Friday, October 3, 2008

നിശബ്ദം

ആരും ഇല്ലാതെ
ആരോടും മിണ്ടാതെ
ഒരു മുറിയില്‍ ഒറ്റക്കിരിക്കുന്നവന്റെ വേദന
ആരും സംസാരിക്കാതെ മുഖത്തോട് മുഖം നോക്കി
ഇരിക്കുമ്പോള്‍ ഉളവാകുന്ന നിശബ്ദത ,നിരാശ
നിനക്കറിയുമോ ?

ആ നിശബ്ദതയാണിന്നെന്നെ ചൂഴ്ന്ന് നില്ക്കുന്നത്
ഇതു പോലെ മുന്‍പ് ഉണ്ടായിട്ടില്ല
ഞാനീ കവിത നിര്‍ത്താം കാരണം ഇതിന്റെ
ബാക്കി വരികള്‍ നമ്മുടെ കണ്ണുകളില്‍ കൂടി
ലോകത്തോട്‌ നാം പറഞ്ഞതാണ് .

എന്റെ ഈ കണ്ണുകളിലേക്കു നോക്ക്
ഇവിടെ ഒലിച്ചിറങ്ങുന്ന കണ്ണുനീരില്‍ നിന്നെ
വരച്ചു ചേര്‍ത്തിട്ടില്ലേ ?
എന്റെ ഈ കണ്ണുകളില്‍ നിന്റെ മുഖം കാണാന്‍
കഴിയുന്നുണ്ടോ എന്ന് സൂക്ഷിച്ചു നോക്കുക .

ഞാന്‍ ഇപ്പോള്‍ വീണ്ടും നിന്നെ കാണാന്‍ വന്നത്
എന്റെ മുള്ളുകള്‍ ചെത്തി മിനുക്കാന്‍ കൂടിയാണ്
എന്റെ ജീവിതം ഒന്നുകൂടി ശുദ്ധിയാക്കുവാന്‍
ആ തോട്ടക്കാരന്റെ പണി ഞാന്‍ വീണ്ടും ഏറ്റെടുക്കാം
.

18 comments:

മാണിക്യം said...

ആ രാ പുതിയ കാമുകി?
കണ്ണില്‍ നോക്കി കഥ പറയാന്‍...
സുനിത എന്തിയ്യെ?
ഒറ്റക്ക് ഇട്ടിട്ട് എവിടെ പോയ്?
അല്ലാ എന്തോ ഉണ്ട്
ചുമ്മാതൊന്നും ഇത്ര ഊറ്റമുള്ളത് ഇറങ്ങി വരില്ലാ
ഒന്നുകില്‍ 2 പെഗ് അല്ലേ പെണ്ണ്
എന്തോ ഒന്നു തടഞ്ഞു
ഒരു ശൃംഗാര ഭാവം ഒക്കെയുണ്ട് കൊള്ളാം..ജഗതി പറഞ്ഞപോലെ
എന്റെ ആരാമത്തിലേ ആന്തൂറിയം ....

ഹരീഷ് തൊടുപുഴ said...

എന്നാ പറ്റി ചേട്ടാ; ആകപ്പാടെ വിഷമത്തിലാണെന്നു തോന്നുന്നുവല്ലോ....

ജിജ സുബ്രഹ്മണ്യൻ said...

ആരും ഇല്ലാതെ
ആരോടും മിണ്ടാതെ
ഒരു മുറിയില്‍ ഒറ്റക്കിരിക്കുന്നവന്റെ വേദന
ആരും സംസാരിക്കാതെ മുഖത്തോട് മുഖം നോക്കി
ഇരിക്കുമ്പോള്‍ ഉളവാകുന്ന നിശബ്ദത ,നിരാശ
നിനക്കറിയുമോ ?


എനിക്കറിയും ഈ വേദന..നല്ല വരികള്‍..നല്ല ഗവിത!

വികടശിരോമണി said...

അപ്പോ ശരിക്കും കയ്യില് ഗവിതയുണ്ടല്ലേ...

തോന്ന്യാസി said...

ഞാന്‍ ഇപ്പോള്‍ വീണ്ടും നിന്നെ കാണാന്‍ വന്നത്
എന്റെ മുള്ളുകള്‍ ചെത്തി മിനുക്കാന്‍ കൂടിയാണ്
എന്റെ ജീവിതം ഒന്നുകൂടി ശുദ്ധിയാക്കുവാന്‍
ആ തോട്ടക്കാരന്റെ പണി ഞാന്‍ വീണ്ടും ഏറ്റെടുക്കാം ...


കാപ്സ്..............

ചാണക്യന്‍ said...

“ ഞാന്‍ ഇപ്പോള്‍ വീണ്ടും നിന്നെ കാണാന്‍ വന്നത്
എന്റെ മുള്ളുകള്‍ ചെത്തി മിനുക്കാന്‍ കൂടിയാണ്..”

ങ്ഹാ..ഇതിനായിരുന്നോ തിരുവനന്തപുരം ശില്പശാലയില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് പ്രസ് ക്ലബിലെത്തിയത്...പരമദുഷ്ടാ..!
ചെത്തിമിനുക്കിയ മുള്ളുകള്‍ ആരുടെയൊക്കെ കരളില്‍ തറയ്ക്കാനാ പുറപ്പാട്?

അനില്‍@ബ്ലോഗ് // anil said...

"എന്റെ ഈ കണ്ണുകളിലേക്കു നോക്ക്
ഇവിടെ ഒലിച്ചിറങ്ങുന്ന കണ്ണുനീരില്‍ നിന്നെ
വരച്ചു ചേര്‍ത്തിട്ടില്ലേ ?"


കാപ്പിലാന്‍,
എനിക്കു കമന്റെഴുതാന്‍ ഒന്നും തന്നെ വരുന്നില്ല. ഞാന്‍ അലോചിക്കയാണ്. ഒന്നുകൂടി വരാം.

മൂസ എരവത്ത് കൂരാച്ചുണ്ട് said...

കണ്ണുകളില്‍ കൂടി ഒരിക്കല്‍ പറഞ്ഞതെല്ലാം മധുരമൂറുന്ന കവിതകളായിരുന്നില്ലേ ....... ഇന്നിപ്പോഴെന്തേ അവയോര്‍ക്കുമ്പോള്‍ ഇത്തിരി നനവ് .......? എന്തോ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു കഴിയാതെ വരുമ്പോളുള്ള 4 വയസുകാരന്റെ സങ്കടം.........?
വേണ്ട .....ഈ നിശബ്ദത .....അതങ്ങിനെ തന്നെ ഇരിക്കട്ടെ ...
കവിത ഇഷ്ടമായി ......................... അതുകൊണ്ടാ ങ്ങനെ ഒക്കെ ....

റോഷ്|RosH said...

നന്നായിട്ടുണ്ട്

smitha adharsh said...

നന്നായിരിക്കുന്നു. ശ്രദ്ധയോടെ ചെത്തി മിനുക്കിയ വാക്കുകള്‍...

കനല്‍ said...

ആരും ഇല്ലാതെ
ആരോടും മിണ്ടാതെ
ഒരു മുറിയില്‍ ഒറ്റക്കിരിക്കുന്നവന്റെ വേദന

എന്നോട് ചോദിക്ക് ഞാന്‍ പറഞ്ഞു തരാം.

നാലു ദിവസം ഓഫീസ് അവധിയായിരുന്നു ഞാന്‍ അത് മനസിലാക്കി. പ്രവാസിക്ക് അവധി ദിവസങ്ങളും ഭാരമാ, പ്രത്യേകിച്ചും ഇണയും സന്താനങ്ങളും കൂടെയില്ലാത്തവര്‍ക്ക്...

എന്തോ കൂട്ടുകൂടി അടിച്ചു പൊളിച്ച് നടക്കാന്‍ കാത്തിരിക്കുന്നവര്‍ നാട്ടിലുണ്ടെന്ന അവസ്ഥ വന്നതില്‍ പിന്നെ തോന്നുന്നില്ല. മദ്യത്തിനോടും, ഉറക്കത്തിനോടും വിരക്തി തോ.ഇനിയെന്താ ചെയ്യ്ക?

ഗോപക്‌ യു ആര്‍ said...

u too kaappilaan !! [writing poems !!]
ok nannaayittundu....kaapppilgi..

Unknown said...

kaappuuuuuuu............?

കാപ്പിലാന്‍ said...

സ്വന്തം കുഞ്ഞിനെ നോക്കി

കൊള്ളാം

എന്ന് പറയുമ്പോഴേ സന്തോഷമാകൂ ,ഈ കവിത എഴുതിയ ആള്‍ 800 വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന റുമി എന്ന പേര്‍ഷ്യന്‍ കവിയാണ്‌ .

പിന്നീട് coleman barks എന്ന ഇംഗ്ലീഷ് കവി ഈ കവിതകള്‍ ഇംഗ്ലീഷില്‍ തര്‍ജമ ചെയ്തു .കഴിഞ്ഞ ദിവസം ഞാന്‍ ലൈബ്രറിയില്‍ പോയപ്പോള്‍ ഈ ബുക്ക് എന്‍റെ കൈയില്‍ കിട്ടി .ഏകദേശം 90 കവിതകള്‍ ഇതില്‍ ഉണ്ട് .

RUMI
"BRIDGE TO THE SOUL "
എന്ന കവിതാ സമാഹാരം .
അതിലെ The silence എന്ന കവിതയാണ് ഞാന്‍ മലയാളത്തില്‍ തര്‍ജമ ചെയ്തതു .അത് നിങ്ങളുടെ മനസ്സില്‍ തട്ടി എന്നറിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു .ഇനി എന്‍റെ അടുത്ത ശ്രമം ആ കവിതകള്‍ മുഴുവന്‍ മലയാളത്തില്‍ എഴുതുക എന്നതാണ് .അത്രയ്ക്ക് എനിക്കിഷ്ടപെട്ടു അതിലെ ഓരോ കവിതകളും .

മേല്‍പറഞ്ഞ കവിത ഞാന്‍ വായിച്ചപ്പോള്‍ ശരിക്കും എന്‍റെ മനസ്സില്‍ തട്ടി .അത്രയ്ക്ക് ജീവിതവുമായി അടുത്തുനില്‍ക്കുന്നു ആ കവിത .

നോക്കുക ഒരു കവിതയുടെ മഹത്വം .

ആദ്യമേ ഞാന്‍ ഇത് പറഞ്ഞാല്‍ നിങ്ങളുടെ ജീവിതവുമായി ഈ കവിത തട്ടിച്ചു നോക്കാന്‍ പറ്റില്ല .പലരും പല അനുഭവങ്ങളും പറഞ്ഞു.ഇന്നും നമ്മുടെ ജീവിതത്തില്‍ ഈ കവിതയ്ക്ക് സ്ഥാനം ഉണ്ടെന്നുള്ളതാണ് സത്യം .

അല്ലാതെ ബ്ലോഗില്‍ ഒരു കവിത എഴുതി ഇട്ടു ,വല്ലവരും വായിച്ചു ,കൊള്ളാം എന്ന് പറഞ്ഞു പിന്നെ മറവിയുടെ മാറാലയില്‍ അത് മുങ്ങി .ആര്‍ക്ക് എന്തു പ്രയോജനം ?

നമ്മുടെ കുടുംബ ജീവിതത്തില്‍ ഈ കവിതയ്ക്ക് സ്ഥാനം ഇല്ലേ ? പരസ്പരം മിണ്ടാട്ടമില്ലാതെ ,നേട്ടങ്ങള്‍ക്ക്‌ വേണ്ടി ഓടി ,എന്തൊക്കെയോ നേടി .കുടുംബ കോടതിയും ,കുടുംബ ലഹളയും ,കണ്ണുനീരും ,കുട്ടികളുടെ തെറ്റായ പോക്കും ..അങ്ങനെ അങ്ങനെ ..ആര്‍ക്കും സമാധാനം ഇല്ലാത്ത ജീവിതം .

പരസ്പരം ഒരു നേരം സംസാരിച്ചാല്‍ തീരാവുന്ന ലഘുവായ പ്രശനം ആയിരിക്കാം പിന്നീട് വളര്‍ന്നു വേര്‍പിരിയലില്‍ ചെന്ന് ചേരുന്നത് .അതുകൊണ്ട് നിങ്ങള്‍ക്കാവും വിധം പരസ്പരം സംസാരിക്കാന്‍ ശ്രമിക്കുക .മനസുകള്‍ തുറന്നു സംസാരിക്കണം .പങ്ക് വെയ്ക്കലുകള്‍ ജീവിതത്തില്‍ ഉണ്ടായിരിക്കണം .അപ്പോഴേ ഒരു ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയു .

എല്ലാവര്‍ക്കും നന്ദി അറിയിക്കട്ടെ :)

കനല്‍ said...

എനിക്ക് ഇഗ്ലീഷ് തീരെ പിടിയില്ല

അല്ലേല്‍ ഒരു ഇഗ്ലീഷ് കവിത വായിച്ചിട്ട് തര്‍ജ്ജിമ ഉണ്ടാക്കി ഗവി ആകാമായിരുന്നു.ചെല്ലക്കിളികളെ നിങ്ങളെന്നെ പുച്ഛിക്കരുതേ!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

“എന്റെ ഈ കണ്ണുകളിലേക്കു നോക്ക്
ഇവിടെ ഒലിച്ചിറങ്ങുന്ന കണ്ണുനീരില്‍ നിന്നെ
വരച്ചു ചേര്‍ത്തിട്ടില്ലേ ?
എന്റെ ഈ കണ്ണുകളില്‍ നിന്റെ മുഖം കാണാന്‍
കഴിയുന്നുണ്ടോ എന്ന് സൂക്ഷിച്ചു നോക്കുക .“

ആരുമത് കാണാറില്ല.

നല്ല വരികള്‍. നല്ല കവിത.

Mr. സംഭവം (ചുള്ളൻ) said...

കണ്ണുനീര്‍ നിറഞ്ഞ കണ്ണിലൂടെ കാണുന്നതെല്ലാം അവ്യക്തം.... !! പക്ഷെ കാഴ്ചക്കാര്‍ പലപ്പോഴും അത് മനസിലാക്കുന്നില്ല !!

ഇനിയും എഴുതുക.. ആശംസകള്‍ !!

girishvarma balussery... said...

ഇത് കൊള്ളാം.... ആ വേദന വല്ലാത്ത ഒരു സുഖം കൂടി ആണ്... പിന്നീട്... അല്ലേ?