മായമ്മ പോയെ, മായമ്മ പോയെ എന്ന് പറഞ്ഞ് ഒരു പയ്യന് ഓടി നടന്ന് ആള്‍ക്കാരോട് പറയുന്ന ഒരു പരസ്യം മലയാളികള്‍ മറക്കാനിടയില്ല. അതു പോലെയായിരുന്നു നമ്മുടെ മമ്മൂട്ടിയുടെ ബ്ലോഗിലേക്കുള്ള വരവും.
മമ്മൂട്ടി ബ്ലോഗ് തുടങ്ങിയേ, മമ്മൂക്കാ ബ്ലോഗ് തുടങ്ങിയേ...ദാ യു.ആര്.എല്‍ എന്ന് പറഞ്ഞു ജനുവരി ഒന്നിനു എത്ര മെസ്സേജാണു വന്നത്. മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ബ്ലോഗിന്റെ ലോകത്തിലേക്ക് കടന്നു വന്നതില്‍ സന്തോഷം.
എന്താണാവോ ഈ മെഗാ സ്റ്റാറിന്റെ മെഗാ ബ്ലോഗിന്റെ ഉള്ളടക്കമെന്ന് അറിയാനുള്ള ആഗ്രഹത്തില്‍ മമ്മൂക്കായുടെ ബ്ലോഗില്‍ ഞാനും ഒന്ന് കയറി. മമ്മൂക്കാ 'സമ്പത്ത് വ്യവസ്ഥയുടെ രാഷ്ട്രീയം' എന്ന തലക്കെട്ടില്‍ ഒരു സംഭവമാണു കാച്ചിയിരിക്കുന്നത്. ഒരു സാദാ മല്ലുവിന്റെ ഗദ്ഗദങ്ങള്‍. അതിലും അപ്പുറം ആ ബ്ലോഗില്‍ വിശേഷാല്‍ കണ്ടത് മമ്മൂക്കായുടെ സുന്ദരമായ മുഖത്തിന്റെ ഒരു വശ്വും
എന്തായാലും മമ്മൂക്കാ സമ്പത്ത് വ്യവസ്ഥയുടെ രാഷ്ട്രീയത്തെ പറ്റി എഴുതിയപ്പോള്‍ കേരളത്തിലെ ജനതയുടെ കണ്ണു തുറന്നു. അവര്‍ മടി മൊത്തത്തില്‍ ഉപേക്ഷിച്ച് മമ്മൂക്കായ്ക്ക് കമന്റുകള്‍ എഴുതി. വണ്ടര്‍ ഫുള്‍, ഇത്തരം ചിന്ത ആദ്യം, മഹത്തായ ചിന്ത...എന്നിങ്ങനെ പോയി സുഖിപ്പിക്കലുകള്‍. അങ്ങനെ മമ്മൂക്കായുടെ ബ്ലോഗിനു നാളിതു വരെ 670 ഫോളോവേഴ്സ്, 642 കമന്റുകള്‍. ഇത് ആര്‍ക്കും കിട്ടാത്ത അപൂര്‍വ്വ സൗഭാഗ്യം.. പിന്നെ പണ്ടുള്ളവര്‍ പറയും പോലെ പൃഷ്ടം കനത്തതെങ്കില്‍ താങ്ങാന്‍ ആളു കൂടും. പക്ഷെ മമ്മൂക്കായുടെ സ്വന്തം പാര്ട്ടിക്കാര് എന്തെ ഈ ബ്ലോഗ് കണ്ടില്ലേയെന്നാണു എന്റെ സംശയം. സമ്പത്ത് വ്യവസ്ഥയുടെ രാഷ്ട്രീയത്തെ പറ്റി കൈരളി ചെയര്മാന് കം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ പറഞ്ഞ് ബ്ലോഗ് തുടങ്ങിയ അന്ന് ആ ജനുവരി ഒന്ന്, 2009 മാര്‍ക്സിസ്റ്റ് പാര്‍ട്ടി തുടങ്ങിയതെ ഹര്‍ത്താലും കൊണ്ടാണു....
ഇനി പാര്‍ട്ടിക്കാരെ ഉപദേശിച്ച് ബ്ലോഗ് എഴുതൂ...ആവശ്യം പോലെ വിഷയം ചുറ്റും ഉണ്ടല്ലോ.... കണ്ണു തുറക്കൂ മമ്മൂക്കാ... കണ്ണൂ തുറക്കൂ...
http://i-am-mammootty.blogspot.com/2009/01/blog-post.ഹ്ത്മ്ല്‍
675 Followers 746 അഭിപ്രായങ്ങള്‍:
January 4, 2009 9:35 AM
27 comments:
മമ്മൂട്ടിയും മമ്മൂട്ടി ഫാന്‍സും കേള്‍ക്കേണ്ട...:)
http://www.boolokam.co.cc/
Malayalam Blog Aggregator,Categorised Blogroll Aggregator
മമ്മൂട്ടിയുടെ ബ്ലോഗു ഞാനും കണ്ടു.ഒരു വ്യക്തി എന്ന നിലയിൽ ബ്ലോഗ് തുടങ്ങാനും സ്വന്തം അഭിപ്രായങ്ങൾ അതിലൂടെ പ്രകടിപ്പിയ്ക്കാനും അദ്ദേഹത്തിനു അവകാശമുണ്ട്.അതിനോട് അനുകൂലിച്ചും പ്രതികൂലിച്ചും എഴുതാനുള്ള അവകാശവും എല്ലാവർക്കും ഉണ്ട്.മമ്മൂട്ടി ഒരു നല്ല തലക്കെട്ടിൽ തുടങ്ങിയെങ്കിലും തീരെ ഉൾക്കരുത്തില്ലാത്ത ആശയങ്ങളായിരുന്നു ആ പോസ്റ്റിൽ ഉണ്ടായിരുന്നത്.പലരും അവിടെ മമ്മൂട്ടിയുയ്ക്കു ‘ഹല്ലെലൂയ” പാടിയപ്പോൾ ഞാനൊക്കെ ആ എതിർപ്പ് അവിടെ തന്നെ കമന്റായി രേഖപ്പെടുത്തിയിട്ടാണു പോന്നത്.
തീർച്ചയായിട്ടും മമ്മൂട്ടി എന്ന വ്യക്തിയെക്കാളുപരി മമ്മൂട്ടി എന്ന മെഗാസ്റ്റാറാണു ആ ബ്ലോഗിലേയ്ക് ഇത്രപേരെ ആകർഷിയ്ക്കാൻ ഇടയാക്കിയത്.അതിൽ അസൂയപ്പെട്ടിട്ടു കാര്യമീല്ല.നാം തന്നെയാണ് ഇവരയൊക്കെ “താര”ങ്ങളായി കണ്ട് ആരാധിച്ചു പോരുന്നത്.
എന്നാൽ ഇവിടെ താങ്കൾ എഴുതിയത് തികച്ചു വിലകുറഞ്ഞ അഭിപ്രായമായിപ്പോയി.താങ്കൽക്ക് വ്യക്തമായ രാഷ്ട്രിയമുണ്ടായിരിയ്ക്കാം.അതിനു അവകാശവുമുണ്ട്.എന്നാൽ അതു പ്രകടിപ്പിയ്ക്കുന്നത് മമ്മൂട്ടിയുടെ ചെലവിലാകുന്നതെങ്കിന്?മമ്മൂട്ടി എന്നു മുതലാണു താങ്കൾക്ക് മാർക്സിസ്റ്റ് പാർട്ടിയുടെ ബ്രാൻഡ് അംബാസഡർ ആയത്?അദ്ദേഹം പാർട്ടി അംഗം ആണ്?പാർട്ടിയിൽ എന്തെങ്കിലും പദവി വഹിയ്ക്കുന്നുണ്ടോ?ഇലക്ഷൻ ജയിക്കാനും വോട്ട് നേടാനും സിനിമാ താരങ്ങളുടെ പിന്നാലെ പോകുന്നത് ഇവിടുത്തെ കോൺഗ്രസ്-ബി.ജെ.പി രാഷ്ട്രീയത്തിന്റെ പതിവാണ്.ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പിൽ മമ്മൂട്ടി മാർക്സിസ്റ്റ് പാർട്ടിയ്ക്കു വേണ്ടി വോട്ട് ചോദിച്ചതായി കേട്ടിട്ടില്ല.പിന്നെ എന്തിനു ഈ ആരോപണം?ജയ് ഹിന്ദ് ടിവിയ്ക്കും, അമൃത ടി.വിയ്ക്കും ഒക്കെ ചെയർമാന്മാർ ഉണ്ടാകാം.എന്നാൽ കൈരളിയ്ക്കു ചെയർമാൻ ആയി മമ്മൂട്ടി വന്നാൽ അതുടനെ നിങ്ങളെപ്പോലുള്ളവരുടെ ഹാലിളക്കുന്നു? എന്തുകൊണ്ട്?സത്യത്തിൽ കൈരളിയിൽ ,മാർക്സിസ്റ്റ് പാർട്ടിയെ പ്രകീർത്തിയ്ക്കുന്ന എന്ത് പ്രോഗ്രാം ആണു വരുന്നത് എന്നു താങ്കൾ ഒന്നു ചൂണ്ടിക്കാട്ടിയാൽ കൊള്ളാം.
ഇഷ്ടമല്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം..അത്രേ ഉള്ളൂ ഈ പോസ്റ്റ്.....!
ശരിയാ... നല്ല അഭിപ്രായം.
അദ്ദേഹത്തിന്റെ ഇനിയുള്ള പോസ്റ്റുകൾ കണ്ടുനോക്കാം.
ബ്ലോഗില്‍ മമ്മൂക്കാ വന്നത് നല്ലത് തന്നെ. എന്നാല്‍ സമ്പത്ത് വ്യവസ്ഥയുടെ രാഷ്ട്രീയം പറഞ്ഞപ്പോള്‍ എനിക്കുണ്ടായ വിമ്മിട്ടം എനിക്ക് രേഖപ്പെടുത്താന്‍ എനിക്കും സ്വാതന്ത്ര്യമുണ്ടല്ലോ...
കൈരളി റ്റിവി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ചാനലേ അല്ല... നിഷ്പക്ഷ ചാനല്‍ തന്നെ. കഴിഞ്ഞ കോണ്‍ഗ്രസ്സ് സര്‍ക്കാറിന്റെ കാലത്ത് സാക്ഷി എന്ന കൊമ്പുള്ളവന്‍ കോണ്‍ഗ്രസ്സുകാരുടെ പുറകെ തൂങ്ങി നടക്കുകയായിരുന്നല്ലോ...എന്നാല്‍ ഇന്ന് അവന് ഒറ്റ കണ്ണനായി എന്ന് മാത്രമല്ല അവന് മാര്‍ക്സിസ്റ്റ് മന്ത്രിമാരുടെ ഒരു തെറ്റും കാണുന്നുമില്ല.
പാട്ട ഭൂമിയുടെ ഇടപാടില്‍ മമ്മൂട്ടി എന്ന മെഗാ താരത്തിന്റെ പേരു ഒരു ഡിഫി പയ്യന് ദില്ലിയില്‍ വെച്ച് "അബദ്ധത്തില്‍" പറഞ്ഞതും അവനെ ചാനലുകാരുടെ മുന്പില് വെച്ച് യാതൊരു ഉളുപ്പുമില്ലാതെ പിണറായി എന്ന സഖാവ് നിന്നോടാരാടാ മമ്മൂട്ടിക്ക് പാട്ട സ്ഥലമുണ്ടെന്ന് പറഞ്ഞ് തട്ടി കയറുന്ന സീന്‍ കണ്ട് ഞാന്‍ കോരിത്തരിച്ചിട്ടുണ്ട്.
ഈ മെഗാ സ്റ്റാര്‍ ചെന്നെയില്‍ നടന്ന ഡിഫി സമ്മേളനത്തിന്റെ ഉദ്ഘാടകനുമായിരുന്നു. ഡിഫി എന്ന സംഘടന സൂപ്പര്‍ സ്റ്റാറിനെ വെച്ച് ഉദ്ഘാടനം നടത്താന്‍ അവര്‍ ഒരു കോര്‍പ്പറേറ്റ് സ്ഥപനമൊന്നുമല്ലല്ലോ...
എനിക്ക് ഒരു രാഷ്ട്രിയവുമില്ല. നമ്മുടെ നാടിനു നല്ലത് വരണമെന്ന ഒറ്റ ചിന്ത. എ.പി.അബ്ദുള്ള കുട്ടി എം.പി, വികസനത്തെ പറ്റി കൂടുതല്‍ പഠിക്കാന്‍ ഗുജറാത്തില്‍ പോയി മോഡി സര്‍ക്കാരിന്റെ ഭരണം പഠിക്കണമെന്ന് പറഞ്ഞപ്പോള്‍...അബ്ദുള്ളക്കുട്ടി എം.പിക്ക് തലയ്ക്ക് സുഖമില്ലായെന്നും, കുതിരവട്ടത്ത് ഉടനെ അയയ്ക്കണമെന്നും പറയുന്നവര്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ലാലു പ്രസാദ് എങ്ങനെ റെയില്‍വേ ലാഭകരമാക്കി എന്നറിയാന്‍ വന്ന വിദ്യാര്‍ത്ഥികളെ പറ്റിയെന്ത് പറയും???
പണ്ട് ശ്രീനാരായണ ഗുരു പറഞ്ഞതു പോലെ മതം ഏതായാലും മനുഷ്യന് നന്നായാല്‍ മതി എന്ന തത്വം മാറ്റി എങ്ങനെയും നമ്മുടെ നാട് നേരെയായാല്‍ മതിയെന്ന ആഗ്രഹത്തില്‍ കൂടുതല്‍ ഒന്നുമില്ല. ഹര്‍ത്താലും ബന്ദും ഒന്ന് മാറിയാല്‍ തന്നെ നമ്മുടെ നാട് രക്ഷപ്പെട്ടു...
ബ്ലോഗിലൂടെ പാര്‍ട്ടിക്കെതിരെ നടക്കുന്ന ആശയകൈമാറ്റങ്ങളെ സി പി എം ഗൌരവമായി കാണാന്‍ തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടി സഖാക്കള്‍ ആത്തരം ബ്ലോഗുകള്‍ പരിശോധിക്കണമെന്ന സര്‍ക്കുലറും ഇറങ്ങിയിട്ടുണ്ട്. മമ്മൂട്ടിയുടെ രംഗപ്രവേശനത്തിനു പിന്നില്‍ മറ്റെന്തെങ്കിലും അജണ്ടയുണ്ടാവാം....അത് പാര്‍ട്ടി താല്പര്യവുമാവാം...
മമ്മൂട്ടി ബ്ലോഗാന്‍ തുടങ്ങിയിട്ടല്ലേയുള്ളൂ. കുട്ടിയൊന്ന് വളര്‍ന്ന് വന്നിട്ട് അഭിപ്രായം പറയാം. ഒറ്റ പോസ്റ്റ് കൊണ്ട് ഒരു ബ്ലോഗിനെ എങ്ങനെ വിലയിരുത്താന്‍ പറ്റും ?
പിന്നെ ഫോളോ ചെയ്യുന്നവരും, കമന്റിട്ടവരും...അവരെയൊക്കെ(കമന്റ് ഞാനും ഇട്ടിട്ടുണ്ട്,ബൂലോകത്തേക്ക് സ്വാഗതവും, പുതുവത്സരാശംസകളും നേര്‍ന്നുകൊണ്ട് ഏത് പുതുമുഖബ്ലോഗര്ക്കും ഇടുന്നതുപോലെ തന്നെ ഒരെണ്ണം. അതില്‍ക്കവിഞ്ഞൊന്നും എഴുതാന്‍ സമയമായിട്ടില്ലെന്ന് തോന്നി) നല്ലതാണോ ചീത്തയാണോ എന്ന് അറിയാതെ ഒരു മമ്മൂട്ടി സിനിമയ്ക്ക് ടിക്കറ്റെടുത്തവരായി കൂട്ടിയാല്‍ മതി.
അദ്ദേഹം ഒറ്റയ്ക്കല്ല ഈ സംരംഭം നടത്തിക്കൊണ്ടുപോകുന്നതെന്നാണ് എനിക്ക് തോന്നുന്നത്. കമന്റ് മോഡറേറ്റ് ചെയ്യുന്നത് , മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നത്, ബ്ലോഗിന്റെ ടെമ്പ്ലേറ്റ് ഉണ്ടാക്കിയത്, ഇതൊക്കെ അദ്ദേഹം സ്വയമാണോ അതോ പരസഹായത്തോടെയാണോ എന്നൊക്കെ അദ്ദേഹത്തോട് തന്നെ ചോദിക്കാമല്ലോ ?(അതൊക്കെ പരസഹായത്തോടെ ചെയ്യാന്‍ പാടില്ലെന്ന് നിയമമൊന്നുമില്ലല്ലോ ?. പക്ഷെ അങ്ങിനെയായാല്‍ ഇതിനെ ഒരു പൂര്‍ണ്ണ മമ്മൂട്ടി ബ്ലോഗായി കാണാന്‍ എന്തോ ഒരു ബുദ്ധിമുട്ടുണ്ട്.) ഒരു കമന്റിന്റെ ചിലവല്ലേയുള്ളൂ. പക്ഷെ ഉത്തരം പ്രതീക്ഷിച്ച് നിരാശരാകാന്‍ ഇടയാകരുത്.
എന്തായാലും ഈ ആഴ്ച്ചയിലെ ബ്ലോഗ് വിഷയം മമ്മൂട്ടിയുടെ ബ്ലോഗ് അരങ്ങേറ്റം തന്നെ.
കെടുക്കട്ടെ മമ്മുക്കാക്കും ഒരു കാച്ച്....
ശംഭൊ മഹാദേവ....
മമ്മൂട്ടി ഇതൊക്കെ വായിച്ച് ബ്ലോഗും പൂട്ടി പോവ്വോ എന്നാ എന്റെ പേടി!
വിഷയ ദാരിദ്ര്യം ആണ് അല്ലേ സേനു? അതോ സഗീര്‍ പണ്ടാരതിന്റെയും മമ്മൂട്ടിയുടെയും പേരെഴുതിയാല്‍ ബ്ലോഗില്‍ ആള് കൂടുമെന്ന മൂന്നാം കിട വിപണന തന്ത്രമോ ? മമ്മൂട്ടി ബ്ലോഗ് എഴുതിയാലും ഇല്ലെങ്കിലും നല്ലൊരു ആരാധക വൃന്തം തന്നെ മമ്മൂട്ടിക്കുണ്ട് . അതാണ് ആ കണ്ട കമെന്റുകളും ഫോല്ലോവേര്‍ തിരക്കും .ഞാന്‍ തന്നെ മൂന്നു കമെന്റ് എഴുതി .ഞാന്‍ മമ്മൂട്ടിയുടെ ബ്ലോഗിനെ പിന് തുടരുകയും ചെയ്യുന്നുണ്ട് .അത് മമ്മൂട്ടി എന്ന ബ്ലോഗറെ അല്ല ,മറിച്ച് മമ്മൂട്ടി എന്ന മഹാ നടനെ ആണ് പിന് തുടരുന്നത് .മമ്മൂട്ടി ബ്ലോഗില്‍ എഴുതിയ കാര്യം ഏതൊരു സാധാ ബ്ലോഗറും പല പ്രാവശ്യം എഴുതി തഴമ്പിച്ചത് തന്നെയാണ് .അതില്‍ മഹത്തായ കാര്യം ഒന്നും ഞാന്‍ കണ്ടില്ല .അതാണ് ആശ്രമത്തിലെ നാടകത്തില്‍ വേഷം കൊടുക്കുന്ന കാര്യം മാത്രം ഞാന്‍ സൂചിപ്പിച്ചത് .
കഷ്ടം! അല്ലാതെന്തു പറയാന്‍......
മമ്മുട്ടീ ഇന്ന് ഒരു വ്യക്തി
എന്നതിനെക്കാള്‍ ഒരു പ്രസ്ഥാനം ആയി വളര്‍ന്നിരിക്കുന്നു.വെറും ഒരു നടന് അല്ല,
അദ്ദേഹം ഒരു വ്യവസായിയോ തൊഴിലുടമയോ രാഷ്ട്രീയക്കരനോ എന്ന് ഒന്നും പ്രസക്തിയില്ല, മമ്മൂട്ടി എന്ന മഹാനടനു ചുറ്റും വെളിച്ചം കണ്ട് ഓടി അടുക്കുന്ന ഈയമ്പാറ്റ പോലെ‘മമ്മൂട്ടി’ എന്ന നടന്റെ വ്യക്തിത്വം തന്നെയാവും കാരണം. അതൊ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളെ മനസ്സിലേറ്റിയ ആരാധകരോ? ഏതായാലും ഈ ബ്ലോഗിന് മമ്മൂട്ടിക്ക് ഒരു ഓഫീസ് തന്നെ തുറക്കാം, ഈ വരുന്ന കമന്റ്കള്‍ മോഡറെറ്റ് ചെയ്യാനും പുതിയ റ്റോപ്പിക്ക് എഴുതിയിടാനും ,
കൊള്ളാം നല്ലത്. അപ്പോഴും മമ്മൂട്ടി എന്ന ആളെ ചുറ്റി പറ്റി മറ്റു ചിലര്‍ക്ക് കൂടി തൊഴില്‍ ലഭിക്കുന്നു.
മന്ത്രിമാരക്കും പ്രസിഡന്റുമാര്‍ക്കും പ്രസംഗം എഴുതികൊടുക്കുന്നില്ലേ? അതു പോലെ ബ്ലോഗ് പോസ്റ്റ്, അതിന് മമ്മുട്ടിക്ക് ഒരു പാനല്‍ കൂടെ നില്ക്കുന്നു എന്ന് തന്നെ വെണം കരുതാന്‍. ഏതു വിഷയം വേണമെന്ന് ഒരു ആശയം മമ്മൂട്ടിയുടെതാവാം എന്തായാലും നല്ലതു തന്നെ. മമ്മൂട്ടിയുടെ ബ്ലോഗ് വന്നകൊണ്ട് എത്ര മലയാളി ആക്റ്റീവ് ആയി ബ്ലൊഗില്‍ ഉണ്ട് എന്ന് കണ്ടു,
“ഓ ഇപ്പൊ വായിക്കന്‍ ഒന്നൂം തീരെ സമയമില്ല ഭയങ്കര ബിസ്സിയാ ,കട്ടപണിയാ.” എന്ന് ഒക്കെ വിടത്സുമായിനടന്ന ‘പെരിയോര്‍കള്‍’ എല്ലാം മമ്മുട്ടിയുടെ ബ്ലോഗ്ഗില്‍ ഉപന്യാസം എഴുതാന്‍ പോയി, അതാണ് മമ്മൂട്ടി!
-'സമ്പത്ത് വ്യവസ്ഥയുടെ രാഷ്ട്രീയം'!-
കയ്യില്‍ കാശില്ലാത്തപ്പൊഴും നല്ലൊരു മമ്മൂട്ടി പടം വന്നാല്‍ കടം വാങ്ങി ഇടിച്ചു കയറി സിനിമാ കാണുന്ന അതേ മനസ്ഥിതി, ഈനില മമ്മൂട്ടീ എന്ന നടന് ഒരു ദിവസം കൊണ്ട് നേടിയതല്ല കാല് നൂറ്റാണ്ടിലേറെ ദിനരാത്രങ്ങളിലെ അത്യദ്ധ്വാനത്തിന്റെ ഫലം ..
ഒരു കലാകാരന് കിട്ടുന്ന അംഗീകാരം . അതാണ് 5 ദിവസത്തിനുള്ളില്‍..675 Followers 746 അഭിപ്രായങ്ങള്‍.. ഇടിച്ചു കയറിയ മമ്മൂട്ടിയുടെ ബ്ലൊഗ് തെളിയിക്കുന്നത്..
ബൂലോകം ഇപ്പോള്‍ മമ്മൂട്ടിയുടെ ചുറ്റുമാണ് കറങ്ങിക്കൊണ്ടിരിക്കുന്നത്.(വേറെ ഏതോ ബ്ലോഗ്ഗില്‍ കേട്ടതാ , ഞാന്‍ ആവര്‍ത്തിക്കുന്നു.)
ബ്ലോഗ്ഗ് എന്ന മാദ്ധ്യമത്തിന്റെ സാദ്ധ്യതകള്‍ പുറം ലോകം തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു എന്നതിനു തെളിവായിരുന്നു ഇവിടുത്തെ പ്രിന്റ്, വിഷ്വല്‍ മീഡിയകള്‍ ഇതിന്റെ പുറകേ കൂടിയത്. അതേ ലക്ഷ്യം സാധൂകരിക്കാനാവും മമ്മൂട്ടിയും ഇപ്പോള്‍ ബ്ലോഗ്ഗിലേക്കു കടന്നു വന്നത്. കേരളീയ സമൂഹത്തിന്റെ ഒരു ചെറുപതിപ്പ് (ട്രൂ സാമ്പിള്‍ എന്നു പറയാനാവില്ല)ആണ് ബൂലോകവും എന്നു തെളിയിച്ചു കൊണ്ട്, പ്രമുഖരും അല്ലാത്തവരുമായ സര്‍വ്വമാന ആള്‍ക്കാരും അവിടേക്കു പാഞ്ഞു കയറി.മമ്മൂട്ടി എന്ന സില്മക്കാരനെ കാണാനും തൊടാനും മാത്രം. പരമാവധി പരസ്യം നല്‍കിക്കൊണ്ട് നടത്തിയ ബ്ലോഗ്ഗ് റിലീസ് ആയതിനാല്‍ ആളും കൂടി. ഇതു മമ്മൂട്ടി നേരിട്ട് കൈകാര്യം ചെയ്യുന്നോ, ഡ്യൂപ്പാണോ കൈകാര്യം ചെയ്യുന്നത് എന്നുള്ളത് വേറെ വിഷയം.
ഈ മമ്മൂട്ടിയുടെ ശരിക്കുള്ള പേരെന്താണ്.ആ പേരില്‍ ബ്ലോഗ്ഗറാവാതെ മമ്മൂട്ടി എന്ന പേരില്‍ തന്നെ വന്നത് അപ്രകാരം പബ്ലിസിറ്റി കിട്ടാന്‍ തന്നെ ആണല്ലോ.
ഇനി വിഷയം.
ഒരു വ്യക്തി എന്ന നിലയില്‍ ഏതു വിഷയത്തെപറ്റിയും ബ്ലോഗ്ഗെഴുതാം, അതാണല്ലോ ഇവിടെ ഈ പോസ്റ്റ് വരാന്‍ കാരണവും. എന്നാല്‍ ഇന്നയാള് ഇന്ന വിഷയങ്ങള്‍ എഴുതണം എന്ന് ആര്‍ക്കെങ്കിലും വാശിപിടിക്കാനാവുമോ?
മാര്‍ക്സിറ്റ് പാര്‍ട്ടിയെ വെള്ള പൂശാനാണ് മമ്മൂട്ടിയെ ബൂലോകത്തേക്ക് കയറ്റി വിട്ടിരിക്കുന്നത് എന്ന് ആരെങ്കിലും പറയുന്നുവെങ്കില്‍, അവര്‍ക്ക് പാര്‍ട്ടിയെപ്പറ്റി ഒരു ചുകും അറിഞ്ഞു കൂടാ എന്ന് മാത്രമേ പറയാനാവൂ. (കട: സെക്രട്ടറി). ബൂലോകം അടക്കമുള്ള ഇന്റെര്‍നെറ്റ് മാദ്ധ്യമത്തെ പാര്ട്ടിക്കനുഗുണമായ രീതിയില്‍ ഉപയോഗിക്കണം എന്ന് പാര്‍ട്ടി നിര്‍ദ്ദേശം ഉണ്ടാകാം, പക്ഷെ അതു മമ്മൂട്ടിയേപ്പോലെ ഉള്ള “അഭിനയക്കാരെ” വച്ചാവാന്‍ സാദ്ധ്യത ഇല്ല.
ഇനി മമ്മൂട്ടി രാഷ്ടീയം പറയാനാ വന്നതെന്നിരിക്കട്ടെ, എത്രപേര്‍ അതു കേട്ട് ബ്രയിന്‍വാഷ് ചെയ്യപ്പെടും? ഒരു മലയാളിപോലും ഉണ്ടാവും എന്നും കരുതാന്‍ വയ്യ. അപ്പോള്‍ പിന്നെ അങ്ങേരെ പാട്ടിനു വിട്ടേക്കുക. ഈ ആക്രാന്തം ഒക്കെ കുറേ കഴിയുമ്പോള്‍ മാറും, കൊതിക്കെറുവുകളും.
"സുനില്‍ കൃഷ്ണന്റെ കമന്റിനു എന്റെ ഒരു കൈയ്യൊപ്പ് കൂടി"
"എനിക്ക് ഒരു രാഷ്ട്രിയവുമില്ല. ...ലാലു പ്രസാദ് എങ്ങനെ റെയില്‍വേ ലാഭകരമാക്കി
എന്ന തത്വം മാറ്റി എങ്ങനെയും നമ്മുടെ നാട് നേരെയായാല്‍ മതിയെന്ന ആഗ്രഹത്തില്‍ ...
"
നിഷ്പക്ഷത എന്നൊരു പക്ഷം ഇല്ല സെനൂ..താങ്കൾ ഒരു തീരുമാനം എടുത്തു കഴിഞ്ഞാൽ, താങ്കൾ ഒരു കാര്യത്തിൽ അഭിപ്രായം പറഞ്ഞു കഴിഞ്ഞാൽ അത് ഒരു പക്ഷം ആയിക്കഴിഞ്ഞു.വോട്ടെടുപ്പിൽ താങ്കൾ നിഷ്പക്ഷത പാലിയ്ക്കാറുണ്ടൊ? വെറുതെ പക്ഷമില്ല പക്ഷമില്ല എന്നു പറയുന്നത് ഒരു തരം ക്ലീഷേ ആണ്.എന്റെ ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു.ഞങ്ങൾ രാഷ്ട്രീയം പറയുമ്പോൾ അവൻ മാത്രം പറയും ഞാൻ നിഷ്പക്ഷനാണെന്ന്.ഒരിയ്ക്കൽ ഞാനവനോടു ചോദിച്ചു : അപ്പൊൾ കഴിഞ്ഞ തവണ ഇലക്ഷൻ വന്നപ്പോൾ നീയെന്തു ചെയ്തു? അപ്പോൾ അവന്റെ മറുപടി ഇങ്ങനെ ആയിരുന്നു:“അതു പിന്നെ, “രണ്ടില”( മാണി പാർട്ടിയുടെ ചിഹ്നം) കുത്തി.വോട്ട് അവർക്കു ചെയ്യാതിരിയ്ക്കാനാവുമോ?” ഇത്രേ ഉള്ളൂ..താങ്കളുടെ പോസ്റ്റിലും, താങ്കൾ എഴുതിയ കമന്റിലും ഉള്ള ഓരോ വാക്കിലും പക്ഷപാതപരമായ രാഷ്ട്രീയം നിറഞ്ഞു നിൽക്കുന്നു.അതു മനസ്സിലാക്കാൻ വലിയ ബുദ്ധിശക്തിയുടെ ആവശ്യമില്ല.താങ്കൾ ഈ പോസ്റ്റ് ഇട്ടതു പോലും മമ്മൂട്ടി ബ്ലോഗിംഗിൽ കടന്നു വന്നതിനെക്കുറിച്ച് എന്തെങ്കിലും ക്രിയാത്മകമായി പ്രതികരിക്കാനല്ല, മറിച്ചു അതും ഒരു അവസരമായി എടുത്ത് കേരളത്തിലെ സി.പി.എമ്മിനെ രണ്ടു ചീത്ത പറയുക എന്ന “നല്ല ലക്ഷ്യ”ത്തോടെ മാത്രമാണു എന്നതല്ലേ സത്യം..?
ശ്യാമപ്രസാദ് എന്ന അറിയപ്പെടുന്ന സംവിധായകനു അമൃതയുടെ എം.ഡി ആകാം.എം.കെ മുനീർ എന്ന “ജനസേവകനാ”യ രാഷ്ട്രീയക്കാരനു കോടികൾ മുതൽ മുടക്കുള്ള ഇൻഡ്യാവിഷന്റെ തലപ്പത്തിരിയ്ക്കാം.മമ്മൂട്ടി അതു ചെയ്താൽ ഉടൻ ബ്രാൻഡ് അംബാസഡർ ആയി.പിണറായി പക്ഷമായി.
ഗണേഷ് കുമാരൻ കേരളാകോൺഗ്രസ് എം.എൽ എ ആയാൽ കുഴപ്പമില്ല.ഭരത് ഗോപിയ്ക്കു ബി.ജെ.പിയിൽ അംഗമാകാം.മമ്മൂട്ടി ഒരു മതേതര രാഷ്ട്രീയ യുവജന സംഘടനയുടെ സമ്മേളനം ഉദ്ഘാടനം ചെയ്താൽ ആകാശം ഇടിഞ്ഞു വീഴും.താങ്കൾക്കറിയാമോ അന്നു ഡി.വൈ എഫ്.ഐയുടെ സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയർമാൻ സാക്ഷാൽ “കമലാ ഹാസൻ” അയിരുന്നു.അദ്ദേഹത്തിനും വിലക്കുണ്ടാകുമോ?
എന്റെ വാക്കുകൾ താങ്കളെ മുറിപ്പെടുത്തിയെങ്കിൽ ഉദ്ദേശ ശുദ്ധി കരുതി ക്ഷമിയ്ക്കുക.ഇനി ഈ വിഷയത്തിൽ ഒരു തർക്കത്തിനു ഞാനില്ല.
സേനുവിനോട് എനിക്കൊരു കാര്യം പറയണം .ഇത്തരത്തിലുള്ള ഒരു പോസ്റ്റ് എന്തുകൊണ്ട് സേനു സ്വന്തം ബ്ലോഗില്‍ ഇട്ടില്ല .ആല്‍ത്തറയില്‍ ഉള്ള കൂട്ടം സമാന ചിന്താഗതിക്കാരുടെ പൊതുവായ ഒരു കൂട്ടമാണ് .പലരും ഭിന്നാഭിപ്രായക്കാരാണ് എങ്കില്‍ പോലും സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത് സ്വന്തം ബ്ലോഗില്‍ ആയിരിക്കണം .സുനിലിനോടുള്ള സേനുവിന്റെ മറുപടിയാണ് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത് .എന്നോട് വിഷമം തോന്നേണ്ട കാര്യമില്ല .
മമ്മൂട്ടി ബ്ലൊകട്ടെ..അങ്ങിനെ ബ്ലോഗിനെപ്പറ്റി പത്തു ജനം അറിയട്ടെ. മമ്മൂട്ടിയുടെ ബ്ലോഗില്‍ കമന്റിയിരിക്കുന്ന പകുതി ജനവും, അതില്‍ കമന്റുവാനായി ഒരു ബ്ലോഗുണ്ടാക്കിയിരിക്കുന്നതായി നമുക്കു കാണുവാന്‍ കഴിയും!
ആല്ത്തറപോലെയുള്ള സംരംഭങ്ങള്‍ ഒരു രാഷ്ടീയ ചിന്താഗതികളെയും ഒരിക്കലും കുറ്റപ്പെടുത്തിയുള്ള പോസ്റ്റുകള്‍ ഇടുവാന്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല.
ഇവിടെ പല ജാതികളിലെയും മതങ്ങളിലെയും ആളുകളുണ്ട്. അതുപോലെ ഇവിടെയുള്ളവര്‍ക്ക് വിവിധ രാഷ്ട്രീയ ചിന്താഗതികളും കാണാം.
എന്റെ കാര്യം പറയുകയാണെങ്കില്‍, ഞാന്‍ ഒരിടതുപക്ഷ ചിന്താഗതിക്കാരനാണ്. ഇതിവിടെ വെളിപ്പെടുത്തുന്നതില്‍ എനിക്കു സന്തോഷമുണ്ട്.
എന്നു കരുതി എനിക്ക് മറ്റുള്ള ചിന്താഗതിക്കാരുമായി യാതൊരു വിരോധവും ഇല്ല.
ആരു തെറ്റു ചെയ്താലും അതു തെറ്റാണെന്നു പറയുന്നതില്‍ എനിക്കൊരു മടിയും ഇല്ല.
ഞാന്‍ പറഞ്ഞുവരുന്നതിതാണ്..എല്ലാവരിലും നല്ലവരും അല്ലാത്തവരും ഉണ്ട്..!
മമ്മൂട്ടി എന്തു ചെയ്യണമെന്ന് അയാള്‍ തന്നെ തീരുമാനിക്കട്ടെ!
post njaan vayyichu ketto.
malayalam..fonts..illa
ഓഹരി വിപണിയും മമ്മൂട്ടിയും
സത്യത്തില്‍ ആല്‍ത്തറയിലെ അംഗം അല്ലാത്തതിനാല്‍ എനിക്ക് എന്റെ അഭിപ്രായം തുറന്നെഴുതാം.. എന്നെപോലെയോരുവനെ ആല്‍ത്തറയില്‍ ഇരുത്താനും ആരും ധൈര്യം കാട്ടില്ല..
വിഷയത്തിലേക്ക് കടക്കാം..
മമ്മൂട്ടിയ്ക്കെന്തുകൊണ്ട് ബ്ലോഗ് എഴുതിക്കൂടാ.. ബ്ലോഗര്‍ ആര്‍ക്കും ചക്കാത്തിന് എന്തും എഴുതാന്‍ അവസരം കൊടുത്തതുകൊണ്ടാണല്ലോ മിക്കമലയാളികളും ബൂലോകത്ത് മേയുന്നത്.
പിന്നെ മമ്മൂട്ടി മുഹമ്മദ്കുട്ടിയെന്ന വാപ്പ വെച്ചപേരില് അല്ലാതെ മമ്മൂട്ടി എന്ന അഭ്രപാളിയിലെ നാമം ഉപയോഗിച്ചപ്പോള്‍ തന്നെ മനസ്സിലാക്കണം കാല്‍നൂറ്റാണ്ട് കൊണ്ടുണ്ടാക്കിയ പേരും പുള്ളിയ്ക്ക് ഉപയോഗിക്കണം.. സ്വാഭാവികം.. കുറെ കഷ്ടപ്പെട്ടതല്ലേ.. പിന്നെ എഴുത്ത്.
കാപ്പിലാനോ,വിശാലനോ,സേനുവോ,നിരക്ഷരനോ,ബെര്‍ലിയോ, ഇടിവാളോ, കൊച്ചു ത്രെസ്സ്യയോ ആയി ആളുകളെ കൂട്ടേണ്ട ആവശ്യം മമ്മൂട്ടിയ്ക്കുണ്ടോ...കുറഞ്ഞപക്ഷം മലയാളികള്‍ അറിയുന്ന നടനല്ലേ...ബ്ലോഗിലൂടെ പെരെടുക്കേണ്ട ആവശ്യം അയാള്‍ക്കുണ്ടോ..
പിന്നെന്തിനു വന്നു..
പൊതുവെ തന്റേതായ കാഴ്ചപാടുള്ള ആളാണ് മമ്മൂട്ടി എന്നാണ് വയ്പ്പ്.. (ഇതു എം.ടി.സാറില്‍ നിന്നും കടം എടുത്ത വാചകം എന്ന് കേള്‍വി..) എന്തായാലും കാമറയും,ഇന്റര്‍നെറ്റും,ഫോണും,കൂളിംഗ് ഗ്ലാസ്സും,കാറും മാത്രമല്ല ഇപ്പോള്‍ ബ്ലോഗിലും ആശാന് പൂതി...അത്രയേ ഉള്ളൂ.. ഒരിക്കലെങ്കിലും ബ്ലോഗുകള്‍ ശരിക്ക് വായിച്ചു ബൂലോക പുലികളെ മനസ്സിലാക്കിയിരുന്നെങ്കില്‍ അദ്ദേഹം ഈ ഉദ്യമത്തിന് മുതിരില്ലായിരുന്നു...
പിന്നെ .കമന്റ് മോഡറേഷന്. പേടിയില്ലായിരുന്നുവെങ്കില്‍ കമന്റ് മാത്രമല്ല അനോണി ആയിട്ടും കമന്റ് ചാര്‍ത്താന്‍ അവസരം കൊടുത്തേനെ... അപ്പോള്‍ ആശാനും പേടിയുണ്ട്..
പിന്നെ ഇത്രേം ആളുകള്‍ ഫോളോ ചെയ്യുന്നു...ഇത്രേം കമന്റ് കിട്ടുന്നു... വടി..
വടക്കു സല്മാന് ഖാന്,അമിതാബ് ബച്ചന് തുടങ്ങിയവര്‍ ബ്ലോഗിയപ്പോള് ഇതിലും കൂടുതല്‍ ആണ് കമന്റും പുറകെ തൂങ്ങാനും ആളുകള്‍.. പിന്നെ അവരുടെ ബ്ലോഗുകള്‍ വായിച്ചാല്‍ മനസ്സിലാവും പോപ്പുലാരിറ്റിയും ക്വാളിറ്റിയും തമ്മിലുള്ള ബന്ധം കടലും കടലാടിയും മാത്രം ആണെന്ന്..
പിന്നെ മമ്മൂട്ടി നന്നായി എഴുതട്ടെ എന്നും വിശ്വസിക്കാം..
പിന്നെ ഐ. മാക് ലാപ്ടോപ് ഉള്ള മമ്മൂട്ടി വേറെ ഒരെണ്ണം വാങ്ങിയത് കൂലിക്ക് ബ്ലോഗുന്നവന് കൊടുക്കാനല്ലെന്നു ഇവിടെ ആര്‍ക്കെങ്കിലും ഉറപ്പു പറയാമോ.. പിന്നെ ആ ബിനാമി (ഉണ്ടെങ്കില്‍) എന്തായാലും കൂതറഅവലോകനം പോലെയുള്ള എന്നെപോലെയുള്ളവര്‍ക്ക് തരില്ലല്ലോ.. എല്ലാ തരികിടകളും പഠിച്ച വീരന്മാര്ക്കല്ലേ കിട്ടൂ.. പിന്നെ മണിക്കൂറിനു വിലപറഞ്ഞു അഭിനയിക്കുന്ന മമ്മൂട്ടി കുത്തിപിടിച്ച് ബ്ലോഗ് എഴുതി കമന്റ് നോക്കി മോഡറേറ്റ് ചെയ്യും എന്ന് കരുതുന്നവന് വെറും ഊളന്‍ എന്നെ പറയാന്‍ കഴിയൂ..
പിന്നെ പേരില്‍ എന്തിരിക്കുന്നു..
സമൂഹത്തിന്റെ മുമ്പില്‍ മാന്യമായ പേരും ജോലിയുമുള്ള ഞാന്‍ മനപൂര്‍വമാണ് കൂതറഅവലോകനം എന്ന പേരു സ്വീകരിച്ചത്.. ആ പേരിലെ ജീവിതകാലം എഴുതുകയും ഉള്ളൂ.. ഇവിടെ വന്നാ ആരും ഇതുവരെ അവിടെ വന്നിട്ടില്ലാ എന്നും അവിടെ ആ പേരിലുള്ള ബ്ലോഗില്‍ വരുകയും കമന്റ് ഇടുകയും ഇല്ലാ എന്നും എനിക്കറിയാം.. വരണം എന്നും എനിക്ക് നിര്‍ബന്ദം ഇല്ല.. എഴുതുകാ എന്നതുമാത്രമാ എന്റെ ലക്ഷ്യം ..
വായനക്കാര്‍ സൌകര്യമുണ്ടെങ്കില്‍ വരട്ടെ.. പക്ഷെ മമ്മൂട്ടി ആളുകള്‍ വരട്ടെ എന്നാഗ്രഹം ഉള്ളതുകൊണ്ടാ മുഹമ്മദ്കുട്ടി എന്ന് വെയ്ക്കാതെ മമ്മൂട്ടി എന്ന് വച്ചത്..
പിന്നെ അങ്ങര് കമ്മ്യൂണിസ്റ്റ് ആകട്ടെ.. ഇഷ്ടം ഉള്ളതില്‍ വിശ്വസിക്കാനും പ്രവര്ത്തികാനും സ്വാന്തന്ത്ര്യം ഉണ്ടല്ലോ.. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്നു മമ്മൂട്ടിയുടെ പേരു ആവശ്യമില്ലാതെ വളര്‍ന്നതും നിലനില്ക്കുന്നതുമായ പ്രസ്ഥാനമാണ്.. ഒരു പക്ഷെ മമ്മൂട്ടിയ്ക്ക് പാര്‍ട്ടിയെ വേണമായിരിക്കും..
പിന്നെ മമ്മൂട്ടി ബ്ലോഗ് എഴുതികൂട എന്നില്ലല്ലോ..
പിന്നെ വായനക്കാര്‍.. നാളെ മോഹന്‍ലാല്‍ എഴുതിയാലും ഇത്രയും ആളുകള്‍ വരും.. അത് ലാലിന്റെ വായനക്കാര്‍..
പക്ഷെ ഇനി ഏറ്റവും വലിയ കാര്യം...
രാവണപ്രഭുവും രാക്ഷസരാജാവും മാത്രമല്ല രാക്ഷസരാജ്ഞി ഷക്കീല നാളെ ബ്ലോഗ് തുടങ്ങിയാല്‍ വായനക്കാരും ഫോളോ ചെയ്യുന്നവരും കമന്റ് ഇടുന്നവരും ഇതില്‍ കൂടുതല്‍ വരും.. കാരണം ഷക്കീല ഇടതനും വലതനും ഇഷ്ടമുള്ള ജനകീയവ്യക്തിയാണ്..
എന്തിനാ വെറുതെ വിഷമിക്കുന്നത്... ഔസേഫിനുള്ളത് ഒസുസേഫിനും കര്‍ത്താവിനുള്ളത് കര്‍ത്താവിനും കിട്ടും.
മമ്മൂട്ടി മൂലം ബ്ലോഗ് ജനകീയം ആയാല്‍ അത്രയും നന്നെന്നു കരുതുക..
പിന്നെ മമ്മൂട്ടിയുടെ പേരില്‍ കുറെ തെണ്ടികള് ബ്ലോഗ് തുടങ്ങിയിരുന്നു.. അതിവിടെ വായിക്കുക..
http://kootharaavalokanam.blogspot.com/2009/01/15.html
കൂതറ അവലോകനത്തിന്റെ ബ്ലോഗില്‍ ഞാന്‍ വരാറുണ്ട്, വായിക്കാറുണ്ട്. തെറികളെപ്പറ്റി എഴുതിയ പോസ്റ്റ് ശ്രദ്ധിച്ചിരുന്നു. വായിക്കുന്ന എല്ലാ പോസ്റ്റുകളിലും കമന്റ് ഇടാറില്ലാത്തതുകൊണ്ടാണ് എന്നെ താങ്കള്‍ക്ക് അവിടെ കാണാന്‍ പറ്റാതിരുന്നത്.
@ നിരക്ഷരന്
നിരവധിരൂപമുള്ള വിഷ്ണുവിന്റെ വിരാടരൂപം പോലെയാണ് എനിക്ക് കൂതറഅവലോകനം. പലബ്ലോഗുകളില് ഒന്നുമാത്രം. എല്ലാ ബ്ലോഗുകളും നന്നായി വായനക്കാരുള്ളതും എല്ലത്തതിലും ഒരിക്കലെങ്കിലും താങ്കള്‍ വന്നു കമന്റ് പറഞ്ഞിട്ടുള്ളതും ആണ്.. പക്ഷെ എന്റെ ഓരോ ബ്ലോഗും ഓരോ ശൈലി എന്ന ട്രാക്ക് പിടിച്ചതുകൊണ്ടാണ് ഒരു ബ്ലോഗില്‍ തന്നെ എല്ലാം എഴുതാത്തത്..കാരണം വ്യക്തി എന്ന നിലയില്‍ നര്‍മ്മവും,ഫാന്റസിയും,മതവും,രാഷ്ട്രീയവും തുടങ്ങി എല്ലാ മേഖലയിലും എന്റെതായ കാഴ്ചപ്പാടുണ്ട് .. അതുകൊണ്ട് എല്ലാത്തിനും ഓരോരോ ബ്ലോഗ് തുടങ്ങി എന്നുമാത്രം.. പക്ഷെ സഹൃദയരായ ബൂലോകവാസികള്‍ എല്ലാബ്ലോഗും നന്നായി കൊണ്ടുപോകാന്‍ സഹായിച്ചു... എല്ലാവരുടെയും സഹകരണത്തിന് നന്ദി..
ഞാനും തുടങ്ങി ബ്ലോഗ്... ഒന്നു പൊക്കിതരണേ
http://i-am-shakeela.blogspot.com/
ഞാൻ മാണിക്യം ചേച്ചിയുടെ പക്ഷത്താണ്. നമുക്ക് രാഷ്ട്രീയം മറക്കാം. അതൊക്കെ ഓരോരുത്തരുടേയും വ്യക്തിപരം. ഒരു നടനെ അയാളുടെ വ്യക്തി താല്പര്യങ്ങളെ നോക്കി, അയാളുടെ രാഷ്ട്രീയം നോക്കി വേർതിരിക്കേണ്ട കാര്യമുണ്ടോ? അത് ആ വ്യക്തിയുടെ സ്വാതന്ത്ര്യം. നടനെന്ന നിലയിൽ അദ്ദേഹം നേടിയെടുത്ത സ്ഥാനം വലുതാണ്. മാണിക്യം ചേച്ചി പറഞ്ഞതുപോലെ കാല് നൂറ്റാണ്ടിലേറെ ദിനരാത്രങ്ങളിലെ അത്യദ്ധ്വാനത്തിന്റെ ഫലം. ബ്ലോഗ് തുടങ്ങാൻ നമുക്കെന്നപോലെ അദ്ദേഹത്തിനും അവകാശമുണ്ട്. നമുക്ക് കാത്തിരുന്ന് കാണാം. പോസ്റ്റ് നോക്കി അഭിപ്രായം പറയാം.
ആല്തറ ആരുടേയും വ്യക്തിപരമായ അഭിപ്രായങ്ങള്‍ ചര്‍ച്ച ചയ്യാനോ മറ്റുസഹബ്ലോഗര് എന്തു ചെയ്യുന്നു എന്തു ചെയ്യുന്നില്ല, അല്ലങ്കില്‍ ഒരു വ്യക്തിയേയോ പാര്‍ട്ടിയേയോ രാജ്യത്തെയോ ഹനിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇട്ട് പോപ്പുലാരിറ്റി ഉണ്ടാക്കാനോ ഉള്ള ഇരിടമല്ല. അതു ഒരുകൂട്ടായ്മയാണ്. അവിടെ പല മത വിശ്വാസമുള്ളവരും, പല രാഷ്ട്രീയ ചിന്താഗതിയുള്ളവരും,പല അഭിപ്രായക്കാരും, പലദേശത്തു വസിക്കുന്നവരും ഒക്കയാണ്. ഇതിനെല്ലാം അതീതമായ പക്ഷപാതരഹിതമായ പോസ്റ്റുകള്‍ മാത്രമാണ് ഇക്കാലമത്രയും അവിടെ വന്നിട്ടുള്ളത്. ഫിലിംസ്റ്റാറിനോ, രാഷ്ട്രീയക്കാരനോ, മത മൗലികവാദിയോ ഇനി തീവ്രവാദിയോ ബ്ലോഗ് തുടങ്ങട്ടെ. അത് വായിക്കേണ്ടവര് വായിക്കയോ അഭിപ്രായം പറയുകയോ ഫോളോ ചെയ്യുകയോ ചെയ്യട്ടെ. അതില്‍ വിചാരണയുടെ ആവശ്യമില്ല. ഏത് രാഷ്ട്രീയപാര്‍ട്ടിയില്‍ വിശ്വസിക്കണം, ഏതുമതത്തില്‍ വിശ്വസിക്കണം ഇതൊക്കെ ഭരണ ഘടന ഉറപ്പുവരുത്തുന്ന പൗരന്റെ മൗലിക അവകാശങ്ങളാണ്. സ്വന്തം അഭിപ്രായങ്ങള്‍ സ്വന്തം ബ്ലോഗില്‍ തന്നെ പോസ്റ്റ് ചെയ്യുക.
മാണിക്യം മേലില്‍ ഇങ്ങനെയുള്ള പോസ്റ്റുകള്‍ ആല്തറയില് വരില്ല എന്ന് ഉറപ്പുവരുത്തുമന്ന് കരുതുന്നു. ഇല്ലങ്കില്‍ ഞാന്‍ മാത്രമല്ല പലരും ആല്തറ വിട്ടുപോയി എന്നു വരും.
oru puthumugham
പണ്ട് ദി കിംഗ് എന്ന പൊളപ്പന്‍ പടത്തില്‍ മമ്മുട്ടി അടിച്ച ഡയലോഗ് സ്വയം മൂപ്പരൊന്ന് പറഞ്ഞുനോക്കേണ്ടുന്ന ടൈം ആയിരിക്കുന്നു.
"ബ്ലോഗില്‍ പോസ്റ്റാന്‍ സെന്‍സ് വേണം, സെന്‍സിബിലിറ്റി വേണം, ഒപ്പം സെന്സറിംഗും വേണം.."
Post a Comment