Friday, January 23, 2009

സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കരുത്

ഇന്ത്യയെ മൊത്തമായും ചില്ലറയായും അമേരിക്കക്ക് അടിയറവച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ രാഷ്ടീയകോമരങ്ങള്‍. ആയിരങ്ങള്‍ ജീവന്‍ ബലിയര്‍പ്പിച്ചും, ഇന്നും ജീവഛവങ്ങളായ് ജീവിക്കുന്ന സ്വാതന്ത്യസമരസേനാനികള്‍ വിയര്‍പ്പൊഴുക്കിയും നേടിതന്നതാണ് അതന്ന് നമ്മളും പലപ്പോഴും മറക്കുന്നു. ഒരു I.P.S ഓഫീസറിന്റെ ഭാര്യ ദേശീയ പതാക അവരുടെ കാല്‍കീഴിലിട്ട് ചവിട്ടുന്ന ഒരു ചിത്രം കുറെനാള്‍ മുന്‍പ് നമ്മള്‍ കണ്ടു. ആരോ വിദേശവനിത ഇന്ത്യയുടെ ദേശീയ പതാകയാണന്നറിയാതെ, എന്തോ ഒരു തുണികഷണം എന്ന് കരുതി തറയില്‍ വിരിച്ചതിനും, അത് അവിടനിന്നും എടുത്തുമാറ്റുന്നതിനുമിടയില്‍ വീണുകിട്ടിയ സെക്കന്‍ഡുകളുടെ ഇടവേളയില്‍ മിടുക്കനായ ഫോട്ടോഗ്രാഫര്‍ തന്റെ ക്യാമറയില്‍ ക്യത്യമായ് പകര്‍ത്തി നെറ്റിലേക്ക് ഇട്ടതാണന്നുമാണ് അന്വഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ നമ്മുടെ ദേശീയ ഗാനാലാപന രീതിയെ അമേരിക്കന്‍ സമ്പ്രദായത്തിന് അടിയറ വച്ച ഡോക്ട്. ശശി തരൂറിന് അബദ്ധം പറ്റിയതാണന്നു പറയാന്‍ നിര്‍‌വാഹമില്ലല്ലോ? ഫെഡറല്‍ ബാങ്ക് സംഘടിപ്പിച്ച ഒരു പൊതു പരിപാടിയിലാണ് ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ സദസ്യരെകൊണ്ട് അമേരിക്കക്കാര്‍ ചെയ്യും പോലെ വലതു കൈ നെഞ്ചോടു ചേര്‍ത്തു വയ്‌ക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചത്.
'ഭാരതകഥ'യും [Great Indian Novel (1989)], ഇന്ത്യ. അര്‍ത്ഥരാത്രി മുതല്‍ ഈ നൂറ്റാണ്ടു‌വരയും ശേഷവും [India : From Midnight to the Millennium and Beyond (1997)] രചിച്ച ഡോക്ട്. ശശി തരൂറിന് ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രവും അതില്‍ ദേശീയ ഗാനത്തിന്റെ പങ്കും അറിയില്ല എന്നു ധരിക്കാന്‍ കഴിയുകയില്ല. ബ്രിട്ടനില്‍ ജനിച്ച് ജീവിതത്തിന്റെ സിംഹഭാഗവും അമേരിക്കന്‍ ഐക്യനാടുകളില്‍ ചിലവിട്ട അദ്ദേഹത്തിന് അതിന്റെ മഹത്വം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലന്നുവേണം അനുമാനിക്കാന്‍. അമേരിക്കയാണ് അവസാനവാക്ക് എന്ന് കരുതുന്നവര്‍ക്കും, സായിപ്പിന് അഭിമാനം അടിയറവച്ച് പാദസേവ ചെയ്യുന്നവര്‍ക്കും ഇന്ത്യയുടെ ദേശീയ പതാകയെയും, ദേശീയ ഗാനത്തേയും അതിന്റെ നടപടിക്രമങ്ങളേയും ഉള്‍കൊള്ളാന്‍ കഴിഞ്ഞു എന്നു വരില്ല എന്നു മാത്രമല്ല ഡോ. ശശി താരൂറിന് ഓശാന പാടി എന്നും വരാം.

ആയിരകണക്കിന് ധീരദേശാഭിമാനികള്‍ ജീവന്‍ ബലിയര്‍പ്പിച്ച് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യകമ്പനിയുടെ അടിമത്വത്തില്‍നിന്നും ഇന്ത്യക്ക് സ്വാതന്ത്യം നേടിതന്നത് അമേരിക്കയുടെ ആധിപത്യം സ്വീകരിക്കാനായിരുന്നില്ല. ദേശീയപതാകയും ദേശീയ ഗാനവും ഏതുരാജ്യത്തിനും പ്രീയപ്പെട്ടതാണ്. അത് രാജ്യത്തിന്റെ അഭിമാനമാണ്. ദേശീയ പതാക ഉയര്‍ത്തുന്നതിനും, ദേശീയ ഗാനം ആലപിക്കുന്നതിനും ലിഖിതമായ നടപടിക്രമങ്ങള്‍ നമ്മുടെ ഭരണഘടനയിലുണ്ട്. അത് യു. എന്‍ പ്രതിനിധിയായപ്പോള്‍, ഭാര്യാ സ്ഥാനത്ത് ഇന്ത്യന്‍ വംശജയായ തിലോത്തമ താരൂറിനെ മാറ്റി കനേഡിയന്‍ വംശജയായ ക്രിസ്റ്റ ഗില്‍സയെ പ്രതിഷ്‌ഠിക്കുന്നതുപോലെ മാറ്റാനുള്ള ഒന്നല്ല. ഇന്ത്യയിലെ നിരക്ഷരരായ ജനങ്ങള്‍പോലും ആ ചട്ടവട്ടങ്ങള്‍ പാലിക്കുമ്പോള്‍ അറുപത് വര്‍ഷത്തിലേറയായി ഭാരത ജനത അനുവര്‍ത്തിച്ചുവരുന്ന ആ നടപടിക്രം മാറ്റിമറിക്കാന്‍ ഡോക്ട്. ശശി താരൂറിന് എന്താണ് അധികാരം?

ഡോക്ട്. ശശി താരൂറിന് അമേരിക്കയോടുള്ള വിധേയത്വം പ്രകടിപ്പിക്കാനുള്ളതല്ല ഒരു ജനതയുടെ അത്മാവിഷ്‌കാരത്തിന്റെയും രാജ്യസ്‌നേഹത്തിന്റെയും പ്രതിബിംബമായ ദേശീയഗാനം. നമ്മുടെ ദേശീയ ഗാനം ആലപിക്കാന്‍ അമേരിക്കന്‍ രീതി അവലംബിക്കാന്‍ നിര്‍ബന്ധിച്ച വികാരം ബോംബയിലെ തെരുവുകളില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരവല്ല മറിച്ച് സായിപ്പിനെ പ്രീതിപ്പെടുത്തി സായൂജ്യമടയാനുള്ള അധമമായ വികാരം മാത്രമാണതന്ന് മനസ്സിലാക്കാന്‍ മാത്രം ഉള്ള സാമാന്യ ബുദ്ധിയങ്കിലും ഇന്ത്യന്‍ ജനതക്കുണ്ട്. ഡോക്ട്. ശശി താരൂറിനെ ഡോക്ട്. ശശി താരൂറാക്കിയ ഇന്ത്യ, അമേരിക്കക്കാരന്‍ ഉണ്ടാക്കിയതോ സായിപ്പിന്റെ ഔദാര്യമോ അല്ല.

ഒരിക്കല്‍ കേരളത്തിന്റെ അഭിമാനമാണ് ഡോക്ട്. ശശി താരൂര്‍ എന്ന് കരുതുകയും അതില്‍ അഭിമാനിക്കുകയും ചെയ്തിരുന്നു. ആ വികാരമായിരുന്നു Dr. Sasi Tharoor-a Handsome Personality എന്ന ഒരു ബ്ലോഗ് പോസ്റ്റിടാന്‍ പ്രേരണയായതും . എന്നാല്‍ സായിപ്പിന്റെ പാദസേവചെയ്ത് അവനു താറുതാങ്ങി സായൂജ്യമടയുന്ന, മലയാളമണ്ണിന്റെ നാണക്കേടുമാത്രമായി അധ:പതിച്ചുപോയി എന്നറിയുമ്പോള്‍ 'ഭാരതകഥ' രചിച്ച ആ വ്യക്തിത്വം മനസ്സില്‍ നിന്നും മായുകയാണ്.

അമേരിക്കയിലേക്ക് കുടിയേറുകയും എല്ലാ കാര്യത്തിലും സായിപ്പിനെ അനുകരിക്കുകയും അവന്റെ ആട്ടും തുപ്പും ഏല്‍ക്കുന്നതും അവന്റെ വിഴുപ്പു ചുമക്കുന്നതും പുണ്യമായികരുതുകയും, മരിച്ചാലും എന്റെ ശരീരം സായിപ്പിന്റെ മണ്ണില്‍ തന്നെ അടക്കം ചെയ്യണമന്നു ശാഠ്യം പിടിക്കുകയും ചെയ്യുന്ന അന്തസും ആത്മാഭിമാനവുമില്ലാത്ത നപുംസകങ്ങള്‍ക്ക് ഇതൊരു പാഠമായിരിക്കട്ടെ.

N.B: ബുക്കിന്റെ പേരിനു മുകളില്‍ ക്ലിക്ക് ചെയ്‌താല്‍ ഗൂഗിള്‍ ബു‌ക്‌സില്‍ Great Indian Novel-ലും, India : From Midnight to the Millennium and Beyond-ഉം വായിക്കാവുന്നതാണ്.

86 comments:

Dr. Prasanth Krishna said...

അമേരിക്കയിലേക്ക് കുടിയേറുകയും എല്ലാ കാര്യത്തിലും സായിപ്പിനെ അനുകരിക്കുകയും അവന്റെ ആട്ടും തുപ്പും ഏല്‍ക്കുന്നതും അവന്റെ വിഴുപ്പു ചുമക്കുന്നതും പുണ്യമായികരുതുകയും, മരിച്ചാലും എന്റെ ശരീരം സായിപ്പിന്റെ മണ്ണില്‍ തന്നെ അടക്കം ചെയ്യണമന്നു ശാഠ്യം പിടിക്കുകയും ചെയ്യുന്ന അന്തസും ആത്മാഭിമാനവുമില്ലാത്ത നപുംസകങ്ങള്‍ക്ക് ഇതൊരു പാഠമായിരിക്കട്ടെ.

കാപ്പിലാന്‍ said...

തരൂരിന്റെ കൂടെ അമേരിക്കയിലെ നപുംസകങ്ങളെ പിടിച്ചിട്ടത് ശരിയായോ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും .ഇവിടെ തന്നെ മരിക്കാന്‍ ആഗ്രഹിക്കുന്ന ,കുടിയേറിയ മറ്റൊരു നപുംസകം .

ദീപക് രാജ്|Deepak Raj said...

അപ്പോള്‍ നപുംസങ്ങള്‍ക്ക് മറ്റു രാജ്യത്തേക്ക് കുടിയേറാം എന്നാണോ..? നപുംസകം തെറിയല്ല... അവരും മനുഷ്യര്‍ തന്നെ...ആശയങ്ങള്‍ പ്രകടമാക്കുമ്പോള്‍ ഭാഷ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.. കാരണം ചിത്രകാരനിഗ്രഹണം ആട്ടകഥയുടെയും പ്രശ്നം ഭാഷയായിരുന്നു...

ദേശസ്നേഹത്തിനെയും സ്വദേശവസ്തു ഉപയോഗിക്കാന്‍ പറഞ്ഞ ഗാന്ധിജി ഇങ്ങര്‍സോളിന്‍റെ വാച്ചുമായി നടന്നതുപോലെ വിദേശമണ്ണില്‍ തന്നെ ഇരുന്നുവേണം സ്വദേശസ്നേഹം വിളമ്പാന്‍

...

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പ്രശാന്ത്....

നമ്മിൽ പലരും പ്രവാസിയായിരിയ്ക്കുന്നത് നപുംസകങ്ങളായതുകൊണ്ടല്ല.ശശി തരൂരിനെപ്പോലെ ഒരു ന്യൂനപക്ഷത്തെ ഒഴിവാക്കിയാൽ യഥാർത്ഥ പ്രവാസി ഒരു ശ്രീനി കഥാപാത്രം പറയും പോലെ “പട്ടിണി”യിലാണ്.അവരെ പ്രവാസി സമ്മേളനങ്ങളിൽ നാം കണ്ടെത്തിയെന്നു വരില്ല.

പിന്നെ ശശി തരൂരിനെപ്പോലെയുള്ള വരിൽ നാം ഭാരതത്തിന്റെ പ്രതിനിധികളെ കണ്ടെത്തുന്നതും അവരെ അങ്ങനെ പ്രതിഷ്ഠിയ്ക്കുന്നതും ഒക്കെ നമ്മുടെ തെറ്റ്.യാതൊരു മൂല്യവുമില്ലാതെ അവർ പടച്ചു വിടുന്ന പല പുസ്തകങ്ങളെയും പാശ്ചാത്യലോകം കണ്ണടച്ച് അംഗീകരിയ്ക്കുന്നതിൽ വ്യക്തമായ ചില അജണ്ടകളുമുണ്ട്.അതു നാം കാണാതെ പോകുന്നു.അത്തരം ചില മഞ്ഞ വെളിച്ചത്തിൽ തട്ടിയാണു ഇത്തരക്കാരെ പ്രകീർത്തിയ്ക്കുന്ന പലതും നമ്മൾ എഴുതിക്കൂട്ടുന്നത്.

ഇപ്പോൾ മുണ്ടും ജുബ്ബയും അണിഞ്ഞ് കേരളത്തിൽ പല തവണ വരുന്ന ഇദ്ദേഹമാണു തിരുവനന്തപുരം ലോക സഭാ സീറ്റിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിയ്ക്കാൻ ഒരുങ്ങിയിരിയ്ക്കുന്നത്.

Anonymous said...

qwert

Anonymous said...

എടൊ ഉവ്വേ.. തൂറിയവനെ ചുമന്നാല്‍ ചുമന്നവനെ നാറും.. അവനെയൊക്കെ ചുമന്നതും ഇവിടുത്തെ ചില എമ്പോക്കികള്‍ തന്നെ..

വേലിയേല്‍ ഇരുന്നതിനെ ആസനത്തില്‍ വെച്ചു.. ഇപ്പോള്‍ കടിക്കുന്നെ കടിക്കുന്നെ..

Mr. K# said...

ഇത് പോലെ ചെയ്തില്ലല്ലോ. ഇരിക്കുന്നത് റെയില്‍വേ മന്ത്രിയും മുഖ്യമന്ത്രിയും(അന്നത്തെ).

http://img.photobucket.com/albums/v324/anandtech/persons/shameless.jpg

മാണിക്യം said...

പല മാധ്യമങ്ങളും ഈ സംഭവം റിപ്പൊര്‍ട്ട് ചെയ്തു മംഗളം ഇങ്ങനെ:-

ദേശീയഗാനത്തെ അനാദരിച്ചതിന്റെ പേരില്‍ ശശി തരൂരിനെതിരേ നിയമനടപടിക്കായി സംസ്‌ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം തയാറെടുക്കുന്നു. ദേശീയഗാനാലാപം തടസപ്പെടുത്തിയതിനും ഭരണഘടനാപരമായി പൗരന്‍ പാലിക്കേണ്ട കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ചതിനുമെതിരേയാണു നീക്കം. ഡിസംബര്‍ 16 നു മരട്‌ ലേ മെറിഡിയന്‍ ഹോട്ടലില്‍ നടത്തിയ ഹോര്‍മിസ്‌ അനുസ്‌മരണ പ്രഭാഷണത്തിനിടയിലാണു തരൂരിന്റെ വിവാദമായ നടപടികളുണ്ടായത്‌.

മുഖ്യപ്രഭാഷണം നടത്തിയ ശശി തരൂര്‍ തന്നെയാണ്‌ സദസിനെ നിയന്ത്രിച്ചത്‌. അവസാന ചടങ്ങായി ദേശീയഗാനം ആലപിക്കുന്നതിനിടയിലാണ്‌ അദ്ദേഹം ഇടപെട്ടത്‌.

ഗാനം ആരംഭിച്ച്‌ 10 സെക്കന്‍ഡ്‌ കഴിഞ്ഞപ്പോള്‍തന്നെ പാട്ടു നിര്‍ത്താന്‍ തരൂര്‍ ആവശ്യപ്പെട്ടു. കൈകള്‍ ഉടലിനോടു ചേര്‍ത്തുവയ്‌ക്കുന്ന രീതി ശരിയല്ലെന്നും അമേരിക്കയിലേതു പോലെ വലതുകൈ നെഞ്ചില്‍ ചേര്‍ത്തു പിടിച്ചു ദേശീയഗാനത്തില്‍ പങ്കുചേരണമെന്നും തരൂര്‍ സദസിനോട്‌ ആവശ്യപ്പെട്ടു. ജില്ലാ കലക്‌ടര്‍ ഉള്‍പ്പെടെ എട്ടു സിവില്‍ സര്‍വീസ്‌ ഉദ്യോഗസ്‌ഥര്‍ പ്രഭാഷണം കേള്‍ക്കാന്‍ എത്തിയിരുന്നു. 2000 പേരുള്‍പ്പെടുന്ന സദസില്‍ ചുരുക്കം ചില സാധാരണക്കാരൊഴികെ ഭൂരിഭാഗം പേരും തരൂരിനെ അനുസരിച്ച്‌ നെഞ്ചില്‍ കൈവച്ച്‌ ദേശീയഗാനം പാടി. കൈകള്‍ ഉടലോടു ചേര്‍ത്തു നിര്‍ത്തുന്നത്‌ പഴഞ്ചന്‍ രീതിയാണെന്നും 'അമേരിക്കന്‍ സ്‌റ്റൈലാണ്‌ ' തനിക്കിഷ്‌ടമെന്നും ശശി തരൂര്‍ പറഞ്ഞു.ദേശീയചിഹ്നം, ദേശീയഗാനം എന്നിവയെ അനാദരിച്ചാല്‍ ആറുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. ഗള്‍ഫ്‌ പത്രങ്ങളായ ഗള്‍ഫ്‌ ഹാലിസ്‌, സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നിറങ്ങുന്ന പെനിന്‍സുല തുടങ്ങിയ പത്രങ്ങളില്‍ തരൂര്‍ ദേശീയഗാനത്തെ അനാദരിച്ചതു വാര്‍ത്തയായിരുന്നു.

ഭാരതീയ സംസ്‌കാരത്തെ നിഷേധിക്കുന്ന ശശി തരൂര്‍ സാമ്രാജ്യത്വത്തിന്റെ ദല്ലാളായി മാറിയിരിക്കുകയാണെന്ന്‌ സെന്റര്‍ സെക്രട്ടറി ജോയ്‌ കൈതാരം 'മംഗള'ത്തോടു പറഞ്ഞു

Unknown said...

ഭാരതത്തിന്‍റെ അടിയറവ് രാജ്യസ്നേഹികള്‍ക്ക് പൊറുക്കാവതല്ല.ഭാരതത്തിന്‍റെ ബിംബങ്ങളെ പതുക്കെ പിഴുതെറിഞ്ഞ് പകരം വിദേശ ആധിപത്യം അടിച്ചേല്‍‌പിക്കാന്‍ തുടങ്ങിയിട്ട് കാലത്തിന്‍റെ പഴക്കമുണ്ട്.അതിപ്പൊ ശശി തരൂരിന്‍റെ രൂപത്തില്‍ അവതരിച്ചു വീണ്ടും.എല്ലാം കൊണ്ടും സമ്പന്നമായ രാജ്യങ്ങളെ പിച്ചിചീന്തുക എന്നത് പാശ്ചാത്യരുടെ സ്ഥിരം ഗെയിം ആണ്.ഇനിയും നമുക്കത് തിരിച്ചറിയാന്‍ കഴിഞ്ഞൊ എന്നത് നാം പരിശോധിക്കെണ്ടിയിരിക്കുന്നു.കാരണം,മലേഗാവ് പ്രതികള്‍ ഇസ്രയേലിനെ കൂട്ട് പിടിച്ച് ന്യൂനപക്ഷങ്ങളെ വകവരുത്തി ഹിന്ദുരാഷ്ട്രം സ്ഥാപിക്കാ‍ന്‍ തന്ത്രം മെനഞ്ഞിരുന്നു.മൂഡന്മാരാണ് ഭാരതീയര്‍ എന്ന് അവര്‍ നേരത്തേ ത്തിരിച്ചറിഞ്ഞിരിക്കുന്നു.

Dr. Prasanth Krishna said...

"അമേരിക്കയിലേക്ക് കുടിയേറുകയും എല്ലാ കാര്യത്തിലും സായിപ്പിനെ അനുകരിക്കുകയും അവന്റെ ആട്ടും തുപ്പും ഏല്‍ക്കുന്നതും അവന്റെ വിഴുപ്പു ചുമക്കുന്നതും പുണ്യമായികരുതുകയും, മരിച്ചാലും എന്റെ ശരീരം സായിപ്പിന്റെ മണ്ണില്‍ തന്നെ അടക്കം ചെയ്യണമന്നു ശാഠ്യം പിടിക്കുകയും ചെയ്യുന്ന അന്തസും ആത്മാഭിമാനവുമില്ലാത്ത നപുംസകങ്ങള്‍ക്ക് ഇതൊരു പാഠമായിരിക്കട്ടെ."

എന്റെ പോസ്റ്റില്‍ ആര്‍ക്കങ്കിലും തെറ്റിധാരണ തോന്നിയിട്ടുണ്ടങ്കില്‍ മുകളില്‍ പറഞ്ഞിരിക്കുന്ന വരികള്‍ ഒന്നു നന്നായി വായിക്കുക. ഒരു കുത്തും കോമയും ഇല്ലാതെ ഒറ്റ വാചകമായി എഴുതിയത് മനപ്പൂര്‍‌വ്വം തന്നയാണ്. അല്ലാതെ മലയാള വ്യാകരണം അറിയാന്‍ പാടില്ലാഞ്ഞിട്ടല്ല. എന്റെ ഒരു പാട് കൂട്ടുകാരും (വളരെ അടുത്ത കൂട്ടുകര്‍ അതായത് സഹോദര തുല്യരായവര്‍) പല ബന്ധുക്കളും അമേരിക്കയില്‍ കുടിയേറിയവരും അവിടെ ജോലി ചെയ്യുന്നവരും ആണ്. നാളെ ഞാനും അവിടേക്ക് കുടിയേറി എന്നു വരും. അമേരിക്കയില്‍ ജോലി ചെയ്യുന്നവരെയോ, കുടിയേറിയവരയോ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. ഞാന്‍ അഞ്ചു കാര്യങ്ങള്‍ കുത്തും കോമയുമില്ലാതെ പറഞ്ഞിട്ടുണ്ട്. അത് അഞ്ചും ആര് ചെയ്യുന്നുവോ അവര്‍ക്ക് ഇതു പാഠമാകട്ടെ എന്ന് ആണ് പറഞ്ഞിരിക്കുന്നത്. അതു ഇപ്പോഴും പറയുന്നു തറപ്പിച്ചുതന്നെ പറയുന്നു.

ഞാനും പ്രവാസിയാണ്. വിദേശമണ്ണില്‍ ഇരുന്നുകൊണ്ടുതന്നയാണ് ദേശസ്‌നേഹം വിളമ്പുന്നതും. കാരണം വിദേശത്തായാലും ഇന്നും ഇന്ത്യന്‍ എന്നു പറയുന്നതില്‍ അഭിമാനം കൊള്ളുകയും പുളകം കൊള്ളുകയും ചെയ്യുന്നതുകൊണ്ട്. വെള്ള ഖദര്‍ മാത്രം ധരിക്കുന്ന ഗാന്ധിയനായ് ഒരഛ്‌ചന്റെ മകനായി ജനിച്ചതുകൊണ്ട്. ഖദറും ഖാദിയും ഇട്ട് വളര്‍ന്നതുകൊണ്ട്. ഇന്നും ഈ കൊറിയയിലും കേരളപിറവിയിലും സ്വാതന്ത്യ ദിനത്തിലും അത് ധരിക്കുന്നതുകൊണ്ട്. ദേശീയ പതാകയേയും ദേശീയ ഗാനത്തെയും ബഹുമാനിക്കുന്നതുകൊണ്ട്. പെറ്റമ്മയുടേയും പോറ്റമ്മയുടേയും സ്വാതന്ത്യദിനം ഒരേ ദിവസം അഘോഷിക്കുമ്പോള്‍ രണ്ടു രാജ്യത്തിന്റെയും ദേശീയ പതാക ഫ്ലാറ്റിന്റെ മുന്നില്‍ കെട്ടുമ്പോള്‍ പെറ്റമ്മയുടെ പതാക ഒരിത്തിരി ഉയര്‍ത്തിതന്നെ കെട്ടുന്നതുകൊണ്ട്.

വധം ആട്ടകഥ ഭാഷയുടേതാണ്. അടുത്ത എന്റെ പോസ്റ്റും അതേപറ്റി ആയീ എന്നും വരാം. എന്റെ ഒരു ബ്ലോഗ് പോസ്റ്റിലും ഞാന്‍ ഒരു കമ്യൂണിറ്റിയേയോ എന്തിന് ഒരു വ്യക്‌തിയേയോ ഹനിക്കും വിധത്തില്‍ ഒരു പോസ്റ്റുപോലും എവിടയും ഇട്ടില്ല. വധം ആട്ടകഥക്കാരന്റെ ഭാഷ എന്റെ ബ്ലോഗില്‍ ഇല്ലാത്തിടത്തോളം എനിക്ക് അതില്‍ പേടിക്കേണ്ടി വരില്ല. ഇനി അധവാ അങ്ങനെ ഒന്ന് എന്റെ ബ്ലോഗില്‍ ചൂണ്ടികാട്ടിയാല്‍ ജനുവിന്‍ ആയാല്‍ എനിക്ക് തിരുത്തുന്നതില്‍ ഒരു മടിയും ഇല്ല.

അമേരിക്കയിലേക്ക് കുടിയേറി എന്നതുകൊണ്ടോ അവിടെ ജോലി ചെയ്യുന്നു എന്നതുകൊണ്ടോ ഈ പോസ്റ്റിലെ അവാസാന ഖണ്ഡികയിലെ വചകം മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കേണ്ടതില്ല. ഞാന്‍ പറഞ്ഞിരിക്കുന്നത് അവിടെ കുടിയേറി ഇന്ത്യയുടെ പൈത്യത്തെയും സംസ്‌കാരത്തെയും അമേരിക്കക്ക് അടിയറവയ്ച്ച് അമേരിക്കയുടെ മേല്‍ക്കോയ്‌മയില്‍ പുളകം കൊള്ളുകയും ഭാരതാംബയുടെ മാനത്തിന് വിലപറയുകയും ചെയ്യുന്നവരെയാണ്. അത് അമേരിക്ക എന്ന് മാത്രമല്ല ലോകത്ത് എവിടയായാലും എന്തിന് ഇന്ത്യയില്‍ തന്നയായാലും.

Dr. Prasanth Krishna said...

ദീപക്,
ഗാന്ധിയെ പല കാര്യങ്ങളിലും വിമര്‍ശിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്നാല്‍ ഒരുപാട് ബഹുമാനിക്കയും ആദരിക്കയും ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ പലതും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കയും ചെയ്യാറുമുണ്ട്. എന്നാല്‍ ഇന്നത്തെ ജീവിത സാഹചര്യത്തില്‍ പലപ്പോഴും അതിനു കഴിയുന്നുമില്ല.

പണ്ട് വൈലോപ്പിള്ളി പാടിയ ഒരു കവിതാശകലം

"ഏതു ധൂസര സങ്കല്പത്തില്‍ വളര്‍ന്നാലും
ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വിശുദ്ധിയും
മണവും മമതയും ഒരിത്തിരി കൊന്നപ്പൂവും.."

അതേ, ജീവിതത്തില്‍ എപ്പോഴും പറ്റിയന്നു വരില്ല. മനസ്സിലങ്കിലും...അത്രയും മതി.

Dr. Prasanth Krishna said...

സുനില്‍ ക്യഷ്‌ണന്‍

ഞാന്‍ ഒരു പ്രവാസിയേയും പറഞ്ഞിട്ടില്ല. അല്ലങ്കിലും ഒരു പ്രവാസിയായ് എനിക്ക് എങ്ങനെ അത് പറയാന്‍ കഴിയും. പിന്നെ അമേരിക്ക ഒരു പ്രതീകമായ് എടുത്തുവന്നു മാത്രം. കാരണം ഡോക്ട്. ശശി താരൂര്‍ ജീവിതത്തിന്റെ സിംഹഭാഗവും അമേരിക്കയില്‍ ചിലവഴിച്ചതിനാലും, ദേശീയ ഗാനം ആലാപിക്കാന്‍ അമേരിക്കന്‍ രീതി സ്വീകരിച്ചതിനാലും, സര്‍‌വ്വോപരി താന്‍ ഇന്ത്യന്‍ എന്നതിലുപരി അമേരിക്കന്‍ ആകണമന്ന പ്രവണത മറ്റ് രാജ്യത്തുള്ള പ്രവാസികളേക്കാള്‍ അമേരിക്കയിലെ പ്രവാസികളില്‍ കാണുന്നതുകൊണ്ടും അമേരിക്കയെ പ്രതിബിംബമാക്കി എന്നു മാത്രം.

ജീവിത പ്രാരാബ്‌ദങ്ങളില്‍ നട്ടം തിരിയുന്ന നമ്മള്‍ പ്രവാസികളാകുന്നു. എന്നാല്‍ ഒരോ നിമിഷവും നമ്മുടെ നാടിന്റെ പച്ചപ്പിലേക്കും 'വിടുവായന്‍ തവളകള്‍ പതിവായ് കയുന്ന" നമ്മുടെ ഗ്രാമത്തിലേക്ക് തിരിച്ചുപോകാനും ഓരോ പ്രവാസിയും ആഗ്രഹിക്കുന്നു. വിധി വൈപരീത്യം കാരണം നമുക്കൊന്നും പലപ്പോഴും ഒരു തിരിച്ചുപോക്കിന് കഴിയുന്നുമില്ല. അതായത് മനസില്ലാമനസ്സോടെ നമ്മള്‍ എന്നും പ്രവാസികളായ് തന്നെ കഴിയേണ്ടിവരുന്നു. അതില്‍ അര്‍ക്കും ആരയും കുറ്റം പറയാനാവില്ല. പക്ഷേ മരിച്ചാല്‍ എന്റെ ജഡം‌പോലും ഭാരതത്തിന്റെ മണ്ണില്‍ കൊണ്ടുപോകാന്‍ പാടില്ല എന്ന് ശഠിക്കുന്നവരെ അതിനു പ്രേരിപ്പിക്കുന്ന വികാരമെന്താണ്? ഭാരതത്തെ ആത്മാവിനോളം സ്നേഹിക്കുന്നതുകൊണ്ടോ അതോ ഞാന്‍ ഭാരതീയന്‍ എന്ന് പറയുന്നതില്‍ അഭിമാനിക്കുന്നതുകൊണ്ടോ? അങ്ങനെ ഉള്ള വരെ എന്താണ് വിളിക്കേണ്ടത്?

എന്റെ വാക്കുകളുടെ വിശദീകരണം മുകളിലെ കമന്റിലുണ്ട്. വായിക്കുക അഭിപ്രായം തുറന്നെഴുതുക.

തോന്ന്യാസി said...

ബാലവാടി മുതല്‍ക്കിങ്ങോട്ട് ഓരോ അദ്ധ്യാപിക/അദ്ധ്യാപകന്മാരും തങ്ങളുടെ വിദ്യാര്‍ത്ഥികളെ, ദേശീയ ചിഹ്നങ്ങളെ ആദരിയ്ക്കാന്‍ പഠിപ്പിക്കാറുണ്ട്. ദേശീയ പതാക ഉയര്‍ന്നു കാണുമ്പോള്‍ നെറ്റിയോട് കൈവച്ച് സല്യൂട്ട് ചെയ്യാനും,ദേശീയ ഗാ‍നം കേള്‍ക്കുമ്പോള്‍ കൈകള്‍ ഉടലോട് ചേര്‍ത്ത് അനങ്ങാതെ നില്‍ക്കാനും.

ഒരു ശശി തരൂര്‍ പറഞ്ഞത് അനുസരിക്കാനല്ലാതെ അതിനെ എതിര്‍ത്ത് സംസാരിയ്ക്കാന്‍ ജില്ലാ കലക്ടര്‍ അടക്കം എട്ട് സിവില്‍ സര്‍വ്വീസുകാരും തയ്യാറായില്ല എന്നത് ഖേദകരം തന്നെയാണ്. ദേശീയ ഗാനം ആലപിയ്ക്കുമ്പോള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടത് അതിലേറെ ദു:ഖകരം. ഈ മനുഷ്യനെയാണ് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ സ്ഥാനത്തേയ്ക്ക് ഭാരതം പിന്തുണച്ചത് എന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു.

നാളെ താങ്കള്‍ ദേശീയ പതാകയ്ക്ക് നാസി മോഡല്‍ സല്യൂട്ട് നല്‍കാന്‍ നിര്‍ബന്ധിക്കുന്നതും ഞങ്ങള്‍ കാണേണ്ടി വരും.

പ്രശാന്ത്.. നന്ദി പോസ്റ്റിന്..മാണീക്യാമ്മ..നന്ദി വിശദമായ ആ കമന്റിനും.

കാവലാന്‍ said...

ഒരു പാട് ഉയരങ്ങളില്‍ നിന്നു നോക്കുമ്പോള്‍ എത്ര വലിയവസ്തുവിനേയും ചെറുതായേ കാണുകയുള്ളൂ.
പറവകള്‍ക്കും മറ്റും അതു നന്നായറിയാം അല്ലെങ്കില്‍ പരുന്തുകളൊക്കെ കോഴിക്കുഞ്ഞിനെ റാഞ്ചുന്നതിനു പകരം ആനയെ റാഞ്ചാന്‍ ശ്രമിക്കില്ലേ!.മനുഷ്യന്‍ ചിന്തിക്കുന്നവനാണത്രേ ഹഹഹ... ഉള്ളില്‍ വിധേയത്വഭാവം വച്ചു പുലര്‍ത്തുന്നവന് എന്ത് ചിന്ത?പദവികൊണ്ടോ പണം കൊണ്ടോ ഇത്തിരി ഉയരത്തിലെത്തുന്ന ഇന്ത്യക്കരന്റെ ദാസ്യ മനോഭാവമാണ് ഇത്തരം പ്രവണതകള്‍ വെളിവാക്കുന്നത്. അമേരിക്കക്കാരനെപ്പോലെ നിന്നു ദേശീയഗാനം ശ്രവിച്ചില്ലെങ്കില്‍ കുറഞ്ഞുപോകുമെന്ന അബദ്ധധാരണ,അല്ലെങ്കില്‍ അമേരിക്കനൊപ്പം നില്‍ക്കാന്‍ അവരുടെ ചേഷ്ടകളെ അനുകരിച്ചാല്‍ മതിയെന്ന വിഡ്ഢിത്തം.മുന്‍പ് ഒരു മഹാന്‍ ഇന്ത്യന്‍ പാര്‍ലമന്റേറിയന്‍സ് മൊത്തം തലയില്ലാക്കോഴികളാണെന്നു പറഞ്ഞിരുന്നു.എങ്കിലും തലയില്‍ അമേരിക്കാന്‍ കാഷ്ഠം കയറിയ ഇവരേക്കാല്‍ മെച്ചംതന്നെ അവര്‍.

പാമരന്‍ said...

അങ്ങേരു ദേശീയഗാനം ചൊല്ലുമ്പോള്‍ നെഞ്ഞത്തു കൈവച്ചു നില്‍ക്കണം എന്നല്ലേ പറഞ്ഞുള്ളൂ.. തുണിയഴിച്ചിടണം എന്നൊന്നും പറഞ്ഞില്ലല്ലോ.. പിന്നെങ്ങനെയാ ദേശീയ ഗാനത്തെ അപമാനിക്കല്‍ ആവുന്നത്‌?

"അമേരിക്കയിലേക്ക് കുടിയേറുകയും എല്ലാ കാര്യത്തിലും സായിപ്പിനെ അനുകരിക്കുകയും അവന്റെ ആട്ടും തുപ്പും ഏല്‍ക്കുന്നതും അവന്റെ വിഴുപ്പു ചുമക്കുന്നതും പുണ്യമായികരുതുകയും, മരിച്ചാലും എന്റെ ശരീരം സായിപ്പിന്റെ മണ്ണില്‍ തന്നെ അടക്കം ചെയ്യണമന്നു ശാഠ്യം പിടിക്കുകയും ചെയ്യുന്ന അന്തസും ആത്മാഭിമാനവുമില്ലാത്ത നപുംസകങ്ങള്‍ക്ക് ഇതൊരു പാഠമായിരിക്കട്ടെ."

ഏത്‌ 'ഒരു പാഠമായിരിക്കട്ടെ' എന്നാ?

Anonymous said...

"കൈകള്‍ ഉടലിനോടു ചേര്‍ത്തുവയ്‌ക്കുന്ന രീതി *ശരിയല്ലെന്നും*????? *അമേരിക്കയിലേതു*???? പോലെ വലതുകൈ നെഞ്ചില്‍ ചേര്‍ത്തു പിടിച്ചു ദേശീയഗാനത്തില്‍ പങ്കുചേരണമെന്നും തരൂര്‍ സദസിനോട്‌ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ കൈകള്‍ ഉടലിനോടു ചേര്‍ത്തുവയ്ക്കുന്ന രീതി തെറ്റാണെന്ന് ശശി തരൂര്‍ എവിടെനിന്നായിരിക്കും പഠിച്ചിരിക്കുക?

തോന്ന്യാസി said...

പാമ്വേട്ടാ...

ചൊല്ലിയത് അമേരിക്കയുടെ ദേശീയ ഗാനമല്ലല്ലോ.. ഇന്ത്യയുടേതല്ലേ..

ഇന്ത്യയുടെ ദേശീയഗാനം ചൊല്ലുമ്പോള്‍ അതിനെ ആദരിക്കേണ്ടതെങ്ങനെ എന്ന് ദേശീയഗാനത്തെ തെരഞ്ഞെടുത്തവര്‍ തന്നെ പറഞ്ഞുതന്നിട്ടുണ്ട്. അറിയില്ലെങ്കില്‍ അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍ ഏതെങ്കിലും എല്‍.പി.സ്കൂള്‍ കുട്ടിയോട് നേരിട്ട് ചോദിച്ചു നോക്കൂ. താങ്കളില്‍ നിന്നും ഇത്തരം ബാലിശമായ ഒരു കമന്റ് പ്രതീക്ഷിച്ചില്ല.

Dr. Prasanth Krishna said...

അനോണി,
"qwert" ഒന്നും മനസ്സിലായില്ല ട്ടോ?

കൊടുവാള്‍ പാപ്പച്ചന്‍
അണ്ടിയോടടുക്കുമ്പോഴേ മാങ്ങയുടെ പുളി അറിയൂ എന്നല്ലേ ചൊല്ല്. അപ്പോള്‍ പറഞ്ഞത് അതുതന്നെ. ഏത്? ആ അതുതന്നെ.

Dr. Prasanth Krishna said...

കുതിരവട്ടന്‍,
അന്ന് അതൊരു വലിയ ഇഷ്യൂ തന്നെ ആയിരുന്നു. ലാലൂനെതിരെ കേസും ഉണ്ടായിരുന്നു. പക്ഷേ കോടതി തള്ളി. കാരണം ദേശീയഗാനം ആലപിച്ച സമയത്തല്ല ബഹു. ലാലു‍ പ്രസാദ് യാദവും ഭാര്യ ബഹു. റാബ്രി ദേവിയും എഴുനേറ്റ് നില്‍ക്കാതിരുന്നത്. ഗവര്‍ണറെ യാത്രയാക്കുന്ന സമയത്ത് പിന്നണിയായി ദേശീയ ഗാനം പ്ലേ ചെയ്തപ്പോഴാണ്.
ദാ ഇവിടെ ഒന്നു ക്ലിക്ക് ചെയ്താല്‍ കാണം വിശദാംശം. അവിടെ ആരാണു കുറ്റക്കാര്‍. പിന്നണിഗാനം പ്ലേ ചെയ്തവരോ അതോ ബഹു. ലാലു പ്രസാദ് യാവും അദ്ദേഹത്തിന്റെ ഭാര്യയുമോ? അതോ രണ്ടുകൂട്ടരുമോ?

Anonymous said...

ഈ പോസ്റ്റിലെ ഉള്ളടക്കത്തോട്‌ ഒട്ടും യോജിപ്പില്ല. രചയിതാവിന്‍റെ എതിര്‍പ്പ്‌ തരൂരിനോടോ അതോ അമേരിക്കയോടോ ?

1. ദേശീയ ഗാനത്തെ അപമാനിച്ചു എന്നാണെങ്കില്‍, അല്ല. ദേശീയ ഗാനത്തെ അങ്ങേരു ബഹുമാനിച്ചു എന്നെ എനിക്കു തോന്നിയുള്ളൂ. അമേരിക്കക്കാരന്‍ ചെയ്യുന്നപോലെ നെഞ്ഞില്‍ കൈ വച്ചു നിന്നാലും ചുമ്മാ എണീറ്റു നിന്നാലും ഉള്ളില്‍ എന്താണു തോന്നുന്നതെന്നുള്ളതാണു പ്രധാനം. അറ്റെന്ഷനായി നില്‍ക്കുന്നതിനേക്കാള്‍ ഒരു പടി കൂടുതല്‍ ആത്മാര്‍പ്പണം കാണിക്കുന്നതാണു നെഞ്ചില്‍ കൈവെയ്ക്കല്‍ എന്നാണു എന്‍റെ അഭിപ്രായം. എന്തായാലും 'എണീറ്റു നിക്കണ്ടാ', 'അറ്റെന്‍ഷനാവേണ്ട കാര്യമൊന്നുമില്ലാ' എന്നൊന്നും അങ്ങേരു പറയാത്തിടത്തോളം ഉദ്ദേശ്യശുദ്ധിയില്‍ എനിക്കു യാതൊരു സംശയവുമില്ല.

2. ഇനി അമേരിക്കനൈസേഷനോടുള്ള എതിര്‍പ്പാണെങ്കില്‍, നല്ലതാണെങ്കില്‍ എവിടെന്നായാലും സ്വീകരിച്ചുകൂടെ എന്നേ എനിക്കു തോന്നിയുള്ളൂ. ദേശീയഗാനം തുടങ്ങിയ ശേഷം അതു നിര്‍ത്തിച്ചെങ്കില്‍ അങ്ങേരുടേതു ഒരു ഓവര്‍ റിയാക്ഷന്‍ ആയെന്നും എനിക്കഭിപ്രായമുണ്ട്‌. അതു വേറെ കാര്യം. ഈ ലേഖനത്തില്‍ അതു ഹൈലൈറ്റ്‌ ചെയ്തിട്ടില്ല.

Dr. Prasanth Krishna said...

മാണിക്യം

ഇതുതന്നയാണ് ഞാനും വായിച്ച വാര്‍ത്ത. ഓരോ രാജ്യത്തിനും അവരുടെ ദേശീയ ചിഹ്‌നങ്ങള്‍ രാജ്യത്തിന്റെ ആത്മാവാണ്. അതിനെ എങ്ങനെ ആദരിക്കണമന്ന് അതാതു രാജ്യക്കാരന് അറിയുകയും ചെയ്യാം. ഒരോ രാജ്യത്തും ഒരോ പൗരനും അനുഷ്ഠിക്കേണ്ട ചില മൗലിക ധര്‍മ്മങ്ങളുണ്ട്. അത് പാലിക്കുന്നവനാണ് യഥര്‍ത്ഥ രാജ്യസ്നേഹിയും.

ഭാരതമന്ന പേര്‍ കേട്ടാല്‍
അഭിമാന പൂരിതമാകണം അന്തരംഗം
കേരളമന്ന പേര്‍ കേട്ടാലോ
തിളക്കണം ചോര ഞരമ്പുകളില്‍

എന്ന മഹാകവി വള്ളത്തോളിന്റെ വരികള്‍ ചില്ലിപഠിപ്പിക്കുനതും അതുകൊണ്ടുതന്നയാണ്.

Dr. Prasanth Krishna said...

പാലക്കുഴി,
വെള്ളക്കാരന്റെ ബയണ്‍റ്റിനുമുന്നില്‍ ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് നെഞ്ചു വിരിച്ചു കാണിച്ചും, തൂക്കുമരങ്ങളില്‍ ഊഞ്ഞാലാടിയും നേടിതന്ന നമ്മുടെ ഇന്ത്യയും അതിന്റെ പൈത്യകവും ഒരു സായിപ്പിനും മേലാളന്മാര്‍ക്കും അടിയറവയ്ക്കുവാനുള്ളതല്ല. അതിന് തുനിയുന്ന ഒരു ശക്തിയേയും അതിന് അനുവദിച്ചുകൂടാ.

Dr. Prasanth Krishna said...

കാവലാന്‍
ഈ അനാവശ്യ വിധേയത്വം കാണിക്കലും വിദേശികളുടെ ചേഷ്‌ടകളെ അനുകരിക്കലും ഒരു വിധം ചീപ്പ് സെന്റിമന്‍സില്‍ ഇന്നും ഉടലെടുക്കുന്ന അപകര്‍ഷധാ ബോധം മാത്രമാണ്. അപ്പോ കാണുന്നവനെ അപ്പാ എന്നു വിളിക്കുക എന്ന ഒരു ചൊല്ല് മുത്തശ്ശിമാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്.

മറ്റുള്ളവര്‍ നമ്മുടെ പൈത്യത്തെ ബഹുമാനിക്കുമ്പോള്‍ നമുക്ക് എന്തുകൊണ്ട് അതിനു കഴിയുന്നില്ല?

Dr. Prasanth Krishna said...

പാമരന്‍
നിങ്ങളില്‍ നിന്ന് ഒരിക്കലും ഞാന്‍ ഇങ്ങനെ ഒരു അഭിപ്രായം പ്രതീക്ഷിച്ചില്ല.താങ്കള്‍ക്ക് ഇതുവരയും അറിയില്ല എന്നുണ്ടോ ഇന്ത്യൻ ദേശീയഗാനം ചൊല്ലുമ്പോൾ അമേരിക്കൻ സ്റ്റൈലിൽ അല്ല നിൽക്കേണ്ടത് എന്ന്. അങ്ങനെ തോന്നുന്നവിധം നില്‍ക്കാം എന്നുണ്ടങ്കില്‍ നിയമപ്രകാരം ഉള്ള ചിട്ടകളുടെ ആവശ്യം ഇല്ലല്ലോ?. ഒരോ പൗരനും അനുഷ്‌ഠിക്കേണ്ട ചില മൗലിക ധര്‍മ്മങ്ങളുണ്ട്. ദേശീയ ഗാനത്തെയും ദേശീയ പതാകയയും ആദരിക്കുന്നവനാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹിയും.

താങ്കള്‍ എവിടെയാണ് ജനിച്ചതന്നും വളര്‍ന്നതന്നും പഠിച്ചതന്നും എനിക്കറിഞ്ഞുകൂടാ. പാവക്ക പോലെ നീണ്ടുകിടക്കുന്ന കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ജനിക്കുകയും സാധാരണ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുകയും ചെയ്ത എന്നെപ്പോലുള്ളവരെ പ്രൈമറിക്ലാസ്സു മുതല്‍ ദേശീയ ഗാനം എങ്ങനെ ആലപിക്കണമന്നും, അത് ആലപിക്കുമ്പോള്‍ എങ്ങനെ നില്‍ക്കണമെന്നും പഠിപ്പിച്ചിട്ടുണ്ട്. സ്‌‌കൂള്‍ അസംബ്ലി സമയത്ത് ദേശീയ ഗാനം ആലപിക്കുമ്പോള്‍ റോഡിലായാല്‍ പോലും അറ്റന്‍ഷനായ് അനങ്ങാതെ നിന്നിട്ടുമുണ്ട് ഒരേ ക്ലാസില്‍ രണ്ടും മൂന്നും തവണ പഠിക്കേണ്ടിവന്ന വിദ്യാര്‍ത്ഥികള്‍ പോലും. കേരളത്തിലെ ഗ്രാമങ്ങളിലെ പട്ടിണിപാവങ്ങളുടെ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളിന്റെ പരിസരത്ത് ഒന്നുപോയി നോക്കിയാല്‍ ഈ കാഴ്ച ഇപ്പോഴും കാണാം. ഒരു പക്ഷേ സായിപ്പിന്റെ ഭാഷയില്‍ മലയാളം പോലും പഠിപ്പിക്കുന്ന സ്‌കൂളുകളില്‍ കണ്ടു എന്നു വരില്ല.

ദേശീയ ഗാനം എങ്ങനെ ആലപിക്കണമന്നും അപ്പോള്‍ എങ്ങനെ നില്‍ക്കണമന്നും നമ്മുടെ ഭരണഘടനയില്‍ തന്നെ വ്യക്‌തമാക്കിയിട്ടുണ്ട്. അത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ലഘുലേഖകളുമുണ്ട്. ദാ ഇവിടെ ഒന്നു ക്ലിക്ക് ചെയ്താല്‍ അതിന്റെ നിയമങ്ങളെകുറിച്ച് അറിയാവുന്നതാണ്.

കാപ്പിലാന്‍ said...

ഒരമേരിക്കക്കാരന്‍ അവന്റെ ദേശിയ ഗാനം ചൊല്ലുമ്പോള്‍ കൈ നെഞ്ചോട്‌ ചേര്‍ത്ത് വെയ്ക്കുന്നത് പറയുന്ന വാചകങ്ങള്‍ അവന്‍ നെഞ്ചില്‍ ഏറ്റുകയാണ് .

അത് സൂചിപ്പിക്കുന്നത് സ്വന്തം ദേശത്തോടുള്ള ആത്മാര്‍ത്ഥമായ സ്നേഹമാണ് .അല്ലാതെ സ്വന്തം ദേശത്തെ സ്നേഹിക്കുന്നു എന്ന് വായ കൊണ്ട് പറയുകയും പുറകില്‍ കൂടി ദേശത്തെ ശത്രുക്കള്‍ക്ക് കൂട്ടിക്കൊട്ക്കുകയും ചെയ്യുന്നില്ല .

രാജ്യ സ്നേഹം അമേരിക്കയില്‍ നിന്നും പഠിക്ക്.
ഖദര്‍ ഇട്ടാല്‍ ,ദേശിയ ഗാനം ആലപിച്ചാല്‍ ,കൊടി ഉയരത്തില്‍ കെട്ടിയാല്‍ രാജ്യസ്നേഹമാകില്ല .നെഞ്ചില്‍ ഓരോ നിമിഷവും ബോധം ഉണ്ടാകണം എന്‍റെ രാജ്യത്തെ ഞാന്‍ സ്നേഹിക്കുന്നു എന്ന് .ഓരോ ഇന്ത്യക്കാരെയും സഹോദര സഹോദരികളെ പോലെ കാണാന്‍ എത്ര പേര്‍ക്ക് കഴിയും ?

നിസാര പ്രശങ്ങള്‍ക്ക് വെട്ടും ,കുത്തും ,കൊലപാതകവും നടക്കുന്ന നാട്ടില്‍ എവിടെയാണ് രാജ്യ സ്നേഹം .

രാത്രിയില്‍ ഒരു പെണ്ണിന് സ്വാതന്ദ്ര്യത്തോടെ ഒന്നിറങ്ങി മുറ്റത്ത്‌ വരാന്‍ കഴിയുമോ ?

നാല് വയസുകാരിയെ പോലും ബലാത്സംഗം ചെയ്യുന്ന നാട്ടില്‍ എവിടെയാണ് സമാധാനം .

എനിക്ക് തരൂരിനെ കുറിച്ച് കൂടുതല്‍ അറിയില്ല .പഠിക്കാന്‍ ശ്രമിക്കാം .
ഞാന്‍ ഒരിക്കല്‍ സൂചിപ്പിച്ചു .

ജീവിക്കാന്‍ വേണ്ടിയാണ് ഇന്ത്യ വിട്ടത് .ഇനി ഒരു മടങ്ങിപ്പോക്കും സാധ്യമല്ല .ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുത്തുണ്ടം തിന്നണം എന്ന് തന്നെയാണ് എന്‍റെ അമ്മ എന്നെ പഠിപ്പിച്ചത് .അമേരിക്കന്‍ സംസ്കാരം മോശമാണ് എന്നെനിക്കു തോന്നിയിട്ടില്ല .അതുകൊണ്ട് തന്നെ അതിലെ നല്ല ഭാഗങ്ങള്‍ എന്നെനിക്കും എന്‍റെ കുടുംബത്തിനും തോന്നുന്നത് എന്റെതും ആക്കാന്‍ ശ്രമിക്കുന്നു .അല്ലെങ്കില്‍ തന്നെ രണ്ടു സംസ്കാരങ്ങള്‍ ഇടകലര്‍ന്നു പോകുമ്പോള്‍ സ്വാഭാവികമായും അതില്‍ പലതും നമ്മുടെതാകും .അങ്ങനെയാണ് അമേരിക്കന്‍ സംസ്കാരം .അല്ലാതെ അമേരിക്കക്ക് മാത്രമായി ഒരു സംസ്കാരം ഇല്ല .കൊടുക്കലും വാങ്ങലുകളുടെയും സംസ്കാരം .എല്ലാവരും ലോകത്തിന്റെ പല ഭാഗത്ത് നിന്നും കുടിയെരിയവരാന് .പല സംസ്കാരങ്ങള്‍ ഇടകലര്‍ന്നു അതെല്ലാം ഒരുമിച്ചു ഒന്നായി ഒഴുകുന്നു .ആര്‍ക്കും പരാതിയോ പരിഭവങ്ങലോ ഇല്ലാതെ .ഞാന്‍ ഇന്ത്യയെ സ്നേഹിക്കുന്നു .അതോടൊപ്പം അമേരിക്കയെയും .ഈ കാരണങ്ങള്‍ കൊണ്ട് ഞാന്‍ ഒരു നപുംസകം എന്നര്‍ത്ഥമുണ്ടോ ?

ദീപക് രാജ്|Deepak Raj said...

മാളോരേ ബോധിപ്പിക്കാന്‍ നടത്തുന്ന വേഷംകെട്ടലുകളും പ്രച്ഛന്ന വേഷവും നടത്താതെ ഏത് നാടിന്‍റെയും സസ്കാരത്തിന്‍റെയും നല്ലവശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പക്ഷെ നെഞ്ചില്‍ ഞാന്‍ ഒരു ഭാരതീയന്‍ എന്നഭിമാനിക്കുകയും ചെയ്യുന്ന ഒരു സാധാരണക്കാരന്‍ എന്നനിലയില്‍ കാപ്പിലാന്‍റെ കമന്റിനടിയില്‍ എന്‍റെ കൈയൊപ്പ്‌..

ഓഫ്..ടോക്.. നമ്മുക്ക് ഇനി ശശി തരൂരിനെ എന്ത് ചെയ്യണം.തൂക്കികൊല്ലണോ അതോ ബൂലോക പുലികള്‍ക്ക് കടിച്ചുകീറാന്‍ കൊടുക്കണോ..?

ദീപക് രാജ്|Deepak Raj said...

ചിലവാക്കുകളും ചിലആശയങ്ങളും പൊതുവായ സ്ഥലത്ത് പറയുമ്പോള്‍ എല്ലാവരെയും മനസ്സില്‍കാണണം. ആത്മനിയന്ത്രണം വിട്ടു കൂട്ടവെടിവേവെയ്ക്കുമ്പോള്‍ ചിലകാര്യങ്ങള്‍ കൂടി മനസ്സിലാക്കണം.

പ്രവാസികള്‍ തോക്കുമെടുത്ത് അതിര്‍ത്തിയില്‍ ശത്രുവിന്‍റെ നെഞ്ചത്ത് കാളിയമര്‍ദ്ദനം ആടിയില്ലെങ്കിലും ദേശസ്നേഹം ഇല്ലാത്തവര്‍ ആകുന്നില്ല.. അതേപോലെ ശശിതരൂരിനെ ആരാധിക്കുകയോ അയാള്‍ക്ക്‌ വക്കാലത്ത് പിടിക്കുകയോ അല്ല..
ഇനി പ്രവാസികളെല്ലാം അയാളെ ആരാധിക്കുന്നവരാകണം/ആരധിക്കുന്നവരാകും എന്നും ഇല്ല..

അമേരിക്ക കുറഞ്ഞപക്ഷം ഭാരതത്തേക്കാള്‍
രാഷ്ട്രീയത്തിലെങ്കിലും ഭേദമാണ്.. എന്‍റെ കുഞ്ഞു വീരപ്പനായാലും അവന്‍ ശ്രീരാമനെക്കാള്‍ കേമനെന്ന് വാദിക്കുന്നതുപോലെയാണത്.

പിന്നെ ചട്ടങ്ങള്‍... കാലത്തിനനുസരിച്ച് ചിലച്ചട്ടങ്ങളും മാറേണ്ടതല്ലേ.. "മാറ്റുവിന്‍ ചട്ടങ്ങളെ" മറ്റൊന്നിന്‍ നന്മ നമ്മള്‍ സ്വീകരിക്കുന്നതിലൂടെ സ്വയം ചെറുതാകുന്നില്ല.. എന്തായാലും ഞാന്‍ പിടിച്ച കോഴിയുടെ പാലെ കുടിക്കൂ എന്നത് പഴയകാലത്തെ ചില കാരണവന്മാരുടെ മൂരാച്ചി സിദ്ധാന്തങ്ങള്‍ ആയിരുന്നു..
ഒരാളെ വിമര്‍ശിക്കുമ്പോള്‍ കവല പ്രസംഗംപോലെയാവരുത്.
അഥവാ അങ്ങനെ നടത്തുന്നത് രാവിലെ ബ്ലോഗില്‍ കണ്ടിരുന്നു.. മറുപടിയും ഇട്ടിട്ടുണ്ടേ..

Unknown said...

കൃഷ്ണാ..
വലതു കൈ നെഞ്ചില്‍ ചേര്‍ക്കുക എന്നത് അമേരിക്കക്കാര്‍ ചെയ്യുന്നു എന്നത് കൊണ്ട് അത് ഇന്ത്യയ്ക്ക് നിരക്കാത്തത് ആകുന്നതെങ്ങിനെ? ഹൃദയത്തില്‍ ചേര്‍ത്ത് സ്വീകരിക്കുക എന്നര്‍ത്ഥത്തില്‍ നെന്ചില്‍ കൈ വെച്ച് നമസ്തേ പറയുകയെന്നത് നമ്മുടെ സംസ്കാരമല്ലേ?
ഓര്‍മ വച്ച നാള്‍ മുതല്‍ ദേശീയഗാനവും വന്ദേമാതരവും കേള്‍കുമ്പോള്‍ നെഞ്ചില്‍ കൈ ചേര്‍ത്തു മാത്രം ശീലിച്ച ഒരാള്‍ എന്ന നിലയ്ക്ക് നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കാന്‍ പ്രയാസമുണ്ട്. ക്ഷമിക്കുക. സ്നേഹപൂര്‍വ്വം മുരളി.

മാവേലി കേരളം said...

മനുഷ്യനും മനുഷ്യനും തമ്മിലുള്ള വ്യത്യാസത്തെ ഇന്നും ആഘോഷിക്കുന്ന അതില്‍ തെറ്റൊന്നുമില്ല എന്നും കൂടീ വിശ്വസിക്കുന്ന, വാദിക്കുന്ന ‘ദേശസ്നേഹികള്‍‘ ഇടതിങ്ങി പാര്‍ക്കുന്ന എന്റെ നാടിനോട് ദേശസ്നേഹത്തൊടൊപ്പം പെരുത്ത സഹതാപവും അതിന്റെ അവസ്ഥയില്‍ വേദനയും മനസില്‍ ഏറ്റുന്ന ഒരു ദേശസ്നേഹി എന്ന നിലയില്‍ കാപിലാന്റെ അഭിപ്രായത്തിനു താഴെ ഞാനും ഒരൊപ്പിടട്ടെ.:)

ശശി താരൂര്‍ സംഭവം ഒരൊറ്റപ്പെട്ട സംഭവമായി എടുക്കാം തല്‍ക്കാലം എന്നു തോന്നുന്നു. അല്ലെങ്കില്‍ അദ്ദേഹത്തോടു കൂടുതല്‍ വിശദീകരണം ആവശ്യപ്പെടാം. അടിമയാകാന്‍ സ്വയം തയ്യാറാകാത്ത ആരും മറ്റൊരാളുടെ അടിമയാകുന്നില്ല.

പുസ്തകത്തിന്റെ പേരില്‍ ക്ലിക്ക് ചെയ്താല്‍ പുസ്തകം വായിക്കാന്‍ കഴിയും എന്നു പ്രശാന്ത് എഴുതിയിരിക്കുന്നു പക്ഷെ പറ്റുന്നില്ലല്ലോ

Unknown said...

പിന്നെ എന്താണ് സുഹൃത്തെ ഇന്ത്യന്‍ സ്വാതന്ത്ര സമരത്തില്‍ ദേശീയ ഗാനത്തിന്‍റെ പങ്കു?

Dr. Prasanth Krishna said...

അനോണി

എന്റെ അഭിപ്രായത്തോട് യോജിക്കണമന്നോ എതിര്‍ക്കണമന്നോ എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. അതൊക്കെ തികച്ചും വ്യക്തിപരമാണ്. ഒരു ചര്‍ച്ച എന്ന നിലയില്‍ എന്റെ അഭിപ്രായങ്ങള്‍ പറയുന്നു എന്നു മാത്രം.

അനോണി ചോദിക്കുന്നു "രചയിതാവിന്‍റെ എതിര്‍പ്പ്‌ തരൂരിനോടോ അതോ അമേരിക്കയോടോ ?" എന്ന്. എന്നാല്‍ എനിക്ക് ഡോക്ട്. ശശി താരൂറിനോടും എതിര്‍പ്പില്ല അമേരിക്കയോടും എതിര്‍പ്പില്ല.ദേശീയ ഗാനം എങ്ങനെ ആലപിക്കണമന്നും അപ്പോള്‍ എങ്ങനെ നില്‍ക്കണമന്നും നമ്മുടെ ഭരണഘടനയില്‍ തന്നെ വ്യക്‌തമാക്കിയിട്ടുണ്ട്. അത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ലഘുലേഖകളുമുണ്ട്. ദാ ഇവിടെ ഒന്നു ക്ലിക്ക് ചെയ്താല്‍ അതിന്റെ നിയമങ്ങളെകുറിച്ച് അറിയാവുന്നതാണ്.

ഇന്ത്യയുടെ ദേശീയഗാനം ചൊല്ലുമ്പോള്‍ അതിനെ ആദരിക്കേണ്ടതെങ്ങനെ എന്ന് ദേശീയഗാനത്തെ തെരഞ്ഞെടുത്തവര്‍ തന്നെ പറഞ്ഞുതന്നിട്ടുണ്ട്. ഓരോ രാജ്യത്തിനും അതിന്റെതായ ഭരണ ഘടനയും നിയമങ്ങളുമുണ്ട്. അത് പാലിക്കുക എന്നത് ഓരോ പൗരന്റെയും ധര്‍മ്മവുമാണ്. ഭരണഘടനയും നിയമങ്ങളും മാറ്റി എഴുതപ്പെടാത്തിടത്തോളം അതില്‍ നിന്നും വ്യതിചലിച്ച് മറ്റൊരുരീതിയില്‍ ആചരിക്കാന്‍ മറ്റുള്ളവരെ നിര്‍ബന്ധിക്കാന്‍ ആര്‍ക്കും അവകാശവുമില്ല.

മാവേലി കേരളം said...

ദേശീയഗാനം ആലപിക്കുമ്പോള്‍ എങ്ങനെ നില്‍ക്കണം എന്നുള്ള ലിങ്കില്‍ പറയുന്നതിങ്ങനെയാണ്‍്.

'Whenever the Anthem is sung or played, the audience shall stand to attention'

stand to attention എന്നു പറഞ്ഞാല്‍ ഡിക്ഷനറി അനുസരിച്ച് ഓര്‍ഡര്‍ സ്വീകരിക്കുവാന്‍ സന്നദ്ധമായി നില്‍ക്കുക എന്നാണ്‍്. സുഹൃത്തുക്കളെ ഒന്നു ചോദിച്ചോട്ടെ ഇങ്ങനെ നിന്നാണോ നമ്മളൊക്കെ ദേശീയ ഗാനം കേട്ടിട്ടുള്ളത്. ഇനി എന്റെ കുഗ്രാമത്തിലെ സ്കൂളിലെ സാറന്മാര്‍ക്ക് അറിയാഞ്ഞിട്ടാണോ ഞങ്ങളോട് അങ്ങനെയൊന്നും അവരു പറഞ്ഞിട്ടില്ല്ല. നിശബ്ദാ‍രായി ശ്രദ്ദിച്ചി നില്‍ക്കും അത്ര തന്നെ. നിങ്ങട സ്കൂളുകളില്‍ എന്തായിരുന്നു നടന്നിരുന്നത്.

പാര്‍ത്ഥന്‍ said...

പാമുവിന്റെ പരാമർശം മോശമായിപ്പോയി.
നെഞ്ചത്ത് വെറുതെ കൈവെച്ചിരുന്നാൽ കയ്യ് കഴക്കില്ലേ, അതുകൊണ്ട് അമേരിക്കൻ ദേശീയഗാനം പാടുന്ന സമയത്ത്‌ ഇന്ത്യക്കാരെപ്പോലെ വശത്ത് ചേർത്തുപിടിക്കുന്നതാണ് നല്ലതെന്നു പറഞ്ഞാൽ അമേരിക്കക്കാർ സമ്മതിക്കുമോ. ഇന്ത്യക്കാരന്റെ മനസ്സിൽ എങ്ങിനെയോ കയറിക്കുടിയ അപകർഷതാബോധം ഇല്ലാതാവണം.
ഇപ്പോഴുള്ള ദേശീയഗാനം നിലവിലുള്ളിടത്തോളം അതിന്റെ ആചാരമനുസരിച്ച്‌ അതിനെ ബഹുമാനിക്കുക എന്നത്‌ ഒരു ഭാരതീയന്റെ കടമയാണ്.
‘ജനഗണ’ അല്ല, ‘വന്ദേമാതരം’ ആണ് ദേശീയഗാനമായി വരേണ്ടത് എന്നൊക്കെയുള്ള ചർച്ച എവിടെയും എത്തിയതും ഇല്ല. കൃഷ്ണവാര്യർ സംസ്കൃതത്തിലുള്ള ഒരു ദേശീയഗാനം എഴുതി പ്രയോഗത്തിലാക്കാൻ ശ്രമിച്ച്‌ ഹൈകോർട്ട് വരെ പോയിരുന്നു. അദ്ദേഹവും മരിച്ചുപോയി. ഇപ്പോൾ UNESCO യുടെ ഏറ്റവും നല്ല ദേശീയഗാനത്തിനുള്ള അംഗീകാരവും നമ്മുടെ ദേശീയഗാനത്തിന് ലഭിച്ചിരിക്കുന്നു. എന്നിട്ടും ഭാരതീയർക്ക് പുജ്ഞം.

പാര്‍ത്ഥന്‍ said...

UNESCO യിൽ നിന്നും അങ്ങിനെയൊരു അംഗീകാരം കിട്ടിയിട്ടില്ല എന്നും പറയുന്നുണ്ട്. രണ്ടു വാർത്തയും നെറ്റിൽ നിന്നു കിട്ടിയതാണ്.

Shaf said...

ഏതു ധൂസര സങ്കല്പത്തില്‍ വളര്‍ന്നാലും
ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വിശുദ്ധിയും
മണവും മമതയും ഒരിത്തിരി കൊന്നപ്പൂവും.."

Dr. Prasanth Krishna said...

കാപ്പിലാന്‍,

1. "രാജ്യ സ്നേഹം അമേരിക്കയില്‍ നിന്നും പഠിക്ക്"

രാജ്യസ്‌നേഹം അമേരിക്കയില്‍ മാത്രമല്ല, ഇന്ത്യക്കാരും രാജ്യസ്‌‌‌നേഹത്തില്‍ ഒട്ടും മോശമല്ല എന്ന് നമ്മള്‍ അറിയാന്‍ ശ്രമിക്കണം. എന്തിനും ഏതിനും അമേരിക്ക കഴിഞ്ഞേ ഉള്ളൂ എല്ലാം എന്ന ധാരണ നമ്മള്‍ ആദ്യം മാറ്റുക.

2. "ഖദര്‍ ഇട്ടാല്‍ ,ദേശിയ ഗാനം ആലപിച്ചാല്‍ ,കൊടി ഉയരത്തില്‍ കെട്ടിയാല്‍ രാജ്യസ്നേഹമാകില്ല"

സമ്മതിക്കുന്നു. ഞാന്‍ പറഞ്ഞത് രാജ്യസ്നേഹമുള്ളവനേ ഇതൊക്കെ ചെയ്യാന്‍ കഴിയൂ. പിന്നെ
രാജ്യസ്നേഹമുണ്ടന്ന് കാണിക്കാന്‍ വേണ്ടിയും ഇതൊക്കെ ചെയ്യാം.

3. നിസാര പ്രശ്‌നങ്ങള്‍ക്ക് വെട്ടും ,കുത്തും ,കൊലപാതകവും നടക്കുന്ന നാട്ടില്‍ എവിടെയാണ് രാജ്യ സ്നേഹം .

നിസാര കാര്യങ്ങള്‍ക്ക് ചില രാജ്യങ്ങളില്‍ വെട്ടും കുത്തും ഉണ്ടാകുമ്പോള്‍ അത് തലച്ചോറോ നെഞ്ചോ തുളഞ്ഞുപോകുന്ന ഒരു ബുള്ളറ്റില്‍ തീരുന്നു മറ്റൊരു രാജ്യത്ത് എന്ന വ്യത്യാസമേയുള്ളൂ.

4. നാല് വയസുകാരിയെ പോലും ബലാത്സംഗം ചെയ്യുന്ന നാട്ടില്‍ എവിടെയാണ് സമാധാനം .

നാലുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്യുന്നതും മകളെ ഭൂമിക്കടിയിലുള്ള ഉള്ളറയില്‍ ഒളിപ്പിച്ച് ലൈംഗികമായ് പീഡിപ്പിക്കയും സന്താനോല്‍‌പാദനം നടത്തുകയും ചെയ്യുന്നത് കാപ്പിലാന്‍ പറഞ്ഞ നിസാര പ്രശങ്ങള്‍ക്ക് വെട്ടും ,കുത്തും ,കൊലപാതകവും നടക്കുന്ന നാട്ടില്‍ മാത്രമല്ല. ലോകത്ത് ഏറ്റവും കൂടുതല്‍ ബലാല്‍സംഗങ്ങള്‍ നടക്കുന്നതും ഈ പറഞ്ഞ നാട്ടില്‍ അല്ല.


5. ഞാന്‍ ഇന്ത്യയെ സ്നേഹിക്കുന്നു .അതോടൊപ്പം അമേരിക്കയെയും .ഈ കാരണങ്ങള്‍ കൊണ്ട് ഞാന്‍ ഒരു നപുംസകം എന്നര്‍ത്ഥമുണ്ടോ ?

എന്റെ പോസ്റ്റിന്റെ അവസാന ഖണ്ഡികയില്‍ എന്താണ് പറഞ്ഞിരിക്കുന്നതന്ന് ഇതിലെ പത്താമത്തെ കമന്റില്‍ ക്രിസ്റ്റല്‍ ക്ലിയര്‍ ആയി വ്യക്‌തമാക്കിയിട്ടുണ്ട്. പോസ്റ്റിട്ടപ്പോള്‍ തന്നെ താങ്കള്‍ ആ പേര് സ്വയം ഏറ്റടുത്തത് എന്തുകൊണ്ടന്ന് എനിക്ക് അറിഞ്ഞുകൂടാ.

അമേരിക്കന്‍ സംസ്‌കാരം എന്നു മാത്രമല്ല ലോകത്തെ ഒരു സംസ്‌കാരവും മോശമാണന്നോ അമേരിക്കക്കാര്‍ മോശമാണന്നോ ഒരിടത്തും ഞാന്‍ പറഞ്ഞിട്ടില്ല. എല്ലാ പ്രവാസികളേയും പോലെ ക്യത്യമായ കാരണത്താല്‍ പ്രവാസിയായ ആളാണ് ഞാനും. ഞാനും, ഇന്ത്യയെയും, കൊറിയയെയും, അമേരിക്കയയും, ദക്ഷിണാഫ്രിക്കയെയും എല്ലാം സ്‌നേഹിക്കുന്നു. കാപ്പിലാന്‍ പറഞ്ഞപോലെ "ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുത്തുണ്ടം തിന്നണം". ഞാന്‍ പറഞ്ഞതും അതുതന്നയാണ് "ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുത്തുണ്ടം തിന്നണം"

കാപ്പിലാന്‍ said...

"അനോണി

എന്റെ അഭിപ്രായത്തോട് യോജിക്കണമന്നോ എതിര്‍ക്കണമന്നോ എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. അതൊക്കെ തികച്ചും വ്യക്തിപരമാണ്. ഒരു ചര്‍ച്ച എന്ന നിലയില്‍ എന്റെ അഭിപ്രായങ്ങള്‍ പറയുന്നു എന്നു മാത്രം."

പ്രശാന്തിനോട്

സേനു നേരത്തെ മമ്മൂട്ടിയുടെ ഇതുപോലുള്ള ഒരു പോസ്റ്റ് ഇട്ടപ്പോള്‍ ഞാന്‍ പറഞ്ഞതാണ് .സ്വന്ത അഭിപ്രായങ്ങള്‍ എഴുതാനുള്ളതാണ് സ്വന്തം ബ്ലോഗുകള്‍ .അത് ഞാന്‍ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു .കാരണം മുകളില്‍ പ്രശാന്ത് പറഞ്ഞത് കാരണം .ആല്‍ത്തറയില്‍ ഇങ്ങനെയുള്ള പോസ്റ്റുകള്‍ അനുവദനീയമല്ല .ആരുടേയും വ്യക്തി താല്പര്യത്തിനു വേണ്ടിയല്ല ഈ ബ്ലോഗ് .ഇവിടെ പല മത വിഭാഗങ്ങള്‍ ,രാജ്യക്കാര്‍ ഒക്കെ ഇവിടെ കാണും .ചില തമാശകളും ,കുശുമ്പും ,പരദൂഷണവും ഒക്കെ ചേര്‍ന്ന ബൂലോകത്തെ ഏക ബ്ലോഗ് .ആയതിനാല്‍ തന്നെ ഇനി മേലാല്‍ ആരും ഇങ്ങനെയുള്ള പോസ്ടുകലുമായി ആല്‍ത്തറയില്‍ വരരുത്.എനിക്ക് പ്രശാന്തിനോട് വിരോധമോ ,വിദ്വേഷമോ ഇല്ല .പ്രായത്തിന്റെ രക്തതിളപ്പില്‍ എഴുതിയതാണ് എന്ന് കരുതട്ടെ .എനിക്ക് മറുപടി തരണം എന്ന് നിര്‍ബന്ധവും ഇല്ല .
സ്നേഹത്തോടെ
കാപ്പിലാന്‍ .

കാപ്പിലാന്‍ said...

"ഒരമേരിക്കക്കാരന്‍ അവന്റെ ദേശിയ ഗാനം ചൊല്ലുമ്പോള്‍ കൈ നെഞ്ചോട്‌ ചേര്‍ത്ത് വെയ്ക്കുന്നത് പറയുന്ന വാചകങ്ങള്‍ അവന്‍ നെഞ്ചില്‍ ഏറ്റുകയാണ് .

അത് സൂചിപ്പിക്കുന്നത് സ്വന്തം ദേശത്തോടുള്ള ആത്മാര്‍ത്ഥമായ സ്നേഹമാണ് .അല്ലാതെ സ്വന്തം ദേശത്തെ സ്നേഹിക്കുന്നു എന്ന് വായ കൊണ്ട് പറയുകയും പുറകില്‍ കൂടി ദേശത്തെ ശത്രുക്കള്‍ക്ക് കൂട്ടിക്കൊട്ക്കുകയും ചെയ്യുന്നില്ല ."


സന്തോഷം പ്രശാന്ത് .

ആ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ശരിയാണ് നമ്മുടെ നായനാര്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ
" അമേരിക്കയില്‍ ചായ കുടിക്കുന്നത് പോലെയാണ് ബലാല്‍സംഗം എന്നത് ".
ഞാന്‍ മുകളില്‍ പറഞ്ഞ കാര്യത്തിനു ഉത്തരം കിട്ടിയില്ല .

സ്വന്തം രാജ്യത്തെ പൌരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതാണ് ഒരു സര്‍ക്കാരിന്റെ പ്രാഥമിക കര്‍മ്മം .എത്ര പേര്‍ക്ക് അങ്ങനെ ഇന്ത്യയില്‍ സംരക്ഷണം കിട്ടുന്നുണ്ട്‌ ?

ഞാനൊരു നപുംസകം എന്ന് സ്വയം തോന്നിയതില്‍ പ്രയാസപ്പെടെണ്ട കാര്യമില്ല .എന്‍റെ അഭിപ്രായത്തില്‍ രാജ്യം വിട്ടു പോകുന്ന ഓരോരുത്തരും നപുംസകങ്ങള്‍ ആണ് .സ്വന്തം രാജ്യത്ത് ജീവിക്കാന്‍ കഴിയാതെ വല്ലവന്റെയും നാട്ടില്‍ വന്ന് അടിമവേല ചെയ്യുക .അവന്റെ ആട്ടും തുപ്പും കൊള്ളുക .അതെല്ലാം അഭിമാനം എന്ന് സ്വയം വിലയിരുത്തുക .നാട്ടില്‍ എല്ലാവര്‍ക്കും തൊഴില്‍ ലഭിക്കട്ടെ .ഞങ്ങള്‍ തരിച്ചു വരും .ഇപ്പോള്‍ തന്നെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഒഴുക്ക് തുടങ്ങി . നമുക്കറിയാമല്ലോ എന്തായിരിക്കും സംഭവിക്കുക എന്നത് .നാടിനും വീടിനും കൊള്ളാത്തവര്‍ എന്ന് പറഞ്ഞ് തള്ളും.രണ്ടു മാസം അവധിക്കു പോയി ഒരാഴ്ച താമസിച്ചാല്‍ നാട്ടുകാര്‍ ചോദിച്ചു തുടങ്ങും എന്താ പോകുന്നില്ലേ ? എന്ന് .അതാണ്‌ നമ്മുടെ നാട് .

Dr. Prasanth Krishna said...

കാപ്പിലാനേ

മമ്മൂട്ടിയെ കുറിച്ചുള്ള ബ്ലോഗും എന്റെ ബ്ലോഗും തമ്മില്‍ തുലോം ബന്ധമില്ല. വ്യക്തി താ‌ല്‍‌പര്യത്തിന്റെ പേരില്‍ ആരയും ഇകഴ്ത്താനോ പുകഴ്‌താനോ എഴുതിയ പോസ്റ്റും അല്ല ഇത്. പിന്നെ കാപ്പിലാന്‍ പറഞ്ഞപോലെ ഏതങ്കിലും ഒരു മത വിഭാഗത്തെയോ രാജ്യത്തെയോ രാഷ്‌ട്രീയ പാര്‍ട്ടിയേയോ സമൂഹത്തെയോ ഇകഴ്‌തിയോ പുകഴ്‌തിയോ എന്റെ പോസ്റ്റില്‍ ഞാന്‍ എഴുതിയിട്ടുമില്ല.

അതുപോലെ ആല്‍തറയില്‍ പല രാജ്യക്കാര്‍ ഉള്ളതായ് എനിക്കറിവില്ല. ഇനി അധവാ ഉണ്ടങ്കില്‍ തന്നെ അവരുടെ ഒരു വികാരത്തെയും വ്രണപ്പെടുത്തുന്ന ഒരു വാക്കുപോലും എന്റെ പോസ്റ്റില്‍ കടന്നു കൂടിയിട്ടുള്ളതായ് തോന്നുന്നുമില്ല. എന്റെ അറിവില്‍ പെട്ടിടത്തോളം അവിടെ എല്ലാവരും ഇന്ത്യക്കാരും മലയാള ഭാഷ നന്നായ് കൈകാര്യം ചെയ്യാന്‍ കഴിവുള്ളവരുമാണ്. ഇവിടെ ഡുവല്‍ സിറ്റിസണ്‍ ഷിപ്പ് ഉള്ളവരുണ്ടാകും. ഇവിടെയുള്ള എല്ലാവരും ഇന്ത്യന്‍ പൗരത്വം ഉള്ളവരായതിനാല്‍ തന്റെ ദേശത്തോട് സ്‌നേഹമുള്ളവരാണന്ന വിശ്വസിക്കുന്നതുകോണ്ടാണ് ഈ പോസ്റ്റ് ഇവിടെ ഇട്ടതും. ഈ കാപ്പിലാന്റെ അറിവോടുകൂടിതന്നയാണ് ഈ പോസ്റ്റ് പബ്ലിഷ് ചെയ്‌തതും. കാപ്പിലാന്‍ അത് നിഷേധിക്കില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.

പിന്നെ സ്വന്തം അഭിപ്രായങ്ങള്‍ പറയുന്നത്. അത് പാടില്ല എങ്കില്‍ ആല്‍തറയിലെ കമന്റ് ബോക്‌സ് അടച്ചുപൂട്ടിയാല്‍ മതിയല്ലോ. കമന്റിടാന്‍ അനുവദിക്കും വിധം കമന്റ് ബോക്‌സ് തുറന്നു വച്ചിരിക്കുന്നിടത്തോളം വായനക്കാര്‍ അവരുടെ സ്വന്തംവും സ്വതന്ത്രവുമായ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുന്നു.

രക്‌തത്തിളപ്പില്‍ എന്തങ്കിലും എഴുതി കൂട്ടി എവിടയും പോസ്റ്റ് ചെയ്യാറില്ല ഞാന്‍. മൂന്നു പ്രാവശ്യമങ്കിലും ആലോചിച്ച് പ്ലാന്‍ ചെയ്ത് നാലാമത് ഒന്നുകൂടി ആലോചിച്ച ശേഷമേ എന്തങ്കിലും എഴുതുകയോ പോസ്റ്റ് ചെയ്യുകയോ ചെയ്തിട്ടുള്ളൂ. ഈ പോസ്റ്റും അങ്ങനെ തന്നെ പോസ്റ്റു ചെയ്‌തതാണ്.

Dr. Prasanth Krishna said...

കാപ്പിലാന്‍ പറയുന്നു
"എന്‍റെ അഭിപ്രായത്തില്‍ രാജ്യം വിട്ടു പോകുന്ന ഓരോരുത്തരും നപുംസകങ്ങള്‍ ആണ്.സ്വന്തം രാജ്യത്ത് ജീവിക്കാന്‍ കഴിയാതെ വല്ലവന്റെയും നാട്ടില്‍ വന്ന് അടിമവേല ചെയ്യുക .അവന്റെ ആട്ടും തുപ്പും കൊള്ളുക .അതെല്ലാം അഭിമാനം എന്ന് സ്വയം വിലയിരുത്തുക."

പ്രിയ സുഹ്യത്ത് കാപ്പിലാനേ,
സാഹചര്യം കൊണ്ട് സ്വന്തം രാജ്യത്ത് ജീവിക്കാന്‍ കഴിയാതെ വല്ലവന്റെയും നാട്ടില്‍ വന്ന് അടിമവേലചെയ്ത് അവന്റെ ആട്ടും തുപ്പുമേറ്റ് ജീവിതം ഹോമിക്കുന്ന ഒരുപാട് പ്രവാസികള്‍ ഉണ്ട്. പക്ഷേ അവരൊന്നും അത് അഭിമാനമന്ന് സ്വയം വിലയിരുത്തുന്നവരായ് എന്ന് കാപ്പിലാന്‍ പറയുന്നതിനോട് എനിക്ക് യോജിക്കാനേ കഴിയുകയില്ല. കാരണം അഭിമാനവും ആത്‌മാഭിമാനവുമുള്ളവനാണ് എന്റെ അറിവില്‍ പെട്ട ഓരോ പ്രവാസിയും. അതുകൊണ്ടുതന്നെ പ്രവാസിയാണന്ന കാരണത്താല്‍ ഒരൊറ്റ പ്രവാസിയും നപുംസകങ്ങളും ആകുന്നില്ല.

അനില്‍@ബ്ലോഗ് // anil said...

കാപ്പിലാനെ,
ഇത്ര വികാരം കൊള്ളാന്‍ മാത്രം പ്രശാന്ത് ഒന്നും പറഞ്ഞില്ല. വെറുതെ വ്യാഖ്യാനിച്ച് പരസ്പരം വിഷമിപ്പിക്കുന്നതെന്തിന്?

ഏതൊരു രാജ്യത്തിന്റേയും ദേശീയ ഗാനാലാപനങ്ങള്‍ക്ക് അതിന്റേതായ ചിട്ടകളുണ്ട്. നമ്മൂടെ ദേശീയ ഗാനത്തിന് ഇത്ര സമയം ദൈര്‍ഘ്യം, ഇന്ന ഇന്ന പോലെ നില്‍ക്കണം എന്നൊക്കെ ഉണ്ട് (എനിക്കിപ്പോള്‍ ഒന്നും ഓര്‍മയില്ല, അറ്റന്‍ഷനായി നില്‍ക്കണം എന്നറിയാം). അതൊക്കെ ആര്‍ക്കും സൌകര്യപ്രദമായ രീതിയില്‍ മാറ്റിപ്പാടാനാവില്ല, ചിട്ടകളും മാറ്റാനാവില്ല. അമേരിക്കക്കാരന്‍ അവന്റെ ദേശീയ ഗാനം പാടുമ്പോളുള്ള ചിട്ടകള്‍ നമ്മള്‍ അനുകരിക്കുന്നെങ്കില്‍ അതു തെറ്റുതന്നെയാണ്. അതിനു ന്യായീകരണങ്ങളോ വിശദീകരണങ്ങളോ ഇല്ല.

ഇവിടെ അമേരിക്കയോ അമേരിക്കക്കാരനോ മോശമാണെന്ന് ആരും പറഞ്ഞീട്ടില്ല. ശശി തരൂര്‍ ചെയ്തത് തെറ്റാണെന്നാണ് പോസ്റ്റിന്റെ സാരാംശം.

സേനു ഇട്ട പോസ്റ്റും ഇതും തമ്മില്‍ താരതമ്യം ചെയ്യല്ലെ, ഇതു ഭാരതീയരെ മൊത്തം ബാധിക്കുന്ന പ്രശ്നമായി കാണണം എന്ന് അപേക്ഷിക്കുന്നു.

എന്ന്
ഒരു നോണ്‍ ആല്‍ത്തറീയന്‍

കാപ്പിലാന്‍ said...

"അമേരിക്കയിലേക്ക് കുടിയേറുകയും എല്ലാ കാര്യത്തിലും സായിപ്പിനെ അനുകരിക്കുകയും അവന്റെ ആട്ടും തുപ്പും ഏല്‍ക്കുന്നതും അവന്റെ വിഴുപ്പു ചുമക്കുന്നതും പുണ്യമായികരുതുകയും, മരിച്ചാലും എന്റെ ശരീരം സായിപ്പിന്റെ മണ്ണില്‍ തന്നെ അടക്കം ചെയ്യണമന്നു ശാഠ്യം പിടിക്കുകയും ചെയ്യുന്ന അന്തസും ആത്മാഭിമാനവുമില്ലാത്ത നപുംസകങ്ങള്‍ക്ക് ഇതൊരു പാഠമായിരിക്കട്ടെ.".ഗള്‍ഫ് രാജ്യങ്ങളില്‍ ആളുകള്‍ മരിച്ചാല്‍ കഴിവതും ആളുകള്‍ നാട്ടില്‍ കൊണ്ടുപോകും കാരണം നാടുമായി അടുത്താണ് ഗള്‍ഫ് .മാത്രമല്ല അവിടുത്തെ നിയമം അതിനനുവദിക്കുന്നില്ല .

2. പ്രവാസികള്‍ക്ക് ഗള്‍ഫില്‍ പൌരത്വം കൊടുക്കുന്നില്ല .അങ്ങനെ കൊടുത്തിരുന്നുവെങ്കില്‍ അവര്‍ ഒരു പക്ഷേ അവിടെയേ അടക്കൂ .അമേരിക്കയില്‍ പൌരത്വം കൊടുക്കുന്നുണ്ട് .ഇവിടെ തന്നെ അടക്കുവാന്‍ ഉള്ള സൌകര്യങ്ങള്‍ ഉണ്ട് .മാത്രമല്ല ഇത്രയധികം ദൂരക്കൂടുതലും .അതുകൊണ്ട് ആരും നാട്ടില്‍ കൊണ്ട് പോകുന്നില്ല എന്നല്ല ചുരുക്കം ചിലര്‍ കൊണ്ടുപോകുന്നുണ്ട്‌ .ആരും ഇതൊന്നും പുണ്യമായി കരുതുന്നില്ല .

മക്കയിലോ മദീനയിനയിലോ വെച്ച്‌ ഒരു മുസല്‍മാന്‍ മരിച്ചാല്‍ അതൊരു പുണ്യമായി കാണാറുണ്ട്‌ എന്നാണ് എനിക്ക് തോന്നുന്നത് .പക്ഷേ അവിടെ തന്നെ അടക്കം ചെയ്യാറുണ്ടോ എന്നറിയില്ല .ഏതു രാജ്യത്ത് ചെന്നാലും അവിടുത്തെ നിയമങ്ങള്‍ പാലിക്കണം .അതുകൊണ്ട് അവന്റെ ആട്ടും തുപ്പും കൊള്ളുന്നു എന്നര്‍ത്ഥമില്ല .അതൊക്കെ ഓരോരുത്തരുടെ മാനസിക നില അനുസരിച്ചിരിക്കും .അപ്പോള്‍ അവരൊക്കെ നപുംസകങ്ങള്‍ എന്നാണോ അര്‍ത്ഥമാക്കേണ്ടത്‌ .

അതോ അമേരിക്കയില്‍ കുടിയേറിയവര്‍ , ശവം നാട്ടില്‍ കൊണ്ടുപോകാത്തവര്‍ ഇവരോക്കെയാണോ നപുംസകം .

മമ്മൂട്ടിയും സേനുവും തമ്മിലുള്ള ബന്ധം പോലെയാണ് പ്രശാന്തും തരൂറും തമ്മില്‍ . രണ്ടിലും ഇവര്‍ രണ്ടു പേരെയും ഇകഴുതുകയാണ് ചെയ്തത് .ആല്‍ത്തറയില്‍ ഇങ്ങനെയുള്ള പോസ്റ്റുകള്‍ പാടില്ല .
" ഇങ്ങനെയുള്ള നപുംസകങ്ങള്‍ക്ക് ഇതൊരു പാഠം ആകട്ടെ " എന്ന രീതിയില്‍ പോസ്ടിട്ടാല്‍ അതൊരു പുകഴ്ത്തല്‍ ആണോ ? ഇകഴ്ത്തല്‍ ആണോ ?

ഈ പോസ്റ്റ് പ്രശാന്ത് എന്നോട് ചോദിച്ചിട്ടാണോ ഇട്ടത് ? പോസ്റ്റ് പബ്ലിഷ് ആയതിനു ശേഷമാണ് ഞാന്‍ അറിയുന്നത് ഇങ്ങനെയൊരു പോസ്റ്റ് വന്നു എന്നത് .അപ്പോള്‍ തന്നെ ഞാന്‍ പ്രശാന്തിനെ ബന്ധപ്പെട്ടു .മാണിക്യം ചേച്ചിയോടും ചോദിച്ചു .പ്രശാന്തിനോട് സംസാരിക്കുന്ന കൂട്ടത്തില്‍ ആദ്യ കമെന്റും പ്രശാന്ത് ഇട്ടു കഴിഞ്ഞു .ഇനി അങ്ങനെ പാടില്ല എന്നാണ് പറഞ്ഞതിന്റെ അര്‍ഥം .പിന്നെ ആല്‍ത്തറയില്‍ ഞാന്‍ മാത്രമേ ഉള്ളൂ അമേരിക്കയില്‍ നിന്നും .അപ്പോള്‍ ഇങ്ങനെ ഒരു പോസ്റ്റ് വരുമ്പോള്‍ എനിക്കും കുത്തും .തരൂറിന് മാത്രമല്ല :)

ബാക്കിയുള്ള കാര്യങ്ങള്‍ അതായത് സായിപ്പിനെ അനുകരിക്കുന്ന കാര്യം ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ .ആവര്‍ത്തിക്കുന്നില്ല .

Dr. Prasanth Krishna said...

അമേരിക്കയില്‍ കുടിയേറി എന്നതുകൊണ്ടോ, അവിടെ കുടിയേറിയവന്റെ ജഡം അവിടെ മറവു ചെയ്‌തു എന്നതുകൊണ്ടോ ആരയും നപുംസകം എന്നു ഞാന്‍ പറഞ്ഞിട്ടില്ല എന്ന് ആ പോസ്റ്റിന്റെ അവസാന ഖണ്ഡിക വായിക്കുമ്പോള്‍ ആര്‍ക്കും ക്രിസ്റ്റല്‍ ക്ലിയര്‍ ആയി മനസ്സിലാക്കാവുന്ന ഒന്നാണ്. ഇനി അവിടെ അത് മനസ്സിലായില്ലങ്കില്‍ ഇതിലെ പത്താമത്തെ കമന്റ് വായിച്ചാല്‍ അത് വ്യക്തമാകും.

ഉറങ്ങുന്നവനെ ഉണര്‍ത്താന്‍ കഴിയും ഉറക്കം നടിക്കുന്നവനെയോ?

ഡോക്ട്. ശശി താരൂര്‍ എന്ന വ്യക്തിയെ ഹത്യ ചെയ്യുന്ന ഒന്നും ഇന്നുവരയും ഈ പോസ്റ്റില്‍ എന്നല്ല എന്റെ ഒരുബ്ലോഗുകളിലും ഞാന്‍ എഴുതിയിട്ടില്ല. അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്യത്തെയോ രാഷ്‌ട്രീയ സ്വാതന്ത്യത്തെയോ ഒന്നും തന്നെ ഞാന്‍ ചോദ്യം ചെയ്തിട്ടുമില്ല. അതുപോലെ അതു വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകും ഡോക്ട്. ശശി താരൂറിനെയോ മറ്റ് ഏതങ്കിലും ഒരു വ്യകതിയേയോ ഒരു സമൂഹത്തെയോ നപുംസകം എന്ന് സംബോധന ചെയ്തിട്ടുമില്ല എന്നു മാത്രമല്ല പോസ്റ്റിലായാലും കമന്റിലായാലും ഡോക്ട്. ശശി താരൂറിന് കൊടുക്കേണ്ട ബഹുമാനം കൊടുത്തിട്ടുമുണ്ടന്ന്.

കാപ്പിലാന്റെ അറിവോടയാണ് ഇത് പബ്ലിഷ് ചെയ്തതന്നത് കാപ്പിലാന്‍ നിഷേധിക്കുമന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ പ്രിയ സുഹ്യത്തേ നമ്മള്‍ ഈ പോസ്റ്റ് പബ്ലിഷ് ചെയ്യുന്നതിനെ കുറിച്ച് സംസാരിച്ചതിന്റെ ഹിസ്റ്ററി ഞാന്‍ സേവ് ചെയ്തിട്ടുണ്ട്. ആ ധൈര്യത്തില്‍ തന്നയാണ്
"ഈ കാപ്പിലാന്റെ അറിവോടുകൂടിതന്നയാണ് ഈ പോസ്റ്റ് പബ്ലിഷ് ചെയ്‌തതും. കാപ്പിലാന്‍ അത് നിഷേധിക്കില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു" എന്ന് പറഞ്ഞതും.

ജീവിച്ചിരിക്കുംമ്പോള്‍തന്നെ ".......മരിച്ചാലും എന്റെ ശരീരം സായിപ്പിന്റെ മണ്ണില്‍ തന്നെ അടക്കം ചെയ്യണമന്നു ശാഠ്യം പിടിക്കുകയും ചെയ്യുന്ന" ഭാരതത്തിന്റെ പൗരത്വം സുഖവാസത്തിനു ഇന്ത്യയിലേക്ക് വരാന്‍ വേണ്ടിയുള്ള സുരക്ഷിതമായ അനുവാദ പത്രമായ് മാത്രം ഭദ്രമായ് കൈവശം വച്ചുകൊണ്ട്, ഞാന്‍ ഭാരതീയനന്നു പറയുന്നതില്‍ ആക്ഷേപമുള്ളവരെയാണ് മേല്‍‌പറഞ്ഞ വാക്കുകള്‍ പ്രതിനിധാനം ചെയ്യുന്നത്. അല്ലാതെ സാഹചര്യത്തിന്റെയോ സമ്പത്തിന്റെയോ അഭാവത്തില്‍ അമേരിക്കയുള്‍പ്പടയുള്ള വിദേശരാജ്യങ്ങളില്‍ കിടന്നു മരിക്കേണ്ടിയും ജഡം അവിടെ തന്നെ മറവുചെയ്യേണ്ടിയും വരുന്നവരെ അല്ല

കാപ്പിലാന്‍ പറഞ്ഞതു തന്നയാണ് ഞാനും പറഞ്ഞത് "ഏതു രാജ്യത്ത് ചെന്നാലും അവിടുത്തെ നിയമങ്ങള്‍ പാലിക്കണം". അത് ഇന്ത്യയായാലും, അമേരിക്കയായാലും ബ്രിട്ടന്‍ ആയാലും സൗത്താഫ്രിക്കയായാലും സൊമാലിയ ആയാലും.

ഇത് ഈ പോസ്റ്റില്‍ കാപ്പിലാന്റെ കമന്റുകള്‍ക്കുള്ള എന്റെ അവസാന കമന്റാണ്.

മാണിക്യം said...

,

ജനഗണമന അധിനായക ജയഹേ
ഭാരത ഭാഗ്യവിധാതാ,
പഞ്ചാബസിന്ധു ഗുജറാത്ത മറാഠാ
ദ്രാവിഡ ഉത്‌ക്കല ബംഗാ,
വിന്ധ്യഹിമാചല യമുനാഗംഗാ,
ഉച്ഛലജലധിതരംഗാ,
തവശുഭനാമേ ജാഗേ,
തവശുഭ ആശിഷ മാഗേ,
ഗാഹേ തവ ജയഗാഥാ,
ജനഗണമംഗലദായക ജയഹേ
ഭാരത ഭാഗ്യവിധാതാ.
ജയഹേ, ജയഹേ, ജയഹേ,
ജയ ജയ ജയ ജയഹേ!

പാമരന്‍ said...

ശശി തരൂര്‍ ദേശീയഗാനത്തെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല എന്നതു വ്യക്തമാണ്‌. അറ്റന്‍ഷനായി നില്‍ക്കുന്നതില്‍ നിന്നും ഒരുപടികൂടി കടന്ന്‌ അത്‌ നെഞ്ചോടു ചേര്‍ക്കാനാണ്‌ അദ്ദേഹം ഉപദേശിച്ചത്‌ എന്നാണ്‌ എനിക്കു തോന്നിയത്‌. (തുടങ്ങിയ ദേശീയഗാനം നിറുത്തിച്ചെങ്കില്‍ അതു കടന്ന കയ്യായിപ്പോയി എന്നു പറയാതെ വയ്യ.)

കേരളത്തിലെ ഒരു കുഗ്രാമത്തില്‍ ജനിച്ച്‌ ഗവര്‍മ്മേണ്ട്‌ സ്കൂളില്‍ പൊട്ടിയ ഓടിനിടയിലൂടെ വീണ മഴയും വെയിലും കൊണ്ട്‌ അവിടത്തെ ഉപ്പുമാവും കഞ്ഞിയും ചെറുപയറും തിന്ന്‌ വളര്‍ന്നവനാണു ഞാനും. ഇത്രയും കാലം ദേശീയഗാനം കേള്‍ക്കുമ്പോള്‍ എണീറ്റ്‌ അറ്റെന്‍ഷനായി നിന്നിട്ടേ ഉള്ളൂ. നെഞ്ചില്‍ കയ്യൊന്നും വെച്ചിട്ടില്ല. എന്നു കരുതി ദേശീയഗാനം കേള്‍ക്കുമ്പോള്‍ നെഞ്ചത്തു കൈ വെച്ചാല്‍ തകര്‍ന്നുപോകുന്നതൊന്നുമല്ല എന്‍റെ ദേശീയബോധം. (ഒന്നുകൂടെ പറഞ്ഞേക്കട്ടെ, ഞാന്‍ അമേരിക്കയിലല്ല ജീവിക്കുനത്‌).

ഈ തീവ്രവൈകാരികത എന്തിനാണെന്നു മനസ്സിലാവുന്നില്ല. അമേരിക്കക്കാരന്‍ നെഞ്ചത്തു കൈവെച്ചതുകൊണ്ടു നമ്മളൊരിക്കലും അതു ചെയ്യരുതെന്നുണ്ടോ? നെഞ്ചത്തു കൈ വച്ചാല്‍ അതു അപമാനിക്കല്‍ ആവുന്നതെങ്ങനെ? അറ്റെന്‍ഷന്‍ പോസില്‍ തന്നെ നിന്നാണു നെഞ്ചത്തു കൈ വയ്ക്കുന്നതെന്നാണു ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്‌.

ശശി തരൂര്‍ അമേരിക്കക്കു ആത്മാഭിമാനം പണയം വച്ചവനാണോ എന്ന്‌ എനിക്കറിയില്ല. പക്ഷേ ഈ സംഭവം ആണു അങ്ങനെ പറയാനുള്ള തെളിവെങ്കില്‍ 'കഷ്ടം' എന്നേ പറയാനുള്ളൂ.

പാവം ശശി തരൂര്‍! നാട്ടുകാരുടെ ദേശീയബോധം 'കൂട്ടാന്‍' ശ്രമിച്ച്‌ ആപ്പിലായി.

As in the case of the flying of the National Flag, it has been left to the good sense of the people not to indulge in indiscriminate singing or playing of the Anthem.

ഓഫ്‌: ഇന്നലത്തെ കമന്‍റില്‍ വിവേകം കുറഞ്ഞ്‌ വികാരം കൂടിപ്പോയി എന്നു മനസ്സിലാക്കുന്നു. മാപ്പ്‌. വെള്ളിയാഴ്ച രാത്രിയല്ലേ, ഉള്ളില്‍ കെടന്നവന്‍ എഴുതിച്ചതാണു. :)

പാമരന്‍ said...

"Tharoor in a statement said: “A news story alleges that I showed disrespect to the national anthem by interrupting its singing for about 10 seconds and urging the gathering to stand in the US style while singing the national anthem. The allegation is totally false. There was no interruption.”

“Before the anthem was sung and while the singers were walking up to the mike, I said that in the wake of the Mumbai horrors, the national anthem had a special place in all our hearts. I was therefore going to place my hand on my heart while the anthem was sung, and anyone who felt like doing so was welcome to do so (I did not request them all to do it). Everyone did. There was no disrespect, only deep emotion,” the statement said."

കാപ്പിലാന്‍ said...

"ഈ കാപ്പിലാന്റെ അറിവോടുകൂടിതന്നയാണ് ഈ പോസ്റ്റ് പബ്ലിഷ് ചെയ്‌തതും. കാപ്പിലാന്‍ അത് നിഷേധിക്കില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു" എന്ന് പറഞ്ഞതും.

"ജീവിച്ചിരിക്കുംമ്പോള്‍തന്നെ ".......മരിച്ചാലും എന്റെ ശരീരം സായിപ്പിന്റെ മണ്ണില്‍ തന്നെ അടക്കം ചെയ്യണമന്നു ശാഠ്യം പിടിക്കുകയും ചെയ്യുന്ന" ഭാരതത്തിന്റെ പൗരത്വം സുഖവാസത്തിനു ഇന്ത്യയിലേക്ക് വരാന്‍ വേണ്ടിയുള്ള സുരക്ഷിതമായ അനുവാദ പത്രമായ് മാത്രം ഭദ്രമായ് കൈവശം വച്ചുകൊണ്ട്, ഞാന്‍ ഭാരതീയനന്നു പറയുന്നതില്‍ ആക്ഷേപമുള്ളവരെയാണ് മേല്‍‌പറഞ്ഞ വാക്കുകള്‍ പ്രതിനിധാനം ചെയ്യുന്നത്."


പബ്ലിഷ് ചെയ്ത കാര്യം അവിടെ നില്‍ക്കട്ടെ .അത് ചിലപ്പോള്‍ മാണിക്യം പറയുമായിരിക്കും .

അമേരിക്കന്‍ പൌരന്‍ ഇന്ത്യയില്‍ വരുന്നില്ലേ :) . നേരത്തെ അമേരിക്കന്‍ മലയാളിക്കു ഇന്ത്യയിലേക്ക്‌ വരണമെങ്കില്‍ വിസ എടുക്കണമായിരുന്നു .ഇപ്പോഴല്ലേ ആ നിയമം മാറി രണ്ടു പൌരത്വം ആകാം എന്ന് നിയമം വന്നത് .ഇന്ത്യയില്‍ മാത്രമേ സുഖവാസ സ്ഥലം ഉള്ളോ ? ലോകത്തിന്റെ ഏതെല്ലാം ഭാഗങ്ങളില്‍ പോകാം .അപ്പോള്‍ ആരാണ് നപുംസകം ? നാട്ടിലെ വീടും പറമ്പും മറ്റെല്ലാം വിറ്റു പെറുക്കി ഇവിടെ വരുന്നവര്‍ അങ്ങനെ ചിലപ്പോള്‍ ആളുകള്‍ കേള്‍ക്കാന്‍ വേണ്ടി പറഞ്ഞെന്നിരിക്കാം . എങ്കിലും എത്രയോ പ്രായമുള്ള മലയാളികള്‍ ( മുന്‍പേ വന്നവര്‍ ) പറഞ്ഞത് ഞാന്‍ കേട്ടിരിക്കുന്നു .കുറച്ചു സ്ഥലം നാട്ടില്‍ ഉണ്ടായിരുന്നെങ്കില്‍ ചാവാന്‍ നേരമെങ്കിലും അവിടെ പോയി കിടക്കാമായിരുന്നു എന്ന് .

പ്രശാന്തേ , എനിക്ക് മറുപടി തരണ്ടാ .പക്ഷേ ഒരു കാര്യം മനസിലാക്കുക .പ്രശാന്ത് വായിച്ചതും ,കണ്ടതും, അറിഞ്ഞതും ഒന്നുമല്ല ലോകം .ഇനിയും അനേകം കാര്യങ്ങള്‍ അറിയാന്‍ , ലോകങ്ങള്‍ സഞ്ചരിക്കാന്‍ കിടക്കുന്നു . വികാരങ്ങള്‍ എനിക്ക് മനസിലാകും .ദൈവം കാത്ത് പരിപാലിക്കട്ടെ .

സ്നേഹത്തോടെ
കാപ്പിലാന്‍ .

Anonymous said...

കപ്പിലാന്റെ അജണ്ട കണ്ടില്ലേ, നല്ലോരു പൊതു താല്‍പ്പര്യ പോസ്റ്റ് വളച്ചൊടിച്ച് മാറ്റിമറിക്കാന്‍ നോക്കുന്നു.

സോണിയായെ തോളില്‍ ചുമന്നു നടക്കുന്ന ഇവന്മാര്‍ക്ക് തരൂരും ‘കുരച്ചു കുരച്ചു മലയാലം പരയുന്ന’ റ്റോം വടക്കനും ഒക്കെ ആദര്‍ശ പുരുഷന്മാര്‍ തന്നെ.

ദേശ സ്നേഹം കൂടിയവര്‍ അതു പ്രകടിപ്പിക്കേണ്ടത് രാജ്യത്തെ നിയമങ്ങല്‍ തെറ്റിച്ചല്ല, ക്ര്യ്ത്യമായി അനുസരിച്ചു കൊണ്ടാണ്.

മാണിക്യം said...

India ’s national anthem, Jana Gana Mana Adhinayaka, was written by Rabindranath Tagore in honour of King George V and the Queen of England when they visited India in 1919.
To honour their visit Pandit Motilal Nehru had the five stanzas included , which are in praise of the King and Queen. (And most of us think it is in the praise of our great motherland!!!)
In the original Bengali verses only those provinces that were under British rule, i.e. Punjab, Sindh, Gujarat , Maratha etc.were mentioned. None of the

princely states were recognized which are integral parts of India now Kashmir, Rajasthan, Andhra, Mysore or Kerala.
Neither the Indian Ocean nor the Arabian Sea was included, since they were directly under Portuguese rule at that time. The Jana Gana Mana Adhinayaka implies that King George V is the lord of the masses and Bharata Bhagya Vidhata is “the bestower of good fortune”.

Following is a translation of the 5 stanzas that glorify the King:

1st stanza: (Indian) People wake up remembering your good name and ask for your blessings and they sing your glories. (Tava shubha name jaage; tava shubha aashish maage, gaaye tava jaya gaatha)

2nd: Around your throne people of all religions come and give their love and anxiously wait to hear your kind words.

3r: Praise to the King for being the charioteer, for leading the ancient travelers beyond misery.

4th: Drowned in the deep ignorance and suffering, poverty-stricken, unconscious country? Waiting for the wink of your eye and your mother’s (the Queen’s) true protection.

5th: In your compassionate plans, the sleeping Bharat (India) will wake up. We bow down to your feet O’ Queen, and glory to Rajeshwara (the King)

This whole poem does not indicate any love for the Motherland but depicts a bleak picture. When you sing Jana Gana Mana Adhinayaka, whom are you glorifying?

Certainly not the Motherland. Is it God? The poem does not indicate that.It is time now to understand the original purpose and the implication of this, rather than blindly sing as has been done the past fifty years.

http://batrasden.wordpress.com/2006/08/20/jana-gana-mana-indian-national-anthem-are-you-sure/

ആവനാഴി said...

ഓരോ രാജ്യത്തിനും ആ രാജ്യത്തിന്റെ ദേശീയഗാനം ആലപിക്കുമ്പോള്‍ അതില്‍ പങ്കെടുക്കുന്നവര്‍/ശ്രോതാക്കള്‍ എങ്ങിനെ പെരുമാറണം എന്നു നിഷ്കര്‍ഷിക്കപ്പെട്ടിരിക്കുന്ന ചട്ടങ്ങള്‍ ആ രാജ്യത്തിന്റെ സ്വത്വത്തിന്റെ ഭാഗമാണു. ഇന്ത്യയില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ തലനിവര്‍ത്തി കൈകള്‍ രണ്ടും വശങ്ങളില്‍ താഴ്ത്തിയിട്ട് എഴുനേറ്റു നില്‍ക്കണം എന്നാണു ചട്ടം; അമേരിക്കയിലാകട്ടെ വലതു കൈപ്പത്തി ഹൃദയത്തിന്റെ ഭാഗത്തു ചേര്‍ത്തു വക്കണം. ഇനി വേറൊരു രാജ്യത്തു സല്യൂട്ടു ചെയ്തായിരിക്കാം നില്‍ക്കേണ്ടത്. അതുകൊണ്ട് ഏതെങ്കിലും ഒരു പ്രത്യേക രാജ്യത്തിന്റെ ചട്ടവട്ടങ്ങളാണു നല്ലത് എന്നു പറയുന്നത് ബാലിശമാണു.

ദേശീയഗാനം ആലപിക്കുമ്പോള്‍ കുറെപ്പേര്‍‍ തലകുമ്പിട്ട് നില്‍ക്കുന്നു, മറ്റു ചിലര്‍ കൈ ഹൃദയത്തോടു ചേര്‍ത്തു വക്കുന്നു, വേറേ ചിലര്‍ പദ്‍മാസനത്തിലിരിക്കുന്നു എന്നൊക്കെ വിചാരിക്കുക. തല കുമ്പിട്ടു നിക്കുന്ന ആളുകളുടെ ന്യായീകരണം ഞങ്ങള്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ വിനയാന്വിതരായി നില്‍ക്കുന്നു എന്നാകാം. ‘എന്താ, വിനയം നല്ല ഗുണമല്ലേ?’ അവര്‍ ചോദിക്കുന്നു.‍‍ കൈ ഹൃദയത്തോടു ചേര്‍ത്തു വക്കുന്നവര്‍ പറയും അതിലൂടെ അവര്‍ അതിന്റെ സത്തയെ സ്വാംശീകരിക്കുകയാണെന്നു. ഇനി പദ്മാസനത്തില്‍ സ്ഥിതി ചെയ്യുന്നവര്‍ വാദിക്കുന്നത് ഇന്ത്യയുടെ ദേശീയഗാനം ആലപിക്കുമ്പോള്‍ ഇന്ത്യന്‍ മഹര്‍ഷിമാര്‍ ഇരിക്കാറുള്ളതുപോലെ ഏകാഗ്രചിത്തരായി വേണം നിലകൊള്ളാന്‍ എന്നാകും. ഇതൊക്കെ കാടു കയറുന്ന ന്യായീകരണങ്ങളാണു.

ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധിസ്ഥാനം വരെ അലങ്കരിച്ച ശശി തരൂര്‍ ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ വലതുകൈ ഹൃദയത്തോടു ചേര്‍ത്തു വക്കണം എന്നു പറഞ്ഞിട്ടുണ്ടെങ്കില്‍ അതു ഒരിക്കലും ന്യായീകരിക്കാവുന്നതല്ല. അതിനെ അമേരിക്കന്‍ വിധേയത്വം എന്ന അര്‍ത്ഥത്തില്‍ ശ്രീ.പ്രശാന്ത് കൃഷ്ണന്‍ വിശേഷിപ്പിക്കുന്നുവെങ്കില്‍ എനിക്കദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ കഴിയില്ല.

എതിരന്‍ കതിരവന്‍ said...

ജനഗണമന ദേശീയഗാനമായതിന്റെ പിറകിൽ ചില കളികൾ നടന്നിട്ടുണ്ട്. സ്വാതന്ത്ര്യം കിട്ടിയ വേളയിൽ ഇംഗ്ലണ്ഡിൽ വച്ച് നെഹ്രുവിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിനോട് ആരോ ദേശീയഗാനത്തെപ്പറ്റിചോദിച്ചു. അവരുടെ കയ്യിലുണ്ടായിരുന്ന റ്റാഗോറിന്റെ ഈ ആൽബം പെട്ടെന്ന് കേൽ‌പ്പിച്ച് ഇതാണു ഞങ്ങടെ ദേശീയഗാനം എന്ന് ഗർവ്വു നടിച്ചു. പിടിവാശിക്കാരിയായ ഇവർ പിന്നീട് നെഹൃവിനെ ക്കൊണ്ട് സമ്മതിപ്പിക്കുകയായിരുന്നത്രെ ഇതു തന്നെ ദേശീയഗാനമായി സ്ഥിരപ്പെടുത്താൻ.
വെസ്റ്റേൺ രീതിയിൽ ചിട്ടപ്പെടുത്തിയ ഈ ഗാനത്തിന്റെ പ്രധാന പോരായ്മ അതിലെ സംഗീതാൽമ്മകത ഇല്ലായ്മയാണ്. അതിമഹത്തും ബ്രഹുത്തും ആയ സംഗീതപാരമ്പര്യമുള്ള ഭാരതത്തിന്റെ ദേശീയഗാനമാകാൻ വളരെ ചുരുങ്ങിയ സ്വരങ്ങൾ ഉപയോഗിച്ചുള്ള ബാൻഡ് മ്യൂസിക് തെരെഞ്ഞെടുത്തു എന്നത് വിരോധാഭാസം തന്നെ. ‘വന്ദേ മാതരം’ അയിരിക്കണമെന്നു ചിലർ വാദിച്ചിട്ടുണ്ട്. അതൊരു ദേവീസ്തുതി പോലെ ആയതിനാൽ ഇക്ബാലിന്റെ “സാരേ ജഹാ സെ അച്ഛാ ഹിന്ദുസ്ഥാൻ ഹമാരാ’ ആകണമെന്നു ചിലർ.

മാണിക്യം said...

http://www.hindu.com/mag/2006/03/19/stories/2006031900120400.htm

Dr. Prasanth Krishna said...

മുരളി,
ഏതു സംക്‌രാത്തിന്റെതായലും നല്ലവശങ്ങള്‍ സ്വീകരിക്കുന്നത് എന്നും അഭിനന്ദാര്‍ഹം തന്നെ. നമ്മള്‍ ഭാരതീയര്‍ അതില്‍ മറ്റാരേക്കാളും മുന്‍പന്തിയില്‍ തന്നയാണ്. അതിഥി ദേവോ ഭവ എന്നത് ഓരോഭാരതീയനും ജീവിതം കൊണ്ട് കാട്ടികൊടുക്കുന്നതുകൊണ്ടും അവന്റെ വിശാലമന്‍സ്‌കതകൊണ്ടും നല്ലതിനെ എന്തിനേയും ഉള്‍കൊള്ളാനുള്ള തുറന്ന മസ്സുള്ളതുകൊണ്ടുമാണ് പലമതങ്ങള്‍ ഇന്ത്യയില്‍ ഒരു തടസ്സവും കൂടാതെ പ്രചരിച്ചതും, നാനാത്വത്തില്‍ ഏകത്വമായ് ഹിന്ദുവും, മുസല്‍മാനും, ക്രൈസ്‌തവനും, പാഴ്‌സിയും, ജൈനനും എല്ലാം ‍സൗഹാര്‍ദ്ദത്തോടയും സാഹോദര്യത്തോടയും പുലരുന്നതും. (വര്‍ഗ്ഗീയതയും വര്‍ഗ്ഗീയ കലാപങ്ങളും ഇന്ത്യയില്‍ ഉള്ളതായ് എനിക്ക് തോന്നിയിട്ടില്ല. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടന്നത് വിസ്‌മരിക്കുന്നില്ല. വര്‍ഗ്ഗിയതയുടെ പേരിലുള്ള രാഷ്‌ടീയ കലാപങ്ങളേ ഞാന്‍ കണ്ടിട്ടുള്ളൂ ഇന്ത്യയില്‍).

നമുക്ക് നമ്മള്‍ തന്നെ തിരഞ്ഞെടുക്കപ്പെട്ട ഒരു ഗവണ്‍‌മന്റും, ലിഖിതമായ് ഒരു ഭരണഘടനയും നിയമങ്ങളുമുള്ളിടത്തോളം നമ്മള്‍ അത് പാലിച്ചേ മതിയാകൂ. പ്രത്യേകിച്ച് നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാകുമ്പോള്‍.

Dr. Prasanth Krishna said...

മാവേലി കേരളം

കൊടുത്തിരിക്കുന്നത് ശരിയായ ലിങ്ക് തന്നയാണ്. എനിക്ക് വായിക്കന്‍ കഴിയുന്നുണ്ട്. ഒന്നുകൂടി ശ്രമിച്ചു നോക്കൂ. ഇല്ലങ്കില്‍ www.books.google.com ല്‍ Great Indian Novel എന്നും India : From Midnight to the Millennium and Beyond എന്നും സേര്‍ച്ച് ചെയ്താല്‍ മതി. നേരെ ബുക്ക് ഓപണ്‍ ചെയ്ത് വന്നോളും.

അതും ശരിയാകുന്നില്ലങ്കില്‍ ദാ ഈ കൊടുത്തിരിക്കുന്ന URL ഉപയോഗിച്ചാല്‍ മതി.

http://books.google.com/books?id=tyNahb9XtQsC&pg=PP1&dq=Great+Indian+Novel

http://books.google.com/books?id=FfgALqd6k0wC&printsec=frontcover&dq=India+:+From+Midnight+to+the+Millennium

Dr. Prasanth Krishna said...

പാര്‍ത്ഥന്‍
ഏറ്റവും നല്ല ദേശീയഗാനത്തിനുള്ള അംഗീകാരം നമ്മുടെ ദേശീയഗാനത്തിന് ലഭിച്ചിരിക്കുന്നു എന്നതാണോ അതോ ഇല്ല എന്നതാണോ ശരി?

ഷാഫ്,
ഇത്ര തന്നെ ഞാനും പറഞ്ഞുള്ളൂ

ഏതു ധൂസര സങ്കല്പത്തില്‍ വളര്‍ന്നാലും
ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വിശുദ്ധിയും
മണവും മമതയും ഒരിത്തിരി കൊന്നപ്പൂവും.."

Dr. Prasanth Krishna said...

പാമരന്‍
നാട്ടുകാരുടെ ദേശസ്‌നേഹം കൂട്ടുന്നത് അറുപതു വര്‍ഷത്തിലധികമായ് ഒരു ജനത പിന്തുടര്‍ന്നു വരുന്ന ചട്ടവട്ടങ്ങളും നിയമങ്ങളും ലംഘിച്ചുകൊണ്ടാണോ? പബ്ബുകളില്‍ ഇത്തിരിപോന്ന ചുവന്നതോ നീലയൊ വെളിച്ചത്തില്‍ അല്‍‌പവസ്ത്രധാരികളായി മദ്യത്തിന്റെ ലഹരിയില്‍ ആണുപെണ്ണും വ്യത്യാസമില്ലാതെ നുരഞ്ഞുപൊന്തിയ ഗ്ലാസും കൈയ്യില്‍ പിടിച്ച് ചുവടുവെയ്ക്കുന്ന പുതിയ തലമുറയിലെ യുവതീ യുവാക്കളെ ഒന്നു ദേശീയ ബോധം ഉള്ളവരാക്കാം എന്നു കരുതി അവിടെ ദേശീയ ഗാനം ഒന്നു പ്ലേ ചെയ്യട്ടെ. അപ്പോള്‍ കാണാം പൂരം.

മുകളില്‍ അനോണി പറഞ്ഞതുപോലെ ദേശ സ്നേഹം കൂടിയവര്‍ അതു പ്രകടിപ്പിക്കേണ്ടതും മറ്റുള്ളവരില്‍ ദേശ സ്‌നേഹം വളര്‍ത്തേണ്ടതും രാജ്യത്തെ നിയമങ്ങല്‍ തെറ്റിച്ചല്ല, ക്യത്യമായി അനുസരിച്ചു കൊണ്ടാണ്.

Dr. Prasanth Krishna said...

എതിരവന്‍ കുതിരവന്‍

ദേശീയഗാനം തിരഞ്ഞെടുത്തതിനോ, ദേശീയ പതാക തിരഞ്ഞെടുത്തതിനോ മാത്രമല്ല സ്വാതന്ത്യ സമരത്തിലും അര്‍ദ്ധരാത്രിയില്‍ സ്വാതന്ത്യം കിട്ടിയപ്പോഴും പിന്നില്‍ കളികള്‍ ഒരുപാട് ഉണ്ടായിരിക്കാം ഇല്ലായിരിക്കാം. ഇപ്പോഴത്തെ ദേശീയ ഗാനത്തിനും അത് ആലപിക്കുന്നതിലും, അതിലെ ചിട്ടവട്ടങ്ങളിലും പോരായ്‌മകളുണ്ടാവാം ഇല്ലായിരിക്കാം. പക്ഷേ അത് നമ്മുടെ ദേശീയ ഗാനം ആയിരിക്കുന്നിടത്തോളം അതിന്റെ ചിട്ടവട്ടങ്ങള്‍ നമ്മള്‍ പാലിക്കാന്‍ ഓരോ ഇന്ത്യന്‍ പൗരനും ബാധ്യസ്ഥരാണ്.

മാണിക്യം
ദേശീയ ഗാനം ഏതു സന്ദര്‍ഭത്തില്‍ ഉണ്ടായി എന്നും അത് ആരയാണ് പുകഴ്‌തുന്നതന്നും ഒക്കെ എഴുതിയിരിക്കുന്നു. അതിന്റെ ആധികാരികതയെ കുറിച്ച് എനിക്ക് ഗ്രാഹ്യമില്ല. അത് എന്തുതന്നയായാലും അത് നമ്മുടെ ദേശീയ ഗാനം ആയിരിക്കുന്നിടത്തോളം അതിന്റെ ചിട്ടവട്ടങ്ങള്‍ നമ്മള്‍ പാലിച്ചേ മതിയാകൂ. അത് തെറ്റിക്കാന്‍ നമ്മുടെ രാജ്യം ജനാധിപത്യ രാജ്യമായിരിക്കുന്നിടത്തോളം പ്രഥമ പൗരനുപോലും അധികാരമില്ല.

Dr. Prasanth Krishna said...

ഇന്നത്തെ ദേശീയ ഗാനത്തിനോ, അതിന്റെ ആലാപന രീതിക്കോ അത് ആലപിക്കുന്നവര്‍/ശ്രോതാക്കള്‍ എങ്ങിനെ പെരുമാറണം എന്നു നിഷ്കര്‍ഷിക്കപ്പെട്ടിരിക്കുന്നതിലോ (കടപ്പാട്: ആവനഴി), അതിന്റെ സംഗീതാത്മകതയിലോ (കടപ്പാട്: എതിരവന്‍ കുതിരവന്‍) അതില്‍ ഉപയോഗിക്കുന്ന വാദ്യോപകരണങ്ങളിലോ പോരായ്‌മകളുണ്ടങ്കില്‍ രാജ്യത്തിന്റെ പൊതു താല്‍‌പര്യമനുസരിച്ച് മാറ്റപ്പെടേണ്ടതു തന്നയാണ്. ഇന്നത്തെ ദേശീയഗാനത്തിനു പകരം 'വന്ദേ മാതര'മോ 'സാരേ ജഹാ സെ അച്ഛാ'യോ ആക്കാവുന്നതുമാണ്. എനിക്കും പലപ്പോഴും തൊന്നിയിട്ടുണ്ട് എല്ലാ സംസ്ഥാനങ്ങളുടേയും മാത്യഭാഷയില്‍ നിന്നും എടുത്ത വാക്കുകളെ മനോഹരമായ് കോര്‍ത്തെടുത്ത ഒരു ഗാനമായിരിക്കില്ലേ ഇന്നത്തെ ബംഗാളി ഭാഷയിലുള്ള ഗാനത്തേക്കാള്‍ നമുക്ക് ദേശീയ ഗാനമാക്കാന്‍ ഏറ്റവും യോജിച്ചതന്ന്. അതുപോലെ ആര്‍ഷ ഭാരത സംസ്‌കാരത്തിനെ ഭാഗമന്നപോലെ നെഞ്ചോട് ചേര്‍ത്ത കൂപ്പുകൈകളോടെ ദേശീയ ഗാനം ആലപിച്ചാല്‍ അതല്ലേ നല്ലതന്ന്. ഇപ്പോഴത്തെ ദേശീയ ഗാനം ആലപിക്കുന്ന സമയമത്രയും അറ്റന്‍ഷനില്‍ നില്‍ക്കുക എന്നത് ഇത്തിരി ആയാസമുള്ള കാര്യമല്ലേ എന്ന്. പക്ഷെ അതൊക്കെ ഒരു വ്യക്തിയുടെ താല്‍‌പര്യമനുസരിച്ചോ ഒരു ന്യൂന പക്ഷത്തിന്റെ താ‌ല്‍‌പര്യമനുസരിച്ചോ മാറ്റപ്പെടാന്‍ നമ്മുടെ ഭരണഘടനയും നിയമങ്ങളും അനുവദിക്കുന്നില്ല. എന്നാല്‍ രാജ്യത്തിന്റെ പൊതു താ‌ല്‍‌പര്യമനുസരിച്ച് അവ മാറ്റപ്പെടാനുള്ള അധികാരവും നമ്മുടെ ഭരണഘടനയിലുണ്ട്.

നിരക്ഷരൻ said...

വന്ദേമാതരം.
ഇതുപോലെ സീരിയസ്സായ വിഷയങ്ങളും ആല്‍ത്തറ വെടിവട്ടത്തിലേക്ക് കൊണ്ടുവരുന്നതിന് പ്രശാന്തിന് അഭിനന്ദനങ്ങള്‍.

വന്ദേമാതരം.

Appu Adyakshari said...

പോസ്റ്റും കമന്റുകളും വായിച്ച് വായിച്ച് എങ്ങുമെത്താതായി!
പ്രശാന്ത് പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന വസ്തുത, ഇന്ത്യന്‍ ദേശീയ ഗാനം പാടുവാന്‍ ചില നിബന്ധനകള്‍ നാം ഭരണഘടന്നയില്‍ തന്നെ എഴുതിയിട്ടുണ്ടെന്നും, അത് നാം പാലിച്ചു പോരുന്നു എന്നതുമാണ്. വളരെ ശരി. സ്കൂളീല്‍ പഠിച്ചിട്ടുള്ള കാര്യമാ‍ണത്. അത് അങ്ങനെ തന്നെ ആയിരിക്കുകയും വേണം. ഓരോ രാജ്യങ്ങള്‍ക്കും ഇതുപോലെയുള്ള ചട്ടങ്ങളുണ്ട്. ഒരു കൂട്ടരുടെ രീതി ശരിയെന്നോ മറ്റവരുടെത് ശരികേടൊന്നോ പറയുവാന്‍ നമുക്ക് അവകാശവുമില്ല. അങ്ങനെ നോക്കുമ്പോള്‍ ശ്രീ തരൂര്‍ ദേശീയഗാന ഇടയ്ക്കു വച്ചു നിര്‍ത്തീക്കുകയും, അമേരിക്കന്‍ സ്റ്റൈലില്‍ നെഞ്ചില്‍ കൈവച്ചു പാടുവാന്‍ ആവശ്യപ്പെടുകയും ചെയ്തത് തെറ്റുതന്നെ.

ഇതിങ്ങനെ വായിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു സംശയം തോന്നിയത്: നമ്മുടെ ഭരണഘടന ഒട്ടുമീക്കവാറൂം പഴയ ബ്രിട്ടീഷ് ഭരണഘടനയുടെ രൂപരേഘയിലുള്ളതാണല്ലോ. ദേശീയ ഗാനം പാടുമ്പോള്‍ അറ്റന്‍ഷനായി നില്‍ക്കണം എന്നതും അവിടെനിന്ന് എടൂത്ത പാരമ്പര്യമാണോ? ബ്രിട്ടീഷുകാരെങ്ങനെയാണു ദേശീയഗാനം പാടുമ്പോള്‍ നില്‍ക്കുക എന്നു ചോദിച്ചപ്പോള്‍ എന്റെ കൂടെയുള്ള സായിപ്പിന് അറിയില്ലായിരുന്നുവെങ്കിലും (!!!) അവരുടെ മിലറ്ററീ അപ്പോള്‍ അറ്റേന്‍ഷനായി നില്‍ക്കും എന്ന് അദ്ദേഹം പറഞ്ഞു!

“നപുംസകവിഷയത്തില്‍“ എനിക്കു തോന്നിയ സംശയം, മറ്റൊരു വീദേശനാട്ടില്‍ ഒരു എമ്പ്ലോയ്മെന്റ് വിസയില്‍ ജോലി ചെയ്യുന്ന ഒരു പ്രവാസിയും പെര്‍മനന്റ് ഇമിഗ്രേഷനില്‍ മറ്റൊരു രാജ്യത്തേക്ക് കുടിയേറിപ്പാര്‍ത്ത ആളും തമ്മില്‍ ഒരുപാട് വ്യത്യാസമില്ലേ പ്രശാന്തേ? ഇമിഗ്രേഷനില്‍ പോയവര്‍, ആ രാജ്യത്തെ നിയമവും, ചിട്ടവട്ടങ്ങളും , രാജ്യത്തിന്റെ സംസ്കാരവും പിന്‍‌തുടരുവാന്‍ ബൈ ഡിഫോള്‍ട്ട് പ്രതിജ്ഞാബദ്ധരാണ്. എന്റെ അറിവില്‍ ഓസ്ട്രേലിയന്‍ ഇമിഗ്രേഷനില്‍ ഒരു പ്രതിജ്ഞയെടുക്കല്‍ ചടങ്ങുപോലുമുണ്ട്. അങ്ങനെ കുടിയേറിയവര്‍ ആ രാജ്യത്തിന്റെ സംസ്കാരം സ്വീകരിക്കുകയും അത് പിന്‍‌തുടരുകയും ചെയ്യുന്നതില്‍ എങ്ങനെ കുറ്റം പറയാനാവും? അവരെ നപുംസകങ്ങള്‍ എന്നു വിളിക്കാനുമാവില്ല. അവര്‍ അത് അറിഞ്ഞുകൊണ്ടുതന്നെയല്ലേ അങ്ങോട്ട് കുടീ‍യേറിയത്.

കാപ്പിലാന്‍ said...

യുവര്‍ ഓണര്‍ , വാദി ഭാഗം വക്കീലിന് ഉത്തരം മുട്ടി നില്‍ക്കുന്നതിനാല്‍ ഈ കേസ് അസാധുവാക്കുകയും എന്‍റെ കക്ഷി ശ്രീ തരൂറിനെ ജാമ്യമില്ലാതെ വിട്ടയക്കണം എന്നും അപേക്ഷിക്കുന്നു .കൂടാതെ " നപുംസകം " എന്ന വാക്ക് ഉപയോഗിച്ചതിനാല്‍ പ്രസ്തുത വക്കീല്‍ ഈ കോടതിയില്‍ $ 1500 പിഴയായി ഇടാക്കാന്‍ ഉത്തരവ് ഉണ്ടാകണം എന്നും ഇതിനാല്‍ അപേക്ഷിക്കുന്നു thats all my lord.

ചങ്കരന്‍ said...

ശശി തരൂര്‍ ചെയ്തത് ഒരിന്ത്യാക്കാരനും ചെയ്യാന്‍ പാടില്ലാത്ത മ്ലേച്ഛമായ കുറ്റം തന്നെ, അതിനുള്ള ശിക്ഷയായി കേരളം മൂന്നു ദിവസം തുടര്‍ച്ചയായി ഹര്‍ത്താലാഘോഷിക്കുന്ന ദിവസത്തിലൊന്നില്‍ ബീവറേജസ്സിനുമുന്‍പില്‍ വരി നില്‍ക്കാന്‍ വിധിക്കുമാറാകട്ടെ.

ഒരു വട്ടം വായിച്ചു മടങ്ങിയതാണ്‌ ഈ പോസ്റ്റ്. ഇപ്പോള്‍ ഇതിത്ര കത്തികയറിയ സ്ഥിതിക്ക് മനസ്സിലുള്ളത് പറയാതെ പോകുവതെങ്ങനെ.

പ്രശാന്ത്,

കേരളത്തില്‍ കഴിഞ്ഞ കുറെ കാലങ്ങളായി അരങ്ങു തകര്‍ക്കുന്ന വിവാദസംസ്ക്കാരത്തിലെ കണ്ണിയായി മാത്രമേ താങ്കളുടെ സംവാദത്തെ കാണാനാകൂ.

സുഹ്രുത്തെ,

നമുക്കു ചുറ്റും കൂടുതല്‍ ഗൌരവമായ പ്രശ്നങ്ങള്‍ ഉണ്ട്..

പുഴുങ്ങിയ ചെറുപയറിനുവേണ്ടിമാത്രം നമുക്ക് കുഞ്ഞുങ്ങളെ
സ്കൂളില്‍ വിടേണ്ടി വരാതാകട്ടെ..
കോളനികളിലെ കുഞ്ഞുങ്ങള്‍ക്ക് മലം കലരാത്ത വെള്ളം കുടിക്കാനാകട്ടെ...
ഉറങ്ങികിടക്കുമ്പോള്‍ എടുത്തുകൊണ്ടുപോയി ഭോഗിക്കപ്പെടുന്ന തെരുവിലെ കുഞ്ഞിന്‌ ഉറങ്ങാന്‍ കൂരയുണ്ടാകട്ടെ..

അങ്ങനെ എഴുതിയാലൊടുങ്ങാത്തത്ര..

നാം മൂഢസ്വര്‍ഗ്ഗത്തിലാണെന്ന് മനസ്സിലാക്കാന്‍ കാപ്പിലാന്‍ പറഞ്ഞപോലെ ഒരുപാടൊന്നും യാത്ര ചെയ്യേണ്ട, കര്‍ണാടകത്തിലോ തമിഴ്നാട് വരെയോ പോയാല്‍ മതി.
അതല്ലാതെ അനാവശ്യ വിവാദങ്ങള്‍ തിന്ന് ഒരുപാടുകാലം ജീവിക്കാനാകില്ല സുഹ്രുത്തെ.

ഓ ടോ :
നാട്ടിലെ പതങ്ങള്‍ വായിക്കാത്ത പ്രവാസികളുടെ ശ്രദ്ധക്ക്, നാട്ടിലെ പതങ്ങള്‍ ഇപ്പോല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കൂടുതലും അമേരിക്കന്‍ വാര്‍ത്തകളാണ്.

അമേരിക്കയില്‍ ചത്തതും നാറിയതും തൂ.. വരെ, അപകര്‍ഷതാബോധം മൂത്ത മലയാളി അമേരിക്കയിലെ മെല്ലെപോക്ക് കണ്ട് ആസ്വദിക്കുകയാണ്. നമുക്ക് മാദ്യം വന്നില്ലത്രെ! തിന്നാനില്ലാത്തവന്‌ ഇനിയെന്തു മാന്ദ്യം. ആസനത്തില്‍ മുളച്ച ആലിന്റെ തണലില്‍ നമുക്കു മയങ്ങാം.

ചങ്കരന്‍ said...

പതങ്ങള്‍ = പത്രങ്ങള്‍ എന്നു വായിക്കാനപേക്ഷ.

ഋഷി|rISHI said...

പ്രശാന്ത്,
ദേശീയ ഗാനാലാപനം ഇടയ്ക്ക് വച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടതും, ‘അമേരിക്ക’ കാര്‍ ചെയ്യുമ്പോലെ നമുക്ക് നെഞ്ചത്ത് കൈ വച്ച് ആലപിക്കാം എന്ന് ഉദ്ബോധിപ്പിച്ചതും തെറ്റു തന്നെ.
നമുക്ക് ദേശീയ ഗാനം ആലപിക്കേണ്ടതിനു ചില നിയമങ്ങള്‍ എഴുതി ഉണ്ടാക്കി വച്ചിട്ടുണ്ട്, അതിന്‍ പ്രകാരം രാജ്യത്തെ പൌരന്‍‌മാരെല്ലാവരും പിന്‍പറ്റേണ്ടത് അത്യന്താപേക്ഷികമാണ്.

എന്നാലും അമേരിക്കന്‍ സായ്പിനെ പിന്‍‌പറ്റിയാണ് ശ്രീ ശശി തരൂര്‍ അത് ചെയ്തത് എന്ന് എഴുതിയത് മാത്രം ഇമ്മിണി കണ്ണുകടിയുണ്ടാക്കുന്നു.
ലണ്ടനില്‍ ജനിച്ചു വളര്‍ന്ന ശശി തരൂര്‍ നമ്മുടെ സാഹചര്യങ്ങളെ ,യേത് വേണ്ടവിധം ഗൌരവതരമായി മനസിലാക്കിയിട്ടില്ല എന്നു വേണം അനുമാനിക്കാന്‍. അതിത്രയും ഒരു കോലാഹലമാകുമെന്ന് അദ്ദേഹം തീരെ വിചാരിച്ചിട്ടുണ്ടാവില്ല.(മണ്ടന്‍ ശശി )

മലയാളിയുടെ പൊതുവായ താല്പര്യമനുസരിച്ച്, തെറ്റുകളുടെ ഏറ്റക്കുറച്ചിലോ അതിന്റെ കോണ്‍സിക്വന്‍സോ അനുസരിച്ചല്ല, അതാര് എപ്പോള്‍ ചെയ്യുന്നുവെന്നനുസരിച്ചാണ് നമ്മുടെ ഗൌരവത്തിന്റെ സ്കെയില്‍ ഉയരുന്നതും താഴുന്നതും.

ഐക്യരാഷ്ട്ര സംഘടനയുടെ തലപ്പത്ത് വരേണ്ട , ദീര്‍ഘ ദര്‍ശിയും കാര്യക്ഷമതയും അറിവുമുള്ള ആ മനുഷ്യന്‍ നമ്മളീപറയുന്ന അമേരിക്കയുടെ താല്പര്യം കാംക്ഷിക്കില്ല എന്ന് അങ്കിള്‍ സാം മനസിലാക്കിയത് കൊണ്ട് മാത്രം പരാജയപ്പെട്ട ആളാണെന്നു കൂടെ ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കേണ്ടിയിരിക്കുന്നു.(യെബ്ഡെ അത് നമ്മള്‍ സൌകര്യപൂര്‍വം മറക്കും അല്ലേ?)

ഓകെ, അത്തരം ഹൈ പ്രൊഫൈല്‍ ഉള്ള അഴിമതിയുടെ കറ പുരളാത്ത (അറ്റ് യെറ്റ്), യങ്ങ് ,ഹാന്‍സം , ബ്രില്യന്റ് ലീഡേഴ്സ് രാഷ്ട്രീയത്തിന്റെ പൊതുധാരയില്‍ വരുമെന്ന ഊഹാപോഹങ്ങള്‍ അല്ലേ ഈ സംഭവം ഇത്രയും വഷളാക്കിയത് എന്ന തോന്നല്‍ എനിക്കുണ്ട്. അതിനെ സാധൂകരിക്കാന്‍
കൂട്ടത്തില്‍ ഈ ലേഖകന്റെ രാഷ്ട്രീയ പശ്ചാത്തലം കൂടെ ഒന്ന് വെളിവാക്കാമോ?

ഇനി നപുസകങ്ങള്‍ എന്ന പ്രശാന്തിന്റെ പദപ്രയോഗത്തോട്,
അപ്പുക്കുട്ടന്‍ എഴുതിയത് പോലെ, ഓസ്ട്രേലിയ മാത്രമല്ല, മിക്കവാറും എല്ലാ രാജ്യങ്ങളിലും ഓത് എടുത്താല്‍ മാത്രമേ അതാത് രാജ്യങ്ങളിലെ സിറ്റിസന്‍ ഷിപ് കിട്ടൂ
അതോ മറ്റേത് രാജ്യങ്ങളെക്കാളും അവര്‍ ജീവിക്കുന്ന രാജ്യത്തോട്/ഇംഗ്ലണ്ടിലാണെങ്കില്‍ രാജ്ഞിയോടും കൂറും വിശ്വസ്തതയും പുലര്‍ത്തണമെന്നും, ആരാജ്യത്തിന്റെ ഉത്തമ പൌരന്‍‌മാരായി ജീവിച്ചുകൊള്ളാമെന്നും ആവും അവയുടെ സാരം
അങ്ങനെയുള്ളവര്‍ ഇന്‍ഡ്യയെക്കാള്‍ നല്ലത് ആരാജ്യങ്ങളാണെന്ന് തിരിച്ചറിയുകയും വേദനയോടെങ്കിലും മാതൃരാജ്യത്തെ ഉപേക്ഷിക്കുകയും ചെയ്തിട്ട് മാത്രമാണല്ലൊ അങ്ങനെ ഒരു പ്രതിജ്ഞ എടുക്കാന്‍ ബാധ്യസ്ഥരാവുന്നത്.(എങ്ങനെയൊക്കെ കറക്കി വളച്ചാലും ) സാഹചര്യം കൊണ്ടും ജീവിത പ്രാരാബ്ധം കൊണ്ടും മറ്റൊരു രാജ്യത്തെ വളര്‍ത്തമ്മയായി സ്വീകരിക്കേണ്ടി വന്ന അത്തരം ആളുകളെ നപുസകങ്ങള്‍ എന്ന് വിളിച്ച് ആക്ഷേപിക്കാന്‍ പാടുണ്ടോ ശ്രീ പ്രശാന്ത് ആര്‍ കൃഷ്ണാ?

ഓഫ്: കാപ്പിലാനേ ഇതെല്ലാം വായിച്ചു ഇത്ര പെട്ടെന്ന് വികാരിയാവാന്‍ പാടുണ്ടോ ( മി നിര്‍ പറഞ്ഞത് പോലെ ) ഒരാല്‍ത്തറയാവുമ്പോ അവിടെ ബസ് കാത്ത് നില്‍ക്കുന്നവരും ചെസോ റമ്മിയോ കളിക്കുന്നവരും വെടിവെട്ടം പറയുന്നവരും , പൂവാലന്‍‌മാരും അല്ലറ ചില്ലറ പാമ്പുകളും മാത്രമല്ലല്ലോ ചില ചെറിയ വട്ടന്‍‌മാരും വരില്ലേ? (പ്രശാന്തിനു മാനസിക രോഗമുണ്ടെന്ന് ഞാന്‍ എഴുതിയതായി വളച്ചൊടിക്കല്ലേ) അങ്ങനെ എല്ലാവരും ഇങ്ങോട്ട് വരണ്ട എന്ന് കാപ്പിലനു തോന്നിയാല്‍ ഇതിന്റെ പേര് സിറ്റൌട്ടൊന്നോ കോണ്‍ഫെറെന്‍സ് ഹോളൊന്നോ മാറ്റൂ,.
- മറ്റൊരു നോണ്‍ അല്‍ത്തെറിയന്‍

ഋഷി|rISHI said...
This comment has been removed by the author.
ഋഷി|rISHI said...

മുകളില്‍ എഴുതിയ കമന്റ് പാകത്തിനു സ്മൈലികള്‍ ചേര്‍ത്ത് ചൂടോടെ ഉപയോഗിച്ചാല്‍ കൂടുതല്‍ രുചികരമായി തോന്നും.
- ഋഷി സിദ്ധാര്‍ഥ്.

ഋഷി|rISHI said...

ഈശ്വരാ‍ാ‍ാ‍ാ ,അയ്യയ്യോ മറ്റൊരു പ്രധാനപ്പെട്ട വിഷയം മറന്നു പോയി പ്രശാന്ത് ചേട്ടാ, പോസ്റ്റില്‍ വായിച്ചിടത്തോളം ഏറ്റവും ചീപ്പായി തോന്നിയതും ലേഖകനോട് ഒരു വായനക്കാരന്‍ എന്ന നിലയില്‍ എനിക്ക് സഹതാപം തോന്നിയതും ആയ വിഷയം ഇതാണ്
താങ്കളുടെ തന്നെ വാക്കുകള്‍ കോപ്പിയാല്‍
അത് ഇങ്ങനെ
അത് യു. എന്‍ പ്രതിനിധിയായപ്പോള്‍, ഭാര്യാ സ്ഥാനത്ത് ഇന്ത്യന്‍ വംശജയായ തിലോത്തമ താരൂറിനെ മാറ്റി കനേഡിയന്‍ വംശജയായ ക്രിസ്റ്റ ഗില്‍സയെ പ്രതിഷ്‌ഠിക്കുന്നതുപോലെ മാറ്റാനുള്ള ഒന്നല്ല.


വെരി, വെരി പേഴ്സണലായ ‘ഇത്’ ഇവിടെ കൊണ്ടിട്ട് അലക്കിയെതെന്തിനാണെന്ന് തീരെ മനസിലാവുന്നില്ല, അതുകൂടെ ഒന്ന് വ്യക്തമാക്കി അടുത്ത പോയിന്റിലേക്ക് പോകാമോ ശ്രീ പ്രശാന്ത് ആര്‍ കൃഷ്ണാ‍ാ‍ാ‍ാ‍ാ‍ാ‍ാ

Appu Adyakshari said...

ഋഷിയുടെ കമന്റ് വായിച്ചതിനു തൊട്ടുപിന്നാലെയാണ് പാമരന്റെ ഇംഗ്ലീഷ് കമന്റ് വായിച്ചത്. അതില്‍ ശ്രീ ശശി തരൂരിന്റെ ഒരു സ്റ്റേറ്റ്മെന്റ് പറയുന്നുണ്ടല്ലോ.

അതുപ്രകാരം, അദ്ദേഹം ദേശീയഗാനം പാട്ടിനിടയ്ക്ക് തടസ്സപ്പെടുത്തിയിട്ടില്ലെന്നും, പാടാനുള്ളവര്‍ മൈക്കിനടുത്തേക്ക് വരുന്നതിനു മുമ്പ്, ബോംബെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയഗാനത്തിനു നമ്മുടെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ടായിരിക്കണമെന്നും അതിനാല്‍ “ഞാന്‍ എന്റെ കൈകള്‍ ഹൃദയത്തോടു ചേര്‍ത്തുവച്ച് ഇതാലപിക്കുവാന്‍ പോവുകയാണെന്നും, താല്പര്യമുള്ളവര്‍ക്ക് അതുപോലെ ചെയ്യാമെന്നും“ ശ്രീ തരൂര്‍ പറഞ്ഞതായാണ് പാമരന്‍ എഴുതിയിരിക്കുന്നത്. ഈ സ്റ്റേറ്റ്മെന്റ് ഏതെങ്കിലും വെബ് പേജില്‍ ഉണ്ടോ പാമരന്‍? ഇതാണു ശരിയെങ്കില്‍ സായിപ്പുമായി ഈ സംഭവത്തിന് എന്തു ബന്ധം?

പാമരന്‍ said...

അപ്പു, ഇത്‌ ഇവിടെയും ഇവിടെയും കാണാം.

അങ്ങേരുടെ എക്സ്പ്ലനേഷന്‍ വന്നതോടെ ഈ പോസ്റ്റിന്‌ പ്രസക്തിയില്ലാതായി എന്നാണു എനിക്കു തോന്നുന്നത്‌. വെറുതെ ഒച്ച വയ്ക്കേണ്ട ഒരു കാര്യവുമില്ല ഈ സംഭവത്തില്‍.

Appu Adyakshari said...

നന്ദി പാമരന്‍..

സെന്‍സേഷനല്‍ ന്യൂസുകള്‍ കണ്ടെത്തുകയും അതിന്റെ പുറകെ പോവുകയും ചെയ്യുന്ന ചില മാധ്യമങ്ങളെ‍പോലെ ആകാതിരിക്കട്ടെ ബ്ലോഗുകള്‍.

കുഞ്ഞന്‍ said...

ഓഫ് ..പാമര്‍ജീ, അപ്പൂജി.. ശശി ത. സമ്മതിക്കുമൊ അയാള്‍ ദേശീയ ഗാനത്തെ അവഹേളിച്ചുവെന്ന്? ഇനി അയാള്‍ പറയുകയാണ് ദേശീയ ഗാനത്തിന്റെ സ്വരം ഹൃദയത്തില്‍ നിന്നും വരണം ആയതിനാല്‍ അതില്‍ ഇത്തിരി ക്ലാസിക്ക് സ്റ്റൈല്‍( കര്‍ണ്ണാട്ടിക്ക്,യൂറോപ്യന്‍)ഗാനത്തില്‍ വരണമെന്ന് പറഞ്ഞാല്‍..???

അയാളുടെ സ്റ്റേറ്റ്മെന്റിന് യാതൊരു ന്യായീകരണവുമില്ല മാഷന്മാരെ അതും ഇന്ത്യയെ പ്രതിനിധികരിക്കേണ്ടിയിരുന്നയാള്‍ എന്ന നിലയിലും..

അയാളുടെ സ്റ്റേറ്റുമെന്റ് കണ്ടിട്ട് നമ്മള്‍ അയാളെ പാവം എന്നുവിളിക്കണോ..

Appu Adyakshari said...

കുഞ്ഞന്‍, അദ്ദേഹം ചെയ്തത് ഞാന്‍ ന്യായീകരിച്ചില്ല, പാവത്താന്‍ എന്നു വിളിച്ചുമില്ല :-)

ഈ സംഭവത്തിനു സായിപ്പുമായി എന്തു ബന്ധം എന്നാണു ചോദിച്ചത്.. പോസ്റ്റിലെ വിവരണം അടിസ്ഥാനപ്പെടുത്തി.

പാമരന്‍ said...

കുഞ്ഞന്‍ജി,

ശശി തരൂറിനെ വെറുതെ ന്യായികരിക്കാന്‍ ശ്രമിച്ചതല്ല. ഇതു സംബന്ധിച്ച പത്രവാര്‍ത്തകള്‍ വായിച്ചതില്‍ നിന്നും അങ്ങേര്‍ ദേശീയഗാനത്തെ അപമാനിക്കാന്‍ ശ്രമിച്ചെന്ന്‌ വിശ്വസിക്കാന്‍ പ്രയാസമുണ്ട്‌. പ്രത്യേകിച്ചും ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ ഒരു ഇരിപ്പിടം തപ്പിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍. അങ്ങേരുടെ പത്രക്കുറിപ്പില്‍ പറഞ്ഞപോലെ ഒന്നു ഡ്രമാറ്റിക്‌ ആക്കാന്‍ ശ്രമിച്ചതായിരിക്കണം കക്ഷി. അവിടെ കൂടിയിരുന്ന ജില്ലാ കളക്റ്റര്‍ അടക്കമുള്ളവര്‍ക്ക്‌ ഒരു വിയോജിപ്പും ഉണ്ടായില്ല എന്നതും മനസ്സിലാക്കണം. ഇന്‍ഡ്യാക്കാരുടെ, പ്രത്യേകിച്ചു മലയാളിയുടെ വിവാദ-തല്‍പരത മുന്‍കൂട്ടിക്കാണാനുള്ള വിവരം അങ്ങേര്‍ക്കുണ്ടായില്ല, പാവം!

'അമേരിക്കക്കാരെപ്പോലെ നില്‍ക്കാനാവശ്യപ്പെട്ടു' എന്നു പറഞ്ഞുണ്ടാക്കിയിടത്താണ്‌ വിവാദകാരന്‍റെ വിജയം. അമേരിക്ക നമുക്കു അലര്‍ജിയാണല്ലോ. ആ സദസ്സില്‍ വച്ച്‌ 'നമുക്ക്‌ അമേരിക്കാക്കാരെപ്പോലെ നില്‍ക്കാം' എന്ന്‌ തരൂര്‍ പറഞ്ഞു കാണുമോ? പറഞ്ഞിരുന്നെങ്കില്‍ എല്ലാരും അതിനോടു യോജിക്കുമായിരുന്നോ? നെഞ്ചില്‍ കൈവച്ചു നില്‍ക്കാന്‍ പറഞ്ഞു കാണുമായിരിക്കും. അതു അമേരിക്കയോടുള്ള വിധേയത്വമായി വ്യാഖ്യാനിച്ചാണ്‌ ഈ പുകിലു മുഴുവന്‍ ഉണ്ടാക്കിയിരിക്കുന്നത്‌.

"In short I did not insult the anthem but showed it great respect, from the heart. The claim that i interrupted the anthem is a lie that can easily be disproved by video evidence," he said.

മൊത്തം വീഡിയോ എടൂത്തിട്ടുണ്ടാവുമല്ലോ. സത്യം ജയിക്കട്ടെ.

ഈ പോസ്റ്റിലെ ഭാഷയും തീവ്രവൈകാരികതയും തീരെ സഹിക്കാന്‍ പറ്റിയില്ല. അതാണു കലിപ്സായത്‌ ഞാന്‍ ജില്ല വിട്ടു. :)

Dr. Prasanth Krishna said...

ഋഷി,

താങ്കള്‍ക്ക് ഇപ്പോഴും എന്റെ വാക്കുകള്‍ മനസ്സിലായില്ല എന്ന് ആണ് താങ്കളുടെ കമന്റില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നത്. ഈ പോസ്റ്റിലെ പത്താമത്തെ കമന്റ് ഒന്നു വായിച്ചാല്‍ ഞാന്‍ ആരയാണ് നപുംസകം എന്ന വാക്ക് കൊണ്ട് റഫര്‍ ചെയ്തതന്ന് ക്രിസ്റ്റല്‍ ക്ലിയര്‍ ആയി മനസ്സിലാകുന്നതാണ്. ആ കമന്റിന്റെ കൂടെ ഇതുകൂടി ചേര്‍ത്ത് വായിക്കുക. അപ്പോള്‍ കുറെ കൂടി അത് വ്യകതമാകും.

"ജീവിച്ചിരിക്കുംമ്പോള്‍തന്നെ ".......മരിച്ചാലും എന്റെ ശരീരം സായിപ്പിന്റെ മണ്ണില്‍ തന്നെ അടക്കം ചെയ്യണമന്നു ശാഠ്യം പിടിക്കുകയും ചെയ്യുന്ന" ഭാരതത്തിന്റെ പൗരത്വം സുഖവാസത്തിനു ഇന്ത്യയിലേക്ക് വരാന്‍ വേണ്ടിയുള്ള സുരക്ഷിതമായ അനുവാദ പത്രമായ് മാത്രം ഭദ്രമായ് കൈവശം വച്ചുകൊണ്ട്, ഞാന്‍ ഭാരതീയനന്നു പറയുന്നതില്‍ ആക്ഷേപമുള്ളവരെയാണ് മേല്‍‌പറഞ്ഞ വാക്കുകള്‍ പ്രതിനിധാനം ചെയ്യുന്നത്." അല്ലാതെ സാഹചര്യത്തിന്റെയോ സമ്പത്തിന്റെയോ അഭാവത്തില്‍ അമേരിക്കയുള്‍പ്പടയുള്ള വിദേശരാജ്യങ്ങളില്‍ കിടന്നു മരിക്കേണ്ടിയും ജഡം അവിടെ തന്നെ മറവുചെയ്യേണ്ടിയും വരുന്നവരെ അല്ല.

Dr. Prasanth Krishna said...

-------------------------------------
ഋഷി പറഞ്ഞു

"മറ്റേത് രാജ്യങ്ങളെക്കാളും അവര്‍ ജീവിക്കുന്ന രാജ്യത്തോട്/ഇംഗ്ലണ്ടിലാണെങ്കില്‍ രാജ്ഞിയോടും കൂറും വിശ്വസ്തതയും പുലര്‍ത്തണമെന്നും, ആരാജ്യത്തിന്റെ ഉത്തമ പൌരന്‍‌മാരായി ജീവിച്ചുകൊള്ളാമെന്നും ആവും അവയുടെ സാരം അങ്ങനെയുള്ളവര്‍ ഇന്‍ഡ്യയെക്കാള്‍ നല്ലത് ആ രാജ്യങ്ങളാണെന്ന് തിരിച്ചറിയുകയും വേദനയോടെങ്കിലും മാതൃരാജ്യത്തെ ഉപേക്ഷിക്കുകയും ചെയ്തിട്ട് മാത്രമാണല്ലൊ അങ്ങനെ ഒരു പ്രതിജ്ഞ എടുക്കാന്‍ ബാധ്യസ്ഥരാവുന്നത്.(എങ്ങനെയൊക്കെ കറക്കി വളച്ചാലും ) സാഹചര്യം കൊണ്ടും ജീവിത പ്രാരാബ്ധം കൊണ്ടും മറ്റൊരു രാജ്യത്തെ വളര്‍ത്തമ്മയായി സ്വീകരിക്കേണ്ടി വന്ന അത്തരം ആളുകളെ നപുസകങ്ങള്‍ എന്ന് വിളിച്ച് ആക്ഷേപിക്കാന്‍ പാടുണ്ടോ ശ്രീ പ്രശാന്ത് ആര്‍ കൃഷ്ണാ?"
----------------------------------

പ്രിയ സുഹ്യത്തേ ഋഷി

താങ്കള്‍ പറഞ്ഞപോലെ ഇന്ത്യയെക്കാള്‍ നല്ലത് ആ രാജ്യങ്ങളാണന്ന് തിരിച്ചറിഞ്ഞ് അവിടുത്തെ പൗരത്വം സ്വീകരിക്കുന്ന ഒരാള്‍ക്ക് മത്യരാജ്യത്തെ ഉപേക്ഷിക്കാന്‍ ഈ പറയുന്ന വേദന ഉണ്ടാകുമന്ന് ഞാന്‍ കരുതുന്നില്ല. കാരണം മോശമായ ഒന്നിനെ ഉപേക്ഷിച്ച് നല്ലതു സ്വീകരിക്കുന്നത് വേദനയല്ല എപ്പോഴും സന്തോഷം തന്നയാണ് പ്രദാനം ചെയ്യുക.

പിന്നെ സാഹചര്യം കൊണ്ടും ജീവിത പ്രാരാബ്ധം കൊണ്ടും മറ്റൊരു രാജ്യത്തെ വളര്‍ത്തമ്മയായി സ്വീകരിക്കേണ്ടി വരുന്നവരെയോ, സമ്പത്തിന്റെയോ സാഹചര്യങ്ങളുടേയോ അഭാവത്താല്‍ നാട്ടിലേക്ക് ഒരു അവധിക്കാലത്തിനുപോലും വരാന്‍ കഴിയാത്തവരയോ, ഇന്ത്യ എന്റെ മാത്യ രാജ്യമാണന്ന് പറഞ്ഞില്ലങ്കിലും മനസ്സിന്റെ കോണിലങ്കിലും സൂക്ഷിക്കുന്നവരേയോ ഞാന്‍ നപുംസകം എന്നു വിളിച്ചിട്ടില്ല എന്ന് മനസ്സിലാക്കിയിട്ടും, അത് വ്യക്തമായ് തന്നെ പറഞ്ഞിട്ടും വീണ്ടും വീണ്ടും അതുതന്നെ വളച്ചൊടിക്കുന്നതിന്റെ വികാരം ഒന്നു പറഞ്ഞുതന്നാല്‍ നന്നായിരുന്നു. പിന്നെ എത്ര നല്ല പോറ്റമ്മ ആയാലും പെറ്റമ്മയെ ഒരുവന്‍ മറക്കുന്നുവങ്കില്‍ അതുനര്‍ത്ഥം എന്താണ്? അതുതന്നെ....യേത്? ...ഇപ്പോള്‍ മനസ്സില്‍ പറഞ്ഞ അതു തന്നെ. അതുകൊണ്ട് തന്നയാണ് നമ്മുടെ നാട്ടില്‍ വ്യദ്‌ധസദനങ്ങള്‍ കൂണുകള്‍ പൊലെ മുളച്ച് പൊന്തുന്നതും.

മറ്റൊരു രാജ്യത്തിന്റെ സിറ്റിസണ്‍ ഷിപ്പ് സ്വീകരിച്ചതുകൊണ്ടോ, അന്നം തരുന്ന ആ രാജ്യത്തോട് കൂറുകാണിച്ചതികൊണ്ടോ മാത്യ രാജ്യത്തെ സ്നേഹിക്കുന്നില്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഋഷിക്ക് ഇനിയും മനസ്സിലായിട്ടില്ലങ്കില്‍ കൂടുതല്‍ വിശദമാക്കി തസന്തോഷമേയുള്ളൂ.

Dr. Prasanth Krishna said...

---------------------------------
ഋഷി ചോദിക്കുന്നു
"അത് യു. എന്‍ പ്രതിനിധിയായപ്പോള്‍, ഭാര്യാ സ്ഥാനത്ത് ഇന്ത്യന്‍ വംശജയായ തിലോത്തമ താരൂറിനെ മാറ്റി കനേഡിയന്‍ വംശജയായ ക്രിസ്റ്റ ഗില്‍സയെ പ്രതിഷ്‌ഠിക്കുന്നതുപോലെ മാറ്റാനുള്ള ഒന്നല്ല"

വെരി, വെരി പേഴ്സണലായ ‘ഇത്’ ഇവിടെ കൊണ്ടിട്ട് അലക്കിയെതെന്തിനാണെന്ന് തീരെ മനസിലാവുന്നില്ല, അതുകൂടെ ഒന്ന് വ്യക്തമാക്കി അടുത്ത പോയിന്റിലേക്ക് പോകാമോ ശ്രീ പ്രശാന്ത് ആര്‍ കൃഷ്ണാ‍ാ‍ാ‍ാ‍ാ‍ാ‍ാ
-----------------------------

ശ്രീമാന്‍ ഋഷീ്‌
ശരിയാണ് ഇത് അദ്ദേഹത്തിന്റെ തികച്ചും പേഴ്‌സണല്‍ ആയ കാര്യം തന്നയാണ്. ഋഷി യുടെ ഈ ചോദ്യം വളരെ നല്ലതുതന്നെ. പലരും പല്ലും നഖവും ഉപയോഗിച്ച് എന്റെ വാക്കുകളെ വളച്ചൊടിക്കാന്‍ ശ്രമിച്ചിട്ടും എന്തേ അവരൊന്നും ഇതു ചോദിക്കാത്തത് എന്ന് അവരുടെ കമന്റുകള്‍ കാണുമ്പോള്‍ പലപ്പോഴും ആലോചിച്ചതുമാണ്. നൂറില്‍ നൂറു മാര്‍ക്കും തരാവുന്ന ഒരു ചോദ്യമാണ് ഇത്.

ഉത്തരം വളരെ ലളിതം. ഡോക്ട്‌. തിലോത്തമ താരൂറുമായുള്ള വേര്‍പിരിയലും ക്രിസ്റ്റ ഗില്‍സയെ പുനര്‍:വിവാഹം ചെയ്തതും ഒന്നും ആരും അറിയാത്ത രഹസ്യങ്ങളോ, വിവാഹമോചനവും പുന:ര്‍വിവാഹവും ഒന്നും ഒരാളുടേയും വ്യക്‌‌‌തിത്വത്തിനെ ഹനിക്കുന്ന ഒന്നല്ല എന്നതൊകൊണ്ടുമാണ് അത് ഇവിടെ സൂചിപ്പിച്ചത്. തികച്ചും പേഴ്‌സണല്‍ ആയ ഇതുപൊലുള്ള കാര്യങ്ങള്‍ ചെയ്യുന്നതുപോലെ വ്യകതികളുടെ താല്‍‌പര്യത്തിനും സൗകര്യത്തിനും അനുസരിച്ച് മാറ്റാവുന്ന ഒന്നല്ല ഒരു രാഷ്ടത്തിന്റെ ദേശീയ ചിഹ്‌നങ്ങളും അതു ഉപയോഗിക്കേണ്ട നടപടി ക്രമങ്ങളും എന്ന് ഓര്‍മ്മിപ്പിച്ചുവന്നു മാത്രം.

ഋഷി പേടിക്കേണ്ട എന്നെ വട്ടന്‍ എന്ന് വിളിച്ചു എന്ന് വളച്ചൊടിക്കില്ല എന്നു മാത്രമല്ല വട്ടന്‍ എന്ന് നേരിട്ട് വിളിച്ചാല്‍ പോലും അത് വിളിക്കുന്നവരുടെ അറിവില്ലാഴ്‌കയായ് ക്ഷമിക്കാന്‍ എനിക്ക് കഴിയും. ലോകം കണ്ട ഏറ്റവും വലിയ മന:ശാസ്ത്രക്ഞനായ സിഗ്മണ്‍റ്റ് ഫ്രൊയഡ് പറഞ്ഞിട്ടുള്ളത് "എല്ലാമനുഷ്യനും വട്ടന്മാര്‍ തന്നയാണ് അതില്‍ ഏറ്റകുറച്ചിലുകള്‍ ഉണ്ടന്ന വ്യത്യാസമേയുള്ളൂ" എന്നാണ്. സര്‍‌വ്വ വിക്ഞാനകോശമല്ല എങ്കിലും ഭഗവത്‌ ഗീതയും അധ്യാത്‌മയോഗവും ഒക്കെ വായിച്ചിട്ടുണ്ടങ്കിലും അതൊന്നും അത്ര അറിയില്ലെങ്കിലും ഇഷ്ടമില്ലാത്ത അഭിപ്രായം കണ്ടാലുടനെ കലിതുള്ളി ചീത്തവിളിക്കാതിരിക്കാനുള്ള വിവേകം ഉള്ളതിനാല്‍ എല്ലാ ഭര്‍ത്സനങ്ങളേയും പുഞ്ചിരിയോടെ കാണുന്നു.

Dr. Prasanth Krishna said...

ഋഷി

ഡോക്ട്. ശശി താരൂര്‍ ലണ്ടനില്‍ ജനിച്ചുവങ്കിലും വളര്‍ന്നത് ഇന്ത്യയില്‍ തന്നയാണ്.

ഡോക്ട. ശശി താരൂര്‍
ജനനം 1956 മാര്‍ച്ച് 9
ലണ്ടന്‍, യുണൈറ്റഡ് കിംങ്‌ഡം.

വിദ്യാഭ്യാസം ചരിത്രം

മൗണ്ട്ഫോര്‍ട്ട് സ്‌കൂള്‍, സേലം, ചാമ്പ്യന്‍ സ്‌കൂള്‍, ബോംബെ, ‍ സെന്റ് സേവ്യര്‍ കോളേജുയറ്റ് സ്‌കൂള്‍, കല്‍ക്കട്ട, സെന്റ് സ്റ്റീഫന്‍സ് കോളജ്, ന്യൂ ഡല്‍ഹി, എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ ഇന്ത്യയിലെ വിദ്യാഭ്യാസം.

സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്നും ഹിസ്റ്ററില്‍ ബിരുദമെടുത്ത ശേഷം (Graduated with a record score in History with Honours) ഫ്ലട്ചര്‍ സ്‌കൂള്‍ ഓഫ് ലോ ആന്‍‌ഡ് ഡിപ്ലോമസി, ടഫ്‌റ്റ്സ് യൂണിവേഴ്‌സിറ്റി, Massachusetts, US-ല്‍ നിന്നും രണ്ട് പോസ്റ്റ് ഗ്രാഡുവേഷനുനുകള്‍ കരസ്ഥമാക്കി, ഇരുപത്തി രണ്ടാമത്തെ വയസ്സില്‍ ഫ്ലട്ചര്‍ സ്‌കൂളില്‍ ചരിത്രം രചിച്ചുകൊണ്ട് ‍ ഡോക്ടറേറ്റും (Ph.D) നേടി.

Dr. Prasanth Krishna said...

----------------------------
ഋഷി ചോദിക്കുന്നു

ഓകെ, അത്തരം ഹൈ പ്രൊഫൈല്‍ ഉള്ള അഴിമതിയുടെ കറ പുരളാത്ത (അറ്റ് യെറ്റ്), യങ്ങ് , ഹാന്‍സം , ബ്രില്യന്റ് ലീഡേഴ്സ് രാഷ്ട്രീയത്തിന്റെ പൊതുധാരയില്‍ വരുമെന്ന ഊഹാപോഹങ്ങള്‍ അല്ലേ ഈ സംഭവം ഇത്രയും വഷളാക്കിയത് എന്ന തോന്നല്‍ എനിക്കുണ്ട്. അതിനെ സാധൂകരിക്കാന്‍ കൂട്ടത്തില്‍ ഈ ലേഖകന്റെ രാഷ്ട്രീയ പശ്ചാത്തലം കൂടെ ഒന്ന് വെളിവാക്കാമോ?
----------------------------

ഇവിടയാണ് ഋഷിക്ക് തെറ്റുപറ്റിയത്. എന്റെ രാഷ്ടീയം ഒരു രാഷ്ടീയ പാര്‍ട്ടിക്കും അന്ധമായ് അടിപ്പെട്ടുകൊണ്ടുള്ള ഒന്നല്ല. പോളിംങ് ബൂത്തില്‍ എത്തിയാല്‍ ഓട്ടോ മാറ്റിക് ആയി ഏതങ്കിലും ഒരു പ്രത്യേക ചിഹ്നത്തിലേക്ക് കൈ നീളുകയും ഇല്ല. അതുകൊണ്ടുതന്നെ ഒരു സ്ഥാനാര്‍ത്ഥിക്കും കൊടിയുടെ നിറമോ, ചിഹ്നത്തിന്റെ പാരമ്പര്യമോ നോക്കി കണ്ണടച്ച് വോട്ട് ചെയ്യാറുമില്ല.

പിന്നെ രാഷ്‌ട്രീയ പാരമ്പര്യം. ഡോക്ടര്‍. ശശി താരൂര്‍ ഏത് രാഷ്‌ടീയ പാര്‍ട്ടിയെ പ്രതിനിധീകരി‍ച്ച് ലോകസഭാ സീറ്റിലേക്ക് മല്‍സരിക്കുമന്ന് ഊഹാപോഹങ്ങള്‍ പരക്കുന്നുവോ, ആ പാര്‍ട്ടിയില്‍ അടിയുറച്ച് വിശ്വസിക്കുകയും, പ്രവര്‍ത്തിക്കുകയും ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ കഴിവതും ജീവിതത്തില്‍ നടപ്പാക്കുകയും ചെയ്ത/ചെയ്യുന്ന, വെള്ള ഖദര്‍ മാത്രം ധരിക്കുന്ന ഒരഛ്ചന്റെ മകനാണ് ഞാന്‍. അതുപോലെ തന്നെ എപ്പോഴും ഖദറും, കൈത്തറിയും ധരിക്കാന്‍ ഇഷ്‌ടപ്പെടുന്ന (ദൈനം ദിന ജീവിതത്തില്‍ കഴിയാറില്ല എന്നത് മറ്റൊരു സത്യം) ദേശീയ ചിഹ്നങ്ങളായ, ദേശീയ പതാകയേയും ദേശീയ ഗാനത്തേയും ബഹുമാനിക്കുകയും ചെയ്യാന്‍ ആഗ്രഹിക്കുന്ന, ലോകത്തിന്റെ ഏത് കോണില്‍ പോയാലും/ ഏത് പൗരത്വം സ്വീകരിച്ചാലും, ഭാരതീയന്‍ എന്ന് പറയുന്നതില്‍ പുളകം കൊള്ളുകയും അതേ സമയം ഇന്നത്തെ നമ്മുടെ രാജ്യത്തിന്റെ അവസ്ഥയില്‍ വേപധു കൊള്ളുകയും ചെയ്യുന്ന ഒരാളുമാണ്.

യംങ്, ബ്രില്യന്റ്, എഡ്യൂകേറ്റഡ്, നോണ്‍ കറപ്റ്റഡ് ആന്‍ഡ് എഫിഷ്യന്റായ, ഊര്‍ജ്ജസ്വലരായ പ്രതിഭകള്‍ നയിക്കുന്ന ഒരു ഇന്ത്യ സ്വപനം കാണുന്ന ഭാരതീയനാണ് ഞാന്‍. ഡോക്ട്. ശശി താരൂര്‍ ഇന്ത്യന്‍ രാഷ്‌ടീയത്തിന്റെ മുഖ്യധാരായിലേക്ക് വരുന്നതിന് യാതൊരു വിധ എതിര്‍പ്പോ, വിദ്വേഷമോ എനിക്കില്ല എന്നു മാത്രമല്ല ചിലപ്പോള്‍ അദ്ദേഹത്തിനുവേണ്ടി കാമ്പയിന്‍ നടത്തി എന്നും, വോട്ടു ചെയ്തു എന്നും വരും.

എന്റെ ഈ പോസ്റ്റ് യാതൊരു വിധ രാഷ്‌ട്രീയവും, മതപരവും, വര്‍ഗ്ഗിയവുമായ മുതലെടുപ്പിനുവേണ്ടി ഇട്ടതല്ല എന്ന് ഇനിയങ്കിലും ഋഷി മനസ്സിലാക്കുക.

Dr. Prasanth Krishna said...

അപ്പു,

നമ്മുടെ ഭരണഘടനയും, നിയമങ്ങളും, അങ്ങനെ പലതും അര്‍ദ്ധരാത്രിയില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്നും സ്വാതന്ത്യം നേടുമ്പോള്‍, നൂറ്റാണ്ടുകളോളം ഇന്ത്യയെ അടിമയാക്കി വയ്ക്കുകയും, ഭരിക്കുകയും ചെയ്ത ബ്രിട്ടീഷ് കാരുടെ താല്‍‌പര്യങ്ങള്‍ പലതും പരിഗണിക്കപ്പെട്ടവയുമാണ്. അത് ഇന്ത്യയുടെതന്നല്ല സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധീനതയില്‍ നിന്നും സ്വാതന്ത്യം നേടിയ പല രജ്യങ്ങളുടെ അവസ്ഥയും അതുതന്നയാണ്. കാലഘട്ടങ്ങള്‍ക്കനുസരിച്ച് അതാതു രാജ്യത്തിന്റെ പൊതു താല്‍‌പര്യം പരിഗണിച്ച് അവയൊക്കെ മാറ്റിയെഴുതപ്പെടേണ്ടവയുമാണ്. ആ വിഷയത്തെകുറിച്ച് ഒന്നും ഞാന്‍ എന്റെ പോസ്റ്റില്‍ പറഞ്ഞിട്ടില്ല. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കപ്പെടണമന്നും, അതൊക്കെ ഒരു വ്യക്തിയുടെയോ ഒരു ന്യൂന പക്ഷത്തിന്റെയോ താ‌ല്‍‌പര്യമനുസരിച്ച് മാറ്റപ്പെടാന്‍ നമ്മുടെ ഭരണഘടനയും നിയമങ്ങളും അനുവദിക്കുന്നില്ല. അത് തെറ്റിക്കാന്‍ നമ്മുടെ രാജ്യം ജനാധിപത്യ രാജ്യമായിരിക്കുന്നിടത്തോളം പ്രഥമ പൗരനുപോലും അധികാരമില്ല.

ഇനി “നപുംസകം എന്നു വിശേഷിപ്പിച്ച കാര്യം‍“.

അതിനുള്ള വിശദീകരണം ഇതിനു മുന്‍പിട്ട പല കമന്റുകളിലും ഞാന്‍ തന്നിട്ടുള്ളതായതിനാല്‍ മുന്‍ കമന്റുകള്‍ വായിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുക. ഇതിലെ ആദ്യത്തെ പത്താമത്തെ കമന്റ് വായിച്ചാല്‍ അത് വളരെ ലളിതമായ് മനസ്സിലാക്കാവുന്നതാണ്. തൊട്ടു മുകളിലായുള്ള ഋഷിക്കുള്ള മറുപടികളും നോക്കിയാല്‍ കൂടുതല്‍ മനസ്സിലാക്കാവുന്നതാണ്. അതിനാല്‍ ഇനി ഒരു വിശദീകരണം ആവശ്യമുണ്ടന്നു തോന്നുന്നില്ല.

അപ്പുവിന്റെ അടുത്ത കമന്റിനുള്ള മറുപടി കുഞ്ഞന്‍ തന്നു കഴിഞ്ഞു. കുഞ്ഞന്റെ കമന്റ് കാണുക.

ഋഷി|rISHI said...

സുഹൃത്തേ തന്റെ കമന്റെഴുത്ത് ഒന്നു തീര്‍ത്തിട്ട് എനിക്ക് മറുപടി എഴുതാന്‍ കഴിയുമെന്ന് തോന്നുന്നില്ല,

ദിപ്പൊ മൂന്നാമത്തെ പ്രാവശ്യമാണ് എന്റെ കമന്റ് ഞാന്‍ തിരുത്തിയെഴുതുന്നത്.
എന്തായാലും എഴുതിയെഴുതി
അവസാനം താങ്കള്‍ അദ്ദേഹത്തോടുള്ള എതിര്‍പ്പുകള്‍ എല്ലാം മാറ്റിവെച്ച് ഇലക്ഷനിറങ്ങുന്ന ശശി തരൂറിന് കാമ്പയിന്‍ നടത്തുന്ന അവസ്ഥയില്‍ എത്തിയോ ഇനി ഞാന്‍ എന്തെഴുതാന്‍???

ഇനിയും ഞാന്‍ മറുപടി എഴുതിയില്ലെങ്കില്‍ ‘ഞാനും മൂര്‍ഖന്‍ ചേട്ടനും കൂടെച്ചേര്‍ന്ന് പണ്ട് ഒരാളെ കൊത്തിക്കൊന്നു ’എന്ന് ചേരക്കുഞ്ഞ് പറഞ്ഞത് പോലെ വായനക്കാര്‍ കാണേണ്ടി വരും:) എന്ന് തോന്നുന്നു.

നിങ്ങള്‍ രണ്ടാളും ഒരു പാര്‍ട്ടിയും പ്രശാന്ത് അദ്ദേഹത്തിന്റെ ഇലക്ഷന്‍ കാമ്പയിന്റെ മുന്‍പന്തിയില്‍ നില്‍ക്കാന്‍ പോകുന്ന ഒരാളും എന്ന നിലയ്ക്ക് അദ്ദേഹത്തിനു നേരേ എതിരാളികള്‍ ആരോപിക്കുന്നതിനൊക്കെ ചുട്ടതോ വറുത്തതോ ആയ മറുപടി കൊടുക്കേണ്ടതും അദ്ദേഹത്തെ ഡിഫെന്‍ഡ് ചെയ്യേണ്ടതും അങ്ങനെയുള്ളവരുടെ കര്‍ത്തവ്യങ്ങളാണല്ലൊ, അതിനാല്‍ ഞാന്‍ ഇനി ശശി തരൂറിനെ പറ്റി ഒന്നും പറയുന്നില്ല:)
( ദേ ഞാനിപ്പൊ ആരായി??? )


അതുകൊണ്ട് നപുംസകങ്ങളെ കുറിച്ചെഴുതിയതിലേക്ക് വരാം, പ്ലീസ് ഇതിലെങ്കിലും താങ്കള്‍ക്കൊരു സ്റ്റാന്‍ഡ് വേണേ അല്ലെങ്കില്‍ ഞാന്‍ ചുറ്റി പോകും.
അപ്പൊ ചുരുക്കി പറഞ്ഞാല്‍ നപുസംകങ്ങളാവാന്‍ ആദ്യത്തെ ക്രൈറ്റീരിയ ശവമാവുമ്പോ ഇന്‍ഡ്യയില്‍ അടക്കരുതെന്ന് വാശി പിടിക്കുന്നതാണെന്ന് അല്ലേ? ക്രിസ്റ്റല്‍ ക്ലിയര്‍ എഴുതി വെച്ചേക്കണ്‌ത്, ബെസ്റ്റ് കണ്ണാ ബെസ്റ്റ്!
ഇതെന്താപ്പാ ഇന്‍ഡ്യയിലെന്താ താങ്കള്‍ വല്ല മൊതല ഫാമോ കഴുകന്‍ നഴ്സറിയോ മറ്റോ തൊറന്ന് വൈച്ചിരിക്കുന്നോ? ഇനി അതൊന്നുമല്ലാതെ വല്ല എല്ലുപൊടി ഫാക്ടറിയോ,മറ്റോ ആണോ ഈ ഇന്‍ഡ്യയെന്ന് പറേണ ഈ സാതനം?
ചാവുന്നോരെ ചാവുന്നോരെ ഇങ്ങോട്ട് തന്നെ കെട്ടിയെടുക്കണമെന്ന് താങ്കള്‍ക്കെന്തോ നിര്‍ബന്ധമുള്ളതു പോലെ തോന്നുമല്ലോ സുഹൃത്തേ കമന്റിന്റെ ആ ഭാഗം വായിച്ചാല്‍, ഇതൊന്നും പോരാതെ ജീവിച്ചിരിക്കുമ്പോ അവര്‍ക്ക് മറ്റുള്ള രാജ്യത്തെ പാസ്പോര്‍ട്ടാണെങ്കില്‍ അതിനൊക്കെയുള്ള നിയമപരമായുള്ള തടസം വേറെയും അതുകൊണ്ട് മനുഷ്യര്‍ക്ക് ഇഷ്ടമുള്ള ഇടത്ത് ജീവിക്കയും അവര്‍ക്കിഷ്ടമുള്ളയിടത്ത് മരിക്കയും/ അടക്കുകയും ചെയ്യട്ടടോ പ്രശാന്തേ, അതിന്റെ പേരില്‍ താന്‍ പ്രവാസികളുടെ ലിംഗപരിശോധന നടത്തി ആണെത്ര പെണ്ണെത്ര നപുസകംങ്ങള്‍ എത്ര എന്നെണ്ണാന്‍ നില്‍ക്കണ്ടണ്ണാ.

രണ്ടാമത്തെ മഹത് വചനം വായിച്ചിട്ട് ഞാന്‍ ഞെട്ടി, എന്റെ അമ്മച്ചീ എന്തൊരു സിംബോളിസം, എന്തൊരു ഫാവന?
ഇതിലാണോ ഇനി തന്റെ റിസേര്‍ച്ച്
ഇന്‍ഡ്യയെന്ന പെറ്റമ്മയെ വിട്ടിട്ട് അമേരിക്കാവ്, ഇംഗ്ലണ്ട്, അയര്‍ലണ്ട്, ന്യൂസിലാണ്ട്, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ പോറ്റമ്മമാരെ ഈ നപുസംകങ്ങളെല്ലാം സ്വീകരിച്ചത് കൊണ്ടാണ് കേരളത്തില്‍ വൃദ്ധ സദനങ്ങള്‍ കൂടുന്നത് അല്ലേ?
നമിച്ചണ്ണാ, വെട്ടം കാണിക്കല്ല് ആ തല:)

എന്തിനാ ഞങ്ങളെയിങ്ങനെ കരയിപ്പിക്കുന്നത് പ്രശാ‍ന്തെ?

താങ്കള്‍ എഴുതിയ ആദ്യത്തെ രണ്ട് കമന്റുകളില്‍ പലതവണ വായിച്ചിട്ട് ആകെ കൂടെ എന്തെങ്കിലും കഴമ്പുണ്ടെന്ന് എനിക്ക് തോന്നിയ പോയിന്റ് ഒന്നു മാത്രമാണ്, ഇന്‍ഡ്യ എന്ന മാതൃരാജ്യത്തെ വിട്ടു മറ്റൊന്നിനെ സ്വീകരിക്കുന്നത് പ്രവാസികള്‍ സന്തോഷത്തോടാണ് ചെയ്യുന്നത് എന്നല്ലേ താങ്കള്‍ ക്രി ക്ലി ആയി എഴുതി വച്ചേക്കണ്‌ത്‌ല്ല്,
ഞാന്‍ തിരിച്ചൊന്നു ചോദിക്കട്ടെ, മാതാപിതാക്കള്‍ ഡൈവോഴ്സ് ആയ ഒരു കുട്ടിയോട് അച്ചനോ അമ്മയോ കുട്ടിക്കിഷ്ടമുള്ള ആരോടെങ്കിലും ഒരാളിനൊപ്പം കുട്ടിയ്ക്ക് താമസിക്കാം എന്ന് കോടതി പറഞ്ഞാല്‍ താങ്കളുടെ അഭിപ്രായ പ്രകാരം അച്ചനേയും അമ്മയേയും ഒരു പോലെ സ്നേഹിക്കുന്ന ആ കുട്ടി ഫയങ്കര സന്തോഷവാനായിരിക്കുമല്ലോ അണ്ണാ!

ഇന്‍ഡ്യ എന്നത് താങ്കള്‍ക്ക് മാത്രമല്ല മറ്റ് പ്രവാസികളുടേയും ജീവനാണ് സര്‍, മറ്റൊരിന്‍ഡ്യക്കാരനെ കാണുമ്പോ നമ്മുടെ ദേശീയ ടീമുകള്‍ മറ്റേതെങ്കിലും രാജ്യക്കാരുടെ കൂടെ കളിക്കുമ്പോ, രാജ്യത്തിനു ഒരു നേട്ടമുണ്ടാവുമ്പോ,സ്വന്തം മണ്ണില്‍ ഒരു ദുരന്തമുണ്ടാവുമ്പോ അല്ലെങ്കില്‍ ഒരു ടെററിസ്റ്റ് അറ്റാക്കുണ്ടാവുമ്പോ , ഒളിമ്പിക്സിലോ മറ്റേതെങ്കിലും ടൂര്‍ണ്ണമെന്റുകളിലോ ആ ജനഗണമന ഒന്ന് കേള്‍ക്കുമ്പോ,
ഒരു ത്രിവര്‍ണ്ണ പതാക കാണുമ്പൊ,
ഏതെങ്കിലും വിദേശ മാധ്യമങ്ങളില്‍ ഭാരതത്തിനെ ഇകഴ്ത്തിയോ പുകഴ്ത്തിയോ ഒരു വാര്‍ത്ത വരുമ്പോള്‍ ഏതൊരു പ്രവാസിയുടെ ഇടനെഞ്ചില്‍ നിന്നുയരുന്ന ഒരു വികാരമുണ്ടല്ലൊ, അതിലൊരു നഷ്ടത്തിന്റേയും വിരഹത്തിന്റേയും വേദനയുടേയും കണ്ണീരുപ്പ് കലര്‍ന്നിട്ടുണ്ട് പ്രശാന്തെ, അതിന്റെ കൂടെ ആ ഭാഗ്യഹീനരുടെ രാജ്യ സ്നേഹത്തെ ചോദ്യം ചെയ്യുന്നത് ഒരു വാക്കിലെങ്കിലും കേട്ടാല്‍ അവര്‍ പ്രതികരിക്കാതെ ഇരിക്കും എന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഏതോ വിഡ്ഡിസ്വര്‍ഗ്ഗത്തിലാണ് സര്‍ നിങ്ങള്‍!


ഇനി എനിക്ക് നൂറ് മാര്‍ക്ക് തന്ന ചോദ്യത്തെപറ്റിയുള്ള തന്റെ കമന്റിന്റെ മറുപടി

പ്രശാന്താ താന്‍ ഈ പോസ്റ്റിലും കമന്റുകളിലും ആയി മൂന്നു തവണ എഴുതിയിട്ടുണ്ട്, തനിക്ക് ശശി തരൂരിനോട് വ്യക്തിപരമായി ഒരു വിദ്വേഷവും ഇല്ലെന്ന്, കൂടാതെ പുതിയ കമന്റില്‍ അദ്ദേഹത്തിനു വേണ്ടി ഇലക്ഷന്‍ കാമ്പയിന്‍ നടത്താന്‍ പോകുന്ന ആളാണെന്ന് വരെ എഴുതിയ സ്ഥിതിയ്ക്ക് ,ഞാന്‍ എന്തു പറയാന്‍?


എങ്കിലും ഈ പോസ്റ്റ് വായിക്കുന്ന വായനക്കാര്‍ തീരുമാനിക്കും ഒരാളിന്റെ തികച്ചും വ്യക്തി പരമായ വിഷയങ്ങളായ കുടുംബ ജീവിതം, വിവാഹ ജീവിതം തുടങ്ങിയ വിഷയങ്ങളെ കുറിച്ചെഴുതാന്‍ തന്നെ പ്രേരിപ്പിച്ച ചേതോ വികാരം എന്തായിരുന്നെന്ന്,
അതിനെയൊക്കെ ന്യായീകരിക്കാന്‍ ചമച്ച് വച്ചേക്കണ് എക്സ്ക്യൂസെസോ അപാരം!

ഒന്നു ചോദിക്കട്ടെ തന്നോട് ശ്രീ ശശി തരൂര്‍ ഫോണിലോ ഈമെയിലിലോ ആവശ്യപ്പെട്ടിരുന്നോ, എന്റെ കുടുംബത്തിന്റെയോ കുട്ടികളുടേയോ പുതിയതോ പഴയതോ ആയ ഭാര്യമാരുടേയോ വിശദാംശങ്ങളൊക്കെ ഒന്നെടുത്ത് എഴുതൂ പ്രശാന്തേന്നൊ മറ്റോ? അദ്ദേഹത്തിന് വ്യക്തി പരമായി ഇതിനൊന്നും എതിര്‍പ്പില്ലെന്ന് എങ്ങനെ താങ്കള്‍ മനസിലാക്കി?

താങ്കളുടെ പോസ്റ്റും കമന്റുകളും അടക്കം മൊത്തം പെര്‍ഫോമന്‍സ് കണ്ടിട്ട് എനിക്ക് പറയാന്‍ ഇത്രയുമേ ഉള്ളൂ
ലജ്ജാവഹം പ്രശാന്ത് തികച്ചും ലജ്ജാവഹം!

Anonymous said...

മിസ്റ്റെര്‍ തരൂറിനങ്ങനെ തന്നെ വേണം, എനിക്കെതിരെ മത്സരിച്ചപ്പോ മുതല്‍ തുടങ്ങിയതാ ഓന്റെ കഷ്ടകാലം...........
അന്നു ഞങ്ങള്‍ നിന്നത് പോലെ അമേരിക്കയുടെ ഇഷ്ടത്തിനു നിന്നായിരുന്നെങ്കില്‍ വല്ല പ്രശ്നോം ഉണ്ടായിരുന്നോ......
ഇപ്പോ ദുഷ്പേരുമായി, തിരഞ്ഞെടുപ്പില്‍ തോക്കുകയും ചെയ്തു, മോനേ പ്രശാന്ത്,... നീയിനിയും ഓനെപ്പറ്റി എഴുത് ഞാന്‍ തിരിച്ചങ്ങ് സോളില്‍ വരുമ്പോ നിനക്ക് റബ്ബറ് മിട്ടായി കൊണ്ടുവരാം.....

Dr. Prasanth Krishna said...

ഋഷി,

രാത്രി മുഴുവന്‍ രാമായണം വായിച്ചിട്ടും സീത ആരുടെ ഭാര്യയാണന്നു ചോദിക്കുമ്പോള്‍ "രാഭണന്റെ" എന്നുത്തരം പറയുന്നവരോട് എന്താ പറയേണ്ടത്, അതേ എനിക്ക് താങ്കളോട് പറയാനുള്ളൂ.

"ശശി താരൂര്‍ ഇന്ത്യന്‍ രാഷ്‌ടീയത്തിന്റെ മുഖ്യധാരായിലേക്ക് വരുന്നതിന് യാതൊരു വിധ എതിര്‍പ്പോ, വിദ്വേഷമോ എനിക്കില്ല എന്നു മാത്രമല്ല ചിലപ്പോള്‍ അദ്ദേഹത്തിനുവേണ്ടി കാമ്പയിന്‍ നടത്തി എന്നും, വോട്ടു ചെയ്തു എന്നും വരും".

ഈ ശുദ്ധമലയാളം താങ്കള്‍ക്ക് മനസ്സിലായില്ലങ്കില്‍ പിന്നെ ഇനി വിശദീകര‍ണം തന്നാല്‍ അത് ഏതോ ഒരു പഴഞ്ചൊല്ല് പറയും‌പോലെ "--നോട് കിന്നരം വായിക്കുമ്പോലെ" ആണ്.

എന്റെ കമന്റിന്റെ അറ്റവും മൂലയും വായിച്ച് എന്തങ്കിലും എഴുതി വിടും മുന്‍പേ എന്റെ കമന്റില്‍ എന്താണ് പറഞ്ഞിരിക്കുന്നതന്നു മനസ്സിലാക്കാന്‍ ശ്രമിക്ക്.

'അരി എത്ര എന്നു ചോദിക്കുമ്പോള്‍ പയറഞ്ഞഴി എന്നു പറയുന്ന താങ്കളോട്' ഇനി എന്തുപറയാന്‍.

ശംഭോ മഹാദേവ. കാത്തുകൊള്ളണേ.
ഈശോ മിശിഹായ്ക്ക് സ്‌തുതിയായിരിക്കട്ടെ. എന്നെന്നും സ്തു‌തിയായിരിക്കട്ടെ. ആമേന്‍.

N.B: ക്രിസ്‌തുവിനോടും ശംഭോ മഹാദേവനോടും ഒരേ സമയം ഒരുപോലെ പ്രാര്‍ത്ഥിച്ചു എന്നു പറഞ്ഞ് ഇനി വര്‍ഗ്ഗീയത എന്റെ തലേല്‍ കെട്ടിവയ്‌ക്കല്ലേ. അങ്ങനെ ആര്‍ക്കങ്കിലും തോന്നുന്നുവങ്കില്‍ അവരോട് മുന്‍‌കൂറായ് മാപ്പ് അപേക്ഷിക്കുന്നു.

കാപ്പിലാന്‍ said...

ഹഹ .കമ്മ്യൂണിസ്റ്റ്കാരോട് പോയി പണി നോക്കാന്‍ പറ പ്രശാന്തേ :) ഞാനും പ്രശാന്തും തരൂറും ഒരു പാര്‍ട്ടിയാണ് .ഞാന്‍ ഖദര്‍ ഇടില്ല കേട്ടോ . വോട്ട് ചെയ്യാനും ഒക്കില്ല .പ്രവാസികള്‍ രാഷ്ട്രീയം പറയരുതെന്നാണ് മമ്മൂട്ടി പറഞ്ഞിരിക്കുന്നത് .അതുകൊണ്ട് രാഷ്ട്രീയം അല്ല കേട്ടോ :) മനസുകൊണ്ട് നമ്മള്‍ കോണ്‍ഗ്രസിന്റെ കൂടെയാണ് .

Dr. Prasanth Krishna said...

ഹ ഹ ഹ പ്രശാന്തിന് പ്രത്യേകിച്ച് ഒരു രാഷ്‌‌ട്രീയ പാര്‍ട്ടിയില്ല എന്ന് ഞാന്‍ വ്യക്തമായ് മുകളിലെ കമന്റില്‍ പറഞ്ഞിട്ടുണ്ട്. ദയവുചെയ്ത് എന്നെ രാഷ്‌ട്രീയക്കാരന്‍ എന്ന് വിളിക്കല്ലേ. കാരണം ഒരു രാഷ്‌ട്രീയ പാര്‍ട്ടിയിലും അംഗത്വം എടുത്തിട്ടുമില്ല്ല, ഇടതനും, വലതനും, വിമതനും, ബി.ജെ.പിക്കും എന്നുവേണ്ട ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്ക് വേണ്ടിയും വക്കാലത്തു പിടിക്കയും സംസാരിക്കയും ചെയ്തിട്ടില്ല.

ഋഷി|rISHI said...

ദേഷ്യം ഒന്നിനും പരിഹാ‍രമല്ല പ്രശാന്തെ,
റിലാക്സ് റിലാക്സ്!

ദേ ഞാന്‍ വീണ്ടും ക്വോട്ടിയേക്ക്ണ്

ശശി താരൂര്‍ ഇന്ത്യന്‍ രാഷ്‌ടീയത്തിന്റെ മുഖ്യധാരായിലേക്ക് വരുന്നതിന് യാതൊരു വിധ എതിര്‍പ്പോ, വിദ്വേഷമോ എനിക്കില്ല എന്നു മാത്രമല്ല ചിലപ്പോള്‍ അദ്ദേഹത്തിനുവേണ്ടി കാമ്പയിന്‍ നടത്തി എന്നും, വോട്ടു ചെയ്തു എന്നും വരും


ഈ വാക്യ ശകലം വായിച്ചിട്ട്
ഞാന്‍ മനസിലാക്കിയത് ശ്രീ ശശിയോട് പിണക്കവും വിദ്വേഷവും തനിക്കില്ല എന്നും അങ്ങേര്‍ക്കു വേണ്ടി വോട്ടു ചെയ്യാനും കാമ്പയിന്‍ നടത്താനും താങ്കള്‍ റെഡിയാണെന്നാണ്.. അല്ല ഇനി ഇതിന് അതിനൊക്കെയപ്പുറം എന്തെങ്കിലും അര്‍ത്ഥമുണ്ടെങ്കില്‍ പറഞ്ഞു തരണം പ്രശാന്തേ,
ഇനി കാമ്പയിന്‍ എന്നു വച്ചാ വല്ല തെറിയോ മറ്റോ ആണോ ഈശ്വരാ‍ാ‍ാ‍ാ‍ാ‍ാ
സ്വാറി ഞാന്‍ അറിഞ്ഞില്ലാരുന്നു, ഷമി കേട്ടോ

പിന്നെ സത്യത്തില്‍ ഈ സീത രാവണന്റെ ഭാര്യ അല്ലേ? ചുമ്മാ കളിപ്പിക്കല്ലേ പ്രശാന്തേ

ഇനി അരിയുടേയും പയറിന്റേയും കാര്യം,
പ്രശാന്തെ താന്‍ ചോദിച്ചത് പയറിന്റെ കാര്യം തന്നെയാ അതിപ്പോ ഓര്‍മ വരാത്തത് മറ്റേ ഫ്രോയിഡ് പറയും പോലെ കൂട്ടത്തില്‍ അല്പം കൂടുതലുള്ളതാവാം തന്റെ പ്രശ്നം.
അതുകൊണ്ട് ഇനി പോത്തിന്റെ മുമ്പില്‍ മറ്റേത് ഓതാന്‍ നില്‍ക്കണ്ട അവസാനം അങ്ങനെ ചോദിക്കാന്‍ അരി പോലും കാണാണ്ട് പോവും

പാമരന്‍ said...

ശശി തരൂറിനെപ്പറ്റി ഇതേ ലേഖകന്‍റെ പുതിയ പോസ്റ്റിലേയ്ക്കൊരു ലിങ്കു കൂടി ഇവിടെ കിടക്കട്ടെ :)

ഡോ. ശശി താരൂറിന്റെ വിജയം സുനിശ്ചിതം-അഡ്വാന്‍സ് പോള്‍ ഫലങ്ങള്‍.