Wednesday, January 21, 2009

“ബൂലോകത്ത് നിന്ന് ഒരു പ്രതിഭക്ക് കൂടി അംഗീകാരം."

'CInergy 2008'ടെലിഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്'
[WMC Toast Masters- Cinergy 2008]

ബൂലോകത്ത് നിന്ന് ഒരു പ്രതിഭക്ക് കൂടി അംഗീകാരം സ്മരണിക എന്ന ബ്ലോഗുടമയായ അജിത് നായര്‍ , ബഹറനിനില്‍ നടന്ന " സിനര്‍ജി 2008" ഹ്രസ്വ ചിത്ര മേളയിലെ പ്രധാനപ്പെട്ട 5 അവാര്‍ഡുകള്‍ വാരിക്കൂട്ടിയത്. വയനാട്ടുകാരനായ അജിത് , ബഹ്റൈനിലാണ് താമസിക്കുന്നത്. ' മഴനൂലുകള്‍, വഴിയറിയാതെ എന്നീ കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

WMC Toast Masters നടത്തിയ 'CInergy 2008' എന്ന ടെലിഫിലിം ഫെസ്റ്റിവലില്‍ അദ്ദേഹത്തിന്റെ ഔട്ട്ഫിറ്റ്സ് [വേഷങ്ങള്‍] എന്ന ചിത്രത്തിനു മികച്ചകഥയ്ക്കും തിരക്കഥയ്ക്കും രണ്ടാമത്തെ മികച്ച ചിത്രത്തിനും ഡ്രീംസ് എന്ന നിശബ്ദചിത്രത്തിന് മികച്ച തിരക്കഥയ്ക്കും മികച്ച രണ്ടാമത്തെ സംവിധായകനും ഫ്രജൈല്‍ എന്ന ചിത്രത്തിനു മികച്ച എഡിറ്റിങ്ങിനും ഉള്ള അവാര്‍‌ഡുകള്‍ അദ്ദേഹം തന്നെ കരസ്ഥമാക്കി. കൂടാതെ വേഷങ്ങൾ മികച്ച നടനും മികച്ച രണ്ടാമത്തെ സഹനടിയ്ക്കുമുള്ള അവാർഡുകളും കൂടി നേടിയത് മധുരത്തിനൊപ്പം ഒരിരട്ടിമധുരമായി.. അജിതിന്റെ മൂന്നു ചിത്രങ്ങളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്


"ഗള്‍ഫിലെ സാധാരണകാരനായ തൊഴിലാളിയുടെ ജീവിതത്തിന്റെ സത്യസന്ധമായ ആവിഷ്ക്കാരമാണ് Outfits [വേഷങ്ങള്‍]" എന്നായിരുന്നു ജൂറിയുടെ വിലയിരുത്തല്‍"

സിനര്‍ജി 2008 എന്ന ബഹറിനിലെ ആദ്യ ഹ്രസ്വ ചിത്രമെളയുടെ ഫലപ്രഖ്യാപനം നടന്നപ്പോള്‍ തന്‍റെ ഒരേ ചിത്രത്തിനു തന്നെ നാല് അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സന്തോഷത്തിലാണ് സംവിധായകന്‍ അജിത് നായര്‍. തനിക്ക് ചുറ്റും കണ്ട മനുഷ്യമുഖങ്ങളെ വഴിയില്‍ ഉപേക്ഷിക്കാതെ മനസ്സിലേറ്റിയ ഈ കലകാരന്‍ അവയ്ക്ക് ജീവന്‍ നല്‍കുകയായിരുന്നു വേഷങ്ങള്‍ എന്ന ഹ്രസ്വചിത്രത്തിലൂടെ.

"വേഷങ്ങള്‍ ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത ഏടുകളായിരുന്നു. കണ്ടു കഴിയുമ്പോള്‍ പ്രേഷകനായി മാറി നില്‍ക്കാനാവാതെ, അന്നുവരെ അനുഭവിച്ചത് വെളിയില്‍ പറയാന്‍ വാക്കുകളില്ലാതെ ഇരുന്നവര്‍
'ഇതെന്റെയും അനുഭവം ആണല്ലൊ' എന്ന് പറയുന്ന ഒരു എഫക്റ്റ് മനസ്സില്‍ ഉണര്‍ത്താൻ ആ ചിത്രത്തിനു കഴിഞ്ഞു. നാടുവിട്ടാൽ ഏതു ജോലിയും ചെയ്യുന്ന കഠിനാദ്ധ്വാനിയായ മലയാളിയുടെ സ്വപ്നങ്ങളും നൊമ്പരങ്ങളും കഷ്ടപ്പാടുകളും ചുമലിലേറ്റിയ കടപ്പാടുകളും എല്ലാം തന്നെ വളരെ നന്നായി വരച്ചു കാട്ടിയിരിക്കുന്നു. ജീവിക്കാന്‍ മറ്റുമാര്‍ഗമില്ല്ലാതെ നാടുവിട്ട പച്ചമനുഷ്യരുടെ ജീവിതത്തിന്റെ വൈഷമ്യങ്ങളും മുറവിളികളും മിഴിവോടെ, മികവോടെ പറഞ്ഞ ചിത്രം ! ! "‌

ഓരോ പ്രവാസിയുടേയും അന്തമില്ലാത്ത ഏകാന്തതയെപ്പറ്റി, അഴിയ്ക്കുന്തോറും കൂടുതൽ മുറുകുന്ന ചിന്തകളേപ്പറ്റി, കഴുത്തില് വരിഞ്ഞു മുറുകുന്ന കടക്കെണിയെ പറ്റി, ഉറ്റവരെ പിരിഞ്ഞ ദുഃഖത്തെപ്പറ്റി, നിറക്കൂട്ടുകള്‍ ഇല്ലാതെ അജിത്ത് ആവിഷ്കരിച്ചിരിക്കുന്നു, ചിത്രം കണ്ടു കഴിയുമ്പോൾ ഗൾഫുകാരനെ പറ്റിയുള്ള പല മിഥ്യാധാരണകളും പ്രേക്ഷകരുടെ മനസ്സുകളിൽ നിന്നും മാറുന്നത് അവരറിയുന്നു. വെറും ചുരുങ്ങിയ സമയം കൊണ്ടാണ് ഇത്രയും കലാമൂല്യമുള്ള ഒരു ചിത്രം അദ്ദേഹം നിർമ്മിച്ചെടുത്തതെന്നറിയുമ്പോൾ ആ പ്രതിഭയുടെ കഴിവുകൾ ഇനിയും കൂടുതൽ മികവോടെ കാണുവാൻ നാം ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ കടമെടുത്താൽ "ഈ ചിത്രം പ്രവാസികളല്ല കാണേണ്ടത് മറിച്ച് അവരുടെ ബന്ധുക്കളാണ്.." എന്നു നാം സമ്മതിച്ചു പോകുന്നു.

ഒരു നേരത്തെ ഭക്ഷണത്തിനു മുട്ടുമ്പോഴും പലിശയ്ക്ക് കടം വാങ്ങിയ ദര്ഹം നാട്ടില് എത്തിച്ച് സംതൃപ്തിയുടെ സ്വപ്ന ലോകത്തെ സുല്ത്താനായി വാഴുന്നൊരെ കുറ്റം പറയില്ലാ ഞാന്. ആ സ്വപ്നം ഇല്ലാതായാല് ഞെട്ടറ്റ് വീണു പോകും പ്രവാസികളില് പലരും .. ഞാനങ്ങ് 'ദുബായീന്നാ വിളിക്കുന്നെ' എന്ന് പറയുമ്പോള്‍‌ കേട്ടിരിക്കുന്ന ബന്ധുവിന് എന്തറിയാം ആ പാവം പ്രവാസിയുടെ നൊമ്പരത്തെ പറ്റി!

"ഗള്‍ഫിലെ സാധാരണകാരനായ തൊഴിലാളിയുടെ ജീവിതത്തൈന്റെ സത്യസന്ധമായ
ആവിഷ്ക്കാരമാണ് Outfits [വേഷങ്ങള്‍] എന്നായിരുന്നു ജൂറിയുടെ വിലയിരുത്തല്‍"

പ്രവാസ വേഷങ്ങളൂടെ കെട്ടഴിച്ച "വേഷങ്ങള്‍"

ആത്മ ബലികള്‍

തുടര്‍ന്നു കൊണ്ടേയിരിക്കുന്നു...

സ്നേഹക്കുറിപ്പുകൾ പലപ്പോഴും

ദുരന്താക്ഷരങ്ങളാകുന്നു.

ആര്‍ക്കൊക്കെയൊ

വെളിച്ചമാകാന്‍

കത്തിയെരിഞ്ഞു

എണ്ണ വറ്റിപ്പോയ പടുതിരികള്‍..

കുറ്റപ്പെടുത്തലുകള്‍ക്ക്

ഏതു ഹേതുവിലാണുമൊഴികള്‍

തേടേണ്ടതു?

ബാങ്ക് ഡ്രാഫ്റ്റുകളില്‍

സ്നേഹത്തിന്റെ കണക്കുകള്‍

സൂക്ഷിക്കുന്ന ബന്ധുക്കളിലോ?

വരവറിയാതെ വാരിച്ചൊരിയുന്ന

ഹ്യദയവിശാലതകളിലോ?

അവനെ ജീവിക്കാന്‍

അനുവദിക്കുക

അവനു വേണ്ടി

ജീവിക്കാന്‍ അനുവദിക്കുക..

[അജിത് ]


ഡ്രീംസ്.

Dreams


Dreams is a satirical composition set against the backdrop of a tailoring shop and its two employees. While other employees are busy with their chores our protagonist and his mentor are busy putting into practice 'tailor made-how to make money' solutions on unsuspecting prey.
Ajith Nair adopts a simple narrative style with brilliant editing and sleek camera work, to tell the story in a lighthearted yet touching manner. Dreams is what everyday dreams are made off and they do come true –in a fashion that holds the audience in mirthful anticipation.


A low life turns to the art of pick pocketing to pursue his dreams of living a life of luxury. Now its time to practice what he has learnt believing that there is just a thin fine line between dreams and reality. He count on his tactics and luck but there is one thing he did not count on- the act of karma

സ്മരണിക

42 comments:

മാണിക്യം said...

പ്രീയമുള്ള അജിത്!
ഈ അംഗീകരം താങ്കള്‍ അര്‍ഹിക്കുന്നു!
അവര്‍ഡ് നേടിയതില്‍
അജിത്തിനും കുടുംബത്തിനും
ഇതില്‍ സഹകരിച്ച
എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും
അങ്ങേ അറ്റം സന്തോഷത്തൊടെ
"ആല്‍ത്തറ കൂട്ടം"
അഭിനന്ദനം അറിയിക്കുന്നു ..

ജെ പി വെട്ടിയാട്ടില്‍ said...

dear ajith
congratulations !!!!!!
u deserve this by all means like our maanikya chechi said
wish u all the best

jp @ thrissivaperoor

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അഭിനന്ദനങ്ങള്‍

നിരക്ഷരൻ said...

അജിത്തിന് അഭിനന്ദനങ്ങള്‍. മാതൃഭൂമി പത്രത്തില്‍ വന്ന വാര്‍ത്തയും കണ്ടിരുന്നു.

മെയിന്‍ സ്‌ട്രീം സിനിമാരംഗത്തും അജിത്തിന്റെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ ഉണ്ടാകട്ടെ എന്നും കൂടുതല്‍ ഉയരങ്ങളിലേക്ക് ഈ സിനിമാക്കാരന്‍ എത്തിച്ചേരട്ടെ എന്നും ആശംസിക്കുന്നു.

ആല്‍ത്തറയില്‍ പോസ്റ്റിട്ട് ബൂലോകരെ ഈ വാര്‍ത്ത അറിയിച്ചതിന് മാണിക്യേച്ചിക്ക് നന്ദി.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സത്യത്തിൽ “ബൂലോകത്തു നിന്നു ഒരു പ്രതിഭയ്ക്കു കൂടി അംഗീകാരം “ എന്നല്ല പറയേണ്ടത്..ഇത്തരം ഒരു നല്ല പ്രതിഭയെ ബൂലോകത്തിനു കിട്ടിയ മൂലം ബൂലോകം ധന്യമാക്കപ്പെട്ടു” എന്നാണു പറയേണ്ടത്.യഥാർത്ഥ പ്രതിഭകളെ ആർക്കും തടഞ്ഞു നിർത്താനാവില്ല.സ്വന്തം അമളികഥകൾ പൊടിപ്പും തൊങ്ങലും ചേർത്ത് വീര ചരിതമെന്ന മട്ടിൽ എഴുതി മഹാ സാഹിത്യകാരന്മാരായി പലരും വിലസുന്ന ഈ ബൂലോകത്ത് ഇത്തരം പ്രതിഭകൾ വിരലിലെണ്ണാവുന്നവർ മാത്രമേ ഉള്ളൂ..

ഈ സന്തോഷവേളയിൽ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ സുഹൃത്തേ...ഈ അംഗീകാരം ഭാവിയിൽ ഉണ്ടാകുന്ന കൂടുതൽ കൂടുതൽ ഉയർച്ചയുടെ ചവിട്ടു പടിയാകട്ടെ അജിത്..

തക്ക സമയത്ത് ഇത് എല്ലാവരേയും അറിയിച്ച മാണിക്യത്തിനു പ്രത്യേക നന്ദി

ദീപക് രാജ്|Deepak Raj said...

അജിത്തിന് ആശംസകള്‍.. ഈ പോസ്റ്റ് ഇട്ട മാണിക്യം ചേച്ചിയ്ക്കും നന്ദി.. കമന്റുകളിലൂടെ പലപ്രതിഭകളുടെയും മിന്നലാട്ടം കാണനാവുന്നല്ലോ എന്ന സന്തോഷമുണ്ട്..

:) :) :)

ഓഫ്.: രണ്ടു സ്മൈലി വേറൊരു പ്രതിഭയ്ക്ക് ചുമ്മാതെ കൊടുത്തതാ..

Anonymous said...

Ajithchetta,

"Congratulations, on your remarkable achievement"

Waterloo.Canada

പാമരന്‍ said...

അജിത്തിന് അഭിനന്ദനങ്ങള്‍...

മാണിക്യേച്ചിക്ക് നന്ദി.

കാപ്പിലാന്‍ said...

അജിത്തിന് അഭിനന്ദനങ്ങള്‍...

മാണിക്യേച്ചിക്ക് നന്ദി.

:)

ശ്രീ said...

അജിത്തേട്ടന് അഭിനന്ദനങ്ങള്‍...

ഇത് അറിയിച്ചതിനു നന്ദി, മാണിക്യം ചേച്ചീ...

ജിജ സുബ്രഹ്മണ്യൻ said...

ബൂലോകത്തു നിന്നും വീണ്ടും ഒരു പ്രതിഭക്കു കിട്ടിയ ഈ അംഗീകാരത്തില്‍ സന്തോഷിക്കുന്നു.അജിത്തിനു അഭിനന്ദനങ്ങള്‍ അറിയിക്കുന്നതോടൊപ്പം,ഈ വിവരം ബൂലോകരെ അറിയിച്ച മാണിക്യം ചേച്ചിക്കു നന്ദിയും അറിയിക്കുന്നു

കുഞ്ഞന്‍ said...

മാണിക്ക്യേച്ചി..

നന്ദി പറയുന്നു, ബഹ്‌റൈനിലെ ഒരു ബൂലോഗവാസിയായിട്ടും ഞാന്‍ ദേ ചേച്ചിയുടെ പോസ്റ്റില്‍ക്കൂടിയാണ് ഈ അഭിമാന വാര്‍ത്ത അറിഞ്ഞത്. അജിത്തിന് അനുമോദനങ്ങള്‍..! ഇനിയും ഉയരങ്ങള്‍ കീഴടക്കട്ടെ...

ഓ.ടോ. എന്തായാലും ഈയൊരു പോസ്റ്റിനാല്‍ വേറെ ചില പ്രതിഭകളെ കണ്ടെത്താന്‍ കഴിഞ്ഞു തിരിച്ചറിയാന്‍ കഴിഞ്ഞു. എന്ത് എഴുതുന്നു എന്നതല്ലല്ലൊ എങ്ങിനെയെഴുതുന്നു എന്നതല്ലെ കാര്യം.

ബിന്ദു കെ പി said...

ബൂലോകത്തിന്റെ അഭിമാനമായ അജിത്തിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ.
ഈ വാർത്ത അറിയിച്ച മാണിക്യേച്ചിക്ക് പ്രത്യേകം നന്ദി പറയുന്നു.

അനില്‍ശ്രീ... said...

അജിതിന് മാത്രം അഭിനന്ദനങ്ങള്‍...

ഓ.ടോ.
സുനില്‍ പറഞ്ഞ ആ ബൂലോക 'പ്രതിഭകള്‍' ആരൊക്കെയാണ് എന്ന് ആലൊചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല.. ആരെങ്കിലും സഹായിക്കാമോ? അല്ല, ബ്ലോഗ് എന്നത് സാഹിത്യം എഴുതാനുള്ള സ്ഥലമാണെന്ന് സുനിലിനോട് ആരെങ്കിലും പറഞ്ഞു തന്നോ?

തോന്ന്യാസി said...

അഭിനന്ദനങ്ങള്‍........

പൊറാടത്ത് said...

Congratulations..

Typist | എഴുത്തുകാരി said...

അഭിനന്ദനങ്ങള്‍, ആശംസകള്‍.

G. Nisikanth (നിശി) said...

അജിത്തിന്റെ വേഷങ്ങൾ എന്ന ചിത്രത്തെക്കുറിച്ച് ഇതിൽക്കൂടുതൽ എന്തു പറയാൻ….

പ്രവാസിയായി ജീവിക്കുന്ന ഞാൻ, പ്രവാസിയുടെ ദുഃഖം അറിയുന്ന ഞാൻ, പ്രവാസിയുടെ കഷ്ടപ്പാടുകൾ അനുഭവിക്കുന്ന ഞാൻ എന്തുപറയാൻ….

പറയേണ്ടത് പ്രവാസിയെ പൊന്മുട്ടയിടുന്ന താറാവിനെപ്പോലെ കാണുന്നവരാണ്…
പറയേണ്ടത് അവന്റെ ദുഃഖത്തിന്റെ ഒരുശതമാനം പോലും ഏറ്റുവാങ്ങാൻ മനസ്സില്ലാതെ അവന്റെ വിയർപ്പിന്റെ മണിത്തുട്ടിൽ കണ്ണു വയ്ക്കുന്നവരാണ്…
പറയേണ്ടത് അവന്റെ കൊച്ചു കൊച്ചാവശ്യങ്ങൾക്കു മുൻപിൽ മുഖം തിരിക്കുന്ന അധികാരിവർഗ്ഗങ്ങളാണ്…
ആ വേദന, ആ സ്വപ്നങ്ങൾ, ആ ചിന്തകൾ ആരുകാണുന്നു….
അകിലുപോലെ മറ്റുള്ളവർക്കു സുഗന്ധം പരത്തി സ്വയം പുകഞ്ഞുതീരാൻ വിധിക്കപ്പെട്ട ജന്മങ്ങൾ…

നാട്ടിലെത്തുമ്പോൾ അവൻ ധാരാളിയായിരിക്കാം, ആർക്കാണു ചേതം? മൂന്നും നാലും വർഷങ്ങൾ ഉറ്റവരെ, ഉടയവരെ, ഇതുവരെക്കാണാത്ത സ്വന്തം ചോരയെ കാണാതെ കാണാനെത്തുമ്പോൾ, ആ വർഷങ്ങൾ അനുഭവിച്ചുതീർത്ത യാതനയോടും വേദനയോടും അവഗണനയൊടുമുള്ള അവന്റെ പ്രതികാരമല്ലേ ആ ധാരാളിത്തം! എവിടെയോയിരുന്ന് അവന്റെ വിധി നിശ്ചയിച്ച സകല ദൈവങ്ങൾക്കുമുള്ള താക്കീതല്ലേ ആ ധാരാളിത്തം!

അജിത്ത്, താങ്കളെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു…
ഇതൊരു ചെറിയ സംരംഭമല്ല, ഒരു വലിയ പ്രതീക്ഷയാണ്. എല്ലാ പ്രവാസിയുടേയും ഉള്ളിലെ വിങ്ങലുകൾ കണ്ടറിഞ്ഞ് പകർത്തി അതിന്റെ ജ്വാല മറ്റുള്ളവരിലും അണയാതെ തെളിച്ചു നിർത്തുന്ന പ്രതീക്ഷ….

എല്ലാ ഭാവുകങ്ങളും നേരുന്നു

സ്നേഹപൂർവ്വം

ചെറിയനാടൻ

ഗീത said...

ഉള്ളിലുറങ്ങുന്ന നോവുകളെ ഉടയാടയുടെ പകിട്ടിനാല്‍ മറച്ച് വച്ച് ജീവിതം തള്ളിനീക്കുന്ന പ്രവാസിയുടെ മനസ്സ് വായിക്കാന്‍ കഴിഞ്ഞ അജിത്തിന് അഭിനന്ദനങ്ങള്‍. സര്‍വ്വവിധ മംഗളാശംസകളും നേരുന്നു.
സ്വപ്നചാരുതകളുണര്‍ത്തുന്ന മനോഹര സൃഷ്ടികള്‍ ഇനിയുമിനിയും ഈ സര്‍ഗ്ഗധനന്റെ പ്രതിഭയില്‍ നിന്നുമുണരട്ടേ...

G Joyish Kumar said...

അഭിനന്ദനങ്ങള്‍ ...

The Common Man | പ്രാരബ്ധം said...

അജിത്ത്‌, ആദ്യമായി അഭിനന്ദനങ്ങള്‍ അറിയിച്ചു കൊള്ളട്ടെ!

ഓഫേയ്‌!

പഴയ ഒരു തമാശ ഓര്‍മ്മ വരുന്നു [ കോമഡി കോമഡി]

പള്ളിപ്പറമ്പില്‍ കാഥികന്‍ തകര്‍ത്തു കഥ പറയുകയാണ്‌. " യേശുവിന്റെ ചതിച്ചതാരാണ്‌?? ഒറ്റിക്കൊടുത്ത യൂദാസാണോ? അല്ല! തള്ളിപ്പറഞ്ഞ പത്രോസാണോ? അല്ല! കൈ കഴുകിയ പീലാത്തോസാണോ?? അല്ല!"

അടിച്ചു പൂസായി കഥ കേട്ടുകൊണ്ടിരുന്ന മത്തായി ആകുലതയോടെ : " കര്‍ത്താവേ, ഇനി ഞാനെങ്ങാനുമാണോ??"

അനില്‍ശ്രീ, സംശയിക്കണ്ട അതു ഞാന്‍ തന്നെയാകുന്നു. എനിക്കു "വീര വിലാസങ്ങള്‍" എന്ന തലക്കെട്ടില്‍ ഒരു ബ്ലോഗ്‌ തന്നെയുണ്ട്‌.

Unknown said...

അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

ദുബായില്‍ വരികയാണെങ്കില്‍ അറിയിക്കുമല്ലോ?

വികടശിരോമണി said...

ആശംസകൾ...

കുറുമാന്‍ said...

അഭിനന്ദനങ്ങള്‍ ശ്രീ അജിത്ത്.

ഇതിവിടെ ഇട്ടതിനു മാണിക്യാമ്മക്ക് നന്ദി.

Malayali Peringode said...

‘ബൂലോക വാസികളുടെ’ അഭിമാനമായ,
അജിത് നായര്‍ കീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ

ജയ് ജയ് ജയ് ജയ്


ആശംസകള്‍...!!

Ranjith chemmad / ചെമ്മാടൻ said...

അജിത്തിന് അഭിനന്ദനങ്ങള്‍......

Senu Eapen Thomas, Poovathoor said...

അജിത്തിന്റെ സ്വപനവും, വേഷവും സാക്ഷാത്ക്കരിക്കപ്പെട്ടതിനു ഒമാനില്‍ നിന്നും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ആശംസകള്‍.

ഗള്‍ഫ്‌ എന്നത്‌ സാധാ മലയാളിയുടെ ഒരു സ്വപ്ന ഭൂമി തന്നെയാണു. ഇവിടെ പ്രതീക്ഷകളും, സ്വപനങ്ങളുമായി, നാട്ടില്‍ നിന്ന് അന്യായ പലിശയ്ക്ക്‌ കടം വാങ്ങി, ഈ സ്വപന ലോകത്തില്‍ അവന്‍ വന്ന് കഴിഞ്ഞാല്‍ പിന്നെ കാട്ടുന്നത്‌ വേഷം കെട്ടലുകള്‍ തന്നെയാണു. നാട്ടിലേക്ക്‌ ഓരോ ഡ്രാഫ്റ്റുകള്‍ അയയ്ക്കുമ്പോഴും അവന്‍ ഇവിടെ സത്യത്തില്‍ ഷേക്കാവുന്നത്‌ അവനു മാത്രം അറിയാവുന്ന സത്യം. പോരട്ടെ..ഇങ്ങനെയുള്ള സംഭവങ്ങള്‍ ഇനിയും.

പിന്നെ അജിത്തിന്റെ ഈ നേട്ടം മാലോകരെ ആല്‍ത്തറയില്‍ മൈക്കും കെട്ടി വിളിച്ചറിയിച്ച മാണിക്യ ചേച്ചിയുടെ ആ വലിയ ഹൃദയത്തിനും മനസ്സിനും ആസംസകള്‍...

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

Dr. Prasanth Krishna said...

മാണിക്യം ഉചിതമായി ഈ പോസ്റ്റ്. അജിത്തേ അഭിനന്ദനങ്ങള്‍ നേരത്തേ അറിയിച്ചു എങ്കിലും ഒരിക്കല്‍ കൂടി ഹ്യദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

പാറുക്കുട്ടി said...

അഭിനന്ദനങ്ങൾ!

നിരക്ഷരൻ said...

@ സുനില്‍ കൃഷ്ണന്‍.

മാഷേ താങ്കളുടെ കമന്റ് മറ്റ് പലര്‍ക്കും കൊണ്ടതുപോലെ എനിക്കും കൊണ്ടു :(

“സ്വന്തം അമളികഥകൾ പൊടിപ്പും തൊങ്ങലും ചേർത്ത് വീര ചരിതമെന്ന മട്ടിൽ എഴുതി മഹാ സാഹിത്യകാരന്മാരായി പലരും വിലസുന്ന ഈ ബൂലോകത്ത് ഇത്തരം പ്രതിഭകൾ വിരലിലെണ്ണാവുന്നവർ മാത്രമേ ഉള്ളൂ“

ബൂലോകത്ത് എഴുതുന്നവരൊക്കെ മാഹാസാഹിത്യകാരന്മാരാണെന്നുള്ള താങ്കളുടെ അബദ്ധധാരണയില്‍ നിന്ന് ഉരുത്തിരിഞ്ഞ് വന്ന വരികള്‍ മാത്രമായിട്ടേ അതിനെ കാണാന്‍ പറ്റൂ. അല്ലെങ്കില്‍ എന്താണ് ബൂലോകം എന്ന് ശരിക്ക് മനസ്സിലാക്കാത്തതില്‍ നിന്ന് പുറത്തുവന്ന വരികള്‍. അതുമെല്ലെങ്കില്‍‍ ഇപ്പറഞ്ഞ മഹാപ്രതിഭകള്‍ ചെയ്യുന്നതുപോലെ സ്വന്തം അമളിക്കഥകളൊ, കഥകളോ, കവിതകളോ മറ്റേതെങ്കിലും ഒരു വിഷയമോ തിരഞ്ഞെടുത്ത് എഴുതി ബൂലോകത്ത് വിലസാന്‍ പറ്റാത്തതുകൊണ്ടുള്ള താങ്കളുടെ വിഷമം പുറത്തുവന്നത് അങ്ങനെയായിരുന്നു എന്ന് കരുതേണ്ടിയിരിക്കുന്നു.

ഇത് ഒരു കളരിയാണ് മാഷേ. സ്കൂള്‍-കോളേജ് വിദ്യാഭ്യാസകാലത്ത് നാലുവരിപോലും കുത്തിക്കുറിക്കുകയോ പ്രതിഭ(അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍) തെളിയിക്കുകയോ ചെയ്യാത്ത, എന്നാല്‍ മലയാളം കൂട്ടിയെഴുതാന്‍ അറിയുകയും ചെയ്യുന്ന കുറേപ്പേര്‍ അവര്‍ക്ക് ഉണ്ടെന്ന് കരുതുന്ന കഴിവുകള്‍ പ്രകടിപ്പിക്കുന്ന ഒരു വേദി. അത് സമാനമനസ്ക്കരായ/അതുപോലെതന്നെ എഴുതുന്ന മറ്റ് ചിലര്‍ ചെന്ന് വായിച്ച് കമന്റിട്ട് കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന ഒരിടം. തിരിച്ച് ഇവര്‍ അവരുടെ പോസ്റ്റുകളും വായിച്ച് പ്രോത്സാഹിപ്പിക്കുന്നു. അല്ലാതെ ഇവിടെ എം.ടി.വാസുദേവന്‍ നായരൊന്നും വന്ന് ആരുടേയും പോസ്റ്റ് വായിച്ച് കമന്റടിച്ച് പോകുന്നില്ലല്ലോ ?

സീരിയസ്സായിട്ടുള്ള വായനയ്ക്ക് ബൂലോകവാസികള്‍ എല്ലാവരും പുറത്തുള്ള ശരിയായ മഹാസാഹിത്യകാരന്മാരുടെ രചനകളെ ആശ്രയിക്കുന്നുണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം. ഇത്രയൊക്കെയാണ് ഞാന്‍ ഈ ബൂലോകം എന്ന സംഭവത്തെപ്പറ്റി മനസ്സിലാക്കിയിട്ടുള്ളത്.

പിന്നെ ഈ ബൂലോകത്ത് മുന്‍പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായി നല്ല വരികള്‍ കുറിക്കുന്നവരെ മാതൃഭൂമി പോലുള്ള മാദ്ധ്യമങ്ങള്‍ ‘ബ്ലോഗന‘ എന്ന പേരില്‍ പരിചയപ്പെടുത്തുന്നതിനെപ്പറ്റിയും അറിവുണ്ടാകുമല്ലോ ? (ആ തിരഞ്ഞെടുപ്പില്‍ എന്തെങ്കിലും പാകപ്പിഴകളും പക്ഷപാതത്ത്വവും ഉണ്ടോ/ഉണ്ടായിട്ടുണ്ടോ എന്നൊന്നും അറിയില്ല.അത് മറ്റൊരു വിഷയമാക്കി വേണമെങ്കില്‍ ഈ ആല്‍ത്തറയില്‍ത്തന്നെ ചര്‍ച്ചയാവാം.) അതില്‍നിന്നൊക്കെത്തന്നെ എന്താണ് മനസ്സിലാക്കേണ്ടത് ? ഇതൊന്നും മനസ്സിലാകാഞ്ഞിട്ടൊന്നുമല്ല താങ്കള്‍ ഇവിടെവന്ന് അജിത്തിനെ അനുമോദിക്കാന്‍ ഇട്ട ഈ പോസ്റ്റില്‍ വെടിപൊട്ടിച്ച് പോയതെന്ന് നന്നായിട്ടറിയാം.

പിന്നെന്തിനങ്ങനെ പറഞ്ഞു ? ആ ചോദ്യത്തിന് ഭാഗികമായ ഒരുത്തരം ,(എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്)ഞാന്‍ മുകളില്‍ എഴുതിയതിലുണ്ട്. പിന്നൊരു സാദ്ധ്യതയുള്ളത്....ബൂലോകം എന്ന ഈ പുതിയ മാദ്ധ്യമത്തില്‍ കൃഷ്ണന്‍നായരാകാന്‍ ശ്രമിക്കുന്ന ചിലരുണ്ട്. ഇതൊരു ഭയങ്കരസംഭവമാണെന്ന് ആദ്യം അവര്‍ തന്നെ അങ്ങോട്ട് സങ്കല്‍പ്പിച്ച് ഉയര്‍ത്തിവെക്കുന്നു. എന്നിട്ട് ഇവിടുള്ളവരെ മൊത്തം വിമര്‍ശിച്ച് ഭയങ്കര വിവര്‍ശന മഹാപ്രതിഭകളാകാന്‍ ശ്രമിക്കുന്നു. ഇനി അക്കൂട്ടത്തിലേക്കെങ്ങാനും കയറിപ്പെടാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണോ താങ്കളീ കമന്റ് ഇവിടെ ഇട്ടിട്ട് പോയത് ? അത്തരക്കാരെയൊക്കെ ബൂലോകത്തുള്ള താങ്കള്‍ പറഞ്ഞ ‘മഹാസാഹിത്യകാ‍രന്മാര്‍‘ തിരിച്ചറിഞ്ഞുകഴിഞ്ഞിട്ടുണ്ട്.

എന്തായാലും എനിക്കീ ആല്‍ത്തറയില്‍ മനസ്സ് തുറക്കാന്‍ വിധം ഇങ്ങനൊരു കമന്റ് ഇട്ടതില്‍ ഞാന്‍ താങ്കള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു. അമളിക്കഥകള്‍ക്ക് പുറമെ ഭാവനയില്‍ നിന്ന് ഉരുത്തിരിഞ്ഞ് വരുന്ന വല്ല കഥകളുമൊക്കെ എഴുതാന്‍ താങ്കളുടെ ഈ കമന്റ് നിമിത്തമായേക്കും. നന്ദി.

ഇനി എന്റെ ഈ കമന്റിനെപ്പിടിച്ച് തര്‍ക്കങ്ങളും വാഗ്വാദങ്ങളും എല്ലാമാ‍കാം, ആരോഗ്യപരമായരീതിയില്‍. തെറിവിളിയില്‍ എനിക്ക് താല്‍പ്പര്യമില്ല. ഈ വിഷയത്തെപ്പറ്റി ഇനി മറ്റേതെങ്കിലും പോസ്റ്റുകള്‍ തന്നെ പുറത്തുവരാനും മതി. അതിലും എനിക്ക് താല്‍പ്പര്യമില്ല. ഈ കമന്റുറയ്ക്ക് വെളിയില്‍ പോകാനും മാത്രം പ്രസക്തി താങ്കള്‍ പറഞ്ഞതിലോ ഞാന്‍ പറഞ്ഞതിലോ ഇല്ല.

മാണിക്യം said...

ജെപി.
പ്രിയ ഉണ്ണികൃഷ്ണന്‍
നിരക്ഷരന്‍
സുനിൽ കൃഷ്ണൻ
ദീപക് രാജ്
അജ്‌നുമോള്‍
പാമരന്‍
കാപ്പിലാന്‍
ശ്രീ
കാന്താരിക്കുട്ടി
കുഞ്ഞന്‍
ബിന്ദു കെ പി
അനില്‍ശ്രീ
തോന്ന്യാസി
പൊറാടത്ത്
എഴുത്തുകാരി
ചെറിയനാടൻ
ഗീത്
Namaskar
പ്രാരാബ്ധം
കൈതമുള്ള്
വികടശിരോമണി
കുറുമാന്‍
മലയാ‍ളി
രണ്‍ജിത് ചെമ്മാട്.
സെനു, പഴമ്പുരാണംസ്‌
Prasanth. R Krishna
പാറുക്കുട്ടി
നിരക്ഷരന്‍ ..

അര്‍ഹതപ്പെട്ട അംഗീകാരം ലഭിക്കുമ്പോള്‍
ആ പ്രതിഭയെ അനുമോദിക്കാന്‍ അവസരം കിട്ടുന്നത് മറ്റുപലരേയും പോലെ ഞാനും ഇഷ്ടപ്പെടുന്നു.

വേഷങ്ങള്‍,ഡ്രീംസ്,ഫ്രജൈല്‍ എന്നീ മൂന്ന് ചിത്രങ്ങളും കാണുവാന്‍ സാധിച്ചു വളരെ നന്നായ അവതരണം, ഈ ചിത്രങ്ങള്‍‌ക്ക് അംഗീകാരവും പുരസ്ക്കാരവും കിട്ടിയതില്‍ സന്തോഷിക്കുന്നു, അജിതിനെ അനുമോദിക്കാന്‍ ആല്‍ത്തറകൂട്ടത്തില്‍ ഒപ്പം കൂടിയ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും നന്ദി ...
‘ഈ അംഗീകാരം ഉയർച്ചയുടെ ചവിട്ടു പടിയാകട്ടെ,കൂടുതല്‍ ഉയരങ്ങളിലേക്ക് ഈ കലാകാരന്‍‍ എത്തിച്ചേരട്ടെ എന്ന ആശംസയോടെ, പ്രാര്‍ത്ഥനയോടെ
മാണിക്യം....

കാപ്പിലാന്‍ said...

"പിന്നെ ഈ ബൂലോകത്ത് മുന്‍പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായി നല്ല വരികള്‍ കുറിക്കുന്നവരെ മാതൃഭൂമി പോലുള്ള മാദ്ധ്യമങ്ങള്‍ ‘ബ്ലോഗന‘ എന്ന പേരില്‍ പരിചയപ്പെടുത്തുന്നതിനെപ്പറ്റിയും അറിവുണ്ടാകുമല്ലോ ? (ആ തിരഞ്ഞെടുപ്പില്‍ എന്തെങ്കിലും പാകപ്പിഴകളും പക്ഷപാതത്ത്വവും ഉണ്ടോ/ഉണ്ടായിട്ടുണ്ടോ എന്നൊന്നും അറിയില്ല.അത് മറ്റൊരു വിഷയമാക്കി വേണമെങ്കില്‍ ഈ ആല്‍ത്തറയില്‍ത്തന്നെ ചര്‍ച്ചയാവാം.) അതില്‍നിന്നൊക്കെത്തന്നെ എന്താണ് മനസ്സിലാക്കേണ്ടത് ? ഇതൊന്നും മനസ്സിലാകാഞ്ഞിട്ടൊന്നുമല്ല താങ്കള്‍ ഇവിടെവന്ന് അജിത്തിനെ അനുമോദിക്കാന്‍ ഇട്ട ഈ പോസ്റ്റില്‍ വെടിപൊട്ടിച്ച് പോയതെന്ന് നന്നായിട്ടറിയാം."

മഹാഗാന്ധിയനായ നിരക്ഷരനില്‍ നിന്നും ഇങ്ങനെ മറുപടി വന്നതില്‍ ഞാന്‍ ഏറ്റവും അധികം സന്തോഷിക്കുന്നു .വല്ലപ്പോഴും ഇങ്ങനെ കാര്യങ്ങള്‍ തുറന്നെഴുതനം. അല്ലാതെ കാര്യങ്ങള്‍ വായിക്കുമ്പോള്‍ കണ്ണടച്ച് പോകരുത് .ദീപ്ക്കിനോട് ഞാന്‍ കുളത്ത് മണ്ണില്‍ പോയി കാര്യം പറഞ്ഞിട്ടുണ്ട് .ഇന്നലെ സുനിലിന്റെ കമെന്റ് ഞാന്‍ കണ്ടിരുന്നു .അതിനുള്ള മറുപടിയായി പലരും പറഞ്ഞപ്പോള്‍ അത് പ്രശ്നമായി മാറും എന്നറിഞ്ഞു കൊണ്ടാണ് ഞാന്‍ മാണിക്യതോട് രാത്രിയില്‍ പറഞ്ഞത് കമെന്റ് മോഡറേറ്റ് ചെയ്യാന്‍ .ബഷീര്‍ വെള്ളരക്കാടന്‍ ആ കാര്യം പറയുകയും ചെയ്തു .അങ്ങനെയാണ് ആദ്യമായി ആല്‍ത്തറയില്‍ കമെന്റ് മോഡറേറ്റ് ചെയ്യുന്നത് .കഴിവതും ആരും പ്രകോപനപരമായ അഭിപ്രായങ്ങള്‍ ഇവിടെ എഴുതാതിരിക്കാന്‍ ശ്രമിക്കണം .

നിരൂപണം ഒരു കലയാണ്‌ .എന്നെ പോലെയുള്ള സാധാ എഴുത്തുകാര്‍ കുത്തിക്കുറിക്കുന്നതാണ് ഇവിടം .പാമരനും ,നിരക്ഷരനും ,പൊട്ടന്‍ കാപ്പിയുടെയും കൂട്ടായ്മ .പണ്ഡിത ശ്രേഷ്ടര്‍ കഴിവതും അവരവരുടെ ബ്ലോഗില്‍ എഴുതുന്നതാകും ഉചിതം .ഒരിക്കല്‍ ഞാന്‍ ഒരു കവിത ഇവിടെ എഴുതിയപ്പോള്‍ സുനില്‍ ഇതുപോലെ ഒരു കമെന്റ് പറഞ്ഞു. ഞാന്‍ ഒന്നും മിണ്ടിയില്ല .ഞാന്‍ ഇപ്പോള്‍ ഇവിടെ നിങ്ങള്‍ ഏവരേയും പോലെ ഒരു അംഗം മാത്രമാണ് .ഇതിന്റെ അട്മിനി സ്ഥാനത്ത് നിന്നും ഞാന്‍ മാറി .അതുകൊണ്ട് തന്നെ എനിക്കും കാര്യങ്ങള്‍ തുറന്നു പറയാം .

പിന്നെ മുകളില്‍ കോട്ടിയ ബ്ലോഗനയുടെ കാര്യം .അവിടെയും പക്ഷാപാതം ഉണ്ടെന്നു തോന്നുന്നു .ഞാന്‍ രണ്ടു മൂന്നു മെയില്‍ അയച്ചിട്ടും ഒരു മറുപടി പോലും കിട്ടിയിട്ടില്ല .ഒരു പക്ഷേ എന്‍റെ കുത്തിക്കുറിപ്പുകള്‍ പ്രസിദ്ധികരണ യോഗ്യം എന്ന് അവര്‍ക്ക് തോന്നിയിട്ടുണ്ടാവില്ല .നിരക്ഷരന്‍ ഇപ്പോള്‍ ഇത് പറഞ്ഞതുകൊണ്ട് പറഞ്ഞു എന്ന് മാത്രം.

മാണിക്യം said...

കാപ്പിലാന്‍
ചായ കോപ്പയ്ക്കുള്ളില്‍
കൊടുംങ്കാറ്റ് ഉണ്ടാകില്ല..
അടുത്ത പോസ്റ്റ് ഇട്ടു
വളരെ നല്ല ഒരു റ്റോപിക്
ശ്രീ പ്രശാന്ത് കൃഷ്ണയുടെ
കീ‍ബോര്‍ഡില്‍ നിന്ന്..

ഇതു മനസ്സിലെ സന്തോഷം പങ്കുവയ്ക്കാന്‍
വേണ്ടി ഒന്നു ഒത്തു കൂടിയതാണ്.. വന്ന എല്ലാവര്‍ക്കും ഒരിക്കല്‍ കൂട്ടി നന്ദി

സുനിലും നിരക്ഷരനും പോരു കോഴികളെ പോലെ ആല്‍ത്തരയില്‍ കൊത്തുകൂടില്ല.
പറഞ്ഞത് ചുമ്മാതല്ല അടുത്ത പൊസ്റ്റ് നോക്കൂ!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഈ പോസ്റ്റിൽ ഞാൻ ഇട്ട കമന്റിലെ ചില അഭിപ്രായങ്ങളോടു ശക്തമായി പ്രതികരിച്ച എന്റെ സുഹൃത്തുക്കളോട്,

ആദ്യമായി തന്നെ എന്റെ വാക്കുകൾ മന:പൂർവം അല്ലെങ്കിൽ പോലും നിങ്ങളെ എല്ലാവരേയും വേദനിപ്പിച്ചതിൽ ഞാൻ അതിയായീ ദു:ഖിയ്ക്കുന്നു.ഇതു ഒരു വലിയ പ്രശ്നമാക്കി മാറ്റാൻ എനിയ്ക്ക് താല്പര്യമില്ല.എന്റെ വാക്കുകളുടെ ഉദ്ദേശ്യവും അതല്ലായിരുന്നു.നാളെയുടെ മാധ്യമം എന്ന രീതിയിൽ ഞാൻ കാണുന്ന ബ്ലോഗിനെക്കുറിച്ചു എനിയ്ക്കു ചില ധാരണകൾ ഉണ്ട്.അതു ഒരു പക്ഷേ തെറ്റായിരിയ്ക്കാം.അത്തരം ചില കാഴ്ച പ്പാടുകളിലെ വ്യത്യസ്തതയാണു എന്റെ ആ ഭിപ്രായത്തിനു കാരണം.അതു നിങ്ങളാരും എഴുതുന്നത് ശരിയല്ലെന്നു വാദിയ്ക്കുന്ന ഒരു വിമർശകനോ അല്ലെങ്കിൽ നിരക്ഷരൻ പറഞ്ഞ പോലെ കൃഷ്ണൻ നായർ സാറാകാനോ ഉള്ള ത്വരയും അല്ല.ഞാൻ എന്റെ അഭിപ്രായം രൂപീകരിച്ച ചില പോസ്റ്റുകളിലെ ഹാസ്യം വായിച്ചു ഞാൻ തന്നെ പലപ്പോളും ഓർത്തോർത്തു ചിരിച്ചിട്ടുമുണ്ട്.ഒരു പക്ഷെ അങ്ങനെ ഹാസ്യം എഴുതാൻ പറ്റിയിരുന്നെങ്കിൽ എന്നോർത്തു അസൂയപ്പെട്ടിട്ടുമുണ്ട്.പക്ഷേ അതിനുമപ്പുറം, അത്ര മനോഹരമായി എഴുതുന്നവർ ആ തലം വിട്ട് ഉയരാൻ അല്പം പോലും ശ്രമിയ്ക്കുന്നില്ലല്ല്ലോ എന്നൊരു ചിന്തയാണു എന്നെക്കൊണ്ട് ആ അഭിപ്രായം പറയിച്ചത്.അങ്ങനെ ചെയ്തില്ലെങ്കിൽ ഒരു ദിവസം വഴിമുട്ടും.അതുണ്ടാകാതിരിയ്ക്കണമെങ്കിൽ നല്ല വായന വേണം.അതു ബ്ലോഗിനുള്ളിൽ ഒതുങ്ങി നിൽക്കരുത് .

അല്ലാതെ ആരേയും വേദനിപ്പിയ്ക്കണം എന്ന് എനിയ്ക്കു ആഗ്രഹമില്ലായിരുന്നു.ഇപ്പോളും ഇല്ല.ഇത് ഒരു നല്ല കൂട്ടായ്മ ആയിത്തന്നെ നിലനിൽക്കണം എന്നു തന്നെയാണു എന്റെ ഏറ്റവും വലിയ ആഗ്രഹവും.

പിന്നെ, ബ്ലോഗിനെ നിരക്ഷരൻ പറഞ്ഞ പോലെ ഒരു രണ്ടാം തരം ആയി കാണുകയും വേണ്ട.അവസരം നന്നായി വിനിയോഗിച്ചാൽ എന്തു കൊണ്ട് ഒരു എം.ടി യോ, ഒ.വി വിജയനോ ഒക്കെ ഇവിടെ ഉണ്ടായിക്കൂടാ..നമ്മൾ തന്നെ ഇതിന്റെ നിലവാരം ഇടിച്ചു കാണിയ്ക്കേണ്ടതുണ്ടോ? ഇപ്പോൾ തന്ന മാതൃഭൂമിയ്ക്കും ഇൻഡ്യൻ എക്സ്പ്രസിനുമൊക്കെ ബ്ലോഗ് രചനകൾക്കു അവസരം കൊടുക്കേണ്ടി വന്നിട്ടില്ലേ?

എന്റെ വാക്കുകൾ മുറിവേൽ‌പ്പിച്ചതിൽ ഒരിയ്ക്കൽകൂടി ദു:ഖം രേഖപ്പെടുത്തിക്കൊള്ളുന്നു.ഇനി ഈ പൊതു വേദിയിൽ ഇത് ചർച്ച ചെയ്യാൻ ഞാൻ ആഗ്രഹിയ്ക്കുന്നില്ല.

ഏ.ആര്‍. നജീം said...

അജിത്തിന് അഭിനന്ദനങ്ങള്‍...

ഒപ്പം, ഈ വാര്‍ത്ത എത്തിച്ചതിന് മാണിക്ക്യത്തിനും നന്ദീട്ടോ... :)

ശ്രീവല്ലഭന്‍. said...

അജിത്തിന് അഭിനന്ദനങ്ങള്‍!

ബാജി ഓടംവേലി said...

അജിത്തേ,
അഭിനന്ദനങ്ങള്‍ നേരത്തേ അറിയിച്ചു എങ്കിലും ഒരിക്കല്‍ കൂടി ഹ്യദയം നിറഞ്ഞ അഭിനന്ദനങ്ങള്‍................
മാണിക്യം ഉചിതമായി ഈ പോസ്റ്റ്.

Unknown said...

അഭിമാനിക്കനുള്ള വകയുണ്ട്. ഭാവുകങ്ങള്‍.

Anonymous said...

അജിത്തിന് അഭിനന്ദനങ്ങള്‍, ഭാവി കൂടുതല്‍ പ്രകാശിക്കട്ടെ.
ഇതിവിടെ പോസ്റ്റിയതിനും എന്നെപ്പോലുള്ള കിണറ്റിലെ തവളകളെ ഇ-മെയില്‍ വഴി അറിയിച്ചതിനും മാണിക്യത്തിനും പ്രത്യേക നന്ദി!

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

തീര്‍ച്ചയായും അജിത് അര്‍ഹിക്കുന്നവ തന്നെയാണീ അവാര്‍ഡുകള്‍.

അഭിനന്ദനങ്ങള്‍, ഒപ്പം കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുവാന്‍ എല്ലാ വിധ ആശംസകളും.

Ajith Nair said...

നന്ദി മാണിക്കം ചേച്ചി, ഇങ്ങനെ ഒരു കാര്യത്തിനു മനസ്സും സമയവും കണ്ടെത്തിയതിന് ഒപ്പം ആല്‍ത്തറയുടേ സൂക്ഷിപ്പുകാരായ കാപ്പിലാന്‍ ,നിരക്ഷരന്‍ , പാമരന്‍ ,ഗോപന്‍‍, ഗീത് എല്ലാവര്‍ക്കും ആശംസകള്‍.എനിക്ക്
കിട്ടിയ അംഗീകാരങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കാന്‍ ഇവിടെ വന്ന ജെപി. ,
പ്രിയ ഉണ്ണികൃഷ്ണന്‍ , സുനിൽ കൃഷ്ണൻ,ദീപക് രാജ്, Ajnu C Jacob, ശ്രീ
,കാന്താരിക്കുട്ടി ,കുഞ്ഞന്‍ ,ബിന്ദു കെ പി ,അനില്‍ശ്രീ... ,തോന്ന്യാസി ,പൊറാടത്ത് , Typist | എഴുത്തുകാരി ,ചെറിയനാടൻ ,ഗീത്
Namaskar ,The Common Man | പ്രാരാബ്ധം , കൈതമുള്ള് ,വികടശിരോമണി,
കുറുമാന്‍ ,മലയാ‍ളി ,രണ്‍ജിത് ചെമ്മാട്. ,Senu Eapen Thomas, Poovathoor, Prasanth. R Krishna, പാറുക്കുട്ടി.. ,ഏ.ആര്‍. നജീം , ശ്രീവല്ലഭന്‍.
,ബാജി ഓടംവേലി ,പാലക്കുഴി , നിര്‍മല , മോഹന്‍ പുത്തന്‍‌ചിറ എന്നിവര്‍ക്കും നന്ദി..
ഈ ആഴ്ചയിലെ " ചിത്രഭൂയില്‍" ഈ വാര്‍ത്ത
പ്രസിദ്ധീകരിച്ചിരിക്കുന്നു.

നന്മകള്‍ നേരുന്നു

keralafarmer said...

ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസില്‍ വാര്‍ത്തയുണ്ട് റിപ്പോര്‍ട്ടര്‍ ആശയ്ക്ക് നന്ദി രേഖപ്പെടുത്താം.