനി ഉത്തരം പോരട്ടെ. ഇരുപത്തി നാലു മണികൂറുകള്‍ കൂടിയുണ്ട്. ആരും ഉത്തരം പറഞ്ഞില്ലങ്കില്‍ പൊന്നാറ്റ അനോണി കൊണ്ടുപോകും. പറഞ്ഞില്ലന്നു വേണ്ട.

Unknown said...

പാവം പെടക്കോയീന്റെ കാര്യം മാ‍ത്രം ആരും പറഞ്ഞ് കണ്ടീലല്ലോ!

Sachin said...

കുറച്ച്, കോഴിയുടെ പര്യായങ്ങള്‍
i) താമ്രചൂഡം
ii) ചരണായുധം
iii) കുക്കുടം
iv) വിഷ്ക‍ിരം
v) ചൂളി