Sunday, January 25, 2009

രാഷ്ട്രം ഇന്ന്‌ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു.


ജനുവരി 26. ഇന്ത്യാക്കാരെ സംബന്ധിച്ചിടത്തോളം ഈ ദിനം സവിശേഷമാണ്.
1950 ജനുവരി 26നു ബ്രീട്ടീഷ് ഭരണത്തില്‍ നിന്ന് ഒരു ജനാധിപത്യ ഭരണക്രമത്തിലേക്ക് ഇന്ത്യ മാറി. ഭരണഘടന അംഗീകരിക്കപ്പെട്ടത് ഈ ദിവസമാണ്. ഈ ദിനത്തിന്‍റെ പ്രാധാന്യ ത്തെ അനുസ്മരിച്ച് എല്ലാവര്‍ഷവും ഈ ദിവസം തലസ്ഥാനമായ ഡല്‍‌ഹിയില്‍ ആഘോഷിക്കുന്നു .
രാഷ്ട്രപതി ഭവന് സമീപമുള്ള റൈസിന ഹില്ലില്‍ നിന്ന് ഇന്ത്യാ ഗേറ്റ് വഴി ചുവപ്പ് കോട്ടയിലേക്കാണ് ഘോഷായാത്ര. കര, നാവിക,വ്യോമ സേനാംഗങ്ങളുടെ മാര്‍ച്ച് പാസ്റ്റുണ്ടാകും. സേനയുടെ സുപ്രീം കമാന്‍ഡറായ ഇന്ത്യന്‍ പ്രസിഡന്‍റാകും പരേഡില്‍ സല്യുട്ട് സ്വീകരിക്കുക.

1930 ജനുവരി മുപ്പതിനാണ് ബ്രിട്ടനില്‍ നിന്ന് ഇന്ത്യ പൂര്‍ണ്ണമായും സ്വതന്ത്രമാകണമെന്ന് കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചത്, എന്നൊരു പ്രത്യേകത ജനുവരി 26ന് ഉണ്ട്.

മുംബൈ ഭീകരാക്രമണ സമയത്ത് ഭീകരരോട് ഏറ്റുമുട്ടി മരിച്ച എന്‍ എസ് ജി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനും എടി‌എസ് തലവന്‍ ഹേമന്ത് കര്‍കറെയ്ക്കും അശോക ചക്ര അവാര്‍ഡുകള്‍ നല്‍കുന്നുണ്ട്.

റിപ്പബ്ലിക് ദിന പരേഡില്‍ പ്രതിരോധ മന്ത്രി എ കെ ആന്‍റണി ആണ് ജവാന്‍‌മാരുടെ അഭിവാദ്യം സ്വീകരിക്കുന്നത്.


റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഭാരതത്തിലെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മ വിഭൂഷണ്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ എസ് ആര്‍ ഒയുടെ ചെയര്‍മാനും ബഹിരാകാശ ഗവേഷണ വകുപ്പ് സെക്രട്ടറിയുമായ ജി മാധവന്‍ നായര്‍ അര്‍ഹനായി.
ചലച്ചിത്ര നടന്‍ തിലകന്‍, ഐശ്വര്യാ റായ്, അക്ഷയ് കുമാര്‍, കലാമണ്ഡലം ഗോപി, മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി, കെ വിശ്വനാഥന്‍, ലീല ഓംചേരി, ഡോ. വിജയരാഘവന്‍, സി കെ മേനോന്‍ കെ പി ഉദയഭാനു എനിവര്‍ പത്മശ്രീ ബഹുമതിക്ക് അര്‍ഹരായി. 93 പേര്‍ക്കാണ് പത്മശ്രീ ബഹുമതി

37 comments:

മാണിക്യം said...

ഭാരത് മാതാ കീ ജയ്
എല്ലാവര്‍ക്കും

റിപ്പബ്ലിക്ക് ദിനാശംസകള്‍

keralafarmer said...

നല്ല ഉള്ളടക്കം അവസരോചിതമായ പോസ്റ്റിനെ കുറെക്കൂടി ശോഭയുള്ളതാക്കുന്നു. ഇതില്‍ കാണുന്ന എല്ലാപേരും പല ബഹുമതികള്‍ കൊണ്ടും ആദരിക്കപ്പെടുവാന്‍ അര്‍ഹതയുള്ളവര്‍ തന്നയാണ് എന്ന് എല്ലാ മലയാളികള്‍ക്കും അറിയാം. (ഇത് പറഞ്ഞ എന്റെ വാക്കുകള്‍ ചോദ്യം ചെയ്യപ്പെടാതിരിക്കട്ടെ)

കാപ്പിലാന്‍ said...

വന്ദേ മാതരം .

രാജ്യത്തിനായി ജീവന്‍ ത്യജിച്ച ധീര ദേശാഭിമാനികള്‍ക്ക് എന്‍റെ ആദരാഞ്ജലികള്‍ .മഹത്തായ ദേശത്തിന്റെ പാരമ്പര്യം നമുക്ക് കാത്ത് സൂക്ഷിക്കാം .നമ്മുടെ മനസുകളില്‍ ഒരിക്കലും മങ്ങലേല്‍ക്കാതെ ജ്വലിക്കട്ടെ ദേശസ്നേഹം .

ജയ് ഹിന്ദ്‌

പാമരന്‍ said...

ജെയ്‌ ഹിന്ദ്‌!

നിരക്ഷരന്‍ said...

ഭാരത് മാതാ കി ജയ്.

റിപ്പബ്ലിക്ക് ദിനം ചോരക്കളമാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട 2 പാക്ക് തീവ്രവാദികളെ പിടിച്ച് വകവരുത്തിയതായി വാര്‍ത്ത കണ്ടു. ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. പിടിക്കപ്പെടാതെ നുഴഞ്ഞുകയറിയിട്ടുള്ളവര്‍ ഇനിയുമുണ്ടാകും. ആര്‍ക്കും തകര്‍ക്കാന്‍ കഴിയാതെ പോകട്ടെ നമ്മുടെ കെട്ടുറപ്പിനെ, ആത്മവിശ്വാസത്തെ.

അവസരോചിതമാ‍യ പോസ്റ്റ് മാണിക്യേച്ചീ.

ഒരിക്കല്‍ക്കൂടി....

ഭാരത് മാതാ കി ജയ്.

Sureshkumar Punjhayil said...

ജയ് ഹിന്ദ്‌ ...!!!

heehee said...

റിപ്പബ്ലിക്ക് ദിനാശംസകള്‍+++++
+++++++++++++++

ഉണ്ണ്യ്യേട്ടനും പാറുകുട്ടിയും

ജെപി. said...

maanikya checheee

wish u a happy republic day and your dear readers

love
jp @ thrissivaperoor

ജെപി. said...

punjab 4 fighting
bangal 4 writing
kashmir 4 beauty
rajasthan 4 history
maharashtra 4 victory
karnataka 4 silk
haryana 4 milk
kerala 4 brains
UP for grains
india 4 integrity
so, proud to be an indian.
60th republic day wishes

jwalamughi said...

വന്ദേ മാതരം….

G.manu said...

റിപ്പബ്ലിക് ദിനാ‍ശംസകള്‍

അനില്‍ശ്രീ... said...

"ഇതില്‍ കാണുന്ന എല്ലാപേരും പല ബഹുമതികള്‍ കൊണ്ടും ആദരിക്കപ്പെടുവാന്‍ അര്‍ഹതയുള്ളവര്‍ തന്നയാണ് എന്ന് എല്ലാ മലയാളികള്‍ക്കും അറിയാം."

ഇതിനെ ഞാന്‍ ചൊദ്യം ചെയൂന്നു. ഐശ്വര്യ റായ്, അക്ഷയ്‌കുമാര്‍ എന്നിവര്‍ മറ്റുള്ളവരുടെ ഗണത്തില്‍ പെടുത്താന്‍ അര്‍ഹതയില്ലാത്തവരാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

കണ്ട അണ്ടനും അടകോടനുമെല്ലാം (മുകളില്‍ പറഞ്ഞവരുടെ കാര്യമല്ല) പത്മശ്രീ കൊടുത്ത് കൊടുത്ത് ആ ബഹുമതിയുടെ വില കളയുകയാണ്. 93 പേര്‍... നൂറു തികക്കാമായിരുന്നു.

"റിപ്പബ്ലിക്ക് ദിനാശംസകള്‍ "... ജയ്‌ ഹിന്ദ്‌

കുഞ്ഞന്‍ said...

റിപ്പബ്ലിക് ആശംസകള്‍..!

സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം പിന്നീട് ബ്രിട്ടിഷ് ഭരണ ക്രമത്തില്‍ നിന്നും ജനാധിപത്യ ഭരണക്രമത്തിലേക്ക് മാറി..എന്തുകൊണ്ടാണ് ഈ മാറ്റത്തിന് മൂന്നുവര്‍ഷം വേണ്ടിവന്നത്?

ഓ.ടോ. അക്ഷയ കുമാറിന് എന്തു സേവനത്തിനാണ് പട്ടം കൊടുക്കുന്നത്? ഐശ്വര്യ റായ് ഇന്ത്യയെ പ്രതിനിധികരിച്ചിട്ടുണ്ടെന്നെങ്കിലും ആശ്വസിക്കാം..!!

ബിന്ദു കെ പി said...

വന്ദേ മാതരം

Typist | എഴുത്തുകാരി said...

ഞാനും വണങ്ങുന്നു ഭാരതമാതാവിനെ. ഇനിയുള്ള നാളുകള്‍ സമാധാനത്തിന്റെയാവട്ടെ.

Areekkodan | അരീക്കോടന്‍ said...

റിപ്പബ്ലിക്ക് ദിനാശംസകള്‍
Read this:http://abidiba.blogspot.com/2009/01/blog-post_26.html#links

പാര്‍ത്ഥന്‍ said...

വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ വരദയെ......
“വന്ദേ മാതരം”
എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ!!!!!
---------------
അക്ഷയ് കുമാറാണ് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ബോളിവുഡ് നടൻ എന്ന്‌ എവിടെയോ വായിച്ചതായി ഓർക്കുന്നു. ചിലപ്പോൾ അതായിരിക്കാം പത്മശ്രീയുടെ രഹസ്യം.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പത്മാ ബഹുമതികൾക്ക് പലതിനും ഈ പറയുന്ന വിലയില്ല, പ്രത്യേകിച്ച് “പത്മശ്രീ”.അനർഹരായ പലരും ഇതിനു മുൻപും ഇതു നേടിയിട്ടുണ്ട്,അരഹരായ പലർക്കുംകിട്ടാതെയും പോയിട്ടുണ്ട്.

എങ്കിലും ബഹുമതികളൊക്കെ ഒരു തരത്തിലുള്ള അംഗികാരം ആണെന്ന് പറയാം.

റിപ്പബ്ലിക് ദിനാശംസകൾ!!!!

Nityadarsanangal said...

ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ആര്‍ഷഭാരതസംസ്കാരത്തിന്റെ വക്താക്കളായിത്തിരാന്‍ നമുക്കോരോരുത്തര്‍ക്കുമാവട്ടെ എന്നാശംസിക്കുന്നു. അഹിംസയില്‍ അതിഷ്ടിതമായ പുതിയൊരിന്ത്യ കെട്ടിപ്പെടുക്കാന്‍ നമുക്കൊന്നായി യത്നിക്കാം. രാജ്യത്തിനായി ജീവന്‍ ത്യജിച്ച ധീരദേശാഭിമാനികള്‍ക്ക്‌ എന്റെ ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട്‌... വന്ദേ മാതരം.


ഇതുകൂടി വായിക്കൂ...
http://josephkschanda.blogspot.com/2009/01/blog-post_26.html

Nityadarsanangal said...
This comment has been removed by the author.
Nityadarsanangal said...

നിത്യദര്‍ശനങ്ങള്‍

ചാണക്യന്‍ said...

റിപ്പബ്ലിക് ദിനാശംസകള്‍....

കാന്താരിക്കുട്ടി said...

ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരു പിടി മണ്ണല്ല
ജനകോടികൾ നമ്മെ നാമായ് മാറ്റിയ ജന്മഗൃഹമല്ലോ


റിപ്പബ്ലിക്ക് ദിനാശംസകൾ !

ചെറിയനാടൻ said...

“വീരപുരാതന രാജ്യം, ഇതു-
വിശ്രുത സുന്ദര രാജ്യം...
ഉത്തര പൂർവ്വം ഹിമവാൻ കാക്കും
ഉത്തമ ഭാരത രാജ്യം, ഇതു ഞാൻ
പിറന്ന സുന്ദര രാജ്യം...”

എല്ലാവർക്കും എന്റെ റിപ്‌പബ്ലിക് ദിനാശംസകൾ...

ജയ് ഹിന്ദ്

mubarak said...

റിപ്പബ്ലിക്ക് ദിനാശംസകള്‍

മാണിക്യം said...keralafarmer
കാപ്പിലാന്‍
പാമരന്‍
നിരക്ഷരന്‍
Sureshkumar Punjhayil
heehee
ജെപി.
jwalamughi
G.manu
അനില്‍ശ്രീ...
കുഞ്ഞന്‍
ബിന്ദു കെ പി
എഴുത്തുകാരി
അരീക്കോടന്‍
പാര്‍ത്ഥന്‍
സുനിൽ കൃഷ്ണൻ
Nityadarsanangal
ചാണക്യന്‍
കാന്താരിക്കുട്ടി
ചെറിയനാടൻ
mubarak

റിപ്പബ്ലിക്ക് ദിനാശംസകള്‍!
ഈവിധത്തില്‍ ചുരുക്കുന്നു..

മഹത്തായ ദേശത്തിന്റെ പാരമ്പര്യം
നമുക്ക് കാത്ത് സൂക്ഷിക്കാം.
നമ്മുടെ കെട്ടുറപ്പിനെ,ആത്മവിശ്വാസത്തെ,
ആര്‍ക്കും തകര്‍ക്കാന്‍ കഴിയാതെ പോകട്ടെ .
ഇനിയുള്ള നാളുകള്‍ സമാധാനത്തിന്റെയാവട്ടെ.
ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ആര്‍ഷഭാരതസംസ്കാരത്തിന്റെ വക്താക്കളായിത്തിരാന്‍ നമുക്കോരോരുത്തര്‍ക്കുമാവട്ടെ.
അഹിംസയില്‍ അതിഷ്ടിതമായ പുതിയൊരിന്ത്യ കെട്ടിപ്പെടുക്കാന്‍ നമുക്കൊന്നായി യത്നിക്കാം. രാജ്യത്തിനായി ജീവന്‍ ത്യജിച്ച ധീരദേശാഭിമാനികള്‍ക്ക്‌
ആദരാജ്ഞലികള്‍ അര്‍പ്പിക്കാം.

“വീരപുരാതന രാജ്യം, ഇതു-
വിശ്രുത സുന്ദര രാജ്യം...
ഉത്തര പൂർവ്വം ഹിമവാൻ കാക്കും
ഉത്തമ ഭാരത രാജ്യം, ഇതു ഞാൻ
പിറന്ന സുന്ദര രാജ്യം...”എല്ലാവർക്കും ഒരിക്കല്‍ കൂടി
എന്റെ റിപ്പബ്ലിക് ദിനാശംസകൾ

വന്ദേ മാതരം.
ഭാരത് മാതാ കി ജയ്.!!!

മലയാ‍ളി said...

വന്ദേ മാതരം.
ഭാരത് മാതാ കി ജയ്.!!!

മറുനാടന്‍ said...

വാഷിംഗ്‌ടണ്‍: അമേരിക്കയെക്കാള്‍ മികച്ച സുഹൃത്തോ പങ്കാളിയോ ഇന്ത്യക്കുണ്ടാകില്ലെന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ.
റിപ്പബ്ലിക്‌ ദിനത്തോട്‌ അനുബന്ധിച്ച്‌ ഇന്ത്യയ്‌ക്ക്‌ അയച്ച ആശംസാ സന്ദേശത്തിലാണ്‌ ഒബാമ ഇങ്ങനെ റഞ്ഞത്‌. അമേരിക്കയുടെ സ്വാഭാവിക സഖ്യരാഷ്ട്രമാണ്‌ ഇന്ത്യ.

മഹാത്മാഗാന്ധിയില്‍ നിന്ന്‌ പ്രചോദനം കൊണ്ട ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും ബഹുസ്വരതയിലും, ഇരുരാജ്യങ്ങളും വിശ്വസിക്കുന്നു. ഇരുരാജ്യങ്ങളിലുമുള്ള സമാനമായ മൂല്യങ്ങളാണ്‌ ഉഭയകക്ഷി സഹകരണം ശക്തമാകാന്‍ സഹായിക്കുന്നത്‌. എല്ലാ മേഖലകളിലും ഇന്ത്യയും അമേരിക്കയും ശക്തമായ ബന്ധം സ്ഥാപിച്ചിട്ടുണ്ടന്നും ഒബാമ പറഞ്ഞു.

ഇന്ത്യയുമായുള്ള അമേരിക്കയുടെ ആഴത്തിലുള്ള ബന്ധം ലോകത്തെ എല്ലാ ജനങ്ങള്‍ക്കും ഉപകാരപ്രദമാണ്‌. ലോകമെങ്ങും പുരോഗതിയും സ്ഥിരതയും സമാധാനവുമുണ്ടാകാന്‍ ഇരു രാജ്യങ്ങളും ഒരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.എല്ലാ ഇന്ത്യക്കാര്‍ക്കും അദ്ദേഹം ഊഷ്‌മളമായ റിപ്പബ്ലിക്‌ ദിന ആശംസ നേര്‍ന്നു.

ചങ്കരന്‍ said...

ചില ബ്ലോഗന്‍മാര്‍ക്കൊക്കെ അടുത്തകൊല്ലം കൊടുക്കുന്നുണ്ട് പോലും പദ്മശ്രീ.

നിരക്ഷരന്‍ said...

@ പാര്‍ത്ഥന്‍ - അക്ഷയ് കുമാറാണ് കഴിഞ്ഞ കൊല്ലം ഏറ്റവും കൂടുതല്‍ ടാക്സ് അടച്ച നടന്‍ എന്നും വാര്‍ത്തയുണ്ടായിരുന്നു‍. അതാണാവോ ഈ പത്മശ്രീയ്ക്ക് പിന്നിലെ രഹസ്യം?!

@ചങ്കരന്‍ - ചങ്കരാ ചുമ്മാ കൊതിപ്പിക്കല്ലേ ? ആന കൊടുത്താലും ആശ കൊടുക്കരുതെന്നാ... :) :)

Prasanth. R Krishna said...

നമ്മുടെ ഭാരതത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച എല്ലാ ധീര ദേശാഭിനികളുടെയും പാവന സ്‌മരണകള്‍ക്ക് മുന്നില്‍ ഒരിറ്റു കണ്ണീര്‍ വീഴ്‌തികൊണ്ട്, എല്ലാ ധീര ജവാന്മാര്‍ക്കും ഹ്യദയത്തില്‍ തൊട്ട പ്രണാമമര്‍പ്പിച്ചുകൊണ്ട് ഈ റിപ്പബ്ലിക് ദിനത്തില്‍ ഒരിക്കല്‍ കൂടി നമുക്ക് ഒരേസ്വരത്തില്‍ ഒന്നായ് പാടാം

വന്ദേ മാതരം...വന്ദേ മാതരം...
സുജലാം സുഭലാം മലയജ ശീതളാം.......
സസ്യ ശ്യാമളാം മാതരം... വന്ദേ മാതരം....

ഏ.ആര്‍. നജീം said...

സ്കൂള്‍ ദിവസങ്ങളില്‍ റിപബ്ലിക്ക് ദിനങ്ങളില്‍ പാതാകയുയര്‍ത്തുമ്പോള്‍ അത് കഴിഞ്ഞു കിട്ടാന്‍ പോകുന്ന മിഠായിയുടെ കൊതിപ്പിക്കുന്ന മധുരമായിരുന്നു മനസ്സില്‍

ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ എന്റെ മാതരാജ്യത്തന് ആ പദവി ലഭിച്ച ഈ സുധിനത്തില്‍. ഇങ്ങ് ദൂരെ നിന്നും അഭിമാനം നിറഞ്ഞ മനസ്സോടെ റിപ്പബ്ലിക്ക് ദിനാശംസകള്‍ നേരുന്നു...


താമസിച്ചതില്‍ ക്ഷമിക്കുക

Sree said...

എനിക്കു ഒരു മലയാളം ദേശഭക്തിഗാനത്തിന്റെ വരികളും പാട്ടിന്റെ mp3 യും കിട്ടിയൽ കൊള്ളാമായിരുന്നു. കുട്ടികളെ പഠിപ്പിക്കാനാണ്‌.

"ഭാരതമെന്നാൽ പാരിൻ നടുവിൽ
കേവലമൊരുപിടി മണ്ണല്ല"

net തപ്പിയിട്ട്‌ എങ്ങും കിട്ടിയില്ല. അയച്ച്‌ തന്നാൽ ഉപകാരം.

ശ്രീകുമാർ
http://sreekumarb.wordpress.com/
http://keralahabitat.wordpress.com/
http://sree1010.wordpress.com/

മീര അനിരുദ്ധൻ said...

ശ്രീ ഇവിടങ്ങളിൽ ഒന്നു നോക്കൂ

http://search.4shared.com/network/search.jsp?searchName=bharathamennal+mp3&searchExtention=&searchmode=2


http://malayalamsongslyrics.com/ml/node/13304

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"ഭാരതമെന്നാൽ പാരിൻ നടുവിൽ
കേവലമൊരുപിടി മണ്ണല്ല"


http://www.malayalamsongslyrics.com/ml/node/13304

പി എ അനിഷ്, എളനാട് said...

ജയ് ഹിന്ദ്‌

പാര്‍ത്ഥന്‍ said...

ജയ് ഹിന്ദ്