Friday, August 29, 2008

ചിങ്ങ നിലാവ്

കൊയ്തൊഴിഞ്ഞ പുന്നെല്ലിന്‍ പാടത്തിലൂടെ വന്നെത്തുന്ന ഈ ഓണ നാളുകളില്‍ ബൂലോകത്തെല്ലാവരുടേയും മനസ്സിലേക്ക്, ആലിലയുടെ മര്‍മ്മരങ്ങളുടെ അലയൊലിയോടൊപ്പം ഐശ്വര്യത്തിന്റെ , നന്മയുടെ, സമ്യദ്ധിയിടെ ചിങ്ങനിലാവ് പരന്നൊഴുകട്ടെ എന്ന ആശംസകളോടെലോകത്തിന്റെ നാനാഭാഗത്തുമുള്ള കേരളീയര്‍ ജാതിമത ഭേദമന്യേ കൊണ്ടാടുന്ന ഓണം മലയാളികളുടെ ദേശീയോത്സവമാണ്‌. ഓണവുമായ് ബന്ധപ്പെട്ട് പല ഐതീഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ഒരു വിളവെടുപ്പുമഹോല്‍ത്സവമാണെന്ന് കരുതിപ്പോരുന്നു. മഴമാറി, മാനം തെളിഞ്ഞ്, വാണിജ്യം പുനരാരംഭിക്കുന്നത് ശ്രാവണ മാസത്തിലെ തിരുവോണ നാളില്‍ ആയിരുന്നു‌. ശ്രാവണത്തിന്റെ പാലി സമാന്തരമാണ്‌ സാവണം. അത് ആദിരൂപം ലോപിച്ച് പാലിയുടെ തന്നെ നയമനുസരിച്ച് പിന്നീട് സോണം എന്ന രൂപത്തിലൂടെ ഓണം എന്ന ആത്യന്തിക രൂപം സ്വീകരിച്ചു. വാണിജ്യത്തിന്റെ ആദ്യനാള്‍ മുതല്‍ അന്നു വരെ ദൂരെ നങ്കൂരമിട്ടു കിടന്നിരുന്ന കപ്പലുകള്‍ സ്വര്‍ണ്ണവുമായി അറബിക്കടലിലൂടെ മലനാട്ടിലേക്ക് എത്തുകയായി. സ്വര്‍ണ്ണവര്‍ണ്ണത്തില്‍ തിളങ്ങുന്ന കൊയ്ത്തുകഴിഞ്ഞപാടങ്ങള്‍. പൊന്നിന്‍ നിറമുള്ള നെല്ലുകൊണ്ട് നിറയുന്ന പത്തായങ്ങള്‍, പൊന്നിന്‍ വെയിലില്‍ പൊന്നുപോലെ തിളങ്ങുന്ന വൈക്കോല്‍, എല്ലാം പൊന്നിന്‍ മയം അതാണ്‌ പൊന്നിന്‍ ചിങ്ങം, പൊന്നോണം എന്നീ പേരുകള്‍ക്കു പിന്നില്‍.

ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന ഓണാഘോഷം, ചതയം നാള്‍ വരെ നീണ്ടു നില്‍ക്കുന്നു. തിരുവോണം ആണ് പ്രാധാന്യത്തോടെ ആഘോഷിക്കുന്നത്. തൃക്കാക്കരയാണ്‌ ആദ്യമായി ഓണാഘോഷം നടത്തിയത് എന്നാണ്‌ ഐതിഹ്യം.അതുകൊണ്ടുതന്നെയാണ് ഓണത്തപ്പന്റെ ആസ്ഥാനം തൃക്കാക്കരയായതും.

ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ്‌ ഓണം. പ്രധാന ഐതിഹ്യം മഹാബലിയുമായ് ബന്ധപ്പെട്ടതാണ്. അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ പുത്രനായിരുന്നു മഹാബലി. ദേവന്‍മാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ ഭരണകാലം. അക്കാലത്ത്‌ മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഒന്നും ഇല്ലാതെ, എങ്ങും എല്ലാവര്‍ക്കും സമൃദ്ധിയായിരുന്നു. ഏറ്റകുറച്ചിലുകളില്ലതെ മല‍നാട്ടുകാര്‍ സ്ന്തോഷത്തോടയും സമാധാത്തോടയും കഴിഞ്ഞു. മഹാബലിയുടെ ഐശ്വര്യത്തില്‍ അസൂയാലുക്കളായ ദേവന്‍മാര്‍ മഹാവിഷ്ണുവിന്റെ സഹായം തേടി. മഹാബലി 'വിശ്വജിത്ത്‌' എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു. ചതി മനസിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാന്‍ വാമനന്‌ അനുവാദം നല്‍കി. ആകാശംമുട്ടെ വളര്‍ന്ന വാമനന്‍ തന്റെ കാല്‍പ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വര്‍ഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോള്‍ മഹാബലി തന്റെ ശിരസ്സ്‌ കുനിച്ചുകൊടുത്തു. മൂന്നാമത്തെ അടി അളക്കുന്നതിലൂടെ മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക്‌ ചവിട്ടിതാഴ്ത്തി. ആണ്ടിലൊരിക്കല്‍, ചിങ്ങമാസത്തിലെ തിരുവോണനാളില്‍ തന്റെ പ്രജകളെ സന്ദര്‍ശിക്കുന്നതിന്‌ അനുവാദവും വാമനന്‍ മഹാബലിക്കു നല്‍കി. അങ്ങനെ ഒരോ വര്‍ഷവും തിരുവോണ നാളില്‍ മഹാബലി തന്റെ പ്രജകളെ സന്ദര്‍ശിക്കാന്‍ വരുന്നു എന്നാണ് വിശ്വാസം.

Thursday, August 28, 2008

കടല്‍കാക്ക

ഞാന്‍ പിടിച്ച കുറച്ചു കടല്‍ കാക്കകളെ ആല്‍ത്തറയില്‍ ഇറക്കി വിടുന്നു...ചുമ്മാ ...


Fly free and happy beyond birthdays and across forever, and we’ll meet now and then when we wish, in the midst of the one celebration that never can end.
-Richard Bach


Don't be dismayed by good-byes. A farewell is necessary before you can meet again. And meeting again, after moments or lifetimes, is certain for those who are friends.
- Richard Bach

Wednesday, August 27, 2008

എന്റെ മനസ്സില്‍‌ ഒരാല്‍‌ത്തറ


നാടിന്റെ മണം നിലനിര്‍ത്തി മനസ്സിലെ ഒരാല്‍ത്തറ


ഇന്നിവിടെ ആരും ഇല്ല ,എന്നാലും ഈ ഇലകള്‍ കാറ്റിലിളകുന്നു ....
ആ മര്‍മ്മരത്തില്‍ പലതും ഓര്‍‌മ്മിക്കാം ..ആകെ കുളിരു കോരും ..
എറ്റവും ഇഷ്ടമാണീ നിലവില്‍ ആല്‍ത്തറയില്‍ വന്നിരിക്കുക
ആലിലയ്ക്കിടയിലൂടെ അരിച്ചിറങ്ങുന്ന നിലാവ് ! ചിങ്ങനിലാവ്!

എല്ലാമനസ്സിലും ഒരു ചെറു നിലാവുണ്ട് പക്ഷേ ആരും പറയില്ല..
കൂടുതല്‍ സ്വപ്നം കണ്ട് ഈ ആല്‍ത്തറയ്ക്ക് ചുറ്റും ഇരുന്നവര്‍‌ ..
ഇന്ന് പല കാരണങ്ങള്‍‌ കൊണ്ട് തിരക്കുള്ളവരായി..
സമാനതകള്‍ ഉള്ളവരും ഇല്ലാത്തവരും ഇതിലേ കടന്നു പോയവരില്‍ ഉണ്ടാവും ...


പെട്ടന്ന് മുത്തശ്ശിയെ ഓര്‍‌മ്മ വരുന്നു
യൂണിവേഴ്‌സിറ്റി സ്കോളറൊന്നും ആയിരുന്നില്ലാ ..
പക്ഷെ അവന്‍ ഉയര്‍‌ത്തി പിടിച്ച മൂല്യങ്ങളും പകര്‍‌ന്നു തന്ന അറിവും
ഒരോ സമയത്തെ നേരിടാന്‍ മനസ്സിനെ പാകപ്പെടുത്തിയത്....

എത്ര മഹത്തായിരുന്നു ആ മനസ്സ്
സ്നേഹം നിറഞ്ഞ ഒരു മനസ്സ് ....
സ്നേഹം കൊടുക്കാനും ഏറ്റുവാങ്ങാനും ....
കുറ്റങ്ങളൊടും കുറവോടും കൂടി ആളുകളെ അംഗീകരിച്ചവര്‍കാളകൂടം വിഴുങ്ങിയ നീലകണ്ഠനെ വണങ്ങിയ മുത്തശ്ശി അപ്രീയ സത്യങ്ങള്‍
എന്നും ഒളിപ്പിച്ച കണ്ഠം ഏകയായ് കണ്ണിര്‍‌ തടാകത്തിനു കാവലിരുന്നവര്‍‌

രാവേറെ ആയി. ഈ ആല്‍ത്തറ വിട്ടു പോകാന്‍ എനിക്ക് തോന്നുന്നില്ല.
ഒറ്റയ്ക്കാണ്, എന്റെ മനസ്സു പോലെ വിറയ്ക്കുന്ന ആലിലയോടും ഒന്നും പറയാനില്ലാ
അങ്ങനെ ഇനിയുള്ള കാലം ചുമ്മാ പോട്ടെ
പക്ഷെ വയ്യാ ഇനി നോവാനും നഷ്ടപെടാനും
ഒന്നും ആശിക്കുന്നില്ലാ ഒന്നും കിട്ടുമെന്നും തോന്നുന്നില്ലാ.

പെട്ടന്നാ ആ വിളി അമ്മാ .
എന്താ എന്റെ മന്ദബുദ്ധി അമ്മേ ഒറ്റയ്ക്കിരിക്കുന്നേ?
ഇതെന്താ കവിള്‍ ലീക്ക് ചെയ്യുന്നേ എന്തു പറ്റീ?
ഇരുപ്പ് കണ്ടപ്പോഴെ വശപിശകാന്ന് തോന്നി
ഉം പറ പറ എന്താ‍?
തോളില്‍ കൂടി കയ്യിട്ട് കെട്ടിപിടിച്ച് ചക്കരയുമ്മ...


ഞാന്‍ കുറച്ച് നേരമൊന്നും പറഞ്ഞില്ല....
അമ്മാ, ഞാന്‍ സത്യം പറയല്ലൊ കരയുന്ന കണ്ടപ്പൊള്‍
എനിക്കു നല്ല ദേഷ്യം ആണു തോന്നിയതു
കുടത്തിലേ ഭൂതം പോലെ അവന്‍ പുറത്തു വന്ന് എല്ലാ സപ്പൊര്‍‌ട്ടും തന്നു

അമ്മ ആരും ഇല്ലങ്കിലും ഈ ഞാന്‍ വിട്ടു പോയല്‍ പോലും ഒറ്റക്കു വേണം ഇവിടെ..
ഇല്ലാ കണ്ണാ എനിക്ക് പോകാനാവില്ല ഇല്ലാ ഞാന്‍ ആല്‍ത്തറ ഏറ്റെടുക്കുന്നു
അതാ തീരുമാനം ...ഞാന്‍ എഴുതാന്‍ പോണു ഉറക്കത്തില്‍ അതു തന്നെ ആയിരുന്നു
തലയില്‍ ആല്‍ത്തറയില്‍ ഒരു പോസ്റ്റ്!!

എനിക്ക് വല്ലത്താ ഒരു ധൈര്യമായി കണ്ണാ നന്ദി....സ്വാഗതം
അതേ
ഞാന്‍ ഒരു കണ്ണാടി ഇവിടെ വയ്ക്കുകയാണ് .
ഈ ആല്‍ത്തറയില്‍ കടന്നു വരുമ്പോള്‍,
ഞാന്‍ കാണുന്നത് എന്നെയും നിങ്ങള്‍ നിങ്ങളെയും ആണ്.
ഇതാ ഈ കണ്ണാടിക്ക് മുന്നില്‍ നോക്കി ചിരിച്ചാല്‍
ചിരി കാണാം കരഞ്ഞാല്‍ കരച്ചിലും ..
ചുറ്റും പ്രതിധ്വനിയും, വിളിചു പറയുന്നതു തന്നെ തിരിച്ചും കേള്‍ക്കാം
ചുരുക്കത്തില്‍ നമ്മള്‍ ആരെന്ന് സ്വന്ത വാക്കുകളാല്‍ വരച്ചു കാട്ടാം
കണ്ണാടിയില്‍ കാണും പോലെ പിറകെ വരുന്നവര്‍ കണ്ടു മടങ്ങും

Saturday, August 23, 2008

ആല്‍ത്തറയിലെ ഈ വര്‍ഷത്തെ ഓണം

പ്രിയരേ,

ആല്‍ത്തറയിലെ ഈ വര്‍ഷത്തെ ഓണാഘോഷം ഇതാ തുടങ്ങുന്നു.

ആദ്യമായി ചില ഓണപ്പാട്ടുകള്‍.അല്പം വിഷാദംഇതാ മറ്റൊരു പാട്ട്.
ബാക്കി പരിപാടികള്‍ പിന്നാലെ.!

Monday, August 18, 2008

നെയ്യും ,പരിപ്പും, പപ്പടവും.

പരിപ്പ്


പരിപ്പ് [ തേങ്ങ ചേര്‍ത്തത്.. ]

ചെറുപയര്‍ ‌പരിപ്പ് 250ഗ്രാം
ഉപ്പ് പാകത്തിന്
തേങ്ങ തിരുമ്മിയത് ഒരു മുറിയുടെ പകുതി
ജീരകം അര റ്റീസ്പൂണ്‍
മഞ്ഞള്‍ പൊടി കാല്‍ സ്പൂണ്‍

വെളിച്ചെണ്ണ ഒരു റ്റേബിള്‍ സ്പൂണ്‍
കടുക് കാല്‍ റ്റീസ്പൂണ്‍
കറിവേപ്പില 2കതിര്‍‌പ്പ്
വറ്റല്‍ മുളക് 2

പാകം ചെയ്യുന്ന വിധം

ചെറുപയര്‍ പരിപ്പ് കാഞ്ഞ ചീന ചട്ടിയിലിട്ട് നല്ലതു പോലെ ചൂടാക്കണം
മൂത്തു പോകരുത് .പരിപ്പ് കഴുകി അരിച്ച് വെള്ളം തിളയ്ക്കുമ്പോള്‍

അതിലിട്ട് നന്നയി വേകിച്ചുടയ്ക്കുക ഉപ്പും ചേര്‍ക്കുക
തേങ്ങയും ജീരകവും ന്നന്നയിട്ടാരച്ചു വെന്ത പരിപ്പില്‍ ചേര്‍ത്ത് നന്നയി

തിളയക്കുമ്പോള്‍ വാങ്ങി കടുകും മുളകും കറിവേപ്പിലയും താളിച്ചിടുക..
*****
പരിപ്പ് മറ്റൊരു വിധം
തുവരപരിപ്പ് നന്നായി വേവിച്ച് ഉടയ്ക്കുക.
അതില്‍‌ ഉപ്പും ഒരു വലിയസ്പൂണ്‍ നെയ്യും ചേര്‍ക്കുക.

പപ്പടം

നെയ്യ്

തോരന്‍തോരന്‍

ചേനത്തണ്ടും ചെറുപയറും ഓണത്തപ്പാ കുടവയറാ എന്നാണല്ല്ലോ ചൊല്ല്
പക്ഷെ ചേനതണ്ട് ഇവിടില്ലാ ആ ഓര്‍മ്മ മാത്രം!
സുലഭമായുള്ള ക്യാബേജ് ആണ് അഭികാമ്യം എന്നു തോന്നി...

ഒരു ചെറിയ ക്യാബേജ് കൊത്തിയരിയുക
തേങ്ങ ഒരു മുറി ചിരണ്ടിയത്
പച്ചമുളക് 4 എണ്ണം
വെളുത്തുള്ളി രണ്ടല്ലി
മഞ്ഞള്‍ പൊടി ഒരു നുള്ള്
ചുവന്നുള്ളി അരിഞ്ഞത് ഒരു വലിയസ്പൂണ്‍
ഉപ്പ് പാകത്തിന്
ഇവ നന്നായി കൈ കൊണ്ട് കൂട്ടിയിളക്കിവയ്ക്കുക.


വെളിച്ചെണ്ണ ഒരു വലിയസ്പൂണ്‍
വറ്റല്‍ മുളക് 3 [രണ്ടായി മുറിച്ചത്]
കടുക് അര റ്റീസ്പൂണ്‍
കരിവേപ്പില 2 തണ്ട്

പാചകം ചെയ്യുന്ന വിധം

ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ നല്ല ചൂട് ആകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക.
പുറകെ വറ്റല്‍ മുളകും കറിവേപ്പിലയും മൂപ്പിച്ച ശേഷം തയ്യാറാക്കി
വച്ചിരിക്കുന്ന ക്യാ‍ബേജ് കൂട്ട് ഇട്ടിളക്കി തട്ടി പൊത്തിവച്ച് അടച്ച്
ചെറുതീയില്‍ വേവിച്ച് വാങ്ങുക ആവിയില്‍ വെന്തു കൊള്ളും വെള്ളംചേര്‍‌ക്കണ്ട.

Sunday, August 17, 2008

സാമ്പാര്‍‌സാമ്പാര്‍‌‌

1. തുവരപരിപ്പ്‌ - 1 ഗ്ലാസ്‌
ചുവന്നുള്ളി 150 ഗ്രാം
പച്ചമുളക് 4 എണ്ണം


2.വെണ്ടക്കാ - 6
[വെണ്ടക്ക്‌ നുറുക്കി കുറച്ചു വെളിച്ചെണ്ണ ചീനചട്ടിയില്‍ ഒഴിച്ച്‌ വാട്ടിവെയ്ക്കുക അപ്പോള്‍ ഉടയില്ല]

3. മുരിങ്ങാക്കായ - 2
ഉരുളകിഴങ്ങ് -1
കുമ്പളങ്ങ-- 250 ഗ്രാം
തക്കാളി-- 2

4. മല്ലി - 1 ടേബിള്‍ സ്പൂണ്‍
കടല്‍പരിപ്പ്‌ - 1 ടീ സ്പൂണ്‍
ഉലുവ - 1/4 ടീ സ്പൂണ്‍
മുളക്‌ - 5
കായം - ചെറിയ കഷ്ണം

5. പുളി - ചെറുനാരങ്ങ വലുപ്പത്തില്‍

6. വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
കടുക്‌ - 1 ടീ സ്പൂണ്‍
മുളകുപൊടി - 1 ടീ സ്പൂണ്‍

7. കറിവേപ്പില - 2 കൊത്ത്‌
പച്ചകൊത്തമല്ലിയില - 1/2 കപ്പ്‌

പാകം ചെയ്യുന്നവിധം

വെള്ളം വെട്ടിതിളയ്ക്കുമ്പോള്‍‌ തുവരപരിപ്പ്‌ കഴുകി മഞ്ഞപ്പൊടിയും ചേര്‍ത്തു തിളയ്ക്കുമ്പോള്‍
പച്ചമുളകും ചുവന്നുള്ളിയും ഇട്ട് വേവിക്കുക.
[ഇവ തുവരപരിപ്പിന്റെയുടെ കൂടെ വേവൂന്നതാണ് സ്വാദ്.]

മല്ലി, മുളക്‌, കായം, ഉലുവ, കടലപരിപ്പ്‌ ഇവ കുറച്ച്‌ വെളിച്ചെണ്ണ ചീനച്ചടിയില്‍ ഒഴിച്ച്‌ വറുത്ത്‌ അരയ്ക്കുക.

വെണ്ടക്ക നുറുക്കി കുറച്ചു വെളിച്ചെണ്ണ ചീനചട്ടിയില്‍ ഒഴിച്ച്‌ വാട്ടിവെയ്ക്കുക.
വീണ്ടും പരിപ്പ്‌ അടുപ്പത്ത്‌ വെച്ച്‌ പുളിയും അരച്ചമസാലയും കഷ്ണങ്ങളും പാകത്തിന്‌ ഉപ്പും ചേര്‍ത്ത്‌ തിളപ്പിക്കുക.
കഷ്ണങ്ങള്‍ വെന്താല്‍ വാങ്ങിവെച്ച്‌ കറിവേപ്പിലയും കൊത്തമല്ലിയിലയും ഇടുക.
നന്നയി കൂട്ടും കഷണങ്ങളും കൂടി യോജിച്ചു പാകം ആവുമ്പോള്‍ ,
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ കടുക്‌, മുളക്‌ കറിവേപ്പില ഇട്ട്‌ താളിക്കുക.

പൂവേണം പൂക്കളമൊരുക്കാന്‍.

പൂവേണം പൂക്കളമൊരുക്കാന്‍.

ഇന്ന് കൊല്ലവര്‍ഷം ൧൧൮൪ ചിങ്ങം ഒന്ന്. മലയാളവര്‍ഷപ്പിറവി.

ഓണം വന്നടുത്തു. ബൂലോഗത്താണെങ്കില്‍ ഓണാഘോഷങ്ങള്‍ നേരത്തെ തുടങ്ങിയല്ലോ. ഓണപ്പാട്ട്‌മല്‍സരം, വഞ്ചിപ്പാട്ട്‌, ഓണത്തല്ല്, ഓണപ്പാചകവിധികള്‍, വടംവലി, തുടങ്ങിയവ പൊടിപൊടിക്കുകയാണ്‌ ആല്‍ത്തറയിലും ആശ്രമത്തിലും.
അല്ലാ, ഓണം വരെയും ദിവസവും ആല്‍ത്തറമുറ്റത്ത്‌ പൂക്കളമിടേണ്ടേ. അതിനു പൂക്കള്‍ വേണ്ടേ. തുമ്പയും തുളസിയുമൊന്നും കിട്ടിയില്ലെങ്കിലും ഉള്ളതു കൊണ്ട്‌ അഡ്ജസ്റ്റ്‌ ചെയ്യാം. ഇതാ കുറെ പൂക്കള്‍ എന്റെ വക.
അപ്പോള്‍ പൂക്കളമൊരുക്കാന്‍ ആല്‍ത്തറ വനിതമാര്‍ രംഗത്തെത്തട്ടെ.
ഇത്തിരിപ്പൂവേ കുഞ്ഞുപൂവേ വന്നെത്തി ഓണക്കാലം.ചെമ്പരത്തിപ്പൂവെ ചൊല്ലൂ.. കണ്ണനെ നീ കണ്ടോ.

പൂവേണം പൂപ്പട വേണം പൂവിളി വേണം
പൂണാരം ചാര്‍ത്തിയ കന്നിപ്പൂമകള്‍ വേണം
.
ചിങ്ങമാസം വന്നുചേര്‍ന്നാല്‍ പൂക്കളെല്ലാം സ്വന്തമാക്കും.പൂവെ പൊലി പൂവെ പൊലി

പീതാംബരീ നീയും വായോ..


തിരുവോണപ്പൂക്കളം അഴകിന്റെ വൃന്ദാവനം ഇത്‌ മലയാളനാടിന്റെ സ്വന്തം.എല്ലാവര്‍ക്കും മലയാള പുതുവര്‍ഷ ആശംസകള്‍.

Thursday, August 14, 2008

ഇതാ പാല്‍പ്പായസം !


ഇനിയെന്തൊക്കെ ഉണ്ടെങ്കിലും പഴയ പാല്പായസത്തിന്‍റെ രുചി നമ്മുടെയൊക്കെ നാവില്‍ നിന്ന് പോകുമോ.
പാല്‍ പായസം

ചേര്‍ക്കേണ്ട ഇനങ്ങള്‍

പാല്‍ .................5 ലിറ്റര്‍
പഞ്ചസാര .............രണ്ടര കിലോ
പൊടിയരി അല്ലെങ്കില്‍ നുറുക്കരി .......750 ഗ്രാം
നെയ്യ്‌ .........................300 ഗ്രാം
അണ്ടിപ്പരിപ്പ്‌, ..................500 ഗ്രാം
കിസ്മിസ്‌ ......................500 ഗ്രാം

പാകം ചെയ്യേണ്ട വിധം

പൊടിയരി വൃത്തിയായി കഴുകി 2 കപ്പ് വെള്ളത്തില്‍ നന്നായി വേവിക്കുക...
വെന്തു വരുമ്പോള്‍ പാലൊഴിച്ചു തിളപ്പിക്കുക.....അത്യാ‍വശ്യം കുറുകിവരുമ്പോള്‍ . അതില്‍ പഞ്ചസാരയിടുക ആവശ്യത്തിന്...ആദ്യമേ പഞ്ചസാരയിട്ടാല്‍ അരി വേകില്ല..
പാകമായാല്‍ ഒരു സ്പൂണ്‍ വെണ്ണയിട്ട് ഇറക്കിവക്കുക...ഏലക്കാപ്പൊടി തൂകുക.
രുചിക്ക് ശകലം നെയ്യില്‍ അണ്ടിപ്പരിപ്പും മുന്തിരിയും വറുത്ത് പായസത്തില്‍ ചേര്‍ക്കാംചിത്രം കടപ്പാട് :ഗൂഗിള്‍‌സെര്‍‌ച്ച്

Tuesday, August 12, 2008

കൂട്ടുകറിയും ..കിച്ചടിയും..
കൂട്ടുകറി ..


1.കടലപ്പരിപ്പ്...................ഒരു കപ്പ്

2.നേന്ത്രക്കായ്................... 2 എണ്ണം
ചേന........................ 100 ഗ്രാം
വെള്ളരി................ .....100ഗ്രാം
പടവലം................ ..100ഗ്രാം
മഞ്ഞള്പ്പൊടി.................1/4റ്റീസ്പുണ്
ഉപ്പ്..........................ആവശ്യത്തിന്

3. തേങ്ങാചിരകിയതു......4 കപ്പ്
കുരുമുളക്.....................1/2റ്റീസ്പുണ്
മുളകുപൊടി...................1 റ്റീസ്പുണ്
വെളുത്തുള്ളി.................2 അല്ലി
കറിവേപ്പില...................ഒരു തണ്ട്

4 കടുക്.................... 1 റ്റീസ്പൂന്
ചുവന്ന മുളക്..............2
കറിവേപ്പില...................!തണ്ട്
തേങ്ങാ ചിരകിയതു.....1/2 കപ്പ്

5..ശര്ക്കര ....... 50 ഗ്രാം

പാകം ചെയ്യുന്ന വിധം
.കടലപ്പരിപ്പ് വേവിച്ചതിനു ശേഷം രണ്ടാമത്തെ ചേരുവകള് ചേര്ത്തു വേവിക്കുക.
അല്പ്പം വെളിച്ചണ്ണയില് തേങ്ങാ ചിരകിയതിട്ട് ഒരു വിധം മൂക്കുമ്പോള് ബാക്കിയുള്ള
ചേരുവകള് ചേര്ത്ത് അല്പ്പനേരം ഇളക്കിയ ശേഷം തരുതരുപ്പായി അരച്ച് കറിയില് ചേര്ക്കുക.
നാലമത്തേ ചേരുവകള് അല്പ്പം വെളിച്ചണ്ണയില് വറുത്തു കറിയില് ഇടുക
ശര്ക്കര ചേര്ത്തിളക്കി കറി കുറുകിയ ശേഷം ഉപയോഗിക്കുക


********************************************************

കിച്ചടി

1. വെള്ളരിക്ക.............150ഗ്രാം
ഉപ്..............പാകത്തിനു

2. പച്ചമുളകു............5 എണ്ണം
കടുക് ..................ഒരു റ്റീസ്പൂണ്
തേങ്ങാ......1/4 തേങ്ങ

3. തൈരു ഉടച്ചതു .......1/4 ലിറ്റ്ര്

4. വെളിച്ചെണ്ണ .........ഒരു വലിയ സ്പൂണ്
വറ്റല് മുളക്..............2 എണ്ണം
കടുക്................ഒരു ചെറിയ സ്പൂണ്
കറിവേപ്പില .............ഒരു തണ്ട്

പാകം ചെയ്യുന്ന വിധം


വെള്ളരിക്കാ തൊലി ചെത്തി കനം കുറച്ചരിഞ്ഞു ഉപ്പും പാകത്തിനു വെള്ളവും ചേര്ത്തു വേവിക്കുക
രണ്ടാമത്തെ ചേരുവകള് നന്നയി അരക്കുക.(കടുക് ചതയാനെ പാടുള്ളു)വെന്ത കഷണത്തില് അരപ്പു ചേര്ത്തു തിളച്ചു അരപ്പും കഷണവും നന്നയി യോജിക്കുമ്പോള് ഉടച്ചു വച്ച തൈരു ചേര്ത്തു തുടരെ ഇളക്കുക പതഞ്ഞു വരുമ്പോള് വങ്ങുക . നാലാമത്തെ ചേരുവകള് വറുത്തു കിച്ചടിയില് ഒഴിക്കുക.

{കിച്ചടി തിളക്കാന് പാടില്ല}

Monday, August 11, 2008

അവിയല്‍‌

അവിയല്‍‌


1.വെള്ള നിറത്തിലുള്ള നീളന്‍ വഴുതനങ്ങ 1
ചേന കാല്‍ കിലൊ
വെള്ളരിക്ക അരകിലൊ
മുരിങ്ങക്ക
പിഞ്ച് അച്ചിങ്ങ 100 ഗ്രാം
പടവലങ്ങ് കാല്‍ കിലൊ
കുമ്പളങ്ങ 150 ഗ്രാം

2. തൈര് 1കപ്പ്,

3. ഉപ്പ്
മഞ്ഞള്‍പ്പൊടി
മുളകുപൊടി

4.തിരുമ്മിയതേങ്ങ ഒന്ന്
പച്ചമുളക്
ജീരകം

5. വെളിച്ചെണ്ണ 2 ടെബിള്‍സ്പൂണ്‍
കറിവേപ്പില

പാകം ചെയ്യുന്ന വിധം

എല്ലാ പച്ചക്കറികളും [ഒന്നാമത്തെ ചേരുവകള്‍] അരിഞ്ഞു നന്നയി കഴുകി
മൂന്നാമത്തെ ചേരുവകള്‍ ചേര്‍‌ത്ത് വേവിക്കുക വെള്ളം ചേര്‍ക്കരുത് ,( വെള്ളരിയുടെയും കുമ്പളങ്ങയുടെയും പടവലങ്ങയുടെയും വെള്ളം ഇറങ്ങി കഷണങ്ങള്‍ വെന്തു കൊള്ളും)
ഒരു ടെബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ കഷണങ്ങളില്‍ ചേര്‍ത്ത് അതില്‍ ഉടച്ച തൈരും ചേര്‍ത്തു ചെറുതീയില്‍ വറ്റിക്കുക,കഷണം വെന്തു കഴിയുമ്പോള്‍ നാലാമത്തെ ചേരുവകള്‍ അരച്ചു ചേര്‍ക്കുക,(ജീരകം നന്നായി അരയണം, തേങ്ങയും പച്ചമുളകും ഒരുപാട് അരയണ്ട) അരപ്പും കഷണങ്ങളും നന്നയി യോജിച്ചു തിളയ്ക്കുമ്പോള്‍ വാങ്ങി ഒരു ടേബിള്‍സ്പൂണ് വെളിച്ചണ്ണയും കറിവേപ്പിലയും ചേര്‍ക്കുക
..അവിയല്‍ തയാര്‍‌ !
{ അവിയലിനു നല്ല നിറം വരാന്‍ മുളകു പൊടി കുറവും പച്ചമുളക് കൂടുതലും ചേര്‍‌ക്കുക
കഷണം വേവാന്‍ ഒട്ടും വെള്ളം ചേര്‍ക്കണ്ട.}

കടുകുമാങ്ങ1.മാങ്ങാ
(കഴുകിതുടച്ച് തീരെ കനംകുറച്ച് അരിഞ്ഞത് ) 2 കപ്പ്
2. മുളകുപൊടി ഒരു ഡിസേര്‍‌ട്ട് സ്പൂണ്‍
കായം പൊടിച്ചത് അര ടീസ്പൂണ്‍
ഉലുവാ പൊടിച്ചത് അര റ്റീസ്പൂണ്‍
ഉപ്പ് പാകത്തിനു

3.ചൂട് വെള്ളം 50 മില്ലി
4. വെളിച്ചണ്ണ ഒരു ടേബിള്‍ സ്പുണ്‍
കടുക് അരറ്റീസ്പൂണ്‍
വറ്റല്‍ മുളക് 3
കറിവേപ്പില 2 കതിര്‍പ്പ്പാചകം ചെയ്യും വിധം

ഒന്നും രണ്ടും ചേരുവകള്‍ ഒന്നിച്ചാക്കി
കൈകൊണ്ടു നന്നായി തിരുമ്മി യോജിപ്പീക്കുക പിന്നിട് ചൂടുവെള്ളം ചേര്‍ക്കുക
രണ്ട് മണിക്കൂറിനു ശേഷം
4-മത്തെ ചേരുവകള്‍
വറുത്തിടുക.

Sunday, August 10, 2008

അടപ്രഥമന്‍


വേണ്ട സാധനങ്ങള്‍:

അട - കാല്‍ കിലോ
തേങ്ങാ (തിരുകിയത്‌) - നാലെണ്ണം
ശര്‍ക്കര - മുക്കാല്‍ കിലോ
അണ്ടിപ്പരിപ്പ്‌, നെയ്യ്‌, ഏലക്കാപ്പൊടി എന്നിവ പാകത്തിന്‌

തയ്യാറാക്കേണ്ട വിധം:

ആദ്യം തേങ്ങ അവശ്യം വേണ്ട വെള്ളത്തില്‍ കലര്‍ത്തി രണ്ട്‌ ഗ്ലാസ്‌ പാല്‍ പിഴിഞ്ഞെടുക്കുക.
അത്‌ മാറ്റി വച്ച ശേഷം രണ്ടാമതും അതുപോലെ ചെയ്ത്‌ പാലെടുത്ത്‌ മാറ്റിവയ്ക്കുക.
മൂന്നാമത്തെ പാലില്‍ അട വേവിക്കുക. അട നന്നായി വേകാന്‍ അനുവദിക്കണം.
പിന്നീട്‌ തണുത്ത വെള്ളത്തിലിട്ട്‌ അട ഊറ്റിയെടുക്കുക.
വലിയ പരന്ന പാത്രത്തില്‍ ശര്‍ക്കര പാനിയാക്കി ഉരുക്കിയെടുക്കുക.
അതില്‍ വേവിച്ച അട ഇട്ട്‌ നന്നായി വഴറ്റിയെടുക്കുക.
പിന്നീട്‌ ഇതില്‍ ആദ്യം രണ്ടാം പാലും ഒരു വിധം തിളച്ചുകഴിയുമ്പോള്‍ ഒന്നാം പാലും ചേര്‍ക്കുക.
ചെറു ചൂടോടൊയാവണം ഒന്നാം പല്‍ ചേര്‍ത്ത്‌ ഇളക്കുമ്പോള്‍.
നന്നായി ചൂടായിക്കഴിയുമ്പോള്‍ വറുത്ത അണ്ടിപ്പൊടിയും ഉണക്ക മുന്തിരിയും ഏലക്കാ പൊടിയും ചേര്‍ത്ത്‌ ഇളക്കി വാങ്ങിവയ്ക്കുക.

നന്നായി പഴുത്ത പൂവന്‍ പഴം ചേര്‍ത്ത് അടപ്രഥമന്‍ ഞവുടി കഴീക്കാന്‍ എന്താ സ്വാദ്!!

ചിത്രത്തിന് കടപ്പാട്: ഗൂഗള്‍‌

പച്ചടിയും കാളനും

പച്ചടി
{ഇതു തൈരു ചേര്‍ക്കാത്ത പച്ചടി പ്രധാനരസം മധുരമാണ്.}

1. നന്നായി പഴുത്ത കൈതചക്ക ചെറുത് ഒന്ന്
( തൊലികളഞ്ഞു കൊത്തിയരിയുക)
മത്തങ്ങ 100 ഗ്രാം
(തോലികളഞ്ഞ് കനം കുറച്ചരിയുക)

2. മുളകുപൊടി ഒരു റ്റീസ്പൂ‍ണ്‍
പച്ചമുളക് കനം കുറച്ചരിഞ്ഞത് 4
മഞ്ഞള്‍പൊടി അരറ്റീസ്പൂണ്‍
വെള്ളം അര കപ്പ്

3. ശര്‍‌ക്കര 100 ഗ്രാം
4. തേങ്ങ ഒരു മുറി
ജീരകം കാല്‍ റ്റീസ്പൂണ്‍
കടുക് അര റ്റീസ്പൂണ്‍

5. വെളിച്ചെണ്ണ ഒരു വലിയ സ്പ്പൂണ്‍
കടുക് അര റ്റീസ്പൂണ്‍
വറ്റല്‍മുളക്(ചുവന്നമുളക്) 3
കറിവേപ്പില രണ്ട് കതിര്‍പ്പ്.

പാകം ചെയ്യുന്ന വിധം
കൈതചക്കയും മത്തങ്ങയും അരിഞ്ഞതില്‍ രണ്ടാമത്തെ ചെരുവകള്‍
ചേര്‍‌ത്ത് നന്നായി വേവിച്ചുടയ്ക്കുക.ഇതില്‍ ശര്‍ക്കര ചുരണ്ടി ചേര്‍‌ത്തിളക്കുക.
വെള്ളം വറ്റി ശര്‍ക്കര കഷണത്തോട് യോജിച്ചു കഴിയുമ്പോള്‍,
നാലാമത്തെ ചേരുവകള്‍ അരച്ചതു ചേര്‍ത്തിളക്കുക.
(തേങ്ങയും ജീരകവും നന്നായി അരയണം,കടുക് ചതയാനേ പാടുള്ളു. )
അരപ്പ് കഷണത്തോട് നന്നയി യോജിച്ചു കുറുകുമ്പോള്‍ വാങ്ങി,
അഞ്ചാമത്തെ ചേരുവകള്‍ വറുത്തിടുക....

കാളന്‍
1. നേന്ത്രക്കായ്‌ 2 എണ്ണം.
ചേന.... 200 ഗ്രാം
മഞ്ഞള്‍ പൊടി 1 റ്റീസ്പൂണ്‍
കുരുമുളകുപൊടി 1/2 റ്റീസ്പൂന്‍
ഉപ്പ് ആവശ്യത്തിനു

2. തേങ്ങാ ചിരകിയത്‌- 2 കപ്പ്
പച്ചമുളക്‌ 5 എണ്ണം
ജീരകം 1/2 റ്റീസ്പൂന്‍

3. കട്ടിത്തൈര് 2 ലിറ്റര്‍.

4.. കടുക്‌ 1 റ്റീസ്പൂണ്‍
ചുവന്ന മുളക് 2
കറിവേപ്പില ഒരു കതിര്‍പ്പ്

തയ്യാറാക്കുന്ന വിധം

1.ചേനയും തൊലിമാറ്റിയ പച്ചക്കായയും രണ്ടിഞ്ചു കനത്തില്‍ മുറിക്കുക
മഞ്ഞള്‍പ്പൊടിയും കുരുമുളകുപൊടിയും ചേര്‍ത്തു വേവിച്ച് പാകത്തിന് ഉപ്പും ചേര്‍ക്കുക

[രണ്ടും വെവ്വേറെയായും വേവിച്ചേടുക്കാം...കഷ്ണങ്ങള്‍ ഉടഞ്ഞുപോകരുത്,
വേകുമ്പോഴേക്കും വെള്ളം വറ്റിയിരിക്കണം...]

2. തേങ്ങാ ചിരവിയത്‌, പച്ച മുളക്‌, ജീരകം, മഞ്ഞള്‍ പൊടി എന്നിവ
തൈരുചേര്‍ത്ത് വെള്ളമില്ലാതെ നന്നായി അരച്ചെടുത്ത് കഷ്ണങ്ങളില്‍ ചേര്‍ത്തിളക്കുക.നന്നായി വറ്റട്ടെ....
( ഉപ്പുനോക്കാന്‍ മറക്കണ്ട.)

3. കട്ടത്തൈര് ഉടച്ചു വെന്ത കഷ്ണത്തില്‍ ചേര്‍ത്ത് ചെറുതീയില്‍ നല്ലതുപോലെ ഇളക്കിക്കൊണ്ടിരിക്കുക
പതഞ്ഞു വരുമ്പോള്‍ വാങ്ങി തണുക്കാന്‍ വയ്ക്കുക.


4.മറ്റൊരു പാത്രത്തില്‍ അല്പം വെളിച്ചെണ്ണ ഒഴിച്ച് കടുകും വറ്റല്‍മുളകും കറിവേപ്പിലയും വറുത്ത് കൂടെ അല്പം ഉലുവ പൊടിച്ചതും ചേര്‍ത്തിളക്കി വേവിച്ചുവച്ചിരിക്കുന്നതില്‍ ചേര്‍ക്കുക....പാത്രത്തില്‍ ഒട്ടിപ്പിടിക്കാത്തതാണു പരുവം. (അതായത് അത്രക്കും വറ്റിക്കാമെന്നര്‍ത്ഥം)....

അസ്സല്‍ “മാണിക്യകാളന്‍” ആയിരിക്കും......

ഓണ സദ്യയെങ്ങിനെ ഒരുക്കാം

കാണം വിറ്റും ഓണം ഉണ്ണണം
എന്ന് പറഞ്ഞ പൂര്‍‌വീകരെ സ്മരിച്ചു കൊണ്ട്
ഈ വര്‍‌ഷത്തെ ഓണസദ്യ നമുക്ക് ആരംഭിക്കാംകുട്ടനാടന്‍പുഞ്ചയരിച്ചോറു വെന്ത മണം വന്നു
ഓണസ്സദ്യയ്ക്കെട്ടു കൂട്ടം കറികളാണേ
പരിപ്പില്‍ നെയ് ചേര്‍ത്തു ചോറു കുഴയ്ക്കുമ്പം കൂട്ടുകാരേ
പപ്പടവും പൊടിച്ചിടാന്‍ മറക്കരുതേ
മുരിങ്ങയ്ക്കാസാമ്പാറുണ്ട് കുറുക്കിയ കാളനുണ്ട്
കഴിച്ചതു ദഹിക്കുവാന്‍ രസവുമുണ്ടേ
പച്ചടി കിച്ചടി തോരനുണ്ട് പയറിട്ടൊരോലനുണ്ട്
വെളിച്ചെണ്ണ ചേര്‍ത്തരച്ചോരവിയലുണ്ട്
ഇടയ്ക്കൊന്നു മടുക്കുമ്പം ഉപ്പേരികള്‍ പലതരം
ഉപ്പിലിട്ടതൊന്നുരണ്ടു വേറേയുമുണ്ടേ
പായസം കഴിക്കുന്നെങ്കില്‍ ഇലയില്‍ത്തന്നൊഴിക്കണം
പഴം കുഴച്ചടിക്കുമ്പം ഒച്ച കേള്‍ക്കണം.

കടപ്പാട് :ശിവകുമാര്‍ അമ്പലപ്പുഴ

Saturday, August 9, 2008

ഓണം പൊന്നോണം വന്നേ

ഓണം പൊന്നോണം വന്നേ
നമ്മുടെ ആല്‍ത്തറയിലും
ഓണം വന്നെ

പൂക്കള്‍ ഇറുക്കണ്ടേ?
പൂക്കളം തീര്‍ക്കണ്ടേ?
പോരുവിന്‍ കൂട്ടരേ
എന്റെ ഒപ്പം..

മൂടുപടംഇന്നത്തെ സൂര്യന്‍ അസ്തമിച്ചു !
ഉച്ചമുതല്‍ മഴ പെയ്യുകയായിരുന്നു
മഴ പെയ്യുമ്പോള്‍ പുറത്ത്
പോര്‍ച്ചില്‍ ഇറങ്ങി നില്ക്കാം
മഴച്ചാറല്‍ മുഖത്തേയ്ക്ക് തെറിച്ചു വീഴും.

കരയുന്ന മാനം ഇത്രയും നേരം
ഉള്ളില്‍ ഒതുക്കിപിടിച്ചതോക്കെകരഞ്ഞു തീര്‍ക്കുന്നു...
ഇത്രവിശാലമായ അകാശത്തിന്റെ മനസ്സിലും ദുഃഖം
എന്തീനാ ആകാശമേ നിനക്ക് ഈ ദുഖം?
നിനക്ക് സൂര്യനില്ലേ ?
ചന്ദ്രനില്ലേ ?
അനേകായിരം നക്ഷത്രങ്ങളില്ലേ?
പാറിപറക്കുന്ന മേഘങ്ങളില്ലേ?

എനിക്കറിയില്ല നിന്റെയുള്ളിലെന്താണെന്ന്
എന്തിന്?
എന്റെയുള്ളില്‍ എന്തെന്നു പോലുംഅറിയുന്നില്ല ഞാന്‍

പറഞ്ഞിരിക്കുന്നതിനിടക്ക് ഒരു യാത്ര പോലും
പറയാതെ പോയ് മറഞ്ഞു സന്ധ്യയും.

മേഘത്തിന്റെ മൂടുപടമിട്ട്
ചന്ദ്രികയും വന്നെത്തി നൊക്കി
നീയെന്തിനാ കാപട്യത്തിന്റെ മൂടുപടം എടുത്തണിയുന്നത് ?
മനസ്സില്‍ വിരിയുന്നതീമൂടുപടത്താല്‍ മറയ്ക്കാനോ?
എല്ലം നീ കാണുന്നു എന്നിട്ടും രാവിന്റെ മറവിലും
മൂടുപടത്തിന്റെ പിന്നിലും ഒളിക്കുന്നതെന്തേ?
ആ മേഘചീളിനെ തള്ളിമാറ്റി
മൂടുപടം മാറ്റി മുഖം കുനിയ്ക്കാതെ
യാഥാര്‍ത്ഥ്യത്തേ സധൈര്യം വന്നെതിരേക്കൂ!

Friday, August 8, 2008

ജീവരഹസ്യം

ശ്രീ വി.ടി. പത്മനാഭന്‍ എനിക്കയച്ചു തന്ന ഒരു മെയില്‍ ഇവിടെ ഞാനൊരു പോസ്റ്റാക്കുകയാണ്.
ഈ മെയില്‍ എന്നെ വല്ലാതെ സ്പര്‍ശിച്ചു. നിങ്ങളോടൊപ്പം ഞാനതു പങ്കു വയ്ക്കുന്നു.

സുനാമി ദുരന്തങ്ങളില്‍ മനുഷ്യര്‍ മാത്രമല്ല അകപ്പെടുന്നത്.!
ആര്‍ക്കും അതു സംഭവിക്കാം..!

ആ ദുരന്തത്തിലകപ്പെട്ട ഒരു ഹിപ്പൊപ്പൊട്ടാമസിന്റെ കുഞ്ഞ് ഒരു നൂറു വയസ്സു പ്രായമുള്ള ഒരാമയുടെയടുത്ത് അഭയം പ്രാപിക്കുന്നു!
ഇതു നടക്കുന്നത് കെനിയയിലാണ്.

ഹിപ്പോ കുഞ്ഞുങ്ങള്‍ തങ്ങളുടെ അമ്മമാരുടെയടുത്ത് ചെറുപ്പത്തില്‍ ഒട്ടിച്ചേര്‍ന്ന് ജീവിക്കുന്നു.
ഈ ഹിപ്പൊ തന്റെ അമ്മയായി ഈ വയസ്സനാമയെ സങ്കല്‍പ്പിച്ചു ജീവിച്ചു പോകുകയാണ്!
ഈ ആമ ഒരു പെണ്ണല്ല!
രണ്ടു പേരും ഒരുമിച്ചുറങ്ങുമ്പോഴും അവന്‍ തന്റെ മാതാവിനു തൂണയായി കരുതലോടെ ഇരിക്കും!
ആരെങ്കിലും ഭീഷണിയായി ഹിപ്പോക്കുഞ്ഞിനു തോന്നിയാല്‍ അവന്‍ കരുത്തോടെ ആഞ്ഞടിക്കും..!
ഈ സംഭവങ്ങള്‍ ഉറ്റുനോക്കിക്കോണ്ടിരുന്ന ജന്തു ശാസ്ത്രഞ്ജന്മാര്‍ അത്ഭുതപരതന്ത്രരായി!
അന്യോന്യം പാരവച്ചു ജീവിച്ച അവരുടെ കണ്ണുകള്‍ തുറന്നുവോ ആവോ..?സ്വന്തം അമ്മയോടൊത്ത് അവന്‍ ജീവിച്ചു. അമ്മയുടെ ജീവിതമായിരുന്നു അവന്റെയും ജീവിതം!ജീവജാലങ്ങള്‍ തമ്മില്‍ ഉരുത്തിരിയുന്ന ഇത്തരത്തിലുള്ള ബന്ധങ്ങള്‍ നമ്മെ നോക്കി പല്ലിളിക്കുന്നു.!
നമ്മുടെയിടെയില്‍ നാം അതിര്‍വരമ്പുകള്‍ നിര്‍മ്മിച്ച് കാത്തിരിക്കുകയാണല്ലോ.. അല്ലേ..?സ്നേഹത്തിനു മതിലുകളില്ല ഈ ഭൂമിയില്‍!ദേശവും ജാതിയും മതവുമെല്ലാം നമുക്കു മറക്കാം.
നമുക്കു മിണ്ടാപ്രാണികളുടെ മാര്‍ഗ്ഗം പിന്തുടരാം..!